അരുണാഞ്ജലി
Arunanjali | Author : PranayaRaja
ഇന്നവൻ്റെ കല്യാണമാണ്, കസവുമുണ്ടും കസവു ഷർട്ടും അണിഞ്ഞ് കതിർമണ്ഡപത്തിൽ അവൻ ഇരിക്കുന്നത്. ആ മുഖത്ത് സന്തോഷം ഉണ്ടായിരുന്നില്ല. ആശകളും സ്വപ്നങ്ങളും തകർന്നവൻ്റെ ദയനീയ ഭാവം മാത്രം.
പൂജാരിയുടെ മന്ത്രങ്ങൾ അവൻ്റെ കാതുകളിൽ അലയടിക്കുമ്പോൾ അവൻ്റെ ചിന്തകൾ കുറച്ചു മുന്നെ ഉള്ള ആ രാത്രിയിലേക്ക് ചേക്കേറി.
അരു, മോനെ ഞാൻ പറയുന്നത് കേക്ക് ,
അമ്മ പ്ലീസ് എന്നെ ഒന്നു വെറുതെ വിട്
എടാ…. നിനക്കെന്താ ഞങ്ങളുടെ വിഷമം മനസിലാവാത്തത്
അപ്പോ എൻ്റെ വിഷമങ്ങൾ,
എടി, രാധേ… ഇവനെ ഞാൻ ഇന്ന്
നിങ്ങൾ ഒന്ന് അടങ്ങു മനുഷ്യാ…
ഇവന് നമ്മൾ പറയുന്നത് കേക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങി പോവാൻ പറയെടി, അവനോട് , ടാ… ഇറങ്ങി പോടാ….
ഞാൻ പൊക്കോളാം അച്ഛാ…. അപ്പോയെങ്കിലും നിങ്ങൾക്ക് സമാധാനമാവില്ലെ, ഇന്നെ ഇങ്ങനൊക്കെ ആക്കിയത് നിങ്ങളൊക്കെ തന്നെയാ…
ഞാനെൻ്റെ മുറിയിൽ കയറി, വസ്ത്രങ്ങൾ ബാഗിൽ കുത്തി നിറയ്ക്കുകയായിരുന്നു. ആ സമയം മുറിയിലേക്ക് കയറി വന്ന അമ്മ കരയാൻ തുടങ്ങി.
Next part evide broo