അപരാജിതൻ 11 [Harshan] 7232

അതെ സമയ൦

ശിവശൈലത്തു

സ്വാമി അയ്യയുടെ ഭവനത്തിൽ

ഗുരുനാഥനായ ചിന്താമണി സ്വരൂപ൪ ചെറുശിവലിംഗത്തിൽ പൂജ ചെയ്തു കൊണ്ടിരിക്കുന്നു.

പെട്ടെന്നാണ് പുറമെ ഒരു വല്ലാത്ത രീതിയിൽ ചെമ്പോത്തു ചിലക്കുന്ന ശബ്ദം കേട്ടത്

അതോടൊപ്പം ഗോശാലയിലെ പശുക്കൾ എല്ലാം ഒരു വല്ലാത്ത ഭയത്തോടെ നിലവിളിക്കുന്നു.

ചിന്തമണി സ്വരൂപ൪ കണ്ണുകൾ തുറന്നു.

ഭഗവാന് മുന്നിൽ കൊളുത്തിയ ദീപം ആളി ആളി കത്തുന്നു, ദീപ ലക്ഷണം അനുസരിച്ചു അത് ദുശ്ശകുനം.

അദ്ദേഹം എഴുന്നേറ്റു

അപ്പോളേക്കും വൃദ്ധനായ സ്വാമി അയ്യയും അങ്ങോട്ട് വന്നു

എന്താ ഗുരുനാഥ വല്ലാത്ത അപലക്ഷണങ്ങൾ ആണല്ലോ..

ചെമ്പോത്തു കരയുന്നു , ഗോക്കൾ അലമുറ ഇടുന്നു

ഗുരുനാഥൻ പുറത്തേക്ക് ഇറങ്ങി

മാനം ഇരുൾ മൂടി ഇരിക്കുന്നു.

അദ്ദേഹം മുകളിലേക്ക് നോക്കി സൂര്യന്റെ സ്ഥാനം നോക്കി, മാനത്തെ വിവിധ സ്ഥങ്ങളിലെക്ക് നോക്കി മനസിൽ കണക്കുകൾ കൂട്ടി രാഹു കേതുക്കളുടെ സ്ഥാനം നിശ്‌ചയിച്ചു, ശനിയുടെ സ്ഥാനംനിശ്ചയിച്ചു,

ഗുളികന്റെ സ്ഥാനം നിശ്ചയിച്ചു,

അപ്പോളേക്കും തെക്കു ദിക്കിൽ നിന്ന് ഉച്ചത്തിൽ ഗൗളി ചിലച്ചു കൊണ്ടിരുന്നു,

“യമന്റെ ദിക്കിൽ നിന്ന് മരണവിളി ആണല്ലോ ഭഗവാനെ കേൾക്കുന്നത്, ”

അദ്ദേഹം കണ്ണുകൾ അടച്ചു ഭഗവാനെ പ്രാത്ഥിച്ചു മണ്ണിൽ വരച്ചു കൂട്ടി തിരുവാതിര നക്ഷത്രത്തിന്റെ സ്ഥാനവും നിജപ്പെടുത്തി.

“വിണ്ണിലും ഗ്രഹങ്ങൾ മരണലക്ഷണങ്ങൾ ആണല്ലോ കാണിക്കുന്നത്.”

അദ്ദേഹം കണ്ണുകൾ അടച്ചു ധ്യാനിച്ചു

പെട്ടെന്ന് ഭയത്തോടെ കണ്ണുകൾ തുറന്നു

“ചതിച്ചോ ,,,,,ഭഗവാനെ ” ആധിയോടെ ഭയത്തോടെ പറഞ്ഞു

എന്താ ,,,എന്താ ഗുരുനാഥ…….. സ്വാമി അയ്യാ ചോദിച്ചു

“മരണലക്ഷണ൦ ആണ് ,,,,,,രുദ്രതേജനു അപമൃത്യു ആണ് കാണുന്നത് ”

ഭഗവാനെ ,,,,അത് കേട്ട് സ്വാമി അയ്യയും ഭയപ്പെട്ടു.

ചിന്താമണി സ്വരൂപർ മാനത്തേക്ക് നോക്കി വീണ്ടും ഗ്രഹസ്ഥാനങ്ങളും സ്ഫുടവും മനസ്സിൽ കണക്കു കൂട്ടി

“ശത്രുഭാവത്തിൽ നിൽക്കുന്നവൻ ശക്തൻ ആണല്ലോ ..അതിശക്ത൯ ”

“മഹാരുദ്ര,,,,,,,,,,,,കാലഭൈരവ ,,,,,,,,,,,,,,,,,,,,ഭഗവാനെ ,,,,പതിവഴിയിൽ ഒടുങ്ങാൻ ആണോ അവന്റെ തലയിലെഴുത്തു …..”

ചിന്താമണി സ്വരൂപർ സ്വാമി അയ്യെയും കൂട്ടി മുറിയിൽ ചെന്ന് ശിവലിംഗത്തിനു മുന്നിൽ സാഷ്ടാംഗം വീണു പ്രാർത്ഥിച്ചു.

<<<<<<<O>>>>>>>

അതെ സമയ൦

സായിഗ്രാമത്തിൽ

വല്ലാത്ത തലവേദന കൊണ്ട് വയ്യാതെ ആയ ഭദ്രമ്മ ഒരു ഗുളികയും കഴിഞ്ഞു മയങ്ങുക ആയിരുന്നു. ഉറക്കത്തിൽ ഭദ്രമ്മ ഒരു സ്വപ്നം കാണുക ആയിരുന്നു

വിജനമായ  ഒരു പ്രദേശം.

രാത്രി

നിലാവുണ്ട്

പതിനാറു പതിനേഴു വയസു പ്രായത്തിലെ അപ്പു ഒരു ബാഗ് ഒക്കെ പുറത്തു താങ്ങി നടന്നു വരികയാണ്.

കൂടെ ആരും ഇല്ല, അവൻ നടന്നു വന്നു ഒരിടത്തു വഴി അറിയാതെ നിൽക്കുന്നു,

എങ്ങോട്ടു പോകണം എന്ന് ഒരു നിശ്ചയവും ഇല്ല.

അവൻ വലത്തേക്ക് തിരിഞ്ഞപ്പോ പൊട്ടി പൊളിഞ്ഞ, ഒരു പാറകല്ലിൽ കൊത്തി ഉണ്ടാക്കിയ കൽമണ്ഡപം.

അപ്പു നിൽക്കുക ആണ് അതും നോക്കി.

പെട്ടെന്നാണ് കൗമാരക്കാരൻ ആയ അപ്പുവിനെ ആരോ പുറകിൽ നിന്നും മുറുകെ പിടിക്കുന്നത്.

അപ്പു രക്ഷപെടാൻ ആയി ദേഹം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഇട്ടു കുതറുന്നുണ്ട്.

അത് കണ്ടു ദൂരെ നിന്നും അപ്പു എന്ന് ആർത്തു അലറി വിളിച്ചു ലക്ഷ്മി ഓടി വരുന്നു.

ലക്ഷ്മിക്കു പുറകെ അപ്പുവിന്റെ അച്ഛനായ ജയദേവനും

ഭദ്രാമ്മ കാണുന്നത് അപ്പുവിനെ ആണ്

പെട്ടെന്ന് ആണ് ഒരു ഞെട്ടലോടെ ഭദ്രമ്മ കണ്ടത്

ഒരു നീളത്തിൽ ഉള്ള വലിയ കത്തി അപ്പുവിന്റെ പുറംഭാഗത്തൂടെ അയാൾ ആഴ്ത്തി ഇറക്കുന്നത്.

ആ വലിയ കത്തി അവന്റെ ശരീരം തുളച്ചു ഹൃദയത്തെ മുറിപ്പെടുത്തി പുറത്തേക്കു വരുന്നു

അതിലൂടെ അവന്റെ ചൂട് ചോര പുറത്തേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു

അമ്മെ ,,,,എന്ന് വിളിച്ചു അപ്പു നിലത്തെക്കു കുഴഞ്ഞു മുട്ട് കുത്തി നിന്നു

അവൻ ചലനമില്ലാതെ ചരിഞ്ഞു  മണ്ണിൽ കിടന്നു

മോനെ,,,,,,,,,,,,,,,എന്നലറി ലക്ഷ്മിയും ജയദേവനും കരഞ്ഞു അവനരികിലേക് ഓടുന്നു..

അവൻ കൈകൾ പതുക്കെ ഉയർത്തി ,,,,

ഭദ്രമ്മേ……………………………………എന്ന് വിളിച്ചു ബോധ൦ മറഞ്ഞു  അവന്റെ കൈകൾ മണ്ണോടു ചേർന്നു……..

മോനെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഭദ്രാമ്മ ഞെട്ടി എഴുന്നേറ്റു

അവരുടെ കരച്ചിൽ കേട്ട് എല്ലാവരും ഓടി വന്നു കൂടെ ഹരിതയും

എന്താ അമ്മെ ,,,,എന്താ പറ്റിയത് ?

മോളെ….എന്റെ അപ്പുനു,,,അപ്പൂന്……………..എന്റെ സായിനാഥ,,,,,,,,,,പരമേശ്വര…………..

അവർ കരഞ്ഞു.

അമ്മെ ,,,ഒന്നല്ല ,,,,സ്വപ്നം കണ്ടതാ ,,,,,അവൾ അവരെ ആശ്വസിപ്പിച്ചു

മോളെ ,,,അപ്പുമോനു എന്തോ വലിയ ആപത്തു പറ്റി …ഒന്ന് വിളി മോളെ അവനെ

ഭഗവാനെ ,,,എന്റെ കുഞ്ഞു ,,,,,

എന്റെ കുഞ്ഞിന് ഒന്നും വരാതെ കാത്തോളണേ ,,,,ശങ്കരാ ,,,,ഭഗവാനെ ,,,,സായിനാഥാ ,,,,

ഹരിമോൾ ഉടൻ തന്നെ അപ്പുവെട്ടനെ തന്റെ മൊബൈലിൽ വിളിച്ചു

നിങ്ങൾ ഇപ്പോൾ വിളിച്ചു കൊണ്ടിരിക്കുന്ന നമ്പര്‍ പരിധിക്കു പുറത്താണ് “എന്നുള്ള ഓപ്പറേറ്റ൪ ശബ്ദം മാത്രം കേട്ടു

അപ്പുവേട്ടനെ കിട്ടണില്ലല്ലോ അമ്മെ ,,,,അവൾക്കു൦ ഭയം പോലെ

മോളെ …എങ്ങനെലും ഒന്ന് വിളിചു നോക്ക് ,,,അവനെന്തോ ആപത്തു പോലെ ,,,,,,

ഹരിത അതുകേട്ടു പേടിയോടെ വീണ്ടും അപ്പുവിന്റെ മൊബൈലിൽ വിളിച്ചു കൊണ്ടിരുന്നു.

നിങ്ങൾ ഇപ്പോൾ വിളിച്ചു കൊണ്ടിരിക്കുന്ന നമ്പര്‍  പരിധിക്കു പുറത്താണ് “

എന്ന് മാത്രം കേട്ട് കൊണ്ടിരുന്നു

<<<<<<O>>>>>>>

ആദി ഉള്ളില്‍ ഒരു വിചാരം വന്നതിനാല്‍ സമീപമുള്ള ഒരു പേ ആന്‍റ് പാര്‍ക്കിങ്ങില്‍ അവന്റെ ജീപ്പ് പാര്‍ക്ക് ചെയ്തു, അവിടെ നിന്നും ഇറങ്ങി.

എന്നിട്ട് റോഡിലൂടെ നടന്നു

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു വട്ടമിട്ടു പറക്കുന്നു.

അവന്‍ നടന്നു കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു.

അത് കണ്ടു അവനു ആകെ ആശ്വാസം ആയി

അവൻ റോഡ് മുറിച്ചു കടന്നു

നടന്നു ……………

പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..

തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങള്‍ അറിയുവാനായി

 

(തുടരും)

ജയദേവന്റെ തിരോധാനം കൃഷ്ണചന്ദ്രനു അറിവുണ്ടാകുമോ ?

 പാര്‍വതിശിവരഞ്ജ൯ ആദിശങ്കര൯ ഒരു പ്രഹെളികയോ

ലോഹചെപ്പില്‍ സൂക്ഷിച്ചു വെച്ച  ചിതാഭസ്മം ആരുടെ ?

ഒന്നും എഴുതാത്ത  ചെമ്പ്ചുരുളില്‍ എന്താണ് ?

ഏഴുമുഖമുള്ള  വിശിഷ്ടരത്നം എന്താണ്?

ദു൪നിമിത്തങ്ങള്‍ സൂചകങ്ങളോ?

ആദിക്ക് മരണമോ ?