അറവുകാരൻ [Achillies] 318

പര്യായമാണ്…
പ്രസവത്തിനൊപ്പം കൂടെ കൂടിയ മിനുപ്പ്, രണ്ടറ്റം കൂട്ടിമുട്ടിക്കാനുണ്ടായ ഓട്ടത്തിൽ ശരീരത്തിൽ കൃത്യമായ അഴകളവുകളിലേക്ക് വിരിഞ്ഞപ്പോൾ സുജയുടെ ഭംഗി ഒന്നുകൂടെ ഇരട്ടിച്ചു.

എങ്കിലും സുജയ്ക്ക് മോളും മോൾക്ക് സുജയും എന്ന് മാത്രം മനസ്സിൽ ജപം പോലെ ഉരുവിട്ട്, ആഹ് കരുവാക്കുന്നിൽ അവർ ജീവിതം കരുപിടിപ്പിച്ചു പോന്നു…
തന്നിൽ പതിയുന്ന കഴുകൻ കണ്ണുകളെ അറിഞ്ഞിരുന്ന സുജ എന്നും അതിൽ നിന്നൊരകലം വച്ച് പോന്നു.
ഇന്ന് സുജയുടെ കണക്ക് കൂട്ടലുകൾ തെറ്റിയ ദിവസമാണ് , ഓരോ മാസവും കിട്ടുന്ന ചെറിയ ശമ്പളം കൊണ്ട് മാസത്തിലെ ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ കണക്ക് കൂട്ടി വെക്കുന്ന സുജ മോൾക്ക് വന്ന പനിയിൽ കാലിടറി വീണു.

മാസ ശമ്പളം മുഴുവൻ മുൻകൂർ വാങ്ങി, ഇന്ന് മാസത്തിന്റെ പകുതിയിൽ എത്തി നിൽക്കുമ്പോൾ ഒഴിഞ്ഞ അരിക്കലവും, സ്കൂളിൽ നിന്നും വിശന്നു വരുന്ന മോളുടെ മുഖവും കൂടി ഓർത്തപ്പോൾ അവളുടെ അമ്മഹൃദയം വിങ്ങി.
കവലയിൽ നിന്നും തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ ഒരായിരം ചിന്തകൾ അവളെ അലട്ടുകയായിരുന്നു.
പനിയൊഴിഞ്ഞു ഇന്നാണ് അനു സ്കൂളിൽ പോയത്, അതൊരു വിധത്തിൽ സുജയ്ക്ക് അനുഗ്രഹമായിരുന്നു. ഉച്ചക്കുള്ള മോളുടെ വിശപ്പ് സ്കൂളിലെ ഉച്ചക്കഞ്ഞിയിൽ ഒതുങ്ങും എന്നവൾക്കറിയാം, പക്ഷെ അത് കഴിഞ്ഞു എന്ത് എന്നുള്ള ചോദ്യമാണ് സുജയെ ഉലയ്ക്കുന്നത്.
ചെമ്മണ്ണു വഴിയിലൂടെ നടക്കുമ്പോൾ സുജയുടെ മനസ്സിൽ ഇന്ന് നടന്ന കാര്യങ്ങൾ തികട്ടി വന്നു കൊണ്ടിരുന്നു.

“ശ്രീജേച്ചി….വരുന്നില്ലേ….???”

“ഹ വിളിച്ചു കൂവാതെടി പെണ്ണെ….ഞാൻ ദേ ഇറങ്ങുവാ…”

ശ്രീജയുടെ ഒപ്പം ഒരാഴ്ചയ്ക്കത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫാക്ടറിയിൽ പോകാൻ ഇറങ്ങിയതാണ് സുജ….
മുൻകൂർ വാങ്ങിയ പണവും കടവും എല്ലാം തിരിച്ചു വീട്ടാൻ ജോലിക്ക് പോയെ പറ്റൂ എന്ന് സുജയ്ക്കറിയാം.

അപ്പോഴേക്കും കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് ശ്രീജ ഇറങ്ങി വന്നു.
സുജായേക്കാളും നാല് വയസ്സിനു മൂത്ത ശ്രീജ കാണാൻ ഐശ്വര്യം ഉള്ള ഒരു വീട്ടമ്മയാണ്.
കറുപ്പ് ബ്ലൗസും അതിനുമേലെ വിടർത്തിയിട്ട കറുത്ത സാരിയും ഉടുത്തു ഇറങ്ങിയ ശ്രീജ സുജയുടെ ചേച്ചിയാണെന്നു തോന്നും വിധം സുന്ദരി ആയിരുന്നു ശ്രീജയും.
രണ്ടു പേരും ഫാക്ടറിയിലേക്ക് പോവും വഴി, വഴിനീളയുള്ള കൂർത്ത നോട്ടങ്ങൾ കാണാത്ത പോലെ ഇരുവരും നടന്നു.

“ഈ മാസം മുന്നോട്ടു എങ്ങനെ കൊണ്ടുപോവും എന്നാലോചിച്ചിട്ടു ഒരെത്തും പിടിയും കിട്ടുന്നില്ല ചേച്ചി…..”

തണൽ വീണു തണുത്ത മരങ്ങൾക്കിടയിലെ വഴിയിലൂടെ നടക്കുമ്പോൾ സുജ ശ്രീജയോട് പറഞ്ഞു.

“നീ പേടിക്കല്ലേടി കൊച്ചെ…
എന്തേലും വഴി ഉണ്ടാക്കാം…. ഞാൻ ഒക്കെ ഇല്ലേ,…ആദി പിടിക്കാതെ ഇരിക്ക്.”

ശ്രീജ സമാധാനിപ്പിച്ചിട്ടും സുജയുടെ മനസ്സ് കെട്ടഴിഞ്ഞു പോയ പട്ടം പോലെ

Updated: September 29, 2021 — 2:10 am

31 Comments

  1. മച്ചാനെ…

    വായിച്ചു ട്ടോ…. ഒന്നും പറയാൻ ഇല്ല….

    തമ്പുസ് പറഞ്ഞ പോലെ മനോഹരം….

    ♥️♥️♥️♥️♥️

    1. Pappan…❤❤❤

      ഒത്തിരി സ്നേഹം പാപ്പാ…❤❤❤

    1. തമ്പൂസേ…❤❤❤

  2. Mwuthe avide vayicha…ath kond evide vaikunilla…
    Ennod onnum thonnelleda

    1. Jack daniel…❤❤❤

      എവിടെ ആയാലും വായിച്ചാൽ പോരെടാ…
      കൂടെ ഉണ്ടെന്നു അറിയിക്കുന്നുണ്ടല്ലോ അത് തന്നെ ഒത്തിരി സന്തോഷം തരുന്നുണ്ട്.

      സ്നേഹപൂർവ്വം…❤❤❤

  3. ഒത്തിരി ഇഷ്ടമായി. ശിവന് അങ്ങനെ പോകാൻ സാധിക്കില്ല എന്ന് തോന്നുന്നു. അടുത്ത ഭാഗം വേഗം തരണേ.
    സ്നേഹത്തോടെ❤️

    1. Ragendu…❤❤❤

      കഥയുടെ ചുരുളുകൾ എന്നോ അഴിഞ്ഞതാണ്????

      അടുത്ത ഭാഗം വൈകാതെ എത്തിക്കാം..

      സ്നേഹപൂർവ്വം…❤❤❤

      1. ഞാൻ അവിടെത്തെ വായിച്ചട്ടില്ലട്ടോ. ഇവിടെ ആവാം

  4. മൈ ഡ്രാഗൺ ബോയ്…,

    അപ്പുറം വായിച്ചതാണ്…..

    ഞാൻ അന്നെ പറഞ്ഞില്ലേ എന്തോ ഈ കഥയോട് ഒരു പ്രതേക ഇഷ്ടം തോന്നുന്നുവെന്ന്…മനസ്സിനെ സ്പർശിച്ച കഥയാണ് അറവുകാരൻ.

    ഈ കഥക്ക് ഒരു പൂർണത വേണമെങ്കിൽ അവിടെന്ന് തന്നെ വായിക്കണം. ചിലത് ഒഴുവാക്കുമ്പോൾ ഈ കഥ അപൂർണമായി തുടരും.എന്റെ മാത്രം തോന്നൽ ആയിരിക്കാം…!

    സ്നേഹം മാത്രം ?

    ഒരുപാട് സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. നുണയാ…❤❤❤

      അവിടുള്ളത് ഇവിടിടുമ്പോൾ മിസ്സ് ആവുന്നത് എഡിറ്റ് ചെയ്യുമ്പോൾ എനിക്ക് മനസ്സിലായിരുന്നു, പ്രേത്യേകിച്ചും ഞാൻ എഴുതിയത് അവിടത്തെ താല്പര്യങ്ങൾ മുൻനിർത്തി ആവുമ്പോൾ.
      അറവുകാരൻ നിന്റെ മനസ്സിൽ ഉണ്ട് എന്നറിയുന്നത് തന്നെ ഒത്തിരി സന്തോഷം തോന്നുന്ന കാര്യമാണ്.

      സ്നേഹപൂർവ്വം…❤❤❤

  5. അപ്പുറത്ത് വായിച്ചത് കൊണ്ട്‌ ഇവിടെ വായിക്കുന്നില്ല…

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ?♥️❤️??

    1. ഖൽബെ…❤❤❤
      ഇത് ചുമ്മാ ഇട്ടതാടാ… എങ്കിലും സപ്പോർട്ടിനു ഒത്തിരി സ്നേഹം മുത്തേ…❤❤❤

  6. Appurath vayichitund fav stories il onnanu ivide same ano atho difference undo, anyway story adipoli aanu❤️

    1. Abhijit…❤❤❤

      ഇതുവരെ വിത്യാസം ഒന്നുമില്ല…
      വേണമെങ്കിൽ ക്ലൈമാക്സിൽ എന്തെങ്കിലും മാറ്റാൻ ശ്രെമിക്കാം Abijith…

      സ്നേഹപൂർവ്വം…❤❤❤

  7. ഒരുവട്ടം വായിച്ചതാണ്……സുപ്പർ ആണ്????????…. ഇവിടെ ഇട്ടത്തിൽ എന്തേലും മാറ്റം ഉണ്ടോ?????…..

    1. Teatotallr❤❤❤

      അവിടുത്തെത്തിൽ നിന്നും ജസ്റ് സെൻസർഡ് ആണ് എന്നുള്ള വ്യത്യാസമേ ഉള്ളു…
      വേണമെങ്കിൽ ക്ലൈമാക്സ് പാർട്ട് ഒന്ന് മാറ്റിയെഴുതാൻ ശ്രെമിക്കാം…
      വൈകുമെന്ന് മാത്രം.

      ❤❤❤

  8. അപ്പുറത് വായിച്ചിട്ടുണ്ട് ❤️

    1. Zayed…❤❤❤
      കമന്റ് ഞാൻ ഓർക്കുന്നുണ്ട്…

      സ്നേഹം ബ്രോ…❤❤❤

  9. അപ്പുറത്ത് വായിച്ചാരുന്നു ഒരുപാട് ഇഷ്ടപ്പെടുകയുംചെയ്തു…. ?????

    1. നിധീഷ് ബ്രോ…❤❤❤

      ഒത്തിരി സ്നേഹം…❤❤❤

  10. മല്ലു റീഡർ

    എന്നാ അതികം വൈകിപ്പിക്കണ്ട എന്നാണ് എന്റെ ഒരു ഇത്… കൊള്ളാം ചില സാഹചര്യങ്ങൾ വിവരിക്കുമ്പോ കണ്ണ് നിറയുന്നുണ്ട്…

    ബാക്കി വരുമ്പോ ബാക്കി കാണാം??

    1. മല്ലു ബോയ്…❤❤❤

      എഡിറ്റിംഗ് censoring ഒക്കെ വല്ലാത്ത പരിപാടി ആണ് എന്ന് ഇതിൽ പണിഞ്ഞപ്പോഴാ മനസ്സിലായെ…
      എങ്കിലും വൈകാതെ തരാൻ ശ്രെമിക്കാം…

      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ..

      സ്നേഹപൂർവ്വം…❤❤❤

    1. സജിത്ത് ബ്രോ❤❤❤

  11. ❤️❤️❤️❤️

    1. ST ❤❤❤

  12. അപ്പുറത്തുന്നു വായിച്ചാരുന്നു..??

    1. താങ്ക്യൂ രാവണൻ…❤❤❤

    1. നൗഫു ഇക്ക…❤❤❤

Comments are closed.