അപരാജിതൻ 11 [Harshan] 7232

                               

 

ദീപാവലിയുമായി ബന്ധപ്പെട്ടു രണ്ടു ദിവസത്തെ ഓഫീസ് അവധി ആയിരുന്നു, ശനിയും ഞായറും കൂടെ വരുമ്പോള്‍ നാല് ദിവസത്തെ അവധിയും,

അന്ന് വ്യാഴാഴ്ച.രാവിലെ

പാലിയത്ത്

രാജശേഖരനും മാലിനിയും പാറുവും മാത്രം .

“പപ്പാ ,,,,”

“എന്താ മോളെ ”

“എത്ര നാൾ ആയി പപ്പാ നമ്മൾ ഒന്നിച്ചു ഒരു ഔട്ടിങ്നോക്കെ പോയിട്ട്”

“അത് ശരിയാ പപ്പാ…. ” ശ്യാമും പറഞ്ഞു

മാലിനിയും അത് ശരി വച്ചു.

പപ്പാ ,,എന്നും തിരക്കുകൾ ആയി നമ്മള് ജീവിക്കുമ്പോ പലപ്പോഴും സന്തോഷം ഒകെ മറന്നു പോകുക അല്ലെ, നമ്മുക് എവിടെയെങ്കിലും ഒക്കെ ഒന്ന് ചുറ്റിക്കാനാനായി പോയാലോ ”

“രാജേട്ടാ …പൊന്നു പറയുന്നത് ശരിയാട്ടോ…നമ്മളെല്ലാരും കൂടെ അന്ന്  വൈകുണ്ഠപുരിയിൽ പോയതാ ,,അതിനു ശേഷം എങ്ങും പോയിട്ടില്ല ”

“ശരി ..എന്ന നിങ്ങൾ പറ എവിടയാ പോകേണ്ടത് ?

“നമ്മുക് നാലുപേർക്കും കൂടെ ആ കാറിൽ കയറി ഇന്ന് ഫുള്ളും അങ്ങ് ചുറ്റി അടിച്ചാലോ പപ്പാ ,,,”

“എല്ലാര്ക്കും അതാണ് ആഗ്രഹം എങ്കിൽ നമുക്ക് പോകാന്നേ ”

രാജശേഖരനും സമ്മതിച്ചു

അത് കൂടെ കേട്ടതോടെ എല്ലാവർക്കും സന്തോഷമായി

ഒരു മണിക്കൂ൪ കൊണ്ട് റെഡി ആയി എല്ലാരും വന്നു കാറിൽ കയറി, ഡ്രൈവ് ചെയ്യാൻ ആയി ശ്യാമു൦ റെഡി ആയിരുന്നു.

അങ്ങനെ അവർ അവിടെ നിന്നും പുറപ്പെട്ടു .

ആദ്യം തന്നെ അവിടെ നിന്നും നാൽപതു കിലോമീറ്റർ അകലെ ഉള്ള സേതു സമുദ്രം ബീച്ചിലേക്ക് പോയി, കാർ ഒക്കെ പാർക്ക് ചെയ്തു എല്ലാരും കൂടെ കൈ പിടിച്ചു ബീച്ചിലെ മണൽത്തിട്ടയിലൂടെ നടന്നു, കടലിൽ നിന്നും വെള്ളം അവരുടെ കാല്പാദങ്ങളെ നനക്കുന്നുണ്ടായിരുന്നു. അവിടെ ഉള്ള കൊച്ചു കൊച്ചു കടകളിൽ നിന്നും കഴിക്കുവാൻ ഉള്ളവ ഒക്കെ വാങ്ങി രുചിച്ചു കൊണ്ടിരുന്നു, കൂടെ ഐസ്ക്രീമും വാങ്ങി കഴിച്ചു, കുറെ നേരം ആ കാറ്റു ഒക്കെ കൊണ്ട്  അവിടെ ഉള്ള തണലിൽ ഇരുന്നു, അതുകഴിഞ്ഞു മുകളിലേക്കു കയറി നിരത്തിയിട്ട പാറകെട്ടുകളിലൂടെ ഒക്കെ നടന്നു, രാജശേഖരനും മാലിനിയും അവിടെ ഇരുന്നു ഓരോരോ കാര്യങ്ങൾ ഒക്കെ ഓർത്തുകൊണ്ടിരുന്നു.

പാറുവും ശ്യാമും കൂടെ ബീച്ചിൽ വെള്ളത്തിൽ ഓടി കളിക്കുക ആയിരുന്നു

അതൊക്കെ കണ്ടു രാജശേഖരൻ മാലിനിയുടെ കൈകൾ മുറുകെ പിടിച്ചു

“ഓർക്കുന്നുണ്ടോ മാളു …കല്യാണം ഒക്കെ കഴിഞ്ഞു നമ്മൾ എല്ലായിടത്തും ഇത്പോലെ ഒക്കെ ചുറ്റികറങ്ങിയത് ”

“അതൊക്കെ ഒരു കാലമല്ലേ രാജേട്ടാ ”

“ഈ ബീച്ചിന്റെ പ്രത്യേകത എന്താന്നു മാളുവിന്‌ അറിയുമോ ?

“എന്നോട് വിവാഹം കഴിക്കാമോ എന്ന് രാജേട്ടൻ ചോദിച്ചത് ഇവിടെ വെച്ചു ആണ്, അതുപോലെ വിവാഹം കഴിഞ്ഞു നമ്മൾ ആദ്യം രാജേട്ടന്റെ അന്നത്തെ സ്‌കൂട്ടറിൽ കയറി വന്നതും ഇവിടെ ആണ്”

“നീ ഒന്നും മറന്നിട്ടില്ലലേ മാളു ,,,”

“അങ്ങനെ മറക്കാൻ പറ്റുമോ രാജേട്ടാ ”

അപ്പോളേക്കും തളർന്നു പാറുവും ശ്യാമും അവരുടെ അടുത്തേക്ക് എത്തി, പാറു പപ്പയുടെ സമീപവും ശ്യാം അമ്മയുടെ സമീപവും ഇരുന്നു.

അവിടെ നിന്നും അവർ ഇറങ്ങി. പോകും വഴി ഒരു ഹോട്ടലിൽ കയറി ഭക്ഷണം ഒക്കെ കഴിച്ചു,

അതിനു ശേഷം അവിടെ നിന്നും അവർ നേരെ പോയത് വെള്ളിമല കൊട്ടാരത്തിൽ ആയിരുന്നു, അത് പഴയകാല ചരിത്രം ഒക്കെ സൂക്ഷിച്ചു വെച്ചേക്കുന്ന ഒരു പുരാതന മ്യുസിയം കൊട്ടാരം ആണ്, അവർ അവിടെ ചെന്ന് പാസ്സ് ഒകെ എടുത്തു ഉള്ളിൽ കയറി പഴയ രാജാക്കന്മാരുടെ മുറികൾ ആയുധങ്ങൾ വസ്ത്രങ്ങൾ കൊട്ടാരത്തിലെ പുരാതന ഫർണീച്ചറുകൾ അങ്ങനെ പലതും ഒകെ കയറി കണ്ടു .

ഒരു മൂന്നുമണി ഒകെ കഴിഞ്ഞു അവിടെ നിന്നും ഇറങ്ങി, നേരെ പോയത് അടുത്തുള്ള ഒരു സിനിമ തീയെറ്ററിൽ അവിടെ നിന്നും സിനിമ ഒകെ കണ്ടു ആറു മണിയോടെ ഇറങ്ങി

അവിടെ നിന്നും ഒരു ഷോപ്പിങ് ആണ് അവർ ഉദ്ദേശിച്ചത്

എല്ലാരും കൂടെ ടെക്സ്റ്റൈൽ ഷോപ്പിൽ ഒക്കെ കയറി എല്ലാര്ക്കും വേണ്ട വസ്ത്രങ്ങൾ ഒക്കെ എടുത്തു.

അവിടെ കുറെ നേരം ചിലവഴിച്ചു ഒരു എട്ടര ആയപ്പോള്ക്കും അവിട നിന്നും ഇറങ്ങി, പോരും വഴി ഭക്ഷണം കൂടെ കഴിച്ചു.

എല്ലാരും സന്തോഷത്തോടെ അവിടെ നിന്നും തിരിച്ചു,

ഒന്നര മണിക്കൂർ യാത്ര ഉണ്ട് പാലിയം വരെ

കാറിൽ മുന്നിൽ പാറുവും ശ്യാമും അതുപോലെ പിന്നിൽ മാലിനിയും രാജശേഖരനും ആണ് ഇരുന്നത്.

ഓരോ കാര്യങ്ങൾ ഒക്കെ സംസാരിച്ചു എല്ലാരും സന്തോഷമായി കാറിൽ യാത്ര ചെയ്തുകൊണ്ടിരിക്കുക ആണ്.

കുറച്ചു കഴിഞ്ഞു രാജശേഖരനു എന്തോ അസ്വസ്ഥത പോലെ, ഇടയ്ക്കു അയാൾ കാർ നിർത്തിച്ചു പുറത്തിറങ്ങി ഒന്ന് ശർദ്ധിച്ചു.

അപ്പളേക്കും എല്ലാരും ഇറങ്ങി, മാലിനി അയാളുടെ പുറം ഒക്കെ തടവി കൊടുത്തു , കുപ്പിയിലെ വെള്ളം കൊണ്ടും വായും മുഖവും കഴുകി. രാജശേഖരനു ആകെ ഒരു വല്ലായ്മ, ഒരു ക്ഷീണവും അണപ്പും തളർച്ചയും ഒക്കെ കൂടെ.

എലാവര്‍ക്കും ഭയമായി

“അപ്പോളേക്കും എല്ലാരും കാറില്‍ കയറി,

‘വാ രാജേട്ട നമുക്ക് ഹോസ്പിടളില്‍ പോകാം” മാലിനി ആശങ്കയോടെ പറഞ്ഞു

കുഴപ്പമില്ല മാളു ,,,നമുക്ക് വീടിലെക് പോകാം ,,,യാത്ര ചെയ്തതിന്റെ ആകും

ശ്യാം വേഗം തന്നെ വണ്ടി എടുത്തു.

“പപ്പാ ,,,എന്താ പപ്പാ ,,,,” പാറു ഭയം കൊണ്ട് ചോദിച്ചു .

“ഒന്നൂല്ല മോളെ  പപ്പക്ക് ,,,ഇതിപ്പോ മാറിക്കൊള്ളും” അയാള്‍ സമാധാനിപ്പിച്ചു

കാര്‍ വേഗം തന്നെ ശ്യാം മുന്നോട് കൊണ്ടുപോയി

അപ്പോളെക്കും രാജശേഖരനു വയ്യയ്മ മൂര്ചിച്ചു ആകെ ശ്വാസം മുട്ടുന്നത് പോലെയും  ദേഹമാസകലം വിയർത്തൊലിക്കുകയും ദേഹം ആകെ കുളിരും ഒക്കെ കൂടെ ,,അയാൾ കൈകൾ നെഞ്ചിൽ അമർത്തി പിടിച്ചു.

രാജേട്ടാ ,,,,,നെഞ്ച് വേദന ഉണ്ടോ ,,,,,,,പേടിച്ചു മാലിനിക് ചോദിച്ചു

അയാൾക് ബോധം പറയുന്ന പോലെ തലചുറ്റൽ കാരണം ,,,,കണ്ണൊക്കെ ആകെ ചുവന്നു,

നെഞ്ചിൽ മുറുകെ പിടിച്ചു കൈക്കും തോളിനും ഒക്കെ ശക്തിയായി വേദന വന്നു തുടങ്ങി, ഒപ്പം അസഹനീയമായ നെഞ്ച് വേദനയും ശ്വാസം മുട്ടും ആകെ ഒട്ടും വയ്യാത്ത അവസ്ഥ.

അപ്പോളേക്കും തളർന്നു അയാള്‍ മാലിനിയുടെ  മടിയിൽ കിടന്നു, ദേഹമാകെ വിയർത്തു  കൊണ്ട്.

മോനെ ശ്യാമേ ,,വേഗം ഏതേലും ഹോസ്പിറ്റലിലേക് കൊണ്ട് പോ വണ്ടി….മാലിനി നിലവിളിച്ചു.

അപ്പോളേക്കും വണ്ടി ഒരു സിഗ്‌നലിൽ എത്തി  ചുവന്ന് ലൈറ്റു ആണ് അപ്പോൾ, എല്ലാ വണ്ടികളും മുന്നിൽ ബ്ളോക് ആണ്

മാലിനി ശക്തി ആയി അയാളുടെ നെഞ്ചിൽ അമർത്തി തടവി കൊണ്ടിരുന്നു

പാറുവും പപ്പയുടെ നെഞ്ചിൽ പ്രെസ് ചെയ്തു കൊണ്ടിരുന്നു ശക്തിയിൽ

പപ്പാ ,,,,എണീക് പപ്പാ …..പാറു ആകെ കരച്ചിൽ തുടങ്ങി

രാജേട്ടാ ,,,,,,

ഹ്മ്മ്……അയാൾ അബോധാവസ്ഥയിലും മൂളുന്നുണ്ട്

അപ്പോളേക്കും ഗ്രീൻ  സിഗ്‌നൽ വന്നു

ശ്യാ൦  അതി വേഗത്തിൽ തന്നെ കാർ എടുത്തു

ഇടയ്ക്കു കാർ നിർത്തി ഹോസ്പിറ്റൽ ഉണ്ടോ എന്ന് അന്വേഷിച്ചു

മുന്നോട്ടു പൊക്കോളാൻ പറഞ്ഞു

അവൻ കാർ അതിവേഗം തന്നെ കൊണ്ടുപോയി ഒടുവിൽ ടൌൺ ഹോസ്പിറ്റലിൽ വണ്ടി നിർത്തി.

അവൻ കാറിൽ നിന്നും വേഗം ഇറങ്ങി

അപ്പോളേക്കും അവിടെ നിന്നും അറ്റൻഡേർസ് എത്തി

അവർ കാറിൽ നിന്നും അബോധാവസ്ഥയില്‍ ആയ  രാജശേഖരനെ പിടിച്ചു പുറത്തേക്ക് എടുത്തു ട്രോളി ബെഡിൽ കിടത്തി വേഗം  കാഷ്വാലിറ്റി യിലേക്ക് പ്രവേശിപ്പിച്ചു മാലിനിയും പാറുവും ഒക്കെ ആകെ ഭയത്തിലും സങ്കടത്തിലും ആണ്, ശ്യാം ഒരാൾ മാത്രം ഉള്ളു അവരെ സമാധാനിപ്പിക്കാൻ അവനും ആകെ വിഷമത്തിൽ ആണ്, അപ്പോളേക്കും ഡ്യൂട്ടി ഡോകടർ വന്നു, അയാൾ അവരോടു വിശദമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു, അതിനു ശേഷ൦ പുറത്തു നിൽക്കാനായി പറഞ്ഞു.

ഡോക്ടര്‍ പള്‍സ് ബി പി ഒക്കെ പരിശോധിച്ചു.

ശ്വാസത്തിന് ബുദ്ധിമുട്ടും പള്‍സ് കുറവും ആയതുകൊണ്ട് അപ്പോള്‍ തന്നെ അവര്‍ സി പി ആര്‍ കൊടുക്കുവാന്‍ ആരംഭിച്ചു.

കാഷ്വാലിറ്റി ക്കു വെളിയിൽ യാതൊരു സമാധാനവും ഇല്ലാതെ മാലിനിയും പാറുവും ശ്യാമും ഒക്കെ നിൽക്കുക ആണ്, എല്ലാവരും മനസ്സുരുകി പ്രാര്ഥിക്കുകയുമാണ്, ശ്യാമിനാണെങ്കിലും ഈ ഒരു അവസ്ഥ ആദ്യമായതിനാൽ എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നുമില്ല.

അവൻ ഒരു ധൈര്യത്തിനായി രാജശേഖരന്റെ സഹോദരി രാജിയെ വിളിച്ചു എങ്കിലും അവരൊക്കെ വെക്കേഷൻ പ്രമാണിച്ചു ദൂര യാത്ര പോയതിനാൽ ഔട്ട് ഓഫ് കവറേജ് ഏരിയയിലും ആണ്. പെട്ടെന്ന് ആരെയാണ് വിളിക്കേണ്ടത് എന്ന് ശ്യാമിനും നിശ്ചയം ഇല്ല

പാറു ആകെ വിഷമിച്ചു കരയുക ആണ്  പപ്പയ്ക്ക് എന്തെങ്കിലും ആകുമോ എന്ന് പേടിച്ചു, അവൾ മാലിനിയുടെ തോളിൽ തല ചായ്ച്ചു കിടക്കുകയാണ്  കണ്ണനോട് മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ട് .

ഇടയ്ക്കു നേഴ്‌സ് ഒകെ പുറത്തേക് വരുന്നുണ്ട്, കാര്യം തിരക്കുമ്പോ ട്രീറ്റ്മെന്റ് നടക്കുക ആണ് എന്ന് മാത്രമേ മറുപടിയും പറയുന്നുള്ളു.

അപ്പോൾ ആണ് പാറുവിനെ ഫോണിലേക്കു ഒരു കാൾ വന്നത്.

അവൾ ഫോൺ നോക്കി ശിവ ആണ്

അവൾ അവിടെ നിന്നും എഴുനേറ്റു കുറച്ചു നീങ്ങി നിന്ന് , അവൾക്കാകെ ഭയവും ടെൻഷനും ഒക്കെ ആയിരുന്നു.

അവൾ ഫോൺ അറ്റൻഡ് ചെയ്തു, ചെയ്തപ്പോൾ തന്നെ അവൾ വിതുമ്പി കരഞ്ഞു കൊണ്ടിരുന്നു.

“പാറു ,,,എന്ത് പറ്റി ,,,എന്തിനാ കരയുന്നതു ?

ആ ചോദ്യം കൂടെ ആയപ്പോൾ അവള് ഏങ്ങലടിക്കുവാൻ തുടങ്ങി

കരയല്ലേ…..കരയാതെ കാര്യം പറയു ,,,,

” എന്റെ പപ്പാ ,,,,പപ്പക്ക് വയ്യ ,,,,ഇവിടെ അഡ്മിറ്റ് ചെയ്തേക്കുവാ ” വിങ്ങി കൊണ്ട് അവൾ മറുപടി പറഞ്ഞു

“വയ്യാന്നോ ,,,എന്ത് പറ്റി ”

“പെട്ടെന്ന് നെഞ്ച് വേദന വന്നു ,,,ഇവിടെ ഞാനും അമ്മയും ഏട്ടനും മാത്രേ ഉള്ളു ,,,ആകെ പേടി ആകുവാ ”

“പേടിക്കണ്ട പാറു ,,,ഒന്നും വരില്ല ….ഡോക്ടർ എന്ത് പറഞ്ഞു ? ”

“ഒന്നും പറഞ്ഞിട്ടില്ല,,,പപ്പക്ക് ബോധം ഒകെ പോയിരുന്നു, എന്റെ പപ്പക്ക് എന്തേലും വന്നാ പിന്നെ ഞാൻ ഉണ്ടാകില്ല”

അത് കൂടെ കേട്ടതോടെ ശിവയും ആകെ ധർമ്മസങ്കടത്തിൽ ആയി.

“പാറു ,,,അങ്കിളിനെ എവിടെ ആണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത് ?

“ടൗണിൽ നിന്നൊക്കെ മാറിയ ,,,,,സിറ്റി ഹോസ്പിറ്റലിൽ ”

“ഓ അവിടെ ആണോ ,,,,, ഞാൻ ഇപ്പോ അവിടെ നിന്നും കുറച്ചകലെ ഉണ്ട് ,, പാറു വിഷമിക്കണ്ട ഇപ്പോ തന്നെ ഞാൻ അങ്ങോട്ട് വരാം ”

എല്ലാരോടും പറയു ഒരു ടെൻഷനും വേണ്ടന്നു

അത് കേട്ടപ്പോ അവൾക് ഏറെ ആശ്വാസം ആയി

“ഞാൻ ഇറങ്ങുകാട്ടോ ,,,,ഒരു പത്തു പതിനെഞ്ചു മിനിറ്റ കൊണ്ട് വരാം …”

ഹമ്……ഏങ്ങലടിച്ചു കൊണ്ട് അവൾ മൂളി

ശിവ ഫോൺ വെച്ചു.

അവൾ മാലിനിയുടെ സമീപം ചെന്നു.

മാലിനി താലിയിൽ മുറുകെ പിടിച്ചു നിറഞ്ഞ കണ്ണുകളുമായി പ്രാർത്ഥിക്കുക ആയിരുന്നു.

ഉളളിൽ വേണ്ട ശ്രുശ്രൂഷകൾ ഒക്കെ ചെയ്തു കൊണ്ടിരിക്കുക ആണ്.

അവർ അവിടെ നിന്നും ഐ സി യു വിലേക്ക് മാറ്റിയിരുന്നു. അപ്പോളേക്കും വേറെ ഒരു ഡോക്ടർ കൂടെ അവിടേക്കു എത്തി.ബാക്കി ഉള്ള കാര്യങ്ങൾക്കായി അവരെല്ലാവരും ഐ സി യുവിനു മുന്നിൽ പോയി നിന്നു.

കാത്തിരിപ്പിന്റെ നിമിഷങ്ങൾ. എന്തെന്ന് അറിയാതെ.

അപ്പോളെക്കും ഒരു ഡോക്ടർ പുറത്തേക്ക് ഇറങ്ങി.

രാജശേഖരന്റെ ആരെങ്കിലും ..

അപ്പൊ എല്ലാരും കൂടെ അദ്ദേഹത്തിന് സമീപം ചെന്നു.

മകൻ ആണോ ? ശ്യാമിനെ നോക്കി അദ്ദേഹം ചോദിച്ചു.

അതെ സാർ.

ഓക്കേ ,,,നിങ്ങൾ അവിടെ പോയി ഇരുന്നോളൂ ,,,മാലിനിയെയും പാറുവിനെയും നോക്കി അദ്ദേഹം പറഞ്ഞു.

നിങ്ങൾ വരൂ ,,,എന്ന് പറഞ്ഞു ശ്യാമിനെ ഐ സിയു വിലക്ക് പ്രവേശിപ്പിച്ചു .

രാജശേഖരനെ ഓക്സിജൻ ഒക്കെ കൊടുത്തു ദേഹത്ത് ഇൻസ്ട്രുമെന്റസ് ഒക്കെ ഫിറ്റ് ചെയ്ത കിടത്തിയിരിക്കുക ആണ്

“എന്താണ് ഡോക്ടർ അവസ്ഥ? ഒന്ന് പറയു സാർ ,,,,ശ്യാം ആകെ വിഷമത്തോടെ ചോദിച്ചു.

ഇ.സി.ജി എടുത്തപ്പോ വേരിയേഷൻ ഉണ്ട് അറ്റാക് ആണ് കാർഡിയാക് അറസ്റ്ലേക്ക് പോകുന്ന നേരത്താണ് ഇവിടെ എത്തിച്ചത്, അപ്പോ തന്നെ സി പി ആറും മറ്റു കാര്യങ്ങളും ഒക്കെ കൊടുത്തു, പൾസ് ഒക്കെ നോർമൽ സ്റേജിലേക് ആയി വരുന്നുണ്ട്, ബ്രീത്തിങ് നു പ്രോബ്ലം  ഉള്ളത് കൊണ്ടാണ് ഓക്സിജൻ കൊടുത്തിരിക്കുന്നത്.

എന്നാലും ഇവിടെ ഫ൪തർ ട്രീറ്റ്മെന്റ് നു വേണ്ട സൗകര്യങ്ങൾ ഒന്നും ഇല്ല,, ബെറ്റർ കുറച്ചൂടെ സൗകര്യമുള്ളിടത്തേക്ക് കൊണ്ട് പോകുന്നത് തന്നെ ആണ് നല്ലതു,, കാരണം ബ്ളോക് ഉണ്ടോ എന്നുള്ളതൊക്കെ   ഒക്കെ അവിടെ ആണ് നോക്കി ചെയ്യാൻ സാധിക്കു ..അതിനുള്ള കാര്യങ്ങൾ നോക്കികൊള്ളൂ ..

ശ്യാം തല കുലുക്കി പുറത്തേക്ക് ഇറങ്ങി.

എന്താ മോനെ ? എന്താ ഡോക്ടർ പറഞ്ഞത് ? മാലിനി ചോദിച്ചു.

പപ്പക്ക് അറ്റാക് ആയിരുന്നുന്ന പറഞ്ഞത്, ട്രീറ്റ്മെന്റ് ഒകെ കൊടുത്തു എന്നാലും ഇവിടെ നിന്ന് കൊണ്ടൊവനാ പറഞ്ഞത്,,

അത് കൂടെ കേട്ടപ്പോ തളർന്നു മാലിനി കരഞ്ഞു കൊണ്ട് അവിടെ ഉള്ള ചെയറിൽ ഇരുന്നു, കൂടെ പാറുവും

“മോനെ എന്താന്ന് വെച്ചാ ചെയ്യൂ മോനെ,,,,പപ്പയെ പെട്ടെന്ന് കൊണ്ടുപോകാം”

” എങ്ങനെ ഉണ്ട് അങ്കിളിനു ? ”

ആ ശബ്ദം കേട്ട് എല്ലാരും തിരിഞ്ഞു നോക്കി.

ശിവ ആയിരുന്നു.

ശിവ നെറ്റിയിലെ വിയർപ്പൊക്കെ തുടച്ചു.

എല്ലാരും എഴുന്നേറ്റു.

ശ്യാം നടന്നത് ഒക്കെ ശിവയോടു പറഞ്ഞു.

ഇവിടെ അതിനുള്ള സൗകര്യം ഇല്ലെങ്കിൽ ഉള്ളിടത്തേക് കൊണ്ട് പോകണം, അവരോട്  ആംബുലൻസ് റെഡി ആക്കൻ പറയു ശ്യാമേ.

ശിവ പറഞ്ഞു.

അപ്പോളെക്കും ഡോക്ടർ പുറത്തേക്ക് വന്നു.

“ശിവ ഡോക്ടറിന് സമീപം ചെന്ന് എന്തൊക്കെയോ സംസാരിച്ചു, ശിവ എന്നിട്ടു അവരുടെ സമീപത്തേക്കു ചെന്ന്, എന്തായാലും നമ്മുക് ഇവിടെ റിസ്ക് എടുത്തു കിടത്തുവാൻ സാധിക്കില്ല ,,, ഡോകടർ പറഞ്ഞത് മാധവ ഹൃദയാലയ ഹോസ്പിറ്റലിൽ ആണ്, അത് നല്ല ഹോസ്പിറ്റൽ ആണ്, ഇവിടെ ഇപ്പൊ ആംബുലൻസ് അവെയ്‌ലബിൾ അല്ല, അവർ പുറത്തുന്നു വിളിക്കാൻ നോക്കാം എന്ന പറയുന്നത്.

ശിവ ഫോൺ എടുത്തു അവരുടെ മുന്നിൽ വെച്ച് തന്നെ ആരെയോ വിളിച്ചു.

” നകുലേട്ടാ ,,,,,,,ശിവ ആണ് , ഒരു അത്യാവശ്യം ഉണ്ടായിരുന്നു എനിക്ക് ഒരു ഹെല്പ് വേണം ”

അവിടെ നിന്ന് എന്തോ ചോദിച്ചു

“നകുലേട്ടാ..എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു അങ്കിൾ ആണ്, ഇവിടെ സിറ്റി ഹോസ്പിറ്റലിൽ ആണ് ഉള്ളത്, ഇത്തിരി ക്രിട്ടിക്കൽ കണ്ടീഷനിൽ ആണ്, നിങ്ങടെ ഹോസ്പിറ്റലിലേക് ആണ് റെഫർ ചെയ്തത്, ആളെ അവിടെ എത്തിക്കണം, എന്തേലും ഒരു മാർഗ്ഗം ചെയ്യാൻ പറ്റുമോ ”

അദ്ദേഹത്തോട് സംസാരിച്ചു ശിവ ഫോൺ വെച്ച്

എന്റെ ബന്ധു ആണ്, ഡോകടർ നകുലൻ, മാധവ ഹൃദയാലയത്തിൽ കാർഡിയോളജിസ്‌റ് ആണ്, അവിടെ നിന്ന് ഇപ്പോ തന്നെ ആംബുലൻസ് അയക്കാംന്നു പറഞ്ഞു.

അതുകേട്ടപ്പോൾ അവർക്കാകെ ആശ്വാസമായി ,  അതിലേറെ ശിവയുടെ സാന്നിധ്യം ആയിരുന്നു അവര്‍ക്ക് ഏറെ ആശ്വാസം പകർന്നത്. ശിവ ശ്യാമിനെയും കൂട്ടി ഡോക്ർനു  സമീപം ചെന്ന് കാര്യങ്ങൾ ഒക്കെ സംസാരിച്ചു.

പത്തിരുപതു മിനിറ്റ കഴിഞ്ഞപ്പോളേക്കും മാധവഹൃദയാലയത്തിന്റെ ആംബുലൻസ് അവിടെ വന്നു, വെന്റിലേറ്റർ അടക്ക൦ സകല സജ്ജീകരണങ്ങളും ഉള്ള ആംബുലൻസ്, അതിൽ നിന്നും കാര്‍ഡിയോ പ്രൊഫെഷണൽ ആയ രണ്ടു മെയിൽ നേഴ്‌സുമാരും പുറത്തേക്ക് ഇറങ്ങി,

അപ്പോളേക്കും ഐ സി യു വിൽ നിന്നും രാജശേഖരനെ പുറത്തേക്ക് ഇറക്കി. നേഴ്‌സുമാർ അയാളെ ആംബുലൻസിനുള്ളിലേക് മാറ്റി അവിടെ ഓക്സിജനും മറ്റു കാര്യങ്ങളും ഒക്കെ ഘടിപ്പിച്ചു,

ആരാണ് കൂടെ വരുന്നത് എന്ന് ചോദിച്ചു

എല്ലാരും ശിവയെ നോക്കി

ശ്യാം അതിൽ പൊയ്ക്കോളൂ,, ആന്റിയെയും പാർവതിയെയും ഞാൻ കൊണ്ട് വരാ൦, എന്റെ ഡ്രൈവർ നോട് പറഞ്ഞു നിങ്ങളുടെ കാർ അങ്ങോട്ടേക്ക് എത്തിക്കാം

ശിവ ഡ്രൈവറെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു.

അപ്പോളേക്കും ശ്യാം കൂടെ ആംബുലൻസിൽ കയറി ആംബുലൻസ് അതിവേഗം ഹൃദയാലയത്തിലേക്കു വിട്ടു.

ശിവ തന്റെ വാഹനത്തിൽ അവരെ രണ്ടു പേരെയും കയറ്റി അതിവേഗം തന്നെ ആംബുലൻസിനു പുറകെ വിട്ടു, ശിവയുടെ ഡ്രൈവർ അവരുടെ കാറുമായി ഹോപിറ്റലിലേക്കും തിരിച്ചു.

മാധവഹൃദയാലയത്തിൽ

പാതി മയക്കത്തിൽ ഉള്ള രാജശേഖരനെ ഐ സി യു വിൽ പ്രവേശിപ്പിച്ചു, ഇനിഷ്യൽ അസെസ്മെന്റ് ഹിസ്റ്ററി ഒക്കെ നോക്കി ആഞ്ജിയോഗ്രാ൦ ചെയ്യുവാൻ ആയി ഡോക്ടർ സജെസ്റ് ചെയ്തു,

അതിന് പ്രകാരം കാത്ലാബിൽ കൊണ്ടുപോയി ആഞ്ജിയോഗ്രാം ചെയ്യുവാൻ ആയി.

എല്ലാവരും ആധിയൊടെ നിൽക്കുക ആണ് പുറത്തു, മാലിനി ആകെ കരച്ചിൽ ആണ്, പാറുവും അമ്മക്ക് സമീപം,

നിങ്ങള് ഒരു ടെൻഷനും വിചാരിക്കണ്ട, ഇതൊക്കെ പെട്ടെന്ന് തന്നെ ഭേദമാകും, നല്ല ട്രീറ്റ്മെന്റ് ആണ് ഇവിടെ, അതുപോലെ മികച്ച ഡോക്റ്റേഴ്സും,,,ശിവ അവരെ സമാധാനിപ്പിച്ചു.

നന്ദി പൂർവ്വം എല്ലാവരും ശിവയെ നോക്കുകയും ചെയ്തു, ശിവ പാറുവിനു സമീപത്തായി ഇരിക്കുകയും ചെയ്തു.

ഓപ്പോസിറ്റു ആയി ശ്യാമും.

“പേടിക്കണ്ട,,,ഒക്കെ ശരി ആകു൦ ന്നെ  ഒരു കുഴപ്പവും ഉണ്ടാകില്ല ”

ശിവ പാറുവിനെ ആശ്വസിപ്പിച്ചു.

ഒരു ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ഡോക്ടർ നകുലൻ വന്നു.

അദ്ദേഹത്തെ കണ്ടു ശിവ എഴുനേറ്റു, ശിവ ശ്യാമിനെ കൂടെ വിളിപ്പിച്ചു.

” ശിവ,,,,ആഞ്ജിയോഗ്രാം ചെയ്തപ്പോ രണ്ടു ബ്ളോക് ഉണ്ട്, ഇതിനു മുൻപ് ഒരു അറ്റാക് വന്നിട്ടൂണ്ടായിരിക്കണം, ഒരുപക്ഷെ ശ്രദ്ധയിൽ പെട്ടുകാണില്ല, ആൾക്ക് വേറെ പ്രശനം ഒന്നും ഇല്ല, ആഞ്ജിയോപ്ലാസ്റ്റി ചെയ്തു ആ ബ്ളോക് റിമൂവ് ചെയ്യുന്നത് നല്ലതു ആണ്”

“ഓക്കേ നകുലേട്ടാ ,,,ഞാൻ ഇവരോട് ഒന്ന് സംസാരിച്ചിട്ട് ,,,”

“ആ അത് മതി”

ശിവയും ശ്യാമും മാലിനിയുടെ അടുത്ത ചെന്നു.

ശിവ എല്ലാം വിശദീകരിച്ചു, മാലിനി എന്ത് വേണമെങ്കിലും ചെയ്തോളൂ രാജേട്ടന് ഒരു കുഴപ്പവും ഇല്ലാതെ ഇരുന്നാൽ മതി എന്ന് മാത്രം പറഞ്ഞു.

അങ്ങനെ രാജശേഖരനെ ആഞ്ജിയോപ്ലാസിറ്റി ചെയ്യുവാൻ ആയി ഉള്ള കാര്യങ്ങൾ ഒക്കെ തയാർ ആയി.

ഒരു രണ്ടു മൂന്ന് മണിക്കൂർ കൊണ്ട് അത് ചെയ്തു കാർഡിയാക് ഐ സി യുവിൽ പ്രവേശിപ്പിച്ചു.

ഡോകടർ വന്നു പറഞ്ഞു കുഴപ്പം ഒന്നും ഇല്ല, ഇപ്പോ ഐ സിയു വിലേക്ക് മാറ്റി ഇരിക്കുക ആണ്, ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം,,ഇപ്പൊ തത്കാലം കാണാൻ സാധിക്കില്ല, അത്‌ കുഴപ്പം ഒന്നും ഇല്ല, എന്ന്.

കൂടാതെ അവർക്കുള്ള റൂം റെഡി ആക്കിയിരുന്നു, അവിടെ പോയി ഇരുന്നോളാൻ ആയി പറഞ്ഞു.

അതുകേട്ടു ആശ്വാസത്തോടെ എല്ലാവരും റൂമിലേക്കു പോകാൻ തയാർ ആയി, മാലിനീ പോകാൻ തയാർ അല്ലായിരുന്നു, ആധി കൊണ്ട്, പക്ഷ ശിവ കൂടെ നിർബന്ധിച്ചപ്പോൾ പിന്നെ മാലിനിയും കൂടെ ചെന്നു.

റൂമിൽ ചെന്ന് എല്ലാവരും ഇരുന്നു, മാലിനി എഴുന്നേറ്റു ശിവയുടെ കയ്യിൽ പിടിച്ചു.

“എങ്ങനെയ മോനെ ,,,നന്ദി പറയുക ,,,നീ ഇല്ലായിരുന്നെങ്കിൽ ….എന്റെ രാജേട്ടൻ”

എന്താ ആന്റി ഇത് ,,,, ഞാൻ പാർവതിയെ വിളിച്ചപ്പോൾ  വല്ലാതെ കരയുക ആയിരുന്നു, അപ്പൊ എനിക്കും ഒരു പ്രയാസം തോന്നി ചോദിച്ചപ്പോ ആണ് സംഭവം ഇതാണ് എന്ന് പറഞ്ഞത്, അതാ പിന്നെഇങ്ങോട്ടു വന്നത്.

മോന് ഈ ഒരു അവസ്ഥയിൽ ഇവിടെ വരാൻ തോന്നിയല്ലോ, അത് തന്നെ ഞങ്ങളുടെ ഭാഗ്യം.

ആന്റി അവിടെ ഇരിക്ക് ,,,,എന്താ ഇത് നിങ്ങൾക് എന്തേലും കുടിക്കണ്ടേ, ഇത്രേം നേരം ആധി പിടിച്ചു ഇരിക്കുക അല്ലായിരുന്നോ, ശ്യാമേ,,, വരൂ നമ്മുക് എന്തേലും കൊണ്ടുവരാം,,, ശിവ പറഞ്ഞു.

ഒന്നും വേണ്ട മോനെ ,,,,

ഏയ് അതൊന്നും പറഞ്ഞ പറ്റില്ല ,,,

അപ്പോളേക്കും ശ്യാമും ശിവയുടെ കൂടെ പുറത്തെ ഇറങ്ങി.

ശിവ …ഒരുപാട് താങ്ക്സ് ഉണ്ട് ,,,ഈ ഒരു സ്റ്റേജിൽ ഞാൻ ആകെ എന്താ എങ്ങനെയാ ചെയ്യേണ്ടത് എന്നറിയാതെ വിഷമത്തിൽ ആയിരുന്നു,,ആദ്യമായിട്ട ഇതൊക്കെ ഫേസ് ചെയ്യുന്നത്,,

ശ്യാം ,,,ഞാനും ഇതൊക്കെ ആദ്യമായിട്ടാ ,,പിന്നെ നകുലേട്ടൻ ഇവിടെ ഉണ്ടായതു കൊണ്ട് ഉള്ളിൽ ഒരു ധൈര്യം ഉണ്ടായിരുന്നു എന്ന് മാത്രം

അവർ ആ ഫ്ലോറിൽ തന്നെ ഉള്ള കഫെത്തീരിയയിൽ ചെന്ന് റൂമിലേക്കു ഫ്രൂട്ട് ജ്യുസ് പറഞ്ഞു, ശിവ തന്നെ പേ ചെയ്തു, അവർ റൂമിലേക്കു എത്തിക്കാം എന്ന് പറഞ്ഞു.

അവർ തിരിച്ചു റൂമിലേക്കു ചെന്നു.

പാറുവിന്റെ ആ ആധിയും വല്ലായ്മയും കണ്ടപ്പോ ശിവക്ക് ആകെ പാവം തോന്നി

അല്ല,,, എല്ലാം ഓക്കേ ആയില്ലേ പിന്നെന്താ പാർവതി വിഷമിച്ചു ഇരിക്കുന്നെ ?

അവൾക്ക് അങ്ങനെയ ,, ആർക്കെങ്കിലും എന്തേലും സുഖമില്ലയ്മ വന്നാൽ പിന്നെ വലിയ സങ്കടമാണ്.

മാലിനി പറഞ്ഞു.

അത് സ്നേഹം ഒരുപാട് ഉണ്ടായിട്ടല്ലേ ആന്റി,,,

പാർവതി,,, ഇവിടെ നോക്കിക്കേ ?

ശിവ വിളിച്ചു.

അവൾ അവനെ നോക്കി, അപ്പോളും അവളുടെ കണ്ണുകള്‍  നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.

അതെ ,,,വിഷമ൦ ഒന്നും വേണ്ടട്ടോ ,,,പപ്പാ ഓകെ ആണ് ,,ഒരു കുഴപ്പവും ഇല്ല.

അവൾ ഒന്ന് ചിരിച്ചുന്നു വരുത്തി.

പുലർച്ചെ രണ്ടര മണി ആയിരുന്നു.

ശിവ പോയി നകുലൻ ഡോക്ടറെ കണ്ടു സംസാരിച്ചു തിരികെ വന്നു.

ആന്റി ഞാൻ എന്ന ഇറങ്ങിക്കോട്ടെ,, രാവിലെ കോവിലകത്തു പോകേണ്ട ആവശ്യം ഉണ്ട്, ഞാൻ നകുലേട്ടനോട് സംസാരിച്ചിട്ടുണ്ട്, അങ്കിളിനു ഒരു കുഴപ്പവും ഇല്ല, നോർമൽ ആകുന്നു, രാവിലെ നിങ്ങളെ കാണിക്കും, ഇടയിൽ എന്തേലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ച മതി, ഞാൻ നാളെ കോവിലകത്തു പോയിട്ട് വരാം,,,

 

അവർ എഴുന്നേട്ടു.

എല്ലാവരോടും യാത്ര പറഞ്ഞു ഒപ്പം പാറുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

അവിടെ നിന്നും ഇറങ്ങി.

ഇടയ്ക്കു ശിവയുടെ മൊബൈലിൽ ഒരു മെസ്സേജ് വന്നു…

താങ്ക്സ് ഡിയർ എന്ന് …പാറു അയച്ചത്.

പാറുവിനായി ചെയ്യുന്നത് ഒന്നും താങ്ക്സ്നു വേണ്ടി അല്ല എന്ന് അവനും റിപ്ലെ കൊടുത്തു

<<<<<<<<<<O>>>>>>>>>>

328 Comments

  1. മഹാദേവന് നന്ദി ❤️
    ————–

    ഇരുപത്തി നാലാം ഭാഗം, ഈ ഭാഗത്തു ഒരുപാട് പ്രതേകതകൾ ഉണ്ട്..

    ഈ പാർട്ട്‌ കേന്ദ്രികരിച്ചത് നരന്റെ ലൈഫും എസ്റ്റേറ്റും ഒക്കെ ആയിരുന്നു, സത്യം പറഞ്ഞാൽ ഇതിനു മുൻപത്തെ പാർട്ടിൽ ആദി നരന്റെ ഒപ്പം സ്പെൻഡ്‌ ചെയ്യുന്ന ടൈം എനിക്ക് വല്യ താല്പര്യം ഇല്ലാത്ത പോർഷൻ ആയിരുന്നു, പക്ഷെ ഈ പ്രാവശ്യം അത് മാറി, നരന്റെ അല്ലെങ്കിൽ നരനെ പ്രണയിക്കുന്ന കിളി കൊള്ളാം, ഒരുപാട് ഇഷ്ടപ്പെട്ടു, 30 വയസ്സ് വരെ വന്ന എല്ലാ കല്യാണ ആലോചനകളും മുടക്കി നരന് വേണ്ടി കാത്തു ഇരിക്കുന്നെങ്കിൽ അത് അസ്ഥിക്ക് പിടിച്ച പ്രേമം തന്നെയാ, പുള്ളികാരിയുടെ സംസാരം ഒക്കെ നല്ല രസം ആയിരുന്നു വായിച്ച ഇരിക്കാൻ ?

    ഒൻപതിൽ നിന്നും ഒമ്പതിനായിരം ആയ സമര പോരാളികൾ ആയ സ്ത്രീ ജനങ്ങൾ, അത് ഒരു രക്ഷേം ഇല്ലായിരുന്നു, “നാങ്കളും ഇറുക്കെ,,ഉണ്കള്‍ കൂടെ”, അത് വായിച്ചപ്പോ ഒരു ഉന്മേഷം വെച്ച പോലെ, സ്ത്രീ ശക്തി കാണിച്ചു തന്ന സീൻ ആയിരുന്നു, ആദിയുടെ ബ്രെയിൻ വർക്ക്‌ ചെയ്യുന്നതും കാണിച്ചു തന്നു, പെട്ടതലയന്റെ തലക്കകത് നരച്ചും ബുദ്ധിയാ ?

    ഈ പാർട്ടിന്റെ വേറെ ഒരു പ്രതേകത ആയിരുന്നു, ഒരിക്കലും പ്രത്യക്ഷ പെടാതെ ജസ്റ്റ്‌ ഒരു പേര് മാത്രം ആകും എന്ന് കരുതിയ നന്ദു മാമൻ ഒരു ഇടിവെട്ട് എൻട്രൻസ് നടത്തിയതു. നന്ദു + ആദി കോംബോ അടിപൊളി ആയിരുന്നു, സത്യം പറഞ്ഞ സന്തോഷവും കരച്ചിലും ഒരുപോലെ തോന്നിയ പോർഷൻ ആയിരുന്നു നന്ദുവിനെ ആദി വിളിച്ചു നന്ദു മാമ എന്ന് പറഞ്ഞപ്പോ തോന്നിയത് ?

    // ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

    “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

    ഞാൻ മുൻപത്തെ പാർട്ടുകളിൽ പലപ്പോഴും പറഞ്ഞ കാര്യം, ഈ സീൻ ഞാൻ നേരിട്ട് കണ്ട ഒരു ഫീൽ ആയിരുന്നു, ആ അമ്മ ആ കുട്ടിയെ എടുത്തുകൊണ്ടു കണ്ണ് തുടച്ചു നടക്കുമ്പോ, ആ സീൻ ഞാൻ സ്ലോ മോഷനിൽ കണ്ടു ഞാൻ നേരിട്ട്, എന്റെ കണ്ണും നിറഞ്ഞു, എ ട്രൂലി ഇമോഷണൽ സീൻ ??

    കോപ്പ് ആ പരസ്യം കളഞ്ഞപ്പോ സമാധാനം ആയല്ലോ, കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞതാ, ഞാൻ തെറി പറഞ്ഞു കൊല്ലും എന്ന്, പക്ഷെ ആതിക്ക് കുഴപ്പം ഇല്ല എന്ന് കേട്ടപ്പോൾ ഞാൻ അടങ്ങി, പിന്നെ അവന്റെ വല്യ ആഗ്രഹം ആയ വണ്ടിയും എടുത്തപ്പോ, പിന്നെ 9 ലക്ഷം കിട്ടിയല്ലോ, അതൊക്കെ ഓർത്തു ഞാൻ വെറുതെ വിടുവാനെ ഹർഷപ്പി, ഞാൻ ആ പരസ്യം പാലിയം ഉള്ളവർ കാണണം എന്ന് കരുതി ഇരുന്നതാ കോപ്പ്, ആ രാജ കുമാരന്റെ പരസ്യം കണ്ട് പാറുവിന്റെ മനസ്സിൽ എന്തേലും കത്തും, എന്നിട്ട് അവൾക്ക് ആദിയോട് പ്രണയം തോന്നും എന്നൊക്കെ ഞാൻ കൊറേ ചിന്തിച്ചു കൂടി, എന്നോട് ഈ ചതി വേണ്ടായിരുന്നു ????

    പാറു രഞ്ജൻ ഫോൺ കാൾ ??????

    അത് വായിച്ചോണ്ട് ഇരുന്നപ്പോൾ നിർതിയിട്ട് പോടെ എന്ന് ഞാൻ അറിയാതെ തന്നെ പറഞ്ഞു പോയി, അത്രക്ക് തോൽവി, എന്റെ മോനെ വെരുപ്പീരു പ്രേമം ??

    അപ്പൊ രഞ്ജന്റെയും പാറുവിന്റെയും കല്യാണം കാണേണ്ട അവസ്ഥ ആയി അല്ലെ, മല്ലയ്യ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു, കഥയുടെ മുക്കാൽ ഭാഗവും ആദിയുടെ പാറുവിനോടുള്ള പ്രേമം പറഞ്ഞു തന്നിട്ട് ഒരു വരുത്താന് കൊടുക്കാൻ പോകുവാണല്ലോ നീ ഹർഷ, മഹാ പാപി ????

    // “സൂര്യബന്ധനം ചെയ്തു സംരക്ഷിച്ച മരകാള, സൂര്യന്റെ ദിനമായ ഞായറാഴ്ച സൂര്യ൯ പ്രതിനിദാനം ചെയ്യുന്ന അഗ്നിയെ കൊണ്ട് ഭേദിച്ച് ഒന്നാം രഹസ്യം വെളിവായി.”

    “ചന്ദ്രബന്ധനം ചെയ്തു സംരക്ഷിച്ച മരക്കട്ട ചന്ദ്രന്റെ ദിനമായ തിങ്കളാഴ്ച ചന്ദ്ര൯ പ്രതിനിദാനം ചെയുന്ന ജലത്തെ കൊണ്ട് ഭേദിച്ച് രണ്ടാം രഹസ്യവും വെളിവായി.” //

    നിങ്ങളുടെ വയറു നിറച്ചും ഇമാജിനേഷൻ ആണല്ലോ മനുഷ്യാ, ഹോ ഇങ്ങനെ ഒക്കെ ചിന്തിച് എടുത്തു എഴുതണമെങ്കിൽ നല്ല കിറുക്ക് ഉള്ള മനുഷ്യൻ ആകണം, അജ്ജാതി കോർഡിനേഷനും ലിങ്കും, ഹെന്റെ മോനെ നമിച്ചു ???

    അപ്പൊ രണ്ടു സൂചനകൾ ആതിക്ക് തെളിഞ്ഞു, ഇനി ഉള്ള മൂന്നാമത്തെ സൂചന എന്റെ ഒരു നിഗമനം വെച്ച പാറുവിന്റെയും രഞ്ജൻ തെണ്ടിയുടേം പ്രേമം അല്ലെങ്കിൽ കല്യാണം ആദി അറിഞ്ഞു കഴിയുമ്പോ ആണോ? അപ്പോൾ അല്ലെ അവൻ എല്ലാം ഇട്ടിട്ട് പോകും എന്ന് പറഞ്ഞത് നേരത്തെ എപ്പോളോ, ആ അറിയില്ല, ആണെന്ന് തോന്നുന്നു. ആദി ആ വിവരം ഒന്ന് വേഗം അറിഞ്ഞിരുന്നേൽ ആ പാവം എല്ലാം നിർത്തി പോയേനെ കോപ്പ്, അതും കൂടെ അറിഞ്ഞാൽ പിന്നെ എനിക്ക് മാറ്റി രണ്ടു തൊലിഞ്ഞ പ്രേമ ജോടികൾ എന്നാ തേങ്ങ കാണിച്ചുള്ള സീൻ ഉണ്ടായാലും കൊഴപ്പം ഇല്ല, പക്ഷെ ആദി അറിയുന്നില്ലലോ, ഒന്ന് അറിയിക്ക് അവനെ ??

    ഹോ ഈ പാർട്ടിന്റെ എൻഡിങ് നല്ല ത്രില്ലിംഗ് ആയിരുന്നു, ആദി അങ്ങനെ ഒന്നും മരിക്കില്ല എന്ന് അറിയാം പക്ഷെ സ്റ്റിൽ ആകാംഷ നൽകുന്ന എൻഡിങ് ഒരേ സമയം ശിവശൈലത്തെ സ്വാമിക്ക്, സായിആശ്രമത്തെ ഭദ്രാമ്മക്കും ആ സൂചന കിട്ടി, ഇനി കണ്ടറിയാം ?⚡️⚡️

    എന്റെ ഹർഷ എനിക്ക് ഈ അഭിപ്രായങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞ് ആ കംമെന്റിന്റെ എൻഡിങ് പറയാൻ ഉള്ള വാക്കുകൾ ഒക്കെ തീർന്നു ഹോ, നിങ്ങൾ ഒരു മഹാ സംഭവം തന്നെയാ, ഇന്ന് മാത്രം ഞാൻ രണ്ടു കമന്റ്‌ ഇട്ടു, ഇന്ന് മാത്രം ഞാൻ ഒന്നര പാർട്ട്‌ വായിച്ചു, ബാക്കി ഒന്നര അല്ലെങ്കിൽ രണ്ടാമത്തെ പാർട്ട്‌ വായിക്കാൻ പോണ്, ഇരുപത്തി അഞ്ചാമന്റെ, എന്നെ ഓരോ പാർട്ട്‌ വായിച്ചു വായിച്ചു വരുമ്പോളും നിങ്ങളോട് ഉള്ള ആരാധന കൂടി കൂടി വരുവാ, യു ആർ എ യൂണിക്‌ & ഡിഫറെൻറ് റൈറ്റർ ആൻഡ് യു ഡിസർവ് എവെരി ബിറ്റ് ഓഫ് അപ്പ്രീസിയേഷൻ യു ആർ ഗേറ്റിങ് ????

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. / ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

      “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

      ഈ സീൻ സത്യം പറഞ്ഞ സ്ലോ മോഷനിൽ മനസ്സിൽ വരുന്നതിനു മുൻപ് ഞാൻ വിങ്ങി പൊട്ടി പോയി, ഞാൻ വേറെ ഒരു പാർട്ടിൽ ആതിക്ക് പൊള്ളൽ ഏറ്റു കഴിഞ്ഞു അവൻ സായിഗ്രാമത്തിൽ വിളിച്ചു ഞാൻ അവിടെ നിന്നോട്ടെ, ഒരു കൊഴപ്പവും ഉണ്ടാക്കില്ല എന്ന് പറഞ്ഞപ്പോ പെട്ടെന്ന് കണ്ണ് കൈ കൊണ്ടു പൊതി കരഞ്ഞു, അപ്പോൾ എന്റെ മനസ്സ് നിറഞ്ഞു നെടുവീർപ് ഇട്ടു, അതുപോലെ തന്നെ ആയിരുന്നു ഈ സീനും ?????

      ഇത് പറയണ്ട് പോകാൻ തോന്നിയില്ല, കാരണം അത്രക്ക് ഫീൽ ചെയ്ത മൊമെന്റ് ആയിരുന്നു, പ്രതേകിച്ചു അവൻ ആ ഡയലോഗ്ഇന്റെ അവസാനം ലക്ഷ്മി അമ്മയും തോക്കില്ല എന്ന് പറഞ്ഞപ്പോ ??

  2. അവനാ ആശുപത്രീ വരാന്തകളിലൂടെ മോക്ഷം കിട്ടാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആത്മാവിനെ പോലെ എന്ത് ചെയ്യണം എന്നറിയാതെ എന്തൊക്കെയോ പുലമ്പിനടക്കുന്നു…
    കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ ആ കണ്ണുനീർ പോലും ആരും കാണാതെ..
    പെട്ടെന്നാണ് തന്റെ മുന്നിൽ ആ കാഴ്ച അവന് കണ്ടത്.പല മതസ്തർക്കും പ്രാർത്ഥിക്കാൻ സജ്ജമാക്കിയ ഒര് ആരാധനാലയം പോലെ ചില്ല് കൂട്ടിൽ ഓരോ പ്രതിഷ്ടകളും.
    അവൻ അവിടേക്ക് നടന്നടുത്തു.
    അവിടെ എത്തിയ അവൻ അവിടെ തറയിൽ മുട്ടിലിരുന്ന് പ്രാര്ജിക്കാൻ തുടങ്ങി.
    അവന്റെ തകർന്ന മനസ്സുകമായി അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
    “എല്ലാ ദൈവങ്ങളും ഒന്നാണ് മനുഷ്യരല്ലേ അതിനെ വേർതിരിച്ചു മാറ്റിയത്. എനിക്ക് എല്ലാം ഒന്നാണ്. എനിക്ക് ചോദിക്കാനും ഒന്ന് മാത്രം.. രക്ഷപ്പെടുത്തിക്കൂടെ ആ പാവത്തിനെ”…
    അവന്റെ മിഴികളിൽ നിന്നും ധാരയായി മിഴിനീർ പൊഴിച്ചുകൊണ്ടിരുന്നു.പക്ഷേ അവൻ അറിയുന്നില്ലല്ലോ ആ വിധിയുടെ താളുകളിൽ നിന്ന് ഒര് ചെറു അക്ഷരം പോലും തിരുത്താൻ
    ആ മുകളിൽ ഇരിക്കുന്നയാൾ തയ്യാറല്ല എന്ന്..
    അവൻ വീണ്ടും അവിടെ നിന്ന് എണീറ്റ് നടന്നു അവസാനം എത്തേണ്ടിടത് എത്തിയപ്പോ അവനൊന്ന് വീക്ഷിച്ചു. അവിടെ അവൻ കണ്ടു
    രണ്ടു പേരെ.. ആ ശരീരങ്ങളിൽ ജീവനുണ്ടോ എന്ന് പോലും പറയാൻ കഴിയാത്ത വിധം തളർന്നിരിക്കുന്നു.. അതും കൂടെ കണ്ട നിമിഷം അവന്റെ സംഭരിച്ച എല്ലാ മനോധൈര്യവും ചോർന്നു പോയപോലെ. അവരെ എന്ത് പറഞ്ഞശ്വസിപ്പിക്കും.. എന്തൊക്കെയോ ചിന്തിച് അവൻ അവരുടെ അടുത്തിരുന്നു.
    അവളുടെ അച്ഛൻ ആ അമ്മയെ ആശ്വസിപ്പിച്ചു അവനെ ഒന്ന് നോക്കി. ആ ഗംഭീര്യം നിറഞ്ഞു നിന്ന ആ കണ്ണുകളിൽ ഇന്ന് വറ്റാത്ത കണ്ണുനീർ മാത്രം. ഏത് പ്രതിസന്തിയിലും താങ്ങായി നിന്ന ആ മനുഷ്യന് പോലും ഇപ്പൊ ഒന്നുമല്ലാതായ നിമിഷം..
    “അവ.. അവളെ കണ്ടിരുന്നോ. “ഇടറിയ ശബ്ദതത്തിൽ അവൻ അയാളോട് ചോദിച്ചു.
    “മ്മ് കൊറച് മുന്നേ കണ്ടിരുന്നു, സംസാരിച്ചു”
    ഒര് ദുർഭലമായ മറുപടി. അപ്പോഴും ആ കണ്ണുനീർ കാണങ്ങൾ ഒഴുകിക്കൊണ്ടിരുന്നു.
    പെട്ടന്ന് ഒര് ഡോർ തുറക്കുന്ന ശബ്ദം അവരെല്ലാവരും അവിടേക്ക് നോക്കി. ആ icu എന്നെഴുതിയ ചില്ല് കൂട് തുറന്ന് മാലാഖയെ പോലെ വന്ന ഒര് സിസ്റ്റർ. അവൻ ഒര് നിമിഷം ചിന്തിച്ചു ഭൂമിയിലെ മാലാഖമാർ ആയ ഇവർക്ക് പോലും ആ ജീവനെ രക്ഷിക്കാനാകുന്നില്ലല്ലോ..
    “ഈ rahzin ആരാ പെഷ്യൻറ് കാണാം എന്ന് പറയുന്നു ”
    അത് കേട്ടതും അവന്റെ മനസ്സിൽ എന്തെല്ലാമോ കടന്ന് പോയ നിമിഷം.. അവൻ ഒര് നിമിഷം ആ പിതാവിന്റെ മുഖത്തേക്ക് നോക്കി നിന്നു. അദ്ദേഹം അവനെ കണ്ണ് കൊണ്ട് അകത്തേക്ക് പോകാൻ പറഞ്ഞ നിമിഷം അവൻ ഇടരുന്ന കാലടികളാൽ മുന്നോട്ട് പോയി. അവിടെ ആ ബെഡിൽ അവളെ കണ്ട മാത്രയിൽ അവന്റെ മനസ്സിൽ രണ്ടര വർഷങ്ങൾക്ക് മുമ്പ് തന്റെ മുന്നിൽ വന്ന ആ വായാടിയായ കുറുമ്പി പെണ്ണിനെ അവന് ഇപ്പോൾ അവിടെ കാണാൻ സാധിച്ചില്ല.അവന്റെ മനസ്സിനെ പിടിച്ചടക്കി അവൻ അവൽക്കരികിലേക്ക് നടന്ന് അവിടെ അവൽക്കരികിൽ ഇരുന്നു.അവൻ വന്നതറിഞ്ഞ അവൾ അവന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു..
    കൊറച് നേരത്തെ മൗനത്തിനു ശേഷം അവൾ അവനോട് ചോദിച്ചു :”സുഖമല്ലേടാ”
    ഒര് വിളരറിയ ചിരി മാത്രം അവൾക്ക് സമ്മാനിച്ചുകൊണ്ട് അവനും അതിന് മൗനമായി മറുപടി നൽകി.
    പിന്നീട് അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം സിസ്റ്റർ വന്ന് സമയമായി എന്ന് പറയുമ്പോൾ അവൾക്ക് ഒരിക്കൽ കൂടി ഒര് പരാജിതന്റെ ചിരി സമ്മാനിച് അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ കയ്യിൽ പിടിച് കൊണ്ട് സിസ്റ്ററോഡായി ഒര് മിനുട്ട് എന്ന് പറഞ്ഞു അവനോട് വീണ്ടും സംസാരിച്ചു :നിന്നോട് അടുത്തിരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഉള്ളതൊന്നും ഞാൻ അറിയുന്നില്ല വേദനയില്ല സങ്കടമില്ല.. നിന്റെ അടുത്ത് നിന്ന് ഒര് പോസിറ്റീവ് ഫീൽ ചെയ്യും എപ്പഴും.. നീ മറ്റുള്ളവരെ പോലെ അടുത്ത് വന്ന് സങ്കടപ്പെട്ടില്ല നീ എപ്പഴും ഒരുപ്പോലെ തന്നെ..
    അവന്റെ മനസ്സിനെ അവൻ തന്റെ എല്ലാ കരുത്തും എടുത്ത് അടക്കി നിർത്തി തന്റെ മിഴിനീർ കണങ്ങളെ തടഞ്ഞു വച്ചു അവൾക്ക് വേണ്ടി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
    “പിന്നെ ഒര് കാര്യം കൂടി നമ്മൾ സ്നേഹിച്ചവർ നമ്മളെ സ്നേഹിക്കണം എന്നില്ല.. എന്ന് കരുതി നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചില്ലെങ്കിലും സങ്കടപ്പെടുത്തരുത്.. കേട്ടോ നീ. ഞാനെന്താ ഉദ്ദേശിച്ചത് എന്ന് നിനക്ക് മനസ്സിലായിക്കാണും എന്ന് ഞാൻ വിശ്വസിക്കുന്നു”
    അവിടെയും അവൾക്ക് വേണ്ടി അവൻ ഒന്ന് പുഞ്ചിരിതൂകി. “ഇനി നീ പൊക്കോ സിസ്റ്ററെ ഇനിയും വരുത്തണ്ട ”
    ഇത് കേട്ടതും അവൻ അവിടെ നിന്നും ഇറങ്ങി. നടന്നകലുന്ന ആ സമയത്ത് അവൻ അവളുടെ അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കി വീണ്ടും ആ വരാന്തയിലെ ഇരുളിലൂടെ വീണ്ടും നടന്നകന്നു..
    അവന്റെ കണ്ണുകളിൽ നിന്നും അത്രയും നേരം അവൻ സംഭരിച്ച എല്ലാ കണ്ണുനീരും അവന്റെ അനുവാദത്തിന് പോലും കാത്തുനിൽക്കാതെ ഒഴുകിക്കൊണ്ടിരുന്നു..
    അതേ സമയം അകത്തെ ആ ജീവനും ആ നക്ഷത്രത്തെരുവോരങ്ങളിലേക്ക് ചേക്കേറിയതും ആരും അറിയാതെ പോയ്‌…

    1. മച്ചാനെ പൊളി ആട

      1. 26il അഭിപ്രായം പറഞ്ഞിട്ടുണ്ട്

    2. Ly ❤. Ithaano nee sheriyaavanilla enn paranja scn. Edaa nalla feel und. Ith oru kadha aayi etrayum pettann thaa.

    3. Lilly ..
      Nyc aayikn ..
      Nink kayiv und … nee edonn elaborate cheyy .. nalloru kadha kittumenn enk orppund …
      Ee oru cheriye plotil tenne lyf und … i can feel it .. adhkondaa paranat nink nalloru kadha eyutaan pattum .. enk vishwasamund

  3. ഈ പാർട്ട്‌ ഇപ്പോഴാണ് വായിച്ചത്
    കൂടുതൽ മനോഹരം എന്നെ പറയാനുള്ളൂ
    All the best ?

  4. putiyathu vanitundu

  5. 3 മിനുട്ടുകൾ കൂടി

    1. vannu vannu.home pageyl po

  6. ഈ സമയത്ത് ചോദിക്കുന്നെ ശെരിയാണോ ആവോ..എന്നാലും പാർട് 23 എവിടെ?? ??

    1. avide ella… chodikam

  7. അമ്മുട്ടി

    എല്ലാവരും ഉണ്ടോ ഇവിടെ,എന്നെ പരിചയം ഉണ്ടോ

    1. oru parijayam ella… ara. ?

    2. @ അമ്മുട്ടി
      എവിടെയോ കണ്ട് നല്ല പരിചയം
      വാര്യംപള്ളിലെ മീനാക്ഷി അല്ലെ നീ

    3. അള്ളാ…. മ്മടെ രാവണി

Comments are closed.