അരുണാഞ്ജലി [പ്രണയരാജ] 441

അവളെ നോക്കി ദേഷ്യത്തിൽ ഞാനത് പറഞ്ഞപ്പോ അവളുടെ മിഴികൾ നിറഞ്ഞൊഴുകി. 

അയ്യോ… മോളെ നീ കരയല്ലേ… നല്ലൊരു ദിവസമായിട്ട്

 

ആ കൊച്ചിനെ കരയിപ്പിച്ചപ്പോ സമാധാനയോടാ… നിനക്ക്

 

ഒന്നും കേൾക്കാൻ നിക്കാതെ കുറച്ച് പിറകോട്ടു ഞാൻ നടന്നു. അവിടെ കണ്ട ഒരു മരച്ചുവട്ടിൽ പോസ്റ്റ് കൊണ്ടു കെട്ടിയുണ്ടാക്കിയ ഇരിപ്പിടത്തിൽ ഇരിക്കുമ്പോ ഒരു തരം വെറുപ്പായിരുന്നു എനിക്ക് എന്നോടു തന്നെ.

 

ആ സമയത്താണ് എൻ്റെ തോളിൽ ഒരു കൈ പതിഞ്ഞതും. മിഴികൾ ഉയർത്തി നോക്കിയപ്പോ അജു. അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു പോയി ഞാൻ. അവനും ഒന്നും പറയാതെ എന്നെ കരയാൻ അനുവദിച്ചു. കരച്ചിൽ ഒന്നടങ്ങിയതും എന്നെ അടർത്തി മാറ്റി കൊണ്ട് എന്നോടായി അവൻ ചോദിച്ചു.

 

എന്താടാ… അളിയാ… എന്തിനാ… നീ ചൂടായത്

 

എടാ…. അത് പല്ലവി…

 

ദേ…. അരു , നീ നന്നാവില്ല മോനെ

 

എടാ… അത്,

 

അവളെ ഒക്കെ ഇപ്പോഴും ഓർക്കാൻ നിനക്കെങ്ങനെ കയ്യുന്നു.

 

എനിക്കവളോട് വെറുപ്പാടാ… അവൾ ഓർമ്മയിൽ വന്നപ്പോ ദേഷ്യം കടിച്ചമർത്താനായില്ല.

 

എടാ… അതൊക്കെ വിട്, നീയൊരു പുതിയ ജീവിതം തുടങ്ങാൻ പോവുകയല്ലെ

 

ആര്, നീയെന്തൊക്കെയാടാ… പറയുന്നേ…

115 Comments

  1. Next part evide broo

Comments are closed.