അപരാജിതൻ 11 [Harshan] 7233

 

പിറ്റേന്ന് ശനിയാഴ്ച്ച,

അന്ന് ഒരു ഉച്ച കഴിഞ്ഞു ശിവ ഹോസ്പിറ്റലിൽ എത്തിയിരുന്നു.

അന്ന് ഒരു നാലര മണിയോടെ രാജശേഖരനെ റൂമിലേക്കു ഷിഫ്റ്റ് ചെയ്തു,

ശ്യാ൦ ആ സമയത്തു എന്തോ അത്യാവശ്യത്തിനു പുറത്തേക്ക് പോയിരിക്കുക ആയിരുന്നു,

ശിവ ഉള്ളത് കൊണ്ട് അവ൪ക്കു വേറെ ഒരു തരത്തിലും യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

ഡോകടർ പറഞ്ഞത് ഒരു ദിവസത്തെ ഒബ്സർവേഷനിൽ കിടന്നു കുഴപ്പം ഒന്നും ഇല്ലെങ്കിൽ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്യാം എന്നായിരുന്നു.

വേറെ വലിയ പ്രശ്ങ്ങൾ ഒന്നും രാജശേഖരന് ഉണ്ടായതും ഇല്ല.

റൂമിൽ മാലിനിയും ശിവയും പാറുവും മാലിനിയും മാത്രം.

ശിവയുടെ സാന്നിധ്യം അവ൪ക്കു ഒട്ടേറെ ആശ്വാസകരം ആയിരുന്നു.

എല്ലാവർക്കും ശിവയോടുള്ള  സ്നേഹം വർധിക്കുക ആണ് ഇതിലൂടെ ഉണ്ടായതു, അവരുടെ ഒരു അത്യാവശ്യഘട്ടത്തിൽ ഒരു ബന്ധുവിനെ പോലെ എല്ലാ സഹായവും ചെയ്തു ഒരു കൂട്ടായി ഉണ്ടായതും മാത്രവും അല്ല അത്രയും വലിയ കുടുംബത്തിലെ പയ്യൻ എന്ന ഒരു വിധ അഹങ്കാരവും ഇല്ലാതെ ഉള്ള പെരുമാറ്റം ഒക്കെ അവനിൽ ഒരുപാട് മതിപ്പുളവാക്കാൻ സഹായിച്ചു.

<<<<<<O>>>>>>>

പിറ്റേന്ന് ഞായറാഴ്ച

ആദി പതിവ് പോലെ രാവിലെ എഴുന്നേറ്റു തയാർ ആയി സായിഗ്രാമത്തിലേക്ക് പോയി. അവിടെ ഇപ്പോ അവരുടെ ആ ബിസിനസ് ഒക്കെ നല്ല പോലെ പോകുന്നുണ്ട്, നഷ്ടം ഇല്ലാതെ വരുമാനം കിട്ടുന്നുമുണ്ട്, എന്ത് കിട്ടിയാലും അത് അവിടത്തെ ആവശ്യങ്ങൾക്ക് തന്നെ  എടുക്കുന്നത്. അവിടെ ചെന്ന് ക്‌ളാസുകൾ ഒക്കെ എടുത്തു, അന്ന് ഉച്ച വരെ ക്‌ളാസ് ഉണ്ടായിരുന്നുള്ളു.

അതിനു ശേഷം ആദി ഭദ്രാമ്മയും ഹരിതയും  ഒക്കെ ആയി അവിടെ സമയം ചിലവഴിക്കുക ആയിരുന്നു. അപ്പോൾ ആദി നന്ദു മാമന്റെ സഹായം കിട്ടിയതും തുഷാരഗിരിയിലെ സമരം ഒക്കെ വിജയം ആയതും ഒക്കെ പറഞ്ഞു.

അവർ വാർത്ത ഒക്കെ കണ്ടിരുന്നു.

ഇടയിൽ ആനന്ദ് മഹാദേവന്റെ കളി കൂടെ ഉണ്ടായിരുന്നത് അതിശയത്തോടെ ആണ് അവർ കേട്ടിരുന്നത്,അങ്ങനെ ഓരോന്നൊക്കെ അവർ പറഞ്ഞു  കൊണ്ടിരിക്കുക ആയിരുന്നു. അതിനിടെ ആണ് ആദി അച്ഛന്റെ ഓഫീസിലെ കാര്യങ്ങൾ ഒക്കെ വെച്ച് അച്ഛനെ  അന്വേഷിക്കുന്നത് ഒക്കെ അവരോടു പറഞ്ഞത്.

“ഒന്നും അങ്ങോട്ട് പൂർത്തി ആകുന്നില്ല ഭദ്രമ്മെ ,,,അച്ഛനെ കുറിച്ച് അന്വേഷിക്കുന്നിടത്തു ഒക്കെ ഓരോരോ തടസങ്ങൾ ആണ്, അതാ പ്രശനം, ”

“,മോനെ ,,,, അങ്ങനെ നിരാശപെടേണ്ട, എല്ലാത്തിനും ഓരോ സമയം ഉണ്ട്, ഇപ്പോ തന്നെ മോൻ ഒരു അടിമയെ പോലെ വിറകു പുരയിൽ കിടന്നതല്ലേ, ഇന്നിപ്പോ  അപ്പുമോന് എന്തോരം മാറ്റങ്ങൾ വന്നു, ഇതിനൊക്കെ ഒരു സമയം ഉണ്ട് അപ്പൂട്ടാ ”

” അത് ശരിയാ അപ്പുവേട്ടാ ….സമയം ആകുമ്പോ ഒക്കെ നടക്കും ,,,ഇപ്പോ ഒന്നുമില്ലേലും അപ്പുവേട്ടന് ഒരു വണ്ടി വാങ്ങാൻ പറ്റിയില്ലേ ”

അതും ശരിയാ ഹരിമോളെ

“ഭദ്രമ്മെ ,,,,,”

എന്താ അപ്പൂട്ടാ

എന്റെ  ജീവിതത്തിൽ ഞാൻ അനുഭവിച്ച കൊടിയ പീഡനങ്ങൾ അഞ്ചു വർഷം ആണ്. ഓരോ വർഷവും നൂറു കൊല്ലം പോലെ ആണ് ഞാൻ അനുഭവിച്ചിരുന്നത്. അത്രക്കും സങ്കടവും വിഷമവും  ഞാൻ അനുഭവിച്ചിട്ടുണ്ട്, സത്യം പറഞ്ഞാൽ ഹരിമോളെ അഞ്ചു കൊല്ലം എനിക്ക് അഞ്ഞൂറ് കൊല്ലം പോലെ ആയിരുന്നു,,, എങ്ങനെ ഒക്കെ ആണ് ഞാൻ ജീവിച്ചത്, മനുഷ്യനായി അല്ല മൃഗമായി, കാളയെ പോലെ പണി എടുത്തു, എന്റെ രൂപം പോലും കണ്ണാടിയിൽ നോക്കുന്നത് പോലും ആരോ ഏഴോ മാസം കഴിഞ്ഞായിരുന്നു, പണി തീർന്ന അടുത്ത പണി, രാവിലെ നാലര  മണിക് എഴുന്നേറ്റു പണി തുടങ്ങിയാൽ പിന്നെ രാത്രി പന്ത്രണ്ടര വരെ പണി, വീട്ടിലെ പണി, പിന്നെ അവരുടെ തോട്ടത്തിൽ പണി, പശുവിനെ നോക്കൽ, പിന്നെ ഗോടൗണിൽ പണി, ഭക്ഷണം പോലും കിട്ടാത്ത അവസ്ഥ കയ്യിൽ കാശില്ല, നല്ല ഉടുപ്പ് ഇല്ല ,,,,എന്താ ഭദ്രമേ ,,,,ഇതൊക്കെ എന്റെ

ജാതകത്തിൽ ഉണ്ടാകുമോ ,,, ഇതൊക്കെ സമയദോഷം ആകുമോ.

മോനെ … അപ്പു …. ഈ സമയദോഷം എന്ന് പറഞ്ഞലുണ്ടല്ലോ .. അതിന്റെ ഫലങ്ങളും നിയന്ത്രങ്ങളും നമ്മുടെ കയ്യിൽ അല്ല ,, ഉദാഹരണത്തിന് ചില കാര്യങ്ങൾ അത് ചെയ്യേണ്ടിടത്തു അത് ചെയ്യാതെ വരുകയും ചെയ്യാൻ പാടില്ലാത്തിടത്തു ചെയ്തു പോകുകയും ചെയ്യുന്ന അവസ്ഥ ആണ്, ഇന്നെല പഠിച്ചിരുന്നെങ്കിൽ ഇന് ജയിക്കുമായിരുന്നു, പക്ഷെ ഇന്നലെ പഠിക്കാൻ സാധിച്ചില്ല, ആ സാധിക്കാത്തതു ഒരുപക്ഷേ ഒരു കാരണം ഉണ്ടായിരിക്കാം, ഒരു പക്ഷെ മടി ആയിരിക്കാം, എന്തും ആകാം, അത് നമ്മൾ പടിക്കരുത് എന്നൊരു പ്ലാൻ ആരോ ചെയ്തു വെച്ചിട്ടുണ്ട്, നമ്മൾ അതിനോത്ത്  പോകുന്നു എന്ന് മാത്രം.

പിന്നെ അപ്പു,,, മോന്റെ കാര്യം,,,,എന്റെ മോൻ അനുഭവിച്ചതും അനുഭവിക്കുന്നതും ഒകെ ഭദ്രാമ്മയുടെ മനസിൽ തോന്നുന്നത് എന്തോ ഒന്നിന്റെ പ്രതിഫലനം ആണ് എന്നാണ്….

മനസിലായില്ല ഭദ്രമ്മെ ..

മോനെ ഇതൊക്കെ ഭദ്രാമ്മയുടെ തോന്നൽ ആണ്, മോന്റെ യാതനകൾ ഒക്കെ ഒന്നുകിൽ ഇന്നും എവിടെയോ ഉള്ള  മോന്റെ ആത്മാവോ സ്വത്വമോ ആയി ബന്ധമുള്ള എന്തെങ്കിലും ഒരു കാരണത്തിന്റെ അല്ലെങ്കിൽ ഒരുപക്ഷെ അപ്പുവിന്റെ പൂർവജന്മത്തിലെ എന്തോ ഒന്നിന്റെ പ്രതിഫലനം ആയിരിക്കണം ,,അങ്ങനെ ആകാൻ മാത്രമേ തരമുള്ളു ,,,പലപ്പോഴും ഞാൻ എന്നോട് തന്നെ ചോദിക്കാറുള്ളതാണു മോന്റെ തന്നെ ജീവിതം…

വെറുതെ ഓരോ മണ്ടത്തരങ്ങൾ പറയല്ലേ ഭദ്രമ്മെ …

അപ്പു ,,,,

ഒന്ന് ആലോചിച്ചു നോക്കിക്കേ

ഒരു ദുരൂഹത പോലെ പിറന്ന ഒരു കുട്ടി ആണ് ലക്ഷ്മി മോൾ, അച്ചനെയോ അമ്മയെയോ അവൾ കണ്ടിട്ടില്ല, അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടില്ല, ബന്ധുക്കൾ ആരെന്നു അറിയില്ല.

അതുപോലെ ചെറുപ്പത്തിൽ എവിടെ നിന്നോ സായി ആശ്രമത്തിൽ വന്നു ചേർന്നു വളർന്ന കുട്ടി ആണ് ജയൻ മോൻ,, അവനും ഇതുപോലെ തന്നെ,, ലക്ഷ്മി ഇവിടെയും ജയൻ നമ്മുടെ ആണ്കുട്ടികൾക്കുളള ഉള്ള ആശ്രമത്തിലും വളർന്നു.

അവർ തമ്മിൽ സ്നേഹമായി, വിവാഹം കഴിഞ്ഞു, കഷ്ടപ്പെട്ട് അവൻ കുറച്ചു മണ്ണ് വാങ്ങി, വീട് വെച്ച്, നാലു തവണ  ലക്ഷ്മി മോളുടെ ഗർഭം അലസി,  അതിലൊന്ന് ഇരട്ട കുട്ടികൾ ആയിരുന്നു, അപ്പൊ അഞ്ചു കുട്ടികൾ ആ അഞ്ചു കുട്ടികളും പെൺകുട്ടികൾ ആയിരുന്നു, അഞ്ചാമത്തെ ഗർഭത്തിൽ ആറാമൻ ആയി അപ്പു ജനിച്ചു. അപ്പു വളർന്നു, പിന്നെ ലക്ഷ്മി മോൾക് അസുഖം വന്നു, അതിനിടയിൽ ജയന്റെ തിരോധാനം, അപ്പോളേക്കും ആകെ പ്രശ്നങ്ങൾ, ഉണ്ടായിരുന്ന മണ്ണും വീടും പോയി, അലഞ്ഞു തിരിഞ്ഞ് വാടകവീട്ടിൽ ആരും അറിയാതെ ജീവിച്ചു, ലക്ഷ്മി മോൾ മരണമടഞ്ഞു അതും തീപൊള്ളൽ ഏറ്റു, പിന്നെ അപ്പുവിന്റെ ജീവിതത്തിൽ ഒരു ഉയർച്ചയും ഇല്ലാതെ അഞ്ചു കൊല്ലം അടിമത്വം എന്ന അവസ്ഥ, പതുക്കെ പതുക്കെ അതിൽ മാറ്റങ്ങൾ ആയി, അപ്പുവിന് ജോലി കിട്ടി, എവിടെ ആണോ അടിമ ആയി ജോലി ചെയ്തത് അവിടെ നിന്നും ഇറങ്ങി, അപ്പോളും അവരുടെ ജീവൻ പോലും പല ഘട്ടങ്ങളിൽ അപ്പു രക്ഷിച്ചു, അപ്പുവിന് അമ്മയെ കുറിച്ച് അന്വേഷിക്കണ൦ എന്ന് തോന്നി, ഒടുവിൽ എന്തൊക്കെയോ കിട്ടി, അപ്പോളേക്കും അപ്പുവിന് തീ പൊള്ളൽ കൊണ്ട് അപകട൦, പക്ഷെ അതിലൂടെ അപ്പുവിന്റെ സങ്കടവും ഭയവും ഒക്കെ മാറി, സ്വഭാവം തന്നെ മാറി, പിന്നെ ടി വി യിൽ വന്നില്ലെങ്കിൽ പോലും അപ്പു പരസ്യത്തിൽ അഭിനയിച്ചു, അതിലൂടെ കുറെ പണം ഉണ്ടാക്കി, ഇഷ്ടമുള്ള ഒരു വാഹനം വാങ്ങി …..

ഭദ്രാമ്മ പറഞ്ഞു നിർത്തി

എല്ലാരും ആകാംഷയോടെ ആ വാക്കുകൾ കേട്ട് ഇരുന്നു

ഒരു സാധാരണ കുട്ടിയുടെ ജീവിതത്തിൽ ഇത്രേം കാര്യങ്ങൾ സംഭവിക്കുമോ അപ്പു?

അമ്മെ ,,,,ഇല്ല ,,,,ഒരിക്കലും ഇല്ല ഹരീത മറുപടി പറഞ്ഞു

അതാ ഭദ്രമ്മ പറഞ്ഞത് ,,,,അപ്പു ഒരു സാധാരണ ജന്മം അല്ല ,,,ആകാൻ ഒരു സാധ്യതയും ഇല്ല ,,,അപ്പുവിൽ എന്തോ ഒരു അസാധാരണത്വം ഉണ്ട് ….അത് തന്നെ ആണ് നിന്നിലെ രഹസ്യം.

ഒന്ന് ഓർത്തെ ,,,,,,ലക്ഷ്മിയുടെ വയറിൽ നിന്നും ജീവനോടെ ഒരു ആൺകുഞ്ഞു തന്നെ പിറക്കണം എന്നത്, ഒരുപക്ഷെ ഈശ്വരന്റെ തീരുമാനം ആയിരിക്കണം ….. അങ്ങനെ എങ്കിൽ ലക്ഷ്മിയുടെയും ജയന്റെയും നിയോഗം ഒരു ആൺകുഞ്ഞിനു ജന്മം കൊടുക്കൽ ആയിരുന്നെങ്കിലോ… ഇനി അപ്പു അനുഭവിച്ച സങ്കടങ്ങൾ അതിൽ അനാഥത്വം അടിമത്വം ദാരിദ്ര്യദുഖ൦ പട്ടിണി പഠിപ്പു മുടങ്ങൽ നിത്യദുഃഖം ഒക്കെ ഒരു കാരണം ജയൻമോനെ കാണാതെ പോകൽ ആണ് …

ചിന്തിക്കുമ്പോ ഇതൊക്കെ കൃത്യമായി തീരുമാനിച്ചു വരച്ചു വെച്ച പോലെ ആണ് …അപ്പുവിനെ ആരൊക്കെയോ എന്തൊക്കെയോ കാത്തിരിക്കുന്നുണ്ട് … എനിക്ക് ഉറപ്പുണ്ട് അത് അപ്പുവിന്റെ കണ്മുന്നിൽ തെളിയും ,,,, ഉറപ്പാണ് സായിഭഗവാനാണ് സത്യം …

ഭദ്രാമ്മ പറഞ്ഞ ഒരു കാര്യത്തിനും മറുവാക്ക് പറയുവാൻ ആദി അശക്തൻ ആയിരുന്നു ,,,

പക്ഷെ അവന്റെ ഉള്ളിലും ആ ഒരു തോന്നൽ തുടങ്ങിയിരുന്നു

അവൻ അറിയാത്ത ആ ഒരു സംശയം മാത്രം അവനെ കൊണ്ട് അതൊക്കെ ചിന്തിപ്പിച്ചു തുടങ്ങിയിരുന്നു രുദ്രതേജൻ —— എന്ന ആ പേര് ,,,,,

അന്ന് അവിടെ നിന്ന് പോകുന്നതിനു മുന്പ് ആദി അവന്റെ സായി അപ്പൂപ്പന്റെ കോവിലില്‍ കയറി.

പുഞ്ചിരിച്ചു നിക്കുന്ന അവന്റെ അപ്പൂപ്പന്റെ അടുത്ത ചെന്നിരുന്നു .

അപ്പൂപ്പാ ,,,,അപ്പുനെ ,, ലക്ഷ്മി അമ്മേനെ കുറിച്ച് ഒന്നും ഇതുവരെ പറ്റീട്ടില്ല ,,, അപ്പൂപ്പ ,,എന്തേലും ഒരു വഴി അപ്പുനെ കാണിച്ചു തരണേ ,,,,,, അമ്മേടെ ബന്ധുക്കളെ  ഒക്കെ കാണാന്‍ അപ്പുനു കൊതി ആയിട്ടാ അപുപ്പ ,,,

അവന്‍ കുറച്ചു നേരം അവിടെ ഇരുന്നു , അപൂപ്പന്റെ മുഖത് നോക്കി ഇരുന്നു.

പിന്നെ അവിടെ നിന്നും ഇറങ്ങി.

പിന്നെ എല്ലാരോടും യാത്ര പറഞ്ഞു ആശ്രമത്തില്‍ നിന്നും ഇറങ്ങി.

<<<<<<<<O>>>>>>>>

അന്ന് ഹോസ്പിറ്റലിൽ വൈകിട്ട് ശിവ എത്തി.

അന്ന് രാജശേഖരനു ചെറുതായി വേദന ഉണ്ടായിരുന്നു എങ്കിലും കൂടുതൽ പ്രശനം ഒന്നും ഉണ്ടായിരുന്നില്ല. ശിവയുമായി ഒക്കെ സംസാരിച്ചു, വീട്ടുകാര്യങ്ങൾ ഒകെ ചോദിച്ചു, അത്യാവശ്യഘട്ടത്തിൽ വന്നു സഹായം ചെയ്‌തതിനു ഒരുപാട് നന്ദിയും പറഞ്ഞു.

മാലിനിയും അതൊക്കെ പറയുമ്പോൾ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു, കാരണം മറ്റെന്തും മാലിനി സഹിക്കും പക്ഷെ രാജേട്ടനോ മക്കൾക്കോ എന്തേലും സംഭവിച്ചാൽ അത് അവർക്ക് താങ്ങാൻ സാധിക്കില്ല.

” എന്തായാലും വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ, നന്നായി റസ്റ്റ് എടുക്കണം, ഒരു ടെൻഷനും മനസിൽ വേണ്ട”

“ടെൻഷനുകൾ ഒകെ ജീവിതത്തിന്റെ ഭാഗം അല്ലെ ശിവ ” രാജശേഖര൯ പറഞ്ഞു

“അതൊക്കെ ഓരോ തോന്നലുകൾ ആണ് അങ്കിൾ ,,അല്ല ഇപ്പോ എന്താ ടെൻഷൻ ”

“ഇപ്പോ പേടി ആണ് ,,,എന്തേലും എനിക്ക് വന്നുപോകുമോ എന്ന് ,, ”

“അങ്ങനെ  ഒന്നും പറയല്ലേ രാജേട്ടാ “.മാലിനി വിലക്കി

“ഈ പപ്പാ എന്തിനാ വേണ്ടാത്ത കാര്യങ്ങൾ ഒക്കെ പറയുന്നത് ” പാറു ദേഷ്യപ്പെട്ടു

അയാൾ ഒന്ന് ചിരിച്ചു

“ശിവ ,,,എന്റെ രണ്ടു കണ്ണുകള ,,എന്റെ മക്കൾ … എനിക്ക് എന്തേലും സംഭവിച്ച ഇവരുടെ കാര്യം ഒക്കെ എന്താകും എന്നത് എനിക്ക് ഇപ്പോ ഒരുപാട് ആശങ്ക ആണ് ”

“അങ്കിളേ ,,,എന്തായാലും കൊച്ചു കുട്ടികൾ ഒന്നുമല്ലല്ലോ ,,,വലിയ കുട്ടികൾ അല്ലെ ,,,കാര്യവിവരവും ഉണ്ട് അതുകൊണ്ടു അങ്ങനെ ഉള്ള ഭയം ഒന്നും വേണ്ട കേട്ടോ, അസ്ഥാനത്തുള്ള ആശങ്ക അനാവശ്യ ആപത്തുകൾ ഉണ്ടാക്കും എന്നല്ലേ ,,,,”

ആ അത് ശരി ആണ് ..പാറു കൂടെ ശിവക്കൊപ്പം ചേർന്നു.

അപ്പോൾ ആണ് ശിവക്ക് ഒരു ഫോൺ വന്നത്, എവിടെയോ അത്യാവശ്യമായി ചെല്ലുവാൻ പറഞ്ഞു കൊണ്ട്.

“അപ്പോ ശരി ,,,എനിക്ക് അർജന്റ് ആയി ഒരിടം വരെ പോകണം ,,ഞാൻ എന്ന ഇറങ്ങട്ടെ ,,അങ്കിളേ ആന്റി ..പിന്നെ നാളെ ഉച്ചയോടെ ഡിസ്ചാർജ് ആക്കും ,,,നാളെ ഞാൻ വരണോ ”

“ആയോ ,,ശിവ ,,,ഇത് തന്നെ അധികം ആണ് ,,, ഞങ്ങൾ മാനേജ് ചെയ്തു കൊള്ളാം”

“ആയിക്കോട്ടെ ,,,എന്തേലും ആവശ്യം വന്നാൽ എന്നെ വിളിക്കാൻ മടിക്കണ്ട ”

ശിവ എഴുന്നേറ്റു

പോട്ടെ,,,എന്ന് പറഞ്ഞു റൂം തുറന്നു. അപ്പൊ മാലിനി പാറുവിനോട് ശിവയോടൊപ്പം താഴെ ചെല്ലുവാൻ ആയി പാറുവിനോട് പറഞ്ഞു. അതുകേട്ടു പാറുവിനു മുഖം ഒക്കെ തെളിഞ്ഞു, അവൾ സന്തോഷത്തോടെ ശിവയോടൊപ്പം നടന്നു

ആ നടപ്പു കുറച്ചു നേരം രാജശേഖരനും നോക്കി നിന്നു ഒരു ചിരിയോടെ

 

<<<<<O>>>>>

താങ്ക്സ് ട്ടോ ,,,,

പാറുവിന്റെ അടുത്ത് ഞാൻ പറഞ്ഞിട്ടിലെ എന്നോട് താങ്ക്സ് ഒന്നും പറയരുത് എന്ന്…

എന്നാലും ,,,,,,ഒരുപാട് സഹായ൦ ചെയ്തില്ലേ , അപ്പൊ പിന്നെ താങ്ക്സ് പറയണ്ടേ ?

ഓ അങ്ങനെ ഒക്കെ ഉണ്ടല്ലേ ?

കോളേജിൽ എല്ലാ ദിവസവും കാണാൻ സാധിക്കുമായിരുന്നു, ഇനി ഇപ്പോ കാണാൻ പറ്റില്ലാലോ?

അതെന്ത കാണാതിരിക്കാൻ പറ്റില്ലേ ?

ഇല്ല ..പറ്റില്ല

എന്ന ഞാൻ ഒരു ഫോട്ടോ ഫ്രയി൦ ചെയ്തു തരാം അത് മതിയോ,

എന്ന ആ ഫോട്ടോയിൽ എന്നേം കൂടി ചേർക്കാവോ ?

ആ …എന്ന നമുക്ക് ഒരു ഫാമിലി ഫോട്ടോ തന്നെ എടുക്കാം

ഫാമിലി ഒകെ ആകുവോ ? ഒരു ശങ്കയോടെ പാറു ചോദിച്ചു

ശിവ മറുപടി ഒന്നും പറയാതെ ചിരിച്ചു

അപ്പോളേക്കും അവർ പുറത്തു എത്തി

ശിവ ഡ്രൈവറെ വിളിച്ചു അയാൾ കാറുമായി അങ്ങോട്ടേക്ക് എത്തി

ശരി പാറു …ഇനിയും കാണാം ….

ഹമ്,,,,,അവൾ ഒന്ന് മൂളി

അവൻ അവളെ നോക്കി ചിരിച്ചു കാറിൽ കയറി

പോട്ടെ എന്ന് പറഞ്ഞു അവിടെ നിന്നും പുറപ്പെട്ടു

പിറ്റേന്ന് തിങ്കളാഴ്ച ഉച്ച കഴിഞ്ഞു രാജശേഖരനെ ഡിസ്ചാര്‍ജ് ചെയ്തു. അവര്‍ ഒരു നാലു മണിയോടെ പാലിയത്ത് എത്തി. നല്ല ക്ഷീണം ഉള്ളത് കൊണ്ട് അയാളെ റൂമില്‍ കൊണ്ടുപോയി കിടത്തി, അയാളുടെ സമീപം തന്നെ മാലിനിയും പാറുവും ഇരുന്നു.

“മോളെ …പപ്പക്ക് വെള്ളം കൊണ്ട് താ ”

“ഇപോ കൊണ്ടുവരാം പപ്പാ ”

പാറു എഴുനേറ്റു നടന്നു വെള്ളം എടുക്കാന്‍ ആയി

ഇപോ എങ്ങനെ ഉണ്ട് രാജേട്ട ?

“കുഴപ്പമില്ല ,,മാളു ,,നീ അന്ന് ഒരുപാട് പേടിച്ചു പോയി അല്ലേ ”

“പിന്നെ പേടിക്കാതെ,,,,”

“എനിക്കെന്തെലും പറ്റിയ മക്കൾ ഇല്ലേ നിനക്ക് ” അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

“അവർ എനിക്ക് രാജേട്ടന് പകരം ആകുമോ ”

ആകെ പേടിയാ മാളു ,,എന്തോ എനിക്ക് എന്തേലും പറ്റുമോ എന്ന്

അപ്പോളേക്കും വെള്ളവും കൊണ്ട് പാറു പപ്പക്ക് സമീപ൦ എത്തി

ഇന്ന പപ്പാ ഇത് കുടിക്ക് ..അവൾ ഗ്ലാസ് അയാൾക്ക് നേരെ നീട്ടി

രാജശേഖര൯ അത് വാങ്ങി കുടിച്ചു.

അവൾ അയാൾക് സമീപം ഇരുന്നു കവിളത്തു തലോടി കൊണ്ടിരുന്നു.

“ഹമ്,,,എന്ത് പറ്റി ?”

“പൊന്നു ഒരുപാട് പേടിച്ചു പോയി പപ്പാ ,,,,ഒരുപാട് സങ്കടവും വന്നു ”

സാരോല്ല ,,,പപ്പക്ക് കുഴപ്പം ഒന്നും ഇല്ലാലോ പേടിക്കണ്ട.

പപ്പ ഇനി അധികം യാത്ര ഒന്നും ചെയ്യണ്ട, ദൂരെ എങ്ങും പോകുകയും വേണ്ട, പൊന്ന്നു ആകെ പേടി ആകും.

മകൾക്ക് അച്ഛനോടുള്ള കറകളഞ്ഞ സ്നേഹം ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു.

പപ്പാ ഇനി എങ്ങും പോകുന്നില്ല, വീട് ഓഫീസ്, പൊന്നു വേഗം പഠിപ്പു ഒക്കെ കഴിഞ്ഞു ഓഫീസിലെ കാര്യങ്ങൾ ഒകെ നോക്കാൻ ആയി റെഡി ആയിക്കോട്ടോ

അതൊക്കെ ഞാൻ നോക്കിക്കൊള്ളാം പപ്പാ ,,എന്നാലും പപ്പാ എങ്ങോട്ടും പോകണ്ട

ഹ്മ്മ്,,,,,,

മാളു ശിവയെ വിളിച്ചു പറഞ്ഞോ നമ്മൾ ഇവിടെ എത്തിയ കാര്യം.

ശിവ എന്നെ വിളിച്ചിരുന്നു കുറച്ചു മൂ൯പേ ഞാൻ പറഞ്ഞിരുന്നു.

നന്നായി ,,,,ഇല്ലെങ്കിൽ അതൊരു മര്യാദകേടു ആയി മാറും, ഒരുപാട് ബുദ്ധിമുട്ടി ,,എന്നാലും ആ കുട്ടിയെ  ബുദ്ധിമുട്ടിച്ചത് തെറ്റായി എന്നൊരു തോന്നൽ ”

ശിവ നല്ല പയ്യൻ അല്ലെ ,,,,ഒരു അഹങ്കാരവും ഇല്ല, അങ്ങനെ ഒന്നും തോന്നണ്ട രാജേട്ടാ.

മോളെ ശിവയെ കുറിച്ച് നിനക്കെന്ത അഭിപ്രായം,,, അയാള്‍ ചോദിച്ചു

പെട്ടെന്ന് അവളുടെ മുഖത്ത് ഒരു ഞെട്ടലും ഒരു ലജ്ജയും ഒക്കെ വന്നത് പോലെ

മോളെ നീ കേട്ടില്ലേ ?

എന്താ പപ്പാ ,,,,,അവള്‍ ഒന്നുകൂടെ ചോദിച്ചു

രാജേട്ടന് വേറെ പണി ഇല്ലേ, അവള്‍ക് നല്ല അഭിപ്രായം തന്നെ അല്ലെ …പൊന്നു നീ പോയി ബാഗിലെ ഡ്രസ്സ്‌ ഒക്കെ വാഷിംഗ് മെഷീനില്‍ ഇട് ..,മാലിനി പറഞ്ഞു.

ആ ശരി അമ്മെ എന്ന് പറഞ്ഞു അവൾ അവിടെ നിന്നും തിരിഞ്ഞു നടന്നു.

രാജശേഖരന്റെ മുഖത്ത് ഭയവും ആശങ്കയും ഒക്കെ ഉണ്ടായിരുന്നു, ആകെ ഭയം

എന്താ രാജേട്ടാ മുഖത്ത് ഒരു വല്ലായ്മ ? മാലിനി ചോദിച്ചു

മാളു .,…എന്റെ മോളെ കുറിച്ച് ഓർത്താണ് എനിക്ക് ആകെ ആധി

ഇപ്പൊ എന്താ രാജേട്ടാ ഇങ്ങനെ ആധി പിടിക്കാൻ ?

പാങ്ങോട൯ പറഞ്ഞ പോലെ അവളുടെ ദോഷങ്ങൾ, എപ്പോ എന്താ സംഭവിക്കുക എന്നൊന്നും അറിയില്ല, ഞാൻ എത്ര നാൾ ഉണ്ടാകും എന്നു പോലും എനിക്ക് നിശ്ചയം ഇല്ല.

“അങ്ങനെ ഒക്കെ പറയല്ലേ രാജേട്ടാ ,,, ഒരു കുഴപ്പവും ഇല്ല എന്റെ രാജേട്ടന് ”

“മാളു ,,,പൊന്നുവിന്റെ  കല്യാണം പെട്ടെന്ന് നടത്തണം എന്നു എന്റെ മനസ് പറയുന്നു, ഇല്ലേ പിന്നെ അത് കാണാൻ ഞാൻ ഉണ്ടായില്ലെങ്കിലോ ?

രാജേട്ടാ അങ്ങനെ ഒന്നും പറയല്ലേ  ,,, വല്യമ്മാവനും പാങ്ങോടനും ഒക്കെ പറഞ്ഞതല്ലേ ഇരുപത്തി അഞ്ചു വയസു കഴിഞ്ഞു മതി എന്ന് ,

“മാളു അതിനു ഇനി എന്തോരം സമയം കിടക്കുന്നു, അത്രേം നാൾ ഒക്കെ ഞാൻ ഉണ്ടാകുമോ എന്ന് ആർക്കാറിയാ൦ ,,,പേടിയാ എനിക്ക് ,,, ഏതു സമയം വേണേലും മരണം എന്നെ പിടിക്കും എന്ന പേടി.

അയാൾ ആകെ ആവലാതിയോടെ പറഞ്ഞു

അത് കേട്ട് മാലിനിയും ആകെ ദുഃഖത്തിൽ ആയി

“മാളു ..നമ്മുക് എത്ര പണം വേണേലും ചിലവഴിക്കാം പൂജകളോ വഴിപാടുകളോ എന്തും ചെയ്യാം ,,,അവളുടെ ആ ദോഷങ്ങൾക്ക് ഒരു അന്ത്യം വരുത്തി എത്രയും പെട്ടെന്ന് തന്നെ അവളുടെ കല്യാണത്തിന്റെ കാര്യങ്ങൾ നോക്കണം. എനിക്ക് കാണണം ,,,അവളെ നല്ലൊരു ചെക്കന് കൈ പിടിച്ചു കൊടുക്കണം അവളെ ജീവിതവാസന൦ വരെ പൊന്നുപോലെ സംരക്ഷിക്കുന്ന ഒരു ചെക്കന് ”

മാലിനി ഒന്നും മിണ്ടിയില്ല

“എന്താ മാളു ,,നിനക്കു എതിർപ്പാണോ ?

“എന്താ രാജേട്ടാ ഇത് ,,,നിങ്ങള് പറഞ്ഞത് എന്തിനെങ്കിലും ഞാൻ എതിർപ്പു പറഞ്ഞിട്ടുണ്ടോ, അതാണ് ഇഷ്ടം എങ്കിൽ അത് തന്നെ ചെയ്യാം, പൊന്നുവിന് വേണ്ടി എന്തും നമ്മുക് ചെയ്യാം,,,”

എത്രയും പെട്ടെന്ന് വേണം മാലിനി ,,,ഇത് വൈകിക്കരുത് ,,ഇല്ലേ എനിക്ക് ഒരു സമാധാനവും ഉണ്ടാകില്ല

“രാജേട്ടാ തല്‍കാല൦ കുറച്ചു ക്ഷമിക്ക് ,,,,രാജേട്ടന് നന്നായി വിശ്രമിക്കു,, ഇതൊക്കെ ഒന്ന് ഭേദായിട്ടു നമ്മുക് രണ്ടു പേർക്കും കൂടെ തിരുമേനിയെ കാണാൻ പോകാം..

“പിന്നെ വൈശാലിയിൽ നിന്ന് ഏട്ടൻ ഇപ്പോ വിളിച്ചിരുന്നു, അവർ ഇങ്ങോട്ടു വരാൻ ആയി പ്ലാൻ ചെയ്യുകയാണ് ”

“വേണ്ട ഇത്രേം ദൂരം അവരെ വരുത്തണ്ട,,, എനിക്ക് കുഴപ്പമില്ലന്നു തന്നെ പറഞ്ഞേക്കു, രണ്ടു ദിവസം കഴിഞ്ഞു ഞാൻ ഫോണിൽ സംസാരിച്ചോളാ൦ ….ഇത്രേം ദൂരം ഒന്നും ഓടിപ്പാഞ്ഞു വരേണ്ട കാര്യം ഇപ്പോ എന്തായാലും ഇല്ല ..”

“ശരി …രാജേട്ടാ ,,എന്ന ഞാൻ അങ്ങനെ പറയാം …

“മാളു എനിക്ക് നല്ല ക്ഷീണം ഉണ്ട് ,,,ഞാൻ ഒന്ന് കിടക്കട്ടെ

“ഹ ,,,,,,രാജേട്ടൻ ഉറങ്ങിക്കോ ….

മാലിനി എഴുന്നേറ്റു,

അയാൾ മാലിനിയുടെ കൈയിൽ പിടിച്ചു

എന്ത് രാജേട്ടാ ,,,

 

അയാൾ ചിരിച്ചു കൊണ്ട് ആ കൈയ്യിൽ ഒരു ഉമ്മ വെചു.

മാലിനി ചിരിച്ചു

എൻതെ ഇത് ? റോമാ൯സ് ആണോ

“അല്ല സ്നേഹം ആണ് ,,,, ഇപ്പോ നീ എന്നെ നോക്കുന്നത് അമ്മയെ പോലെ ആണ്, എപ്പോൾ ആണോ ഒരു ഭാര്യ അവളുടെ ഭർത്താവിന് അമ്മയുടെ സമീപ്യവും കരുതലും ആയി മാറുന്നത്, അങ്ങാണ് ഉള്ള ഒരു ഭാര്യയെ കിട്ടിയവൻ ആണ് ഭാഗ്യവാൻ ,,,അപ്പൊ ഞാനും ലക്കി ആണ് മാളു.

“കൂടുതൽ വർത്തനമൊന്നും പറയണ്ട…ഉറങ്ങിക്കോ ”

എന്ന് പറഞ്ഞു മാലിനി തലയിൽ തലോടി എന്നിട്ടു അവിടെ നിന്നും ഇറങ്ങി.

 

<<<<<<<<O>>>>>>>

328 Comments

  1. മഹാദേവന് നന്ദി ❤️
    ————–

    ഇരുപത്തി നാലാം ഭാഗം, ഈ ഭാഗത്തു ഒരുപാട് പ്രതേകതകൾ ഉണ്ട്..

    ഈ പാർട്ട്‌ കേന്ദ്രികരിച്ചത് നരന്റെ ലൈഫും എസ്റ്റേറ്റും ഒക്കെ ആയിരുന്നു, സത്യം പറഞ്ഞാൽ ഇതിനു മുൻപത്തെ പാർട്ടിൽ ആദി നരന്റെ ഒപ്പം സ്പെൻഡ്‌ ചെയ്യുന്ന ടൈം എനിക്ക് വല്യ താല്പര്യം ഇല്ലാത്ത പോർഷൻ ആയിരുന്നു, പക്ഷെ ഈ പ്രാവശ്യം അത് മാറി, നരന്റെ അല്ലെങ്കിൽ നരനെ പ്രണയിക്കുന്ന കിളി കൊള്ളാം, ഒരുപാട് ഇഷ്ടപ്പെട്ടു, 30 വയസ്സ് വരെ വന്ന എല്ലാ കല്യാണ ആലോചനകളും മുടക്കി നരന് വേണ്ടി കാത്തു ഇരിക്കുന്നെങ്കിൽ അത് അസ്ഥിക്ക് പിടിച്ച പ്രേമം തന്നെയാ, പുള്ളികാരിയുടെ സംസാരം ഒക്കെ നല്ല രസം ആയിരുന്നു വായിച്ച ഇരിക്കാൻ ?

    ഒൻപതിൽ നിന്നും ഒമ്പതിനായിരം ആയ സമര പോരാളികൾ ആയ സ്ത്രീ ജനങ്ങൾ, അത് ഒരു രക്ഷേം ഇല്ലായിരുന്നു, “നാങ്കളും ഇറുക്കെ,,ഉണ്കള്‍ കൂടെ”, അത് വായിച്ചപ്പോ ഒരു ഉന്മേഷം വെച്ച പോലെ, സ്ത്രീ ശക്തി കാണിച്ചു തന്ന സീൻ ആയിരുന്നു, ആദിയുടെ ബ്രെയിൻ വർക്ക്‌ ചെയ്യുന്നതും കാണിച്ചു തന്നു, പെട്ടതലയന്റെ തലക്കകത് നരച്ചും ബുദ്ധിയാ ?

    ഈ പാർട്ടിന്റെ വേറെ ഒരു പ്രതേകത ആയിരുന്നു, ഒരിക്കലും പ്രത്യക്ഷ പെടാതെ ജസ്റ്റ്‌ ഒരു പേര് മാത്രം ആകും എന്ന് കരുതിയ നന്ദു മാമൻ ഒരു ഇടിവെട്ട് എൻട്രൻസ് നടത്തിയതു. നന്ദു + ആദി കോംബോ അടിപൊളി ആയിരുന്നു, സത്യം പറഞ്ഞ സന്തോഷവും കരച്ചിലും ഒരുപോലെ തോന്നിയ പോർഷൻ ആയിരുന്നു നന്ദുവിനെ ആദി വിളിച്ചു നന്ദു മാമ എന്ന് പറഞ്ഞപ്പോ തോന്നിയത് ?

    // ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

    “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

    ഞാൻ മുൻപത്തെ പാർട്ടുകളിൽ പലപ്പോഴും പറഞ്ഞ കാര്യം, ഈ സീൻ ഞാൻ നേരിട്ട് കണ്ട ഒരു ഫീൽ ആയിരുന്നു, ആ അമ്മ ആ കുട്ടിയെ എടുത്തുകൊണ്ടു കണ്ണ് തുടച്ചു നടക്കുമ്പോ, ആ സീൻ ഞാൻ സ്ലോ മോഷനിൽ കണ്ടു ഞാൻ നേരിട്ട്, എന്റെ കണ്ണും നിറഞ്ഞു, എ ട്രൂലി ഇമോഷണൽ സീൻ ??

    കോപ്പ് ആ പരസ്യം കളഞ്ഞപ്പോ സമാധാനം ആയല്ലോ, കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞതാ, ഞാൻ തെറി പറഞ്ഞു കൊല്ലും എന്ന്, പക്ഷെ ആതിക്ക് കുഴപ്പം ഇല്ല എന്ന് കേട്ടപ്പോൾ ഞാൻ അടങ്ങി, പിന്നെ അവന്റെ വല്യ ആഗ്രഹം ആയ വണ്ടിയും എടുത്തപ്പോ, പിന്നെ 9 ലക്ഷം കിട്ടിയല്ലോ, അതൊക്കെ ഓർത്തു ഞാൻ വെറുതെ വിടുവാനെ ഹർഷപ്പി, ഞാൻ ആ പരസ്യം പാലിയം ഉള്ളവർ കാണണം എന്ന് കരുതി ഇരുന്നതാ കോപ്പ്, ആ രാജ കുമാരന്റെ പരസ്യം കണ്ട് പാറുവിന്റെ മനസ്സിൽ എന്തേലും കത്തും, എന്നിട്ട് അവൾക്ക് ആദിയോട് പ്രണയം തോന്നും എന്നൊക്കെ ഞാൻ കൊറേ ചിന്തിച്ചു കൂടി, എന്നോട് ഈ ചതി വേണ്ടായിരുന്നു ????

    പാറു രഞ്ജൻ ഫോൺ കാൾ ??????

    അത് വായിച്ചോണ്ട് ഇരുന്നപ്പോൾ നിർതിയിട്ട് പോടെ എന്ന് ഞാൻ അറിയാതെ തന്നെ പറഞ്ഞു പോയി, അത്രക്ക് തോൽവി, എന്റെ മോനെ വെരുപ്പീരു പ്രേമം ??

    അപ്പൊ രഞ്ജന്റെയും പാറുവിന്റെയും കല്യാണം കാണേണ്ട അവസ്ഥ ആയി അല്ലെ, മല്ലയ്യ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു, കഥയുടെ മുക്കാൽ ഭാഗവും ആദിയുടെ പാറുവിനോടുള്ള പ്രേമം പറഞ്ഞു തന്നിട്ട് ഒരു വരുത്താന് കൊടുക്കാൻ പോകുവാണല്ലോ നീ ഹർഷ, മഹാ പാപി ????

    // “സൂര്യബന്ധനം ചെയ്തു സംരക്ഷിച്ച മരകാള, സൂര്യന്റെ ദിനമായ ഞായറാഴ്ച സൂര്യ൯ പ്രതിനിദാനം ചെയ്യുന്ന അഗ്നിയെ കൊണ്ട് ഭേദിച്ച് ഒന്നാം രഹസ്യം വെളിവായി.”

    “ചന്ദ്രബന്ധനം ചെയ്തു സംരക്ഷിച്ച മരക്കട്ട ചന്ദ്രന്റെ ദിനമായ തിങ്കളാഴ്ച ചന്ദ്ര൯ പ്രതിനിദാനം ചെയുന്ന ജലത്തെ കൊണ്ട് ഭേദിച്ച് രണ്ടാം രഹസ്യവും വെളിവായി.” //

    നിങ്ങളുടെ വയറു നിറച്ചും ഇമാജിനേഷൻ ആണല്ലോ മനുഷ്യാ, ഹോ ഇങ്ങനെ ഒക്കെ ചിന്തിച് എടുത്തു എഴുതണമെങ്കിൽ നല്ല കിറുക്ക് ഉള്ള മനുഷ്യൻ ആകണം, അജ്ജാതി കോർഡിനേഷനും ലിങ്കും, ഹെന്റെ മോനെ നമിച്ചു ???

    അപ്പൊ രണ്ടു സൂചനകൾ ആതിക്ക് തെളിഞ്ഞു, ഇനി ഉള്ള മൂന്നാമത്തെ സൂചന എന്റെ ഒരു നിഗമനം വെച്ച പാറുവിന്റെയും രഞ്ജൻ തെണ്ടിയുടേം പ്രേമം അല്ലെങ്കിൽ കല്യാണം ആദി അറിഞ്ഞു കഴിയുമ്പോ ആണോ? അപ്പോൾ അല്ലെ അവൻ എല്ലാം ഇട്ടിട്ട് പോകും എന്ന് പറഞ്ഞത് നേരത്തെ എപ്പോളോ, ആ അറിയില്ല, ആണെന്ന് തോന്നുന്നു. ആദി ആ വിവരം ഒന്ന് വേഗം അറിഞ്ഞിരുന്നേൽ ആ പാവം എല്ലാം നിർത്തി പോയേനെ കോപ്പ്, അതും കൂടെ അറിഞ്ഞാൽ പിന്നെ എനിക്ക് മാറ്റി രണ്ടു തൊലിഞ്ഞ പ്രേമ ജോടികൾ എന്നാ തേങ്ങ കാണിച്ചുള്ള സീൻ ഉണ്ടായാലും കൊഴപ്പം ഇല്ല, പക്ഷെ ആദി അറിയുന്നില്ലലോ, ഒന്ന് അറിയിക്ക് അവനെ ??

    ഹോ ഈ പാർട്ടിന്റെ എൻഡിങ് നല്ല ത്രില്ലിംഗ് ആയിരുന്നു, ആദി അങ്ങനെ ഒന്നും മരിക്കില്ല എന്ന് അറിയാം പക്ഷെ സ്റ്റിൽ ആകാംഷ നൽകുന്ന എൻഡിങ് ഒരേ സമയം ശിവശൈലത്തെ സ്വാമിക്ക്, സായിആശ്രമത്തെ ഭദ്രാമ്മക്കും ആ സൂചന കിട്ടി, ഇനി കണ്ടറിയാം ?⚡️⚡️

    എന്റെ ഹർഷ എനിക്ക് ഈ അഭിപ്രായങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞ് ആ കംമെന്റിന്റെ എൻഡിങ് പറയാൻ ഉള്ള വാക്കുകൾ ഒക്കെ തീർന്നു ഹോ, നിങ്ങൾ ഒരു മഹാ സംഭവം തന്നെയാ, ഇന്ന് മാത്രം ഞാൻ രണ്ടു കമന്റ്‌ ഇട്ടു, ഇന്ന് മാത്രം ഞാൻ ഒന്നര പാർട്ട്‌ വായിച്ചു, ബാക്കി ഒന്നര അല്ലെങ്കിൽ രണ്ടാമത്തെ പാർട്ട്‌ വായിക്കാൻ പോണ്, ഇരുപത്തി അഞ്ചാമന്റെ, എന്നെ ഓരോ പാർട്ട്‌ വായിച്ചു വായിച്ചു വരുമ്പോളും നിങ്ങളോട് ഉള്ള ആരാധന കൂടി കൂടി വരുവാ, യു ആർ എ യൂണിക്‌ & ഡിഫറെൻറ് റൈറ്റർ ആൻഡ് യു ഡിസർവ് എവെരി ബിറ്റ് ഓഫ് അപ്പ്രീസിയേഷൻ യു ആർ ഗേറ്റിങ് ????

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. / ആദി കുറച്ചു നേരം ചിരിച്ച മുഖത്തോടെ ആ ചോക്കലെട് കയ്യില്‍ പിടിച്ചു. അമ്മയുടെ ഒക്കത്ത് ഇരുന്നു പോകുന്ന ആ ശരീരം തളര്‍ന്ന പെണ്‍കുട്ടിയെ നോക്കി സ്വയ൦ പറഞ്ഞു.

      “ഇല്ല, ആ അമ്മ തോറ്റിട്ടില്ല, ആ മകളും, എന്റെ ലക്ഷ്മി അമ്മയും.” //

      ഈ സീൻ സത്യം പറഞ്ഞ സ്ലോ മോഷനിൽ മനസ്സിൽ വരുന്നതിനു മുൻപ് ഞാൻ വിങ്ങി പൊട്ടി പോയി, ഞാൻ വേറെ ഒരു പാർട്ടിൽ ആതിക്ക് പൊള്ളൽ ഏറ്റു കഴിഞ്ഞു അവൻ സായിഗ്രാമത്തിൽ വിളിച്ചു ഞാൻ അവിടെ നിന്നോട്ടെ, ഒരു കൊഴപ്പവും ഉണ്ടാക്കില്ല എന്ന് പറഞ്ഞപ്പോ പെട്ടെന്ന് കണ്ണ് കൈ കൊണ്ടു പൊതി കരഞ്ഞു, അപ്പോൾ എന്റെ മനസ്സ് നിറഞ്ഞു നെടുവീർപ് ഇട്ടു, അതുപോലെ തന്നെ ആയിരുന്നു ഈ സീനും ?????

      ഇത് പറയണ്ട് പോകാൻ തോന്നിയില്ല, കാരണം അത്രക്ക് ഫീൽ ചെയ്ത മൊമെന്റ് ആയിരുന്നു, പ്രതേകിച്ചു അവൻ ആ ഡയലോഗ്ഇന്റെ അവസാനം ലക്ഷ്മി അമ്മയും തോക്കില്ല എന്ന് പറഞ്ഞപ്പോ ??

  2. അവനാ ആശുപത്രീ വരാന്തകളിലൂടെ മോക്ഷം കിട്ടാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആത്മാവിനെ പോലെ എന്ത് ചെയ്യണം എന്നറിയാതെ എന്തൊക്കെയോ പുലമ്പിനടക്കുന്നു…
    കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങിയ ആ കണ്ണുനീർ പോലും ആരും കാണാതെ..
    പെട്ടെന്നാണ് തന്റെ മുന്നിൽ ആ കാഴ്ച അവന് കണ്ടത്.പല മതസ്തർക്കും പ്രാർത്ഥിക്കാൻ സജ്ജമാക്കിയ ഒര് ആരാധനാലയം പോലെ ചില്ല് കൂട്ടിൽ ഓരോ പ്രതിഷ്ടകളും.
    അവൻ അവിടേക്ക് നടന്നടുത്തു.
    അവിടെ എത്തിയ അവൻ അവിടെ തറയിൽ മുട്ടിലിരുന്ന് പ്രാര്ജിക്കാൻ തുടങ്ങി.
    അവന്റെ തകർന്ന മനസ്സുകമായി അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
    “എല്ലാ ദൈവങ്ങളും ഒന്നാണ് മനുഷ്യരല്ലേ അതിനെ വേർതിരിച്ചു മാറ്റിയത്. എനിക്ക് എല്ലാം ഒന്നാണ്. എനിക്ക് ചോദിക്കാനും ഒന്ന് മാത്രം.. രക്ഷപ്പെടുത്തിക്കൂടെ ആ പാവത്തിനെ”…
    അവന്റെ മിഴികളിൽ നിന്നും ധാരയായി മിഴിനീർ പൊഴിച്ചുകൊണ്ടിരുന്നു.പക്ഷേ അവൻ അറിയുന്നില്ലല്ലോ ആ വിധിയുടെ താളുകളിൽ നിന്ന് ഒര് ചെറു അക്ഷരം പോലും തിരുത്താൻ
    ആ മുകളിൽ ഇരിക്കുന്നയാൾ തയ്യാറല്ല എന്ന്..
    അവൻ വീണ്ടും അവിടെ നിന്ന് എണീറ്റ് നടന്നു അവസാനം എത്തേണ്ടിടത് എത്തിയപ്പോ അവനൊന്ന് വീക്ഷിച്ചു. അവിടെ അവൻ കണ്ടു
    രണ്ടു പേരെ.. ആ ശരീരങ്ങളിൽ ജീവനുണ്ടോ എന്ന് പോലും പറയാൻ കഴിയാത്ത വിധം തളർന്നിരിക്കുന്നു.. അതും കൂടെ കണ്ട നിമിഷം അവന്റെ സംഭരിച്ച എല്ലാ മനോധൈര്യവും ചോർന്നു പോയപോലെ. അവരെ എന്ത് പറഞ്ഞശ്വസിപ്പിക്കും.. എന്തൊക്കെയോ ചിന്തിച് അവൻ അവരുടെ അടുത്തിരുന്നു.
    അവളുടെ അച്ഛൻ ആ അമ്മയെ ആശ്വസിപ്പിച്ചു അവനെ ഒന്ന് നോക്കി. ആ ഗംഭീര്യം നിറഞ്ഞു നിന്ന ആ കണ്ണുകളിൽ ഇന്ന് വറ്റാത്ത കണ്ണുനീർ മാത്രം. ഏത് പ്രതിസന്തിയിലും താങ്ങായി നിന്ന ആ മനുഷ്യന് പോലും ഇപ്പൊ ഒന്നുമല്ലാതായ നിമിഷം..
    “അവ.. അവളെ കണ്ടിരുന്നോ. “ഇടറിയ ശബ്ദതത്തിൽ അവൻ അയാളോട് ചോദിച്ചു.
    “മ്മ് കൊറച് മുന്നേ കണ്ടിരുന്നു, സംസാരിച്ചു”
    ഒര് ദുർഭലമായ മറുപടി. അപ്പോഴും ആ കണ്ണുനീർ കാണങ്ങൾ ഒഴുകിക്കൊണ്ടിരുന്നു.
    പെട്ടന്ന് ഒര് ഡോർ തുറക്കുന്ന ശബ്ദം അവരെല്ലാവരും അവിടേക്ക് നോക്കി. ആ icu എന്നെഴുതിയ ചില്ല് കൂട് തുറന്ന് മാലാഖയെ പോലെ വന്ന ഒര് സിസ്റ്റർ. അവൻ ഒര് നിമിഷം ചിന്തിച്ചു ഭൂമിയിലെ മാലാഖമാർ ആയ ഇവർക്ക് പോലും ആ ജീവനെ രക്ഷിക്കാനാകുന്നില്ലല്ലോ..
    “ഈ rahzin ആരാ പെഷ്യൻറ് കാണാം എന്ന് പറയുന്നു ”
    അത് കേട്ടതും അവന്റെ മനസ്സിൽ എന്തെല്ലാമോ കടന്ന് പോയ നിമിഷം.. അവൻ ഒര് നിമിഷം ആ പിതാവിന്റെ മുഖത്തേക്ക് നോക്കി നിന്നു. അദ്ദേഹം അവനെ കണ്ണ് കൊണ്ട് അകത്തേക്ക് പോകാൻ പറഞ്ഞ നിമിഷം അവൻ ഇടരുന്ന കാലടികളാൽ മുന്നോട്ട് പോയി. അവിടെ ആ ബെഡിൽ അവളെ കണ്ട മാത്രയിൽ അവന്റെ മനസ്സിൽ രണ്ടര വർഷങ്ങൾക്ക് മുമ്പ് തന്റെ മുന്നിൽ വന്ന ആ വായാടിയായ കുറുമ്പി പെണ്ണിനെ അവന് ഇപ്പോൾ അവിടെ കാണാൻ സാധിച്ചില്ല.അവന്റെ മനസ്സിനെ പിടിച്ചടക്കി അവൻ അവൽക്കരികിലേക്ക് നടന്ന് അവിടെ അവൽക്കരികിൽ ഇരുന്നു.അവൻ വന്നതറിഞ്ഞ അവൾ അവന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു..
    കൊറച് നേരത്തെ മൗനത്തിനു ശേഷം അവൾ അവനോട് ചോദിച്ചു :”സുഖമല്ലേടാ”
    ഒര് വിളരറിയ ചിരി മാത്രം അവൾക്ക് സമ്മാനിച്ചുകൊണ്ട് അവനും അതിന് മൗനമായി മറുപടി നൽകി.
    പിന്നീട് അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം സിസ്റ്റർ വന്ന് സമയമായി എന്ന് പറയുമ്പോൾ അവൾക്ക് ഒരിക്കൽ കൂടി ഒര് പരാജിതന്റെ ചിരി സമ്മാനിച് അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ കയ്യിൽ പിടിച് കൊണ്ട് സിസ്റ്ററോഡായി ഒര് മിനുട്ട് എന്ന് പറഞ്ഞു അവനോട് വീണ്ടും സംസാരിച്ചു :നിന്നോട് അടുത്തിരിക്കുമ്പോഴും സംസാരിക്കുമ്പോഴും ഉള്ളതൊന്നും ഞാൻ അറിയുന്നില്ല വേദനയില്ല സങ്കടമില്ല.. നിന്റെ അടുത്ത് നിന്ന് ഒര് പോസിറ്റീവ് ഫീൽ ചെയ്യും എപ്പഴും.. നീ മറ്റുള്ളവരെ പോലെ അടുത്ത് വന്ന് സങ്കടപ്പെട്ടില്ല നീ എപ്പഴും ഒരുപ്പോലെ തന്നെ..
    അവന്റെ മനസ്സിനെ അവൻ തന്റെ എല്ലാ കരുത്തും എടുത്ത് അടക്കി നിർത്തി തന്റെ മിഴിനീർ കണങ്ങളെ തടഞ്ഞു വച്ചു അവൾക്ക് വേണ്ടി പുഞ്ചിരിച്ചുകൊണ്ടിരുന്നു.
    “പിന്നെ ഒര് കാര്യം കൂടി നമ്മൾ സ്നേഹിച്ചവർ നമ്മളെ സ്നേഹിക്കണം എന്നില്ല.. എന്ന് കരുതി നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചില്ലെങ്കിലും സങ്കടപ്പെടുത്തരുത്.. കേട്ടോ നീ. ഞാനെന്താ ഉദ്ദേശിച്ചത് എന്ന് നിനക്ക് മനസ്സിലായിക്കാണും എന്ന് ഞാൻ വിശ്വസിക്കുന്നു”
    അവിടെയും അവൾക്ക് വേണ്ടി അവൻ ഒന്ന് പുഞ്ചിരിതൂകി. “ഇനി നീ പൊക്കോ സിസ്റ്ററെ ഇനിയും വരുത്തണ്ട ”
    ഇത് കേട്ടതും അവൻ അവിടെ നിന്നും ഇറങ്ങി. നടന്നകലുന്ന ആ സമയത്ത് അവൻ അവളുടെ അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കി വീണ്ടും ആ വരാന്തയിലെ ഇരുളിലൂടെ വീണ്ടും നടന്നകന്നു..
    അവന്റെ കണ്ണുകളിൽ നിന്നും അത്രയും നേരം അവൻ സംഭരിച്ച എല്ലാ കണ്ണുനീരും അവന്റെ അനുവാദത്തിന് പോലും കാത്തുനിൽക്കാതെ ഒഴുകിക്കൊണ്ടിരുന്നു..
    അതേ സമയം അകത്തെ ആ ജീവനും ആ നക്ഷത്രത്തെരുവോരങ്ങളിലേക്ക് ചേക്കേറിയതും ആരും അറിയാതെ പോയ്‌…

    1. മച്ചാനെ പൊളി ആട

      1. 26il അഭിപ്രായം പറഞ്ഞിട്ടുണ്ട്

    2. Ly ❤. Ithaano nee sheriyaavanilla enn paranja scn. Edaa nalla feel und. Ith oru kadha aayi etrayum pettann thaa.

    3. Lilly ..
      Nyc aayikn ..
      Nink kayiv und … nee edonn elaborate cheyy .. nalloru kadha kittumenn enk orppund …
      Ee oru cheriye plotil tenne lyf und … i can feel it .. adhkondaa paranat nink nalloru kadha eyutaan pattum .. enk vishwasamund

  3. ഈ പാർട്ട്‌ ഇപ്പോഴാണ് വായിച്ചത്
    കൂടുതൽ മനോഹരം എന്നെ പറയാനുള്ളൂ
    All the best ?

  4. putiyathu vanitundu

  5. 3 മിനുട്ടുകൾ കൂടി

    1. vannu vannu.home pageyl po

  6. ഈ സമയത്ത് ചോദിക്കുന്നെ ശെരിയാണോ ആവോ..എന്നാലും പാർട് 23 എവിടെ?? ??

    1. avide ella… chodikam

  7. അമ്മുട്ടി

    എല്ലാവരും ഉണ്ടോ ഇവിടെ,എന്നെ പരിചയം ഉണ്ടോ

    1. oru parijayam ella… ara. ?

    2. @ അമ്മുട്ടി
      എവിടെയോ കണ്ട് നല്ല പരിചയം
      വാര്യംപള്ളിലെ മീനാക്ഷി അല്ലെ നീ

    3. അള്ളാ…. മ്മടെ രാവണി

Comments are closed.