∆ ആഴങ്ങളിൽ ∆ 2 [രക്ഷാധികാരി ബൈജു] 129

പിന്നെന്താ അങ്ങനെയാവട്ടേന്ന് അഭിയും പറഞ്ഞപ്പോ അദ്ദേഹം പുറകിലേക്ക് ഒന്ന് തിരിഞ്ഞു വിളിച്ചു.

” സാവിത്രി….”

 

“ആഹാ നല്ലപേര് അല്ലെടാ ഹരി. ഇത്തിരി നാടൻ തനിമ തോന്നിക്കും പേരിൽ. അഭിയെന്നോടായി അടക്കം പറഞ്ഞു…”

 

” മ്മ്.. ഒരു മ്ലാനത നിറഞ്ഞ മൂളൽ നൽകിയ ഞാൻ ഒരു വികാരവുമില്ലാതെ പിരിമുറുക്കത്തിൽ അങ്ങനെ ഇരുന്നു…”

 

വിളിച്ചു കുറച്ചു നിമിഷം കഴിഞ്ഞുവെങ്കിലും ആളെ കാണാതെ വന്നപ്പോ അദ്ദേഹം വീണ്ടും ഉള്ളിലേക്ക് നോക്കി ഇത്തിരി ഉച്ചത്തിൽ വിളിച്ചു…

 

“സാവിത്രി അവളെവിടെ കൂട്ടിക്കൊണ്ട് വാ… സമയം പോകുന്നെ കണ്ടില്ലേ നീ…”

 

“ഡാ ഹരിയേ അതമ്മയുടെ പേരാ കേട്ടോ. ഞാനുമോർത്തു ഈ കാലത്ത് ആരേലും ഇങ്ങനൊക്കെ പേരിടുമോന്ന്.” അഭിയുടെ ഈ അടക്കം പറച്ചിലും ഒന്ന് ചമ്മിപോയതിൻ്റെ ചിരിയും ആ പിരിമുറുക്കത്തിനിടയിലും എനിക്കു ചെറിയൊരു ചിരി നൽകി. ഞങ്ങടെ ഈ ചെയ്തികളൊക്കെ കണ്ടിട്ടാവണം പെൺകുട്ടിയുടെ അമ്മാവൻ ഞങ്ങളെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം  “അവളുടെ അമ്മയുടെ പേരാ ആദ്യം വിളിച്ചതെന്നു..” പറഞ്ഞപ്പോ ഞങ്ങൾക്കുരണ്ടാൾക്കും തെല്ലു അത്ഭുതമായി… എങ്ങനെ ഞങ്ങൾ ചിരിച്ചത് ഈ കാരണത്താലാണെന്ന് പുള്ളിക്കു മനസിലായെന്നു ചോദിക്കാനായി ഞാൻ തുനിഞ്ഞപ്പോഴേക്കും കുട്ടിടെ അമ്മ കയ്യിൽ പലഹാരവുമായി മുന്നിലെത്തി. ഇതാണ് അമ്മയെന്നു പരിചയപ്പെടുത്തേണ്ടതില്ലല്ലോ അല്ലെ എന്ന് അച്ഛൻ ചോദിച്ചപ്പോ ഞങ്ങൾ രണ്ടാളും ഒന്ന് ചിരിച്ചു. ആ ചിരിയും ചിരിച്ചു നേരെ നോക്കിയപ്പോഴേക്കും അതാ വരുന്നു ഇളം നീല ചുരിദാറിൽ തിളങ്ങുന്ന സൗന്ദര്യത്തിന് ഉടമയായ ഒരു പെൺകുട്ടി കയ്യിലെ ട്രേയിൽ ചായയുമായി. നല്ല കണ്ണുകളാണ് ഓമനത്തം തുളുമ്പുന്ന മുഖത്തിനുടമ അധികം പ്രായം തോന്നിക്കില്ല അവളെ കണ്ടാൽ. ആ വരവ് കണ്ടാൽ തന്നെ അറിയാം എനിക്കുള്ളതിൻ്റെ നാലിലൊന്ന് പരിഭ്രമം അവൾക്കില്ലെന്ന്. ഇനി ഈ ബ്രോക്കർ നിർബന്ധിച്ച് ഇവരെ കൊണ്ടു സമ്മതിപ്പിച്ചതിൻ്റെ പേരിൽ നടക്കുന്ന ഒരു ചടങ്ങാകും ആവോ ആർക്കറിയാം. ആ അങ്ങനെ നേരെ വന്നു ചായ ആദ്യമെനിക്കുനൽക്കി പിന്നെ എല്ലാവർക്കും കൊടുത്ത ശേഷം അച്ഛൻ്റെ പിന്നിൽ അമ്മയോട് ചേർന്നവൾ പോയിനിന്നു.

പരിഭ്രമം കൊണ്ടാണോ എന്നറിയില്ല ഞാൻ കിട്ടിയ ചായ വേഗത്തിൽ തന്നെ കുടിച്ചു തീർത്തു. അതബദ്ധമായി എന്ന് പിന്നീടാണ് മനസ്സിലായത്. ചായക്കപ്പു ഞാൻ മേശയിലേക്ക് വെച്ചതും “അപ്പൊ ഇനി അവർ എന്തേലും പരസ്പരം സംസാരിക്കട്ടെ അല്ലെ എന്ന് സുഭാഷു പറഞ്ഞതും ഒരുമിച്ചാരുന്നു.”

എൻ്റെ കാലിൻ്റെ കുഴപ്പം അറിയാവുന്നതിനാൽ എന്നെയും കുട്ടിയേയും അവിടെയാക്കി ബാക്കിയുള്ളവർ അപ്പുറത്തേക്ക് മാറി. പോകുന്ന വഴിക്ക് ഒരു all the ബെസ്റ്റ് നൽകിയ ശേഷമാണ് അഭി പോയത്. അവനങ്ങനെ പറയാം അവനെ പോലെ അല്ലാലോ ഞാൻ.അങ്ങനെ എല്ലാവരും പോയി ഞങ്ങൾ രണ്ടാളും തനിച്ചായി ആ ഹാളിൽ. ഇരുന്നിടത്ത് നിന്നു എഴുന്നേറ്റു അവളോട് സംസാരിക്കണമെന്നുണ്ട് എന്നാൽ എന്തോ ഒന്നെന്നെ പിന്നിലേക്ക് വലിച്ചു. അങ്ങനെ കുറച്ച് നേരത്തേ നിശബ്ദ വിട്ട് ഞാൻ തന്നെ ആദ്യ ചോദ്യം ചോദിച്ചു.

“പേരെന്താ കുട്ടിയുടെ ?”

“ഗോപികയെന്ന് ഒരു പതിഞ്ഞ സ്വരത്തിൽ അവൾ മറുപടി നൽകി.”

“കുട്ടി ഡിഗ്രി കഴിഞ്ഞതേ ഒള്ളൂ അല്ലെ.”

“അതെ.”

23 Comments

  1. രക്ഷാധികാരി ബൈജു

    എല്ലാവരും ക്ഷമിക്കണം കുറച്ചധികം തിരക്കായതിനാൽ കഥ എഴുതി മുഴുകിപ്പിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല മനസ്സിൽ തോന്നുന്ന മുറക്കാണ് എഴുതാറ് അതിനാൽ തന്നെ ചിന്തയുടെ അഭാവമുണ്ട് വർക് ലോഡ് കൊണ്ട്. എന്തായാലും അടുത്ത ആഴ്ച തീരും മുൻപ് ഇടും. വൈകില്ല ഒന്നൂടെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു ??

  2. Next part എന്ന് വരും

  3. ടാ കഥ ഒക്കെ കൊള്ളാം. ഒഴുക്കുണ്ട്.വായിക്കാനും സുഖം.പക്ഷേ പേജ് ഇത്തിരിക്കൂടി വേണം.

  4. ഡ്രാക്കുള

    RB ബ്രോ കഥ വളരെ നന്നായിട്ടുണ്ട് ?????????????❤️❤️❤️❤️❤️❤️❤️❤️❤️
    നല്ല അവതരണമാണ് കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു??????????
    അടുത്ത ഭാഗം കൂടുതൽ വൈകരുതേ???????

    1. രക്ഷാധികാരി ബൈജു

      വൈകില്ല ബ്രോ ഉടനേ ഇടാം ?????

  5. ❤️❤️❤️ എടോ കഥ വളരെ നന്നവുന്നുണ്ട്. അല്പം കൂടെ പേജ് കൂട്ടിയാൽ ?. പെട്ടന്ന് തീരുന്ന പോലെ

    1. രക്ഷാധികാരി ബൈജു

      പേജ് കൂട്ടി എഴുതുവാണ് ബ്രോ മനസ്സിൽ വരുന്നപോലെ അങ്ങോട്ട് എഴുതി എടുക്കാൻ കഴിയുന്നില്ല അതാണ്. അധികം വൈകാതെ കഥ ആയിക്കും ????

  6. വിരഹ കാമുകൻ???shebin❤️❤️❤️

    ❤️❤️❤️

    1. രക്ഷാധികാരി ബൈജു

      ?????

  7. ??????❤️❤️❤️

    1. രക്ഷാധികാരി ബൈജു

      അഭി ?????

  8. എഴുത്ത് ഗംഭീരമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കഥയുടെ പുരോഗതി വേണ്ടവിധത്തിൽ മുന്നോട്ട് പോയിട്ടില്ല. നല്ല ഒഴുക്കുള്ള വായിക്കാൻ ഇമ്പമുള്ള എഴുത്താണ്. അധികം വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. രക്ഷാധികാരി ബൈജു

      എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ വൈകാതെ ഇടാം…???

  9. കൂട്ടുകാരൻ

    വളരെ നല്ല ഒരു കഥ അവതരണവും നന്നായിട്ടുണ്ട് bro ആദ്യത്തെ ആയതു കൊണ്ട് തന്നെ ഞാൻ ഈ പറയുന്നത് ശെരി ആണോ എന്ന് അറില്ല എന്നാലും കുറച്ചു കൂടി സമയം എടുത്ത് പേജ് കൂട്ടി എഴുതിയാൽ വായിക്കാൻ ഒരു ഒഴുക്ക് ഉണ്ടാവും എന്നു തോന്നുന്നു……..ബാക്കി ഒക്കെ അടിപൊളി ആണ് bro……. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. രക്ഷാധികാരി ബൈജു

      പേജ് കൂട്ടി എഴുതുവാൻ ശ്രമിക്കുന്നുണ്ട് ബ്രോ വൈകാതെ ഞാൻ അയിക്കും… അഭിപ്രായത്തിനും പിന്തുണയ്ക്കും ഒരുപാട് സ്നേഹം ???

    1. രക്ഷാധികാരി ബൈജു

      MN കാർത്തികേയൻ?????

  10. ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്.. nalla story bro , next part pettenn ayekkane

    1. രക്ഷാധികാരി ബൈജു

      Experience കുറവ് ഉള്ളത് കാരണം എഴുതാനുള്ള ഒരു വേഗത കിട്ടുന്നില്ല ബ്രോ… കഴിയുന്നതും വേഗം അടുത്ത part ഇടാൻ ശ്രമിക്കാം…???

  11. ഇന്നാണ് രണ്ടു പാർട്ടും വായിച്ചത്… നന്നായി തന്നെ എഴുതി..

    സംഭാഷണം എഴുതുമ്പോൾ തിരിച്ചു വേറെ എഴുതിയാൽ വായിക്കാൻ സുഖം ഉണ്ടാകും എന്ന് തോന്നുന്നു…

    നല്ല കഥ… നന്നായി തന്നെ അവതരിപ്പിച്ചു..വായിക്കാൻ ഒരു ഒഴുക്ക് ഉണ്ട്… പേജ് കൂടുതൽ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു…. എന്ന് തോന്നുന്നു…

    തുടർന്ന് എഴുതണം….

    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു….

    ♥️♥️♥️♥️

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിന് ഒരുപാട് നന്ദി പാപ്പൻ ???. അടുത്ത ഭാഗത്തിൽ സംഭാഷണം വേർതിരിച്ച് എഴുതാനും പേജ് കൂട്ടി എഴുതുവാനും തീർച്ചയായും ശ്രമിക്കാം???…

  12. വളരെ നന്നായി ബെെജു അണ്ണോ❤. അടുത്ത പാർട്ടു മുതൽ കുറച്ചു കൂടി പേജ് കൂട്ടി എഴുതാൻ ശ്രദ്ദിക്കണേ…..

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിന് നന്ദി ആദി ???…
      അടുത്ത പാർട്ട് മുതൽ കൂടുതൽ പേജ് add ചെയ്യാൻ ഞാൻ തീർച്ചയായും ശ്രദ്ധിക്കാം ???

Comments are closed.