❤️ നിന്നിലലിയാൻ (വായിക്കു )❤️ 94

Views : 2541

  • എന്ത്  കൊണ്ടോ  കാലിനൊക്കെ   ഒരു  വിറയൽ   .   നെഞ്ചോന്നും   ഇത് വരെ  ഇങ്ങനെ   ഇടിച്ചിട്ടില്ലല്ലോ  .
    “എന്റെ   പൊന്നാര  ഹൃദയമേ     ഇങ്ങനെ   മിടിക്കല്ലേ   ഒന്ന്  പതിയെ . ഞാൻ    കൈ എടുത്ത് കുമ്പിടാം…..   അല്ലപിന്നെ   നമ്മളെ ഹൃദയം   നമ്മളെ തന്നെ  പേടിപ്പിച്ചാലോ   “….

    അങ്ങനെ  എന്തൊക്കെയോ  ചിന്തിച്ച്  ഞാൻ  മുന്നോട്ട്  നടന്നു  .

    സംഭവം   വേറെ  ഒന്നുമല്ല      അവളെ   ഒന്ന്   പ്രപ്പോസ്   ചെയ്യാൻ   പോകാൻ  നിക്കുന്നതാണ്   .

    ഈ  ഇരുപത്തിഒന്ന്     വർഷത്തിൽ   ഒരിക്കൽ  പോലും  ഇങ്ങനെ    പേടിച്ചിട്ടുണ്ടാവില്ല .   എന്ത്  ചെയ്യണം  എന്ന്     ഒരു   ഐഡിയയും    ഇല്ല

    ഈ പന്ന പട്ടി ആദി  പറഞ്ഞു  പേടിപ്പിച്ചതോണ്ടാന്    ഇങ്ങനെ

    അവളെ ഞാൻ  പെട്ടന്ന് പ്രപ്പോസ്   ചെയ്തില്ലെങ്കിൽ      വേറെ  ആരെങ്കിലും  വന്ന്  പ്രപ്പോസ്  ചെയ്യും  അവളെ ന്ന് ..

    അവളെങ്ങാനും   അവർക്ക് വളഞ്ഞാൽ   തീർന്നില്ലേ  പിന്നെ

    ജനിച്ചിട്ട്   ആദ്യായിട്ട്   ഈ ഫീൽ   തോന്നിയത്  ഇവളോട്  മാത്രം  . അതും സ്വന്തം  ക്ലാസിലെ  ഒരുത്തി

    “ന്റെ  പുന്നാര  പന്നി    ഒന്ന് പോയി  പറ  ഓളോട്”
    ചങ്ക്  തെണ്ടി  ആദി  പുറകേന്ന്   ഉന്തി വിടാണ്

    “എടാ  ഇന്ക്  പേടി ആവണ്ട് “

    “ന്റെ പൊന്നാര  അൻസി   യെ    ഇയ്യ്  സീൻ   ആക്കണ്ട . നേരെ  ചെല്ലുന്നു   പറയുന്നു   ..  സോ  സിംപിൾ  “

    “എടാ   ഓളെ  ഒപ്പം നൈഹ   ഉണ്ട്   ഞാൻ  എങ്ങനെ  “

    “ഓളെ  ഞാൻ   മാറ്റാം . നീ പറഞ്ഞ മതി  ”
    അതും പറഞ്ഞവൻ  എനിക്ക്  പറയാൻ  ഉള്ളതും  കൂടെ കേൾക്കാൻ  നിക്കാതെ   നേരെ   പോയി    ചെറ്റ

    അവൻ  ചെന്നപ്പോ  തന്നെ  നൈഹയുടെ   മുഖം    മാറുന്നുണ്ട്  . എങ്ങനെ   മാറാണ്ടിരിക്കും    അത് പോലെ  അല്ലെ  ഓളെ  വേറുപ്പിക്കുന്നെ  .

    അവൻ  പോയി  അവളോട് എന്തോ  പറഞ്ഞു    അവളേം  കൂട്ടി  പോയി  . അപ്പൊ  എന്റെ കുട്ടി  ഒറ്റക്കായി  അവിടെ . പിന്നെ സർവ  ധൈര്യവും   എടുത്തു  നേരെ  പോയി അവളുടെ  അടുത്തേക്ക്

    KENZA    എനിക്ക്  ഒരു  കാര്യം  പറയുന്നുണ്ടായിരുന്നു  “

    “എ.. എന്താ “

    ഇതാണ്  ഇവൾ      ആരോടും  അങ്ങനെ  മിണ്ടാറൊന്നും   ഇല്ല . ഇല്ല  എന്നല്ല  തീരെ ഇല്ല .. ടീച്ചർ മാരോട്   സംസാരിക്കുന്നത്  കണ്ട തെന്നെ .   നാവ്  ഉണ്ടെന്ന്  അറിയില്ല

    “സംഭവം  വേറെ  ഒന്നുമല്ല .  എനിക്ക്   അന്നേ  ഇഷ്ടാണ് . പറയണം  എന്ന്  കരുതീട്ട്   കുറച്ചായി  . എന്തോ  പറയാൻ  കഴിഞ്ഞില്ല . ഇപ്പൊ  എന്തോ  പറയണം  ന്ന്  തോന്നി . പറഞ്ഞു ”
    ഒന്ന്  തുടക്കം  കിട്ടിയപ്പോ  പിന്നെ ആ പേടി  ഒക്കെ  പോയി

    (അല്ലെങ്കിലും   പ്രപ്പോസ്  ചെയ്യാൻ  പോകുന്നതിന്റെ  മുൻപ്  അല്ലെ പേടി )

    “എൻ… എന്താ   അൻസി   ഇങ്ങനെ  ഒക്കെ  “

    “എങ്ങനെ  ഒക്കെ  “

    “ഇൻ… ഇങ്ങനെ  ഒക്കെ .”

    “എനിക്ക്  ഇഷ്ടായി  ഞാൻ  അത്  പറഞ്ഞു  . സിംപിൾ     .  ഇനി  അനക്ക്  ഇന്നെ  ഇഷ്ടാവുമ്പോ  പറഞ്ഞ  മതി  “

    “ഇൻക്ക്  അങ്ങനെ  ഇഷ്ടോന്നുല്ല .   എനിക്ക്  പഠിച്   ഒരു ജോലി  ഒക്കെ വാങ്ങണം .   അതിലുപരി    എന്റെ   വീട്ടുക്കാർക്ക്    ഇഷ്ട പെടുന്ന ആളെ   ഞാൻ  കേട്ടു “

    “അതിനൊക്കെ  ഇനിയും  സമയല്ലേ  . നീ പോയി  പഠിച്ചോ    . ഞാൻ    ഇതും  പറഞ്ഞു  നിന്റെ പിന്നാലെ  ശല്യം  ആയി  ഒന്നുമിണ്ടാവില്ല . ചെല്ല് . ക്ലാസിൽ പോയിക്കോ  “

    അവൾ  പിന്നെ    വേഗം   ക്ലാസ്സിലേക്ക്   പോയി

    🪄🪄🪄🪄🪄🪄🪄✨️✨️✨️✨️✨️✨️✨️

Recent Stories

The Author

SND

6 Comments

  1. ♥️♥️♥️♥️♥️

  2. നിങ്ങൾ കഥയിട് ബ്രോ. കാത്തിരിക്കാൻ ഒരുപാട് പേരുണ്ട് ❤️

  3. Samadhrohi chodichu maduthitta vndum chodikkathe ippo kadha vayikkan alilla polm😤

  4. Samadhrohi kathirikkan alillennu ethra nalayi chodikkanu kadha evdenn 😤

  5. മതി. പെരുത്തിഷ്ടമായി. ഇനി എഴുതണ്ട .

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com