അപരാജിതൻ 11 [Harshan] 7232

പിറ്റേന്ന്

രാവിലെ ഒരു ഒൻപതു മണിയോടെ മാലിനിയെ ഉള്ളിൽ കയറ്റി രാജശേഖരനെ കാണിച്ചു, മാലിനിയെ കണ്ടപ്പോ അയാളുടെ കണ്ണുകളും നിറഞ്ഞു, സ്നേഹത്തോടെ മാലിനിയുടെ കൈകളിൽ മുറുകെ പിടിച്ചു, മക്കൾ എവിടെ എന്ന് ചോദിച്ചു, അവർ പുറത്തു ഉണ്ടന്ന് മാലിനി പറഞ്ഞു, അവരെ കാണണം എന്നൊരു ആഗ്രഹം അയാൾ മാലിനിയോട് പറഞ്ഞു.

ഡോക്ടറുടെ അനുവാദം വാങ്ങിച്ചു കാണിക്കാം എന്ന് മാലിനി പറഞ്ഞു.

അൽപ സമയം അവിടെ നിന്ന് മാലിനി പുറത്തേക്ക് ഇറങ്ങി, അവിടെ ഇരിക്കുന്ന ഡോക്ടറോട് പറഞ്ഞു, നകുലൻ ഡോകറ്ററുടെ വേണ്ടപ്പെട്ട കേസ് ആയതു കൊണ്ട് പാറുവിനെയും ശ്യാമിനെയും ഉള്ളിൽ ചെന്നു കാണുവാൻ അനുവദിച്ചു.

ഇരുവരും ഉള്ളിൽ കയറി, രാജശേഖരന്റെ സമീപത്തു ചെന്നു.

അയാളുടെ ആ കിടപ്പു ഇരുവരെയും വിഷമിപ്പിച്ചിരുന്നു, പാറു വിതുമ്പാൻ തുടങ്ങി.

അയാൾ പാറുവിന്റെ  കയ്യിൽ പിടിച്ചു ചുണ്ടോട് ചേർത്ത് ഒരു മുത്തം കൊടുത്തു

പപ്പയ്ക്ക് ഒന്നൂല്ല പൊന്നു എന്ന് അയാൾ പറഞ്ഞു.

ശ്യാമിന്റെയും കയ്യിൽ പിടിച്ചു ഉമ്മ കൊടുത്തു.

ഇരുവരും പുറത്തേക്ക് ഇറങ്ങി.

അതിനു ശേഷം രാവിലെ ഡ്രൈവറെ വിളിച്ചു വരുത്തി പാറു പാലിയത്തേക്ക് പോയി എല്ലാവര്ക്കും വേണ്ട വസ്ത്രങ്ങൾ ഒക്കെ എടുക്കുവാൻ ആയി, അപ്രതീക്ഷിതമായി വന്നതു ആണല്ലോ. ഒരു മൂന്നുമണിക്കൂറിനുള്ളിൽ അവൾ തിരികെ ഹോസ്പിറ്റലിൽ എത്തി.

ഒരു ഉച്ച കഴിഞ്ഞപ്പോളേക്കും ശിവ കൂടെ അവിടെ എത്തി.

ശിവയെ കണ്ടപ്പോൾ എല്ലാവര്ക്കും സന്തോഷമായി. അവൻ രാജശേഖരന്റെ വിവരങ്ങൾ ഒക്കെ നേരത്തെ അറിഞ്ഞിരുന്നു.

ശിവയും കയറി കണ്ടു രാജശേഖരനെ, അയാൾ ശിവയെ കണ്ടു നന്ദിയോടെ പുഞ്ചിരിക്കുകയും ചെയ്തു.

അവിടെ നിന്നും ഇറങ്ങി പിന്നെ തിരിച്ചു റൂമിലേക്കു വന്നു.

പപ്പ ഇപ്പോൾ ഓക്കേ ആയി എന്ന് അറിഞ്ഞപ്പോൾ തന്നെ നഷ്ടപ്പെട്ട് പോയ ഉത്സാഹം എല്ലാം അവൾക് തിരികെ കിട്ടിയത് പോലെ ആയിരുന്നു.

“നമുക്കൊരു കോഫി കുടിച്ചാലോ” എന്ന് ശിവ എല്ലാരോടും ആയി ചോദിച്ചു.

മാലിനിക്ക് വേണ്ട എന്ന് മാലിനി പറഞ്ഞു, ശ്യാമിനും വേണ്ട എന്ന് ശ്യാമും പറഞ്ഞു.

പാറുവിനു കുടിക്കണം എന്നുണ്ടായിരുന്നു.

അപ്പൊ ശിവ പറഞ്ഞു, എന്ന ഒരു കാര്യം ചെയ്യാം, നിങ്ങൾക് അവിടെ കഫെത്തീരിയയിൽ നിന്ന് ജ്യുസ് ഓർഡർ ചെയ്യാം, താഴെ ക്യാന്റീനിൽ നല്ല കോഫി കിട്ടും, ഞാൻ പോയി പാർവതിക്ക് ഉള്ളത് കൂടെ കൊണ്ടുവന്നാലോ ?

എന്താ ഇത് പൊന്നുവിന് ഇങ്ങോട് കൊണ്ടുവരാനോ, അതിലും നല്ലതു നിങ്ങൾ പോയി കുടിക്കുന്നതല്ലെ, മാലിനി ചോദിച്ചു.

പാർവതി വരുന്നോ ?

അവൾ മാലിനിയെ നോക്കി

പോയിക്കൊള്ളാൻ അനുവാദ൦ കൊടുത്തു.

അങ്ങനെ അവർ ഇരുവരും അവിടെ നിന്നും ഇറങ്ങി.

എന്തായാലും വിചാരിക്കുന്ന പോലെ അല്ലട്ടോ അമ്മെ ശിവ ആള് ഒരുപാട് നല്ലവനാ ,,,ശ്യാം മാലിനിയോട് പറഞ്ഞു.

മാലിനി അതുകേട്ടു മൂളുക മാത്രം ചെയ്തു

“എന്തൊരു ഫോർമൽ ആയി ആണ് എന്നെ പാർവതി എന്ന് വിളിക്കുന്നത് ? ” പാറു ചോദിച്ചു.

“അല്ലാതെ പിന്നെ ഞാൻ   എന്ത് വിളിക്കും , പാറുവിന്റെ വീട്ടുകാരുടെ മുന്നിൽ ”

ഹ്മ്മ് ,,,അതും ശരി ആണല്ലോ ,.,…

“പാറു എന്നെ കുറിച്ച് എന്താ വീട്ടിൽ അഭിപ്രായം ?”

“വളരെ നല്ല അഭിപ്രായം ആണല്ലോ , എന്തെ  ചോദിച്ചേ ?”

വെറുതെ ചോദിച്ചതാ.

അപ്പോളേക്കും കാന്റീൻ എത്തി അവർ ഉള്ളിൽ കയറി ഇരുന്നു, വെയ്റ്റർ വന്നു ഓർഡർ എടുത്തു രണ്ടു കോഫി ശിവ ഓർഡർ പറഞ്ഞു.

പാറൂനു കഴിക്കാൻ വല്ലതും വേണോ ?

വേണ്ട കോഫി മാത്രം മതി ..അവൾ മറുപടി പറഞ്ഞു

പാറു .. ഇന്നലെ പാറു കരഞ്ഞപോ ഞാൻ ഒരുപാട് വിഷമിച്ചു പോയി കേട്ടോ

അതെന്തിനാ ഞാന്‍ കരയുമ്പോ അവിടെ വിഷമിക്കുന്നേ ? അവള്‍ ചോദിച്ചു.

ശിവ ഒന്ന് ചിരിക്കുക മാത്രം ചെയ്തു…അതോ …നമുക്ക് ഒരുപാട് ഇഷ്ടം ഉള്ള ആളുകള്‍ സങ്കടപ്പെട്ട നമുക്കും സങ്കടം ഉണ്ടാകില്ലേ ?

അതുകേട്ടു പാര്‍വതി മന്ദഹാസം തൂകി. അതാ ഞാന്‍ ഓടിപാഞ്ഞു വന്നത് …………പാറു

“കണ്ണൻ തോന്നിചതാ ,,,ഇങ്ങോട്ടു വരാൻ ആയി ”

“അതൊന്നും എനിക്കറിയില്ല ,,പക്ഷെ പാറു സങ്കടപെടുന്നത് കാണാൻ എനിക്ക് ആവില്ല

“അപ്പൊ എന്റെ സങ്കടങ്ങളിൽ കൂട്ടായി ഉണ്ടാകുമോ ?”

“തീർച്ചയായും ഉണ്ടാകും പാറു ”

എത്ര കാലം ?

ജീവന്‍ ഉള്ളിടത്തോളം….

വാക്കാണോ ?

വാക്കാണ്‌…

“പിന്നെ വാക്ക് മാറരുത് ”

“എനിക്ക് ഒരു വാക്കേ ഉള്ളു പാറു ”

അത് കേട്ട് അവൾ പുഞ്ചിരി തൂകി

അപ്പോളേക്കും കോഫി വന്നു ,

ഇരുവരും ചൂടൻ കോഫി ഊതി കുടിച്ചു .

എങ്ങെന ഉണ്ട് പാറു കോഫി ,,,

ആ കുഴപ്പമില്ല ,,

കുഴപ്പമില്ലെന്നോ ,,,ഇവിടത്തെ കോഫി നല്ല കോഫി ആണല്ലോ ..

പക്ഷെ ഇതിലും  ഒരുപാട് നല്ലതു ഞാൻ കുടിച്ചിട്ടുണ്ട്

ആഹാ ,,,അത് എവിടെ നിന്നാ ?,,,,

എന്റെ വീട്ടിൽ നിന്ന് തന്നെ .

ആന്റി ഉണ്ടാക്കിയതാണോ ?

അല്ല ,,,,,

എന്ന പിന്നെ പാറു തന്നെ ഉണ്ടാക്കിയതായിരിക്കും ?

ഞാനോ കോഫി ഉണ്ടാക്കാനോ? ..

അപ്പൊ ഞാൻ സുല്ലിട്ടു, എനിക്ക് ഗസ് ചെയ്യാൻ സാധിക്കുന്നില്ല.

എന്റെ വീട്ടിൽ ഔട്ട് ഹോസ്സിൽ എന്നെ പോലെ തന്നെ ഒരു പാവം കുട്ടി  താമസിച്ചിരുന്നു.

ആരാ ബന്ധുവാണോ ?

ബന്ധു ഒന്നുമല്ല, വീട്ടിലെയും ഓഫീസിലെയും ഒക്കെ ജോലി ഒകെ ചെയ്യുമായിരുന്നു

ഓ ജോലിക്കാരൻ ആയിരുന്നോ ?

അതിനു മറുപടി ഒന്നും അവൾ പറഞ്ഞില്ല.

ആ കുട്ടി ഉണ്ടാക്കി തന്നിട്ടുണ്ട്, കോഫി , അതാണ് ഞാൻ കുടിച്ചതിൽ വെച്ച് ഏറ്റവും രുചികരമായ കോഫി.

ആഹാ അതുകൊള്ളാലൊ എന്ന ആ കക്ഷിയെ നമ്മുക് എന്റെ കോവിലകത്തു ജോലിക് നിർത്തിയാലോ കോഫി മേക്കർ ആയി.

അതിനും പാർവതി ഒന്നും മിണ്ടിയില്ല.

എന്താണ് ആ കുട്ടിയുടെ പേര് ?

ആദിശങ്കരൻ,,, അപ്പു എന്ന് വിളിക്കും.

ഈ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ …ശിവ ഓർത്തു

ആ ഇപ്പോ കിട്ടി ,,,അന്ന് നിങ്ങടെ ഓഫീസിൽ ഫങ്ഷന് വന്നപ്പോൾ പരിചയപ്പെട്ട ആളാണോ, ഒരു ആദിശങ്കർ ..

ആ അത് തന്നെ ,,,,,

എന്ന ഇനി ഒരു പ്രാവശ്യം മൂപ്പരോടു പറയണം എനിക്ക് കൂടെ കോഫി ഉണ്ടാക്കി തരാ൯.

അതിനു അപ്പു ഇപ്പോ അവിടെ ഇല്ല അവിടെ നിന്നുമൊക്കെ പോയിട്ട് ഒരുപാട് നാളായി

ഓ അങ്ങനെ ആണോ ,,എന്ന അത് വിട്ടുകള ..പാറു കാപ്പി കുടിക്

അവർ ഓരോന്നും സംസാരിച്ചു കോഫി കുടിച്ചു കൊണ്ടിരുന്നു

അത് കഴിഞ്ഞു തിരികെ റൂമിൽ എത്തി എല്ലാരും യാത്ര പറഞ്ഞു ശിവ അവിടെ നിന്നും പുറപ്പെട്ടു

<<<<<<<<O>>>>>>>>

അന്ന് രാവിലെ ഒരു പത്തുമണിയോടെ ഇറങ്ങിയത്‌ ആണ് ആദി മൂര്‍ത്തിയുടെ വീട് അന്വേഷിച്ചു, ടൌണില്‍ എവിടെയോ ആയിരുന്നു, മൂര്‍ത്തിയുടെ മരണത്തിന് ശേഷം കുടു൦ബം വാടക വീട്  ഒഴിഞ്ഞു അവരുടെ കുടുംബ വീടിലെക് പൊയ് എന്നു അറിയാന്‍ കഴിഞ്ഞത്, അത് അങ്ങ് ദൂരെ ഉള്ള കിള്ളികുറിശ്ശി എന്ന സ്ഥലത്തു ആണ് എന്നാണ് അവര്‍ ആദ്യം താമസിച്ചിരുന്ന വീടിന്റെ ഒണ൪ പറഞ്ഞത്‌, അവിടെ നിന്നും ആ സ്ഥലത്തേക്ക് ഒരുപാട് ദൂരം സഞ്ചരിച്ചു ആണ് ആദി എത്തിയത്.

ഒരുപാട് അന്വേഷിച്ചു ഒടുവില്‍ വീട് കണ്ടത്തി, പക്ഷേ അത് ആരും താമസം ഇല്ലാത്ത ഒരു വീട് ആയിരുന്നു, പോയത് വെറുതെ ആയി പോയി, അപ്പോള്‍ ആണ് ആദി അവരുടെ അയല്‍വീട്ടില്‍ ഒന്ന് കയറിയത്.

വീടുകൾ തമ്മിൽ നല്ല അകലം ഉണ്ട്.

അവൻ അടുത്ത വീട്ടിൽ ചെന്ന് കാളിങ് ബെൽ അടിച്ചു.

ഒരു മധ്യവയസ്ക ആയ സ്ത്രീ വാതിൽ തുറന്നു,

അവൻ  കൈകൾ കൂപ്പി.

അവരും കൂപ്പി.

ആരാ ….

അമ്മെ ,,,ഞാൻ ഈ തൊട്ടടുത്ത വീട്ടിൽ വന്നതായിരുന്നു, അവിടെ ആരെയും കാണുന്നുമില്ല.

മോൻ ആരാ?

“എന്റെ അച്ഛന്റെ സുഹൃത് ആയിരുന്നു, മൂർത്തി അങ്കിൾ, മൂർത്തി അങ്കിൾ മരണപ്പെട്ടുവല്ലോ, ഞാൻ പുറതായിരുന്നു പഠിത്തം ഒക്കെ, അവരെ ഒക്കെ ഒന്ന് കാണാൻ ആയി വന്നതെയിരുന്നു, ആദ്യം ഇവർ താമസിച്ചിരുന്നിടത്തു ചെന്നപ്പോ ആണ് അതോകെ മാറി തറവാട്ടിലേക് വന്നത് അറിഞ്ഞത്,

ഓ ,,,,,,,അവർ തല കുലുക്കി, മോനെ അവരിപ്പോ ഇവിടെ അല്ല താമസം, മൂർത്തിയുടെ മകൻ ഇപ്പൊ ദുബായിൽ ആണ്, ഗോമതിയെ അവൻ അങ്ങോട്ടു കൊണ്ടുപോയി, ആണ്ടും കൊല്ലവും എത്തുമ്പോ ഇടയ്ക്കു അവർ ഇവിടെ വരും എന്ന് മാത്രം.

അയ്യോ ,,,,,അങ്ങനെ  ആയിരുന്നോ ?അവരെ കോൺടാക്ട് ചെയ്യാൻ വല്ല മാർഗ്ഗവും ഉണ്ടോ ?

അയ്യോ മോനെ അതൊന്നും ഇല്ല ,,,അങ്ങനെ വിളി ഒന്നും പതിവില്ല

അങ്ങനെ ആണല്ലേ….എന്ന ശരി അമ്മെ …ഒന്ന് കാണണം എന്നുണ്ടായിരുന്നു  അതാ ഇത്രേം ദൂരം വന്നത് തന്നെ. എന്ന് പറഞ്ഞു അവൻ തിരികെ നടന്നു ,,,

എന്തോ അവന്റെ ആ മുഖവും അവസ്ഥയും കണ്ടു അവർ അവനെ വിളിച്ചു

അതെ മോനെ ,,,അവർ ഇവിടെ തന്നെ പുതിയ ഒരു വീട് പണിയുവാൻ പോകുന്നു എന്ന് കേട്ടിരുന്നു, അതുമായി ബന്ധപെട്ട് അവർ വരാൻ സാധ്യത ഉണ്ട്, എപ്പോ ആണെന്ന് അറിയില്ല ചിലപ്പോ രണ്ടു മാസം അല്ലെ മൂന്ന് മാസം ..

‘അമ്മ ,,,എന്ന ബുദ്ധിമുട്ടിലെങ്കിൽ ഒരു കാര്യം ചെയ്യാമോ ?

എന്താ പറയു ?…

ഞാൻ എന്റെ നമ്പർ തരാം ,,,എന്നെങ്കിലും അവർ വരിക ആണെകിൽ ഒന്നെന്നെ അറിയിക്കാമോ ,,,എങ്കിൽ ഞാൻ വന്നു കണ്ടോളാ൦ …

ആ അതിനെന്താ ,,,ഒരു നിമിഷം നിൽക്കൂ.

എന്ന് പറഞ്ഞു അവർ ഉള്ളിൽ പോയി ഒരു ഡയറി കൊണ്ടുവന്നു അവനു നേരെ നീട്ടി.

അവൻ ഡയറിയുടെ പുറകിൽ ആയി അവന്റെ നമ്പർ എഴുതി, പേര് ശങ്കർ എന്ന് മാത്രം ഇട്ടു.

അവൻ അവ൪ക്ക് ഡയറി കൊടുത്തു.

ശങ്കർ എന്നാണോ മോനെ പേര് ?

അതെ അമ്മെ .

എന്റെ ഇളയ മകന്റെ പേരും ശങ്കർ എന്നാണ്.

ആണോ ,,,,അവൻ ഒന്ന് ചിരിച്ചു.

ബുദ്ധിമുട്ട് ആകില്ലെങ്കിൽ കുറച്ചു തണുത്ത വെള്ളം തരുമോ ?

ഓ അതിനേന്താ മോനെ എന്ന് പറഞ്ഞു അവർ ഉള്ളിൽ കയറി നാരങ്ങാ കലക്കി തണുത്ത വെള്ളം കൊണ്ട് വന്നു.

അയ്യോ ,,സാധാരണ വെള്ളം മതിയായിരുന്നു,

അത് സാരമില്ല മോനെ ,,,ഇത്രേം ദൂരം വന്നതല്ലെ.

അവനു അത് കുടിച്ചു.

അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങി.

<<<<<<<<<O>>>>>>>>