അപരാജിതൻ 2 [Harshan] 6916

Views : 265211

പൊന്നൂ ….. ശ്യാം ശ്രിയയെ വിളിച്ചു..
അവൾ ഭയത്തോടെ കണ്ണ് തുറന്നു . ഇല്ല ഒന്നും പറ്റിയിട്ടില്ല ..ഈശ്വരൻ കാത്തു … അവൻ അവളോറട് പറഞ്ഞു,
അവർ പരസ്പരം മുഖത്തേക്ക് നോക്കി ,
ആശ്വാസം പക്ഷെ ഭയം വിട്ടുമാറിയിട്ടില്ല , മരണത്തെ മുഖാമുഖം കണ്ടതിന്റെ ഭയം.
ശ്യാം വിറക്കുക ആണ് , അവനു വണ്ടി സ്റ്റാർട്ട ചെയ്യാൻ സാധിക്കുന്നില്ല , ആ വിറയൽ വിട്ടു മാറിയിട്ടില്ല, അവൻ ശ്രിയയെ വിളിച്ചു .. എനിക്ക് പേടി ആയിട്ട് വണ്ടി ഓടിക്കാൻ പറ്റണില്ല പൊന്നു , നമുക് കുറച്ചു നേരം പുറത്തു ഇറങ്ങി നിൽക്കാം ..
ശരിയായും അതെ അവസ്ഥയിൽ തന്നെ .. അവർ വണ്ടി ഒതുക്കി ഇട്ടു പുറത്തേക്കിറങ്ങി ..
ശരിക്കും വിജനമായ ഒരു റോഡ് ആണ് .വണ്ടികൾ ഒക്കെ കുറവും.
അവർ പുറത്തു തന്നെ നിന്ന്.
അപ്പോളേക്കും ലോറി എങ്ങനെയോ ബാക് ഒക്കെ എടുത്തു മുന്നോട്ടു പോയി , ഡ്രൈവർ അവരെ നോക്കി കൈ കൂപ്പി കാണിക്കുകയും ചെയ്തു.
കുറച്ചു അടുത്തായി ഒരു പെട്ടി കട കണ്ടു , ശ്യാം ശ്രിയയെ കൂട്ടി അങ്ങോട്ട് ചെന്നു.
ശാസ്താ ടീ സ്റ്റാൾ എന്ന് മലയാളത്തിൽ എഴുതി വെച്ചിട്ടുണ്ട്.
ചേട്ടാ രണ്ടു കാപ്പി കിട്ടുമോ ? ശ്യാം തിരക്കി
ആ കസേരയിൽ ഇരുന്നോളൂ ..ഇപ്പൊ ഉണ്ടാക്കി തരാം , കടക്കാരൻ പറഞ്ഞു.
ശ്യാമും പെങ്ങളോടൊപ്പം കസേരയിൽ ഇരുന്നു. ഒരു അഞ്ചു മിനുട്ടു കൊണ്ട് നല്ല ഫിൽറ്റർ കാപ്പി ഉണ്ടാക്കി അവർക്ക് കൊടുത്തു.
ഇവിടെ കണ്ടിട്ടില്ലല്ലോ ? കടക്കാരൻ ചോദിച്ചു.
ചേട്ടാ ഞാനും സിസ്റ്ററും കൂടെ ഇവിടെ അകലെ ഉള്ള അമ്പലത്തിൽ പോയി വരും വഴിയാ .. ഇവിടെ വെച്ച ആ ലോറി കണ്ട്രോൾ പോയി ഇടിക്കാൻ വന്നതാ ,,എങ്ങനെയോ ഒന്നും പറ്റിയില്ല …രക്ഷപെട്ടത് എങ്ങനെ ആണെന് മാത്ര൦ മനസിലാകുന്നില്ല ,,, ശരിക്കും മരണത്തെ മുന്നിൽ കണ്ടു..
അവൻ ആശ്വാസത്തോടെ പറഞ്ഞു.
ഓ ഹോ … ഇവിടെ സാധാരണ അപകടങ്ങൾ ഒക്കെ കൂടുതൽ ആണ് മോനെ ..എന്തായാലും ഒന്നും സംഭവിച്ചില്ലല്ലോ ,, അത് തന്നെ മഹാഭാഗ്യം, ചിലപ്പോ അമ്പലത്തിൽ ഒക്കെ പോയി വരുന്നതല്ല , ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകുമായിരിക്കും ..അതുപോലെ അല്ലെ ആ ലോറി പൊയ്ക്കൊണ്ടിരുന്നത്…
കടക്കാരൻ തന്റെ ഓർമ്മയും പങ്കു വെച്ച്,
അത് തന്നെ … കഴിഞ്ഞതിനു ശേഷം പിന്നെ വണ്ടി ഓടിക്കാൻ പറ്റിയില്ല കൈ വിറക്കുന്നു അതാണ് ഒന്ന് പുറത്തേക്ക് ഇറങ്ങിയത് ,,,ശ്യാം പറഞ്ഞു
അതുണ്ടാകും…ഉള്ളി പേടി തട്ടിയതല്ലേ … നിങ്ങള്‍ കുറച്ചു നേരം ഇവിടെ ഇരുന്നു റസ്റ്റ് എടുക്ക് ,,ആ പേടി മാറിയിട്ട് പോയാൽ മതി … ആയാലും അവരെ ആശ്വസിപ്പിച്ചു.
ശ്രീയ ക്കു ആ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല.
കാപ്പി പിടിക്കുമ്പോൾ പോലും അവളുടെ കൈകളിൽ ആ വിറയൽ മാറിയിട്ടില്ലായിരുന്നു.
ഒന്നൂല്ല പൊന്നു ,,, പേടിക്കണ്ട …ശ്യാം പറഞ്ഞു ..
ഏട്ടാ ..എന്നാലും ആ ഞെട്ടൽ ഇത് വരെ മാറിയിട്ടില്ല … ശെരിക്കും ഭയന്ന് പോയി ,,,
ഞാൻ അമ്പലത്തിൽ കണ്ട അമ്മൂമ്മ പറഞ്ഞത് ഓർക്കുക ആയിരുന്നു … ദോഷങ്ങൾ ഉണ്ട് എന്നത്…പക്ഷെ ഇങ്ങനെ ഒക്കെ … നമ്മൾ എത്ര സൂക്ഷിച്ചു തന്നെ ആണ് കാർ ഡ്രൈവ് ചെയ്തിരുന്നതും എന്നിട്ടു വേറെ ഒരു വണ്ടി അല്ലെ നിയന്ത്രണം ഇല്ലാതെ നമ്മളെ ഇടിക്കാൻ വന്നത് ..
ഓ … റോഡിൽ നമ്മൾ മാത്രം ശ്രദ്ധ വെച്ചിട്ടു കാര്യമില്ല ….
അവൾ കാപ്പി ഊതി ഊതി കുടിച്ചു.
കാപ്പി ഒകെ കുടിച്ചു കടക്കാരന് കാശ് ഒക്കെ കൊടുത്തു ഇരുവരും കാറിനു അടുത്തേക്കിട്ടു വന്നു , ശ്യാം കാർ ഒന്ന് ശ്രദ്ധിച്ചു, വലിയ പണികൾ ഇല്ല , ഒരല്പം പോറലുകൾ മാത്രമേ ഉള്ളൂ ..എന്തയാലും വേണ്ടില്ല ജീവൻ തിരിച്ചു കിട്ടിയല്ലോ അവൻ ആശ്വസിച്ചു .. രണ്ടു പേരും കൂടെ കാറിൽ കയറി , ശ്യാം ശ്വാസം ഒകെ ഉള്ളിലേക്ക് എടുത്തു , ഒന്ന് ഫ്രീ ആക്കിയതിനു ശേഷം പതുകെ സൂക്ഷിച്ചു തന്നെ കാർ മുന്നോട്ടേക്ക് എടുത്തു,
ശ്രിയ അമ്മയെ വിളിച്ചു വിവരം പറഞ്ഞിരുന്നു.
അത് കേട്ടതോടെ മാലിനി ക്കു ടെൻഷൻ മാറിയിട്ടില്ല.
മാലിനി രാജശേഖരേണയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു , അയാള്ക്കും ഭയം ഇല്ലാതില്ല ,
മാലിനി കുടുംബ ക്ഷേത്രത്തിൽ വിളിച്ചു പറഞ്ഞു മക്കളുടെ പേർക്ക് മൃത്യുഞ്ജയ പുഷ്പാഞ്ജലി ഒക്കെ ചെയ്യുവാൻ ആയി പറഞ്ഞു.
മാലിനി ആകെ ആധിയിൽ ആണ് ,
രാജി അവളെ ആശ്വസിപ്പിച്ചു , അങ്ങനെ ഒന്നും ഉണ്ടാകില്ല , ഇതിപ്പോ ഒരു സമയക്കേട്‌ , എന്തായാലും ഒന്നും സംഭവിച്ചില്ലല്ലോ..
എങ്കിലും മാലിനിക്ക് ആധി ഇത് വരെ മാറിയിട്ടില്ല …
മാലിനി സന്ധ്യകഴിഞ്ഞു പൂമുഖത്തു അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കുകയാണ് ..
അപ്പോളേക്കും നമ്മുടെ ശ്യാം ന്റെ ബുള്ളറ്റിൽ അപ്പു അങ്ങോട്ടേക്ക് വന്നു , അവൻ പോർച്ചിൽ ബുള്ളറ്റ് ഒതുക്കി സ്റ്റാൻഡിൽ ഇട്ടു അവിട നിന്നും നടന്നു ..
മാലിനി കൊച്ചമ്മ എന്തോ വിഷമത്തിൽ ഇരിക്കുക ആണല്ലോ ..
അവൻ അവരുടെ അടുത്തേക്ക് ചെന്ന് ,,,എന്ത് പാട്ടി ആകെ ടെൻഷനിൽ ആണെന്ന് തോന്നണു ല്ലോ ..അവൻ തിരക്കി..അവർ അവനെ നോക്കി , മാലിനിയുടെ കണ്ണൊക്കെ ആകെ നിറഞ്ഞിരിക്കുക ആണ് ,
എന്തോ സീരിയസ് ആയ വിഷയം ആണെന്ന് അപ്പുവിനും മനസിലായി.
അപ്പുവും അവരുടെ താഴെ ആയി ഇരുന്നു ..
എന്ത് പറ്റി കൊച്ചമ്മേ ? അവൻ വീണ്ടും തിരക്കി
അവര് കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു.
അതൊക്കെ കേട്ടപ്പോൾ അവനും വിഷമം തോന്നാതിരുന്നില്ല,
എന്ത് ചെയ്യാൻ സാധിക്കും ,, ഒരു അപകടം ഇങ്ങോട്ടു വരുമ്പോൾ..
കൊച്ചമ്മേ അവരുടെ പഠിത്തം കഴിഞ്ഞെങ്കിൽ അവരെ ഇങ്ങോട്ടു വിളിക്ക് , അല്ലാതെ ഇങ്ങനെ അന്യ നാട്ടിൽ നിർത്തിയാൽ നിങ്ങൾക്കൊക്കെ ഇങ്ങനെ ടെൻഷൻ അടിക്കാൻ മാത്രമേ നേരം കാണുള്ളൂ,,,ഇവിടെ ആകുമ്പോ നിങ്ങളുടെ കണ്ണെങ്കിലും എത്തില്ല … അപ്പുവും അഭിപ്രായപ്പെട്ടു.
മാലിനിക്കും അതെ അഭിപ്രായം തന്നെ മനസ്സിൽ..
അവർ ഒന്ന് മൂളി,
ഇത്രയും നാൾ അവർ രണ്ടു പേരും പുറത്തു തന്നെ അല്ലെ പഠിച്ചത് , രണ്ടു പേരുടേം ക്‌ളാസ്സുകൾ ഒക്കെ കഴിയാറായി , ഇനി കൊച്ചമ്മേ ഒരൽപം ബലം പിടിച്ചാൽ മതി .. ഇനി അവർ ഇവിടെ തന്നെ നിൽക്കട്ടെ , അവൻ അവരെ ഉപദേശിച്ചു.
മാലിനി അവൻ പറഞ്ഞത് ഒക്കെ മൂളികേട്ട്,
അവർക്കു അവിടെ നിൽക്കുമ്പോൾ വീട്ടിലുള്ളവരുടെ മനോവിഷമം എന്താണെന്നു മനസിലാകില്ല .. എന്തായാലും ഒന്നും പറ്റിയില്ലല്ലോ ഭാഗ്യം ,, അവൻ അതും പറഞ്ഞു എഴുനേറ്റു.
അപ്പു ,,, മാലിനി അവനെ വിളിച്ചു
എന്താ കൊച്ചമ്മേ …
ഡാ നീ വണ്ടി ഓടിക്കുമ്പോ ഒക്കെ ശ്രദ്ധിച്ചു ഓടിക്കണെ …. അപകടം ഏതു വഴിയിൽ നിന്നാ വരുന്നത് എന്ന് പറയാൻ പറ്റില്ല….അവർ അവനെ ഉപദേശിച്ചു..
ഞാൻ വളരെ സൂക്ഷിച്ചു തന്നെ ആണ് ഓടിക്കുന്നത് ,,, കൊച്ചമ്മ പേടിക്കണ്ട ,,ഞാൻ ശ്യാം സാർ ന്റെ വണ്ടിക്കു ഒരു കുഴപ്പവും വരുത്തില്ല … അവൻ മറുപടി പറഞ്ഞു..
അതിനു ഞാൻ വണ്ടിയുടെ കാര്യം അല്ലലോ പറഞ്ഞത് ,,, ഞാൻ നിന്റെ കാര്യമാ പറഞ്ഞത് ,, നിനക്കൊന്നും പറ്റരുത് ….
അപ്പു അതുകേട്ടു ചിരിച്ചു,,, അവരുടെ ഉള്ളിലെ ഒരു മാതൃത്വം ആവനു ഫീൽ ചെയ്തു.
അവൻ ചിരിച്ചു കൊണ്ട് തന്റെ റൂമിലേക്ക് നടന്നു.
അവൻ ആലോചിക്കുക ആയിരുന്നു ഒരു അമ്മയുടെ ആധി, രണ്ടു മക്കൾക്ക് വേണ്ടി അവരുടെ ടെൻഷൻ പേടി മനോ വിഷമം ഒക്കെ ,,, തനിക്ക് ആര് ഉണ്ട് ,,,, എന്തേലും പറ്റിയാൽ തന്നെ നോക്കാൻ ആരുണ്ട് …
അപ്പുവിന് അവന്റെ ‘അമ്മ ഒരു തീരാ നോവാണ്…..
**ശ്യാമും ശ്രിയ യും ബാംഗ്ലൂർ ഇത് ഒരേ ഫ്ലാറ്റിൽ ആണ് താമസിക്കുന്നത് ഒരു 2ബി‌എച്ച്‌കെ , അവിടെ ജോലിക്കാരി വരും ക്‌ളീനിംഗ് നും പാചക ത്തിനും ഒക്കെ ആയി. ശ്രിയ തന്റെ റൂമിൽ കിടക്കുക ആയിരുന്നു, അവൾക്കു സമീപം ലാപ്ടോപ്പ് ഉണ്ട് അതിൽ നല്ല ഗസലുകൾ ഒക്കെ പാടുന്നുണ്ട്.
ശ്രിയ ഇന്ന് നടന്ന കാര്യങ്ങള്‍ ഒക്കെ മനസ്സിൽ ഇങനെ ആലോചിക്കുക ആയിരുന്നു. ..
എന്നാലും ആ കൈ നോക്കുന്ന ആ അമ്മൂമ്മ പറഞ്ഞത് ,,,
എന്നാലും ആരാണാവോ ആ ഗന്ധർവ൯ ,,, ഒരു രാജ കുമാരൻ,,,,
ഞാൻ അങ്ങോട്ട് സ്നേഹിക്കാൻ പോകുന്ന ഗന്ധർവ്വൻ,,,,,,,,,,,ഇതുവരെ ഏവരോടും അങ്ങനെ ഒരു പ്രണയമോ ആകര്ഷണമോ ഒന്നും തോന്നിയിട്ടില്ല പക്ഷെ കോളേജിലും ഒക്കെ ആയി എത്ര ആർ ആണ് തന്നോട് ഇഷ്ടം തുറന്നു പറഞ്ഞിയ്ക്കുന്നത് , എത്ര കാതുകൾ ആണ് ചോരയിൽ മുക്കി എഴുതി തനിക്ക് കിട്ടിയിരിക്കുന്നത് ,,പക്ഷെ ഇന്ന് വരെ എന്തെ തനിക്ക് ആരോടും ഒരു പ്രണയം തോന്നാത്തത് ,,,അതിനർത്ഥം താൻ കാത്തിരിക്കുന്ന ആൾ തന്നിലേക്ക് വരും എന്നല്ലേ …………. ശ്രീയ ക്ക് മനസിനുള്ളിൽ ഒരു ചെറിയ രോമാഞ്ചം തോന്നാതിരുന്നില്ല ,, ആരെയോ ആർക്കോ വേണ്ടിയോ കാത്തിരിക്കുന്നു എന്ന പോലെ ഒരു തോന്നൽ ,,, ഒരു പ്രണയത്തിന്റെ തുടക്കം ആണോ …. ഒരിക്കൽ പോലും കാണാത്ത ഒരാളെ ഇഷ്ടപ്പെട്ടു തുടങ്ങുവാൻ ഉള്ള ഒരു അഭിവാങ്ച്ച … അങ്ങനെ ഒരാൾ ഉണ്ടാകുമോ …തന്നെ തേടി വരുമോ … അവളുടെ വെറുത്തു തുടുത്ത കവിൾ തടങ്ങൾ ഒരു പനിനീർ പൂവിനേക്കാൾ ഗാഢമായി ചുവന്നുവോ ? അവളുടെ മീഴികൾ ഒരു ലജ്ജയുടെ പുറത്തു പതിയെങ്കിലും അടഞ്ഞുവോ …തന്റെ മേനിയാകെ കാമദേവന്റെ പുഷ്പബാണം ഏറ്റു രോമാഞ്ചമേറ്റു പൂത്തു തളിർത്തുവോ ….ശ്രീയ്ക്ക് ഒന്നും മനസിലാകുന്നില്ല …എന്താണ് തനിക്ക് സംഭവിക്കുന്നത് ,,,,ആരാണ് തന്നിലേക്ക് തന്നെ തേടിവരുന്ന ഗന്ധർവനായി വരാൻ പോകുന്നത്…. ഒരു കാത്തിരിപ്പിന്റെ പരാമമായ ആനന്ദം ……………
**
അടുത്ത ദിവസം ..
രാവിലെ തന്നെ മാലിനി ഏതൊക്കെയോ ക്ഷേത്രങ്ങളിൽ പോയിരിക്കുകയാണ്.
മക്കൾക്ക് ആയി പ്രാർത്ഥിക്കാൻ പൂജകൾ ഒക്കെ ചെയുവാൻ ആയി.
അപ്പു പതിവ് പോലെ ഓഫീസ് എത്തിക്കൊണ്ടിരിക്കുന്നു.
മെയിൻ ജങ്ഷൻ എത്തി ഇടത്തേക്ക് വണ്ടി തിരിച്ചപ്പോൾ നമ്മുടെ മായ അങ്ങനെ നടന്നു പോകുക ആണ്, പതുക്കെ ആദി മായയുടെ സമീപം കൊണ്ട് ചെന്ന് വണ്ടി നിർത്തി.
തിരിഞ്ഞു നോക്കി ചിരിച്ചു …
മായയും ചിരിച്ചു.
ഇനി പ്രത്യേകിച്ച് കയറാൻ പറയണോ ? അവൻ ചോദിച്ചു
അവൾ ചിരിച്ചു കൊണ്ട് തന്നെ അവനു പുറകെ കയറി.
അവൾ ചോദിക്കാതെ തന്നെ അവന്റെ തോളിൽ കൈ വെച്ച്, അവൻ വണ്ടി മുന്നോട്ടേക്ക് എടുത്തു.
വണ്ടി അങ്ങനെ ഒഴുകി ഒഴുകി ഒടുവിൽ ഓഫീസ് വരെ എത്തി.
അവൾ വണ്ടിയിൽ നിന്നും ഇറങ്ങി , ആഹാ സിബി അപ്പോളേക്കും എത്തിയിരുന്നു വണ്ടീ ലോക്ക് ചെയ്ത അവൻ മുകളിലേക്ക് കയറാൻ നിൽക്കുമ്പോൾ ആണ് ഈ കാഴ്ച കാണുന്നത്.
അവൻ അമ്പരപ്പോടെ മായയുടെ മുഖത്തേക്ക് നോക്കി …മായ ഒന്ന് ചിരിച്ചു,
ആദിയുടെ മുഖത്തേക്ക് നോക്കി …അവനു പ്രത്യേകിച്ച് ഭാവഭേദം ഒന്നും ഇല്ല ,,
സിബി ആദ്യം തന്റെ മുടിയിൽ പിടിച്ചു ഒന്ന് വലിച്ചു പിന്നെ കയ്യിൽ ഒന്ന് പിച്ചി…
ആ സത്യമാണ് സ്വപ്നം അല്ല ,,,, തനിക് വട്ടല്ല ..
അവൻ മായയുടെ മുഖത്തേക്ക് പിന്നെയും നോക്കി ….ഇതെപ്പോ സംഭവിച്ചു എന്ന മട്ടിൽ ….
……
എല്ലാരും ഓഫീസിൽ കയറി ..
രാവിലെ തന്നെ തങ്ങളുടെ ജോലികൾ ഒക്കെ ആയി തിരക്കിൽ കടന്നു, സിബിക്ക് ഇന്ന് ഫീൽഡിൽ അനവധി ജോലി ഉണ്ട് അതുകൊണ്ടു തന്നെ ഒരു പതിനൊന്നരയോടെ അവൻ ഫീൽഡിലേക്ക് പോയി.
അങ്ങനെ അന്നത്തെ തിരക്കുകൾ ഒക്കെ ആയി ഉച്ച ആയി
ഭക്ഷണം കഴിക്കണമല്ലോ…
സാധാരണ ആദി, ക്യാന്റീനിൽ പോയി കഴിക്കുക ആണ് പതിവ്, ആദി എഴുന്നേറ്റു, മായ നീ ഫുഡ് കഴിക്കാൻ നോക്ക് , ഞാൻ കഴിച്ചേച്ചു വരാം… അവൻ പറഞ്ഞു.
ആദി നിക്ക് പോല്ലേ … അവൾ വിളിച്ചു …
ഹാ …എന്തുവാ ? അവൻ തിരക്കി
ഞാൻ ഇന്ന് കൊണ്ട് വന്നിട്ടുണ്ടു ആദിക്കുള്ളത് കൂടെ …അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
വാ ഇവിടെ ഇരുന്നു കഴിക്കാം… അവൾ അവനെ ക്ഷണിച്ചു.
മായ എന്തിനാ അങ്ങനെ എനിക്ക് വേണ്ടി കൊണ്ട് വന്നത്, ഞാൻ സ്ഥിരം കാന്റീനിൽ നിന്ന് കഴിക്കൽ അല്ലെ പതിവ്..അവൻ ചോദിച്ചു.
ആദി ഇന്ന് ഞാൻ കൊണ്ട് വന്നു ,, നിനക്കു കഴിക്കാൻ പറ്റുമോ ? അവൾ അല്പംദേഷ്യം കാണിച്ചു .
വൈ നോട് ???? എന്തുകൊണ്ട് എനിക്ക് കഴിച്ചു കൂടാ …കഴിക്കില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ .
അവൻ മറുപടി പറഞ്ഞു ..
എന്നാ നീ വല്ല പവർ കാണിക്കാതെ കൈ കഴുകി വാ … നമുക്ക് കഴിക്കാം ..
എസ് മാഡം …..ആജ്ഞ പോലെ … അവൻ ചിരിച്ചു കൊണ്ടു കൈ ഒക്കെ കഴുകി വന്നു , അവർ പാൻട്രിയിൽ പോയി ഇരുന്നു അവൾ പത്രം ഒക്കെ തുറന്നു , നല്ല സോഫ്റ്റ് ചപ്പാത്തി (ഫോയിലിൽ പൊതിഞ്ഞതും ) കുറുമയും , പിന്നെ ചോറുണ്ട് , രണ്ടു കൂട്ടം കറികൾ ഒക്കെ ആയി …
ആഹാ കൊള്ളാല്ലോ ,,,,,
അവൾ അവനു സെർവ് ചെയ്തു ..
അവൻ ചപ്പാത്തി എടുത്തു ആൻഡ് രണ്ടു വിരൽ കൊണ്ട് മുറിച്ചു ..ആഹാ എന്നാ സോഫ്റ്റ് ആണ് …. കുറുമയിൽ മുക്കി അവൻ അത് വായിലേക്ക് വെച്ച് ….
ആഹാ ……………മനോഹരം…. നല്ല സ്വാദുണ്ട് ,
കൊള്ളാല്ലോ …ഇത് ആരുണ്ടാക്കി … അവൻ ചോദിച്ചു.
എന്തെ ഞാൻ ഉണ്ടാക്കിയത് ആണെന്ന് തോന്നുന്നില്ലേ … മായാ ചോദിച്ചു.
അതെനിക്കറിയില്ല ,,, പക്ഷെ സംഭവം സൂപ്പർബ് … ആ കൈപ്പുണ്യം ഉള്ള കൈക്കു ഒരു മോതിരം ഇട്ടു കൊടുക്കണം …അടിപൊളി …അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്നാലേ മോൻ ,,, ഈ കയ്യിലേക്ക് മോതിരം ഇട്ടോ ,,,, ഞാൻ തന്നെ ഉണ്ടാക്കിയത് ആണ് ,അവൾ അവനു നേരെ കൈ നീട്ടി കാണിച്ചു പറഞ്ഞു ..
തന്നെ …. എന്നാ … തീർച്ചയായും തരാം ….ഇപ്പോൾ അല്ല ,,നിന്റെ കല്യാണത്തിന് ഗിഫ്റ് ആയി തരാം … എന്തായാലും എന്നെ വിളിക്കുവല്ലോ അല്ലെ …അവൻ ചോദിച്ചു
അവന്റെ ആ ചോദ്യം … അവളിൽ ഒരു നോവിന്റെ നനവ് ഉണ്ടാക്കിയോ എന്തോ…
അവൾ കൂടുതൽ ഒന്നും മിണ്ടിയില്ല , രണ്ടുപേരും ഭക്ഷണം ഒക്കെ കഴിച്ചു..
മായയുടെ മനസ്സിൽ അവന്റെ ആ ചോദ്യം ആയിരുന്നു.. ആദി അറിയുന്നില്ലേ തന്റെ മനസ്സ്, തനിക്ക് ആദിയെ ഒരുപാട് ഇഷ്ടം അല്ലെ ,,, അവന്റെ പ്രെസെന്സ സംസാരം സ്മാർട്നെസ്സ് എല്ലാം തനിക്ക് ഒരുപാട് ഇഷ്ടം ആണല്ലോ … അവനറിയുന്നില്ലേ ഇതൊന്നും …അതോ അറിയില്ല എന്നു
നടിക്കുക ആണോ …
അനവധി ചോദ്യങ്ങൾ അവളുടെ ഉള്ളിൽ ഉയർന്നു.
ആ സമയം ഉണ്ടല്ലോ , സൗകര്യം പോലെ പറയാം…അവൾ മനസ്സിൽ വിചാരിച്ചു.
അങ്ങനെ ഒരൊരോ ദിവസങ്ങൾ കടന്നു പോയി
**
ഒരു ദിവസം , വ്യാഴാഴ്ച രാവിലെ ആദി ക്കു ഫോൺ വന്നു സിബിയുടെ.. അവനു നല്ല സുഖം ഇല്ല രണ്ടു ദിവസത്തെ ലീവ് വേണം എന്ന് പറഞ്ഞു , രണ്ടു ദിവസം ലീവ് എടുത്താൽ ശനി ആഴ്ച പൊതു അവധി കൂടെ ഉള്ളതിനാൽ മൊത്തം നാല് ദിവസം അവനു കിട്ടും.
ആദി അവനോട് കാര്യം തിരക്കി, അവനു അല്ല മേല് വേദന ആണ് പണിയും ഉണ്ട് എന്ന് പറഞ്ഞു, ആദി അവനോട് നന്നായി റസ്റ്റ് എടുക്കാൻ പറഞ്ഞു..
അന്ന് ആദിക്ക് നല്ല പിടിപ്പതു പണിയും ഉണ്ടായിരുന്നു,
ജോലിക്കിടയിൽ മായ അവനു ഒരു പൊതി കൊണ്ട് കൊടുത്തു..
എന്താ ഇത് ? അവൻ ചോദിച്ചു .
തുറന്നു നോക്കി ആദി , അവൾ പറഞ്ഞു .
അവൻ പൊതി തുറന്നു , അതിൽ ഒരു കറുത്ത ചരടും ഒരൽപം പൂവും ഭസ്മവും ഒക്കെ ആയിരുന്നു.
അവൻ അത് നോക്കി ഒന്ന് ചിരിച്ചു , അത് തിരികെ അവൾക്കു നേരെ നീട്ടി.
ആദി അത് പൂജിച്ചതു ആണ് ഇന്നലെ വൈകീട്ടു മണിയേത് കാവിൽ പോയിരുന്നു അവിടത്തെ തിരുമേനിയുടെ കയ്യിൽ നിന്നും പൂജിച്ച ചരടുകൾ വാങ്ങിയതാ ഒന്ന് അവധിക്കും കൂടെ ഞാൻ കൊണ്ട് വന്നതാ ,, ഭയങ്കര ശക്തി ഉള്ള ദേവി ആണ് …..
ഹ ഹ ഹ ഹ ഹ……………………ആദിചിരിച്ചു.
പൊട്ടി ചിരിച്ചു.
അവൾ സംശയത്തോടെ അവനെ നോക്കി.
അത് കൊണ്ട് തന്നെ ആണ് നിനക്കു തന്നത് , അത്രയും ശക്തി ഉള്ള ഒന്നും എനിക്ക് വേണ്ട …
എനിക്ക് ഇമ്മാതിരി വിശ്വാസങ്ങൾ ഒന്നും ഇല്ല … അവൻ മറുപടി പറഞ്ഞു ..
ആദി , വന്ദിച്ചില്ലേലും നിന്ദിക്കരുതേ ,,,, ഇതൊന്നും നല്ലതല്ല ,,,, മനുഷ്യൻ ആയാൽ കുറച്ചു ഈശ്വരവിശ്വാസം ഒക്കെ വേണം..അവൾ കെറുവിച്ചു.
ഹ ഹ ഹ ..അവൻ ചിരിച്ചു..
എന്നാരാ പറഞ്ഞത് ,,, മനുഷ്യൻ ജനിക്കുന്നു ജീവിക്കുന്നു മരിക്കുന്നു ..അതിലെവിടെ ആണ് ദൈവം ഉള്ളത് …തുണി ഉടുത്തു വിദ്യാഭ്യാസം നേടി സയൻസ് യുഗത്തിൽ ജീവിക്കുന്ന

Recent Stories

The Author

37 Comments

  1. വിനോദ് കുമാർ ജി ❤

    വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥

  2. അപരാജിതൻ

    കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
    ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ 😌

  3. ॐ नमः शिवाय

  4. രുദ്രദേവ്

    “Super”♥️♥️♥️

  5. *വിനോദ്കുമാർ G*♥

    ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️

  7. മുഴുവനും കിട്ടുമോ

    1. 27 പാർട്ട് 4 വരെ ഉണ്ടല്ലോ…

  8. ❤️❤️❤️

  9. ഒന്നും പറയാൻ ഇല്ല ബ്രോ.

    എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.

    പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.

    I’m madly in love with this story 😍👌

    സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ്‌ ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ്‌ ഇടം എന്ന് കരുതി 🥰

    അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ 💖💖😍

    സ്നേഹത്തോടെ,
    രാഹുൽ

    1. ഇതൊരു കുഞ്ഞു കഥ ബ്രോ
      കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise

  10. 👌👌👌👌👌👌

  11. Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide

    Why aarum varanille ingott

    Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn

    Athuvare aviduthe comment boxil active aayi update cheythal mathi

  12. മാണിക്കം

    Njnm ethiye ini njammade 24aam part vannoottte😋🤗🤗🤗😋

  13. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ…

  14. സുജീഷ് ശിവരാമൻ

    ഹായ് ഞാൻ വന്നു കേട്ടോ….

    1. മിടുക്കൻ

  15. തൃശ്ശൂർക്കാരൻ

    🥰🥰🥰🥰

    1. അമ്പട വിരുതാ..

  16. Harshan bro njan vannuttaa eni nammude baki bro varanam

    1. varanamallo, ellarum varum.

  17. പ്രണയരാജ

    എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ

    1. ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
      കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ

      ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..

      1. athe, ellavarum varatte. nammuk sari aakam

        1. ഞാൻ എത്തി😍😍 ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…

      2. പ്രണയരാജ

        സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്

      3. Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്

      4. Allavarum varum next part varate

  18. nice…

  19. 💞💞💞💞💞💞
    അടുത്ത പാർട്ടും വന്നല്ലോ….🎉🎉🎉

    1. Harshan Bro….super😊😊😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com