അപരാജിതൻ 11 [Harshan] 7233

കാണിക്കില്ല, അപ്പൊ അത് തുറന്നു വരും, അതിൽ അവരുടെ കുടുംബത്തിന്റെ പടം ഉണ്ടാകും, ഒപ്പം കുടുംബ പേരും, അത് പിടിച്ചു ആ ജീപ്പിൽ കയറി പോയാൽ മതി, എന്റെ അപ്പു ,,,നീ എന്തൊരു ചെറുക്കൻ ആണ് …ഞാൻ എങ്ങാനും ആയിരുന്നിരിക്കണ൦ …എന്നൊക്കെ സ്വയം ഒരു കിറുക്കനെ പോലെ പറഞ്ഞു ഇരുന്നു.

ഉച്ചകഴിഞ്ഞു ബാലു എത്തി

എന്നിട്ടു മനുവിനെ വിളിച്ചു

മനു പെട്ടെന്ന് തന്നെ താഴെ ഇറങ്ങി

വന്നു കാറിൽ കയറി

ആ കാർ അവിടെ നിന്നും പുറപ്പെട്ടു

കഴിഞ്ഞ ദിവസം ചെന്നിടത്തു തന്നെ ചെന്ന് , അവർ പോയി ഇരുന്നു

ഒരു സിഗരറ്റ് എടുത്തു ബാലു പുകച്ചു.

എന്നിട്ടു കഥ തുടർന്നു.

<<<<<<<O>>>>>>>>

അന്ന് തിങ്കളാഴ്ച പൗർണ്ണമി ദിവസ൦,

അപ്പു വന്നു കട്ടിലില്‍ കിടന്നു .

എന്തോ ഒരു വലിയ സങ്കടം ആയിരുന്നു അവനു അച്ഛനെ കുറിച്ചും അറിയുന്നില്ല അമ്മയെ കുറിച്ചും അറിയുന്നില്ല

അവന്‍ ഇടത്തേക്ക് ചരിഞ്ഞു കിടന്നു, എനിട്ട് കാലുകള്‍ ഒക്കെ മടക്കി, കൈ മടക്കി തലക്ക് കീഴെ വെച്ചു.

അവന് എന്തോ ഉള്ളില്‍ കൊത്തിവലിക്കുന്ന പോലെ.

തന്റെ കുടുംബത്തെ കുറിച്ച് അറിയാത്തതില്‍ അവനു ഒരുപാട് സങ്കടവും ഉണ്ട്.

എന്താന്ന് അറിയാത്ത ഒരു മരക്കട്ട നോക്കി എത്ര നാള്‍ ഇങ്ങനെ ഇരിക്കും

വിഷമം കൊണ്ട് കിടന്നു അവന്‍ അറിയാതെ തന്നെ ഉറങ്ങി പോയി.

 

സമയം അർദ്ധരാത്രി

അപ്പു ………..

അപ്പു ,,,,,,,,,,,,,,,,,,,,,,,,,,,എന്നൊരു വിളി അവൻ ഉറക്കത്തിൽ കേട്ടു

ഒരു കാളയുടെ  ശബ്ദം ഉംബേ …………………………………………………………………….

അപ്പുമോനെ ,,,,,,,,,,,,,,,,,,,,,,,ലക്ഷ്മി അമ്മയുടെ ശബ്ദം

അപ്പൂ …………………………………….. പാറുവിന്റെ ശബ്ദം

പാതിബോധത്തിൽ അവൻ കണ്ണുകൾ തുറന്നു

അവന്റെ മുന്നിൽ ലക്ഷ്മി ‘അമ്മ നിൽക്കുന്നു , ലക്ഷ്മി അമ്മക്ക് പുറകെ മുത്തശ്ശി നിൽക്കുന്നു,  എല്ലാവര്ക്കും മുന്നിൽ ആയി അവന്റെ പാറു നിൽക്കുന്നു ,,,പാറുവിന്റെ കയ്യിൽ ഒരു താമരപൂവ് ഉണ്ട് , ദേഹം ആകെ തണുത്തു മരവിക്കുന്ന പോലെ …….ഒരു വല്ലാത്ത അനുഭവം ആയിരുന്നു അത്

എഴുന്നേൽക് മോനെ ,,,,,ലക്ഷ്‌മി ‘അമ്മ അവനോടു ആവശ്യപ്പെട്ടു

അപ്പു എഴുന്നേറ്റു ,

പാറു അവനരികിൽ വന്നു, മേശപുറത്തു ഇരുന്ന ആ മരക്കട്ട എടുത്തു അവനെ ഏൽപ്പിച്ചു,

ഇത് പിടിക്ക് അപ്പു ,,,,,,,,,,,,,,,,,,,,,,,,,,

അവനതു കയ്യിൽ എടുത്തു

മുത്തശ്ശി ഒന്നും മിണ്ടുന്നില്ല ,,, ചിരിക്കുന്നുണ്ട്, എന്നിട്ടു കൂടെ ചെല്ലാൻ ആയി പറയുന്നു, മുത്തശ്ശി മുന്നേ നടക്കുക ആണ്, അതിനു പിന്നിൽ ലക്ഷ്മി ‘അമ്മ നടക്കുന്നു.

പാറു അപ്പുനെയും കൂട്ടി വാ ….  എന്ന് ലക്ഷ്മി അമ്മ പറഞ്ഞു

എന്റെ അപ്പു വാ… പാറുന്റെ കയ്യില്‍ മുറുക്കെ പിടിചോട്ടോ  ,,,,എന്ന് പാറു അവനോടു പറഞ്ഞു.

എന്നിട്ടു അപ്പുവിന്റെ കൈയിൽ അവൾ മുറുകെ പിടിച്ചു.

അവൻ അർദ്ധബോധാവസ്ഥയിൽ മുന്നോട്ട് നടന്നു,

വാതിൽ തുറന്നു.

സ്റ്റെപ് ഇറങ്ങി

ലോഡ്ജിനു വെളിയിലേക്കു നടന്നു നീങ്ങി

അപ്പു ആ അമ്പിളി മാമനെ നോക്കിക്കേ ഏതു ഭംഗിയാല്ലേ ?

ഹമ്,,,അതെ പാറു

പക്ഷെ അതിനെക്കാളും ഭംഗി എന്റെ പാറുവിനാണല്ലോ,,

ആണോ അപ്പു? ,,,,,, അവള്‍ക് ആകെ സന്തോഷം ആയി

ആ പാറു…..ഒരുപാട് ഭംഗിയാ… എന്റെ പാറുവിനു

പാറു എന്തിനാ ഈ താമര പിടിച്ചിരിക്കുന്നത് ?

താമരപൂ പാറുന് ഒരുപാട് ഇഷ്ടമാ അപ്പു ,,അതുകൊണ്ടാ

ഹമ്…. അവൻ മൂളി

വേഗം നടക്കു മക്കളെ ….

എല്ലാവരും നടക്കുക ആണ്, അപ്പുവിനെ കൈ പിടിച്ചു പാറുവും

അപ്പുവിനെ കൈകളിൽ ആ മരക്കട്ടയും ഉണ്ട്

അവർ ഇടവഴിയിലേക് കയറി.

മുന്നോട്ടു നീങ്ങുമ്പോ പാലചുവട് ഉണ്ട്, ആ പാല പൂത്ത മണം അവിടെ ആകെ വ്യാപിച്ചിരിക്കുന്നു.

ആ പാലചുവട്ടിൽ യക്ഷിയമ്മയുടെ പ്രതിഷ്‌ഠ ഉണ്ട് ,

അപ്പു യക്ഷിയമ്മയെ തൊഴൂ ,,,,ലക്ഷ്മി അമ്മ പറഞ്ഞു

അതുകേട്ടു അപ്പുവും പാറുവും യക്ഷി അമ്മയെ തൊഴുതു

അത് കഴിഞ്ഞു അവർ മുന്നോട്ടു നീങ്ങി

നടന്നു നീങ്ങി അവർ മറ്റൊരു ചെറിയ ഇടവഴിയിലൂടെ മുന്നോട്ടു പോയി

അതിനു ശേഷം വലത്തേക്ക് തിരിഞ്ഞു

അവർ എത്തിപ്പെട്ടത്‌ ശ്രീ പാർവതി ദേവിയുടെ ക്ഷേത്രത്തിനു മുന്നിൽ ആയി

അവിടെ എല്ലാരും പുറമെ നിന്ന് തൊഴുതു

അപ്പുവും പാറുവും തൊഴുതു

അവിടെ നിന്നും മുന്നിലേക്ക് നീങ്ങി

ക്ഷേത്രകുളത്തിലേക്ക്

അപ്പു ആ നിലാവ് പൊഴിക്കുന്ന ചന്ദ്രനെ നോക്കി

മോനെ രണ്ടു പേരും പോയി ആ വെള്ളത്തിൽ മുങ്ങി കിടക്കു

ലക്ഷ്മി ‘അമ്മ പറഞ്ഞു

വാ അപ്പു ,,,,നമ്മുക് വെള്ളത്തിൽ മുങ്ങാ൦ ,,,,,,പാറു അപ്പുവിനെ വിളിച്ചു.

എന്നിട്ടു അപ്പുവിന്റെ കൈകളിൽ മുറുകെ പിടിച്ചു അവർ രണ്ടു പേരും കൂടെ നടകൾ ഇറങ്ങി

എന്നിട്ടു ആ വെള്ളത്തിലേക്കു കാൽ വെച്ച് ഇരുവരും ഒരുമിച്ചു വെള്ളത്തിലേക്കു ഇറങ്ങി

നെഞ്ചറ്റം വരെ വെള്ളം എത്തി

അപ്പു നമുക്ക് ഇനി ഒരുമിച്ചു മുങ്ങാം ..പാറു പറഞ്ഞു.

പാറുവും അപ്പുവും കൂടെ ആ വെള്ളത്തിൽ മുങ്ങി

ഒരു മിനിട്ടോളം അവർ ആ വെള്ളത്തിൽ മുങ്ങി കിടന്നു

ശ്വാസം മുട്ടുന്ന അനുഭവം വന്നപ്പോള്‍ വേഗം മുകളിലേകു ഉയർന്നു

ആദി പെട്ടെന്ന് ബോധാവസ്ഥയിലേക് എത്തി.

അവൻ ഞെട്ടി പോയി

അവൻ ആ ക്ഷേത്രകുളത്തിൽ തന്നെ ആണ് കൂടെ ആരും ഇല്ല അവൻ ഇടം വലം നോക്കി.

പാറുവിന്റെ കയ്യിൽ കരുതിയിരുന്ന ചെന്താമരകൾ അവിടെ വിരിഞ്ഞു നിൽക്കുന്നു

അവനു ആകെ അത്ഭുതവും ഭയവും ആയി

എന്താണ് ഇത്

സ്വപ്നമോ സത്യമോ ?

ഞാൻ എങ്ങനെ ഈ കുളത്തിൽ എത്തി, സ്വപ്നത്തിൽ നടന്നു വന്നോ. കയ്യിൽ എന്തോ ഉളള പോലെ

കൈ ഉയർത്തി നോക്കിയപ്പോ ആ മരക്കട്ട കയ്യിൽ ഇരിക്കുന്നു

ദേഹം ആകെ നനഞ്ഞു,

അവൻ ഒന്നുകൂടെ മുങ്ങി മുകളിലേക്കു കയറി

പിന്നെ വേഗം നടന്നു

നടന്നു നടന്നു ആ പാലമരചുവട്ടിൽ എത്തി, അവിടെ നോക്കിയപ്പോ യക്ഷി അമ്മയുടെ പ്രതീഷ്ഠക്കു ചുറ്റുമായി കുറെ പാലപൂക്കൾ, അതുകൂടാതെ കുറച്ചു താമരപ്പൂക്കളും അവിടെ അർപ്പിച്ചിരിക്കുന്നു,

അവനാകെ ഭയം ആയി, അവന്‍ വേഗം നടന്നു

അവൻ ലോഡ്ജിൽ എത്തി

അപ്പോ ലോഡ്ജിലെ സൂക്ഷിപ്പകാരൻ അവനെ അമ്പരന്നു നോക്കി

ഇതെവിടെ പോയതാ ,,,,?

ഒന്ന് കുളിക്കാൻ …എന്ന് ആദി പറഞ്ഞു

അങ്ങേരു ഒന്നും മനസിലാകാത്ത പോലെ ആദിയെ നോക്കി

അവൻ വേഗം മുകളിലേക്കു സ്റ്റെപ് കയറി വാതിൽ തുറന്നു

റൂമിലെത്തി, ശേ എന്നാലും ഇത് എന്ത് സംഭവിച്ചതാകുമോ അവൻ ലൈറ്റ് ഇട്ടു

എന്നിട്ടു ആ മരക്കട്ടെ… മേശയിൽ വെച്ച് പോയി നനഞ വസ്ത്രം മാറി  ദേഹം തുടച്ചു ഒരു മുണ്ടു  എടുത്തു ഉടുത്തു, അതിനു ശേഷം വന്നു കട്ടിലിൽ കിടന്നു

അപ്പു കിടന്നു ഒന്നും മനസിലാകാതെ, കുറച്ചു നേരം കിടന്നു, പതുക്കെ ഉറക്കത്തിലേക്കു വീണു.

കിർ…………………………………………………………….എന്ന് ഒരു ശബ്ദം വരുന്ന പോലെ

അവൻ എഴുന്നേറ്റു  കാതു കൂർപ്പിച്ചു…. ഇപ്പോ ഇല്ല

വീണ്ടും കണ്ണടച്ചു കിടന്നു.

അപ്പൊ വീണ്ടും ആ ശബ്ദം ,,,ഇപ്പോ അതിന്റെ ഒച്ച കൂടുന്നുണ്ട്

കിർ൪ ൪ ൪ ൪൪ ……………………………………….

അവൻ  എഴുന്നേറ്റു ലൈറ് ഇട്ടു

അപ്പോൾ കണ്ട കാഴ്ച അവനെ ഒരുപാട് ഒരുപാട് അത്ഭുതപെടുത്തി

ആ മരക്കട്ട താന്‍ എത്ര ശ്രമിച്ചിട്ടും ഇതുവരെ തുറക്കാൻ കഴിയാത്ത ആ മരക്കട്ട നാല് വശങ്ങളിലേക്കു ആയി സ്വയം തുറന്നു കൊണ്ടിരിക്കുന്നു, ആ കട്ടിയുള്ള നാല് വശങ്ങളിലേക്കും വിരിഞ്ഞു വന്നു ഒരു നാല്പത്തി അഞ്ചു ഡിഗ്രി ആംഗിളിൽ നിന്നു.

അതിന്റെ ഉള്ളിൽ എന്തൊക്കെയോ സാധനങ്ങൾ

അവൻ അത്ഭുതം വിട്ടുമാറാതെ ആ സാധനങ്ങൾ പുറത്തേക്ക് എടുത്തു.

<<<<<<O>>>>>>

ഒരു അര അടി സമചതുരത്തിൽ ഉള്ള ഒരു കറപിടിച്ച തുണിയിൽ പൊതിഞ്ഞ ഒരു വൃത്താകൃതിയില്‍ ഉള്ള ലോഹചെപ്പ്, പിന്നെ ഒരു ചെമ്പുചുരുൾ ചതുരത്തിൽ ഉള്ളത്, അതിനോടൊപ്പം കരിപിടിച്ച ഒരു പേപ്പർ വെയിറ് പോലെ ഉള്ള ഒരു സ്ഫടിക കട്ട.

ഇത് എന്തൊക്കെ ആണവോ അവനു ഒരു എത്തും പിടിയും കിട്ടിയില്ല

അപ്പു ആദ്യം ആ ചെമ്പു ചുരുൾ തുറന്നു നോക്കി അതിൽ ഒന്നും എഴുതിയിട്ടില്ല വെറും പ്ലെയിൻ ആയി ഇരിക്കുന്നു, അവൻ തിരിച്ചും മറിച്ചും ഒക്കെ നോക്കി ഒന്നും ഇല്ല, ആളെ കളിയാക്കുന്ന പരിപാടി ആയി പോയി

ആ കറ പിടിച്ച വെള്ളതുണി ഒരു സൈഡീൽ ഒതുക്കി വെച്ച്, ആ ലോഹചെപ്പു തുറക്കാൻ നോക്കി, അത് തുറന്നു വരുന്നില്ല, കുറെ ശ്രമിച്ചു എങ്ങനെ ഒക്കെയോ അത് തുറന്നു വന്നു, അവൻ അതിന്റെ ഉള്ളിലെ വസ്തുക്കൾ ഒരു ന്യുസ് പേപ്പറിൽ ഇട്ടു നോക്കി, എല്ലിൻ കഷ്ണങ്ങളും ചാരവും ,,,അവനു ആകെ ഭയം ആയി, ഇത് ചിതാഭസ്‌മം ആണല്ലോ ,,,,ആരുടെ ആയിരിക്കും, ഇത്ര സൂക്ഷമായി ഈ ചിതാഭസ്‌മം ഒക്കെ സൂക്ഷിക്കാൻ ആയി ഇത് നിധി ആണോ, അല്ലല്ലോ ,,,അല്ല ഇനി ഇത് ആരുടെ ചിതാഭസ്‌മം ആണ്, മുത്തശ്ശന്റെ ആകുമോ അതോ മുത്തശ്ശിയുടെ അച്ഛന്റെയോ അമ്മയുടേയോ സഹോദരങ്ങളുടെയോ ആയിരിക്കുമോ … അവൻ അത് ഭദ്രമായി അതെല്ലാം ലോഹചെപ്പില്‍ നിക്ഷേപിച്ചു അടച്ചു വച്ചു.

അവനാകെ സംശയം ആയി, ഇത് എന്നാലും പിന്നെയും മനുഷ്യനു പിടി തരാതേ ഇരിക്കുക ആണല്ലോ..

അവൻ വെറുതെ ആ കറുത്ത സ്ഫടിക കട്ട എടുത്തു നോക്കി.

അവന്റെ പെരുവിരലിന്റെ ഉയരം ഉണ്ട് അതിനു കൈവെള്ളയുടെ ഉള്ളില്‍ കൊള്ളാവുന്ന വ്യാസവും ഉണ്ട്, കൂടെ ഏഴു മുഖങ്ങള്‍ വശങ്ങള്‍ ഉണ്ട്, ആകെ ചെളി പിടിച്ചു കറുത് ഇരിക്കുന്നു,

ഇത് എന്ത് സാധനമാ മുത്തശി, ഇത് പേപ്പർ വെയിറ് വല്ലതും ആണോ ഈ കറുത്ത കട്ട, അപ്പു പോയി കഴുകി നോക്കട്ടെട്ടോ.

എന്ന് പറഞ്ഞു അവൻ വാഷ് റൂമിൽ ചെന്ന് ഒരു കപ്പിൽ വെള്ളമെടുത്തു അതിൽ ഒഴിച്ച് കഴുകി.

കറുപ്പ് നന്നായി പറ്റി പിടിച്ചു ഇരിക്കുകയാണ്,

അവൻ അതിൽ സോപ്പ് പുരട്ടി കഴുകി ചെറുതായി ഇളകുന്നുണ്ട്

അവൻ ഒരു കപ്പിൽ സോപ്പു പൊടി കലക്കി അതിൽ ആ സ്ഫടികകല്ല് മുക്കി വെച്ച് ഒരു ഇരുപതു മിനിറ്റു ക്കഴിഞ്ഞു പുറത്തേക്ക് എടുത്തു നന്നായി കൈ കൊണ്ട് കഴുകി കഴുകി അതിനുപുറത്തെ കറുത്ത ചെളി ഒകെ കളഞ്ഞു

328 Comments

  1. മഹാദേവന് നന്ദി ❤️
    ————–

    ഇരുപത്തി നാലാം ഭാഗം, ഈ ഭാഗത്തു ഒരുപാട് പ്രതേകതകൾ ഉണ്ട്..

    ഈ പാർട്ട്‌ കേന്ദ്രികരിച്ചത് നരന്റെ ലൈഫും എസ്റ്റേറ്റും ഒക്കെ ആയിരുന്നു, സത്യം പറഞ്ഞാൽ ഇതിനു മുൻപത്തെ പാർട്ടിൽ ആദി നരന്റെ ഒപ്പം സ്പെൻഡ്‌ ചെയ്യുന്ന ടൈം എനിക്ക് വല്യ താല്പര്യം ഇല്ലാത്ത പോർഷൻ ആയിരുന്നു, പക്ഷെ ഈ പ്രാവശ്യം അത് മാറി, നരന്റെ അല്ലെങ്കിൽ നരനെ പ്രണയിക്കുന്ന കിളി കൊള്ളാം, ഒരുപാട് ഇഷ്ടപ്പെട്ടു, 30 വയസ്സ് വരെ വന്ന എല്ലാ കല്യാണ ആലോചനകളും മുടക്കി നരന് വേണ്ടി കാത്തു ഇരിക്കുന്നെങ്കിൽ അത് അസ്ഥിക്ക് പിടിച്ച പ്രേമം തന്നെയാ, പുള്ളികാരിയുടെ സംസാരം ഒക്കെ നല്ല രസം ആയിരുന്നു വായിച്ച ഇരിക്കാൻ ?

    ഒൻപതിൽ നിന്നും ഒമ്പതിനായിരം ആയ സമര പോരാളികൾ ആയ സ്ത്രീ ജനങ്ങൾ, അത് ഒരു രക്ഷേം ഇല്ലായിരുന്നു, “നാങ്കളും ഇറുക്കെ,,ഉണ്കള്‍ കൂടെ”, അത് വായിച്ചപ്പോ ഒരു ഉന്മേഷം വെച്ച പോലെ, സ്ത്രീ ശക്തി കാണിച്ചു തന്ന സീൻ ആയിരുന്നു, ആദിയുടെ ബ്രെയിൻ വർക്ക്‌ ചെയ്യുന്നതും കാണിച്ചു തന്നു, പെട്ടതലയന്റെ തലക്കകത് നരച്ചും ബുദ്ധിയാ ?

    ഈ പാർട്ടിന്റെ വേറെ ഒരു പ്രതേകത ആയിരുന്നു, ഒരിക്കലും പ്രത്യക്ഷ പെടാതെ ജസ്റ്റ്‌ ഒരു പേര് മാത്രം ആകും എന്ന് കരുതിയ നന്ദു മാമൻ ഒരു ഇടിവെട്ട് എൻട്രൻസ് നടത്തിയതു. നന്ദു + ആദി കോംബോ അടിപൊളി ആയിരുന്നു, സത്യം പറഞ്ഞ സന്തോഷവും കരച്ചിലും ഒരുപോലെ തോന്നിയ പോർഷൻ ആയിരുന്നു നന്ദുവിനെ ആദി വിളിച്ചു നന്ദു മാമ എന്ന് പറഞ്ഞപ്പോ തോന്നിയത് ?

    // ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

    “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

    ഞാൻ മുൻപത്തെ പാർട്ടുകളിൽ പലപ്പോഴും പറഞ്ഞ കാര്യം, ഈ സീൻ ഞാൻ നേരിട്ട് കണ്ട ഒരു ഫീൽ ആയിരുന്നു, ആ അമ്മ ആ കുട്ടിയെ എടുത്തുകൊണ്ടു കണ്ണ് തുടച്ചു നടക്കുമ്പോ, ആ സീൻ ഞാൻ സ്ലോ മോഷനിൽ കണ്ടു ഞാൻ നേരിട്ട്, എന്റെ കണ്ണും നിറഞ്ഞു, എ ട്രൂലി ഇമോഷണൽ സീൻ ??

    കോപ്പ് ആ പരസ്യം കളഞ്ഞപ്പോ സമാധാനം ആയല്ലോ, കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞതാ, ഞാൻ തെറി പറഞ്ഞു കൊല്ലും എന്ന്, പക്ഷെ ആതിക്ക് കുഴപ്പം ഇല്ല എന്ന് കേട്ടപ്പോൾ ഞാൻ അടങ്ങി, പിന്നെ അവന്റെ വല്യ ആഗ്രഹം ആയ വണ്ടിയും എടുത്തപ്പോ, പിന്നെ 9 ലക്ഷം കിട്ടിയല്ലോ, അതൊക്കെ ഓർത്തു ഞാൻ വെറുതെ വിടുവാനെ ഹർഷപ്പി, ഞാൻ ആ പരസ്യം പാലിയം ഉള്ളവർ കാണണം എന്ന് കരുതി ഇരുന്നതാ കോപ്പ്, ആ രാജ കുമാരന്റെ പരസ്യം കണ്ട് പാറുവിന്റെ മനസ്സിൽ എന്തേലും കത്തും, എന്നിട്ട് അവൾക്ക് ആദിയോട് പ്രണയം തോന്നും എന്നൊക്കെ ഞാൻ കൊറേ ചിന്തിച്ചു കൂടി, എന്നോട് ഈ ചതി വേണ്ടായിരുന്നു ????

    പാറു രഞ്ജൻ ഫോൺ കാൾ ??????

    അത് വായിച്ചോണ്ട് ഇരുന്നപ്പോൾ നിർതിയിട്ട് പോടെ എന്ന് ഞാൻ അറിയാതെ തന്നെ പറഞ്ഞു പോയി, അത്രക്ക് തോൽവി, എന്റെ മോനെ വെരുപ്പീരു പ്രേമം ??

    അപ്പൊ രഞ്ജന്റെയും പാറുവിന്റെയും കല്യാണം കാണേണ്ട അവസ്ഥ ആയി അല്ലെ, മല്ലയ്യ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു, കഥയുടെ മുക്കാൽ ഭാഗവും ആദിയുടെ പാറുവിനോടുള്ള പ്രേമം പറഞ്ഞു തന്നിട്ട് ഒരു വരുത്താന് കൊടുക്കാൻ പോകുവാണല്ലോ നീ ഹർഷ, മഹാ പാപി ????

    // “സൂര്യബന്ധനം ചെയ്തു സംരക്ഷിച്ച മരകാള, സൂര്യന്റെ ദിനമായ ഞായറാഴ്ച സൂര്യ൯ പ്രതിനിദാനം ചെയ്യുന്ന അഗ്നിയെ കൊണ്ട് ഭേദിച്ച് ഒന്നാം രഹസ്യം വെളിവായി.”

    “ചന്ദ്രബന്ധനം ചെയ്തു സംരക്ഷിച്ച മരക്കട്ട ചന്ദ്രന്റെ ദിനമായ തിങ്കളാഴ്ച ചന്ദ്ര൯ പ്രതിനിദാനം ചെയുന്ന ജലത്തെ കൊണ്ട് ഭേദിച്ച് രണ്ടാം രഹസ്യവും വെളിവായി.” //

    നിങ്ങളുടെ വയറു നിറച്ചും ഇമാജിനേഷൻ ആണല്ലോ മനുഷ്യാ, ഹോ ഇങ്ങനെ ഒക്കെ ചിന്തിച് എടുത്തു എഴുതണമെങ്കിൽ നല്ല കിറുക്ക് ഉള്ള മനുഷ്യൻ ആകണം, അജ്ജാതി കോർഡിനേഷനും ലിങ്കും, ഹെന്റെ മോനെ നമിച്ചു ???

    അപ്പൊ രണ്ടു സൂചനകൾ ആതിക്ക് തെളിഞ്ഞു, ഇനി ഉള്ള മൂന്നാമത്തെ സൂചന എന്റെ ഒരു നിഗമനം വെച്ച പാറുവിന്റെയും രഞ്ജൻ തെണ്ടിയുടേം പ്രേമം അല്ലെങ്കിൽ കല്യാണം ആദി അറിഞ്ഞു കഴിയുമ്പോ ആണോ? അപ്പോൾ അല്ലെ അവൻ എല്ലാം ഇട്ടിട്ട് പോകും എന്ന് പറഞ്ഞത് നേരത്തെ എപ്പോളോ, ആ അറിയില്ല, ആണെന്ന് തോന്നുന്നു. ആദി ആ വിവരം ഒന്ന് വേഗം അറിഞ്ഞിരുന്നേൽ ആ പാവം എല്ലാം നിർത്തി പോയേനെ കോപ്പ്, അതും കൂടെ അറിഞ്ഞാൽ പിന്നെ എനിക്ക് മാറ്റി രണ്ടു തൊലിഞ്ഞ പ്രേമ ജോടികൾ എന്നാ തേങ്ങ കാണിച്ചുള്ള സീൻ ഉണ്ടായാലും കൊഴപ്പം ഇല്ല, പക്ഷെ ആദി അറിയുന്നില്ലലോ, ഒന്ന് അറിയിക്ക് അവനെ ??

    ഹോ ഈ പാർട്ടിന്റെ എൻഡിങ് നല്ല ത്രില്ലിംഗ് ആയിരുന്നു, ആദി അങ്ങനെ ഒന്നും മരിക്കില്ല എന്ന് അറിയാം പക്ഷെ സ്റ്റിൽ ആകാംഷ നൽകുന്ന എൻഡിങ് ഒരേ സമയം ശിവശൈലത്തെ സ്വാമിക്ക്, സായിആശ്രമത്തെ ഭദ്രാമ്മക്കും ആ സൂചന കിട്ടി, ഇനി കണ്ടറിയാം ?⚡️⚡️

    എന്റെ ഹർഷ എനിക്ക് ഈ അഭിപ്രായങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞ് ആ കംമെന്റിന്റെ എൻഡിങ് പറയാൻ ഉള്ള വാക്കുകൾ ഒക്കെ തീർന്നു ഹോ, നിങ്ങൾ ഒരു മഹാ സംഭവം തന്നെയാ, ഇന്ന് മാത്രം ഞാൻ രണ്ടു കമന്റ്‌ ഇട്ടു, ഇന്ന് മാത്രം ഞാൻ ഒന്നര പാർട്ട്‌ വായിച്ചു, ബാക്കി ഒന്നര അല്ലെങ്കിൽ രണ്ടാമത്തെ പാർട്ട്‌ വായിക്കാൻ പോണ്, ഇരുപത്തി അഞ്ചാമന്റെ, എന്നെ ഓരോ പാർട്ട്‌ വായിച്ചു വായിച്ചു വരുമ്പോളും നിങ്ങളോട് ഉള്ള ആരാധന കൂടി കൂടി വരുവാ, യു ആർ എ യൂണിക്‌ & ഡിഫറെൻറ് റൈറ്റർ ആൻഡ് യു ഡിസർവ് എവെരി ബിറ്റ് ഓഫ് അപ്പ്രീസിയേഷൻ യു ആർ ഗേറ്റിങ് ????

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. / ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

      “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

      ഈ സീൻ സത്യം പറഞ്ഞ സ്ലോ മോഷനിൽ മനസ്സിൽ വരുന്നതിനു മുൻപ് ഞാൻ വിങ്ങി പൊട്ടി പോയി, ഞാൻ വേറെ ഒരു പാർട്ടിൽ ആതിക്ക് പൊള്ളൽ ഏറ്റു കഴിഞ്ഞു അവൻ സായിഗ്രാമത്തിൽ വിളിച്ചു ഞാൻ അവിടെ നിന്നോട്ടെ, ഒരു കൊഴപ്പവും ഉണ്ടാക്കില്ല എന്ന് പറഞ്ഞപ്പോ പെട്ടെന്ന് കണ്ണ് കൈ കൊണ്ടു പൊതി കരഞ്ഞു, അപ്പോൾ എന്റെ മനസ്സ് നിറഞ്ഞു നെടുവീർപ് ഇട്ടു, അതുപോലെ തന്നെ ആയിരുന്നു ഈ സീനും ?????

      ഇത് പറയണ്ട് പോകാൻ തോന്നിയില്ല, കാരണം അത്രക്ക് ഫീൽ ചെയ്ത മൊമെന്റ് ആയിരുന്നു, പ്രതേകിച്ചു അവൻ ആ ഡയലോഗ്ഇന്റെ അവസാനം ലക്ഷ്മി അമ്മയും തോക്കില്ല എന്ന് പറഞ്ഞപ്പോ ??

  2. അവനാ ആശുപത്രീ വരാന്തകളിലൂടെ മോക്ഷം കിട്ടാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആത്മാവിനെ പോലെ എന്ത് ചെയ്യണം എന്നറിയാതെ എന്തൊക്കെയോ പുലമ്പിനടക്കുന്നു…
    കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ ആ കണ്ണുനീർ പോലും ആരും കാണാതെ..
    പെട്ടെന്നാണ് തന്റെ മുന്നിൽ ആ കാഴ്ച അവന് കണ്ടത്.പല മതസ്തർക്കും പ്രാർത്ഥിക്കാൻ സജ്ജമാക്കിയ ഒര് ആരാധനാലയം പോലെ ചില്ല് കൂട്ടിൽ ഓരോ പ്രതിഷ്ടകളും.
    അവൻ അവിടേക്ക് നടന്നടുത്തു.
    അവിടെ എത്തിയ അവൻ അവിടെ തറയിൽ മുട്ടിലിരുന്ന് പ്രാര്ജിക്കാൻ തുടങ്ങി.
    അവന്റെ തകർന്ന മനസ്സുകമായി അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
    “എല്ലാ ദൈവങ്ങളും ഒന്നാണ് മനുഷ്യരല്ലേ അതിനെ വേർതിരിച്ചു മാറ്റിയത്. എനിക്ക് എല്ലാം ഒന്നാണ്. എനിക്ക് ചോദിക്കാനും ഒന്ന് മാത്രം.. രക്ഷപ്പെടുത്തിക്കൂടെ ആ പാവത്തിനെ”…
    അവന്റെ മിഴികളിൽ നിന്നും ധാരയായി മിഴിനീർ പൊഴിച്ചുകൊണ്ടിരുന്നു.പക്ഷേ അവൻ അറിയുന്നില്ലല്ലോ ആ വിധിയുടെ താളുകളിൽ നിന്ന് ഒര് ചെറു അക്ഷരം പോലും തിരുത്താൻ
    ആ മുകളിൽ ഇരിക്കുന്നയാൾ തയ്യാറല്ല എന്ന്..
    അവൻ വീണ്ടും അവിടെ നിന്ന് എണീറ്റ് നടന്നു അവസാനം എത്തേണ്ടിടത് എത്തിയപ്പോ അവനൊന്ന് വീക്ഷിച്ചു. അവിടെ അവൻ കണ്ടു
    രണ്ടു പേരെ.. ആ ശരീരങ്ങളിൽ ജീവനുണ്ടോ എന്ന് പോലും പറയാൻ കഴിയാത്ത വിധം തളർന്നിരിക്കുന്നു.. അതും കൂടെ കണ്ട നിമിഷം അവന്റെ സംഭരിച്ച എല്ലാ മനോധൈര്യവും ചോർന്നു പോയപോലെ. അവരെ എന്ത് പറഞ്ഞശ്വസിപ്പിക്കും.. എന്തൊക്കെയോ ചിന്തിച് അവൻ അവരുടെ അടുത്തിരുന്നു.
    അവളുടെ അച്ഛൻ ആ അമ്മയെ ആശ്വസിപ്പിച്ചു അവനെ ഒന്ന് നോക്കി. ആ ഗംഭീര്യം നിറഞ്ഞു നിന്ന ആ കണ്ണുകളിൽ ഇന്ന് വറ്റാത്ത കണ്ണുനീർ മാത്രം. ഏത് പ്രതിസന്തിയിലും താങ്ങായി നിന്ന ആ മനുഷ്യന് പോലും ഇപ്പൊ ഒന്നുമല്ലാതായ നിമിഷം..
    “അവ.. അവളെ കണ്ടിരുന്നോ. “ഇടറിയ ശബ്ദതത്തിൽ അവൻ അയാളോട് ചോദിച്ചു.
    “മ്മ് കൊറച് മുന്നേ കണ്ടിരുന്നു, സംസാരിച്ചു”
    ഒര് ദുർഭലമായ മറുപടി. അപ്പോഴും ആ കണ്ണുനീർ കാണങ്ങൾ ഒഴുകിക്കൊണ്ടിരുന്നു.
    പെട്ടന്ന് ഒര് ഡോർ തുറക്കുന്ന ശബ്ദം അവരെല്ലാവരും അവിടേക്ക് നോക്കി. ആ icu എന്നെഴുതിയ ചില്ല് കൂട് തുറന്ന് മാലാഖയെ പോലെ വന്ന ഒര് സിസ്റ്റർ. അവൻ ഒര് നിമിഷം ചിന്തിച്ചു ഭൂമിയിലെ മാലാഖമാർ ആയ ഇവർക്ക് പോലും ആ ജീവനെ രക്ഷിക്കാനാകുന്നില്ലല്ലോ..
    “ഈ rahzin ആരാ പെഷ്യൻറ് കാണാം എന്ന് പറയുന്നു ”
    അത് കേട്ടതും അവന്റെ മനസ്സിൽ എന്തെല്ലാമോ കടന്ന് പോയ നിമിഷം.. അവൻ ഒര് നിമിഷം ആ പിതാവിന്റെ മുഖത്തേക്ക് നോക്കി നിന്നു. അദ്ദേഹം അവനെ കണ്ണ് കൊണ്ട് അകത്തേക്ക് പോകാൻ പറഞ്ഞ നിമിഷം അവൻ ഇടരുന്ന കാലടികളാൽ മുന്നോട്ട് പോയി. അവിടെ ആ ബെഡിൽ അവളെ കണ്ട മാത്രയിൽ അവന്റെ മനസ്സിൽ രണ്ടര വർഷങ്ങൾക്ക് മുമ്പ് തന്റെ മുന്നിൽ വന്ന ആ വായാടിയായ കുറുമ്പി പെണ്ണിനെ അവന് ഇപ്പോൾ അവിടെ കാണാൻ സാധിച്ചില്ല.അവന്റെ മനസ്സിനെ പിടിച്ചടക്കി അവൻ അവൽക്കരികിലേക്ക് നടന്ന് അവിടെ അവൽക്കരികിൽ ഇരുന്നു.അവൻ വന്നതറിഞ്ഞ അവൾ അവന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു..
    കൊറച് നേരത്തെ മൗനത്തിനു ശേഷം അവൾ അവനോട് ചോദിച്ചു :”സുഖമല്ലേടാ”
    ഒര് വിളരറിയ ചിരി മാത്രം അവൾക്ക് സമ്മാനിച്ചുകൊണ്ട് അവനും അതിന് മൗനമായി മറുപടി നൽകി.
    പിന്നീട് അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം സിസ്റ്റർ വന്ന് സമയമായി എന്ന് പറയുമ്പോൾ അവൾക്ക് ഒരിക്കൽ കൂടി ഒര് പരാജിതന്റെ ചിരി സമ്മാനിച് അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ കയ്യിൽ പിടിച് കൊണ്ട് സിസ്റ്ററോഡായി ഒര് മിനുട്ട് എന്ന് പറഞ്ഞു അവനോട് വീണ്ടും സംസാരിച്ചു :നിന്നോട് അടുത്തിരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഉള്ളതൊന്നും ഞാൻ അറിയുന്നില്ല വേദനയില്ല സങ്കടമില്ല.. നിന്റെ അടുത്ത് നിന്ന് ഒര് പോസിറ്റീവ് ഫീൽ ചെയ്യും എപ്പഴും.. നീ മറ്റുള്ളവരെ പോലെ അടുത്ത് വന്ന് സങ്കടപ്പെട്ടില്ല നീ എപ്പഴും ഒരുപ്പോലെ തന്നെ..
    അവന്റെ മനസ്സിനെ അവൻ തന്റെ എല്ലാ കരുത്തും എടുത്ത് അടക്കി നിർത്തി തന്റെ മിഴിനീർ കണങ്ങളെ തടഞ്ഞു വച്ചു അവൾക്ക് വേണ്ടി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
    “പിന്നെ ഒര് കാര്യം കൂടി നമ്മൾ സ്നേഹിച്ചവർ നമ്മളെ സ്നേഹിക്കണം എന്നില്ല.. എന്ന് കരുതി നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചില്ലെങ്കിലും സങ്കടപ്പെടുത്തരുത്.. കേട്ടോ നീ. ഞാനെന്താ ഉദ്ദേശിച്ചത് എന്ന് നിനക്ക് മനസ്സിലായിക്കാണും എന്ന് ഞാൻ വിശ്വസിക്കുന്നു”
    അവിടെയും അവൾക്ക് വേണ്ടി അവൻ ഒന്ന് പുഞ്ചിരിതൂകി. “ഇനി നീ പൊക്കോ സിസ്റ്ററെ ഇനിയും വരുത്തണ്ട ”
    ഇത് കേട്ടതും അവൻ അവിടെ നിന്നും ഇറങ്ങി. നടന്നകലുന്ന ആ സമയത്ത് അവൻ അവളുടെ അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കി വീണ്ടും ആ വരാന്തയിലെ ഇരുളിലൂടെ വീണ്ടും നടന്നകന്നു..
    അവന്റെ കണ്ണുകളിൽ നിന്നും അത്രയും നേരം അവൻ സംഭരിച്ച എല്ലാ കണ്ണുനീരും അവന്റെ അനുവാദത്തിന് പോലും കാത്തുനിൽക്കാതെ ഒഴുകിക്കൊണ്ടിരുന്നു..
    അതേ സമയം അകത്തെ ആ ജീവനും ആ നക്ഷത്രത്തെരുവോരങ്ങളിലേക്ക് ചേക്കേറിയതും ആരും അറിയാതെ പോയ്‌…

    1. മച്ചാനെ പൊളി ആട

      1. 26il അഭിപ്രായം പറഞ്ഞിട്ടുണ്ട്

    2. Ly ❤. Ithaano nee sheriyaavanilla enn paranja scn. Edaa nalla feel und. Ith oru kadha aayi etrayum pettann thaa.

    3. Lilly ..
      Nyc aayikn ..
      Nink kayiv und … nee edonn elaborate cheyy .. nalloru kadha kittumenn enk orppund …
      Ee oru cheriye plotil tenne lyf und … i can feel it .. adhkondaa paranat nink nalloru kadha eyutaan pattum .. enk vishwasamund

  3. ഈ പാർട്ട്‌ ഇപ്പോഴാണ് വായിച്ചത്
    കൂടുതൽ മനോഹരം എന്നെ പറയാനുള്ളൂ
    All the best ?

  4. putiyathu vanitundu

  5. 3 മിനുട്ടുകൾ കൂടി

    1. vannu vannu.home pageyl po

  6. ഈ സമയത്ത് ചോദിക്കുന്നെ ശെരിയാണോ ആവോ..എന്നാലും പാർട് 23 എവിടെ?? ??

    1. avide ella… chodikam

  7. അമ്മുട്ടി

    എല്ലാവരും ഉണ്ടോ ഇവിടെ,എന്നെ പരിചയം ഉണ്ടോ

    1. oru parijayam ella… ara. ?

    2. @ അമ്മുട്ടി
      എവിടെയോ കണ്ട് നല്ല പരിചയം
      വാര്യംപള്ളിലെ മീനാക്ഷി അല്ലെ നീ

    3. അള്ളാ…. മ്മടെ രാവണി

Comments are closed.