എടി, ഞാൻ കണ്ട , ഞാൻ അറിഞ്ഞ അരുണല്ല ഇത്.
എടി… നിനക്കെന്താ പ്രാന്താണോ പത്തു കൊല്ലായിട്ടു മനസിൽ കൊണ്ടു നടന്ന അവനെ കുറിച്ചാണോ നീ… ഈ പറയുന്നത്
അതേടി…. അരുണിന് പെണ്ണു നോക്കുന്ന കാര്യം അറിഞ്ഞപ്പോ അച്ഛനോട് ഞാനങ്ങോട്ടു പറഞ്ഞതാ…. അങ്ങനാ… ഇത് ഇവിടെ വരെ എത്തിയത്
കല്യാണം കഴിഞ്ഞില്ലെ, അരുൺ നിനക്ക് സ്വന്തമായില്ലെ
എടി, പെണ്ണുകാണലില്ല, നിശ്ചയം ഇല്ലാ… എന്നെ ഒന്നു കാണാതെ സംസാരിക്കാതെ കെട്ടാൻ തയ്യാറാണെന്നറിഞ്ഞപ്പോ അമ്മ പറയുന്നതിനപ്പുറം ഇല്ലാത്ത ഒരു പാവം എന്നൊക്കെ കരുതി പക്ഷെ ഇപ്പോ
എന്താടി… ഒന്നുമില്ല
എനിക്കു പേടിയാവുന്നെടി…
നിയൊന്നു പോയേടി,
സത്യം ബാംഗ്ലൂരിൽ പഠിച്ച അവൻ പെണ്ണുക്കളായി ഇടപഴകി ശീലമില്ലെന്ന് ഇന്ന് അമ്മ വക ഒരു ഡയലോഗ്
എടി…. ഞാനിപ്പോ എന്താ… പറയാ…
എനിക്കറിയില്ലെടി, പക്ഷെ നല്ല പേടിയുണ്ട്, ആരോടും ഒന്നും പറയാനൊക്കില്ല, ഞാൻ അച്ഛനോട് വാശി പിടിച്ചാ ഈ കല്യാണം നടത്തിച്ചെ
അതെന്താടി…..
ഇവര് കുറച്ച്…..
ഓ… നിൻ്റെ അച്ഛൻ്റെ Range….
ടി…. വേണ്ട, അച്ഛനെ ഇതിലേക്ക് വലിച്ചിഴയ്ക്കണ്ട
Next part evide broo