?ആഹ്ലാദിപ്പിൻ ആഘോഷിപ്പിൻ?[ഹൈദർമരക്കാർ] 378

 

 

“എനിക്ക് അപ്പോഴേ സംശയം ഉണ്ടായിരുന്നു അങ്ങേര് തട്ടിപ്പ് ആണെന്ന്, അങ്ങേര് പറഞ്ഞ കഥ ഇല്ലേ അത് ഇയോബിന്റെ പുസ്തകം ഒന്ന് നവീകരിച്ചതല്ലേ, മൂന്ന് ആൺമക്കൾ, അടിപിടി ഒക്കെ…… പക്ഷെ രണ്ടാമത് കിച്ചുവിന്റെ കഥ എന്ന് പറഞ്ഞത് ഏത് സിനിമ ആണെന്ന് മനസ്സിലാവുന്നില്ല”

കിച്ചു ഒറ്റയ്ക്ക് പറഞ്ഞപ്പോൾ ഞാനും ഗൗതുവും ഒന്നും മിണ്ടിയില്ല, ചാടി കയറി കൂട്ടായിട്ടു ഇപ്പോ പറയാ അവന് ആദ്യമേ സംശയം ഉണ്ടായിരുന്നു എന്ന്…… ഇപ്പോ മാല പോയതൊന്നും മച്ചാന് വിഷയമേ അല്ലാത്ത പോലെയാണ്, അതാണ് കിച്ചു……

 

ഞങ്ങൾ തിരിച്ച് മടങ്ങുകയാണ്, പോലീസിൽ കേസ് കൊടുത്തെങ്കിലും നഷ്ടപ്പെട്ടത് ഒന്നും തിരിച്ചു കിട്ടില്ല എന്ന് ഉറപ്പാണ്….. ഒരിക്കലും മറക്കാൻ കഴിയാത്ത കുറച്ച് നല്ല ഓർമ്മകൾ സൃഷ്ടിക്കാൻ വേണ്ടി ഗോവയിൽ വന്നിട്ട് ഞങ്ങൾ മടങ്ങുന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഉടായിപ്പ് മനുഷ്യനെയും പരിചയപ്പെട്ടിട്ടാണ്… പക്ഷെ പുള്ളി പറഞ്ഞത് മൊത്തം കള്ളം ആണെങ്കിലും അതിൽ നിന്നും ചില കാര്യങ്ങൾ ഞാൻ എടുക്കുകയാണ്
“ജീവിതം…..അത് ഒന്നേ ഉള്ളു, അത് പൂർണ്ണമായും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാതെ സ്വന്തം സന്തോഷത്തിന് വേണ്ടി കൂടി ജീവിക്കണം…”

 

 

എന്റെ ഗോവേ……നീ സുന്ദരിയാണ്, ഞാൻ വരും ഇനിയും

അപ്പൊ എല്ലാവരും

“ആഹ്ലാദിപ്പിൻ ആഘോഷിപ്പിൻ”

 

അഭിപ്രായങ്ങൾ   അറിയിക്കും  എന്ന്  പ്രതീക്ഷിച്ചുകൊണ്ട് 

 

സ്നേഹപൂർവ്വം

Hyder Marakkar?

40 Comments

  1. Enn aane vayichee…

    Nannayitt und??

  2. നെപ്പോളിയൻ

    അടിപൊളി, ഹൈദർ കുട്ടിയെ … മുൻപ് എഴുതിയ കഥകൾ ഒക്കെ വായിച്ചിട്ടുണ്ട് , നല്ല എഴുത്ത്, ആശംസകൾ.
    പുലിവാൽ കല്യാണം ബാക്കി വേഗം തന്നെ വേണം ട്ടോ…

    ???

    1. നെപ്പോളിയാ???വീണ്ടും കണ്ടതിൽ സന്തോഷം
      പുലിവാൽ കല്യാണം Oct15ന്‌

  3. Alla mothalaali..
    Pottitheri fotam ingakk must aanenn thonnunnallo..
    Cheriyamma, ith, …

    Ingal aalu verum pottitheri aanalle..

    1. തുടക്കം പൊട്ടിത്തെറിയിൽ ആവണം, അത് നിർബന്ധ?

      1. Haha

  4. ഖുറേഷി അബ്രഹാം

    കഥ ഉഷാറായിരുന്നു ഇപ്പോളാണ് വായിച്ചത്, ചെറിയ ഒരു ആക്സിഡന്റ് പറ്റി തലക്ക് സ്റ്റിച്ചിട്ട് കെട്ടിയിരിക്ക ഫോണിലേക്കു നോക്കി ഇരിക്കുമ്പോ ചെറിയ സ്‌ട്രെയിൻ എടുക്കുന്ന പോലെയാ അപ്പൊ വായിക്കാൻ തലക്ക് നല്ല വേതനായ അതോണ്ടാ വായിക്കാൻ താമസിച്ചേ,

    കഥയുടെ പേരിലും കഥയിലും ആയി പറയുന്ന ജീവിതം അശോധിക്കാനുള്ളതാണ് എന്ന പോളിസി അതു തന്നെയാണ് എന്റെയും കാര്യത്തിൽ. ലൈഫ് ഫുൾ ഇങ്ങനെ ഹാപ്പിയായി എന്ജോയ് ചെയ്ത് നടക്കണം.

    അത്യമേ എനിക്കൊരു ഡൗട്ട് ഉണ്ടായിരുന്നു ആശാൻ അവർക്കിട്ട് പണിയുമെന്ന്. യെങ്കിലും അയാളുടെ കഥ ഒക്കെ കേട്ടപ്പോ വിചാരിച്ചു അങ്ങനെ ഉണ്ടാവില്ലെന്ന് അവസാനം വെച്ചിട്ടത് ഉറപ്പാവുകയും ചെയ്തു.കഥയിലെ ഓരോ രംഗവും നല്ല രസമായിരുന്നു. എനിക്കിഷ്ട്ട പെട്ടു.

    താങ്കളുടെ കഥ വായിച്ചപ്പോ പണ്ട് ഞാനും എന്റെ കമ്പനികരും കൂടി ഗോവ പോയതാ ഓർമ വന്നത്. കിട്ടുന്ന പണമൊക്കെ ഒരുകോടി വച്ചു പോയി നാല് ദിവസം അവിടെ അടിച്ചു പൊളിച്ചു നടന്നു അഞ്ചാമത്തെ ദിവസായപ്പോ കയ്യിലുള്ള കാശൊക്കെ തീർന്നു. ട്രെയിൻ ടിക്കറ്റിനുള്ള കാശ് മിച്ചമുണ്ടായതോണ്ട് വീട്ടിൽ തിരിച്ചെത്തി. ഹ അതൊക്കെ ഒരു കാലം, അപ്പൊ പുലിവാല് കല്യാണം അടുത്തത് ഉണ്ടാകുമെന്ന് കരുതുന്നു.

    ഖുറേഷി അബ്രഹാം,,,,,

    1. ഖുറേഷി??? സ്‌ട്രെയിൻ ചെയ്യണ്ട ബ്രോ റസ്റ്റ്‌ എടുക്ക്, കുഴപ്പങ്ങൾ ഒന്നും ഇല്ലെന്ന് കരുതുന്നു.

      അത്രേ ഉള്ളു, ലൈഫ് അടിച്ച് പൊളിച്ച് ജീവിക്കുക, കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം…ഈ കഥ എഴുതുമ്പോൾ പഴയ ഗോവൻ ട്രിപ്പുകൾ ഒക്കെ മനസ്സിലുണ്ടായിരുന്നു, പക്ഷെ അതിന് ഈ കഥയുമായി ബന്ധം ഒന്നും ഇല്ല ട്ടോ?

      പുലിവാൽ കല്യാണം എഴുതുന്നുണ്ട്
      സ്നേഹം?

  5. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ അടിപൊളി കഥ വായിച്ചു സമയം പോയതറിഞ്ഞില്ല

    1. പപ്പൻ???ഒരുപാട് സന്തോഷം

  6. മരക്കാർ bro… നല്ല കഥ… കമന്റ്‌ ഇടാൻ vaikyathinu മാപ്പ് ??❤️

    1. ജീവൻ??? കഥ വായിച്ച് അഭിപ്രായം അറിയിക്കുന്നത് തന്നെ സന്തോഷം
      പിന്നെ മാപ്പ്… അത് ഈ എന്നോട് തന്നെ പറയണം. വായനാശീലം നശിച്ചുകൊണ്ടിരിക്കുന്ന ഈ എന്നോട്?

  7. ༻™തമ്പുരാൻ™༺

    വായിച്ചു.,.,
    ഇഷ്ടപ്പെട്ടു.,.,.,
    പുലിവാൽ കല്യാണം എവിടം വരെ ആയി.,.,.
    ഇനി ഇവിടെ കാണുമല്ലോ ല്ലോ ല്ലോ ല്ലെ.,.,.,

    സ്നേഹപൂർവ്വം
    തമ്പുരാൻ??

    1. തമ്പുരാനേ??? ഇനി മുതൽ ഞാൻ കുമ്പിടിയാണ് കുമ്പിടി
      നിങ്ങടെ കഥ രണ്ടിടത്തും കണ്ടിരുന്നു ഇതുവരെ വായിക്കാൻ സാധിച്ചിട്ടില്ല, ജോലി തിരക്കും അതിന്റെ കൂടെയുള്ള എഴുതും ഒക്കെ കൂടി ഒരുപാട് നല്ല കഥകൾ മിസ്സ്‌ ആവുന്നുണ്ട്… പുലിവാൽ കല്യാണം തീർത്തിട്ട് വേണം എല്ലാം വായിക്കാൻ
      പുലിവാൽ കല്യാണം oct15th

      1. ༻™തമ്പുരാൻ™༺

        സമയം പോലെ വായിക്കു ബ്രോ.,.,

        എനിക്കും ഇത് തന്നെയാണ് പ്രശ്നം.,.,
        ജോലിത്തിരക്ക് കഴിഞ്ഞിട്ട് കഥകൾ വായിക്കാൻ സമയം കിട്ടുന്നില്ല.,.,. അപ്പൊ പിന്നെ എഴുത്തിന്റെ കാര്യം പറയണോ..,??
        എത്രയോ നല്ല കഥകൾ പെൻഡിങ് ആണ്.,.,..,(അതും എനിക്ക് അടുത്ത് അറിയാവുന്ന ആളുകൾ എഴുതിയ കഥകൾ പോലും വായിക്കാൻ സമയം കിട്ടുന്നില്ല)

  8. Hyder ikka? pulivaalkalyanam kaathirikkunna enik oru aashwasamayi cherukadhaa athraykk ningade ezhuthinnod addict aayipoy njaanu??
    Ithil enik kichuvineyaan ishtamaayath he was the backbone of the story?
    Last paranja varvurla village sharikkum ullathalle njan pand oru news vaayichath ormayund ithu vaayichapol oru doubt thonni search cheythu noki i was right
    Cheetha anubhavangalilninnu padikkunna paadangal eppozhum manasilnilkkum
    Shariyaan nammaloke mandanmmaraanu swantham santhoshathin vendi jeevikkan marakkunnavar. Enikum angane aavandaa?

    Apoo october15th- kaathirikkunnu?

    1. ഗായു??? കിച്ചുവിനെ ഇഷ്ടപ്പെട്ടു ലേ, എനിക്കും അവനെയാണ് ഇഷ്ടം
      അത് ശരിക്കുമുള്ള ഒരു ഗ്രാമം ആണ്, പക്ഷെ ഞാൻ അതിൽ എന്റെ ഫാന്റസി കുത്തി കയറ്റി എന്ന് മാത്രം?

  9. ഇക്കോയ്????????
    Kadhakal.com തുടക്കം ഗംഭീരം. പിന്നെ എഴുതുന്നത് ഹൈദർമരക്കാർ ആയതുകൊണ്ട് പ്രത്യേകിച്ച് അത്ഭുതം ഒന്നുമില്ല.
    Protagonist ലാലുവിനെ വെറും നോക്കുകുത്തി ആകിയിട്ട് കിച്ചുവും ജോസ്ഫ് എന്ന ഹൈദ്രോസും പൂണ്ടുവിളയാടിയത് വളരെ ഇഷ്ടമായി. ഒരു നല്ല മെസ്സേജ് ചുരുങ്ങിയ പേജിൽ അതിമനോഹരമായി പറഞ്ഞുപോയി.
    പിന്നെ എല്ലാരും പറയുന്നത്പോലെ പുലിവാൽകല്യാണത്തിന് കട്ട വെയ്റ്റിംഗ് ആണുട്ടോ.///യാമിനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ തീർന്നു മനുഷ്യാ???

    1. കുട്ടാ??? ഈ നല്ല വാക്കുകൾ മാത്രം മതി സന്തോഷം
      യാമിനി? അവൾ ഒരു പാവമല്ലേ

  10. മരക്കാരെ..നീയും വന്നല്ലേ ഇങ്ങോട്ട്..നന്നായി..
    അല്ല നമ്മടെ പുലിവാലിൽ അവസാനം വന്ന ഹൈദർ ഇക്കയാണോ ഈ ഹൈദർ??..നല്ല കഥ..കെളവൻ കൂടെനിന്ന്?? പണിഞ്ഞല്ലോ?
    അല്ല ബ്രോ അടുത്ത പാർട് പുലിവാൽ ക്ലൈമാക്സ് ആണോ???
    കാണാം മരക്കാരെ?

    1. പാഞ്ചോ???
      അത് വേ ഇത് റേ…. ആ ഹൈദർ ഭാര്യയുടെ അഞ്ചാം പ്രസവം കാത്ത് ഇരിക്കുകയല്ലേ, ഇത് ഹൈദ്രോസ് ഇങ്ങേർക്ക് അതിനൊന്നും നേരമില്ല.
      അടുത്തത് ക്ലൈമാക്സ്‌ ആണ് ബ്രോ, ഇപ്പോഴത്തെ തിരക്ക് കഴിഞ്ഞിട്ട് ഒരു സെക്കന്റ്‌ പാർട്ട് എഴുതാനാണ് പ്ലാൻ

      1. ആ അത് കലക്കും?

  11. ഒടുവിൽ ഹൈദർ മരയ്ക്കാറും വന്നു അല്ലേ പുലിവാൽ കല്യാണം ഇവിടെയാണോ അപ്പുറത്ത് ആണോ വരുന്നത് ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു
    കഥ വായിച്ചു നന്നായിട്ടുണ്ട്❤️❤️❤️

    1. രാഹുൽ???
      പുലിവാൽ കല്യാണം അവിടെ തന്നെ ആയിരിക്കും

  12. അടിപൊളി, താങ്കൾ മുൻപ് എഴുതിയ കഥകൾ ഒക്കെ വായിച്ചിട്ടുണ്ടായിരുന്നു, നല്ല എഴുത്ത്, ആശംസകൾ.
    പുലിവാൽ കല്യാണം ബാക്കി വേഗം തന്നെ വേണം ട്ടോ…

    1. ജ്വാല???
      കഥകൾ ഒക്കെ വായിച്ചു എന്ന് അറിയുന്നത് തന്നെ സന്തോഷം
      പുലിവാൽ കല്യാണം ഒക്ടോബർ15

  13. ആഹാ ഇങ്ങളും എത്തിയല്ലോ ❣️❣️❣️

    1. Ny???

  14. Nice പുലിവാൽ എവിടെ

    1. പുലിവാൽ വരും?
      ഒക്ടോബർ 15ന് മുന്നെ

      1. Katta waiting aanu aashaanee

        1. ശരിയാക്കാം

  15. നിനക്ക് ആ പുലിവാൽ കല്യാണം ബാക്കി എഴുതിക്കൂടായിരുന്നോ

    1. എഴുതുന്നുണ്ട്… അടുത്തത് ക്ലൈമാക്സ്‌ ആണ്

  16. ജീനാ_പ്പു

    ഇത് എഴുതിയ സമയത്ത് ആ പുലിവാൽ കല്യാണം തീർക്കാമായിരുന്നു …?

    1. ഇന്നലെ ഞായറാഴ്ച ഫ്രീ ആയിരുന്നു, രാവിലെ പുലിവാൽ കല്യാണം എഴുതാൻ വേണ്ടി ഇരുന്നതാ, പക്ഷെ ഒരു ഫ്ലോ കിട്ടിയില്ല അങ്ങനെ എഴുതിയതാണ് ഇത്

  17. M.N. കാർത്തികേയൻ

    നീ വന്നു അല്ലെ.പുലിവാൽ കല്യാണം ഇവിടെ അപ്ലോഡ് ആക്കില്ലേ

    1. പുലിവാൽ കല്യാണം നോക്കട്ടെ ബ്രോ, അത് എഡിറ്റ്‌ ചെയ്യണം

Comments are closed.