അരുണാഞ്ജലി [പ്രണയരാജ] 441

പിന്നെ എന്നെയും അവളെയും രണ്ടു കസേരയിൽ അടുത്തടുത്തിരുത്തി പാലും പഴവും തരുന്ന ഒരു ചടങ്ങും. എല്ലാം എങ്ങനെ കഴിഞ്ഞു എന്നു പോലും എനിക്കറിയില്ല. പാലിൽ മധുരം ചേർത്തിരുന്നോ ആവോ… പഴം പച്ചയാണെന്നു തോന്നുന്നു. കാരണം വായയിൽ ഇപ്പോയും കറ ചുവ അനുഭവപ്പെടുന്നു. പെട്ടെന്നു വസ്ത്രം മാറി ഞാൻ പുറത്തേക്കിറങ്ങി. സുഹൃത്തുക്കൾക്കിടയിലേക്ക്. 

അവർക്കിടയിലേക്ക് ഒരാശ്വാസത്തിനാണ് ഞാൻ ചെന്നത്, എന്നാൽ അവിടെയും എനിക്കു തലവേദന തന്നെ

 

അളിയാ… ഇന്ന് ഫസ്റ്റ് നൈറ്റ് അല്ലേ…’

 

ടാ… അഭി… അളിയന് വല്ല സംശയം ഉണ്ടോ എന്ന് ചോദിച്ചേ….

 

അഭിയേ…. ഒക്കെ പറഞ്ഞു കൊടുക്കെടാ…

 

ടാ… ഇന്നു നീ നിൻ്റെ കഴിവ് തെളിയിക്കണം.

 

എല്ലാം കൂടെ എന്നെ കലിപ്പു കയറ്റാനായി ചളിയടിച്ചു തുടങ്ങി. എനിക്കു തന്നെ തോന്നി എനി ഇവിടെ നിന്നാൽ രംഗം മോശമാകുമെന്ന് . അതു കൊണ്ട് ഞാൻ അവരോട് ഇപ്പോ വരാം എന്നും പറഞ്ഞ് കാർ എടുത്തു പുറത്തേക്ക് പോയി. എങ്ങോട്ടെന്നില്ലാതെ.

 

എന്താ… മോളെ ഇത് , ഇതുവരെ നിൻ്റെ വിഷമം  മാറിയില്ലെ….

 

അമ്മേ…. ഞാനൊന്നു ചോദിച്ചോട്ടെ,

 

എന്താ… മോളെ,

 

ഈ…. കല്യാണത്തിന് ഏട്ടന് ഇഷ്ടമല്ലായിരുന്നോ…..

 

അതും പറഞ്ഞവൾ പൊട്ടിക്കരഞ്ഞു. രാധമ്മ അവൾക്കരികിൽ ചെന്ന്, അവളെ ആശ്വസിപ്പിച്ചു.

 

മോളെന്തൊക്കെയാ… പറയുന്നത് മോൾക്കവനെ അറിയാഞ്ഞിട്ടാണ്….

115 Comments

  1. Next part evide broo

Comments are closed.