അപരാജിതൻ 11 [Harshan] 7233

“ആ ആദിയോ അന്തമോ എന്ത് കുന്തം വേണേലും ആകട്ടെ … നീ അങ്ങേരു വരുമ്പോ പറഞ്ഞേക്കു,,,അങ്ങേരെ കാത്തിരുന്നു എനിക്കിപ്പോ മുപ്പതു ആകാറായി …കുറച്ചു കൂടെ കഴിഞ്ഞ എന്റെ മൂക്കിൽ കൂടെ പല്ലു കിളിർക്കും എന്ന്”

“അതിനു മുപ്പതു അത്ര വലിയ പ്രായം ഒന്നും അല്ലല്ലോ ചേച്ചി, മൂപ്പര്‍ക്കും ആ റേഞ്ചില്‍ തന്നെ അല്ലെ പ്രായം”

അതൊക്കെ ശരി ആണ്, പക്ഷെ ഇനി എനിക്ക് പ്രായം കൂടി എന്നും പറഞ്ഞു പ്രായം കുറഞ്ഞ ഏതേലും പെണ്ണിനെ കെട്ടാൻ ആണ് അയാളുടെ പ്ലാൻ എങ്കിൽ അയാളുടെ മുക്കൂ ഞാന്‍ ഇടിച്ചു തകർക്കും എന്ന് യമുന പറഞ്ഞുന്നു പറഞ്ഞേക്ക് …..”

അത് കേട്ട് ആദിക്ക് ആകെ ചിരി അടക്കാനാകാതെ ചിരി തുടങ്ങി.

എന്തിനാടാ മനുഷ്യന്‍ സങ്കടം പറയുമ്പോ ചിരിക്കുന്നെ ?

“ഒന്നുമില്ല ചേച്ചീടെ ലവ് കണ്ടിട്ട് സന്തോഷം കൊണ്ട് ചിരിച്ചതാ ചേച്ചി “

“എന്ത് പറയാനാടാ ചെറുക്കാ …ചെറുപ്പം മുതലേ ചങ്കിൽ കൊണ്ട് നടക്കുന്നതാ അങ്ങേരെ,,,വരുന്ന ആലോചന ഒക്കെ ഓരോന്നു പറഞ്ഞു ഞാന്‍ മുടക്കുവാ, ഞാന്‍ ഫോൺ വിളിച്ച അപ്പൊ അങ്ങേർക്കു നൂറു കൂട്ടം തിരക്കാണ്, അങ്ങേരു  ഇനി എപ്പോളെങ്കിലും ഇങ്ങോട്ടേക്ക് വരുന്നുണ്ടോ”

“ആ അടുത്ത തന്നെ വരുന്നുണ്ട് ചേച്ചി,, ഇനി മറ്റു പരിപാടികൾ ഒക്കെ ഒഴിവാക്കി കൃഷി ഒക്കെ ആയി കൂടാൻ ആണ് പ്ലാൻ എന്ന് പറഞ്ഞായിരുന്നു ..”

“ആ എന്ന അങ്ങേർക്കു കൊള്ളാം ,,, പിന്നെ ”

പറ ചേച്ചി ,,,

“അങ്ങേർക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ ,,,,”

അതുകട്ടു ആദി ഒന്ന് പരുങ്ങി

“ഇല്ലല്ലോ ,,,ഒരു കുഴപ്പവും ഇല്ല….എന്താ ചോദിച്ചത്?

അല്ല ഇന്നലെ ഉറക്കത്തിൽ ഒരു ദുസ്വപ്നം ഞാൻ കണ്ടു, ഇന്നലെ വിളിച്ചപ്പോ സ്വിച് ഓഫ് ആണ് മൊബൈല്, പിന്നെ ഉറങ്ങീട്ടില്ല, രാവിലെ കോവിലില്‍ പോയി അങ്ങേര്‍ക്കു വേണ്ടി വഴിപാടും കഴിച്ചു”

“അതെ …ഉള്ളില് അത്രേം ആഴത്തിൽ അങ്ങേരെ കൊണ്ട് നടന്നിട്ട ചേച്ചി ,,,മൂപ്പര് ഇവിടെ ഉഷാർ ആയി നടക്കുന്നുണ്ട് ”

ആ എന്ന ശരി കുഴപ്പം ഒന്നും ഇല്ലല്ലോ, അത് കേട്ടാ മതി ,,,,നീ അങ്ങേരു വരുമ്പോ പറഞ്ഞേക്..

എന്ന് പറഞ്ഞു യമുന ഫോൺ വെച്ചു.

ആദി നരനെ നോക്കി

മോനെ ,,,,കുട്ടാ ,,,,പ്രേമം ആണല്ലേ …ഒളിച്ചു വെച്ചേക്കുക ആയിരുന്നല്ലേ

എനിക്കോ ,,,പ്രേമമോ ,,,,ഒന്ന് പോടാപ്പാ ……………

,,,ഹമ്, ഇപ്പൊ മനസിലായി …….

നാടും പച്ചപ്പും,,,,,നാട്ടുകാരും,,,,കൊള്ളാം മോനെ ഒക്കെ കള്ളന്മാർ ആണ് ,,,എല്ലാരും കാമുകന്മാരും ,,,

എന്തായാലും ആ ചേച്ചിയുടെ വർത്താനം കേട്ടാ അറിയാം അസ്ഥിക്ക് പിടിച്ച പ്രേമ൦ ആണ് എന്ന്, ഒരുപാട് സ്നേഹം ഉണ്ട് നരേട്ടനോട് ഉള്ളില് …എന്നാലും ഒരു അപകടം പറ്റിയപ്പോ ദുസ്വപ്നം ഒക്കെ കണ്ടില്ലേ …അത് തന്നെ ആണ് സ്നേഹത്തിന്റെ സത്യം,  ഒരുപാട് സ്നേഹം ആണ് നരേട്ടനോട് ആ ചേച്ചിക്ക് ….

നരൻ ഒന്നും മിണ്ടാതെ അത് കേട്ട് ചിരിക്കുക മാത്രം ചെയ്തു

നരേട്ടാ,,,,ആ സ്നേഹം കാണാതെ പോകരുത്, നമ്മുക് ആരെ വേണേലും സ്നേഹിക്കാം , പക്ഷെ ഇതുപോലെ ഒക്കെ സ്നേഹിക്കപെടാ൯ ഭാഗ്യം കൂടെ വേണം, അത് നരേട്ടന് ഒരുപാട് ഉണ്ട്,…ഇതേ പോലെയാ എന്റെ പാറുവിനെ ഞാ൯ ഇഷ്ടപെടുന്നത്,,,,തിരിച്ചു ആ സ്നേഹം കിട്ടാന്‍ എനിക്ക് മാത്രേ ഭാഗ്യം ഇല്ലാത്തതു…”” അത് പറഞ്ഞപ്പോ അവന്റെ കണ്ഠം  ഇടറി.

എന്തോ ആദി അത് പറഞ്ഞപ്പോ നരനു ഒരു മനപ്രയാസ൦ അനുഭവപ്പെട്ടു.

“നിന്നെ ആര്‍ക്കാടാ സ്നേഹിക്കാതിരിക്കാ൯ പറ്റുക, നീ എല്ലാരേം നിനിലെക്ക് ആകര്‍ഷിച്ചു വീഴ്ത്തും,,,നീ മുത്തല്ലെടാ  മുത്ത്‌….

ഒന്ന് പോ നരേട്ടാ ,,,ആദി നാണിച്ചുകൊണ്ട് നരനോട് പറഞ്ഞു.

<<<<<<<<<<O>>>>>>>>>>>

ഉച്ച കഴിഞ്ഞു ആദിയുടെ ഫോണിൽ ശ്യാം വിളിച്ചു

“ആദിയെ കാണാത്തത് കൊണ്ടാണ് ശ്യാം വിളിച്ചത് ഇനി വല്ല സുഖമില്ലയ്മ വല്ലതും ഉണ്ടോ എന്നറിയുവാൻ ആയി.

“എനിക്ക് കുഴപ്പം ഒന്നും ഇല്ല ശ്യാം സാറേ അല്ല ശ്യാം കുട്ടാ ”

ആദി അങ്ങനെ വിളിച്ചപ്പോൾ ശ്യാമിന് ഒരുപാട് സന്തോഷം ആയി

അത് അവന്റെ സ്വരത്തിൽ നിന്നും ശരിക്കും തിരിച്ചറിയാമായിരുന്നു.

ആദിക്ക് ഉള്ളിൽ നല്ല വിഷമം ഉണ്ടായിരുന്നു ശ്യാമിനോട് കുറെ ഒക്കെ നോവിപ്പിക്കുന്ന രീതിയിൽ പെരുമാറിയതിലും  കാരണം, എന്തൊക്കെ ആണെങ്കിൽ പോലും ആ വീട്ടിൽ പണ്ട് മുതലേ ആദിയോട് കുറെ എങ്കിലും അലിവ് കാണിച്ചത് സാവിത്രി വല്യമ്മയും ശ്യാമും മാത്രേ ഉള്ളു, പിന്നെ ആ നേരത്തു അറിയാതെ ആണെകിൽ പോലും മാലിനി കൊച്ചമ്മയോടും രാജശേഖരനോടും ഒകെ ഉള്ള ഒരു നീരസം അവനോടു കാണിച്ചു എന്ന് മാത്രം.

അപ്പൊ ആദിക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോല്ലേ ?,,,നിഷ്കളങ്കതയോടെ ശ്യാം അവനോടു ചോദിച്ചു

എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല ,,,ഞാൻ ഇവിടെ ഒരു അത്യാവശ്യ കാര്യം ഉള്ളതിനാൽ കുറച്ചു അധികം ദൂരം വരേണ്ടി വന്നു, അതാണ് ഓഫീസിൽ വരാൻ കഴിയാതെ പോയത്, എന്തായാലും ഇവിടെ കുറച്ചു പണികൾ ഉണ്ട് അതുകൊണ്ടു കുറച്ചു കഴിഞ്ഞേ എന്തായാലും ഇനി ഓഫീസിലേക്കു ഉണ്ടാകൂ ശ്യാം കുട്ടാ ,,

“ഓ ,,,അതൊക്കെ സമയവും സൗകര്യവും പോലെ മതിന്നെ ,,, എന്നാലും ഇപ്പൊ എന്നോട് ഇത്തിരി ദേഷ്യം ഇല്ലാതെ സംസാരിക്കുന്നുണ്ടല്ലോ അത് തന്നെ ധാരാളം.. ഇപ്പൊ നല്ല തിരക്കുകളില്‍ ആണല്ലോ, ആദി ഫുള്‍ ബിസി ആണല്ലോ “

“ഇപ്പൊ പഴയപോലെ അല്ലാന്നെ, പല കാര്യങ്ങളും മനസില്‍ ഉണ്ട് അതാ ഈ തിരക്കുകള്‍ ശ്യാം കുട്ടാ”

ആണോ ,,,എന്ന നടക്കട്ടെ നടക്കട്ടെ …അതെ ആദി, ഒരു അപേക്ഷ ഉണ്ട്, ഞാന്‍ ഒന്ന് പറഞ്ഞോട്ടെ,

എന്താ പറയാന്‍ ഉള്ളത് ?

“എന്റെ അമ്മയെ കുറിച്ചു ആണ്, ഇഷ്ടമില്ലാത്ത കാര്യം ആണ് എന്നറിയാം”

അമ്മക്ക് ഒരുപാട് സങ്കടമുണ്ട് ആദിയുടെ കാര്യത്തിൽ, എന്നും ആദിയെ  കുറിച്ച് പറയാനെ നേരമുള്ളൂ ,,,ഇപ്പൊ ആദി  ഒന്ന് വിളിക്കാനോ വിളിച്ച ഫോൺ എടുക്കാനോ ഒന്നും നോക്കുന്നില്ല, അറിയാല്ലോ പ്രെഷർന്റെ ഒക്കെ പ്രശനം ഉള്ളതാ ,,, വല്ല വയ്യായ്കയും വന്നു പോയാ ,,പാവമാണ് ആദി എന്റെ അമ്മ ,,,, ഒരു മകന്റെ അപേക്ഷ ആണ്, അമ്മ വിളിക്കുവാണെങ്കിൽ ഒന്ന് ഫോൺ എടുക്കണം, എന്തേലും ഒരുവാക്ക് വിഷമിപ്പിക്കാതെ പറഞ്ഞാൽ സന്തോഷം, എത്ര നാൾ ആയി എന്നും രാവിലെയും വൈകുന്നേരവും ആദിയെ  വിളിക്കുന്നത്, എപ്പോളെങ്കിലും ഒന്ന് എടുക്കും എന്ന പ്രതീക്ഷയോടെ ആണ് വിളിക്കുന്നത്,,,ആദിക്ക്  അറിയാത്ത ആൾ ഒന്നും അല്ലല്ലോ എന്റെ അമ്മ ,,എനിക്കറിയാം അമ്മേനെ ഇപ്പൊ നിനക്കു ഒരുപാട് വെറുപ്പ് ആണ് എന്ന്,, എന്നാലും ഇത്തിരി സ്നേഹം ഒന്ന് അഭിനയിച്ച മതി സംസാരത്തിൽ, ഏതെങ്കിലും ഒരു സന്തോഷം ആയിക്കോട്ടെ

ശ്യാം അത് പറയുമ്പോ അവന്റെ ഉള്ളിലെ വിഷമം ആ വാക്കുകളില്‍ നല്ല പോലെ പ്രകടമായിരുന്നു.

“ഞാൻ അത്രക്കും മനസു കരിങ്കല്ല് ആക്കിയവൻ ഒന്നും അല്ല, എനിക്കങ്ങനെ ഒരാളെയും വെറുക്കാനും കഴിയില്ല, എന്റെ ഉള്ളിൽ സ്നേഹം ഉണ്ടെങ്കിൽ എന്റെ ജീവൻ ഉള്ളിടത്തോളം കാലം ആ സ്നേഹം എന്റെ മനസിൽ ഉണ്ടാകും, പിന്നെ അത് പുറമെ കാണിക്കാത്തത് ആ സമയത്തെ എന്റെ അവസ്ഥ അത് ആയിരുന്നു, ഞാൻ പൂർണമായും ശരി ആണ് എന്നൊന്നും വാദിക്കുന്നില്ല”

“അയ്യോ ആദി ഞാന്‍ അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടില്ല, അമ്മയുടെ വിഷമം എന്നും കാണുന്നുണ്ട്, ആദി ആദിയുടെ അമ്മയെ എങ്ങനെ സ്നേഹിക്കുന്നുവോ അതുപോലെ ഞാന്‍ എന്റെ അമ്മയെയും സ്നേഹിക്കുന്നില്ലേ, അമ്മയുടെ വിഷമം കാണുമ്പോ എനിക്കും ഒരുപാട് വിഷമ൦ ഉണ്ട്”

“പേടിക്കണ്ട, കൊച്ചമ്മ വിളിച്ച ഞാൻ സംസാരിച്ചോളാ൦,,,ഒന്നുമില്ലേലും പുറ൦ പണി എടുത്തു നടന്ന എനിക്ക് ഓഫീസിൽ ഒരു ജോലി വാങ്ങി തന്നത് കൊച്ചമ്മ അല്ലെ, എനിക്കായി കുറെ ഭക്ഷണവും തന്നതല്ലേ, പിന്നെ കുറെ ഒക്കെ സ്നേഹവും തന്നതല്ലേ,,, ആ നന്ദി എങ്കിലും ഞാൻ കാട്ടണ്ടേ”

“അത് വേണ്ട ആദി ,,,നന്ദിയും കടപ്പാടും കൊണ്ട് എന്റെ അമ്മയോട്  സംസാരിക്കണ്ട,,, കാരണ൦ അതിലേറെ നന്ദിയും കടപ്പാടും ഒക്കെ ഞങ്ങള്‍ക്ക് ആദിയോട് മാത്രമേ ഉള്ളു, ഞങ്ങള്‍ക്ക് ഞങ്ങളുടെ പല വിഷമഘട്ടങ്ങളിലും ഒരു കൈത്താങ്ങ്‌ ആയി ആദി മാത്രേ ഉണ്ടായിട്ടുള്ളൂ”

ആദി ഒന്നും മിണ്ടാതെ കേട്ടിരുന്നു.

ആദി ഉള്ളില്‍ ഒരല്പം സ്നേഹം ഉണ്ടെങ്കിൽ മാത്രം മതി, ആദിക്ക്  അപകട൦ പറ്റി എന്നറിഞ്ഞത് മുതൽ എന്നോട് ഉണ്ടായേക്കാളും വേവലാതി അമ്മക്ക് ആദിയുടെ കാര്യത്തിൽ ആയിരുന്നു, അത് ഞാൻ നേരിട്ട് കണ്ടതാ ,,,ആദിയെ  എത്ര മാത്രം എന്റെ അമ്മ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം ,, തെറ്റുകൾ പറ്റാതവർ ആയി ആരും ഇല്ലലോ, നമ്മൾ ആരും ദൈവം ഒന്നും അല്ലല്ലോ, തെറ്റ് ചെയ്യാതെ ഇരിക്കാൻ… വെറും മനുഷ്യർ അല്ലെ …”

ശ്യാം പറഞ്ഞ ആ വാക്കുകൾക്കു മുന്നില്‍ ആദിക്ക് മറുപടി ഉണ്ടായിരുന്നില്ല ,,,

ഞാൻ സംസാരിചോളാ൦ ശ്യാമേ എന്ന് മാത്രം മറുപടി പറഞ്ഞു ആദി ഫോൺ വെച്ചു,

ശ്യാം പറഞ്ഞത് ശരി തന്നെ എന്ന് അവന്റെ മനസും അവനോടു  പറയാതെ പറഞ്ഞു.

<<<<<<O>>>>>

 

അന്ന് ഏട്ടന് കൂട്ടായി അനിയ൯ റൂമിൽ തന്നെ ഉണ്ടായിരുന്നു.

ഉച്ച കഴിഞ്ഞു ഒരു മൂന്നര മണി ആയപ്പോൾ ആണ് ജോസഫ് അച്ചായനും സമീരയും കൂടെ അങ്ങോട്ടേക്ക് വന്നത്.

“നരേട്ടാ,,,നല്ലൊരു പണി വന്നിട്ടുണ്ട് ”

“എന്ത് പറ്റി ”

“എം എൽ എ മുത്ത്‌സ്വാമി നന്നായി കളിച്ചു, കൂടെ മറ്റു യൂണിയൻ നേതാക്കളും, സമരം മുടക്കുവാൻ ഉള്ള സകല അച്ചാരവും അവ൪ക്കു കമ്പനി കൊടുത്തിട്ടുണ്ട്”

“ഇപ്പൊ എന്ത് പറ്റി എന്ന് പറ ”

“സംഭവം വേറെ ഒന്നും അല്ല, പലയിടങ്ങളിലേക്കും ഭീഷണി പോയിട്ടുണ്ട്, ജോലി ഇല്ലാണ്ടാവും ലയം ഒഴിയേണ്ടി വരും, കൂടാതെ മറ്റു യൂണിയൻ നേതാക്കൾ അവരുടെ യൂണിയനിലെ തൊഴിലാളികളെ സമരത്തിൽ പങ്കെടുക്കുന്നതിന് വിലക്കിയിട്ടുമുണ്ട്”

“നരൻ അവരെ നോക്കി പിന്നെ ഒന്ന് ചിരിച്ചു”

“അപ്പൊ ഇവിടെ ഉള്ളവർ ഇങ്ങനെ തന്നെ ജീവിക്കാൻ തയാർ ആണ് എന്ന് സാരം അല്ലെ സമീരേ”

സമീര ഒന്നും മിണ്ടിയില്ല, അവൾക് ആകെ വിഷമം ആയിരുന്നു, ചെയ്ത പ്രവൃത്തികൾ ഒക്കെ വെറുതെ ആയ പോലെ, സമീര ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്, പ്ലന്റെഷനലിലെ തൊഴിലാളികള്‍ക്ക് വേണ്ടി

“ഓ ,,,വേണ്ടങ്കിൽ വേണ്ട, നമുക്കെന്താ, നമ്മൾ ഒരു നല്ല കാര്യത്തിന് വേണ്ടി ആണ് ഇത്രേം ഒക്കെ കഷ്ടപ്പെടുന്നത്, ഈ കൊച്ചു അവളുടെ പഠിത്തവും കഴിഞ്ഞു കിട്ടിയ ജോലി പോലും വേണ്ടാന്ന് വെച്ചല്ലേ ഇങ്ങോട്ടേക്കു വന്നു ഇവിടെ ഈ തൊഴിലാളികള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്, ഒരു മാറ്റത്തിനായി അവർ കഷ്ടപ്പെടാൻ തയാർ അല്ലെങ്കിൽ, ഭയന്ന് മാറിയിരിക്കയാണ് ആണ് അവർ ആഗ്രഹിക്കുന്നത് എങ്കിൽ നമ്മൾ എന്തിനു ബുദ്ധിമുട്ടണം, പോകാൻ പറ, ചൂഷണം ചെയ്യാൻ നിന്ന് കൊടുക്കാൻ അവർ തയാർ ആയിരിക്കുന്നിടത്തോളം കാലം അവർ ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കും, അല്ലാതെ അതിൽ കൂടുതൽ ഒന്നും വരാൻ ഇല്ല”

“നിർത്താം…..എല്ലാം നിർത്താം,,,,പന്തല് കെട്ടലും  സത്യാഗ്രഹം ഇരിക്കലും സമരം ചെയ്യലും  ഒക്കെ,, ” നരൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞു

മറ്റുളവർക്കും അതിനു ഒരു മറുപടി കൊടുക്കാൻ ഉണ്ടായിരുന്നില്ല

ആദി അതൊക്കെ കേട്ട് ഇരുന്നു.

അല്ല അപ്പൊ ആരും സമരം ചെയ്യാൻ വരില്ലന്നാണോ ,,,ആദി ചോദിച്ചു

കണ്ടിടത്തോളം അങ്ങനെ ആണ് തോന്നുന്നത്, സമീര പറഞ്ഞു

അല്ല ഇവിടെ ഈ പണി എടുക്കുന്ന എത്ര പേര് ഉണ്ടാകും ?

“എങ്ങനെ പോയാലും ഇരുപതിനയിരത്തിന് മേലെ” സമീര പറഞ്ഞു

ഹ്മ്മ്….ആദി ഒന്ന് മൂളി, ആ എന്തേലും ആകട്ടെ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയം അല്ലല്ലോ

അന്ന് വൈകുന്നേരം എല്ലാരും ഉണ്ട് ഹോസ്പിറ്റലിൽ കമ്പനിയെ കുറിച്ചും തൊഴിലാളികളെ കന്നുകാലികളെ പോലെ കാണുന്ന കങ്കാണികളെ കുറിച്ചും മാനേജർമാർക്കും കങ്കാണികൾക്കും കിട്ടുന്ന കനത്ത ശമ്പളത്തെ കുറിച്ചും

അതിനിടയിൽ തൊഴിലാളികളെ വിറ്റു തിന്നു ചീർക്കുന്ന തൊഴിലാളി നേതാക്കന്മാരെ കുറിച്ചും ഒക്കെ ചർച്ചകൾ, അതിൽ പ്രധാനമായും മുത്ത് സ്വാമി എം എൽ എ ഒരു ഈർക്കിലി ഘടകകക്ഷി പാർട്ടിയുടെ സോഷ്യലിസം പറഞ്ഞു തൊഴിലാളി നേതാവായി അതിലൂടെ ശക്തനായ ഒരു സാന്നിധ്യം അവിടെ ഉണ്ടാക്കി ബിനാമിയിൽ മദ്യ ഫാക്ടറിയും സ്ഥലം കൈയേറി റിസോർട് നിർമിച്ചും കമ്പനിയുടെ തന്നെ രണ്ടു ബംഗളവുകളും ഒക്കെ സ്വന്തമായി ഉള്ള കാര്യങ്ങളും ഒക്കെ പറഞ്ഞു കൊണ്ടിരിക്കുക ആണ്.

അപ്പോൾ ആണ് ആദിയുടെ ഫോണിൽ റിങ് അടിച്ചത്

അവൻ നോക്കിയപ്പോ മാലിനി ആണ്

അവനു ഒരു മനസ്താപം തോന്നി

അവൻ ഫോണുമായി പുറത്തേക്ക് ഇറങ്ങി

ആശുപത്രീയുടെ കോറിഡോറിലൂടെ നടന്നു നീങ്ങി പുറത്തേക്ക് ഇറങ്ങി ഒരു മാവിൻ ചുവട്ടിൽ വന്നു നിന്ന് അവിടെ ഇരിക്കാനായി നിരവധി ബെഞ്ചുകൾ ഉണ്ട് അതിൽ ഒന്നിൽ ഇരുന്നു

എന്നിട്ടു ഫോൺ അറ്റൻഡ് ചെയ്തു.

അപ്പു ………..

അവൻ നിശബ്ദൻ ആയിരുന്നു

കേൾക്കുന്നില്ലേ ?

ആ൦ …..ഉണ്ട് ,,,,,

ഇനിയും എന്നോട് മിണ്ടില്ലേ, ഇപ്പോളും ദേഷ്യം മാറിയില്ലേ ?

ദേഷ്യം ഒന്നുല്ലാ… കൊറേ വിഷമം ഉണ്ടായിരുന്നു, വിളിക്കരുത്ന്നു പറഞ്ഞപ്പോൾ, എന്നെ ഒഴിവാക്കിയപ്പോൾ….

എനിക്ക് അങ്ങനെ നിന്നെ ഒഴിവാക്കാൻ പറ്റോ ,, നിന്നോട് എനിക്ക് മിണ്ടാതെ ഇരിക്കാൻ പറ്റോ മാറിയോ നിന്റെ വയ്യായ്മ ഒക്കെ ?

ആ എല്ലാം മാറി,

എന്താ നീ എന്നോട് ഒന്നും മിണ്ടാത്തെ ?

ഒന്നൂല്ല ..

എന്നോട് എന്തേലും ഒന്ന് മിണ്ടപ്പൂ..

എന്റെ കാൾ ഇമ്പോ൪ട്ടന്റ് അല്ലാന്നു പറഞ്ഞില്ലേ ?

അങ്ങനെ ദേഷ്യം വരുമ്പോ ഞാൻ വല്ലതും ഒകെ പറഞ്ഞ അതൊക്കെ അങ്ങനെ ആകുമോ അപ്പു, നീ എനിക്ക്   ഇമ്പോ൪ട്ടന്റ് അല്ലാതെ ആകുമോ ?

കൊച്ചമ്മേ….അതൊക്കെ കഴിഞ്ഞില്ലേ, അതൊക്കെ പഴയ കാര്യം അല്ലെ, ഞാൻ ആ സമയത്തു ആകെ ഒരു പേടിയിൽ ആയിരുന്നു, എന്നെ ഒഴിവാക്കുന്നത് പോലെ, കൊച്ചമ്മ എന്നിൽ നിന്നും അകന്നു പോകുന്നത് പോലെ ഒക്കെ തോന്നി, എന്റെ അമ്മയെ കുറിച്ചുള്ള കാര്യം പറയാൻ വേണ്ടി ആണ് അന്ന് ഞാൻ അത്രേം ആഗ്രഹത്തോടെ വിളിച്ചത്, എനിക്ക് ഏറെ ഇമ്പോര്ട്ടന്റ് ആയതു കൊണ്ട് മാത്രം, പക്ഷെ അത് പോലും കേൾക്കാൻ തയാർ ആകാതെ വന്നപ്പോൾ ആണ് എനിക്ക് തന്നെ തിരിച്ചറിവ് വന്നത്, അന്ന് ആ അപകട൦ പറ്റിയപ്പോ അന്നും ആകെ വേദനയും വിങ്ങലും ഒക്കെ വന്നപ്പോ എന്തേലും മിണ്ടിയാൽ ഒരു ആശ്വാസം കിട്ടും എന്ന് വിചാരിച്ചു ആണ്  വിളിച്ചതും അന്നും എന്നെ കേൾക്കാൻ നിന്നില്ലല്ലോ ,,,,

അപ്പു ,,,,അങ്ങനെ ഒന്നും പറയല്ലേ അപ്പു ,,, ഇതൊക്കെ അറിഞ്ഞിരുന്നേ ഞാൻ,,,,,,,,മാലിനി നിർത്തി

ഒരുകണക്കിന് നന്നയി, അതുകൊണ്ടു എന്റെ കണ്ണ് തുറന്നു ഞാൻ കാണാൻ തുടങ്ങി, എന്നെ ചേർത്ത് പിടിച്ചിരിക്കുന്ന ഒരുപാട് പേര് എനിക്കുണ്ട് എന്ന സത്യം എനിക്ക് തിരിച്ചറിയാ൯ സാധിച്ചു,, അതുകൊണ്ടു എനിക്ക് ഇപ്പൊ ദേഷ്യമൊന്നും ഇല്ല,

മാലിനി അവന്‍ പറയുന്നത് ഒക്കെ കേട്ടിരുന്നു

“എന്റെ പല മാറ്റങ്ങൾക്കും നേരിട്ടോ അല്ലാത്തെയോ കൊച്ചമ്മക്ക് ഒരു ബന്ധ൦ ഉണ്ട്, എന്റെ അമ്മയെ കുറിച്ച് ഞാൻ അന്വേഷിച്ചു  തുടങ്ങി, എന്റെ വിഷമം കണ്ടാൽ എന്റെ നെഞ്ചോട് ചേർത്ത് നിർത്തി എന്നെ സങ്കട൦ മാറ്റാൻ കുറെ അനിയന്മാർ, അനിയത്തി, എന്റെ ഭദ്രമ്മ, എന്റെ കൂട്ടുകാരൻ, എന്റെ കുറച്ചു ഏട്ടന്മാർ അങ്ങനെ പലരും അവരെ ഒക്കെ ഞാൻ തിരിച്ചറിഞ്ഞു”

“കൊച്ചമ്മേ,,, പണത്തിനും പദവിക്കും  സമ്പത്തിനും ഒക്കെ ജീവന്റെ വില ഒന്നും ഇല്ല, സ്നേഹത്തിന്റെയു൦….. അതൊക്കെ എനിക്ക് ഇപ്പൊ മനസിലായി, അത് മനസിലാക്കാത്ത ഒരുപാട് പേര് ഇപ്പോളും ഉണ്ട്, അനുഭവങ്ങളിലൂടെ മനസിലാക്കുമായിരിക്കും,

“ഇങ്ങനെ ഒന്നും പറയല്ലേ അപ്പു ,,,, ഞാന്‍ അപ്പുനെ പണവും പദവിയും നോക്കി ആണ് സ്നേഹിക്കുന്നത് എന്ന് തോനുന്നുണ്ടോ”

“എനിക്കറിയില്ല കൊച്ചമ്മേ ,,എനിക്ക് ഒന്നും അറിയില്ല..എന്നാലും കൊച്ചമ്മ വിഷമിക്കുകയൊന്നും വേണ്ട, എനിക്ക് ഇപ്പോ ഒരു പിണക്കവും ഇല്ല, ഞാൻ ഇടയ്ക്കു ഒരു തെറ്റ് ചെയ്തു പോയി, ചില സമയങ്ങളിൽ എന്റെ ലക്ഷ്മി അമ്മയുടെ സ്നേഹത്തിന്റെ സ്ഥാനത്തു കൊച്ചമ്മയുടെ സ്നേഹ൦ എടുത്ത് വെക്കാൻ നോക്കി, അത് ചെയ്യരുതായിരുന്നു, കാരണം ഈ പരിധികൾ ഇല്ലാതെ എന്നെ സ്നേഹിക്കാൻ എന്റെ അമ്മക്ക് മാത്രേ സാധിക്കു,,,എനിക്കറിയാം കൊച്ചമ്മ ഭക്ഷണം പോലും ഒഴിവാക്കിയിരുന്നു, ആകെ വിഷമത്തിൽ ആണ് എന്ന്, അതൊന്നും വേണ്ട, അങ്ങനെ ഒന്നും ചെയ്യരുത്, കൊച്ചമ്മക്ക്‌ ഒരു വയ്യായ്മ വന്നു എന്ന് കേട്ടാൽ എനിക്ക് ഒരുപാട് സങ്കടമാകും, കേട്ടോ ,,,

ഹമ്,,,,,കേട്ടു ,,,അപ്പു ഇപ്പൊ എവിടെയാ? ,,,

എവിടെ നിന്നോ എനിക്ക് സ്വന്തമായ ഒരു ചേട്ടൻ  ഉണ്ട്, മൂപ്പർക്ക് ചെറിയ ഒരു അപകട൦ പറ്റി, അതോണ്ട് അങ്ങേരുടെ അടുത്ത് വന്നതാ, കൂട്ടിരിക്കാന്‍ “

അപ്പൊ അവിടെ ആണോ ഇനി ?

ഇവിടെ ഉണ്ടാകണം എന്ന് മനസ് പറയുന്നു, എന്റെ അമ്മ പറയുന്ന പോലെ ഇവിടെ നില്ക്കാൻ, ഒരുപക്ഷെ എന്തോ എനിക്കിവിടെ എന്തൊക്കെയോ ചെയ്യാൻ കിടക്കുന്ന പോലെ ഒരു തോന്നൽ .

സൂക്ഷിക്കണം അപ്പു,,അപകടത്തിൽ ഒന്നും ചെന്ന് ചാടരുത്….മാലിനി ആശങ്കയോടെ പറഞ്ഞു

ഹി ഹി ഹി ,,,,ഒരു ചിരി ആയിരുന്നു,

താങ്ങാൻ കൈകളും, ചായാൻ ചുമലുകളും ആവോളം ഈ ആദിക്ക് ഉണ്ട്, അപകട൦ ഉണ്ടാകാതെ നോക്കാൻ എന്റെ അമ്മ ഉണ്ട്,

ശരി കൊച്ചമ്മേ ,,,,,,എന്നെ ഓർത്തു ഒരു വിഷമവും വേണ്ട, ഹൃദയത്തിൽ ഞാൻ ഒരു സ്ഥാനം തന്നിട്ടുണ്ട്, അത് എന്തൊക്കെ വന്നാലും എങ്ങും പോകില്ല കേട്ടോ

അവൻ മാലിനിയെ ആശ്വസിപ്പിച്ചു ഫോൺ കട്ട് ചെയ്തു

<<<<<<<<<O>>>>>>>>

328 Comments

  1. മഹാദേവന് നന്ദി ❤️
    ————–

    ഇരുപത്തി നാലാം ഭാഗം, ഈ ഭാഗത്തു ഒരുപാട് പ്രതേകതകൾ ഉണ്ട്..

    ഈ പാർട്ട്‌ കേന്ദ്രികരിച്ചത് നരന്റെ ലൈഫും എസ്റ്റേറ്റും ഒക്കെ ആയിരുന്നു, സത്യം പറഞ്ഞാൽ ഇതിനു മുൻപത്തെ പാർട്ടിൽ ആദി നരന്റെ ഒപ്പം സ്പെൻഡ്‌ ചെയ്യുന്ന ടൈം എനിക്ക് വല്യ താല്പര്യം ഇല്ലാത്ത പോർഷൻ ആയിരുന്നു, പക്ഷെ ഈ പ്രാവശ്യം അത് മാറി, നരന്റെ അല്ലെങ്കിൽ നരനെ പ്രണയിക്കുന്ന കിളി കൊള്ളാം, ഒരുപാട് ഇഷ്ടപ്പെട്ടു, 30 വയസ്സ് വരെ വന്ന എല്ലാ കല്യാണ ആലോചനകളും മുടക്കി നരന് വേണ്ടി കാത്തു ഇരിക്കുന്നെങ്കിൽ അത് അസ്ഥിക്ക് പിടിച്ച പ്രേമം തന്നെയാ, പുള്ളികാരിയുടെ സംസാരം ഒക്കെ നല്ല രസം ആയിരുന്നു വായിച്ച ഇരിക്കാൻ ?

    ഒൻപതിൽ നിന്നും ഒമ്പതിനായിരം ആയ സമര പോരാളികൾ ആയ സ്ത്രീ ജനങ്ങൾ, അത് ഒരു രക്ഷേം ഇല്ലായിരുന്നു, “നാങ്കളും ഇറുക്കെ,,ഉണ്കള്‍ കൂടെ”, അത് വായിച്ചപ്പോ ഒരു ഉന്മേഷം വെച്ച പോലെ, സ്ത്രീ ശക്തി കാണിച്ചു തന്ന സീൻ ആയിരുന്നു, ആദിയുടെ ബ്രെയിൻ വർക്ക്‌ ചെയ്യുന്നതും കാണിച്ചു തന്നു, പെട്ടതലയന്റെ തലക്കകത് നരച്ചും ബുദ്ധിയാ ?

    ഈ പാർട്ടിന്റെ വേറെ ഒരു പ്രതേകത ആയിരുന്നു, ഒരിക്കലും പ്രത്യക്ഷ പെടാതെ ജസ്റ്റ്‌ ഒരു പേര് മാത്രം ആകും എന്ന് കരുതിയ നന്ദു മാമൻ ഒരു ഇടിവെട്ട് എൻട്രൻസ് നടത്തിയതു. നന്ദു + ആദി കോംബോ അടിപൊളി ആയിരുന്നു, സത്യം പറഞ്ഞ സന്തോഷവും കരച്ചിലും ഒരുപോലെ തോന്നിയ പോർഷൻ ആയിരുന്നു നന്ദുവിനെ ആദി വിളിച്ചു നന്ദു മാമ എന്ന് പറഞ്ഞപ്പോ തോന്നിയത് ?

    // ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

    “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

    ഞാൻ മുൻപത്തെ പാർട്ടുകളിൽ പലപ്പോഴും പറഞ്ഞ കാര്യം, ഈ സീൻ ഞാൻ നേരിട്ട് കണ്ട ഒരു ഫീൽ ആയിരുന്നു, ആ അമ്മ ആ കുട്ടിയെ എടുത്തുകൊണ്ടു കണ്ണ് തുടച്ചു നടക്കുമ്പോ, ആ സീൻ ഞാൻ സ്ലോ മോഷനിൽ കണ്ടു ഞാൻ നേരിട്ട്, എന്റെ കണ്ണും നിറഞ്ഞു, എ ട്രൂലി ഇമോഷണൽ സീൻ ??

    കോപ്പ് ആ പരസ്യം കളഞ്ഞപ്പോ സമാധാനം ആയല്ലോ, കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞതാ, ഞാൻ തെറി പറഞ്ഞു കൊല്ലും എന്ന്, പക്ഷെ ആതിക്ക് കുഴപ്പം ഇല്ല എന്ന് കേട്ടപ്പോൾ ഞാൻ അടങ്ങി, പിന്നെ അവന്റെ വല്യ ആഗ്രഹം ആയ വണ്ടിയും എടുത്തപ്പോ, പിന്നെ 9 ലക്ഷം കിട്ടിയല്ലോ, അതൊക്കെ ഓർത്തു ഞാൻ വെറുതെ വിടുവാനെ ഹർഷപ്പി, ഞാൻ ആ പരസ്യം പാലിയം ഉള്ളവർ കാണണം എന്ന് കരുതി ഇരുന്നതാ കോപ്പ്, ആ രാജ കുമാരന്റെ പരസ്യം കണ്ട് പാറുവിന്റെ മനസ്സിൽ എന്തേലും കത്തും, എന്നിട്ട് അവൾക്ക് ആദിയോട് പ്രണയം തോന്നും എന്നൊക്കെ ഞാൻ കൊറേ ചിന്തിച്ചു കൂടി, എന്നോട് ഈ ചതി വേണ്ടായിരുന്നു ????

    പാറു രഞ്ജൻ ഫോൺ കാൾ ??????

    അത് വായിച്ചോണ്ട് ഇരുന്നപ്പോൾ നിർതിയിട്ട് പോടെ എന്ന് ഞാൻ അറിയാതെ തന്നെ പറഞ്ഞു പോയി, അത്രക്ക് തോൽവി, എന്റെ മോനെ വെരുപ്പീരു പ്രേമം ??

    അപ്പൊ രഞ്ജന്റെയും പാറുവിന്റെയും കല്യാണം കാണേണ്ട അവസ്ഥ ആയി അല്ലെ, മല്ലയ്യ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു, കഥയുടെ മുക്കാൽ ഭാഗവും ആദിയുടെ പാറുവിനോടുള്ള പ്രേമം പറഞ്ഞു തന്നിട്ട് ഒരു വരുത്താന് കൊടുക്കാൻ പോകുവാണല്ലോ നീ ഹർഷ, മഹാ പാപി ????

    // “സൂര്യബന്ധനം ചെയ്തു സംരക്ഷിച്ച മരകാള, സൂര്യന്റെ ദിനമായ ഞായറാഴ്ച സൂര്യ൯ പ്രതിനിദാനം ചെയ്യുന്ന അഗ്നിയെ കൊണ്ട് ഭേദിച്ച് ഒന്നാം രഹസ്യം വെളിവായി.”

    “ചന്ദ്രബന്ധനം ചെയ്തു സംരക്ഷിച്ച മരക്കട്ട ചന്ദ്രന്റെ ദിനമായ തിങ്കളാഴ്ച ചന്ദ്ര൯ പ്രതിനിദാനം ചെയുന്ന ജലത്തെ കൊണ്ട് ഭേദിച്ച് രണ്ടാം രഹസ്യവും വെളിവായി.” //

    നിങ്ങളുടെ വയറു നിറച്ചും ഇമാജിനേഷൻ ആണല്ലോ മനുഷ്യാ, ഹോ ഇങ്ങനെ ഒക്കെ ചിന്തിച് എടുത്തു എഴുതണമെങ്കിൽ നല്ല കിറുക്ക് ഉള്ള മനുഷ്യൻ ആകണം, അജ്ജാതി കോർഡിനേഷനും ലിങ്കും, ഹെന്റെ മോനെ നമിച്ചു ???

    അപ്പൊ രണ്ടു സൂചനകൾ ആതിക്ക് തെളിഞ്ഞു, ഇനി ഉള്ള മൂന്നാമത്തെ സൂചന എന്റെ ഒരു നിഗമനം വെച്ച പാറുവിന്റെയും രഞ്ജൻ തെണ്ടിയുടേം പ്രേമം അല്ലെങ്കിൽ കല്യാണം ആദി അറിഞ്ഞു കഴിയുമ്പോ ആണോ? അപ്പോൾ അല്ലെ അവൻ എല്ലാം ഇട്ടിട്ട് പോകും എന്ന് പറഞ്ഞത് നേരത്തെ എപ്പോളോ, ആ അറിയില്ല, ആണെന്ന് തോന്നുന്നു. ആദി ആ വിവരം ഒന്ന് വേഗം അറിഞ്ഞിരുന്നേൽ ആ പാവം എല്ലാം നിർത്തി പോയേനെ കോപ്പ്, അതും കൂടെ അറിഞ്ഞാൽ പിന്നെ എനിക്ക് മാറ്റി രണ്ടു തൊലിഞ്ഞ പ്രേമ ജോടികൾ എന്നാ തേങ്ങ കാണിച്ചുള്ള സീൻ ഉണ്ടായാലും കൊഴപ്പം ഇല്ല, പക്ഷെ ആദി അറിയുന്നില്ലലോ, ഒന്ന് അറിയിക്ക് അവനെ ??

    ഹോ ഈ പാർട്ടിന്റെ എൻഡിങ് നല്ല ത്രില്ലിംഗ് ആയിരുന്നു, ആദി അങ്ങനെ ഒന്നും മരിക്കില്ല എന്ന് അറിയാം പക്ഷെ സ്റ്റിൽ ആകാംഷ നൽകുന്ന എൻഡിങ് ഒരേ സമയം ശിവശൈലത്തെ സ്വാമിക്ക്, സായിആശ്രമത്തെ ഭദ്രാമ്മക്കും ആ സൂചന കിട്ടി, ഇനി കണ്ടറിയാം ?⚡️⚡️

    എന്റെ ഹർഷ എനിക്ക് ഈ അഭിപ്രായങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞ് ആ കംമെന്റിന്റെ എൻഡിങ് പറയാൻ ഉള്ള വാക്കുകൾ ഒക്കെ തീർന്നു ഹോ, നിങ്ങൾ ഒരു മഹാ സംഭവം തന്നെയാ, ഇന്ന് മാത്രം ഞാൻ രണ്ടു കമന്റ്‌ ഇട്ടു, ഇന്ന് മാത്രം ഞാൻ ഒന്നര പാർട്ട്‌ വായിച്ചു, ബാക്കി ഒന്നര അല്ലെങ്കിൽ രണ്ടാമത്തെ പാർട്ട്‌ വായിക്കാൻ പോണ്, ഇരുപത്തി അഞ്ചാമന്റെ, എന്നെ ഓരോ പാർട്ട്‌ വായിച്ചു വായിച്ചു വരുമ്പോളും നിങ്ങളോട് ഉള്ള ആരാധന കൂടി കൂടി വരുവാ, യു ആർ എ യൂണിക്‌ & ഡിഫറെൻറ് റൈറ്റർ ആൻഡ് യു ഡിസർവ് എവെരി ബിറ്റ് ഓഫ് അപ്പ്രീസിയേഷൻ യു ആർ ഗേറ്റിങ് ????

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. / ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

      “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

      ഈ സീൻ സത്യം പറഞ്ഞ സ്ലോ മോഷനിൽ മനസ്സിൽ വരുന്നതിനു മുൻപ് ഞാൻ വിങ്ങി പൊട്ടി പോയി, ഞാൻ വേറെ ഒരു പാർട്ടിൽ ആതിക്ക് പൊള്ളൽ ഏറ്റു കഴിഞ്ഞു അവൻ സായിഗ്രാമത്തിൽ വിളിച്ചു ഞാൻ അവിടെ നിന്നോട്ടെ, ഒരു കൊഴപ്പവും ഉണ്ടാക്കില്ല എന്ന് പറഞ്ഞപ്പോ പെട്ടെന്ന് കണ്ണ് കൈ കൊണ്ടു പൊതി കരഞ്ഞു, അപ്പോൾ എന്റെ മനസ്സ് നിറഞ്ഞു നെടുവീർപ് ഇട്ടു, അതുപോലെ തന്നെ ആയിരുന്നു ഈ സീനും ?????

      ഇത് പറയണ്ട് പോകാൻ തോന്നിയില്ല, കാരണം അത്രക്ക് ഫീൽ ചെയ്ത മൊമെന്റ് ആയിരുന്നു, പ്രതേകിച്ചു അവൻ ആ ഡയലോഗ്ഇന്റെ അവസാനം ലക്ഷ്മി അമ്മയും തോക്കില്ല എന്ന് പറഞ്ഞപ്പോ ??

  2. അവനാ ആശുപത്രീ വരാന്തകളിലൂടെ മോക്ഷം കിട്ടാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആത്മാവിനെ പോലെ എന്ത് ചെയ്യണം എന്നറിയാതെ എന്തൊക്കെയോ പുലമ്പിനടക്കുന്നു…
    കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ ആ കണ്ണുനീർ പോലും ആരും കാണാതെ..
    പെട്ടെന്നാണ് തന്റെ മുന്നിൽ ആ കാഴ്ച അവന് കണ്ടത്.പല മതസ്തർക്കും പ്രാർത്ഥിക്കാൻ സജ്ജമാക്കിയ ഒര് ആരാധനാലയം പോലെ ചില്ല് കൂട്ടിൽ ഓരോ പ്രതിഷ്ടകളും.
    അവൻ അവിടേക്ക് നടന്നടുത്തു.
    അവിടെ എത്തിയ അവൻ അവിടെ തറയിൽ മുട്ടിലിരുന്ന് പ്രാര്ജിക്കാൻ തുടങ്ങി.
    അവന്റെ തകർന്ന മനസ്സുകമായി അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
    “എല്ലാ ദൈവങ്ങളും ഒന്നാണ് മനുഷ്യരല്ലേ അതിനെ വേർതിരിച്ചു മാറ്റിയത്. എനിക്ക് എല്ലാം ഒന്നാണ്. എനിക്ക് ചോദിക്കാനും ഒന്ന് മാത്രം.. രക്ഷപ്പെടുത്തിക്കൂടെ ആ പാവത്തിനെ”…
    അവന്റെ മിഴികളിൽ നിന്നും ധാരയായി മിഴിനീർ പൊഴിച്ചുകൊണ്ടിരുന്നു.പക്ഷേ അവൻ അറിയുന്നില്ലല്ലോ ആ വിധിയുടെ താളുകളിൽ നിന്ന് ഒര് ചെറു അക്ഷരം പോലും തിരുത്താൻ
    ആ മുകളിൽ ഇരിക്കുന്നയാൾ തയ്യാറല്ല എന്ന്..
    അവൻ വീണ്ടും അവിടെ നിന്ന് എണീറ്റ് നടന്നു അവസാനം എത്തേണ്ടിടത് എത്തിയപ്പോ അവനൊന്ന് വീക്ഷിച്ചു. അവിടെ അവൻ കണ്ടു
    രണ്ടു പേരെ.. ആ ശരീരങ്ങളിൽ ജീവനുണ്ടോ എന്ന് പോലും പറയാൻ കഴിയാത്ത വിധം തളർന്നിരിക്കുന്നു.. അതും കൂടെ കണ്ട നിമിഷം അവന്റെ സംഭരിച്ച എല്ലാ മനോധൈര്യവും ചോർന്നു പോയപോലെ. അവരെ എന്ത് പറഞ്ഞശ്വസിപ്പിക്കും.. എന്തൊക്കെയോ ചിന്തിച് അവൻ അവരുടെ അടുത്തിരുന്നു.
    അവളുടെ അച്ഛൻ ആ അമ്മയെ ആശ്വസിപ്പിച്ചു അവനെ ഒന്ന് നോക്കി. ആ ഗംഭീര്യം നിറഞ്ഞു നിന്ന ആ കണ്ണുകളിൽ ഇന്ന് വറ്റാത്ത കണ്ണുനീർ മാത്രം. ഏത് പ്രതിസന്തിയിലും താങ്ങായി നിന്ന ആ മനുഷ്യന് പോലും ഇപ്പൊ ഒന്നുമല്ലാതായ നിമിഷം..
    “അവ.. അവളെ കണ്ടിരുന്നോ. “ഇടറിയ ശബ്ദതത്തിൽ അവൻ അയാളോട് ചോദിച്ചു.
    “മ്മ് കൊറച് മുന്നേ കണ്ടിരുന്നു, സംസാരിച്ചു”
    ഒര് ദുർഭലമായ മറുപടി. അപ്പോഴും ആ കണ്ണുനീർ കാണങ്ങൾ ഒഴുകിക്കൊണ്ടിരുന്നു.
    പെട്ടന്ന് ഒര് ഡോർ തുറക്കുന്ന ശബ്ദം അവരെല്ലാവരും അവിടേക്ക് നോക്കി. ആ icu എന്നെഴുതിയ ചില്ല് കൂട് തുറന്ന് മാലാഖയെ പോലെ വന്ന ഒര് സിസ്റ്റർ. അവൻ ഒര് നിമിഷം ചിന്തിച്ചു ഭൂമിയിലെ മാലാഖമാർ ആയ ഇവർക്ക് പോലും ആ ജീവനെ രക്ഷിക്കാനാകുന്നില്ലല്ലോ..
    “ഈ rahzin ആരാ പെഷ്യൻറ് കാണാം എന്ന് പറയുന്നു ”
    അത് കേട്ടതും അവന്റെ മനസ്സിൽ എന്തെല്ലാമോ കടന്ന് പോയ നിമിഷം.. അവൻ ഒര് നിമിഷം ആ പിതാവിന്റെ മുഖത്തേക്ക് നോക്കി നിന്നു. അദ്ദേഹം അവനെ കണ്ണ് കൊണ്ട് അകത്തേക്ക് പോകാൻ പറഞ്ഞ നിമിഷം അവൻ ഇടരുന്ന കാലടികളാൽ മുന്നോട്ട് പോയി. അവിടെ ആ ബെഡിൽ അവളെ കണ്ട മാത്രയിൽ അവന്റെ മനസ്സിൽ രണ്ടര വർഷങ്ങൾക്ക് മുമ്പ് തന്റെ മുന്നിൽ വന്ന ആ വായാടിയായ കുറുമ്പി പെണ്ണിനെ അവന് ഇപ്പോൾ അവിടെ കാണാൻ സാധിച്ചില്ല.അവന്റെ മനസ്സിനെ പിടിച്ചടക്കി അവൻ അവൽക്കരികിലേക്ക് നടന്ന് അവിടെ അവൽക്കരികിൽ ഇരുന്നു.അവൻ വന്നതറിഞ്ഞ അവൾ അവന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു..
    കൊറച് നേരത്തെ മൗനത്തിനു ശേഷം അവൾ അവനോട് ചോദിച്ചു :”സുഖമല്ലേടാ”
    ഒര് വിളരറിയ ചിരി മാത്രം അവൾക്ക് സമ്മാനിച്ചുകൊണ്ട് അവനും അതിന് മൗനമായി മറുപടി നൽകി.
    പിന്നീട് അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം സിസ്റ്റർ വന്ന് സമയമായി എന്ന് പറയുമ്പോൾ അവൾക്ക് ഒരിക്കൽ കൂടി ഒര് പരാജിതന്റെ ചിരി സമ്മാനിച് അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ കയ്യിൽ പിടിച് കൊണ്ട് സിസ്റ്ററോഡായി ഒര് മിനുട്ട് എന്ന് പറഞ്ഞു അവനോട് വീണ്ടും സംസാരിച്ചു :നിന്നോട് അടുത്തിരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഉള്ളതൊന്നും ഞാൻ അറിയുന്നില്ല വേദനയില്ല സങ്കടമില്ല.. നിന്റെ അടുത്ത് നിന്ന് ഒര് പോസിറ്റീവ് ഫീൽ ചെയ്യും എപ്പഴും.. നീ മറ്റുള്ളവരെ പോലെ അടുത്ത് വന്ന് സങ്കടപ്പെട്ടില്ല നീ എപ്പഴും ഒരുപ്പോലെ തന്നെ..
    അവന്റെ മനസ്സിനെ അവൻ തന്റെ എല്ലാ കരുത്തും എടുത്ത് അടക്കി നിർത്തി തന്റെ മിഴിനീർ കണങ്ങളെ തടഞ്ഞു വച്ചു അവൾക്ക് വേണ്ടി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
    “പിന്നെ ഒര് കാര്യം കൂടി നമ്മൾ സ്നേഹിച്ചവർ നമ്മളെ സ്നേഹിക്കണം എന്നില്ല.. എന്ന് കരുതി നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചില്ലെങ്കിലും സങ്കടപ്പെടുത്തരുത്.. കേട്ടോ നീ. ഞാനെന്താ ഉദ്ദേശിച്ചത് എന്ന് നിനക്ക് മനസ്സിലായിക്കാണും എന്ന് ഞാൻ വിശ്വസിക്കുന്നു”
    അവിടെയും അവൾക്ക് വേണ്ടി അവൻ ഒന്ന് പുഞ്ചിരിതൂകി. “ഇനി നീ പൊക്കോ സിസ്റ്ററെ ഇനിയും വരുത്തണ്ട ”
    ഇത് കേട്ടതും അവൻ അവിടെ നിന്നും ഇറങ്ങി. നടന്നകലുന്ന ആ സമയത്ത് അവൻ അവളുടെ അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കി വീണ്ടും ആ വരാന്തയിലെ ഇരുളിലൂടെ വീണ്ടും നടന്നകന്നു..
    അവന്റെ കണ്ണുകളിൽ നിന്നും അത്രയും നേരം അവൻ സംഭരിച്ച എല്ലാ കണ്ണുനീരും അവന്റെ അനുവാദത്തിന് പോലും കാത്തുനിൽക്കാതെ ഒഴുകിക്കൊണ്ടിരുന്നു..
    അതേ സമയം അകത്തെ ആ ജീവനും ആ നക്ഷത്രത്തെരുവോരങ്ങളിലേക്ക് ചേക്കേറിയതും ആരും അറിയാതെ പോയ്‌…

    1. മച്ചാനെ പൊളി ആട

      1. 26il അഭിപ്രായം പറഞ്ഞിട്ടുണ്ട്

    2. Ly ❤. Ithaano nee sheriyaavanilla enn paranja scn. Edaa nalla feel und. Ith oru kadha aayi etrayum pettann thaa.

    3. Lilly ..
      Nyc aayikn ..
      Nink kayiv und … nee edonn elaborate cheyy .. nalloru kadha kittumenn enk orppund …
      Ee oru cheriye plotil tenne lyf und … i can feel it .. adhkondaa paranat nink nalloru kadha eyutaan pattum .. enk vishwasamund

  3. ഈ പാർട്ട്‌ ഇപ്പോഴാണ് വായിച്ചത്
    കൂടുതൽ മനോഹരം എന്നെ പറയാനുള്ളൂ
    All the best ?

  4. putiyathu vanitundu

  5. 3 മിനുട്ടുകൾ കൂടി

    1. vannu vannu.home pageyl po

  6. ഈ സമയത്ത് ചോദിക്കുന്നെ ശെരിയാണോ ആവോ..എന്നാലും പാർട് 23 എവിടെ?? ??

    1. avide ella… chodikam

  7. അമ്മുട്ടി

    എല്ലാവരും ഉണ്ടോ ഇവിടെ,എന്നെ പരിചയം ഉണ്ടോ

    1. oru parijayam ella… ara. ?

    2. @ അമ്മുട്ടി
      എവിടെയോ കണ്ട് നല്ല പരിചയം
      വാര്യംപള്ളിലെ മീനാക്ഷി അല്ലെ നീ

    3. അള്ളാ…. മ്മടെ രാവണി

Comments are closed.