അപരാജിതൻ 2 [Harshan] 6961

അപരാജിതന്‍

2

Previous Part

 

സാവിത്രി ‘അമ്മ മരണപ്പെട്ടു,,,,
അപ്പു രാവിലെ തന്നെ ഗോഡൗണിലെ കുറച്ചു മരാമത്തു പണികൾക്കായി പോയത് കൊണ്ട് ഈ വാർത്ത ഒന്നും അറിഞ്ഞിരുന്നില്ല.കുറെ പണിക്കാരോടൊപ്പം അവൻ അടിയന്തിരമായി പണികളിൽ തന്നെ ആയിരുന്നു.
അപ്പോളാണ് വറീത് ചേട്ടൻ ഓടി അവന്റ അടുത്തു എത്തിയത്.
അപ്പു ………….നീ അറിഞ്ഞോ………….?
അപ്പു ചെയ്തുകൊണ്ടിരുന്ന പണി മാറ്റി വെച്ച് അയാളുടെ സമീപത്തേക്ക് ചെന്ന് കാര്യം ചോദിച്ചു..
ഡാ രാജശേഖരൻ മൊതലാളിയുടെ ‘അമ്മ മരിച്ചു…
അപ്പു അയാളുടെ വാക്കുകൾ കേട്ട് ഞെട്ടിതരിച്ചു.
അവനു വിശ്വസിക്കാൻ സാധിച്ചില്ല.
എപ്പോ …??…… എന്താ പറ്റിയതു ..ഞാൻ വരുന്ന വരെ രാവിലെ വെല്യമക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ ..
അവന്റ കണ്ണിൽ വെള്ളിടി വെട്ടിയ പോലായി…
രാവിലെ ഏഴര ആയപ്പോ മക്കൾ ചെന്ന് നോക്കിയപ്പോ അമ്മ മരിച്ചു കിടക്കുന്നൂ എന്നാണ് അറിഞ്ഞത്..
ശ്വാസം മുട്ടുന്ന പോലെ അപ്പുവിന് തോന്നി, വല്യമ്മ ഒരാൾ മാത്രം ആണ് തനിക്ക് അവിടെ ഒരു കൈതാങ്ങു ആയി ഉള്ളത്.
അവനു ദേഹം തളരുന്ന പോലെ തോന്നി . അവൻ നിലത്തിരുന്നു.
കണ്ണിൽ നിന്നൊക്കെ കണ്ണീർ നിറഞ്ഞൊഴുകി.
അവൻ വേഗം എഴുന്നേറ്റു,
ഞാൻ പോകാണ്. ഞാൻ ഒന്ന് കണ്ടോട്ടെ ……..
അവൻ വേഗം പുറത്തേക്ക് ഓടി , രാവിലെ ആയതിനാൽ വണ്ടികൾ ഒക്കെ കുറവാണ് .
അവൻ ഓടുകയായിരുന്നു. അവൻ നിശ്ചയം ഇല്ലായിരുന്നു എന്ത് ചെയ്യണം എന്നു കവലയിലൂടെയും ഇടവഴികളിലൂടെയും മറ്റും അവൻ ഓടി ഓടി ഒടുവിൽ അവൻ ജങ്ഷനിൽ എത്തി.
അവന്റ സുഹൃത്ത് നജീബ് അവിടെ ഉണ്ടായിരുന്നു.
നജീ … പെട്ടെന്ന് എന്ന ഒന്ന് വീട്ടിൽ ആക്കി താടാ ..
വല്യമ്മ മരിച്ചൂനു പറഞ്ഞടാ….
ആര് സാവിത്രി അമ്മയോ .. നജീബ് വേഗം തന്ന ഓട്ടോ സ്റ്റാർട്ട് ആക്കി വേഗത്തിൽ തന്നെ വണ്ടി വിട്ടു.
ഓട്ടോ പാലിയം തറവാട്ടിലേക്കുള്ള റോട്ടിൽ എത്തി.
വണ്ടി പുറത്തു പാർക്ക് ചെയ്തു രണ്ടുപേരും ഉള്ളിലെക്ക് ചെന്ന്,,
മരണം അറിഞ്ഞു ആളുകൾ വരുന്നേ ഉള്ളൂ..
വീടിനു ഉള്ളിൽ ഹാളിൽ ആണ് മൃതദേഹം കിടത്തിയിരിക്കുന്നത്.
രാജിയും മാലിനിയും മറ്റുള്ളവരും അലമുറ ഇട്ടു കരയുന്നുണ്ടു.
പ്രതാപൻ രാജശേഖരൻ ഒക്കെ പുറത്തു ഇരിക്കുന്നുണ്ട്.
വരുന്നവർ വരുന്നവ൪ വീട്ടിനുള്ളിൽ കയറി മൃതദേഹം കണ്ടു തൊഴുതു ഇറങ്ങുന്നുണ്ടു.
നജീബും കയറാനായി ഒരുങ്ങിയപ്പോൾ അപ്പുവിനെ വിളിച്ചു.
അപ്പു ഉള്ളിലേക്ക് കയറാ൯ ഭയം ആയിരുന്നു. അപ്പുവിന് പണ്ടേ ആ വീട്ടിനുള്ളിലേക്ക് പ്രവേശനം ഇല്ലല്ലോ ..
അവൻ അതുകൊണ്ടു തന്ന മടിച്ചു നിന്നു , നജീബ് അവൻ കൂട്ടാതെ വീട്ടിനുള്ളിൽ കയറി മൃതദേഹം കണ്ടു പുറത്തേക്കിറങ്ങി .
പാവം അപ്പു ,,, അവൻ ഒരുപാട് സങ്കടത്തോടെ തന്നെ വീടിന്റ പുറത്തു ഗാര്ഡന് സമീപം നീളത്തിൽ കെട്ടിയിരിക്കുന്ന കൈവരിയിൽ ആർക്കും ഒരു ശല്യമാകാതെ ഇരുന്നു ,
ഓരോ മരണവും അവനു ഭയം തന്നെ ആണ്, തൻറെ അമ്മയുടെ മരണം തന്നെ അവനു ഓർമ്മ ഉണ്ടല്ലോ…ആ ഇരിപ്പു അവൻ അവിട ഇരുന്നു,
നജീബ് കുറച്ചു നേരം അവനോടൊപ്പം ഇരുന്നിട്ട് തിരികെ ഓട്ടം പോയി.
മക്കൾ എല്ലാവരെയും അറിയിച്ചിട്ടുണ്ട്. എന്തായാലും എല്ലാവരും പുറപ്പെട്ടിട്ടുണ്ട് . ഒരു മൂന്നുമണിക്കുള്ളിൽ എല്ലാവരും എത്തും എന്നാണു അറിയാൻ കഴിഞ്ഞത്,
ശ്യാം ശ്രിയ എല്ലാരും വാർത്ത അറിഞ്ഞപ്പോൾ തന്നെ ഫ്‌ളൈറ്റിൽ ഉടൻ വീട്ടിലെത്തി.
ശ്രിയ എല്ലാം അമ്മയുടെ ഒപ്പം അച്ഛമ്മയുടെ ദേഹത്തിനു സമീപം ഇരിക്കുകയാണ്.
പുണ്യമരണം ആണെന്ന് തന്നെ ആണ് എല്ലാവരും പറയുന്നതും , ഒരു അസുഖവും ഇല്ലാത്ത ആർക്കും ഒരു ബാധ്യത ആകാതെ ഒരാളെയും ബുദ്ധിമുട്ടിക്കാതെ മരണപ്പെട്ടു. അത് തന്നെ മഹാഭാഗ്യം അല്ലെ..
അപ്പോളേക്കും ചെറിയ ചെറിയ പണികൾക്കൊക്കെ ആയി അപ്പു എഴുനേറ്റു ,
അവൻ വല്യമ്മയെ ഒരുവട്ടം എങ്കിലും ഒന്ന് കാണണം എന്നുണ്ടായിരുന്നു.
അവൻ മടിച്ചു മടിച്ചു ശ്യാമിന്റ അടുത്തേക്ക് ചെന്നുനിന്നു.
ആ അപ്പു, .. അവൻ അവന്റ തോളത്തു കൈ വെച്ചു.
ശ്യാം സാറേ ….അവൻ വിളിച്ചു.
എന്താ അപ്പൂ?
വല്യമ്മേ ഒരു തവണ ഒന്ന് കാണണം എന്നുണ്ട് ,
എന്നെ ഒരേ ഒരു തവണ , സാറേ ഒരു തവണ മാത്രം മതി
എന്നെ ഒന്ന് വീട്ടിൽ കയറ്റാവോ …
എനിക്കങ്ങോട് കയറാൻ അനുവാദം ഇല്ലല്ലോ … ഇത്രയും നാൾ ആയി പോലും ഞാൻ അവിടെ കയറിയിട്ടുമില്ല …വല്യമ്മേ ഒരേ ഒരു തവണ കണ്ടാൽ മതി സാറേ ..എനിക്ക് സങ്കടം സഹിക്കാൻ പറ്റാത്തത് കൊണ്ടാണ്…
അവൻ അത് പറയുന്നത് കേട്ടപ്പോ ശ്യാമിനും സങ്കടം ആയി .
അവൻ അപ്പുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് മുന്നോട്ടു നടന്നു. വീടിന്റ ഇളം തിണ്ണ വരെ എത്തി , അവിട അടുത്ത് രാജശേഖരനും പ്രതാപനും ഒക്കെ ഇരിക്കുന്നത് കണ്ടു അല്പം ഭയന്ന് അവൻ ഒതുങ്ങി നിന്നു .
ശ്യാം അത് കൂസാതെ അപ്പുവിന് കൈപിടിച്ച് വീട്ടിനുള്ളിൽ പ്രവേശിച്ചു..
അപ്പു വല്യമ്മയുടെ ശരീരം കണ്ട ഒരുപാട് സങ്കടം ആയി .
പക്ഷ അവിട കിടന്നു കരയുന്നതൊക്ക കണ്ടാൽ ബുദ്ധിമുട്ടാകുമല്ലോ എന്ന് കരുതി അവൻ സ്വയം നിയന്ത്രിച്ചു .
അവൻ അവരുടെ പാദങ്ങളിൽ നമസ്കരിച്ചു വീടിനു പുറത്തേക്കിറങ്ങി..
ഒരേ ഒരുതവണ അവനു കാണാൻ സാധിച്ചു വല്ലോ അത് തന്നെ ഭാഗ്യം.
അവൻ വീടിനു പുറത്തേക്കിറങ്ങി.
തെക്കു ദിക്കിൽ വീട്ടിലെ മാവ് മുറിക്കുന്ന തയാർ എടുപ്പ് ആണ് , അപ്പു അങ്ങോട്ട് ചെന്നു. അവൻ കോടാലി കയ്യിൽ എടുത്തു, വല്യമ്മയുടെ ചിത് ഒരുക്കാൻ ഉള്ള വിറകെങ്കിലും തൻറെ കൈ കൊണ്ട് ഒരുക്കണമല്ലോ … അവൻ മാവു മുറിക്കുന്ന പണി ആരംഭിച്ചു..
ഉള്ളിൽ അവൻ ഒരുപാട് കരഞ്ഞുകൊണ്ട് തന്നെ ആണ് ആ പണി ചെയ്തുകൊണ്ടിരുന്നതും ..
ഇനി തന്നെ അപ്പു എന്ന് സ്നേഹത്തോട് വിളിക്കാൻ വല്യമ്മ ഇല്ല ..
തൻറെ ഭാഗം പറയാൻ വല്യമ്മ ഇല്ല ..
എന്തെങ്കിലും കഴിചോ എന്ന് ചോദിക്കാൻ വല്യമ്മ ഇല്ല ..
എവിടെ ആയിരുന്നു ഇത്രയും നേരം എന്ന് ചോദിയ്ക്കാൻ വല്യമ്മ ഇല്ല ..
മാസം ചെറുതാണെങ്കിലും തൻറെ ചിലവിനു കാശ് തരാറുണ്ടായിരുന്ന വല്യമ്മ ഇനി ഒരിക്കലും ഇല്ല ..
എപ്പോളും തൻറെ സുഖ വിവരങ്ങള്‍ തിരക്കി കൊണ്ടിരുന്ന വല്യമ്മ ഇനി ഇല്ല …………
അതെല്ലാം അവന്റ ഉള്ളു നീറ്റുക ആയിരുന്നു.
എല്ലാം ദൈവത്തിന്റ കയ്യിൽ അല്ലെ, തൻറെ ജീവിതം ഇങ്ങനെ ആക്കിയതും ദൈവം , തൻറെ അമ്മയെ സുഖമില്ലാതാക്കി നരകിപ്പിച്ചു കൊന്നതും ദൈവം …തന്നോട് അല്പമെങ്കിലും സ്നേഹം കാണിച്ചിരുന്ന വല്യമ്മേ കൂടി കൊണ്ടോയതും ഈ ദൈവം തന്നെ..
ദൈവം ക്രൂരൻ തന്നെയാണ് ….
ആരോട് പറയാൻ…
മരം വീട്ടി താഴേക്ക് വീഴ്ത്തി .. മരം വീണപ്പോ ഒരു ചെറിയ മൈനയുടെ കൂടു കൂടി താഴേക്ക് വീണു പോയിരുന്നു,,
അതിൽ ഉണ്ടായിരുന്ന മുട്ടകൾ ഒക്കെ പൊട്ടി പോയിരുന്നു..
അത് കണ്ടും അവനു വിഷമമായി.
ഒരു വൻമരം ആണ് കടപുഴകി വീണത് , അതിനെ ആശ്രയിച്ചിരുന്ന പലർക്കും പലതും നഷ്ടമായി,,
തനിക് കിട്ടിയിരുന്ന സഹതാപവും സ്നേഹവും കരുണയും എല്ലാം നഷ്ടമായില്ലേ…
അപ്പോളേക്കും മറ്റു ജോലിക്കാർ കൂടെ വന്നു വിറക് വെട്ടി കൊണ്ടിരുന്നു ..
അനവധി ആളുകൾ വന്നു തുടങ്ങിയിരുന്നു ,
സമൂഹത്തിന്റ നാനാതുറകളിൽ നിന്ന്. എം എൽ എ വന്നിരുന്നു , മന്ത്രിമാർ വന്നിരുന്നു, അങ്ങനെ പല വി ഐ പി കളും വന്നും പോയും ഇരുന്നു.
വൈകുന്നേരം ഒരു അഞ്ചു മണിയോടെ എല്ലാ മക്കളും എത്തി ചേർന്നു .
പിന്നെ കാര്യങ്ങൾ എല്ലാം വേഗത്തിൽ ആയിരുന്നു
കാർമ്മി വന്നു മരണ കർമ്മങ്ങൾക്ക് നേതൃത്വം കൊടുത്തു. സാവിത്രി അമ്മയുടെ ശരീരം കുളിപ്പിച്ച് കൊണ്ട് വന്നു കിടത്തി, രാജശേഖരനും സഹോദരങ്ങളും അവാര്ഡ് ആണ്മക്കളും ഒക്കെ ചേർന്ന് കർമ്മങ്ങൾ ആരംഭിച്ചു, ആറര ഏഴുമണിയോട് കൂടെ തന്നെ ചിതക്കുള്ള എല്ലാ ഒരുക്കങ്ങളും തയാർ ആയി മക്കൾ എല്ലാവരും ചേർന്ന് ശരീരം കൊണ്ട് വന്നു ചിതയിൽ വച്ചു് , ഒടുവിൽ ശരീരതിനു മേൽ പട്ടും വിറകുകളും ചന്ദനമുട്ടികളും ഒക്കെ നിരത്തി ചിതക്ക് തീ കൊടുത്തു.
ചിതയെല്ലാം കത്തി തുടങ്ങി …
മാവിന്റ വിറക് ആയതിനാൽ തന്നെ തീ നന്നായി ആളിക്കത്തി. ഓരോരുത്തർ ആയി ചിതയുട സമീപത്തു നിന്നും പൊയ്ക്കൊണ്ടിരുന്നു.. ഒടുവിൽ രാജശേഖരൻ മാത്രം അമ്മയുടെ ചിതക്കരികിൽ ഏകനായി കണ്ണീർ വാർത്തു നിന്നു . കാരണം അയാൾക്ക് ‘അമ്മ ജീവൻ ആയിരുന്നു.
ഒടുവിൽ അദ്ദേഹവും തിരികെ വീട്ടിലേക്ക് തിരിച്ചു , തിരിഞ്ഞപ്പോൾ ഒരു മൂലയിൽ അപ്പു ഇരിക്കുന്നതും കണ്ടു.
അയാൾ അവനേ ഒന്ന് നോക്കി തിരികെ നടന്നു..
അപ്പു വല്യമ്മയുടെ ചിതക്ക് കൂട്ടിരുന്നു.
അതല്ലാത്ത അവനു അവർക്കായി കൊടുക്കാൻ എന്തുണ്ട്,,
ഒടുവിൽ ആ ചിത കത്തി തീർന്നു ……….. ……
സാവിത്രി അമ്മ ഒരു ഓർമ്മ മാത്രം ആയി മാറി..
****
വരും ദിവസങ്ങളിൽ സാവിത്രി അമ്മയുടെ മരണാന്തര കർമ്മങ്ങളുടെ തിരക്കുകൾ ആയിരുന്നു , ഏഴാം ദിവസം സഞ്ചയനവും നിത്യബലിയും പതിനഞ്ചാം നാളിലെ തളിച്ച് കുളിയും ഒക്കെ കഴിഞ്ഞു ..
അമ്മയുടെ മരണാനന്തര കാര്യങ്ങൾ കഴിഞ്ഞപ്പോൾ തന്നെ മക്കൾക്കെല്ലാം പോകേണ്ട ആവശ്യങ്ങളും ഉണ്ടല്ലോ.
ഓരോരുത്തർ ആയി തിരികെ പോയിക്കൊണ്ടിരുന്നു..
അപ്പു പുറത്തൊക്കെ പോയി വന്നു അടുക്കളയുടെ പിന്നാമ്പുറത്തുള്ള തിണ്ണയിൽ വന്നിരുന്നു . സരസു ചേച്ചി യോട് അല്പം കട്ടൻ ചായ ആവശ്യപ്പെട്ടു. അവർ ഉടൻ തന്നെ അതും ഉണ്ടാക്കി അവനു കൊണ്ട് വന്നു കൊടുത്തു. പരസ്പരം ഓരോരോ കാര്യങ്ങൾ ഒക്കെ സംസാരിച്ചു ഇരിന്നു കൊണ്ടിരുന്നു.
അവർക്കും ഒരുപാട് വിഷമം ഉണ്ട് സാവിത്രി അമ്മയുടെ മരണത്തിൽ. ഇനി ഒരിക്കലും അവരുടെ ചീത്തവിളി ഒന്നും കേൾക്കാൻ സാധിക്കില്ലല്ലോ എന്ന ഏറ്റവും വലിയ സങ്കടവും അവർക്കുണ്ടായിരിക്കുന്നു.

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ ?

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story ??

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി ?

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ ???

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  11. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte?????

  12. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  14. തൃശ്ശൂർക്കാരൻ

    ????

    1. അമ്പട വിരുതാ..

  15. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  16. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി?? ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  17. nice…

  18. ??????
    അടുത്ത പാർട്ടും വന്നല്ലോ….???

    1. Harshan Bro….super???

Comments are closed.