അപരാജിതൻ 11 [Harshan] 7233

പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ മൊബൈലിൽ ഒരു ഗുഡ് മോണിങ് മെസ്സേജ് അനുപമയുടെ വക, അവനു൦ തിരിച്ചു ഒരു ഗുഡ് മോണിങ് അയച്ചു, എന്തോ അനുപമയുമായി സംസാരിക്കുമ്പോ നേരം പോകുന്നത് അറിയില്ല, ഒരു പാവം കുട്ടി, നല്ല കുട്ടി ആണ് അനുപമ അവൻ മനസിൽ ഓർത്തു.

അതുകഴിഞ്ഞു അവൻ വേഗം പോയി റെഡി ആയി ബാലുവിന്റെ വിളിക്കായി കാത്തിരുന്നു, കുറച്ചു കഴിഞ്ഞപ്പോ ബാലു വിളിച്ചു, എവിടെയോ പോകാനുണ്ട്, ഉച്ച കഴിഞ്ഞേ വരൂ എന്ന് പറഞ്ഞു.

ആയിക്കോട്ടെ എന്ന് മനു പറഞ്ഞു, അവിടെ സിനിമ ഒക്കെ കണ്ടു ഇരുന്നു ,

അപ്പോളും ഉള്ളില് അപ്പുവിന്റെ ജീവിത കഥ അവൻ ഓരോന്നായി സങ്കൽപ്പിച്ചു കൊണ്ടിരുന്നു, സങ്കൽപ്പിച്ചു കൂട്ടിയാലും ഒന്നും നടക്കില്ല എന്ന് കരുതി, ഇനി ആ മരക്കട്ട കൂടെ അപ്പുവിന് തീയിൽ ഒന്ന് കാണിച്ചു നോക്കാമായിരുന്നു, അപ്പൊ ആ മരക്കട്ട തുറന്നു വന്നേനെ, ഈ അപ്പു ചിലപ്പോ വെറും മണ്ടൻ ആണ്, ബുദ്ധി