അരു മോനെ ഞാൻ പറയുന്നത് കേക്കു മോനെ,
അമ്മ, അമ്മ എന്തു പറഞ്ഞിട്ടും കാര്യമില്ല,
എടാ… എനിക്കും മനസമാധാനത്തോടെ കണ്ണടയ്ക്കണ്ടെ
അതിന്, അതിനെന്തിനാ…. എന്നെ ബലിയാടാക്കുന്നത്.
മോനെ നീ അവിടെ ഇരിക്ക്, അമ്മ പറയുന്നതൊന്ന് കേൾക്ക്.
അമ്മ എന്തു പറഞ്ഞിട്ടും കാര്യമില്ല ഞാൻ പോവാ…
അരു നീ ഇപ്പോ ഇവിടെ നിന്നും ഇറങ്ങിയാ…..
ഇറങ്ങിയാ എന്താ… അമ്മേ… മടുത്തു.
പിന്നെ, നീ എന്നെ ജീവനോടെ കാണില്ല.
എന്താ അമ്മേ… ഭീക്ഷണിയാണോ….
അമ്മ മാറിക്കേ….
അമ്മയെ പിടിച്ചു മാറ്റി ഞാൻ പതിയെ മുറിക്കു വെളിയിലിറങ്ങി. പതിയെ വീടിൻ്റെ പടിയിറങ്ങി. ഗേറ്റ് ല്യമാക്കി നടക്കുമ്പോ മനസിൽ ഒരു ചിന്ത മാത്രമായിരുന്നു. തിരിച്ചൊരിക്കലും ഈ പടി ചവിട്ടേണ്ടി വരരുതെ എന്ന്.
ഗേറ്റിൽ പിടിച്ച് മലക്കെ തുറന്നതും അച്ഛൻ്റെ ശബ്ദം ഞാൻ കേട്ടത്.
അയ്യോ….. രാധേ…..
Next part evide broo