അപരാജിതൻ 11 [Harshan] 7235

പുറത്തേക്ക് അവർ വന്നു ചിരിക്കുന്ന മുഖത്തോടെ കൈയിൽ ഒപ്പിട്ട അഗ്രീമെന്റുമായി.

നമ്മൾ ജയിച്ചു, വെട്രി നമ്മുക് താൻ ,,,,അവർ സന്തോഷം കൊണ്ട് ശബ്ദം ഉണ്ടാക്കി, കയ്യടികളും പൊട്ടികരച്ചിലും കെട്ടിപിടിത്തവും തുള്ളിചാടലും അപ്പോളേക്കും എവിടെ നിന്നൊക്കെയോ ആളുകൾ വാദ്യോപകരണങ്ങൾ ഒക്കെ കൊണ്ടുവന്നു അവിടെ ആകെ മേളവും മുകളിലെകു പൂക്കൾ വാരി എറിയലും സമീര അടക്കമുള്ള സ്ത്രീകളെ എടുത്തു കൊണ്ട് അവിടെ ഘോഷയാത്രയും എന്ന് വേണ്ട, സന്തോഷം കൊണ്ട് എല്ലാവർക്കും അകെ പ്രാന്ത് പിടിച്ച പോലെ ആയിരുന്നു…

ഇതെല്ലം നര൯ ജീപ്പിൽ ഇരുന്നു, പുറത്തു അപ്പുവും ജോസഫ് അച്ചായനും രാജ് അണ്ണനും കൂടെ നമ്മുടെ പിച്ചപാപ്പി ചേട്ടനും ഒക്കെ ആയി ഈ കാഴ്ചകൾ ഒക്കെ കണ്ടു സന്തോഷിച്ചു.

അപ്പോളേക്കും അപ്പുവിന്റെ ഫോണിൽ ഒരു കാൾ വന്നു.

നിറഞ്ഞ പുഞ്ചിരിയോടെ സന്തോഷത്തോടെ അവൻ ആ ഫോൺ അറ്റൻഡ് ചെയ്തു.

“അപ്പു ,,,,,,നീ ഹാപ്പി അല്ലേടാ കുഞ്ഞേ ”

“ഹാപ്പി ആണ് നന്ദു മാമാ ,,,ഒരുപാട് ഹാപ്പി ആണ് നന്ദു മാമ……എങ്ങെന നന്ദു മാമാ ഞാൻ നന്ദി പറയേണ്ടത് ”

“നീ എന്തിനാ എന്നോട് നന്ദി പറയുന്നത്, നീ തന്നെ അല്ലെ എന്നോട് അവിടത്തെ ആളുകളുടെ ദുരവസ്ഥകൾ ഒക്കെ വിശദീകരിച്ചത്, നിന്നാൽ കഴിയാവുന്ന സഹായം ചെയ്യണം എന്ന് നിനക്കു തോന്നുമ്പോ ആ മനസിന്‌ ഞാനും നിന്നെ ഹെല്പ് ചെയ്യണ്ടെ മോനെ ,,,,,എന്റെ അപ്പുവിന് ഒരുപാട് നല്ല മനസുണ്ട്, ദുഖവും ദുരിതവും അനുഭവിക്കുന്നവരുടെ ദുഃഖങ്ങൾ ഇല്ലാതെ ആക്കാൻ ഉള്ള മനസു ,,,, എന്നും എന്റെ അപ്പുനു  നല്ലതേ വരൂ ,,,അപ്പോൾ ശരി, അവിടെ ആകെ സൗണ്ട് ഒകെ കേൾക്കുന്നുണ്ടല്ലോ, നല്ല ആഘോഷം ആയിരിക്കും അല്ലെ           ”

“അതെ നന്ദു മാമ ….ഇവിടെ ആകെ മേളം ആണ്,,,,”

“ആവട്ടെ ,,,എന്ന പിന്നെ മാമൻ വിളിച്ചോളാ൦ ,,,,എന്തായാലും അത് ഒരു നല്ലതിൽ തീർന്നല്ലോ അത് മതി …ഓക്കേ മോനെ ”

“നന്ദു മാമ ,,ഈ വിക്ടറി കൂടെ നന്നായി കവ൪ ചെയ്തേക്കണേ ,,”

“അതൊക്കെ പറയേണ്ടതുണ്ടോ , “

“ഓക്കേ നന്ദു മമ ,,,,ഗുഡ് നൈറ്റ്”

അപ്പോളേക്കും എല്ലാ ചാനലുകളും അവിടെ പ്രേസ്ന്റ്റ് ആയിരുന്നു, ആരതിയും പ്രവീണും അവിടത്തെ സംഭവങ്ങള്‍ ഒക്കെ ലൈവ് രിപോര്‍ട്ടിംഗ് ചെയ്തുകൊണ്ടിരുന്നു.

എല്ലാം കഴിഞ്ഞു അവ൪ ആദിയുടെ അടുത്ത എത്തി.

ആദി ഒരുപാട് താങ്ക്സ് എന്റെ ട്രെയിനിങ് പെരിഡിൽ തന്നെ എനിക്ക് ഇങ്ങനെ ഒരു ഇഷ്യു റിപ്പോർട് ചെയ്യാന്‍ സാധിച്ചതിന്‍, താങ്ക്യൂ സൊ മച് ആദി …

അവര്‍ ഇരുവരും  നന്ദി പറഞ്ഞു

അപ്പു …….

നര൯ വിളിച്ചു

എന്തോ ? അവന്‍ വിളി കേട്ടൂ.

മോനെ ഇവിടെ ഇപ്പോ എന്താ നടന്നതു? ഒന്നും എനിക്കങ്ങോട് മനസിലാകുന്നില്ലലോ.

അത് തന്നെ ആണ് നരേട്ടാ എനികും അല്‍ഭുതം തന്നെ ആണ്, ഇതൊക്കെ ഒരു സ്വപ്നം പോലെ തോന്നുകയാണ്.

അപ്പോളേക്കും ജോസഫ് അച്ചായനും രാജ് അണ്ണനും കടയില്‍ നിന്നു ചായ വാങ്ങി അങ്ങോട്ട് വന്നു, നാലുപേരും കൂടെ ചായ കുടിച്ചു കൊണ്ടിരുന്നു.എന്നാലും നമ്മുടെ സമീര പാവം ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് ഇവിടത്തെ തൊഴിലാളികൾക്കു വേണ്ടി നരൻ പറഞ്ഞു. അവളുടെ അച്ഛനും അമ്മയും ഇവിടത്തെ തൊഴിലാളികൾ തന്നെ ആയിരുന്നു.

നരേട്ടാ …നമ്മുടെ നാടിനു കഷ്ടപ്പാടും ദുരിതങ്ങളും ഒക്കെ അറിയുന്ന നേതാക്കളെ ലീഡർമാരെ ആണ് ആവശ്യം, അല്ലാതെ പാവങ്ങളെ പിഴിഞ്ഞു ചോര കുടിക്കുന്ന മുത്തുസ്വാമിയെ പോലെ ഉള്ളവരെ അല്ല, ആദി പറഞ്ഞു.

നരേട്ടാ ,,,,മുത്തുസ്വാമിയുടെ ബോഡി ഷോ ലോകം മൊത്തം കണ്ട സ്ഥിതിക്ക് നന്നായി ആള് നാറിയിട്ടുണ്ട്, ആള് മിക്കവാറും രാജി വെക്കാൻ സാധ്യത കൂടുതൽ ആണ് എന്നാണ് കേട്ടത്.

ആണോ എങ്കിൽ ,,,ഇത്തവണ നമ്മുടെ സമീരയെ ഇന്ഡിപെന്ഡന്റ്റ് ആയി മത്സരിപ്പിക്കണം, തുഷാരഗിരിക്ക്  ഒരു എം.എൽ.എ അത് നമ്മുടെ സമീര കതിരേശൻ ആയാ എന്താ , അടിപൊളി ആയിരിക്കില്ലേ.

കൊള്ളാല്ലോ ,,,അത് നല്ലതാ ,,,,അപ്പൊ പിന്നെ പിന്നെ ഇവിടെ ഒരു വെളച്ചിലും നടക്കൂല്ല അച്ചായൻ പറഞ്ഞു.

അത് നല്ലതാ ,,,,സമീര കൊച്ചു എം എൽ എ ആയിട്ട് വേണം എനിക്ക് ഒരു പെൻസ൯  റെഡി ആക്കികാൻ.

എല്ലാരും തിരിഞ്ഞു നോക്കി പിച്ചപ്പാപ്പി ചേട്ടൻ ആണ്.

അല്ല നിങ്ങക്കെന്തിനാ പെൻഷൻ ?

അതിപ്പോ ,,, എന്റെതല്ലാത്ത കാരണത്താല്‍ സ്വന്തമായി നാലു കുടുംബം ഉള്ള ഒരു ഹതഭാഗ്യന്‍ അല്ലെ ഞാൻ അപ്പൊ എനിക്ക് ഒരു പ്രതിമാസ പെന്സന്‍ കിട്ടിയ തരക്കേടില്ലല്ലോ ,,,തല ചൊറിഞ്ഞു കൊണ്ട് പാപ്പിചേട്ടൻ കമന്റ് ഇട്ടു

പാപ്പി ചേട്ടാ ,,,,ആദി വിളിച്ചു

എന്തോ ?

അവൻ പേഴ്സിൽ നിന്നും ഒരു നാലായിരം രൂപ എടുത്തു മൂപ്പർക്ക് കൊടുത്തു, അതെ ഇന്ന് രാത്രി നല്ല സാധനം വാങ്ങിക്കണ൦ നിങ്ങടെ സ്ഥിരം പുരാണ മുനി ഒന്നും വേണ്ട, നല്ല കൂടിയത് വിസ്കി മതി, ആവശ്യത്തിന്  വാങ്ങി കൊണ്ട് വാ, പിന്നെ ചിക്കനോ മട്ടനോ  എന്താന്ന് വെച്ച വാങ്ങി അവിടെ മണിയണ്ണനെ ഏൽപ്പിക്ക്, എന്നിട്ടു വൈകിട്ട് അങ്ങോട്ടു വാ, ഇന്ന് നമ്മുക് ആഘോഷിക്കാൻ ഉള്ളതാ ..

അത് കേട്ടതോടെ അച്ചായന്റെയും അണ്ണന്റെയും മുഖത്ത് നൂറുവാട്ടിന്റെ ബൾബ് മിന്നി

നരേട്ടനെ നമ്മുക് ഇപ്പോ പോയി ഡിസ്ചാർജ് ചെയ്യിക്കാം ന്നെ ,,, പിന്നെന്താ

ആഹാ അപ്പൊ അടിപൊളി ആയി.

അപ്പോളേക്കും സമീര ഓടി അങ്ങോട്ടേക്ക് വന്നു അവൾ ആകെ സന്തോഷവും കരച്ചിലും ഒക്കെ ആയി നിൽക്കുക ആണ്.

അവള് ആദിയുടെ കയ്യിൽ പിടിച്ചു, ഒരുപാട് നന്ദി ആദി, ഇതൊക്കെ എങ്ങനെ ആണ് ആദി?

അവൻ ഒന്ന് ചിരിച്ചു, ചില കാര്യങ്ങള് ആഗ്രഹിച്ച നടക്കാൻ പ്രകൃതി തന്നെ ചട്ടം കൂട്ടും ന്നല്ലേ പ്രമാണം, ഇത് അങ്ങനെ കരുതിയ മതി.

ഇന്ന് അവിടെ ലയത്തിൽ ആഘോഷം ആണ്, നിങ്ങള് വരില്ലേ ?

അതൊക്കെ നിങ്ങള് ആഘോഷിച്ച മതി, സമീര ആണ് അവരുടെ നേതാവ്, ഞങ്ങള് ഞങ്ങടെ വിജയം അവിടെ ആഘോഷിച്ചോള൦ ….രാജ് അണ്ണൻ പറഞ്ഞു.

ആയിക്കോട്ടെ,,,

അപ്പോളേക്കും തലേന്ന് വന്നിരുന്ന ആ സ്ത്രീകൾ അവരുടെ അടുത്തു എത്തി, കൂടെ ആ പെൺകുട്ടിയെ ഒക്കത്തു എടുത്തു ആ അമ്മയും ഉണ്ടായിരുന്നു.

എല്ലാരും കണ്ണുകൾ ഒക്കെ നിറഞ്ഞു നിൽപ്പാണ്.

അവ൪ എല്ലാവരോടും നന്ദിപറഞ്ഞു, അവർക്കാർക്കും ആദിയെ അറിയില്ലലോ,

ഇതെല്ലാമേ സെഞ്ചത്,,, ഇന്ത  എന്ന് സമീര പറഞ്ഞു തുടങ്ങിയപ്പോളേക്കും ആദി പറഞ്ഞു. ഉങ്കൾ സമീര താൻ ,,,,അവൾ താൻ ഉങ്കൾ തലൈവി,,,,,,,,,,,,,,,,

സമീര ഒനും മനസ്സിലാകാതെ   അവനെ നോക്കി

അത് മതി ,, നീ തന്നെ ആണ് സ്റ്റാർ, ഇതെല്ലം നിന്റെ കഷ്ടപ്പാട് ആണ്, ഞങ്ങൾ ഒക്കെ നിന്നെ ഒന്ന് സപ്പോർട് ചെയ്തു എന്ന് മാത്രം .

ആദി ജീപ്പില്‍ വെച്ചിരുന്ന ഒരു വലിയ ചോക്കൊലട്ട് പാക്കറ്റ് എടുത്ത് ആ അമ്മയുടെ ഒക്കത്ത് ഇരിക്കുന്ന പെണ്‍കുട്ടിക്ക് കൊണ്ട് കൊടുത്തു, കുട്ടി അത് വാങ്ങി അവനെ നോക്കി ചിരിച്ചു.

അവനും ചിരിച്ചു.

അപ്പോളേക്കും അവർ സമീരയെയും കൂടി നേരെ ലയത്തിലേക്ക് തിരിച്ചു.

ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

ഇല്ല ,,,,, ആ അമ്മ തോറ്റിട്ടില്ല, ആ മകളും ,,,,,,എന്റെ ലക്ഷ്മി അമ്മയും…..

അവർ എല്ലാവരും കൂടെ ജീപ്പിലും കയറി നേരെ ഹോസ്പിറ്റലിലേയ്ക്ക തിരിച്ചു അവിടെ നിന്ന് പണ്ട് കൂടിയ ആ വീട്ടിലേക്കു.

<<<<<<O>>>>>

ശിവശൈലത്തു

ചിന്താമണി സ്വരൂപ൪ അവിടെ ഉള്ള കുഞ്ഞു ശിവലിംഗപ്രതിഷ്ഠക്കു പൂജകൾ അർപ്പിച്ചു കൊണ്ടിരിക്കുന്ന വേളയിൽ, അവിടെ നന്ദികേശന്റെ ശബ്ദം ഉയർന്നു. അദ്ദേഹം കണ്ണുകൾ തുറന്നു, മുഖം അതീവ പ്രസന്നം ആയിരുന്നു,

അദ്ദേഹ൦ പൂജക്ക്‌ സഹായിച്ചുകൊണ്ടിരുന്ന കാൽ വയ്യാത്ത ശംഭുവിനെ നോക്കി

കുഞ്ഞേ ….സ്വാമി എവിടെ ?

മുത്തശ്ശൻ പുറത്തു ഉണ്ട് അപ്പൂപ്പാ .

ചിന്താമണിസ്വരൂപർ ഉടനെ എഴുന്നേറ്റു.

പുറത്തേക്ക് ഇറങ്ങി

അവിടെ സ്വാമി അയ്യ സമീപമുള്ള വൈദ്യരുടെ ഭവനത്തിനു വെളിയിൽ ആയിരുന്നു, അവർ സംസാരിച്ചു കൊണ്ടിരിക്കുക ആയിരുന്നു

ഗുരുനാഥൻ നേരെ അവരുടെ മുന്നിൽ എത്തി, ഇരുവരും എഴുന്നേറ്റു.

എന്താ ഗുരുനാഥ ?

അവന്റെ പരീക്ഷ വിജയം തന്നെ, ഈ വിജയം അവനു നിഗൂഢമായ രണ്ടാം രഹസ്യത്തിലേക്ക് വഴിതുറക്കും.

അതുകൂടി കേട്ടതോടെ സ്വാമിഅയ്യയും വൈദ്യരയ്യയും മുഖം സന്തോഷതാൽ നിറഞ്ഞു.

എല്ലാവരും ഇവിടെ ചോദിക്കുന്നു, രുദ്രതേജ൯ എന്ന് വരും എന്ന് വരും എന്ന്… വൈദ്യ൪ ഗുരുനാഥനോടു ചോദിച്ചു.

വരും, വരാതെ എവിടെ പോകാൻ, വരാതിരിക്കാൻ ശ്രമിച്ചാൽ പോലും ഭഗവാൻ അവനെ ഇവിടെ വരുത്തും.

ഗുരുനാഥ ,,,, ഒരു കാര്യം അറിയണം എന്നുണ്ട് ? വൃദ്ധനായ വൈദ്യർ സ്വാമി ചോദിച്ചു.

ചോദിക്കൂ എന്താണ് അറിയേണ്ടത് ?

ഈ രുദ്രതേജൻ എന്ന വീര൯ എന്തുകൊണ്ട് തിരഞ്ഞെടുക്കപെട്ടിരിക്കുന്നു ശിവശൈലത്തെ സാധുക്കളുടെ വിമോചനത്തിനായി, അദ്ദേഹം ഇവിടെ വന്നാൽ പോലും എന്ത് കാരണം കൊണ്ട് നമ്മളെ സഹായിക്കണം ?

നമ്മൾ അദ്ദേഹത്തിന്റെ ആരാണ്, നമ്മളെ എങ്ങനെ ആണ് അദ്ദേഹം മോചിപ്പിക്കുക?

ചിന്താമണി സ്വരൂപർ കുറച്ചു നേരം അദ്ദേഹത്തെ നോക്കി.

വൈദ്യരയ്യ …..രുദ്രതേജന്റെ ജന്മം തന്നെ ആണ് അതിന്റെ രഹസ്യം, അവന്റെ പല വിവരങ്ങളൂം കൂടുതൽ എനിക്ക് പറയാൻ സാധിക്കില്ല കാരണം അത് അവനു കൂടെ ഹാനി വരുത്താൻ ഇടവരും.

എവിടെയോ ഉള്ള അദ്ദേഹത്തെ ആരാണ് ഹാനി വരുത്തുക  ഗുരുനാഥാ ?

ആരാണോ ചതി എന്ന മാർഗ്ഗത്തിലൂടെ ഇന്ന് നമ്മളെ ഒക്കെ ഇ അവസ്ഥയിൽ നാഥനില്ലാത്തവരാക്കിയത് അവർ തന്നെ ?

വൈദ്യരയ്യ അതെല്ലാം കേട്ടിരുന്നു.

എല്ലാം സമയ൦ പോലെ നടക്കും, നോക്കിക്കോ ഈ ശിവശൈലത്തിനു സർവ്വസമ്പൽസമൃദ്ധിയേകും രുദ്രതേജൻ എന്ന് മാത്രം ഞാൻ പറയാം.. ചിന്താമണിസ്വരൂപ൪ പറഞ്ഞു.

രുദ്രതേജൻ നമ്മുടെ ആര് ആണ് ഗുരുനാഥ ?  അത് ചോദിച്ചത് സ്വാമി അയ്യാ ആണ്..

ഒരു ചിരി മാത്രം ആയിരുന്നു ചിന്താമണി സ്വരൂപരുടെ പ്രതികരണം

നമ്മുടെ നാഥ൯ ആണ്,  നമ്മുടെ കണ്ണീർ കണ്ടാൽ അവന്റെ ഹൃദയം നുറുങ്ങും, അതിനു കാരണമാകുന്നതെല്ലാം പടപൊരുതി സകലതും തകര്‍ത്തു തലയറുത്തു ചുടു ചോരവീഴ്ത്തി താണ്ഡവം ആടും… രുദ്രതെജന്‍

അവന്‍ ഈശ്വരനല്ല …പക്ഷെ നമുക്ക് അവനാണ് ഈശ്വരന്‍

ഇരുവരുടെയും മുഖത്ത് ആശ്വാസം നിറഞ്ഞു

കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥിച്ചു.

<<<<<<O>>>>>

അന്ന് രാത്രി  പാലിയത്ത്

എല്ലാവരും ന്യുസ് ചാനൽ നോക്കി ഇരിപ്പാണ്, തുഷാരഗിരിയിലെ സമരവും ആയി ബന്ധപ്പെട്ട വാർത്ത ആണ് അതിൽ

“ഹോ ,,,എന്നാലും, ഇതുപോലെ ഒക്കെ ദുരിതം അനുഭവിക്കുന്ന തൊഴിലാളികൾ അതും വർഷങ്ങൾ ആയി” മാലിനി താടിക്കു കൈ കൊടുത്തു പറഞ്ഞു.

“അവിടത്തെ ആ താമസസ്ഥലങ്ങളുടെ വിഡിയോ ഒകെ നോക്കിക്കേ, ഒറ്റമുറി വീടുകളിൽ രണ്ടും മൂന്നും ഫാമിലീസ് ഒകെ എങ്ങനെ ആകുമോ താമസിക്കുക ” ശ്യാം അഭിപ്രായം പറഞ്ഞു

പാറുവിനു പ്രത്യേകിച്ച് അഭിപ്രായം ഒന്നും ഇല്ല എന്നാലും വാർത്ത നന്നായി കാണുന്നുണ്ട്.

“മാളു …. അവിടത്തെ മാർക്കറ്റിംഗ് മാനേജർ എന്റെ സുഹൃത്താണ് സൈമൺ, ഈ സമരത്തെ കുറിച്ച് കേട്ടപ്പോൾ തന്നെ ഞാൻ സൈമണെ വിളിച്ചിരുന്നു, കമ്പനി കോടികൾ കൊടുത്തു മീഡിയകൾക്ക് പരസ്യവും കൊടുത്തു എല്ലാ തരത്തിലും ഇത് പൊളിക്കാൻ ഉള്ള എല്ലാ മാർഗവും നോക്കിയതാണ് എന്ന പറഞ്ഞത്,

എവിടേലും കേട്ടിട്ടുള്ള കാര്യം ആണോ രണ്ടേ രണ്ടു ദിവസത്തെ സമരം കൊണ്ട് എല്ലാ ആവശ്യങ്ങളും നേടി എടുക്കുക എന്നൊക്കെ, ഭയങ്കരം തന്നെ” രാജശേഖര൯ പറഞ്ഞു

“എന്നാലും ഒരു പെൺകുട്ടി, നമ്മുടെ ശ്യാമിന്റെ പ്രായം ഒകെ അല്ലെ ഉണ്ടാകൂ, അവൾ ഇത്രേം ഒകെ കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്തു നടപ്പാക്കി എന്നൊക്കെ പറഞ്ഞ അതൊക്കെ തന്നെ അതിശയം ആണ്”

“ആ കുട്ടിയുടെ അച്ഛനും അമ്മയും ഒക്കെ അവിടത്തുകാർ ആണ്, അവിടെ ജോലി ചെയ്തു തന്നെ ആണ് അവർ ജീവിച്ചതും, ആ കുട്ടിയുടെ അമ്മ അവിടെ പകർച്ചവ്യാധി വന്നാണ് മരിച്ചത്, അച്ഛനും പിന്നീട് മരണപ്പെട്ടു. ജെ എൻ യു വിൽ പഠിച്ചതാ ആ കുട്ടി, നല്ല ജോലി കിട്ടിയതാ എന്നിട്ടു അതൊക്കെ കളഞ്ഞു ഈ തൊഴിലാളികളുടെ ഉന്നമനത്തിനായി ഒരു എൻ ജി ഓ യുമായി സഹകരിച്ചു പ്രവർത്തിക്കുക ആയിരുന്നു, ഒരുപാട് ആ കുട്ടി ഭീഷണികളും ഉപദ്രവങ്ങളും ഒക്കെ ഏറ്റുവാങ്ങിയിട്ടുണ്ട്, എന്നാൽ എന്താ ഇന്നിപ്പോ ആ കുട്ടിയുടെ പ്രയത്നങ്ങൾ ഒക്കെ ലോകം മൊത്തം അറിഞ്ഞില്ലേ ആക്ടിവിസ്റ് മിസ് സമീര കതിരേശൻ” രാജശഖര൯ അത്യന്തം ബഹുമാനത്തോടെ തന്നെ പറഞ്ഞു.

മിടുക്കി ആണ് ,,,അല്ലേലും കഷ്ടപ്പാടുകൾ അറിഞ്ഞു വളർന്ന കുട്ടികളെ എവിടെയും എത്തിയിട്ടുള്ളു” മാലിനി പാറുവിനെ നോക്കി പറഞ്ഞു.

“മാളു….പക്ഷെ ഇത് ആ കുട്ടിയുടെ മാത്രം ആയി അല്ല ഞാൻ കാണുന്നത്” കച്ചവട ബുദ്ധിയുള്ള രാജശേഖര൯ പറഞ്ഞു.

അത് കേട്ട് എല്ലാരും അയാളെ നോക്കി

“മനസിലായില്ല പപ്പാ ” ശ്യാം പറഞ്ഞു

“മോനെ …  ഞാൻ അറിഞ്ഞത് ഒറ്റദിവസം കൊണ്ടാണ് ആ സമരം അവർ മാറ്റിയതു, ഇത് ആണുങ്ങളുടെ സമരമായിരുന്നു, കമ്പനി എം.എൽ.എ യും ആയി ചേർന്ന് സകല യൂണിയൻ നേതാക്കളെയും ചാക്കിട്ടു പിടിച്ചു എല്ലാതരത്തിലും ഈ സ്‌ട്രൈക് ഇല്ലാതെ ആക്കാൻ ഉള്ള എല്ലാ കാര്യങ്ങളും ചെയ്തിരുന്നു, അതുപോലെ മീഡിയ കവറെജു൦ ഇല്ലാതെ ആക്കി”

ആ അതെ, അതുകൊണ്ടു എന്താ

“അതുകൊണ്ടു,,,,അതുകൊണ്ടു തന്നെ ആണ് പറഞ്ഞത്, ഇതിന്റെ പുറകെ ഒരു ബ്രെയിൻ ഉണ്ടാകണം, എവിടെ എങ്ങനെ അടിക്കണം വ്യക്തമായ ധാരണയുള്ള ഒരു ബ്രെയിൻ അല്ലെങ്കിൽ ഒരു ഗ്രൂപ്പ്”

എല്ലാവരും അയാളെ തന്നെ നോക്കി

“ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിയണം എന്ന് കേട്ടിട്ടില്ലേ അത് തന്നെ, ന്യുസ് വാല്യൂ ഉണ്ടാക്കാൻ ആദ്യമേ കഷ്ടപ്പാടുകൾ വിശദീകരിക്കുന്ന വീഡിയോസ് ഷൂട്ട് ചെയ്തു, പിന്നീട് സമരം അതും സ്ത്രീകളുടെ സമരം , അതിൽ  എം.എൽ.എ യെ ഉടുപ്പില്ലാതെ ചാണകം ഒഴിച്ച് ഓടിച്ചു, പെണ്ണുങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ചു തന്നെ ഏറ്റവും വലിയ ന്യുസ് ചാനൽ ആയ ഇബി എ ഇന്ത്യ തന്നെ വാർത്ത കൊടുത്തു, അതായതു അവിടെ വരെ ഹോൾഡ് ഉണ്ടായിട്ടല്ലേ, തീർന്നില്ലല്ലോ, സ്റ്റോക് എക്‌ചേഞ്ജ് ലെ വാൻ ഓഫ് ദി മോസ്റ്റ് വാല്യൂഡ് ഷെയർ ആയിരുന്ന അഹൂജ ഗ്രൂപ്പിന്റെ ഷെയർവാല്യൂ വരെ ഒറ്റ ദിവസം കൊണ്ട് ഇടിച്ചു താഴ്ത്തിയില്ലേ, സെൻട്രൽ ഗവണ്മെന്റ് വരെ ഇടപെട്ടില്ലേ, എന്തിനു  രണ്ടു മന്ത്രിമാർ വരെ നേരിട്ടു വന്നല്ലേ ചർച്ച ചെയ്തു അവരുടെ ആവശ്യങ്ങൾ ഒക്കെ സമ്മതിച് കൊടുത്തത്, ഇതൊക്കെ എവിടേലും കേട്ടിട്ടുള്ള സംഭവം ആണോ”

അല്ല അപ്പോ സെൻട്രൽ ഗവണ്മെന്റിൽ വരെ പിടി ഉള്ള ഗ്രൂപ്പു ആകുമോ ഇതിന്റെ പിന്നിൽ ? ശ്യാം ചോദിച്ചു

“അല്ല ,,,,,അതല്ലേ ഇന്ത്യയിൽ സംപ്രേഷണം ചെയ്തിട്ട്, പിന്നെ  ഇതേ വാർത്ത ഇ ബി എ കോര്പറേഷ൯ ലോകം മൊത്തം എയർ ചെയ്തത്, അതോടെ രാജ്യത്തിന് തന്നെ ഇതൊരു അപമാനകരം ആയില്ലേ,   അപ്പൊ തന്നെ ലോകരാജ്യങ്ങളുടെ ഇടയിൽ ഒരു സൽപ്പേരിനു കോട്ടം വന്നില്ലേ, അതോടെ ഗവണ്മെന്റ് വരെ ഈ പ്രശനം പരിഹരിക്കാൻ നിര്ബന്ധിതരായി. …അതാ പറഞ്ഞത് സമീര കതിരേശൻ ഒറ്റക്കല്ല അവളെ സഹായിക്കാൻ കുറെ മാസ്റ്റർ ബ്രെയിനുകൾ ഉണ്ടാകും എന്ന് ഒരുപക്ഷെ അജ്ഞാതരായ ചില ശക്തികൾ, ഒരു പൊതുനന്മ ആഗ്രഹിക്കുന്ന ചിലർ … എന്തായാലും ഇത് ഒരു ഹിസ്റ്ററി തന്നെ ആണ്, ഒരാളെ പോലും ഉപദ്രവിക്കാതെ ഒരാളുടെ ജീവന് പോലും നഷ്ടം വരുത്താതെ യാതൊരു വിധ നാശനഷ്ടവും വരുത്താതെ പീസ്‌ഫുള്‍ പ്രോറ്റെസ്റ്റ്  ”

ഓ എന്നാലും അങ്ങനെ ആരേലും ഒക്കെ ഉണ്ടാകുമോ പപ്പാ.?.പാറു ചോദിച്ചു ,

ഉണ്ട് മോളെ ഉണ്ടാകണം

എന്ന ആ ബ്രെയിൻറെ നമ്പർ ഒന്ന് കിട്ടുമോ ?

അതെന്തിനാ മോളെ ?

ഒന്ന് കാണാൻ ആന്നെ.

കണ്ടിട്ട് എന്തിനാ ? അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു

പൊന്ന്നു ആ ബ്രെയിൻ നെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ, എന്നിട്ടു കൂട്ടാകാൻ

അതെന്തിനാ പൊന്നു ? മാലിനി ചോദിച്ചു

അപ്പു പോയെപിന്നെ പൊന്ന്നെ പഠിപ്പിക്കാനും സംശയം തീർക്കാനും ആരും ഇല്ല, ഈ ബ്രെയിൻ നെ കിട്ടിയിരുന്നെ കൂട്ടാക്കിയിട്ടു പൊന്നുനെ എക്‌സാമിന്‌ പഠിപ്പിച്ചു റിവിഷൻ ചെയ്യിപ്പിച്ചു ജയിപ്പിക്കാൻ വേണ്ടി ആണ് അമ്മെ” അവൾ കെറുവിച്ചു പറഞ്ഞു.

ആ പൊട്ടിപെണ്ണിനു അറിയില്ലാലോ ഇത് അവളുടെ പെട്ടത്തലയന്റെ പണി ആണ് എന്ന്

<<<<<<<O>>>>>>>

രാത്രി ഒരു പത്തര പതിനൊന്നു മണി എല്ലാവരോടൊത്തു കൂടി ആദിയും നല്ല സന്തോഷത്തിൽ ആണ് മദ്യം തൊട്ടിട്ടില്ല എന്ന് മാത്രം.

മോനെ ഒന്ന് വ്യക്തമാക്കി താ ഇതൊക്കെ എങ്ങനെ ആണ് സാധിച്ചത്.

നരേട്ടാ ,,,ഇതിനോക്കെ കടപ്പെട്ടു ഇരിക്കുന്നത് എന്റെ നന്ദു മാമനോട് ആണ്, ആനന്ദ്‌ മഹാദേവൻ, അദ്ദേഹം ഈ ന്യുസ് കോർപറേഷന്റെ ഏഷ്യൻ കോണ്ടിനെന്റ ഹെഡ് ആണ്. നമ്മുക് ഒരു മീഡിയ സപ്പോർട്ടും ഇല്ല എന്ന് അറിഞ്ഞപ്പോ ആണ്, ഞാൻ നന്ദുമാമനെ വിളിച്ചു കാര്യങ്ങൾ വിശദീകരിച്ചത്, മാമൻ ആണ് പറഞ്ഞത് സമരം പലയിടത്തും നടക്കും പക്ഷെ ഒരു സ്‌പെഷ്യൽ ആണെങ്കിൽ നമ്മുക് പരിശ്രമിക്കാം എന്ന് ,,, അതാണ് നമ്മുടെ സമരം പാറ്റേൺ മാറ്റി സ്ത്രീകളുടെ സമരത്തിനായി ഞാൻ ഒരു സജഷൻ വെച്ചത്, നമ്മുടെ കൂടെ ഉണ്ടായിരുന്ന ആരതി പുതിയ ട്രെയിനി റിപ്പോർട്ടർ ആണ്, അവളെ കൊണ്ട് ആണ് നമ്മൾ അവരുടെ ദുരവസ്ഥ ഒകെ ഷൂട്ട് ചെയ്യിച്ചത്, കൂടെ സ്ത്രീകളുടെ എണ്ണവും കൂടി നാട് വരെ ബ്ളോക് ആയി ഒടുവിൽ എം.എൽ.എ വസ്ത്രാക്ഷേപം കൂടെ ആയപ്പോൾ പൂർണമായി, അവര്ക് വേണ്ടത് കിട്ടി അത് നേരെ ഇ ബി എ ഇന്ത്യ ചാനലിൽ എയർ ചെയ്തു, പിന്നെ അവരുടെ കോര്പറേറ്റ് ഓഫീസിന്റെ പെര്മിഷനോടെ എല്ലായിടത്തും ബ്രോഡ്കാസ്റ് ചെയ്തു.

“അല്ല എന്നാലും ആ എം.എൽ.എ ചാണകത്തിൽ കുളിച്ചു തുണി ഇല്ലാതെ ഓടിയത് ലോകം മൊത്തം കണ്ടു കാണുമല്ലേ? പിച്ചപാപ്പി ചേട്ടൻ ചോദിച്ചു

ആ അത് ഉറപ്പല്ലേ ,,,,ജോസഫ് അച്ചായൻ പറഞ്ഞു.

അത് കലക്കി എന്തായാലും അയാളുടെ ഒന്നാം വീട്ടുകാരിയും

ചിന്നവീട്ടുകാരിയും കാണുന്നതൊക്കെ നാട് മൊത്തം കണ്ടില്ലേ ,,,അയ്യേ നാണക്കെട് ….രാജ് അണ്ണൻ പറഞ്ഞു

എന്നാലും ഒരു വഴി അടയുമ്പോ വേറെ വഴി തുറക്കും എന്ന് പറയുന്നത് എത്ര സത്യം ആണ് അല്ലെ ,,നരൻ പറഞ്ഞു

എല്ലാരും നല്ല പോലെ തന്നെ വിസ്കി കുടിക്കുന്നുണ്ട്. എല്ലാരും നല്ല ഫോമിലും ആണ്.

അപ്പു ….ഡാ മുത്തെ സത്യത്തില്‍ നീ ആരാടാ ?

ഒരേ സമയം ജോസഫ് അച്ചായനും രാജ് അണ്ണനും അവനോടു ആ ചോദ്യം ചോദിച്ചു

ഞാനോ ……ഈ ഞാനോ ?,,,,,,,,,

അവനു ഒരു തോന്നല്‍ കയറി അവിടെ ഇരുന്ന ഒരു ബിയ൪ എടുത്തു പൊട്ടിച്ചു കുടിച്ചു.അത് കുടിചു ഒരു പത്തു മിനിറ്റ് കഴിഞ്ഞപോ തന്നെ അവനു നല്ല പോലെ കിക്ക് ആയി.

ആദി എഴുന്നേറ്റു, അവൻ ആടിയാടി നിന്നു.

അത് കണ്ടു ജോസഫ് അച്ചായൻ കിക് പിടിച്ചു തന്നെ ചോദിച്ചു.

“മോനെ അപ്പു ,,,,,,പൊന്നാരെ ….സത്യത്തില്‍ നീ ആരാടാ ചക്കരെ ? ”

ഞാനോ ,,,,,,ഈ ഞാനാണോ അച്ചായാ,,,,,?

അതേടാ പൊന്നുമോനെ ,,,,ജോസഫ് അച്ചായൻ വീണ്ടും പറഞ്ഞു.

അപ്പു എല്ലാരേയും നോക്കി.

നരേട്ടൻ വലിയ കിക്ക് ഒന്നും ഇല്ലാതെ ചിരിച്ചു കൊണ്ട് സിപ് എടുക്കുന്നു, രാജ് അണ്ണൻ ഏതാണ്ട് കിക് ആയി ഇരുക്കുന്നു, ജോസഫ് അച്ചായൻ അവനെ തന്നെ നോക്കുന്നു, പിച്ചപപ്പി ചേട്ടൻ കിക്ക് തലയ്ക്കു പിടിച്ചു കസേരയിൽ കൂനികൂടി ഇരുന്നു തല ഉയർത്താൻ ആകാതെ ഭൂമിദേവിയെ നോക്കി ഇരിക്കുന്നു.

ഞാൻ ,,,,,,,ഈ ഞാൻ ,,,,,,

അവൻ പതുക്കെ നടന്നു ,,,

 

ന ച പ്രാണസഞ്ജ്ഞോ ന വൈ പഞ്ചവായുഃ

ന വാ സപ്തധാതുർന വാ പഞ്ചകോശഃ .

ന വാക് പാണിപാദൗ ന ചോപസ്ഥപായൂ

ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.

 

അവൻ ഉറക്കെ ചൊല്ലി

അത് കേട്ട് ജോസഫ് അച്ചായൻ കുറച്ചു മിചറു൦ കപ്പലണ്ടിയും കൂടെ വായിലിട്ടു കൊറിച്ചു.

“അത് കലക്കി , ഏതു സിനിമയിലെ പാട്ടാണോ ?”

ആദി നടന്നു ആ തിണ്ണയിൽ പോയി ഇരുന്നു

 

ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം.

ഹ ഹ ഹഹ ഹ ഹ ഹ       അവന്‍ ചിരിച്ചു

ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം

ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം

328 Comments

  1. മഹാദേവന് നന്ദി ❤️
    ————–

    ഇരുപത്തി നാലാം ഭാഗം, ഈ ഭാഗത്തു ഒരുപാട് പ്രതേകതകൾ ഉണ്ട്..

    ഈ പാർട്ട്‌ കേന്ദ്രികരിച്ചത് നരന്റെ ലൈഫും എസ്റ്റേറ്റും ഒക്കെ ആയിരുന്നു, സത്യം പറഞ്ഞാൽ ഇതിനു മുൻപത്തെ പാർട്ടിൽ ആദി നരന്റെ ഒപ്പം സ്പെൻഡ്‌ ചെയ്യുന്ന ടൈം എനിക്ക് വല്യ താല്പര്യം ഇല്ലാത്ത പോർഷൻ ആയിരുന്നു, പക്ഷെ ഈ പ്രാവശ്യം അത് മാറി, നരന്റെ അല്ലെങ്കിൽ നരനെ പ്രണയിക്കുന്ന കിളി കൊള്ളാം, ഒരുപാട് ഇഷ്ടപ്പെട്ടു, 30 വയസ്സ് വരെ വന്ന എല്ലാ കല്യാണ ആലോചനകളും മുടക്കി നരന് വേണ്ടി കാത്തു ഇരിക്കുന്നെങ്കിൽ അത് അസ്ഥിക്ക് പിടിച്ച പ്രേമം തന്നെയാ, പുള്ളികാരിയുടെ സംസാരം ഒക്കെ നല്ല രസം ആയിരുന്നു വായിച്ച ഇരിക്കാൻ ?

    ഒൻപതിൽ നിന്നും ഒമ്പതിനായിരം ആയ സമര പോരാളികൾ ആയ സ്ത്രീ ജനങ്ങൾ, അത് ഒരു രക്ഷേം ഇല്ലായിരുന്നു, “നാങ്കളും ഇറുക്കെ,,ഉണ്കള്‍ കൂടെ”, അത് വായിച്ചപ്പോ ഒരു ഉന്മേഷം വെച്ച പോലെ, സ്ത്രീ ശക്തി കാണിച്ചു തന്ന സീൻ ആയിരുന്നു, ആദിയുടെ ബ്രെയിൻ വർക്ക്‌ ചെയ്യുന്നതും കാണിച്ചു തന്നു, പെട്ടതലയന്റെ തലക്കകത് നരച്ചും ബുദ്ധിയാ ?

    ഈ പാർട്ടിന്റെ വേറെ ഒരു പ്രതേകത ആയിരുന്നു, ഒരിക്കലും പ്രത്യക്ഷ പെടാതെ ജസ്റ്റ്‌ ഒരു പേര് മാത്രം ആകും എന്ന് കരുതിയ നന്ദു മാമൻ ഒരു ഇടിവെട്ട് എൻട്രൻസ് നടത്തിയതു. നന്ദു + ആദി കോംബോ അടിപൊളി ആയിരുന്നു, സത്യം പറഞ്ഞ സന്തോഷവും കരച്ചിലും ഒരുപോലെ തോന്നിയ പോർഷൻ ആയിരുന്നു നന്ദുവിനെ ആദി വിളിച്ചു നന്ദു മാമ എന്ന് പറഞ്ഞപ്പോ തോന്നിയത് ?

    // ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

    “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

    ഞാൻ മുൻപത്തെ പാർട്ടുകളിൽ പലപ്പോഴും പറഞ്ഞ കാര്യം, ഈ സീൻ ഞാൻ നേരിട്ട് കണ്ട ഒരു ഫീൽ ആയിരുന്നു, ആ അമ്മ ആ കുട്ടിയെ എടുത്തുകൊണ്ടു കണ്ണ് തുടച്ചു നടക്കുമ്പോ, ആ സീൻ ഞാൻ സ്ലോ മോഷനിൽ കണ്ടു ഞാൻ നേരിട്ട്, എന്റെ കണ്ണും നിറഞ്ഞു, എ ട്രൂലി ഇമോഷണൽ സീൻ ??

    കോപ്പ് ആ പരസ്യം കളഞ്ഞപ്പോ സമാധാനം ആയല്ലോ, കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞതാ, ഞാൻ തെറി പറഞ്ഞു കൊല്ലും എന്ന്, പക്ഷെ ആതിക്ക് കുഴപ്പം ഇല്ല എന്ന് കേട്ടപ്പോൾ ഞാൻ അടങ്ങി, പിന്നെ അവന്റെ വല്യ ആഗ്രഹം ആയ വണ്ടിയും എടുത്തപ്പോ, പിന്നെ 9 ലക്ഷം കിട്ടിയല്ലോ, അതൊക്കെ ഓർത്തു ഞാൻ വെറുതെ വിടുവാനെ ഹർഷപ്പി, ഞാൻ ആ പരസ്യം പാലിയം ഉള്ളവർ കാണണം എന്ന് കരുതി ഇരുന്നതാ കോപ്പ്, ആ രാജ കുമാരന്റെ പരസ്യം കണ്ട് പാറുവിന്റെ മനസ്സിൽ എന്തേലും കത്തും, എന്നിട്ട് അവൾക്ക് ആദിയോട് പ്രണയം തോന്നും എന്നൊക്കെ ഞാൻ കൊറേ ചിന്തിച്ചു കൂടി, എന്നോട് ഈ ചതി വേണ്ടായിരുന്നു ????

    പാറു രഞ്ജൻ ഫോൺ കാൾ ??????

    അത് വായിച്ചോണ്ട് ഇരുന്നപ്പോൾ നിർതിയിട്ട് പോടെ എന്ന് ഞാൻ അറിയാതെ തന്നെ പറഞ്ഞു പോയി, അത്രക്ക് തോൽവി, എന്റെ മോനെ വെരുപ്പീരു പ്രേമം ??

    അപ്പൊ രഞ്ജന്റെയും പാറുവിന്റെയും കല്യാണം കാണേണ്ട അവസ്ഥ ആയി അല്ലെ, മല്ലയ്യ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു, കഥയുടെ മുക്കാൽ ഭാഗവും ആദിയുടെ പാറുവിനോടുള്ള പ്രേമം പറഞ്ഞു തന്നിട്ട് ഒരു വരുത്താന് കൊടുക്കാൻ പോകുവാണല്ലോ നീ ഹർഷ, മഹാ പാപി ????

    // “സൂര്യബന്ധനം ചെയ്തു സംരക്ഷിച്ച മരകാള, സൂര്യന്റെ ദിനമായ ഞായറാഴ്ച സൂര്യ൯ പ്രതിനിദാനം ചെയ്യുന്ന അഗ്നിയെ കൊണ്ട് ഭേദിച്ച് ഒന്നാം രഹസ്യം വെളിവായി.”

    “ചന്ദ്രബന്ധനം ചെയ്തു സംരക്ഷിച്ച മരക്കട്ട ചന്ദ്രന്റെ ദിനമായ തിങ്കളാഴ്ച ചന്ദ്ര൯ പ്രതിനിദാനം ചെയുന്ന ജലത്തെ കൊണ്ട് ഭേദിച്ച് രണ്ടാം രഹസ്യവും വെളിവായി.” //

    നിങ്ങളുടെ വയറു നിറച്ചും ഇമാജിനേഷൻ ആണല്ലോ മനുഷ്യാ, ഹോ ഇങ്ങനെ ഒക്കെ ചിന്തിച് എടുത്തു എഴുതണമെങ്കിൽ നല്ല കിറുക്ക് ഉള്ള മനുഷ്യൻ ആകണം, അജ്ജാതി കോർഡിനേഷനും ലിങ്കും, ഹെന്റെ മോനെ നമിച്ചു ???

    അപ്പൊ രണ്ടു സൂചനകൾ ആതിക്ക് തെളിഞ്ഞു, ഇനി ഉള്ള മൂന്നാമത്തെ സൂചന എന്റെ ഒരു നിഗമനം വെച്ച പാറുവിന്റെയും രഞ്ജൻ തെണ്ടിയുടേം പ്രേമം അല്ലെങ്കിൽ കല്യാണം ആദി അറിഞ്ഞു കഴിയുമ്പോ ആണോ? അപ്പോൾ അല്ലെ അവൻ എല്ലാം ഇട്ടിട്ട് പോകും എന്ന് പറഞ്ഞത് നേരത്തെ എപ്പോളോ, ആ അറിയില്ല, ആണെന്ന് തോന്നുന്നു. ആദി ആ വിവരം ഒന്ന് വേഗം അറിഞ്ഞിരുന്നേൽ ആ പാവം എല്ലാം നിർത്തി പോയേനെ കോപ്പ്, അതും കൂടെ അറിഞ്ഞാൽ പിന്നെ എനിക്ക് മാറ്റി രണ്ടു തൊലിഞ്ഞ പ്രേമ ജോടികൾ എന്നാ തേങ്ങ കാണിച്ചുള്ള സീൻ ഉണ്ടായാലും കൊഴപ്പം ഇല്ല, പക്ഷെ ആദി അറിയുന്നില്ലലോ, ഒന്ന് അറിയിക്ക് അവനെ ??

    ഹോ ഈ പാർട്ടിന്റെ എൻഡിങ് നല്ല ത്രില്ലിംഗ് ആയിരുന്നു, ആദി അങ്ങനെ ഒന്നും മരിക്കില്ല എന്ന് അറിയാം പക്ഷെ സ്റ്റിൽ ആകാംഷ നൽകുന്ന എൻഡിങ് ഒരേ സമയം ശിവശൈലത്തെ സ്വാമിക്ക്, സായിആശ്രമത്തെ ഭദ്രാമ്മക്കും ആ സൂചന കിട്ടി, ഇനി കണ്ടറിയാം ?⚡️⚡️

    എന്റെ ഹർഷ എനിക്ക് ഈ അഭിപ്രായങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞ് ആ കംമെന്റിന്റെ എൻഡിങ് പറയാൻ ഉള്ള വാക്കുകൾ ഒക്കെ തീർന്നു ഹോ, നിങ്ങൾ ഒരു മഹാ സംഭവം തന്നെയാ, ഇന്ന് മാത്രം ഞാൻ രണ്ടു കമന്റ്‌ ഇട്ടു, ഇന്ന് മാത്രം ഞാൻ ഒന്നര പാർട്ട്‌ വായിച്ചു, ബാക്കി ഒന്നര അല്ലെങ്കിൽ രണ്ടാമത്തെ പാർട്ട്‌ വായിക്കാൻ പോണ്, ഇരുപത്തി അഞ്ചാമന്റെ, എന്നെ ഓരോ പാർട്ട്‌ വായിച്ചു വായിച്ചു വരുമ്പോളും നിങ്ങളോട് ഉള്ള ആരാധന കൂടി കൂടി വരുവാ, യു ആർ എ യൂണിക്‌ & ഡിഫറെൻറ് റൈറ്റർ ആൻഡ് യു ഡിസർവ് എവെരി ബിറ്റ് ഓഫ് അപ്പ്രീസിയേഷൻ യു ആർ ഗേറ്റിങ് ????

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. / ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

      “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

      ഈ സീൻ സത്യം പറഞ്ഞ സ്ലോ മോഷനിൽ മനസ്സിൽ വരുന്നതിനു മുൻപ് ഞാൻ വിങ്ങി പൊട്ടി പോയി, ഞാൻ വേറെ ഒരു പാർട്ടിൽ ആതിക്ക് പൊള്ളൽ ഏറ്റു കഴിഞ്ഞു അവൻ സായിഗ്രാമത്തിൽ വിളിച്ചു ഞാൻ അവിടെ നിന്നോട്ടെ, ഒരു കൊഴപ്പവും ഉണ്ടാക്കില്ല എന്ന് പറഞ്ഞപ്പോ പെട്ടെന്ന് കണ്ണ് കൈ കൊണ്ടു പൊതി കരഞ്ഞു, അപ്പോൾ എന്റെ മനസ്സ് നിറഞ്ഞു നെടുവീർപ് ഇട്ടു, അതുപോലെ തന്നെ ആയിരുന്നു ഈ സീനും ?????

      ഇത് പറയണ്ട് പോകാൻ തോന്നിയില്ല, കാരണം അത്രക്ക് ഫീൽ ചെയ്ത മൊമെന്റ് ആയിരുന്നു, പ്രതേകിച്ചു അവൻ ആ ഡയലോഗ്ഇന്റെ അവസാനം ലക്ഷ്മി അമ്മയും തോക്കില്ല എന്ന് പറഞ്ഞപ്പോ ??

  2. അവനാ ആശുപത്രീ വരാന്തകളിലൂടെ മോക്ഷം കിട്ടാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആത്മാവിനെ പോലെ എന്ത് ചെയ്യണം എന്നറിയാതെ എന്തൊക്കെയോ പുലമ്പിനടക്കുന്നു…
    കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ ആ കണ്ണുനീർ പോലും ആരും കാണാതെ..
    പെട്ടെന്നാണ് തന്റെ മുന്നിൽ ആ കാഴ്ച അവന് കണ്ടത്.പല മതസ്തർക്കും പ്രാർത്ഥിക്കാൻ സജ്ജമാക്കിയ ഒര് ആരാധനാലയം പോലെ ചില്ല് കൂട്ടിൽ ഓരോ പ്രതിഷ്ടകളും.
    അവൻ അവിടേക്ക് നടന്നടുത്തു.
    അവിടെ എത്തിയ അവൻ അവിടെ തറയിൽ മുട്ടിലിരുന്ന് പ്രാര്ജിക്കാൻ തുടങ്ങി.
    അവന്റെ തകർന്ന മനസ്സുകമായി അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
    “എല്ലാ ദൈവങ്ങളും ഒന്നാണ് മനുഷ്യരല്ലേ അതിനെ വേർതിരിച്ചു മാറ്റിയത്. എനിക്ക് എല്ലാം ഒന്നാണ്. എനിക്ക് ചോദിക്കാനും ഒന്ന് മാത്രം.. രക്ഷപ്പെടുത്തിക്കൂടെ ആ പാവത്തിനെ”…
    അവന്റെ മിഴികളിൽ നിന്നും ധാരയായി മിഴിനീർ പൊഴിച്ചുകൊണ്ടിരുന്നു.പക്ഷേ അവൻ അറിയുന്നില്ലല്ലോ ആ വിധിയുടെ താളുകളിൽ നിന്ന് ഒര് ചെറു അക്ഷരം പോലും തിരുത്താൻ
    ആ മുകളിൽ ഇരിക്കുന്നയാൾ തയ്യാറല്ല എന്ന്..
    അവൻ വീണ്ടും അവിടെ നിന്ന് എണീറ്റ് നടന്നു അവസാനം എത്തേണ്ടിടത് എത്തിയപ്പോ അവനൊന്ന് വീക്ഷിച്ചു. അവിടെ അവൻ കണ്ടു
    രണ്ടു പേരെ.. ആ ശരീരങ്ങളിൽ ജീവനുണ്ടോ എന്ന് പോലും പറയാൻ കഴിയാത്ത വിധം തളർന്നിരിക്കുന്നു.. അതും കൂടെ കണ്ട നിമിഷം അവന്റെ സംഭരിച്ച എല്ലാ മനോധൈര്യവും ചോർന്നു പോയപോലെ. അവരെ എന്ത് പറഞ്ഞശ്വസിപ്പിക്കും.. എന്തൊക്കെയോ ചിന്തിച് അവൻ അവരുടെ അടുത്തിരുന്നു.
    അവളുടെ അച്ഛൻ ആ അമ്മയെ ആശ്വസിപ്പിച്ചു അവനെ ഒന്ന് നോക്കി. ആ ഗംഭീര്യം നിറഞ്ഞു നിന്ന ആ കണ്ണുകളിൽ ഇന്ന് വറ്റാത്ത കണ്ണുനീർ മാത്രം. ഏത് പ്രതിസന്തിയിലും താങ്ങായി നിന്ന ആ മനുഷ്യന് പോലും ഇപ്പൊ ഒന്നുമല്ലാതായ നിമിഷം..
    “അവ.. അവളെ കണ്ടിരുന്നോ. “ഇടറിയ ശബ്ദതത്തിൽ അവൻ അയാളോട് ചോദിച്ചു.
    “മ്മ് കൊറച് മുന്നേ കണ്ടിരുന്നു, സംസാരിച്ചു”
    ഒര് ദുർഭലമായ മറുപടി. അപ്പോഴും ആ കണ്ണുനീർ കാണങ്ങൾ ഒഴുകിക്കൊണ്ടിരുന്നു.
    പെട്ടന്ന് ഒര് ഡോർ തുറക്കുന്ന ശബ്ദം അവരെല്ലാവരും അവിടേക്ക് നോക്കി. ആ icu എന്നെഴുതിയ ചില്ല് കൂട് തുറന്ന് മാലാഖയെ പോലെ വന്ന ഒര് സിസ്റ്റർ. അവൻ ഒര് നിമിഷം ചിന്തിച്ചു ഭൂമിയിലെ മാലാഖമാർ ആയ ഇവർക്ക് പോലും ആ ജീവനെ രക്ഷിക്കാനാകുന്നില്ലല്ലോ..
    “ഈ rahzin ആരാ പെഷ്യൻറ് കാണാം എന്ന് പറയുന്നു ”
    അത് കേട്ടതും അവന്റെ മനസ്സിൽ എന്തെല്ലാമോ കടന്ന് പോയ നിമിഷം.. അവൻ ഒര് നിമിഷം ആ പിതാവിന്റെ മുഖത്തേക്ക് നോക്കി നിന്നു. അദ്ദേഹം അവനെ കണ്ണ് കൊണ്ട് അകത്തേക്ക് പോകാൻ പറഞ്ഞ നിമിഷം അവൻ ഇടരുന്ന കാലടികളാൽ മുന്നോട്ട് പോയി. അവിടെ ആ ബെഡിൽ അവളെ കണ്ട മാത്രയിൽ അവന്റെ മനസ്സിൽ രണ്ടര വർഷങ്ങൾക്ക് മുമ്പ് തന്റെ മുന്നിൽ വന്ന ആ വായാടിയായ കുറുമ്പി പെണ്ണിനെ അവന് ഇപ്പോൾ അവിടെ കാണാൻ സാധിച്ചില്ല.അവന്റെ മനസ്സിനെ പിടിച്ചടക്കി അവൻ അവൽക്കരികിലേക്ക് നടന്ന് അവിടെ അവൽക്കരികിൽ ഇരുന്നു.അവൻ വന്നതറിഞ്ഞ അവൾ അവന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു..
    കൊറച് നേരത്തെ മൗനത്തിനു ശേഷം അവൾ അവനോട് ചോദിച്ചു :”സുഖമല്ലേടാ”
    ഒര് വിളരറിയ ചിരി മാത്രം അവൾക്ക് സമ്മാനിച്ചുകൊണ്ട് അവനും അതിന് മൗനമായി മറുപടി നൽകി.
    പിന്നീട് അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം സിസ്റ്റർ വന്ന് സമയമായി എന്ന് പറയുമ്പോൾ അവൾക്ക് ഒരിക്കൽ കൂടി ഒര് പരാജിതന്റെ ചിരി സമ്മാനിച് അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ കയ്യിൽ പിടിച് കൊണ്ട് സിസ്റ്ററോഡായി ഒര് മിനുട്ട് എന്ന് പറഞ്ഞു അവനോട് വീണ്ടും സംസാരിച്ചു :നിന്നോട് അടുത്തിരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഉള്ളതൊന്നും ഞാൻ അറിയുന്നില്ല വേദനയില്ല സങ്കടമില്ല.. നിന്റെ അടുത്ത് നിന്ന് ഒര് പോസിറ്റീവ് ഫീൽ ചെയ്യും എപ്പഴും.. നീ മറ്റുള്ളവരെ പോലെ അടുത്ത് വന്ന് സങ്കടപ്പെട്ടില്ല നീ എപ്പഴും ഒരുപ്പോലെ തന്നെ..
    അവന്റെ മനസ്സിനെ അവൻ തന്റെ എല്ലാ കരുത്തും എടുത്ത് അടക്കി നിർത്തി തന്റെ മിഴിനീർ കണങ്ങളെ തടഞ്ഞു വച്ചു അവൾക്ക് വേണ്ടി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
    “പിന്നെ ഒര് കാര്യം കൂടി നമ്മൾ സ്നേഹിച്ചവർ നമ്മളെ സ്നേഹിക്കണം എന്നില്ല.. എന്ന് കരുതി നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചില്ലെങ്കിലും സങ്കടപ്പെടുത്തരുത്.. കേട്ടോ നീ. ഞാനെന്താ ഉദ്ദേശിച്ചത് എന്ന് നിനക്ക് മനസ്സിലായിക്കാണും എന്ന് ഞാൻ വിശ്വസിക്കുന്നു”
    അവിടെയും അവൾക്ക് വേണ്ടി അവൻ ഒന്ന് പുഞ്ചിരിതൂകി. “ഇനി നീ പൊക്കോ സിസ്റ്ററെ ഇനിയും വരുത്തണ്ട ”
    ഇത് കേട്ടതും അവൻ അവിടെ നിന്നും ഇറങ്ങി. നടന്നകലുന്ന ആ സമയത്ത് അവൻ അവളുടെ അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കി വീണ്ടും ആ വരാന്തയിലെ ഇരുളിലൂടെ വീണ്ടും നടന്നകന്നു..
    അവന്റെ കണ്ണുകളിൽ നിന്നും അത്രയും നേരം അവൻ സംഭരിച്ച എല്ലാ കണ്ണുനീരും അവന്റെ അനുവാദത്തിന് പോലും കാത്തുനിൽക്കാതെ ഒഴുകിക്കൊണ്ടിരുന്നു..
    അതേ സമയം അകത്തെ ആ ജീവനും ആ നക്ഷത്രത്തെരുവോരങ്ങളിലേക്ക് ചേക്കേറിയതും ആരും അറിയാതെ പോയ്‌…

    1. മച്ചാനെ പൊളി ആട

      1. 26il അഭിപ്രായം പറഞ്ഞിട്ടുണ്ട്

    2. Ly ❤. Ithaano nee sheriyaavanilla enn paranja scn. Edaa nalla feel und. Ith oru kadha aayi etrayum pettann thaa.

    3. Lilly ..
      Nyc aayikn ..
      Nink kayiv und … nee edonn elaborate cheyy .. nalloru kadha kittumenn enk orppund …
      Ee oru cheriye plotil tenne lyf und … i can feel it .. adhkondaa paranat nink nalloru kadha eyutaan pattum .. enk vishwasamund

  3. ഈ പാർട്ട്‌ ഇപ്പോഴാണ് വായിച്ചത്
    കൂടുതൽ മനോഹരം എന്നെ പറയാനുള്ളൂ
    All the best ?

  4. putiyathu vanitundu

  5. 3 മിനുട്ടുകൾ കൂടി

    1. vannu vannu.home pageyl po

  6. ഈ സമയത്ത് ചോദിക്കുന്നെ ശെരിയാണോ ആവോ..എന്നാലും പാർട് 23 എവിടെ?? ??

    1. avide ella… chodikam

  7. അമ്മുട്ടി

    എല്ലാവരും ഉണ്ടോ ഇവിടെ,എന്നെ പരിചയം ഉണ്ടോ

    1. oru parijayam ella… ara. ?

    2. @ അമ്മുട്ടി
      എവിടെയോ കണ്ട് നല്ല പരിചയം
      വാര്യംപള്ളിലെ മീനാക്ഷി അല്ലെ നീ

    3. അള്ളാ…. മ്മടെ രാവണി

Comments are closed.