അരുണാഞ്ജലി [പ്രണയരാജ] 441

 

മോളെ ഇന്നു രാത്രി അറിയാം എല്ലാം

 

പോടി….

 

ഓ… അപ്പോഴേക്കും നാണം വന്നു.

 

മതി മതി ഞാൻ വെക്കാൻ പോവാ…

 

വെക്കല്ലേ…..

 

എനിക്കറിയാം നിന്നെ, എനിക്കു വയ്യാ… നാണം കെട്ട നിൻ്റെ വർത്താനം കേൾക്കാൻ

 

അതും പറഞ്ഞവൾ കോൾ കട്ട് ചെയ്തു. ഒരു പുഞ്ചിരിയോടെ വസ്ത്രം മാറാൻ പോയി.

 

 

 

ഈ സമയം മെറീന ബാറിൽ ഒരു ഒരു ബിയർ പൊട്ടിച്ച് ഗ്ലാസിലേക്ക് ഒഴിക്കുകയാണ് അരുൺ. അവൻ പതിയെ കുറച്ച് ബിയർ കുടിച്ചിറക്കിയപ്പോ…. ഒരാശ്വാസം തോന്നി. തണുത്ത ബിയർ പതിയെ ഇറങ്ങുമ്പോ ഒരു കുളിര് കോരിയ പോലെ.

 

വല്ലാത്ത ഒരു ഊരാകുടുക്കിലാണ് ഞാൻ പെട്ടിരിക്കുന്നത്, അഴിക്കാൻ കഴിയാത്ത കുടുക്ക്. ആ കുടുക്കിൻ്റെ ഒരറ്റം അമ്മ നേരത്തെ കയ്യിലെടുത്തതാണ്, ഇന്ന് മറ്റേ അറ്റം ഞാൻ മറ്റൊരാളുടെ കയ്യിൽ കൊടുക്കുകയും ചെയ്തു. ഇരുവരും വലിച്ചെന്നെ ശ്വാസം മുട്ടിച്ചു കൊല്ലും, രക്ഷയില്ലാത്ത ഒരു ബന്ധനമായിപ്പോയി.

 

അന്നു ഞാൻ തിരിഞ്ഞു നടന്നതാണ് ഞാൻ ചെയ്ത തെറ്റ്, തിരിഞ്ഞു നടന്നില്ലായിരുന്നെങ്കിൽ ആ കാഴ്ച്ച ഞാൻ കാണില്ലായിരുന്നു. ആ വാക്ക് കൊടുക്കേണ്ടി വരില്ലായിരുന്നു. ഇന്ന് ഇങ്ങനെ ഒരു കോമാളി വേഷം കെട്ടി നാട്ടുക്കാരുടെ മുന്നിൽ ഒരു പരിഹാസപാത്രമായി നിൽക്കേണ്ടി വരുമായിരുന്നില്ല.

 

115 Comments

  1. Next part evide broo

Comments are closed.