kathiripp[DAKSHA] 50

Views : 810

കാത്തിരിപ്പ് ….💓💓💓

വീർത്തിരിക്കുന്ന വയറിൽ കൈ അമർത്തവേ ..കുഞ്ഞനക്കം അനുഭവപ്പെട്ടു ..

“”അച്ഛനെ പോലെ നീയും വെടി വച്ചു കളിക്കുവാണോടാ കണ്ണാ “”

അവളുടെ നെഞ്ച് നീറുന്നുണ്ടെങ്കിലും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു …കത്തുകളിലൂടെ വിരലുകൾ പായിച്ചു .കൈ വെള്ളയിൽ ചുരുക്കി നെഞ്ചോടു ചേർത്തു ..

“”നമ്മുടെ മകനെ നന്നായി നോക്കണം …വരാൻ കഴിയുമെന്ന് തോന്നുന്നില്ല ..ദേഹം എത്ര ദൂരെയാണെങ്കിലും എന്റെ ദേഹി എന്നും നിന്റെ കൂടെ തന്നെ കാണും …ജീവൻ്റെ ഒരംശം ശരീരത്തിൽ ബാക്കിയുണ്ടെങ്കിൽ
നിനക്കായി ഞാൻ തിരികെ വരും ..കാത്തിരിക്കണം …ഓരോ രാവും പുലരുമ്പോഴും ഞാൻ കാത്തിരിക്കുന്നുണ്ട് നിന്നിലേക്ക് കൂടണയാൻ …ഞാനുണ്ട് നിൻ്റെ കൂടെ ..എന്റെ തുടുപ്പിനെ ഞാൻ സ്പർശിക്കാറുണ്ട് ..അറിയുന്നുണ്ട് ..വരും ഞാൻ കാത്തിരിക്കണം ….

 

രാവുകളും പകലുകളും മാറി മാറി പോയി മറഞ്ഞു കൊണ്ടേയിരുന്നു കാത്തിരിപ്പു ദിനരാത്രങ്ങളും ഏറെയായി ..ആ കാത്തിരിപ്പിനു കണ്ണുനീരിന്റെ നോവാൽ കലർന്ന പുഞ്ചിരിയുടെ ഭാവമായിരുന്നു …തൻ്റെ പ്രാണൻ വരും എവിടെ ആയാലും എനിക്കായി കാത്തിരിക്കും ..പ്രണയത്തിനു കാത്തിരിപ്പാണ് വീര്യം നല്കുന്നത് എന്ന് തോന്നിപോകും ചിലപ്പോഴൊക്കെ ..താലി ചരടിൽ പ്രണയം സ്വന്തം ആക്കിയപ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷം ..മൂന്നു മാസം കഴിഞ്ഞു യുദ്ധത്തിനായി പോകുമ്പോൾ അറിഞ്ഞിരുന്നില്ല അദ്ദേഹത്തിൻ്റെ ജീവാംശം തന്റെയുള്ളിലുണ്ടെന്ന് ..ഒരു കത്തിൽ എഴുതി അയക്കുമ്പോൾ ആ വരികൾക് കണ്ണുനീരും സന്തോഷവും നിറം നൽകി ..അദ്ദേഹത്തിൻ്റെ സന്തോഷം മനസ്സിൽ ആവാഹിച്ചു …ഒമ്പതാം മാസത്തിൽ വേദനകൊണ്ടു അലറുമ്പോൾ ഒന്ന് ചേർത്ത് നെഞ്ചോരം ചേരാൻ കൊതിച്ചു ..

 

കണ്ണുകൾ വലിച്ചു തുറക്കുമ്പോൾ നിറക്കണ്ണുകളോടെ തന്റെയരുകിൽ ചേർന്ന് ഇരിക്കുന്ന താലിയുടെ അവകാശിയെ കൺകുളിർക്കെ കണ്ടു ….അടക്കി പിടിച്ച സന്തോഷവും സങ്കടവും ദേഷ്യവും എല്ലാ വികാരങ്ങളും നിയന്ത്രണ രേഖ മറിക്കടന്ന്‌ അവനിലേക്ക് ഒഴുകുമ്പോൾ ഒരു പുഞ്ചിരിയോടെ തന്നെയും കുഞ്ഞിനേയും നോക്കി മീശപിരിച്ചു ചൂണ്ടു വിരൽ കൊണ്ട് വേദി വെച്ചു ..തൻ്റേയും അദ്ദേഹത്തിൻറെയും ചിരി ഉയർന്നപ്പോൾ കുഞ്ഞിന്റെ കരച്ചിലും ഉയർന്നു ….

 

അവസാനിച്ചു …..

written by ;;;ദക്ഷ

Recent Stories

The Author

DAKSHA

2 Comments

Add a Comment
  1. ❤❤❤❤❤❤

  2. Simple & cute

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com