വിഷ്ണു ചോദിച്ചു ..” വർഗീസ് ചേട്ടോ ഒരു പെണ്ണ് ഇവനെ തന്നെ നോട്ടം ഇട്ടേകുന്നു … കുറച്ചു ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു … ഇത് മറ്റേത് തന്നെ ആകില്ലേ …”
വർഗീസ് ഏട്ടൻ പറഞ്ഞു … ” എനിക്ക് അറിയാൻ പാടില്ല മക്കളെ നിങ്ങൾ ആ കൊച്ചിനോട് തന്നെ ചോദിക്കു , പെൺപിള്ളേർ അങ്ങനെ ഒന്നും ആദ്യം ഇങ്ങോട്ടു വന്നു ഇഷ്ടം ആണെന്ന് പറയാൻ സാധ്യത ഇല്ല … ഇവന് ഇഷ്ടം ആണേൽ അങ്ങോട്ടു ആദ്യം പറയുന്നത് ആകും നല്ലത് …”
“ അതിനു എനിക്കു അവളോടു ഇഷ്ടം ഒന്നും തോന്നിട്ടില്ല … ഈ നാറി വെറുതെ ഓരോന്ന് തട്ടി വിടുന്നത് അല്ലേ …എവിടെ കണ്ട ഒരു പരിചയം തോന്നുന്നു ..അത്ര തന്നെ …” ഞാന്‍ പറഞ്ഞു …
“ എങ്കില്‍ ശെരി മക്കളെ … ഞാന്‍ അങ്ങോട്ട് നീങ്ങുവാ .. കുറച്ചു പണി ഉണ്ട് …”
വര്‍ഗീസ് എട്ടനോടു യാത്ര പറഞ്ഞു ഞങ്ങളും ഇറങ്ങി , നേരെ ജംഗ്ഷനില്‍ ഉള്ള അനൂപ് ഏട്ടന്റെ ബേക്കറിയില്‍ കയറി ചായയും സമോസയും തട്ടി ഹോസ്റ്റലിലേക്ക് വിട്ടു …
അന്ന് രാത്രി ശ്രീ ലക്ഷ്മിയെ എവിടെ ആണ് കണ്ടത് എന്നു ഓര്‍ത്ത് കിടന്നു . പിറ്റേന്നു കുളിച്ചു റെഡി ആയി ഇന്സ്റ്റിട്ടുഷ്യന് ക്യാന്റീനില്‍ നിന്നു ദോശയും ചമ്മതിയും ചായയും തട്ടി ക്ലാസ്സിലേക്കു നടന്നു . ബ്രേക് ടൈം വിഷ്ണുവിനെ തപ്പി ഞാന്‍ പുതിയതായി പണിഞ്ഞുകൊണ്ടിരുന്ന കെട്ടിടത്തിനടുത്തേക്ക് ചെന്നു ..അവിടെ ആണ് ബ്രേക് സമയം ഞാനും വിഷ്ണുവും മീറ്റ് ചെയ്യുന്നത് … അന്നു അവനെ കണ്ടില്ല അവിടെ . വല്ല പെണ്‍കുട്ടികളുടെയും ഡീറ്റൈല്‍സ് തപ്പി പോയത് ആകും എന്നു കരുതി തിരികെ ക്ലാസ്സിന്റെ ഭാഗത്തേക് വരാന്‍ തുടങ്ങിയപ്പോള്‍ ആണ് ഒരു പെണ്‍കുട്ടി പണിഞ്ഞുകൊണ്ടിരികുന്ന കെട്ടിടത്തിന്റെയും പഴയ കെട്ടിടത്തിന്റെയും ഇടയില്‍ ഉള്ള ഗ്യാപ്പില്‍ നിന്നു കൊണ്ട് നോക്കുന്നത് കണ്ടത് . ഞാന്‍ അത് കണ്ടില്ല എന്ന രീതിയില്‍ തന്നെ നടക്കാന്‍ തുടങ്ങി … ആ ഭാഗം എത്തിയപ്പോള്‍ പെട്ടന്നു വെട്ടിത്തിരിഞ്ഞു അങ്ങോട്ടേക്ക് നോക്കി , ശ്രീ ലക്ഷ്മി അവിടെ നില്പ്പു്ണ്ടാരുന്നു .
ഞാന്‍ അവളെ കണ്ടു എന്നു മനസ്സിലായപ്പോള്‍ അവള് പെട്ടന്നു ഒന്നു പതറി , പിന്നെ ഒന്നും മിണ്ടാതെ , മുഖത്ത് പോലും നോക്കാതെ , വേഗം നടന്നു പഴയ കെട്ടിടത്തിലേക്ക് പോയി കോണിപ്പടി കയറി മുകളിലെ നിലയിലേക്ക് പോയി . പൊക്കുമ്പോള്‍ കള്ളം കാണിച്ചു കണ്ടുപിടിക്കുമ്പോള്‍ ഉള്ള പോലെ ഒരു ചെറിയ പുഞ്ചിരി അവളുടെ ചുണ്ടില്‍ ഉണ്ടായിരുന്നു , അത് അവളുടെ കവിളിലെ നുണക്കുഴി എടുത്തു കാട്ടി തന്നു .
“ നല്ല ഐശ്വര്യം ഉള്ള കുട്ടി, അറിഞ്ഞിട്ട പേര് തന്നെ ശ്രീ ലക്ഷ്മി , എന്നാലും ഇവളെ ഞാന്‍ എവിടെയാ കണ്ടത് …എന്തായാലും ഇന്ന് വൈകീട്ട് തന്നെ അവളെ പോക്കണം … “ ഇതും ആലോചിച്ചു ഞാന്‍ പഴയ കെട്ടിടത്തിലെക് കയറിയതും പിന്നില്‍ നിന്നു ഒരു വിളി ,
“ഡാ ജഗ്ഗു … അവിടെ നിക്കേട … “
ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ വിഷ്ണു ഓടിവരുന്നു , “ നീ ഇവിടെ ഉണ്ടാരുന്നോ …”
“ ആ ഞാന്‍ ആ തെക്കോട്ട് മാറിയുള്ള മാവിന്റെ മറവില്‍ നില്ക്കുന്നുണ്ടായിരുന്നു …”
“ അപ്പോ നീ എല്ലാം കണ്ടോ വിഷ്ണു , അവള് ഇവിടെ നോക്കി നില്കുമന്നുണ്ടായിരുന്നു …”
“ ഞാന്‍ ഇന്ന് കഴിച്ചിട്ട് നേരത്തെ വന്നിരുന്നു , അപ്പോള്‍ ആണ് ഒരുത്തി പമ്മി പമ്മി വരുന്നത് കാണുന്നത് , അവള് കാണാതെയിരിക്കാന്‍ വേണ്ടി മറഞ്ഞു നിന്നതാ ഞാന്‍ , നീ എന്നാലും ആ പെണ്ണിനെ പേടിപ്പിക്കണ്ടായിരുന്നു അങ്ങനെ …” അതും പറഞ്ഞു അവന് ചിരി തുടങ്ങി …
ജഗ്ഗു ഭായ്
കഥ ഇപ്പോൾ ആണ് വായിക്കാൻ സാധിച്ചത്
തുടക്കക്കാരൻ ആണെന്ന് ഫസ്റ്റ് പാർട്ട് വായിച്ചപ്പോഴും തോന്നിയിരുന്നില്ല ഇപ്പോൾ ഒട്ടും തോന്നുന്നില്ല
നല്ല ഒഴുക്ക് ഉള്ള എഴുത്ത് രീതി തന്നെ ആയിരുന്നു
മൂന്ന് പേരുടെയും ഇത്രയും പെട്ടന്ന് ഉണ്ടായത് ആണേൽ കൂടി ബോണ്ടിങ് കൊള്ളാം ഇഷ്ടപ്പട്ടു
Fight scene അടിപൊളി ആയിട്ടുണ്ട്
പെങ്ങളായി കണ്ടു എന്നല്ലേ പറഞ്ഞെ ആ സ്ഥിതിക്ക് അവൾ ഇഷ്ടപ്പെട്ടാലും അവൻ ഇഷ്ടപ്പെടുമോ മാത്രവുമല്ല അവന്റെ സങ്കല്പത്തിലെ പെണ്ണ് ഇതല്ലല്ലോ
എന്തായാലും വായിച്ചു ഇഷ്ടപ്പെട്ടു
അടുത്ത പാർട്ടിന് വെയ്റ്റിംഗ്
By
അജയ്
നന്നായി തന്നെ പോകുന്നുണ്ട്. ആദ്യ പാർട്ടിൽ നിന്നും അക്ഷരതെറ്റ് ഒരുപാട് മാറി. നല്ല ഫ്ലോ ഉള്ള എഴുത് ആണ്.ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ. അവസാനം സീൻ വെച്ച് ഇനി പ്രണയം ആണോ അതിലും മികച്ച സൗഹൃദം ആണോ വരുന്നത് എന്ന് നോക്കാം. ??☺️
Nte mwonee poli item..1st partil ulla mistakes okke pariharichu. Comedy action ellam koodi othorumicha oru kidu saadanam. Simply addicted to this
Lou kuttappan ❤
Jeevappi kadha kandirunnu vayikkan vittupoyi.
Ratri vayichit abhiprayam parayaame ?
Kuttappan❤
കൊള്ളാം….
പാപ്പി ചേട്ടാ… ❤️
കൊള്ളാം…
വളരെ നനായി കപ്പൽ മുതലാളി..
പേജുകളുടെ എണ്ണം കൂടി
അക്ഷരത്തെറ്റുകൾ കുറഞ്ഞു
ഒന്നാമത്തേത് പോലെ അല്ല , അത് ഒരു തുടക്കം ആയിരുന്നു പക്ഷെ ഇത് ഒരുപാട് നന്നായിട്ടുണ്ട്..
തമാശയും ആക്ഷനും ഒക്കെ ലൈവ് ഫീൽ തന്നു.
ഒപ്പം.ആകാംഷ ഉണ്ടാക്കാൻ ഒരു കുഞ്ഞു സസ്പെൻസും.
ഭംഗി ആയി അവതരിപ്പിച്ചിരിക്കുന്നു..
എന്റെ ഗുരുവേ ?
ഇതിൽ കൂടുതൽ എന്ത് വേണം. 1000 ലൈക് അല്ലെ കമന്റ് കിട്ടിയാലും ഇത്രയും സന്തോഷം ഉണ്ടാകില്ല ???????
നന്ദി… ഒരുപാട് നന്ദി ഹർഷൻ ചേട്ടാ ?
??
പോന്നുസേ…. ????
Nyc aayikn ?
നന്ദി shana ❤️
❤️❤️❤️❤️
❤️❤️❤️❤️❤️
ഇരിക്കട്ടെ ആദ്യത്തെ കമാന്റ് എന്റെ വക…
നൻഡ്രി ചേട്ടോ നൻഡ്രി ❤️❤️❤️