Alastor the avenger 😈😈😈 5 81

Views : 3149

Alastor the avenger😈😈😈 5

Author :Captain Steve Rogers

 

ഇതേ സമയം പൂജയിൽ ആയിരുന്ന ബാലവർ പതിയെ കണ്ണു തുറന്നു…. അയാളുടെ കണ്ണിൽ വിഘാടകനു സംഭവിച്ചത് എന്തെന്ന് പതിയെ തെളിഞ്ഞു വന്നു….. അതോടൊപ്പം തന്നെ അനാഥാലയത്തിൽ വന്നിറങ്ങിയ ആ ചെറുപ്പക്കാരന്റെ മുഖവും….. ഒരു ചെറിയ പുഞ്ചിരിയോടെ കൂടെ അയാൾ പതിയെ മന്ത്രിച്ചു…… ‘യുദ്ധചക്ര ആരംഭം’….

തുടരുന്നു…..

ഉറക്കത്തിൽ നിന്ന് എന്നപോലെ അശ്വതി പതിയെ എഴുന്നേറ്റു… തനിക്ക് എന്താണ് സംഭവിച്ചത് എന്നു ചിന്തിച്ചു കൊണ്ട് നിന്ന സമയത്തു അവളുടെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി… ഫോണിൽ സി ഐ നിരഞ്ജൻ ആയിരുന്നു… മാഡം വിജയ് ശങ്കറിന്റെ കേസിൽ നമ്മുക്ക് ഒരു തെളിവ് ലഭിച്ചിട്ടുണ്ട്… പക്ഷേ ആ തെളിവു വന്നു നിക്കുന്നത് ജേക്കബ് തരകന്റെ അടുത്ത് ആണ്…. ഇത്രെയും കാര്യങ്ങൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊണ്ട് നിരഞ്ജൻ മറുപടിക്കായി കാത്തു. അപ്പോഴും അശ്വതിയുടെ മുഖം തെളിഞ്ഞിരുന്നില്ല…. എന്തോ ഒന്നു എവിടെയോ ഒളിഞ്ഞിരിക്കുന്ന പോലെ അവൾക്ക് തോന്നി…. പതിയെ അവൾ നിരഞ്ജനോട് ചോദിച്ചു… ജേക്കബ് തരകനെയും വിജയ് ശങ്കറിന്റെയും ഇടയിൽ മറ്റൊരാൾ കൂടെ ഉണ്ട് എന്ന് തനിക്ക് തോന്നുന്നുണ്ടോ? ആർക്കും മുഖം തരാത്ത എന്നാൽ എല്ലാരും ഭയപ്പെടുന്ന ഒരു മൂന്നാമൻ ഉണ്ടോ? ആ ചോദ്യം പ്രതീക്ഷിച്ചിരുന്ന എന്ന രീതിയിൽ തന്നെ നിരഞ്ജൻ പറഞ്ഞു… അവിടെ ആണ് മാഡം നമ്മളെ കുഴപ്പിക്കുന്ന കാര്യം…. ഒന്നേൽ നമ്മളെക്കാൾ മുന്നിൽ ചിന്തിക്കുന്ന ഇല്ലെങ്കിൽ എല്ലാത്തിനെയും നിയന്ത്രിക്കാൻ കഴിയുന്ന ഒന്നിനും പിടികൊടുക്കാതെ ഒരു വലിയ ശക്തിയോ ഒരു കൂട്ടം ആളുകളോ ഇതിനു പിന്നിൽ ഉണ്ട്….. പിന്നെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വായിച്ചപ്പോൾ കത്തിയെരിയുന്ന പക മാത്രം ആണ് ഈ 2 കൊലപാതകങ്ങളുടെയും കാരണം എന്ന നിഗമനത്തിൽ എത്തേണ്ടി വരും…. എന്നാൽ ഇതിനോട് സാമ്യം ഉള്ള നാഗ റാവുവിന്റെ കേസ് ഫയൽ വായിച്ചപ്പോൾ വെറും ഒരു പകയുടെ പേരിൽ ഉള്ള കൊലപാതകം ആയി തോന്നിയില്ല…ഒന്നേൽ എന്തിനെയോ മറവു ചെയ്യാൻ ഉള്ള കൊലപാതകം… അതും അല്ലെങ്കിൽ നമ്മൾ ഇനിയും എത്തിച്ചേരാൻ ബാക്കി ഉള്ള ഒരു കാരണം…. നാഗറാവുവിന്റെ കൂടെ ഉള്ള ഒരാൾ ഇപ്പോഴും അബോധാവസ്ഥയിൽ ആശുപത്രിയിൽ ഉണ്ട്…. അയാളുടെ മൊഴി എടുക്കാൻ നമ്മുടെ ടീമിനെ അയച്ചിട്ടുണ്ട്…. ഇത്രേം കാര്യങ്ങൾ പറഞ്ഞതിനു ശേഷം നിരഞ്ജൻ കോൾ കട്ട് ചെയ്തു…. ആ സമയവും അശ്വതി ഈ കേസ് ആയി ബന്ധപ്പെട്ട ഫയൽ മറിച്ചു നോക്കുകയായിരുന്നു…. ഭിത്തിയിൽ എഴുതിയിരുന്ന എഴുത്തു വായിച്ചപ്പോൾ തന്നെ അശ്വതിയുടെ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായി… എന്നോ താൻ കണ്ടു മറന്ന ഒരു ചിഹ്നം അവളുടെ മനസിൽ തെളിഞ്ഞു…. അതേ രക്തം കൊണ്ടു നനഞ്ഞ ഒരു തൃശൂലവും അതിൽ ചുറ്റി വരിഞ്ഞു കയറുന്ന ഒരു പാമ്പും ഇതായിരുന്നു അവളുടെ മനസിൽ തെളിഞ്ഞു വന്ന ചിത്രം…. കൂടെ ഹർഷവർദ്ധൻ എന്ന പേരും അവളുടെ മനസിൽ അലയടിച്ചു…. ആ സമയം അവളുടെ ചുറ്റും ഉണ്ടായ കർപ്പൂരത്തിന്റെ മണം അവൾ അറിഞ്ഞിരുന്നില്ല….

****** ****** ****** ****** ****** ****** ******

Recent Stories

The Author

Captain Steve Rogers

15 Comments

Add a Comment
 1. ഒന്നുകിൽ കുറച്ചു പേജ് കൂട്ടി എഴുതി കഥക്ക് ഒരു ഇടവേള വെക്കുക അല്ലെങ്കിൽ മാക്സിമം മരിക്കുന്നതിന് മുന്നേ എങ്കിലും അടുത്ത ഭാഗം തരിക ഒന്നാമത് കഥയുടെ 5ഭാഗങ്ങൾ മാത്രമേ വന്നിട്ടുള്ളു അതു തന്നെ നല്ല ഗ്യാപ് ഇട്ടു ആണ് വന്നത് ഇങ്ങനെ ഒരു കഥ മറന്നു പോയിരുന്നു വീണ്ടും ആദ്യഭാഗങ്ങൾ മുതൽ വായിക്കേണ്ടി വന്നു വളരെ നല്ല കഥ ആയതുകൊണ്ട് എഴുത്തുകാരനെ ഒന്നും പറയനും vayya

 2. ♥️♥️♥️♥️

 3. ഒരുപാട് നാളായി കാത്തിരിക്കുന്നു അടുത്ത പെട്ടെന്ന് തരണേ

 4. Next part epo varum?

 5. ഇങ്ങനെ കഥ എഴുതിയ എന്ത് മനസിലാക്കു൦.previous part കൊടുത്തിട്ടില്ല

 6. കഥ full ത്രില്ലിംഗ് ആണ്

  But കഥ കുറഞ്ഞു കുറഞ്ഞ പോയി ഒന്നുമില്ലണ്ടായിപോകുന്നു

  Ezhuthi ഒന്ന് set ആക്കി post ചെയ്യ് bro

 7. Waiting for next parts

  1. Captian Steve Rogers

   കഴിവതും നേരത്തെ അടുത്ത ഭാഗം തരാം ❣️❣️

  2. Captian Steve Rogers

   Bro nxt part kurach adhikam samayam edukkum… Eathayalum adutha bhaagam nirashapeduthilla…. Maathramalla adutha bhaagathinodu koode oru surprise koode ellarkkum undavum….

  1. Captian Steve Rogers

   ഇതിന്റെ 4th part ചെയ്തപ്പോൾ ചെറിയ ഒരു അക്ഷര തെറ്റ് വന്നു… എഴുത്തുക്കാരന്റെ പേരിൽ അക്ഷരത്തെറ്റ് ഉണ്ടായി 😁😁😁😁🥲

 8. സൂപ്പർ ആദ്യഭാഗം സൂപ്പർ ആയിരുന്നു 🌹❤❤❤️❤️❤️

  1. Captian Steve Rogers

   ❣️❣️

 9. സൂപ്പർ

  1. Captian Steve Rogers

   സ്നേഹം ❣️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com