അപരാജിതൻ 11 [Harshan] 7232

അന്ന് ഓഫീസില്‍ ചെന്നപോള്‍ ആണ്

ആദി ഈ വിവരം അറിഞ്ഞത്.

ഇടയ്ക്കു ശ്യാമിനെ വിളിച്ചിരുന്നു ശ്യാം എല്ലാം ആദിയോട് പറയുകയും ചെയ്തു, ശിവയെ കുരിച്ചോന്നും പറഞ്ഞില്ല, വിവരങ്ങള്‍ തിരക്കി ആദി ഫോണ്‍ വെച്ചു.

അന്ന് രാത്രി  ആദി ഒറ്റക്ക് ലോഡ്ജ റൂമിന്റെ മുകളിലെ ടെറസില്‍ ഒറ്റക്ക് ഇരിക്കുക ആയിരുന്നു, അന്ന് പൌര്‍ണ്ണമിയും, അമ്പിളി മാമന്‍ നല്ല വട്ടത്തില്‍ പ്രകാശം ചൊരിഞ്ഞു നില്ക്കുക ആണ് നല്ല കുളി൪മയുള്ള നിലാവും ഉണ്ട്, വിണ്ണില്‍ അനെകയിരം താരങ്ങളും.

വല്ലാത്ത ഒരു വശ്യ സൗന്ദര്യം ആ രാത്രിക്കു ഉണ്ടായിരുന്നു.

പലപ്പോഴും ചന്ദ്രനെ കണ്ടിട്ടുണ്ട് നിലാവുള്ള ആകാശവും കണ്ടിട്ടുണ്ട് പക്ഷെ ഇന്നെന്തോ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ദിവ്യമായ അനുഭൂതി.

അവൻ ആ ഭംഗി ആസ്വദിച്ചു ഇരുന്നു.

എന്തോ മനസിലേക്ക് വന്നത് ആ പരസ്യം ആയിരുന്നു ഒരു രാജകുമാരിയെ ശത്രുക്കളിൽ നിന്നും സംഘട്ടങ്ങളിലൂടെ രക്ഷിക്കുന്ന ദൃശ്യങ്ങൾ എല്ലാം മനസിലേക്ക് വന്നു.

അവൻ കുറച്ചു നേരം കണ്ണുകൾ അടച്ചു നിന്നു.

അന്ന് ആ ഷൂട്ടിംഗ് ൽ അഭിനയിച്ച സീൻ ആണ് അവന്റെ മനസിലേക്ക് വന്നത്

ഒരു കറുത്ത കരുത്തനായ കുതിരയുടെ പുറത്തു ദൂരെ നിന്നും പാഞ്ഞു വരുന്ന ആദി, അവനു മുന്നിൽ അവനോടു ചേർന്നു ഇരിക്കുന്ന പാറു, പാറു പ്രണയാർദ്രമായ ഭാവത്തോടെ ആദിയെ നോക്കുന്നു,

ആ കാഴ്‌ച കണ്ടു അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു

എവിടെയോ ഒരു നദിയിൽ നിന്നും പാർവതിയെ കൈകൾ വാരി എടുത്തു നടക്കുന്നു, അവളുടെ ദേഹം മൊത്തം നനഞ്ഞു ഈറനോടെ ആണ്, അവൾ ആ കൈകളിൽ കിടന്നു പ്രേമത്തോടെ അപ്പുവിനെ നോക്കി ലജ്ജാവിവശയായ അവസ്ഥയിൽ,പാറുവിനു അപ്പുവിന്റെ കണ്ണുകളിൽ പോലും നോക്കാൻ സാധിക്കുന്നില്ല അവൾക്കു അവന്റെ ചുണ്ടിൽ ചുംബിക്കാൻ ആഗ്രഹിക്കുന്ന പോലെ

അവന്‍ പെട്ടെന്ന് കണ്ണുകള്‍ തുറന്നു

എന്തോ ഉറക്കം വരുന്നു പതിവില്ലാതെ, സാധാരണ ഈ സമയത്തു ഉറക്കം വരാത്തതാണ്, ആ വേറെ പണി ഒന്നും ഇല്ലലോ പോയി കിടന്നുറങ്ങാം എന്ന് കരുതി ആദി താഴേക്ക് ഇറങ്ങി.

<<<<<O>>>>

 

ഇനി നിർത്താം…വയ്യാണ്ടായി മനു …

അയ്യോ ..നല്ല രസം പിടിച്ചു വരിക ആയിരുന്നു, സാരമില്ല ആദ്യം ബാലു ചേട്ടൻ കംഫര്ട് ആയി ഇരിക്കണം, നമ്മുക് നിർത്താം…

എന്തായാലും സംഭവം കലക്കിട്ടോ…

ഈ തുഷാരഗിരിയിലെ സമരത്തെ കുറിച്ചൊക്കെ ഞാൻ കേട്ടിട്ടുണ്ട്, അതിനു ശേഷം സമീര കതിരേശൻ എം.എൽ.എ ആകുകയും ചെയ്തുവല്ലോ ,, നല്ല ഒരുപാട് കാര്യങ്ങൾ സമീര ചെയ്തതായി കേട്ടിട്ടുണ്ട്, അതിനു ശേഷം രാഷ്ട്രീയ൦ ഒക്കെ വിടുകയും ചെയ്തല്ലോ,,, അപ്പൊ കൊല്ലങ്ങൾക് മുന്നേ നടന്ന ആ സമരത്തിൽ നമ്മുടെ അപ്പുവിനും ഒരു സൈലന്റ് റോൾ ഉണ്ടായിരുന്നുല്ലേ ….,ഹോ ,,,പുതിയ അറിവുകള ഇതൊക്കെ ,,,

വാ ബാലു ചേട്ടാ നമ്മുക് പുറപ്പെടാ൦ ….

അവർ നടന്നു ചെന്ന് കാറിൽ കയറി

പക്ഷെ ഏറ്റവും വിഷമിപ്പിക്കുന്നത് ആ ശിവരഞ്ജൻ ഇപ്പൊ ഗോൾ അടിച്ചു കൊണ്ടിരിക്കുക ആണല്ലോ ,,,അതാണ് ഏറ്റവും സങ്കടപെടുത്തുന്നത് …പക്ഷെ കേട്ടിടത്തോളം അവൻ അത്ര മോശക്കാരനോ വില്ലനോ ഒന്നും അല്ലല്ലോ ,,,,,

പാറു ഒരു വിഷമം വന്നപ്പോ വിളിച്ചപ്പോ അവിടെ ശിവ പാഞ്ഞെത്തി , എല്ലാ സഹായവും ചെയ്തു, മാനുഷികമായ കാര്യം,,, പക്ഷെ എന്നെ ചിന്തിപ്പിക്കുന്നത് അതല്ല … ശിവയോടു കാണിക്കുന്ന ഈ മതിപ്പും ബഹുമാനവും ഒക്കെ എന്തെ….. ഇതുപോലെ തന്നെ ഉള്ള ഘട്ടങ്ങളിൽ രക്ഷപ്പെടുത്തിയ അപ്പുവിനോട് ഇല്ലാതെ പോയത് ?… പാറുവിനെ കരിനാഗത്തിനു മുന്നിൽ നിന്നും മാലിനിയെയും ശ്യാമിനെയും ആ ഗുണ്ടകളിൽ നിന്നും ഒടുവിൽ ശ്യാമിനെ ആ തീയിൽ നിന്നും ഒക്കെ നമ്മുടെ അപ്പു അല്ലെ സംരക്ഷിച്ചത് ,, അവനോടു ഈ കൈ വണങ്ങലും തല കുമ്പിടലും നന്ദി പ്രകാശനവും ഒന്നും ഉണ്ടായില്ലലോ…

ബാലു ഒന്നും മിണ്ടിയില്ല”

ആ..പപ്പ ഒരു കഥ പറഞ്ഞു തന്നിട്ടുണ്ട് ,

എന്ത് കഥ ?

ഞാന്‍ പറയട്ടെ ബാലുചെട്ടാ …

ഹാ ,,,പറ ,,,കഥ കേള്‍ക്കാനെനിക് ഒരുപാട് ഇഷ്ടമാ

എന്നാ പറയാം..

ഒരു നാട്ടില്‍ മൂന്ന് അയൽക്കാർ ഉണ്ടായിരുന്നു, ഒരാൾ ഒരു ദരിദ്രൻ ഒരാൾ മിഡിൽ ക്‌ളാസ് മറ്റൊരാൾ ധനികൻ… ഒരിക്കൽ മിഡിൽ ക്‌ളാസിൽ പെട്ട ആളുടെ മകളുടെ കല്യാണം ആയിരുന്നു, ഈ രണ്ടു പേരെയും ക്ഷണിച്ചു, ദരിദ്രനും കുടുംബവും  തലേന്ന് മുതൽ അവിടെ ഉണ്ടായിരുന്നു, സ്വന്തം കുടുംബത്തിലെ ചടങ്ങു പോലെ കരുതി എല്ലാത്തിലും കൂടി എല്ലാ പണികൾക്കും, ഇലവെട്ടു, വെള്ളം കോരൽ, തേങ്ങാ ചിരവൽ, പച്ചക്കറി അരിയൽ പാത്രം കഴുകൽ പിറ്റേന്ന് പുലർച്ചെ പോയിമുല്ലപ്പൂ വാങ്ങി പന്തല് കെട്ടാൻ സഹായിക്കൽ എന്ന് വേണ്ട സദ്യ വിളമ്പാനും ഒടുവിൽ പാത്രം വരെ കഴുകാനും എല്ലാത്തിനും കൂടി ,,ധനിക൯ ആയ അയൽക്കാരൻ തലേന്ന് ഒന്ന് വന്നു, പിന്നെ കുടുംബവുമായി പിറ്റേന്നു രാവിലെ വന്നു, കല്യാണ പെണ്ണിനെ കൊണ്ട് ധനികന് ദക്ഷിണയും കൊടുപ്പിച്ചു, ദരിദ്രനായ അയൽക്കാരൻ അപ്പൊ അവിടെ പുറത്തു പണി ചെയ്യുക ആണ്, അയാളെ വിളിച്ചില്ല, ധനികൻ സമ്മാനമായി ഒരു ഇരു പതിനായിരം രൂപ കൊടുത്തു, ദരിദ്രൻ കൊടുത്തത് രണ്ടായിരം  രൂപയും. ഇരുപതിനായിരം കൊടുത്ത ധനികനെ എല്ലാരും വാഴ്ത്തി, രണ്ടായിരം കൊടുത്ത ദരിദ്രനെ ആർക്കും വലിയ വില ഇല്ല, അന്ന് കല്യാണം ഒകെ കഴിഞ്ഞു ഫോട്ടോ എടുക്കുമ്പോളും ധനികന്റെ കുടുംബത്തെ ക്ഷണിച്ചു വിളിച്ചു ഫോട്ടോ വരെ എടുപ്പിച്ചു, ആ ദരിദ്രനെയോ അയാളുടെ ഭാര്യയെയോ ആരും വിളിച്ചുമില്ല.

….. രസം എന്തെന്നാൽ ധനികന് ഒരു മാസംഅഞ്ചു  ലക്ഷത്തിന്റെ വരുമാനം ഉണ്ട്, അതിൽ നിന്നും ആണ് അയാൾ ഇരുപതിനായിരം കൊടുത്തതു, ദരിദ്രന് കൂലിപ്പണിക് പോയാൽ ഒരു ദിവസം ഇരുന്നൂറ് രൂപ കിട്ടും, അയാളുടെ പത്തു  ദിവസത്തെ കൂലി ആണ് സമ്മാനമായി കൊടുത്തതു… ആരറിയുന്നു ഇതൊക്കെ ,, കല്യാണം ഒകെ കഴിഞ്ഞു പെണ്ണും ചെറുക്കനും ധനികന്റെ വീട്ടിൽ