അപരാജിതൻ 11 [Harshan] 7233

അർധരാത്രി എന്തോ സ്വപ്നം കണ്ടു ചിന്തമണി സ്വരൂപർ കണ്ണുകൾ തുറന്നു ..

സ്വാമി അയ്യയെ വിളിച്ചു ,

 

സ്വാമി ….സ്വാമി ,,,,,,,,,,,,,,,,,,,,,,

ശബ്ദം കേട്ട് സ്വാമി അയ്യാ എഴുന്നേറ്റു ഗുരുനാഥന്റെ സമീപം എത്തി

എന്താ ഗുരുനാഥ വിളിച്ചുവോ ?

ഹ്മ്മ്,,,,നമ്മുടെ പ്രാത്ഥനകൾ ഭഗവൻ കേട്ടു

പൗർണ്ണമി ദിനത്തിൽ ചന്ദ്രബന്ധന൦ ചെയ്ത രണ്ടാം രഹസ്യ൦ ജലസൂത്രം ഭേദിച്ച് അവന്റെ മുന്നിൽ വെളിവായി.

ഇനി അവന്റെ യാത്ര തുടങ്ങുക ആയി , അവനു അതിലെ ഒരു രഹസ്യമായ ആ അമൂല്യമായ രത്ന൦ ലഭിച്ചു ,,,,,,,അഭൗമരത്നത്തെ………………………..

ആണോ …ഗുരുനാഥ ,,,,,,,,,,,,,,,,,,,സന്തോഷം കൊണ്ട് സ്വാമി അയ്യയുടെ കണ്ണുകൾ നിറഞ്ഞു

നമ: പാർവതിപതേ ശങ്കരായ സച്ചിന്മയായ സദാനന്ദായ  …………………

അദ്ദേഹം കണ്ണുകൾ അടച്ചു കൈകൾ കൂപ്പി പ്രാത്ഥിച്ചു

സൂര്യബന്ധനം ചെയ്തു സംരക്ഷിച്ച മരകാള, സൂര്യന്റെ ദിനമായ ഞായറാഴ്ച  സൂര്യ൯ പ്രതിനിദാനം ചെയ്യുന്ന അഗ്നിയെ കൊണ്ട്  ഭേദിച്ച് ഒന്നാം രഹസ്യം വെളിവായി ,

ചന്ദ്രബന്ധനം ചെയ്തു സംരക്ഷിച്ച മരക്കട്ട ചന്ദ്രന്റെ ദിനമായ തിങ്കളാഴ്ച ചന്ദ്ര൯ പ്രതിനിദാനം ചെയുന്ന ജലത്തെ കൊണ്ട് ഭേദിച്ച് രണ്ടാം രഹസ്യവും വെളിവായി,

<<<<<O>>>>>>

രാവിലെ വരെ എങ്ങനെയോ ആ ഇരുപ്പ് ആദി ഇരുന്നു അവൻ അറിയില്ല എന്താ രാത്രി സംഭവിച്ചത് എന്ന്. ദേഹത്തൊക്കെ പിച്ചി നോക്കി ഇനി സ്വപ്നം വല്ലതും ആകുമോ എന്നറിയാൻആദി ആ ലോഹചെപ്  എടുത്തു കയ്യിൽ പിടിച്ചു,
എന്നിട്ടു ചോദിച്ചു “അപ്പൊ ഈ മരക്കട്ട ഇടക്ക് മറഞ്ഞു വീണു കൊണ്ടിരുന്നത് എന്തൊക്കെയോ എന്നോട് പറയാൻ ഉണ്ടായിട്ടാണോ, അപ്പു വിഷമിക്കുമ്പോ മറിഞ്ഞു വീണത് സങ്കടപെടേണ്ട എന്ന് അർഥം വെച് ആണോ? ഇതെന്റെ മുത്തശ്ശന്റെ തന്നെ ആണോ ?

അവൻ അത് കഴിഞ്ഞു ആ ചെമ്പു ചുരുൾ നിവർത്തി നോക്കി, നന്നായി പരിശോധിച്ചു അതിൽ ഒന്നും ഇല്ലഇതെന്താ ഉദ്ദേശിക്കുന്നത്? അവൻ സ്വയം ചോദിച്ചു

പിന്നെ അവൻ ആ രത്നക്കല്ലു കയ്യിൽ എടുത്തു. അപ്പു ആ രത്നക്കല്ലു നെറ്റിയിൽ മുട്ടിച്ചു നോക്കി, അപ്പോൾ വല്ലാത്ത ഒരു കുളിരു, കണ്ണടച്ചു കണ്ണിനു മുകളിൽ വെച്ച് നോക്കി, അപ്പോൾ തണുത്ത ഐസ്കട്ട കണ്ണിനു മുകളിൽ വെക്കുമാറ് പോലെ ഒരു പ്രതീതി.

അവൻ ആ കല്ല് വ്യക്തമായി നോക്കി ആ കല്ലിനു ഏഴു  മുഖങ്ങൾ  ആണ്, ചെത്തി മിനുക്കിയ പോലെ,അവൻ ആ രത്നക്കല്ലു മൂക്കിൽ ചേർത്ത് വാസനിച്ചു നോക്കി, പതുക്കെ പതുക്കെ അതിൽ നിന്നും വാസന ഉയരുവാൻ തുടങ്ങി.

ഒന്നാം മുഖത്ത്  താമരപൂവിന്റെ  മനം മയക്കുന്ന സുഗന്ധം, അതിശയത്തോടെ കണ്ണുകള്‍ അടച്ചു  അവൻ ആ ഗന്ധം ആസ്വദിച്ചു, രണ്ടാം മുഖത്ത്  മൂക്ക് ചേര്‍ത്ത് വാസനിച്ചപ്പോള്‍  മനം മയിപ്പിക്കുന്ന ചന്ദനസുഗന്ധം, അതും അസാധാരണ ചന്ദനസുഗന്ധം, മനസിനെ ദിവ്യമായ അവസ്ഥയിലേക്ക് നയിക്കുന്ന ചന്ദനസുഗന്ധം.

മൂന്നാം മുഖത്തില്‍ മൂക്ക് ചേര്‍ത്ത് വെച്ച് ശ്വാസം ഉള്ളിലേക്ക് എടുത്തപ്പോ   അവൻ വേറെ ഏതോ ലോകത്തു എത്തിപ്പെട്ട പോലെ ഒരു അനുഭൂതിയിൽ ആയി പോയി, പവിഴമല്ലി പുഷ്പ ഗന്ധം  പോലെ, അതിനേക്കാൾ ഒരുപാട് മികച്ച ഒരു സുഗന്ധം, ആ സമയത്തു അവൻ മനസു കൊണ്ട് ഒരു സ്വപ്നവസ്ഥയിൽ എത്തി പെട്ട പോലെ ആയി ആ വാസന ഉള്ളിൽ കയറിയപ്പോൾ ആകാശത്തിലൂടെ  നടക്കുന്നത് പോലെ ഒരു  പ്രതീതി ,കുറച്ചു നേരം അതിൽ ലയിച്ചിരുന്നു.

നാലാം മുഖത്ത്  ശ്വാസം എടുത്തപ്പോൾ ചെമ്പകപൂവിനേക്കാള്‍ മനോഹരമായ മനം മയക്കുന്ന സൌരഭ്യം, അവന്‍ ഒരുപാട് നേര൦ ആ സുഗന്ധം ആസ്വദിച്ചു ഇരുന്നു പോയി, അത്രക്കും ലഹരി പിടിപ്പിക്കുന്നതായിരുന്നു. ആകാശത്തിൽ നടന്നു ആകാശത്തിലെ ഒഴുകുന്ന നദിയിലൂടെ നീന്തുന്ന പോലെ ഒരു പ്രതീതി ആണ് അവനു അനുഭവപ്പെട്ടത്‌.

കൈകൾ അവനറിയാതെ തിരിഞ്ഞു  രത്നത്തിന്റെ  അഞ്ചാമത്തെ  മുഖം മൂക്കിലേക് ചേർത്ത് അതിന്റെ ഗന്ധത്തിനായി ശ്വാസം ഉള്ളിലേക്കു എടുത്തു കല്യാണസൌഗന്ധിക പുഷ്പത്തേക്കാള്‍  സൌരഭ്യം ആണ് ആദിക്ക് അനുഭവപ്പെട്ടത്, മഞ്ഞുനിറഞ്ഞ ഒരു സമതലത്തിലൂടെ നടന്നു പോകുന്ന പോലെ ഒരു വല്ലാത്ത അനുഭവം, ലയിച്ചിരുന്നു പോയി.

അറിയാതെ ആറാം  മുഖത്തിലേക്ക് മൂക്ക് ചേർത്ത്,  ഉപമിക്കാൻ പോലും ആകാത്ത വശ്യമായ സുഗന്ധം,  ഇലഞ്ഞിപൂമണത്തോട് സാമ്യം ഉണ്ടെങ്കിലും അതിനെകാള്‍ സൌരഭ്യം, അവൻ അവനെ തന്നെ മറന്നു പോയി ,,,,മിനിറ്റുകളോളം ആ ഇരിപ്പ് ഇരുന്നു, ആകാശത്തിൽ മഞ്ഞ് നിറഞ്ഞ സമതല ഭൂവിൽ നിന്നും മുകളിലേക്ക് പറന്നു ഉയരുന്ന പോലെ, ശരീരത്തിൽ കുളിരു നിറഞ്ഞു രോമാഞ്ചം കൊണ്ട്. സുഗന്ധപുഷ്പങ്ങൾ നിറഞ്ഞ വലിയ മഞ്ഞിന്റെ പർവ്വതം കയറി എങ്ങോ ചെന്ന് നിന്ന് കാണുന്നതു ദിവ്യമായ പ്രകാശം,,,,,,..

ഏഴാം  മുഖത്തില്‍ എത്തിയപ്പോ അവനു അനുഭവപ്പെട്ട അതിദിവ്യമായ സുഗന്ധം, നിശാഗന്ധി പുഷ്പ ഗന്ധ സമം  പോലെ  അവന്റെ ഉള്ളില്‍ ഒരു വൈദ്യുതതരംഗം പോലെ ഒരു വിറയല്‍ സൃഷ്ടിച്ചു, സ്വയം മറന്നു സുഗന്ധത്തില്‍ ലയിച്ചു ഒരു അരുവി ആയി ഒഴുകുന്ന അവസ്ഥ പോലെ.എല്ലാം മറന്നു, പൂർണ്ണമായും മനസും ശരീരവും ആത്മാവും ഒന്നായ പ്രതീതി.

ഏതാണ്ടു അരമണിക്കൂറോളം ആ അവസ്ഥയിൽ ആദി ഇരുന്നു പോയി ഇതെല്ലം അവനെ അത്ഭുതത്തിന്റെ പരകോടിയിൽ എത്തിച്ചു. അവൻ സ്വയ൦ ചിന്തിച്ചു,
എന്ത് മഹാത്ഭുതം ആണ് ഇത്, നവരത്നങ്ങളെ കുറിച്ചൊക്കെ കേട്ടിട്ടുണ്ട് പക്ഷെ ഇത് ഇരുട്ടിൽ സ്വയം പ്രകാശം പ്രസരിപ്പിക്കുന്ന ഏഴു വ്യത്യസ്ത സുഗന്ധം പുറപ്പെടുവിക്കുന്ന കല്ല്‌.

ആദി മേശപുറത്തു ആ രത്നകല്ല് വെറുതെ വെച്ചു.

എന്നിട്ടു ജനാല തുറന്നു.

ജനാലയിൽ നിന്നും നേരിട്ട് സൂര്യപ്രകാശം ആ കല്ലിൽ പതിച്ചു കൊണ്ടിരുന്നു.

ആ കല്ലിനു കൂ൪ത്തിരിക്കുന്ന ഭാഗത്തു മഴവില്ലു പോലെ ഏഴു നിറങ്ങൾ അത്യുജ്വലമായി തെളിഞ്ഞു വന്നു.

ഒരേ സമയം അതിശയവും കൗതുകവും ഉണർത്തുന്ന ഒരു ദൃശ്യവിരുന്നു,ആ പ്രകാശത്തോടൊപ്പം അതിലെ മുഖങ്ങളിൽ നിന്നും വ്യത്യസ്ത സുഗന്ധങ്ങൾ ബഹിർഗമിച്ചു ഒന്നായി മനം മയപ്പിക്കുന്ന ഈശ്വരീയമെന്ന പോലെ ഉള്ള ഒരു സൗരഭ്യം ആ മുറിയാകെ പ്രസരിച്ചു.

ഒപ്പം രത്നകല്ലിന്റെ അഗ്രഭാഗത്തു സപ്ത വർണ്ണ ശോഭയോടെ ദിവ്യപ്രകാശവും.

 

ഇനി ഇത് പണ്ട് കഥകളിൽ ഒക്കെ കേട്ടിട്ടുള്ള വല്ല അത്ഭുതശക്തികൾ ഉള്ള മാന്ത്രികരത്ന൦ വല്ലതും ആകുമോ? അവ൯ സ്വയം ചിന്തിച്ചു.

അവനാകെ അത്ഭുതം കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ അവിടെ ഇരുന്നു പോയി.

<<<<<<<O>>>>>>>