അപരാജിതൻ 2 [Harshan] 6911

Views : 264908

അങ്ങനെ പൂജയും ദീപാരാധനയും ഒക്കെ കഴിഞ്ഞു അന്നത്തെ കാര്യമാണ് ഒക്കെ ഭംഗി ആയി.
പ്രസാദവും നൈവേദ്യവും ഒക്കെ കഴിചു .
അവർക്കുള്ള ദക്ഷിണകൾ ഒക്കെ ചെയ്തു ഭംഗി ആയി എല്ലാരേയും തൃപ്തരാക്കി അവിടെ താനെന്ന എല്ലാരും പാത്രത്തിൽ ചോറും കറികളും ഒക്കെ കഴിച്ചു …ഇനി എന്നാ പറയാൻ ആണ് …എല്ലാം ഭംഗി ആയി അത്ര തന്നെ..
……
അപ്പു ഏറെ ആഹ്ലാദഭരിതൻ എന്തായാലും അവന്റെ പാറുവിനെ കണ്ടു കൊണ്ട് അവനു പൂജയിലും പങ്കെടുക്കാൻ സാധിച്ചല്ലോ..ഒരുപാട് പേ൪ പൂജയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അത് മാത്രവും അല്ല രാത്രി പ്രസാദ വിതരണത്തിന് ശ്രിയ ഭക്ഷ്ണം വിളമ്പുവാന്‍ കൂടിയിരുന്നു , അതില്‍ അവള്‍ അവളുടെ കൈ കൊണ്ട് അച്ചാര് വിളമ്പി.
നമ്മുടെ കാര്‍ന്നോര്‍ അപ്പു വിന് അതില്‍ പരം ആനന്ദം എന്തു വേണം ,,വേറെ കറികള്‍ കെ ഒരു വശത്തേക്ക് മാടിവെച്ചു പാവം ആ അച്ചാര് മാത്രം കൂട്ടി ഊണ് കഴിച്ചു.,,, അവളുടെ കൈ കൊണ്ട് വിളമ്പിയ അച്ചാര്‍ണ്ടെ രുചി വേറെ ഏത് കറികള്‍ക്ക് കിട്ടും… പാവം അപ്പു വേറെ ഒരു കറിയും തൊട്ട് നോക്കി ഇല്ല , ആ അച്ചാര് തൊട്ട് മാത്രം ഊണ് കഴിച്ചു.
പ്രേമം ഒരുപാട് കണ്ടിട്ടുണ്ട് , പക്ഷേ ഇങ്ങനെ ഒരു പ്രേമം ആദ്യമായി ആണ് കാണുന്നത് , അച്ചാറില്‍ പൊതിഞ്ഞ പ്രേമം…
എല്ലാ പരിപാടികളും കഴിഞ്ഞു അപ്പു നേരെ തന്റെ റൂമിലേക്ക് പോയി.ആഹാ എന്തൊരു ഉന്മാദം എന്തൊരു ആവേശം ,,എന്റ്റെ മരീചികേ ,,എന്നൊക്കെ മൂളി അവന്‍ നേരെ ബെഡില്‍ കിടന്നു…
നാളെ നേരത്തെ എഴുന്നേല്‍കണം ജോലിക്കു പോകാനായി ഉള്ളതാണ്..
ആഹാ മനോഹരമായ ഒരു ഉറക്കം….
…………..
രാത്രി ചീവീടുകളുടെ ശക്തിയായ ശബ്ദം, റോഡിലൊക്കേ പട്ടികളുടെ ഒരു ഓരിയിടല്‍ പോലെ ഒക്കെ കേള്‍ക്കുന്നുണ്ട്,,, അപ്പു ഉണര്‍ന്നു.. ഇതെന്തു പട്ടികള്‍ ആണ് ഇങ്ങനെ ഒക്കെ ഓരിയിടുന്നത്.. ഓ ആകെ തലവേദന എടുക്കുന്ന പോലെ… കുറച്ചു നേരം കഴിഞില്ല… പട്ടിയുടെ ഓരിയിടല്‍ ശബ്ദം ഒക്കെ നിലച്ചു…
ആഹാ നന്നായി… അപ്പു സ്വയം പറഞ്ഞു.
അപ്പു എഴുന്നേറ്റ് ഒരു പാരസെറ്റമോള്‍ ഗുളിക എടുത്തു കഴിച്ചു , ഇന്നലത്തെ ഉറക്കത്തിന്റെ കെ ക്ഷീണം കാണുമല്ലോ…അതായിരിക്കും തലവേദന കുറച്ചു കഴിഞ്ഞപ്പോളേക്കും അവന് തലവേദന ഒക്കെ കുറവായി.
അവന്‍ പതുക്കെ കിടന്നു , നല്ല തണുപ്പുണ്ട് മൂടിപ്പുതച്ചു…അവന്റെ കണ്ണുകള്‍ ഉറക്കത്തിലേക്ക് വീണു..
പിന്നീട് അവന്‍ കാണുന്നത് ശ്രിയ ബെഡില്‍ കിടന്നുറങ്ങുന്നത് ആണ്, മന്ദസ്മിതത്തോടെ അവള്‍ കിടന്നുറങ്ങുന്നു. മുടിയൊക്കെ നെറ്റിയിലേക്ക് വീണു കിടക്കുന്നുണ്ട്. പെട്ടെന്നു എവിടെ നിന്നോ ഒരു ചിറകടി ശബ്ദം. പിന്നെ കാണുന്നത് അവരുടെ വീടിന് ചുറ്റും ഒരു വലുപ്പം ഉള്ള പക്ഷി വട്ടമിട്ട് വട്ടമിട്ട് പറക്കുന്നു. അതിനു ശേഷം ശ്രിയ കിടക്കുന്ന റൂമിന്റെ ജനാലയില്‍ പുറത്തു നിന്നു നോക്കുന്നു ഉള്ളിലേക്ക്. അത് പിന്നിലേക്ക് തിരിയുന്നു , മൂങ്ങയെ പോലെ ഒക്കെ ഇരിക്കുന്നു, കാണുംബോള്‍ ഭയം ആകുന്നു .
അവിടെ നിന്നു അത് താന്‍ കിടക്കുന്ന ഔട്ട് ഹൌസിലേക്ക് പറന്നു വരികയാണ്. വന്നിട്ട് ഔട്ട് ഹൌസിന് പുറകില്‍ ഉള്ള താന്‍ പണ്ട് പാറുവിന്റെ നൃത്തം കാണാന്‍ കയറിയ മരത്തില്‍ വന്നിരിക്കുന്നു…
ഇരുന്നിട്ട് പാറുവിന്റെ റൂം ഉള്ള വശത്തേക്ക് നോക്കി ഇരിക്കുന്നു.
അപ്പോളേക്കും പട്ടിയുടെ വൃത്തികെട്ട ഒരിയിടല്‍ തുടങ്ങി…
പതുകേ ആ പക്ഷി ഒന്നു ചിറകടിച്ചു …
അതേ ആ ശബ്ദം കാലന്റെ ദൂതന്‍ എന്നു പറയുന്ന മരണത്തിന്റെ സന്ദേശകന്‍ എന്നു വിളിക്കുന്ന കാലന്‍ കോഴി/ തച്ചന്‍ കോഴിയുടെ ശബ്ദം… കര്‍ണ്ണ കടോരമായ ശബ്ദം… അപ്പു ചെവി പൊത്തി..
അവന്‍ പെട്ടെന്നു കണ്ണു തുറന്നു……സ്വപ്നം ആണ്
ഹൂഹൂ ഹുഹ എ ………… ഹൂഹൂ ഹുഹ എ ………… ഹൂഹൂ ഹുഹ എ
ഹൂഹൂ ഹുഹ എ ………… ഹൂഹൂ ഹുഹ എ …………
ആ ശബ്ദം… ആ ശബ്ദം അതിപ്പോളും കേള്‍ക്കുന്നു,,
തന്റെ വീടിന് പുറകില്‍ നിന്നു തന്നെ ..
അപ്പു വേഗം ടോര്‍ച്ച് എടുത്തു.
വീടിന്റെ പുറകുവശം തുറന്നു. അമാവാസി ആണ് അതുകൊണ്ടു നിലാവില്ല.
അപ്പു ടോര്‍ച്ച് അടിച്ചു ആ മരത്തിന് മുകളിലേക്കു നോക്കി,,,,
അതേ ….. അതേ ഇതത് തന്നെ ..താന്‍ സ്വപ്നത്തില്‍ കണ്ട പക്ഷി….
വെളിച്ചം കണ്ടു ആ പക്ഷി തിരിഞു നോക്കി … അതിന്റെ പേടിപ്പെടുത്തുന്ന മുഖം… വീണ്ടും അത് തിരിഞു ഒന്നു ചിറകടിച്ചു കൂവുകയാണ് … മരണത്തിന്റെ നിലവിളി
ഹൂഹൂ ഹുഹ എ ………… ഹൂഹൂ ഹുഹ എ ………… ഹൂഹൂ ഹുഹ എ ……
അപ്പുവിന് ആകെ ഒരു പ്രത്യേക ഭാവം പോലെ.. അവന്‍ താഴെ കിടന്ന നല്ല മുഴുപ്പുള്ള ഒരു ഓടിന്‍ കഷ്ണം എടുത്തു … ആഞ് മുകളിലേക്ക് ഒരു ഏ൪ വെച്ചു കൊടുത്തു…
ഹൂ ഹേ ഹോ … ആ ഏര്‍ നല്ല ശക്തി ആയി ആ കാലങ്കോഴിയുടെ ദേഹത്ത് കൊണ്ട്,,
ആ പക്ഷി പേടിച്ച് തിരിഞു നോക്കി..
അപ്പുവിന്റെ മുഖത്തിന് ആ സമയം ഒരു പ്രത്യേക മുഖഭാവം ആയിരുന്നു .. അപ്പുവും അല്ല ആദിയും അല്ല…
ഞാന്‍ ഇവിടെ ഉള്ളപ്പോ … നീ തൊള്ള തുറക്കുമോ …….അവന്‍ കൈ ചൂടി ആ കാലന്കോഴിയോടു പറഞ്ഞു… നിമിഷങ്ങള്‍ക്കുളില്‍ പട്ടികളുടെ ഓരിയിടലും നിന്നു.
ആ കാലങ്കോഴി .. അവനെ നോക്കി ചിറകടിച്ചു എങ്ങോട്ടോ പറന്നു.
അവന്റെ ഇരു കണ്ണുകളും ചേബരത്തി പൂ പോലെ ചുവന്നിരിക്കുന്നു….ഒരു അവ്യക്തമായ രീതിയില്‍ ഒരു മുരള്‍ച്ച അവനില്‍ നിന്നും വരുന്നു.ഒരു ഘനഗംഭീരമായ ശബ്ദത്തില്‍….
അവന്‍ ആ കാലംകോഴി പറന്നു പോകുന്നത് നോക്കി നിന്നു..ഇടക്ക് ആ കാലങ്കോഴി തിരിഞു നോക്കിയോ എന്തോ….
====
എന്താണ് ഇതിനൊക്കെ അര്‍ത്ഥം..?
എന്താണ് ഇവിടെ സംഭവിക്കുന്നത്..?
എന്താണ് അപ്പു ഇങ്ങനെ സ്വപ്നങ്ങള്‍ കാണുന്നത്..?
ഇത്രയും ചെയ്ത പൂജകള്‍ പരാജയം ആണോ … ?
മരണം ശ്രീയയുടെ ഒപ്പം ആണോ .. ?
അപ്പു എങ്ങനെ ഒരു സമയം സ്വപ്നത്തിലും യഥാര്‍ത്യത്തിലും ഒരെ പക്ഷിയെ നേരിട്ടു കണ്ടു, ?
അപ്പുവില്‍ ആദിയില്‍ എന്താണ് ഇതുവരെ കാണാത്ത മറ്റൊരു രൂപം… ?
ആദി ആണോ ശ്രീയയുടെ രക്ഷക൯,?
എങ്കില്‍ ആദി ആണോ അവളുടെ ഗന്ധര്‍വ൯… ശ്രീയയുടെ രാജകുമാര൯…. ?
എങ്കില്‍ പിന്നെ എന്തിന് ശ്രിയ അപ്പുവിനെ അഥവാ ആദിയെ വെറുക്കുന്നു അകാരണമായി ?
( എന്താണ് ആര്‍ക്കും പിടികൊടുക്കാത്ത രഹസ്യങ്ങള്‍ )
ഭാഗം 3 വായിക്കുവാനായി താഴെയുള്ള ലിങ്കില്‍ ദയവായി ക്ലിക്ക് ചെയ്യുക
https://kadhakal.com/aparajithan-part-11-12-author-harshan/

Recent Stories

The Author

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ 😌

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story 😍👌

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി 🥰

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ 💖💖😍

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. 👌👌👌👌👌👌

  11. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  12. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte😋🤗🤗🤗😋

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  14. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  15. തൃശ്ശൂർക്കാരൻ

    🥰🥰🥰🥰

    1. അമ്പട വിരുതാ..

  16. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  17. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി😍😍 ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  18. nice…

  19. 💞💞💞💞💞💞
    അടുത്ത പാർട്ടും വന്നല്ലോ….🎉🎉🎉

    1. Harshan Bro….super😊😊😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com