അരുണാഞ്ജലി [പ്രണയരാജ] 441

മദ്യലഹരിയിൽ നിന്നും ഞാൻ ഉണർന്നപ്പോ കേരള സാരിയണിഞ്ഞ അഞ്ജലി എൻ്റെ മാറിൽ കിടക്കുകയാണ്. അവളുടെ മുന്താണി അഴിഞ്ഞു കിടക്കുകയാണ്. നെറ്റിയിലെ കുങ്കുമം പരന്നിരിക്കുന്നു. താലിമാലയും എൻ്റെ കഴുത്തിലെ മാലയും പരസ്പരം പിണഞ്ഞു കിടക്കുന്നു.

 

ഒരു നിമിഷം എൻ്റെ ബോധം മറഞ്ഞ പോലെ, എന്താണ് സംഭവിച്ചതെന്നറിയാതെ ഞാനും . രാത്രി മദ്യപിച്ചത് വരെ തനിക്ക് നന്നായി ഓർമ്മയുണ്ട്, പക്ഷെ ഈ മുറിയിൽ ഞാനെങ്ങനെ എത്തി. ഇന്നലെ രാത്രി മദ്യലഹരിയിൽ വല്ലതും, ഏയ്…

 

പ്രതികരണ ശേഷി നഷ്ടമായി ഞാനാ കിടപ്പ് എത്ര നേരം കിടന്നു എന്നെനിക്കു പോലും ഓർമ്മയില്ല. മിഴികൾ അടച്ചതും ആ ദൃശ്യം മനസിൽ കയറി വന്നു.പുറത്ത് നല്ല മഴയാണ്, ആ വീടിൻ്റെ മുറിയിൽ രണ്ടു നഗ്ന ശരീരം, അവർ കാമാർദ്രമായി പരസ്പരം പുണർന്ന് ഒന്നാവുകയാണ്. അവരുടെ ദേഹത്തു നിന്നും വിയർപ്പുതുള്ളികൾ ഒഴുകുന്നു.

 

ഒരു നിമിഷം അരുൺ കണ്ണു തുറന്നു. ആ കണ്ണുകൾ കോപത്താൽ എരിയുകയാണ്. അവളെ തള്ളി മാറ്റി അവൻ അവളിൽ നിന്നും അകന്നു. അവനിലെ ആ ചലനം അവളെ ഉറക്കത്തിൽ നിന്നും ഉണർത്തി.ഉണർന്ന ഉടനെ നാണത്തോടെ അവനെ നോക്കി, തൻ്റെ മുടികൾ മാടിയൊതിക്കിയ ശേഷം പുഞ്ചിരിയോടെ അവനോടു ചോദിച്ചു.

 

ഏട്ടൻ ഉണർന്നോ… ഞാൻ ചായ എടുക്കാം..

 

ആരോടു ചോദിച്ചിട്ടാടി എൻ്റെ ദേഹത്ത് തൊട്ടത്

 

ഞാനെട്ടൻ്റെ ഭാര്യയല്ലെ

 

ഭാര്യയോ… ആരു പറഞ്ഞു, കഴുത്തിൽ കിടക്കുന്ന ആ താലിയുടെ ബലത്തിൽ എൻ്റെ അടുത്തേക്ക് വന്നാലുണ്ടല്ലോ…

 

ഇഷ്ടമില്ലാതെയാണോ താലികെട്ടിയെ

 

അതെടി, എൻ്റെ ഗതികേട് കൊണ്ട് കെട്ടിപ്പോയതാ…

115 Comments

  1. Next part evide broo

Comments are closed.