അപരാജിതൻ 2 [Harshan] 6902

Views : 264206

അവരിങ്ങനെ ഓരോന്നൊക്കെ പറഞ്ഞിരിക്കുമ്പോ ആണ് , നമ്മുടെ രാഖി ചേച്ചി അങ്ങോട്ട് വന്നത്.
അപ്പു അവിടെ ഇരിക്കുന്നത് കണ്ടു അപ്പു വിനു സമീപം വന്നിരുന്നു..
സരസു ചേച്ചി ..എനിക്ക് കൂടെ ഒരു ചായ തരുമോ അവർ തിരക്കി.
അതിനെന്താ കുഞ്ഞേ … അവർ ഉടൻ തന്നെ എഴുന്നേറ്റു അടുക്കളയിലേക്ക് പോയി രാഖിക്ക് കൂടെ ഒരു ചായ ഉണ്ടാകാൻ ആയി.
രാഖി, അപ്പുവിന്റെ മുഖത്തെക്ക് നോക്കി, പ്രത്യേകിച്ചൊന്നും പറയുവാൻ ഉണ്ടായിരുന്നില്ല..
അപ്പു നാളെ ഞാൻ പോകുകയാണ്. അവർ പറഞ്ഞു.
ഹാ..രണ്ടു ആഴ്ചയോളം നിന്നതല്ലേ, അവിടെയും തിരക്കുകൾ ഉണ്ടാകുമല്ലോ അല്ലെ ..
അവൻ അത് കേട്ട് മറുപടി പറഞ്ഞു.
അപ്പു എനിക്ക് ലണ്ടനിൽ ഒരു കോഴ്സ് ചെയ്യാൻ ആയി അഡ്മിഷൻ കിട്ടിയിരുന്നു , പി ജി അത് കഴിഞ്ഞാൽ എനിക്ക് അവിടെ ബാരിസ്റ്റർ ലൈസൻസ് കിട്ടും പിന്നെ എനിക്ക് അവിടെ ജോലി എടുക്കാം എന്ന് കരുതി ആണ് ..
ആഹാ അപ്പൊ വിദേശത്തു പോയി സെറ്റില്‍ ആകാനുള്ള തീരുമാനം ആണോ …രാഖി ചേച്ചിക്ക് ..ഇല്ലാതില്ല ,,, കരിയർ അല്ലെ .. എത്രത്തോളം നമുക്ക് മുന്നോട്ടു കൊണ്ട് പോകാമോ അത്രത്തോളം മുന്നോട്ടു കൊണ്ടുപോകാം എന്ന് കരുതിയിട്ടാണ് അപ്പു ..പോയി കഴിഞ്ഞാ പിന്നെ ഞങ്ങളെ ഒക്കെ ഓർക്കുമോ രാഖി ചേച്ചി..
അവൻ ഒരു ചോദ്യമായി അവളോട് ചോദിച്ചു.
അതെന്താ അപ്പു അങ്ങനെ ചോദിച്ചത് , എനിക്ക് അങ്ങനെ എല്ലാരേയും മറക്കാൻ ഒക്കുമോ ,, എന്റെ തുടക്കം ഇവിടെ നിന്നല്ലേ ,,
അവർ മറുപടി പറഞ്ഞു..
അല്ലേലും എന്നെ ഒക്കെ ആര് ഓർക്കാൻ ആണ് ?..
എടാ ചെറുക്കാ നീ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും ,
നിന്നെ എനിക്ക് അങ്ങനെ മറക്കാൻ കഴിയുമോ …
രാഖി ചേച്ചി …….. വല്യമ്മ പോയപ്പോൾ ആണ് എനിക്ക് ഒരു തിരിച്ചറിവ് ഉണ്ടായത് ,,,
എന്ത് തിരിച്ചറിവ് അപ്പു…?ഒന്നുമല്ല നമ്മളൊക്കെ നമ്മുടെ ജീവിതത്തിൽ ഓട്ടത്തിൽ ആണ് … എവിടെയെങ്കിലും ഒക്കെ എത്തിപ്പെടാൻ ഉള്ള ഓട്ടത്തിൽ .. ചിലർ എവിടെയെങ്കിലും എത്തിപ്പെടും മറ്റു ചിലർ പോകുന്ന വഴിയേ വീണുപോകും , ചിലർ ലക്ഷ്യസ്ഥാനത്തു തന്നെ എത്തും…………ഇമ്മാതിരി ഓട്ടം ഓടി ഒന്ന് തളരുമ്പോ ആണ് സ്പീഡ് കുറയ്ക്കുന്നതും താൻ എവിടെ വരെ എത്തി എന്നറിയുവാനായി ചിലപ്പോൾ തിരിഞ്ഞു നോക്കുന്നത് അതുവരെ ചിലപ്പോ കൂടെ ഓടിയവരെ പോലും ഒരുവട്ടം എങ്കിലും പിന്തിരിഞ്ഞു നോക്കിയിട്ടുമുണ്ടാകില്ല ..
ഒരുപക്ഷെ ചിലർ കൂടെ ഉണ്ടാകാം ,, പുറകെ തന്നെ പക്ഷെ ചിലരുണ്ടല്ലോ അവരൊക്കെ എവിടെയോ വീണുപോയിട്ടുമുണ്ടാകും , ചിലര് ഒരിക്കലും വരാതെ ദൂരത്തേക്ക് കാണാമറയത്തേക്ക് പോയിട്ടുമുണ്ടാകാം… അപ്പോളാണ് അങ്ങനെ ഉള്ളവർ നമ്മുടെ ജീവിതത്തിൽ നമുക്ക് ആരൊക്കെയോ ആയിരുന്നു എന്ന് തോന്നി പോകുന്നത്.
ഞാൻ ഫിലോസഫി പറഞ്ഞതല്ല ,,വാസ്തവം ആണ് .. ഇപ്പൊ എന്ത് മനസ്സിൽ ആ നഷ്ടപെടലിന്റെ ആഴം അറിയാൻ സാധിക്കുന്നുണ്ട്.
വല്യമ്മ എനിക്ക് ആരുമില്ലായിരുന്നു , ഞാൻ അവരുടെ കൊച്ചുമകനോ ബന്ധുവോ ഒന്നും അല്ല .. പക്ഷെ അവർ ഇല്ലാതായപ്പോൾ ആണ് അവർ എനിക്ക് തന്നിരുന്ന കൈതാങ് ഇല്ലാതായപ്പോൾ ആണ് വല്യമ്മയും എന്റെ അച്ഛനെ പോലെ അമ്മയെ പോലെ ഒക്കെ ആരെല്ലാമോ ഒക്കെ ആണ് ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത് …അവൻ അങ്ങനെ ഒക്കെ പറയുന്നത് കേൾക്കുമ്പോ രാഖിക്ക് മനസു ഒരുപാട് നോവുന്നുണ്ടായിരുന്നു.
ഞാൻ വെറുതെ ഓരോന്നൊക്കെ പറഞ്ഞു രാഖി ചേച്ചിയെ ബോർ അടിപ്പിച്ചു അല്ലെ …ആ ഒരു കുഴപ്പം എനിക്കുണ്ട് ..
അപ്പൂ..ഞാൻ ഒരു കാര്യം പറയട്ടെ .. അവർ പറഞ്ഞു
ആ പറഞ്ഞോ ..
പക്ഷെ നീ അനുസരിക്കണം..അവർ വീണ്ടും പറഞ്ഞു
ശരി …
നീ എന്നെ രാഖി ചേച്ചി എന്ന് വിളിക്കരുത്..അവർ ഒരൽപം സ്വരം കടുത്തു പറഞ്ഞു ..
അപ്പനെ കേറി അളിയാ ന്നു വിളിക്കാൻ പറയാനാ പോലെ ആയല്ലോ.. പിന്നെ ഞാൻ എന്ത് വിളിക്കും..
അപ്പു എന്നെ ഇവിടത്തെ എല്ലാ കുട്ടികളും ആന്റി എന്നല്ലേ വിളിക്കുന്നത് , എന്റെ ശ്യാം കുട്ടനും ശ്രിയ മോളും അങ്ങനെ എല്ലാവരും . അതുകൊണ്ടു അപ്പുവും എന്നെ അങ്ങനെ തന്നെ വിളിച്ചാൽ മതി… അവർ പറഞ്ഞു
നല്ല കഥ ഇതൊക്കെ സാറോ മറ്റാരെങ്കിലുമോ കേട്ടാൽ ഉണ്ടല്ലോ എന്നെ തല്ലി തോല് പൊളിക്കും . ഇവരൊക്കെ ചേച്ചിയുടെ രക്തങ്ങൾ ആണ്, അതുകൊണ്ടു തന്നെ അവർക്ക് വിളിക്കാം പക്ഷെ എനിക്ക് അങ്ങനെ അല്ല .. അതുകൂടി മനസിലാക്കണം ..
ബ്ലഡ് ഈസ് തിക്കർ ഡാൻ വാട്ടർ എന്ന് കേട്ടിട്ടില്ലേ .. അതെ എനിക്ക് പറയാൻ ഉള്ളൂ .. ..അവൻ പറഞ്ഞു
പക്ഷെ വെള്ളത്തിന് ജീവൻ നിലനിർത്താനും ഉള്ള കഴിവുണ്ട് . അതുകൂടി മറക്കണ്ട … അവൻ പറഞ്ഞത് കേട്ട് രാഖിയും പറഞ്ഞു..

 

ഞാൻ പറഞ്ഞാൽ നീ അനുസരിക്കും എന്ന് വിചാരിച്ചു .
അയ്യോ എന്റെ പൊന്നു ആന്റി ഞാൻ വെറുതെ പറഞ്ഞതാ ..ആരും കേൾക്കാത്തപ്പോ ഞാൻ വിളിക്കാം കേട്ടോ ..അത് പോരെ …
ആ അത് മതി …
അങ്ങനെ ആരോരോ കാര്യങ്ങൾ ഒക്കെ പറഞ്ഞു ഒടുവിൽ രാഖി അവിടെ നിന്നും പോയി , ഞായറാഴ്ച കുഞ്ഞുമായി തിരികെ ഡൽഹിക്കു പുറപ്പെട്ടു …
ഞായറാഴ്ച രാത്രി…
രാജശേഖരൻ ഓരോരോ കാര്യങ്ങൾ ആലോചിച്ചു കട്ടിലിൽ കിടക്കുക ആയിരുന്നു.
അപ്പോളാണ് മാലിനി കുടിക്കാൻ ഉള്ള വെള്ളവുമായി അങ്ങോട്ടേക്ക് കയറി വന്നത്.
അവർ വന്നു കട്ടിലിൽ ഇരുന്നു. എന്തോ അത് ശ്രദിക്കാതെ വീണ്ടും ആലോചനയിൽ മുഴുകി.
ഏട്ടാ ..എന്താ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നത്..അവൾ തിരക്കി
ഓരോരോ കാര്യങ്ങൾ ആലോചിക്കുക ആയിരുന്നു..
അമ്മയെ കുറിച്ചാണോ …അവൾ തിരക്കി
അമ്മയും ഉണ്ടായിരുന്നു .. മക്കളും ഉണ്ടായിരുന്നു ,,നീയും ഉണ്ടായിരുന്നു എന്റെ ചിന്തകളിൽ … അയാൾ മറുപടി പറഞ്ഞു .
എന്താ ഇങ്ങനെ ഒക്കെ ഇപ്പൊ സംസാരിക്കുന്നത്? അവൾ ചോദിച്ചു
‘അമ്മ ഇത്ര പെട്ടെന്ന് മരണപ്പെടും എന്ന് ഒട്ടും കരുതിയില്ല ..
വല്യമ്മാമ വന്നു അമ്മയെ കണ്ടു പോയത് പോലും ‘അമ്മ ആയുസെത്താറായി എന്ന് തിരിച്ചറിഞ്ഞപ്പോൾ ആയിരിക്കും അല്ലെ … അയാൾ സംശയം പൂണ്ടു.
എന്ത് പറയാൻ ആണ് … അവൾ കൈ മലർത്തി.
മാലു …. അയാൾ വിളിച്ചു…
എന്താ ഏട്ടാ..
അമ്മക്ക് നമ്മൾ ഒരു കുറവും വരുതിയിട്ടില്ലല്ലോ അല്ലെ… ഒരു ശങ്ക .അതുകൊണ്ടു മാത്രം ചോദിച്ചത് ആണ്…
അമ്മ ഇവിടെ ഹാപ്പി ആയിട്ട് തന്നെ അല്ലെ ജീവിച്ചത്..ഇപ്പൊ എന്താ ഏട്ടന് ഒരു സംശയം ..
ഒന്നുമില്ല ഉള്ളിൽ ഒരോരോ തോന്നലുകൾ ….
ഏട്ടൻ ഒന്നും ആലോചിച്ചു മനസ്സ് വിഷമിപ്പികണ്ട…അവൾ അയാളെ ആശ്വസിപ്പിച്ചു…
മാലു…
ഒരു കാര്യം ചോദിക്കണം എന്നുണ്ടായിരുന്നു… പലപ്പോഴും ചോദിക്കാൻ വെച്ചിരുന്നതാണ്..
അമ്മക്കു ആ പയ്യനെ വലിയ ഇഷ്ടം ആയിരുന്നു അല്ലെ…
ആരെ… അപ്പുവിനെ ആണോ… അവൾ തിരക്കി
അതെ. .
ആ അവര് നല്ല കൂട്ടല്ലയിരുന്നോ….എന്താ ഇപ്പൊ ഇത് ചോദിച്ചത്…
മറ്റൊന്നുമല്ല അമ്മയുടെ ചിത മുഴുവനും കത്തി തീരുന്നത് വരെ ആ പയ്യൻ അവിടെ ഇരിക്കുന്നത് കണ്ടിരുന്നു….
ആ… പാവം ആണ് …എന്ത് പണി പറഞ്ഞാലും ചെയ്തു കൊള്ളും…പരാതികൾ ഒന്നുമില്ല….
അവൾ മറുപടി പറഞ്ഞു…
എനിക്ക് അവന്റെ അച്ഛനോട് അത്രയും ദേഷ്യമുണ്ട്. എന്റെ കൂടെപ്പിറപ്പിനെ പോലെ ഒരു നല്ല സുഹൃത്തിനെ പോലെ അല്ലെ അവനെ കണ്ടത് . നിനക്കും അറിയാവുന്നത് അല്ലെ…
അവൻ കൂടെ നിന്നല്ലേ എന്നോട് ഈ ചതി ചെയ്തത്… അവനു പൈസ വേണം എന്ന് ചോദിച്ചിരുന്നെങ്കിൽ അതിന്റെ പത്തിരട്ടി വേണമെങ്കിലും ഞാൻ കൊടുക്കുമായിരുന്നല്ലോ…അതവൻ ചെയ്തില്ല…
അയാൾ പഴയ ഓർമ്മകളിലൂടെ കടന്നു പോയി…..
അതുകേട്ട് മാലിനി ഒന്നും പറയാതെ ഇരുന്നു…
അന്ന് അമ്മ അവനു നല്ല ഒരു ജോലി കൊടുക്കണം എന്ന് ഒരു ആഗ്രഹം പറഞ്ഞിരുന്നു…
അത് മാത്രം ഞാൻ സാധിപ്പിച്ചു കൊടുത്തില്ല എന്നത് സത്യം തന്നെ ആണ്…
മാലിനി അയാൾ പറയുന്നത് കേട്ടിരുന്നു..
ഏട്ടാ ചിലപ്പോൾ ഞാൻ ആലോചിക്കാറുണ്ട് അവന്റെ സ്ഥാനത്തു നമ്മുടെ ശ്യാം കുട്ടൻ ആയിരുന്നുവെങ്കിൽ അവന്റെ അച്ഛൻ ചെയ്ത തെറ്റിന് ഇങ്ങനെ ഒക്കെ സ്വയം ശിക്ഷിച്ചു കൊണ്ട് ജീവിക്കോ എന്ന്…
ആ ചോദ്യം അയാൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നത് അല്ല…
അവന്റെ അമ്മയായത് കൊണ്ട് ഞാൻ പറയുക ആണ് .ശ്യാം കുട്ടൻ ആണെങ്കിൽ ഇങ്ങനെ ഒക്കെ പറഞ്ഞാൽ അവൻ പോയി പണി നോക്കാം പറയുo അതുറപ്പാണ്…ശ്രിയകുട്ടി ആണേ പറയുകയെ വേണ്ടാ…മാലിനി ചിരിച്ചു കൊണ്ട് പറഞ്ഞു…കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം അയാൾ അവളോട് പറഞ്ഞു…അവൻ ഇത്രയും കാലം നില്കും എന്ന് ഞാനും ഒരിക്കൽ പോലും കരുത്തിയതും അല്ല…കുറെ ആകുമ്പോ മടുത്തു ഇവിടെ നിന്ന് ഓടിപൊക്കോളും എന്ന് തന്നെ ആണ് കരുതിയത്…പക്ഷെ അവൻ ഒരിക്കലും അതും ചെയ്തില്ല…
പറഞ്ഞ വാക്കിന് ഒരുപാട് വില കൊടുക്കുന്നുണ്ട്. അവൻ അങ്ങനെ ആണെങ്കിൽ അത് അവനെ അങ്ങനെ വളർത്തിയതിന്റെ ഗുണമല്ലേ…അപ്പൊ പിന്നെ അവന്റെ അച്ഛൻ എങ്ങനെ ഈ ചതി ചെയ്തു എന്ന് മാത്രം ഇന്നും എനിക്ക് മനസ്സിലാകുന്നില്ല…അയാൾ നിർത്തി.
അവനെ കാണുമ്പോൾ എനിക്ക് അവന്റെ അച്ഛന്റെ ഓർമ്മ വരും അപ്പൊ പിന്നെ എനിക്ക് ദേഷ്യം കൂടും. ഞാൻ എന്താണ് പിന്നെ ചെയ്യുക എന്നെനിക്കറിയില്ല…അത് കൊണ്ട് തന്നെ ആണ് അവനോടു സംസാരിക്കാൻ പോലും ഞാൻ നിൽക്കാത്തതു.
മാലിനി ഇതെല്ലം കേട്ടിരുന്നു.

Recent Stories

The Author

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ 😌

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story 😍👌

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി 🥰

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ 💖💖😍

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. 👌👌👌👌👌👌

  11. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  12. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte😋🤗🤗🤗😋

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  14. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  15. തൃശ്ശൂർക്കാരൻ

    🥰🥰🥰🥰

    1. അമ്പട വിരുതാ..

  16. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  17. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി😍😍 ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  18. nice…

  19. 💞💞💞💞💞💞
    അടുത്ത പാർട്ടും വന്നല്ലോ….🎉🎉🎉

    1. Harshan Bro….super😊😊😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com