അരുണാഞ്ജലി [പ്രണയരാജ] 441

അജു പറഞ്ഞ പോലെ അവളൊരു പാവം പെണ്ണാണെങ്കിൽ ആ ശാപവും ഞാൻ ചുമക്കേണ്ടതല്ലേ….. വയ്യ എനിയൊരു പെണ്ണിനെ വിശ്വസിക്കാൻ . മരണം വരെ നിഴൽ മാത്രം മതി കൂടെ, അതാവുമ്പോ ചതിക്കില്ല, വേദനിപ്പിക്കില്ല, ഒരിക്കലും തനിച്ചാക്കില്ല. 

അവൾ പാവമോ…. അതോ ചതിയത്തിയോ….

 

ഞാനെന്തിനാ… അവളെ കുറിച്ച് ചിന്തിക്കുന്നത്, പാവമായാലും ചതിയത്തിയായാലും എനിക്കവളെ വേണ്ട, ഒരു പെണ്ണിൻ്റെ ചൂട് ഞാൻ ആഗ്രഹിക്കുന്നുമില്ല.പക്ഷെ അവളെ എൻ്റെ ജീവിതത്തിൽ നിന്നും എങ്ങനെ പുറത്താക്കും.

 

അറിയാതെ താലികെട്ടി പോയി ഒന്നു പോയി തരുമോ… എന്നു പറഞ്ഞാൽ അവൾ പോവോ… ഒരിക്കലും ഇല്ല. ഞാൻ പറയില്ല അവളോട്, പക്ഷെ അവൾ പോകും, പോക്കാൻ എനിക്കറിയാം…. അഞ്ജലി എൻ്റെ ഇഷ്ടം കൂടാതെ എൻ്റെ ജീവിതത്തിൽ കടന്നു കയറിയ വിഷം .

 

കഴിഞ്ഞ രണ്ട് കൊല്ലം കൊണ്ട് ഞാൻ നേടിയെടുത്ത ചീത്തപ്പേരുകൾ എനിക്കൊരു അഹങ്കാരമായിരുന്നു. എനി ഒരു തെണ്ടിയും എനിക്കു പെണ്ണ് തരില്ല എന്ന്, നിൻ്റെ അച്ഛനാരാടി ,… എന്നെ കുറിച്ച് അന്വേഷിച്ചാൽ അറിയാലോ… ഞാൻ ഒരു കുടിയനും ആഭാസനുമാണെന്ന്. പിന്നെ അയാളെന്താനാടി നിന്നെ എനിക്കിട്ട് ഒണ്ടാക്കിയത്,

 

എനി നീ വല്ല കെട്ടാ… ചരക്കുമാണോ… അതോ വയർ നിറച്ച് എൻ്റെ തലേൽ തൂങ്ങാൻ നോക്കിയതോ…. എന്തായാലും വേഗം അറിയിക്കണം എനിക്കു തലയൂരാനുള്ള വഴിയും തെളിയുമല്ലോ…

 

എത്ര രാത്രികൾ വെറുതെ മദ്യപിച്ച് റോഡിൽ കിടന്നു. വഴിയെ പോയ പെമ്പിള്ളേരെ വേറുപ്പോടെ വായെ തോന്നിയ വേണ്ടാത്ത കമൻ്റ് അടിച്ചതൊക്കെ വെറുതെയാക്കി നിൻ്റെ തന്ത. ഞാൻ സ്വയം ചീത്തയായി ചിത്രീകരിച്ചത് തന്നെ ഒരാളും എനിക്കു പെണ്ണു തരരുത് എന്ന ഒറ്റ ചിന്തയിലാ… എല്ലാം പാഴ് മോഹങ്ങളായി. ഇന്ന് ഞാനും വിവാഹിതൻ.

 

അങ്ങനെ മൂന്ന് ബിയറും തീർത്ത് , കുറേ ചിന്തിച്ചു കൂട്ടിയ അരുൺ സമയം നോക്കിയപ്പോ ആറു മണി. പതിയെ സമയം എടുത്ത് കുടിച്ചതു കൊണ്ടാവാം ഒന്നും ആയില്ല.. പിന്നെ വീട്ടിൽ ഫ്രണ്ട്സിൻ്റെ  കൂടെ ബാക്കി ആഘോഷിക്കാം എന്നു കരുതി വേഗം കാറെടുത്ത് വിട്ടു.

 

115 Comments

  1. Next part evide broo

Comments are closed.