അപരാജിതൻ 11 [Harshan] 7235

“സമീര …..മുന്നോട്ടു പോകില്ല, എല്ലാം നമ്മൾ ഉദ്ദേശിക്കുന്ന പോലെ പോകില്ലന്നു മനസിലായി, നമ്മുക് ക്വിറ്റു ചെയ്യാം”

ശരി ആദി

സമീര അവിടെ ഇരിക്കുന്നവരോട് പറഞ്ഞു, നമ്മുക് ഒന്നും ചെയ്യാൻ സാധിക്കില്ല , നിർത്താം എന്ന്, വിഷമത്തോടെ ആണെങ്കിലും അവ൪ സമ്മതിച്ചു.

അവർ മുദ്രാവാക്യം വിളി ഒക്കെ നിർത്തി, വെള്ളം കുടിച്ചു എല്ലാവരും എഴുന്നേറ്റു

അപ്പോളെക്കും കുറെ കൂക്ക് വിളികൾ ഒക്കെ കേൾക്കാൻ തുടങ്ങി, മറ്റു യുണിയന്കാരുടെ വകയായി, ഞങ്ങൾ അപ്പോൾ പറഞ്ഞതല്ലേ ഈ പണിക്കു നിക്കണ്ട എന്നൊക്കെ പറഞ്ഞു ആകെ കളിയാക്കൽ

അവർ അത് ഗൗനിക്കാതെ പന്തലിൽ നിന്നും ഇറങ്ങി, ആ അമ്മ തന്റെ കൂടെ ഇരുത്തിയ തളർന്ന ആ പെൺകുട്ടിയെ ഒക്കത്തു എടുത്തു കണ്ണൊക്കെ തുടച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി.

ആ കാഴ്ച ആദിയെയും ഒരുപാട് വിഷമിപ്പിച്ചു.

എന്ത് ചെയ്യാന്‍ ആണ്, എപ്പോളും ആഗ്രഹിക്കുന്നത് പോലെ ഒന്നും നടക്കില്ലലോ, അവന്‍ സ്വയം മനസിനെ ആശ്വസിപ്പിച്ചു.

സ്ത്രീകള്‍ പുറത്തു ഇറങ്ങിയപ്പോളേക്കും കൂക്ക് വിളികൾ കൂടി, എല്ലാവരും വളഞ്ഞു അവരെ പരിഹസിക്കാനും ആക്ഷേപിക്കാനും തുടങ്ങി,,,,,

<><><><><><><><><>

കൂക്ക് വിളികൾ നിശബ്‌ദമായി.

എന്താണ് കാരണം എന്ന് അറിയാന്‍ ആദിയും മറ്റുള്ളവരും തല ഉയര്‍ത്തി നോക്കി.

പ്ലാന്റെഷന്റെ പലഭാഗങ്ങളില്‍ നിന്നുമായി നിരവധി സ്ത്രീകൾ അങ്ങോട്ടേക്ക് വരുന്നു,

അവർ എല്ലാരും കൂടെ ആ പന്തലിനു മുന്നിലേക്ക് വന്നു.

“നാങ്കളും ഇറുക്കെ,,ഉണ്കള്‍ കൂടെ” എന്ന് പറഞ്ഞു അവരുടെ കൈകളിൽ പിടിച്ചു

അത് കൂടെ കണ്ടപ്പോ ആ സമീരയടക്കം ഉള്ള ഒന്പതുപേരുടെയും മുഖം സന്തോഷം കൊണ്ട് വിടർന്നു ഒപ്പം കണ്ണുകളും നിറഞ്ഞു.

“ഇത് നമ്മ സമരം”

അതെ..തോൽവിയുടെ അരികിൽ നിന്നും ഒരു കുതിപ്പ് തന്നെ ആണ് കിട്ടിയിരിക്കുന്നത്, നോക്കുമ്പോ പുറകെ പുറകെ നിരവധി  സ്ത്രീകൾ വന്നു കൊണ്ടിരിക്കുന്നു എല്ലാവരും നേരെ പന്തലിൽ കയറി ഇരുന്നു.അത് കഴിഞ്ഞു എല്ലാരും ഇരുന്നു മുദ്രാവാക്യങ്ങൾ വിളി തുടങ്ങി.

രണ്ടു മണിക്കൂർ കൊണ്ട് സമരപന്തലിൽ മുന്നൂറിനടുത്തു സ്ത്രീകൾ നിറഞ്ഞു.

മുദ്രാവാക്യം വിളി ഒക്കെ ശക്തിയിൽ ഉയർന്നു തുടങ്ങി.

കൂക്കി വിളിച്ചവരുടെ ഒന്നും അഡ്രസ് പോലും കാണുന്നില്ല

മുദ്രാവാക്യങ്ങൾ മുഴങ്ങുന്നതിനനുസരിച്ചു സ്ത്രീകളുടെ വരവും കൂടി, ആ പന്തൽ ആകെ നിറഞ്ഞു. അഞ്ഞൂറ് സ്ത്രീകൾ  അവിടെ എത്തി ഇരിപ്പുറപ്പിച്ചു.

ആദി ഉടൻ തന്നെ ആരതിയെ വിളിച്ചു, നമ്മുടെ പണി  ഇനി നമ്മുക് തുടങ്ങാം, നിങ്ങൾ വേഗം ഇങ്ങോട് വാ എന്നുപറഞ്ഞു, അവർ ഉടൻ തന്നെ എത്താം എന്നും പറഞ്ഞു.

സ്ത്രീകളുടെ വരവ് കൂടുന്തോറും മുദ്രാവാക്യം വിളി ആ നാടിനെ പിടിച്ചു കുലുക്കുന്ന രീതിയിൽ മുഴങ്ങി തുടങ്ങി, നല്ല ചങ്കൂറ്റമുള്ള പെണ്ണുങ്ങളുടെ സമരം, ദ്രാവിഡസ്ത്രീകളുടെ സമരം.

 

ഇരവുപകല്‍ നോക്കാതെ ഉണ്ണാവ്രതം ഇരിക്കിറേ൯,

അന്നംതണ്ണി ഉണ്ണാമൈ പശിയോടു നില്‍ക്കിറേം,

പണിയെടുപ്പതു നാങ്കളെ കൊള്ളയടിപ്പതു നീങ്കള്,

കൊളുന്തുകുട്ട എടുപ്പതു നാങ്കള് പണക്കുട്ട അമുക്കുതു നീങ്കള്,

ന്യായമാന ശമ്പളത്തെ ശീഘ്രമാ കൊടുത്തിട്………..

 പൊട്ട ലയങ്ങൾ നാങ്കൾക്ക് എസി ബംഗ്ളാ ഉങ്കൾക്ക്,

കുട്ടതൊപ്പി നാങ്കൾക്ക് കോട്ടും സൂട്ടും ഉങ്കൾക്ക്,

ചിക്കൻ, ദോശ ഉങ്കൾക്ക് കാടി കഞ്ഞി നാങ്കൾക്ക്,

ന്യായമാന ശമ്പളത്തെ ശീഘ്രമാ കൊടുത്തിട്…..

 പണിയെടുക്കുവത് നാങ്കളെ് പണം കൊയ്‌വത് നീങ്കള്,

പോരാടുവോം പോരാടുവോം നീതി കെടയ്ക്കും വരെ പോരാടുവോം,

പോരാടുവോം പോരാടുവോം വെട്രി വരൈ പോരാടുവോം,

 ഇങ്ക്വിലാബ് സിന്ദാബാദ്,

തൊഴിലാളി ഐക്യം സിന്ദാബാദ്.

വൈകുന്നേരം ആയപ്പൊളേക്കും സ്ത്രീകളുടെ എണ്ണം കൊണ്ട് ആ പന്തലും പരിസരവും നിറഞ്ഞു ഏതാണ്ട്  ആയിരത്തി അഞ്ഞൂറിന് മേലെ സ്ത്രീകൾ മുദ്രാവാക്യ൦ വിളികളുമായി സമരം പൊളിച്ചു അടക്കി കൊണ്ടിരിക്കുന്നു.

എല്ലാര്ക്കും ഒരേ മനസു ഒരേ ചിന്ത ഒരേ വാശി, ഇനി തോറ്റു കൊടുക്കില്ല, നേടി എടുത്തിട്ടെ ഇവിടെ നിന്ന് പോകൂ, മാന്യമായ ശമ്പളം പാർപ്പിടം ഒക്കെ വേണം, അടിമപ്പണി ഇല്ലേ ഇല്ല ,,,

ആരതിയും പ്രവീണും അതെല്ലാം ലൈവായി കവർ ചെയ്തു കൊണ്ടിരുന്നു മറ്റൊരു പത്രമാധ്യമങ്ങളും ഇല്ല, ചാനലുകൾ ഇല്ല, ഇവർ എവിടെ നിന്ന് ആണെന്ന് പോലും ആർക്കും അറിയുകയും ഇല്ല.

അന്ന് വൈകുന്നേര൦ സകലയൂണിയൻ നേതാക്കളും അവിടെ എത്തി ചർച്ച നടത്തം എന്ന് പറഞ്ഞു.

നീ ഒക്കെ ചർച്ച നടത്തിയത് ഒക്കെ മതി, ഇനി ഞങ്ങൾ സമരം നടത്തികോളാ൦ എന്ന് പറഞ്ഞു വന്നവൻമാരെ ഒക്കെ സ്ത്രീകൾ  ഓടിച്ചു.

രാത്രിയോടെ വേറെ ഒരു പന്തൽ കൂടെ ഉയർത്തേണ്ടി വന്നു, സ്ത്രീകളുടെ തിരക്ക് കാരണ൦ ..

രാജ് അണ്ണൻ ഈ കാഴ്ച കണ്ടു ജോസഫ് അച്ചായനോട് പറഞ്ഞു പോയി പെണ്ണ് ഒരുമ്പെട്ടാൽ എന്ന് കേട്ടിട്ടേ ഉള്ളു, ഇപ്പൊ കണ്ടു അച്ചായോ.

<<<<<<<O>>>>>>>

അന്ന് രാത്രി കാൽഭാഗം സ്ത്രീകൾ മാത്രം പന്തലിൽ ഇരുന്നു,

രാത്രി ഒരു ഒൻപതരയോടെ അവരുടെ സമരപ്പന്തലിനു നേരെ എതിരായി കുറച്ചു പേ൪ പന്തല് കെട്ടുന്നണ്ടായിരുന്നു, എല്ലാ സൗകര്യങ്ങളോടും കൂടെ ഉള്ള സമരപന്തൽ അതിൽ നാലുവശത്തും കൂളർ, ടേബിൾ ഫാൻ സമരപന്തലിനു പിന്നിലായി ബയോ ടോയ്ലറ്റ്, സൈഡിൽ ടി വി അങ്ങനെ ഒക്കെ ആയി ഒരു ഹായ് ഫൈ സെറ്റ് അപ് പന്തൽ.

അന്ന് ഹോസ്പിറ്റലിൽ വെച്ച് ആദി ആരോടോ ഫോണിൽ അന്ന് നടന്ന കാര്യങ്ങൾ എല്ലാം പോയിന്റ് ബൈ പോയിന്റ് ആയി വിശദീകരിച്ചു, അവിടെ നിന്നുമുള്ള നിർദേശങ്ങൾ ഒകെ ശ്രദ്ധയോടെ കേൾക്കുകയും ചെയ്തു, അതിനു ശേഷം ആരതിയെ വിളിച്ചു കുറെ കാര്യങ്ങൾ ഒക്കെ സംസാരിക്കുകയും ചെയ്തു, എന്നിട്ട് നരന്റെ റൂമില്‍ എത്തി.

അതെ നമ്മുടെ എം എൽ എ മുത്ത് സ്വാമി നാളെ തൊഴിലാളി ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി സമരം ഇരിക്കാൻ പോകാണ് എന്ന് അറിയാൻ കഴിഞ്ഞു  ജോസഫ് അച്ചായൻ പറഞ്ഞു.

അയ്യേ അതെന്തിനാ, അയാള് കമ്പനിയുടെ ആളല്ലേ ? ആദി ചോദിച്ചു.

മോനെ ഇതൊക്കെ രാഷ്ട്രീയം ആണ്, ഒന്നാമത് അയാളുടെ ഇമേജ് ഇപ്പൊ അല്പം വെടക്കയി ഇരിക്കുക ആണ്, അത് മാത്രവും അല്ല പെണ്ണുങ്ങൾ സമരം ചെയ്തു ആവശ്യങ്ങൾ നടപ്പാക്കിയാൽ അത് അയാൾക്കും കമ്പനിക്കും ക്ഷീണം ആണ്.

അതുകൊണ്ടു ?

ഇത് കമ്പനിയുടെ തന്നെ ഒരു തന്ത്രമാണ്, അതായതു എം.എൽ.എ യെ കൊണ്ട് സമരം നടത്തിപ്പിക്കുക, എന്നിട്ടു കൂടുതൽ ശ്രദ്ധ അങ്ങോട്ടേക്ക് പതിപ്പിക്കുക  ചർച്ച എം.എൽ.ആയും ആയി നടത്തുക, ഈ കമ്പനി ആദ്യമേ തന്നെ ഒരു ഫോർമുല ഉറപ്പിച്ചിട്ടുണ്ട്, എന്തേലും നക്കാപ്പിച്ച കൂട്ടി തൊഴിലാളികളുടെ കണ്ണിൽ പൊടി ഇട്ടു  സമരം കൊണ്ട് നേടി എടുത്ത് ആണ് എന്നൊരു തോന്നൽ അവരിൽ ഉണ്ടാക്കും, ഈ സമരം അധികം മുന്നോട്ടു പോകാതെ ഇരിക്കാൻ ഉള്ള അടവ്, എം.എൽ.എ അവിടെ ഒരേ സമയ൦ സമരം നടത്തുമ്പോ വിവരമില്ലാത്ത ഈ പാവങ്ങൾ വിചാരിക്കും എം.എൽ.എ അവരുടെ കൂടെ ആണ് എന്ന്, എന്നിട്ടു ചർച്ചക്ക് വിളിക്കുമ്പോ എം.എൽ.എ ഇവരിലെ ഒന്നോ രണ്ടോ പേരോ പേരെ കൂടെ വിളിക്കും, എന്നിട്ടു മുത്തുസ്വാമി എം.എൽ.എ ഒരു കാരണവർ സ്ഥാനം ഏറ്റെടുത്തു കമ്പനിയുടെ ഫോർമുല അയാളുടെ ഫോർമുല ആക്കി അവതരിപ്പിച്ചു അതിൽ തൊഴിലാളികളെ കൊണ്ട് സമ്മതിപ്പിക്കും,,,,സമീര കൃത്യമായി ആ പദ്ധതി വിശദീകരിച്ചു.

ഹമ്,,,,,,,,ഇപ്പൊ മനസിലായി,  ഈ എം.എൽ.എ അല്ലെ നരേട്ടാ, നരേട്ടനിട്ടു പണിതത് ?

പിന്നെ അല്ലാതെ ആരാ, അയാൾക് നരേട്ടനോട് നല്ല ചൊരുക്ക് ഉണ്ട്.

ആണല്ലേ ,,,,

അങ്ങനെ ആണെകിൽ നമ്മുക് നാളെ ഒരു പണി ഒപ്പിച്ചാലോ ?

എന്ത് പണി ? അച്ചായൻ ചോദിച്ചു.

ഒരു കുഞ്ഞു പണി.

നിന്റെ കുഞ്ഞു പണി അല്ലെ അപ്പൊ എന്തോ മാരകപണി ആയിരിക്കുമല്ലോ ….നരന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

നമ്മുക് നോക്കാം എന്നെ …ആദി ചിരിച്ചു മറുപടി പറഞ്ഞു.

സമീരെ …നിന്റെ ഹെല്പ് നാളെ വേണം കേട്ടോ…

ഓക്കേ ആദി, തന്നേക്കാം…

<><><><><><><>

പിറ്റേന്ന്

രാവിലെ തലേന്നത്തെക്കാൾ ഒട്ടനവധി സ്ത്രീകൾ സമര പന്തലിലേക്കു ഇരച്ചെത്തി, എല്ലാരും വാശിയിൽ ആണ് പ്രായമായ മുത്തശ്ശിമാർ വരെ വന്നു ഇരിക്കുന്നുണ്ട്, പഴയ കാല തൊഴിലാളികൾ വരെ, മുദ്രാവാക്യം വിളി ഒക്കെ അതി ഗംഭീരമായി മുഴങ്ങുക ആണ്.

 

പണിയെടുപ്പതു നാങ്കളെ കൊള്ളയടിപ്പതു നീങ്കള്,

കൊളുന്തുകുട്ട എടുപ്പതു നാങ്കള് പണക്കുട്ട അമുക്കുതു നീങ്കള്,

ന്യായമാന ശമ്പളത്തെ ശീഘ്രമാ കൊടുത്തിട്………..

പണിയെടുക്കുവത് നാങ്കളെ് പണം കൊയ്‌വത് നീങ്കള്,

പോരാടുവോം പോരാടുവോം നീതി കെടയ്ക്കും വരെ പോരാടുവോം,

പോരാടുവോം വെട്രി വരൈ പോരാടുവോം,

ഇങ്ക്വിലാബ് സിന്ദാബാദ്,

തൊഴിലാളി ഐക്യം സിന്ദാബാദ്.

 

അപ്പോളേക്കും എം.എൽ.എ മുത്തുസ്വാമി അവിടേക്ക് തന്റെ ഒഫീഷ്യൽ കാറിൽ പാറി എത്തി. അയാൾ ആദ്യമേ ചെന്ന് സ്ത്രീകളുടെ സമരപന്തലിനു മുന്നിൽ ചെന്ന് കൈകൾ കൂപ്പി വണക്കം ചൊല്ലി.

എന്റെ പ്രിയപ്പെട്ടവരെ നിങ്ങളുടെ കൂടെ ഞാൻ ഉണ്ട്, നിങ്ങളുടെ പ്രശ്ങ്ങൾ എന്റെ കൂടെ ആണ്, നമ്മുക് ഒരുമിച്ചു ഇതിനായി പോരാടാം എന്ന് പറഞ്ഞു അവിടെ നിന്നും നേരെ ചെന്ന് തന്റെ ഹൈഫൈ സമരപന്തലിൽ കുഷ്യൻ ഇട്ടിടത്തു ഇരുന്നു,,, കൂടെ അയാളുടെ കുറച്ചു പാർട്ടിക്കാരും..

ആരതിയും പ്രവീണും ഒക്കെ എല്ലാം കവർ ചെയ്യുന്നുണ്ട്.

മുൻപെ പറഞ്ഞു വെച്ച പോലെ തന്നെ സമീര പിറകിൽ ഇരുന്ന ജഗജില്ലികളായ ചില അക്കമാരോട് കണ്ണ് കാണിച്ചു.

ഒരു പത്തു നാൽപ്പതു ആരോഗ്യമുള്ള അക്കമാർ എഴുന്നേറ്റു എല്ലാവരും കൂടെ നേരെ മുത്തുസ്വാമിയുടെ സമരപന്തലിൽ ചെന്ന് അയാളെ അങ്ങോട്ട് വളഞ്ഞു. തടയാൻ ചെന്ന അയാളുടെ ഗ്രൂപ്പുകാരെ ഒക്കെ അടിച്ചു ഓടിച്ചു.

നിലവിളിച്ചു കൊണ്ട് മുത്തുസ്വാമി കൈകൾ കൂപ്പി,

അയാൾ ചതിയൻ ആണെന്നും എല്ലാവർക്കും അറിയുന്നത് കൊണ്ടും അത്രയും ദേഷ്യം അയാളുടെ അടുത് തൊഴിലാളികൾക്കിടയിൽ ഉണ്ടായിരുന്നു.അപ്പോളേയ്ക്കും പോലീസ് എം.എൽ.എ യെ രക്ഷിക്കാൻ എത്തി.

അപ്പോളേക്കും മറ്റു സ്ത്രീകൾ കൂടെ വന്നു പോലിസിനെ തടഞ്ഞു.

അവിടെ എം.എൽ.എ യെ ചെരുപ്പ് കൊണ്ടും  ചൂലു കൊണ്ട് അടിച്ചു നന്നായി സ്ത്രീകൾ പെരുമാറി, എല്ലാവര്ക്കും വാശി ആയിരുന്നു, നല്ല  തൂവെള്ള ഷർട്ടും മുണ്ടും ഒക്കെ അണിഞ്ഞു വന്ന പിത്തം കൂടി വണ്ണിച്ച കുടവയറ൯ എം.എൽ.എ മുത്തുസ്വാമിയെ സ്ത്രീകൾ വളഞ്ഞു ഷർട്ടു൦ മുണ്ടും ഒക്കെ വലിച്ചു കീറി അഴിച്ചെടുത്തു, വെറും അടിവസ്ത്ര൦ ഇട്ട അയാളെ അവർ ചെരുപ്പ് മാല അണിയിച്ചു, കൂടാതെ എവിടെ നിന്നോ ആരോ കൊണ്ടുവന്ന കട്ട ചാണകം കലക്കിയ കൊഴുത്ത നാറുന്ന വെള്ളത്തിൽ അയാളെ കുളിപ്പിച്ച് മുക്കി എടുത്തു, അയാളുടെ തല മുതല്‍ പാദം വരെ നാറുന്ന ചാണകം പറ്റിപിടിച്ചു ഇരിക്കുന്നു

എന്നിട്ടു ചൂല് കൊണ്ട് തല്ലി അവിടെ നിന്നും ആട്ടി പായിച്ചു, അയാൾ പ്രാണരക്ഷാര്ഥം ഓടുന്നു, അയാൾക്ക് പുറകെ ചൂലുകളുമായി സ്ത്രീകളും.

ദേഹം ആകെ ചാണകത്തില്‍ പൊതിഞ്ഞു അര്‍ദ്ധനഗനായി ചെരുപ്പ്മാല അണിഞ്ഞു സ്ത്രീകള്‍ ചൂലുകൊണ്ട് അടിച്ചു എം.എൽ.എ മുതുസ്വമിയെ ഓടിക്കുന്ന അതിമനോഹരമായ സീനുകള്‍ ആരതിയും പ്രവീണും ഒപ്പിയെടുത്തു.

ആ രൂപത്തിൽ അയാൾ എങ്ങനെയോ പോലീസിന്റെ സഹായത്തോടെ  കാറിൽ കയറിപറ്റി അവിടെ നിന്നും രക്ഷപ്പെട്ടു, അങ്ങനെ രാഷ്ട്രീയ നാടകം കളിയ്ക്കാൻ വന്ന എം.എൽ.എ മുത്തുസ്വാമി തീർന്നു.

അപ്പോളേക്കും ആ ഭാഗത്തുള്ള യൂണിയൻ ഓഫീസുകൾ ഒക്കെ അടച്ചു നേതാക്കൾ കണ്ട൦ വഴി ഓടി, തൊഴിലാളികൾ ഒന്നടങ്കം തിരിഞ്ഞിരിക്കുക ആണ്.

<<<<<<<<O >>>>>>>>

അപ്പോളേക്കും വലിയ  വാർത്ത ചാനൽ ആയ ഇംഗ്ലീഷ് ബ്രോഡ്കാസ്റ്റിംഗ് ഏജൻസിയുടെ ഇന്ത്യൻ ചാനൽ ആയ  ( ഇ ബി എ ഇന്ത്യ)  യിൽ ഈ വാർത്ത ലൈവ് ചെയ്തു തുടങ്ങി, ഒപ്പം തന്നെ ഏറ്റവും വലിയ തൊഴിൽ ചൂഷണവും അതിനെതിരെ തുഷാരഗിരിയിൽ സ്ത്രീകൾ നടത്തുന്ന പോരാട്ടവും അവിടത്തെ എം.എൽ.എ യെ നഗ്നനാക്കി ചാണകം ഒഴിച്ച് അടിച്ചു ഓടിക്കുന്ന സീനുകളും ഒക്കെ ആയി കാഴ്ചക്കാർക്ക് നല്ലൊരു ദൃശ്യവിരുന്നു. ആരും കൊടുക്കാത്ത വാർത്ത എക്സ്ക്ലുസീവ് ആയി ഇ ബി എ ഇന്ത്യ പ്രക്ഷേപണം ചെയ്തു തുടങ്ങി, മാനുഷിക അവകാശ ലന്ഘനങ്ങൾ കാണിക്കുന്ന അവരുടെ തൊഴിലിടത്തെ കഷ്ടപ്പടുകളും അവരുടെ താമസസ്ഥലങ്ങളിലെ ദുരവസ്ഥയും കഴിഞ്ഞ ദിവസം ഷൂട്ട് ചെയ്ത വിഷ്വൽസ് കൂടെ ഇടയ്ക്കു ചേർത്ത് ചാനൽ രംഗം കൊഴുപ്പിച്ചു കൊണ്ടിരുന്നു .

അപ്പോളേക്കും ആദി നരനെ ഹോസ്പിറ്റലിൽ നിന്നും എടുത്തു ജീപ്പിൽ കൊണ്ട് വന്നു ഇരുത്തി അവിടെ എത്തിച്ചിരുന്നു, എം.എൽ.എ യെ ഒക്കെ ഓടിക്കുന്നത് കണ്ടു വയ്യാത്ത  അവസ്ഥയിലും നരനു ചിരി അടക്കാൻ, കഴിഞ്ഞില്ല  ആദി ലാപ് തുറന്നു, ഇ ബി എ ഇന്ത്യ ചാനൽ ലൈവ് സ്ട്രീമിങ് ഓപ്പൺ ചെയ്തു വാർത്തകളും ഒക്കെ കാണിച്ചു.

കുറച്ചു കഴിഞ്ഞപ്പോ  ഇ ബി എ മെയിൻ ചാനൽ ഇൽ കൂടെ ഈ വാർത്ത എയർ ചെയ്യുവാൻ തുടങ്ങി, അതോടെ ലോകം മൊത്തം ഈ സംഭവം ലൈവ് ആയി കാണാൻ തുടങ്ങി,

ഇടയ്ക്കു ആദിക്ക് ഫോണിൽ കാൾ വരുന്നണ്ടായിരുന്നു, അവൻ നല്ല സന്തോഷത്തോടെ തന്നെ സംസാരിക്കുന്നുണ്ടായിരുന്നു,

അപ്പോളേക്കും തുഷാരഗിരി പൂർണമായും സ്ത്രീ തൊഴിലാളികളുടെ നിയന്ത്രണത്തിൽ ആയി അങ്ങോട്ടുളള ഗതാഗതം ഒക്കെ തടഞ്ഞു തുടങ്ങി, നിരവധി പോലീസ് ബസുകൾ വന്നു സുരക്ഷാപ്രശനം കണക്കിൽ എടുത്തു, പക്ഷെ ഒരു നിവൃത്തിയും ഇല്ല, പോലീസ് ശ്രമിച്ചിട്ട് ഒന്നും ഒരു രക്ഷയും ഇല്ല, സമാധാനപരമായി സമരം ചെയുന്നവരെ തടഞ്ഞാൽ ആത്മഹത്യ ചെയ്യും എന്ന ഭീഷണി കൂടെ ഉയർത്തി അവിടെ തൊഴിലാളികളുടെ അവകാശങ്ങൾക് വേണ്ടിയുളള മുദ്രാവാക്യങ്ങൾ ഗംഭീരമായി മുഴങ്ങി.

ഇങ്ക്വിലാബ് സിന്ദാബാദ്

തൊഴിലാളി ഐക്യം സിന്ദാബാദ്

ഇടയ്ക്കു കോൺഫറൻസ് പാർട്ടിയും പ്രോഗ്ര്സിവ പാർട്ടിയും ലോക ശക്തി പാർട്ടിയും മക്കൾ കക്ഷിയും ഒക്കെ സമരത്തിനു നേതൃത്വം ഏറ്റെടുക്കാൻ അവിടെ നേതാക്കന്മാർ എത്തി, ആരെയും  അടുപ്പിക്കുക പോലും ചെയ്തില്ല പൂര്ണ്ണമായും ചൂഷണം ചെയ്യപെട്ട അടിമ ജീവിതം നയിച്ചുകൊണ്ടിരുന്ന സ്ത്രീകളുടെ സമരം, വെറും ഒൻപതു സ്ത്രീകളിൽ നിന്നും ഒമ്പതിനായിരം സ്ത്രീകളുടെ സഹകരണത്തോടെ ഉള്ള ശക്തമായ പോരാട്ടം,,,,,ഭരണകക്ഷി പത്രസമ്മേളനത്തില്‍ പറയുകയും ഉണ്ടായി, ഇത് തീവ്രവാദസംഘടനയും ആയി ബന്ധമുള്ള സമരം ആണ് എന്ന് വരെ പക്ഷെ ഒന്നും അത്രയും ഏശിയില്ല.

വിഷയം ആകെ പ്രക്ഷുബ്ധമായി

എല്ലായിടത്തും  വാർത്തകൾ വന്നതോടെ മുഖ്യധാരാ പത്രങ്ങളിലേക്കും ചാനലുകളിലേക്കും ആളുകൾ വിളി തുടങ്ങി, ഈ നാട്ടിൽ നടക്കുന്ന സമരം ഇന്ത്യയൊട്ടാകെ,  ലോകം മൊത്തം അറിഞ്ഞു എന്തുകൊണ്ട് നിങ്ങളുടെ ചാനലുകളിൽ കാണിക്കുന്നില്ല എന്ന ചോദ്യങ്ങൾ. ഇനി പരസ്യം തന്നു എന്ന പേരിൽ വാർത്തകൾ ഒഴിവാക്കാൻ സാധിക്കില്ല എന്ന അവസ്ഥ വന്നതോടെ സകലമാന പത്രങ്ങളുടെയും ലേഖകൻമാരും ചാനൽ റിപ്പോർട്ടർമാരും എത്രയും പെട്ടെന്ന് തന്നെ തുഷാരഗിരി എത്തപ്പെട്ടു .

സംഭവം വിവാദമായപ്പോൾ തന്നെ കേന്ദ്രസർക്കാർ സംസ്ഥാനസർക്കാരിനോട് നിജസ്ഥിതികൾ അന്വേഷിക്കാൻ തുടങ്ങി, മനുഷ്യാവകാശ കമ്മീഷൻ രംഗത്തേക്ക്  വന്നു, മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫ്‌യേഴ്‌സും അതുപോലെ മിനിസ്ടറി ഓഫ് വിമൺ ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ് എന്ന് വേണ്ട എല്ലാവരും മന്ത്രാലയങ്ങളും കമ്പനിയിൽ നിന്ന് റിപ്പോർട്ടുകൾ തേടി.

അതിലും വലിയ പ്രശനം, ബോംബെ സ്റ്റോക് എക്സ്ചേഞ്ച് ലും നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് ലും ഒരു ഷെയറിനു രണ്ടായിരത്തി ഇരുന്നൂറിന് വിപണനം നടന്നു കോടിരുന്ന മിഡ് ക്യാപ് കാറ്റഗറിയിൽ പെട്ട കമ്പനിയുടെ ഓഹരി വില നെഗറ്റീവ് ആയ വാർത്തകൾ കൂടെ വന്നതോടെ കൂപ്പു കുത്തി, വിപണിയിൽ കരടികൾ കളി തുടങ്ങി, ഫ്യൂച്ചർ ഓപ്‌ഷനിൽ വളരെ മികച്ച രീതിയിൽ ഉണ്ടായിരുന്ന  ഷെയറുകൾ ഇനി ഒരുപാട് വില കുറയും എന്ന ഭീതിയിലും ഊഹത്തിലും എല്ലാവരും വിറ്റു ഒഴിയുവാൻ തുടങ്ങി, സ്റ്റോക് എക്സ്ചേഞ്ച് നിശ്‌ചയിച്ചിരുന്ന ലോവര്‍  സ൪ക്യൂട് വിലയേയും ഭേദിച്ച് ഷെയർ വില താഴേക്ക് കൂപ്പു  കുത്തി. അതോടെ എക്സ്ചേഞ്ച് ആ ഓഹരിയുടെ  അന്നത്തെ വില്പന നിർത്തി വെച്ചു. അത് തന്നെ യൂറോപ്യൻ ഷെയർ മാർക്കറ്റുകളിലും ഈ വാർത്ത വന്നതോടെ അവിടെയും ഓഹരി വില ഇടിയാ൯ തുടങ്ങി.

ഒറ്റദിവസം കൊണ്ട് തന്നെ കമ്പനീയുടെ ഓഹരി വില കൂപ്പു കുത്തി, കൂടെ കമ്പനിയുടെ സല്‍പ്പേര് എല്ലാം കലങ്കിതമായി.

അപ്പോളേക്കും മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം തൊഴിൽ വകുപ് മന്ത്രിയും വ്യവസായവകുപ് മന്ത്രിയും നേരിട്ടു സംഭവസ്ഥലം സന്ദർശിച്ചു, എല്ലായിടത്തും നിന്നും നല്ല പോലെ സമ്മർദ്ദം ഉണ്ട്.

ആകെ വിഷയം കമ്പനിയുമായി വേണ്ടുന്ന ചർച്ചകൾ ഒകെ നടത്തി, പെട്ടെന്ന് തന്നെ തീരുമാനങ്ങൾ എടുക്കാൻ ആയി സർക്കാരും ശാട്യം പിടിച്ചു.

ഒടുവിൽ സമരക്കാരിൽ നിന്നും നേതാക്കന്മാരെ വിളിച്ചു സമീര അടക്കം ഒന്പത് സ്ത്രീകൾ എഴുന്നേറ്റു, അവിടെയും ചർച്ചകൾ, കമ്പനിയുടെ കോര്പറേറ്റ് ഓഫീസിൽ നിന്നും എങ്ങനെയെങ്കിലും സമരം അവസാനിപ്പിക്കാൻ ആയി ആണ് നിർദ്ദേശം വന്നിരിക്കുന്നത്.

ഒടുവിൽ നീണ്ട ചർച്ചകൾക് ഒടുവിൽ കമ്പനി തൊഴിലാളികളുടെ ആവശ്യങ്ങൾ ഭൂരിഭാഗവും അംഗീകരിച്ചു.

കൂലി ഒരു ദിവസം നാന്നൂറ് രൂപ ആയി നിശ്ചയിച്ചു, കൂടാതെ കൂടുതൽ കിള്ളുന്ന കൊളുന്തിന് സെപ്പറേറ്റ കൂലി അത് കിലോക്കണക്കിന് നിജപ്പെടുത്തി, ഇ എസ ഐ ബെനെഫിറ്സ് കൂടാതെ തന്നെ ഒരു വര്ഷം ചികിത്സക്കായി  ഒരു നിശ്ചിത തുക, മാനേജർമാർക്കും സൂപ്പർവൈസർമാരായ കങ്കാണികൾക്കും ഉള്ള പോലെ കുട്ടികൾക്ക് ചികിത്സ പഠന ആനുകൂല്യങ്ങൾ, അത് കൂടാതെ ഇപ്പോൾ താമസിക്കുന്ന ലയങ്ങൾ വേണ്ടുന്ന പുതുക്കി പണികൾ ചെയ്തു കൊടുക്കും, അവിടത്തേക്ക് കുടിവെളള സൗകര്യങ്ങൾ അതുപോലെ ഓടയും സീവേജ് റൂട്ടുകളും ഒക്കെ ക്‌ളീൻ ചെയുകയും വൃത്തിയുള്ള ടോയ്ലറ്റുകൾ ഒക്കെ ഉടൻ  തന്നെ നിർമ്മിക്കാനും ഒകെ ധാരണ ആയി. കൂടെ ബോണസ് പതിനെട്ടു ശതമാനം കണക്കാക്കി തൊഴിലാളികൾക്കു കൊടുക്കാനും ധാരണ ആയി.

അന്ന് വൈകുന്നേരം സൂര്യൻ അസ്തമിക്കുന്ന മുൻപ് തന്നെ കമ്പനി പ്രതിനിധികളും സമര ചെയ്ത തൊഴിലാളി പ്രതിനിധികളും പിന്നെ സർക്കാരിന്റെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ കരാർ ഉണ്ടാക്കി ഒപ്പു വെച്ചു.

കാലങ്ങൾ നീണ്ട അവരുടെ അടിമജീവിതത്തിനു ആർക്കും നേരെ ആക്കാൻ സാധിക്കാഞ്ഞ അവരുടെ ദുസ്ഥിതികൾക്ക് വെറും ഒൻപതു സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന സമരം ഒമ്പതിനായിരം സ്ത്രീകളുടെ വലിയ സമരം ആയി ഒരു വലിയ പോരാട്ടം തന്നെ ആയി ഒടുവിൽ എന്താണോ നേടി എടുക്കേണ്ടത് അത് അവർ  നേടി എടുത്തു.

328 Comments

  1. മഹാദേവന് നന്ദി ❤️
    ————–

    ഇരുപത്തി നാലാം ഭാഗം, ഈ ഭാഗത്തു ഒരുപാട് പ്രതേകതകൾ ഉണ്ട്..

    ഈ പാർട്ട്‌ കേന്ദ്രികരിച്ചത് നരന്റെ ലൈഫും എസ്റ്റേറ്റും ഒക്കെ ആയിരുന്നു, സത്യം പറഞ്ഞാൽ ഇതിനു മുൻപത്തെ പാർട്ടിൽ ആദി നരന്റെ ഒപ്പം സ്പെൻഡ്‌ ചെയ്യുന്ന ടൈം എനിക്ക് വല്യ താല്പര്യം ഇല്ലാത്ത പോർഷൻ ആയിരുന്നു, പക്ഷെ ഈ പ്രാവശ്യം അത് മാറി, നരന്റെ അല്ലെങ്കിൽ നരനെ പ്രണയിക്കുന്ന കിളി കൊള്ളാം, ഒരുപാട് ഇഷ്ടപ്പെട്ടു, 30 വയസ്സ് വരെ വന്ന എല്ലാ കല്യാണ ആലോചനകളും മുടക്കി നരന് വേണ്ടി കാത്തു ഇരിക്കുന്നെങ്കിൽ അത് അസ്ഥിക്ക് പിടിച്ച പ്രേമം തന്നെയാ, പുള്ളികാരിയുടെ സംസാരം ഒക്കെ നല്ല രസം ആയിരുന്നു വായിച്ച ഇരിക്കാൻ ?

    ഒൻപതിൽ നിന്നും ഒമ്പതിനായിരം ആയ സമര പോരാളികൾ ആയ സ്ത്രീ ജനങ്ങൾ, അത് ഒരു രക്ഷേം ഇല്ലായിരുന്നു, “നാങ്കളും ഇറുക്കെ,,ഉണ്കള്‍ കൂടെ”, അത് വായിച്ചപ്പോ ഒരു ഉന്മേഷം വെച്ച പോലെ, സ്ത്രീ ശക്തി കാണിച്ചു തന്ന സീൻ ആയിരുന്നു, ആദിയുടെ ബ്രെയിൻ വർക്ക്‌ ചെയ്യുന്നതും കാണിച്ചു തന്നു, പെട്ടതലയന്റെ തലക്കകത് നരച്ചും ബുദ്ധിയാ ?

    ഈ പാർട്ടിന്റെ വേറെ ഒരു പ്രതേകത ആയിരുന്നു, ഒരിക്കലും പ്രത്യക്ഷ പെടാതെ ജസ്റ്റ്‌ ഒരു പേര് മാത്രം ആകും എന്ന് കരുതിയ നന്ദു മാമൻ ഒരു ഇടിവെട്ട് എൻട്രൻസ് നടത്തിയതു. നന്ദു + ആദി കോംബോ അടിപൊളി ആയിരുന്നു, സത്യം പറഞ്ഞ സന്തോഷവും കരച്ചിലും ഒരുപോലെ തോന്നിയ പോർഷൻ ആയിരുന്നു നന്ദുവിനെ ആദി വിളിച്ചു നന്ദു മാമ എന്ന് പറഞ്ഞപ്പോ തോന്നിയത് ?

    // ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

    “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

    ഞാൻ മുൻപത്തെ പാർട്ടുകളിൽ പലപ്പോഴും പറഞ്ഞ കാര്യം, ഈ സീൻ ഞാൻ നേരിട്ട് കണ്ട ഒരു ഫീൽ ആയിരുന്നു, ആ അമ്മ ആ കുട്ടിയെ എടുത്തുകൊണ്ടു കണ്ണ് തുടച്ചു നടക്കുമ്പോ, ആ സീൻ ഞാൻ സ്ലോ മോഷനിൽ കണ്ടു ഞാൻ നേരിട്ട്, എന്റെ കണ്ണും നിറഞ്ഞു, എ ട്രൂലി ഇമോഷണൽ സീൻ ??

    കോപ്പ് ആ പരസ്യം കളഞ്ഞപ്പോ സമാധാനം ആയല്ലോ, കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞതാ, ഞാൻ തെറി പറഞ്ഞു കൊല്ലും എന്ന്, പക്ഷെ ആതിക്ക് കുഴപ്പം ഇല്ല എന്ന് കേട്ടപ്പോൾ ഞാൻ അടങ്ങി, പിന്നെ അവന്റെ വല്യ ആഗ്രഹം ആയ വണ്ടിയും എടുത്തപ്പോ, പിന്നെ 9 ലക്ഷം കിട്ടിയല്ലോ, അതൊക്കെ ഓർത്തു ഞാൻ വെറുതെ വിടുവാനെ ഹർഷപ്പി, ഞാൻ ആ പരസ്യം പാലിയം ഉള്ളവർ കാണണം എന്ന് കരുതി ഇരുന്നതാ കോപ്പ്, ആ രാജ കുമാരന്റെ പരസ്യം കണ്ട് പാറുവിന്റെ മനസ്സിൽ എന്തേലും കത്തും, എന്നിട്ട് അവൾക്ക് ആദിയോട് പ്രണയം തോന്നും എന്നൊക്കെ ഞാൻ കൊറേ ചിന്തിച്ചു കൂടി, എന്നോട് ഈ ചതി വേണ്ടായിരുന്നു ????

    പാറു രഞ്ജൻ ഫോൺ കാൾ ??????

    അത് വായിച്ചോണ്ട് ഇരുന്നപ്പോൾ നിർതിയിട്ട് പോടെ എന്ന് ഞാൻ അറിയാതെ തന്നെ പറഞ്ഞു പോയി, അത്രക്ക് തോൽവി, എന്റെ മോനെ വെരുപ്പീരു പ്രേമം ??

    അപ്പൊ രഞ്ജന്റെയും പാറുവിന്റെയും കല്യാണം കാണേണ്ട അവസ്ഥ ആയി അല്ലെ, മല്ലയ്യ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു, കഥയുടെ മുക്കാൽ ഭാഗവും ആദിയുടെ പാറുവിനോടുള്ള പ്രേമം പറഞ്ഞു തന്നിട്ട് ഒരു വരുത്താന് കൊടുക്കാൻ പോകുവാണല്ലോ നീ ഹർഷ, മഹാ പാപി ????

    // “സൂര്യബന്ധനം ചെയ്തു സംരക്ഷിച്ച മരകാള, സൂര്യന്റെ ദിനമായ ഞായറാഴ്ച സൂര്യ൯ പ്രതിനിദാനം ചെയ്യുന്ന അഗ്നിയെ കൊണ്ട് ഭേദിച്ച് ഒന്നാം രഹസ്യം വെളിവായി.”

    “ചന്ദ്രബന്ധനം ചെയ്തു സംരക്ഷിച്ച മരക്കട്ട ചന്ദ്രന്റെ ദിനമായ തിങ്കളാഴ്ച ചന്ദ്ര൯ പ്രതിനിദാനം ചെയുന്ന ജലത്തെ കൊണ്ട് ഭേദിച്ച് രണ്ടാം രഹസ്യവും വെളിവായി.” //

    നിങ്ങളുടെ വയറു നിറച്ചും ഇമാജിനേഷൻ ആണല്ലോ മനുഷ്യാ, ഹോ ഇങ്ങനെ ഒക്കെ ചിന്തിച് എടുത്തു എഴുതണമെങ്കിൽ നല്ല കിറുക്ക് ഉള്ള മനുഷ്യൻ ആകണം, അജ്ജാതി കോർഡിനേഷനും ലിങ്കും, ഹെന്റെ മോനെ നമിച്ചു ???

    അപ്പൊ രണ്ടു സൂചനകൾ ആതിക്ക് തെളിഞ്ഞു, ഇനി ഉള്ള മൂന്നാമത്തെ സൂചന എന്റെ ഒരു നിഗമനം വെച്ച പാറുവിന്റെയും രഞ്ജൻ തെണ്ടിയുടേം പ്രേമം അല്ലെങ്കിൽ കല്യാണം ആദി അറിഞ്ഞു കഴിയുമ്പോ ആണോ? അപ്പോൾ അല്ലെ അവൻ എല്ലാം ഇട്ടിട്ട് പോകും എന്ന് പറഞ്ഞത് നേരത്തെ എപ്പോളോ, ആ അറിയില്ല, ആണെന്ന് തോന്നുന്നു. ആദി ആ വിവരം ഒന്ന് വേഗം അറിഞ്ഞിരുന്നേൽ ആ പാവം എല്ലാം നിർത്തി പോയേനെ കോപ്പ്, അതും കൂടെ അറിഞ്ഞാൽ പിന്നെ എനിക്ക് മാറ്റി രണ്ടു തൊലിഞ്ഞ പ്രേമ ജോടികൾ എന്നാ തേങ്ങ കാണിച്ചുള്ള സീൻ ഉണ്ടായാലും കൊഴപ്പം ഇല്ല, പക്ഷെ ആദി അറിയുന്നില്ലലോ, ഒന്ന് അറിയിക്ക് അവനെ ??

    ഹോ ഈ പാർട്ടിന്റെ എൻഡിങ് നല്ല ത്രില്ലിംഗ് ആയിരുന്നു, ആദി അങ്ങനെ ഒന്നും മരിക്കില്ല എന്ന് അറിയാം പക്ഷെ സ്റ്റിൽ ആകാംഷ നൽകുന്ന എൻഡിങ് ഒരേ സമയം ശിവശൈലത്തെ സ്വാമിക്ക്, സായിആശ്രമത്തെ ഭദ്രാമ്മക്കും ആ സൂചന കിട്ടി, ഇനി കണ്ടറിയാം ?⚡️⚡️

    എന്റെ ഹർഷ എനിക്ക് ഈ അഭിപ്രായങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞ് ആ കംമെന്റിന്റെ എൻഡിങ് പറയാൻ ഉള്ള വാക്കുകൾ ഒക്കെ തീർന്നു ഹോ, നിങ്ങൾ ഒരു മഹാ സംഭവം തന്നെയാ, ഇന്ന് മാത്രം ഞാൻ രണ്ടു കമന്റ്‌ ഇട്ടു, ഇന്ന് മാത്രം ഞാൻ ഒന്നര പാർട്ട്‌ വായിച്ചു, ബാക്കി ഒന്നര അല്ലെങ്കിൽ രണ്ടാമത്തെ പാർട്ട്‌ വായിക്കാൻ പോണ്, ഇരുപത്തി അഞ്ചാമന്റെ, എന്നെ ഓരോ പാർട്ട്‌ വായിച്ചു വായിച്ചു വരുമ്പോളും നിങ്ങളോട് ഉള്ള ആരാധന കൂടി കൂടി വരുവാ, യു ആർ എ യൂണിക്‌ & ഡിഫറെൻറ് റൈറ്റർ ആൻഡ് യു ഡിസർവ് എവെരി ബിറ്റ് ഓഫ് അപ്പ്രീസിയേഷൻ യു ആർ ഗേറ്റിങ് ????

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. / ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

      “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

      ഈ സീൻ സത്യം പറഞ്ഞ സ്ലോ മോഷനിൽ മനസ്സിൽ വരുന്നതിനു മുൻപ് ഞാൻ വിങ്ങി പൊട്ടി പോയി, ഞാൻ വേറെ ഒരു പാർട്ടിൽ ആതിക്ക് പൊള്ളൽ ഏറ്റു കഴിഞ്ഞു അവൻ സായിഗ്രാമത്തിൽ വിളിച്ചു ഞാൻ അവിടെ നിന്നോട്ടെ, ഒരു കൊഴപ്പവും ഉണ്ടാക്കില്ല എന്ന് പറഞ്ഞപ്പോ പെട്ടെന്ന് കണ്ണ് കൈ കൊണ്ടു പൊതി കരഞ്ഞു, അപ്പോൾ എന്റെ മനസ്സ് നിറഞ്ഞു നെടുവീർപ് ഇട്ടു, അതുപോലെ തന്നെ ആയിരുന്നു ഈ സീനും ?????

      ഇത് പറയണ്ട് പോകാൻ തോന്നിയില്ല, കാരണം അത്രക്ക് ഫീൽ ചെയ്ത മൊമെന്റ് ആയിരുന്നു, പ്രതേകിച്ചു അവൻ ആ ഡയലോഗ്ഇന്റെ അവസാനം ലക്ഷ്മി അമ്മയും തോക്കില്ല എന്ന് പറഞ്ഞപ്പോ ??

  2. അവനാ ആശുപത്രീ വരാന്തകളിലൂടെ മോക്ഷം കിട്ടാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആത്മാവിനെ പോലെ എന്ത് ചെയ്യണം എന്നറിയാതെ എന്തൊക്കെയോ പുലമ്പിനടക്കുന്നു…
    കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ ആ കണ്ണുനീർ പോലും ആരും കാണാതെ..
    പെട്ടെന്നാണ് തന്റെ മുന്നിൽ ആ കാഴ്ച അവന് കണ്ടത്.പല മതസ്തർക്കും പ്രാർത്ഥിക്കാൻ സജ്ജമാക്കിയ ഒര് ആരാധനാലയം പോലെ ചില്ല് കൂട്ടിൽ ഓരോ പ്രതിഷ്ടകളും.
    അവൻ അവിടേക്ക് നടന്നടുത്തു.
    അവിടെ എത്തിയ അവൻ അവിടെ തറയിൽ മുട്ടിലിരുന്ന് പ്രാര്ജിക്കാൻ തുടങ്ങി.
    അവന്റെ തകർന്ന മനസ്സുകമായി അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
    “എല്ലാ ദൈവങ്ങളും ഒന്നാണ് മനുഷ്യരല്ലേ അതിനെ വേർതിരിച്ചു മാറ്റിയത്. എനിക്ക് എല്ലാം ഒന്നാണ്. എനിക്ക് ചോദിക്കാനും ഒന്ന് മാത്രം.. രക്ഷപ്പെടുത്തിക്കൂടെ ആ പാവത്തിനെ”…
    അവന്റെ മിഴികളിൽ നിന്നും ധാരയായി മിഴിനീർ പൊഴിച്ചുകൊണ്ടിരുന്നു.പക്ഷേ അവൻ അറിയുന്നില്ലല്ലോ ആ വിധിയുടെ താളുകളിൽ നിന്ന് ഒര് ചെറു അക്ഷരം പോലും തിരുത്താൻ
    ആ മുകളിൽ ഇരിക്കുന്നയാൾ തയ്യാറല്ല എന്ന്..
    അവൻ വീണ്ടും അവിടെ നിന്ന് എണീറ്റ് നടന്നു അവസാനം എത്തേണ്ടിടത് എത്തിയപ്പോ അവനൊന്ന് വീക്ഷിച്ചു. അവിടെ അവൻ കണ്ടു
    രണ്ടു പേരെ.. ആ ശരീരങ്ങളിൽ ജീവനുണ്ടോ എന്ന് പോലും പറയാൻ കഴിയാത്ത വിധം തളർന്നിരിക്കുന്നു.. അതും കൂടെ കണ്ട നിമിഷം അവന്റെ സംഭരിച്ച എല്ലാ മനോധൈര്യവും ചോർന്നു പോയപോലെ. അവരെ എന്ത് പറഞ്ഞശ്വസിപ്പിക്കും.. എന്തൊക്കെയോ ചിന്തിച് അവൻ അവരുടെ അടുത്തിരുന്നു.
    അവളുടെ അച്ഛൻ ആ അമ്മയെ ആശ്വസിപ്പിച്ചു അവനെ ഒന്ന് നോക്കി. ആ ഗംഭീര്യം നിറഞ്ഞു നിന്ന ആ കണ്ണുകളിൽ ഇന്ന് വറ്റാത്ത കണ്ണുനീർ മാത്രം. ഏത് പ്രതിസന്തിയിലും താങ്ങായി നിന്ന ആ മനുഷ്യന് പോലും ഇപ്പൊ ഒന്നുമല്ലാതായ നിമിഷം..
    “അവ.. അവളെ കണ്ടിരുന്നോ. “ഇടറിയ ശബ്ദതത്തിൽ അവൻ അയാളോട് ചോദിച്ചു.
    “മ്മ് കൊറച് മുന്നേ കണ്ടിരുന്നു, സംസാരിച്ചു”
    ഒര് ദുർഭലമായ മറുപടി. അപ്പോഴും ആ കണ്ണുനീർ കാണങ്ങൾ ഒഴുകിക്കൊണ്ടിരുന്നു.
    പെട്ടന്ന് ഒര് ഡോർ തുറക്കുന്ന ശബ്ദം അവരെല്ലാവരും അവിടേക്ക് നോക്കി. ആ icu എന്നെഴുതിയ ചില്ല് കൂട് തുറന്ന് മാലാഖയെ പോലെ വന്ന ഒര് സിസ്റ്റർ. അവൻ ഒര് നിമിഷം ചിന്തിച്ചു ഭൂമിയിലെ മാലാഖമാർ ആയ ഇവർക്ക് പോലും ആ ജീവനെ രക്ഷിക്കാനാകുന്നില്ലല്ലോ..
    “ഈ rahzin ആരാ പെഷ്യൻറ് കാണാം എന്ന് പറയുന്നു ”
    അത് കേട്ടതും അവന്റെ മനസ്സിൽ എന്തെല്ലാമോ കടന്ന് പോയ നിമിഷം.. അവൻ ഒര് നിമിഷം ആ പിതാവിന്റെ മുഖത്തേക്ക് നോക്കി നിന്നു. അദ്ദേഹം അവനെ കണ്ണ് കൊണ്ട് അകത്തേക്ക് പോകാൻ പറഞ്ഞ നിമിഷം അവൻ ഇടരുന്ന കാലടികളാൽ മുന്നോട്ട് പോയി. അവിടെ ആ ബെഡിൽ അവളെ കണ്ട മാത്രയിൽ അവന്റെ മനസ്സിൽ രണ്ടര വർഷങ്ങൾക്ക് മുമ്പ് തന്റെ മുന്നിൽ വന്ന ആ വായാടിയായ കുറുമ്പി പെണ്ണിനെ അവന് ഇപ്പോൾ അവിടെ കാണാൻ സാധിച്ചില്ല.അവന്റെ മനസ്സിനെ പിടിച്ചടക്കി അവൻ അവൽക്കരികിലേക്ക് നടന്ന് അവിടെ അവൽക്കരികിൽ ഇരുന്നു.അവൻ വന്നതറിഞ്ഞ അവൾ അവന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു..
    കൊറച് നേരത്തെ മൗനത്തിനു ശേഷം അവൾ അവനോട് ചോദിച്ചു :”സുഖമല്ലേടാ”
    ഒര് വിളരറിയ ചിരി മാത്രം അവൾക്ക് സമ്മാനിച്ചുകൊണ്ട് അവനും അതിന് മൗനമായി മറുപടി നൽകി.
    പിന്നീട് അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം സിസ്റ്റർ വന്ന് സമയമായി എന്ന് പറയുമ്പോൾ അവൾക്ക് ഒരിക്കൽ കൂടി ഒര് പരാജിതന്റെ ചിരി സമ്മാനിച് അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ കയ്യിൽ പിടിച് കൊണ്ട് സിസ്റ്ററോഡായി ഒര് മിനുട്ട് എന്ന് പറഞ്ഞു അവനോട് വീണ്ടും സംസാരിച്ചു :നിന്നോട് അടുത്തിരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഉള്ളതൊന്നും ഞാൻ അറിയുന്നില്ല വേദനയില്ല സങ്കടമില്ല.. നിന്റെ അടുത്ത് നിന്ന് ഒര് പോസിറ്റീവ് ഫീൽ ചെയ്യും എപ്പഴും.. നീ മറ്റുള്ളവരെ പോലെ അടുത്ത് വന്ന് സങ്കടപ്പെട്ടില്ല നീ എപ്പഴും ഒരുപ്പോലെ തന്നെ..
    അവന്റെ മനസ്സിനെ അവൻ തന്റെ എല്ലാ കരുത്തും എടുത്ത് അടക്കി നിർത്തി തന്റെ മിഴിനീർ കണങ്ങളെ തടഞ്ഞു വച്ചു അവൾക്ക് വേണ്ടി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
    “പിന്നെ ഒര് കാര്യം കൂടി നമ്മൾ സ്നേഹിച്ചവർ നമ്മളെ സ്നേഹിക്കണം എന്നില്ല.. എന്ന് കരുതി നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചില്ലെങ്കിലും സങ്കടപ്പെടുത്തരുത്.. കേട്ടോ നീ. ഞാനെന്താ ഉദ്ദേശിച്ചത് എന്ന് നിനക്ക് മനസ്സിലായിക്കാണും എന്ന് ഞാൻ വിശ്വസിക്കുന്നു”
    അവിടെയും അവൾക്ക് വേണ്ടി അവൻ ഒന്ന് പുഞ്ചിരിതൂകി. “ഇനി നീ പൊക്കോ സിസ്റ്ററെ ഇനിയും വരുത്തണ്ട ”
    ഇത് കേട്ടതും അവൻ അവിടെ നിന്നും ഇറങ്ങി. നടന്നകലുന്ന ആ സമയത്ത് അവൻ അവളുടെ അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കി വീണ്ടും ആ വരാന്തയിലെ ഇരുളിലൂടെ വീണ്ടും നടന്നകന്നു..
    അവന്റെ കണ്ണുകളിൽ നിന്നും അത്രയും നേരം അവൻ സംഭരിച്ച എല്ലാ കണ്ണുനീരും അവന്റെ അനുവാദത്തിന് പോലും കാത്തുനിൽക്കാതെ ഒഴുകിക്കൊണ്ടിരുന്നു..
    അതേ സമയം അകത്തെ ആ ജീവനും ആ നക്ഷത്രത്തെരുവോരങ്ങളിലേക്ക് ചേക്കേറിയതും ആരും അറിയാതെ പോയ്‌…

    1. മച്ചാനെ പൊളി ആട

      1. 26il അഭിപ്രായം പറഞ്ഞിട്ടുണ്ട്

    2. Ly ❤. Ithaano nee sheriyaavanilla enn paranja scn. Edaa nalla feel und. Ith oru kadha aayi etrayum pettann thaa.

    3. Lilly ..
      Nyc aayikn ..
      Nink kayiv und … nee edonn elaborate cheyy .. nalloru kadha kittumenn enk orppund …
      Ee oru cheriye plotil tenne lyf und … i can feel it .. adhkondaa paranat nink nalloru kadha eyutaan pattum .. enk vishwasamund

  3. ഈ പാർട്ട്‌ ഇപ്പോഴാണ് വായിച്ചത്
    കൂടുതൽ മനോഹരം എന്നെ പറയാനുള്ളൂ
    All the best ?

  4. putiyathu vanitundu

  5. 3 മിനുട്ടുകൾ കൂടി

    1. vannu vannu.home pageyl po

  6. ഈ സമയത്ത് ചോദിക്കുന്നെ ശെരിയാണോ ആവോ..എന്നാലും പാർട് 23 എവിടെ?? ??

    1. avide ella… chodikam

  7. അമ്മുട്ടി

    എല്ലാവരും ഉണ്ടോ ഇവിടെ,എന്നെ പരിചയം ഉണ്ടോ

    1. oru parijayam ella… ara. ?

    2. @ അമ്മുട്ടി
      എവിടെയോ കണ്ട് നല്ല പരിചയം
      വാര്യംപള്ളിലെ മീനാക്ഷി അല്ലെ നീ

    3. അള്ളാ…. മ്മടെ രാവണി

Comments are closed.