പ്രാണേശ്വരി 14 [പ്രൊഫസർ ബ്രോ] 586

പ്രാണേശ്വരി 14

Praneswari part 14 | Author:Professor bro | previous part

സുഹൃത്തുക്കളെ പ്രാണേശ്വരി അസാനത്തിലേക്ക് അടുക്കുകയാണ് ഇത് വരെ എഴുതി പരിചയം ഇല്ലാത്ത എന്റെ ആദ്യ കഥക്ക് ഇത്രയും പ്രോത്സാഹനം തന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു…

തുടരുന്നു….

അന്ന് രാത്രി ഞാൻ അവളെ വിളിക്കുകയോ അവൾ എന്നെ വിളിക്കുകയോ ചെയ്തില്ല. പിറ്റേന്ന് കോളേജിൽ വച്ചു കണ്ടപ്പോഴും അത് തന്നെയായിരുന്നു അവസ്ഥ.

രാത്രി ഒരു പത്തു മണി ആയപ്പോൾ എന്റെ ഫോണിലേക്കൊരു കാൾ വന്നു ലച്ചു ആണെന്ന് കരുതിയാണ് ഞാൻ ഫോൺ എടുത്തത് ഡിസ്‌പ്ലേയിൽ എഴുതി വന്ന പേര് കണ്ടതും എനിക്ക് വീണ്ടും സങ്കടവും ദേഷ്യവും എല്ലാം വന്നു

ഇന്ദു… അവൾ വല്ലപ്പോഴും വിളിക്കാറുണ്ടെങ്കിലും ഇപ്പോൾ ഈ സമയത്ത് ഞാൻ ലച്ചുവിന്റെ അല്ലാതെ വേറെ ആരുടേയും കാൾ താല്പര്യപ്പെടുന്നില്ല എന്നുള്ളതാണ് സത്യം. എന്നാലും ഫോൺ എടുക്കാതെ ഇരിക്കുന്നത് മര്യാദകേടാണല്ലോ എന്നോർത്ത് മാത്രം ആ കാൾ അറ്റൻഡ് ചെയ്തു.

“ആ… പറ ഇന്ദു… ”

“എടാ… നിങ്ങൾ തമ്മിൽ എന്താ പ്രശ്നം ”

അവൾ മുഖവുര ഒന്നും കൂടാതെ നേരെ കാര്യത്തിലേക്ക് കടന്നു. അപ്പോഴാണ് ഇന്ദു വിളിച്ചതിന്റെ കാര്യം എനിക്ക് മനസ്സിലായത്

“ഏയ്യ്… ഒന്നൂല്ല… ”

“ഒന്നൂല്ലാതെ ആണോ ഒരാൾ ഇവിടെ കിടന്നു മോങ്ങുന്നത്… ”

ലച്ചു കരയുകയാണെന്നറിഞ്ഞതും അത്രയും നേരം അവളോട് തോന്നിയ ദേഷ്യം എവിടെയോ പോയ്‌ പോയി…

“അവൾ കരയുകയാണോ… ”

“കഴിഞ്ഞ ദിവസം മുതൽ ആൾ അധികം സംസാരം ഒന്നും ഉണ്ടായിരുന്നില്ല… ഇന്ന് കോളേജിൽ നിന്നും വന്നത് മുതൽ തുടങ്ങിയ കരച്ചിലാണ് ഇത് വരെ നിർത്തിയിട്ടില്ല… കാര്യം ചോദിച്ചിട്ട് പറയുന്നുമില്ല ”

കുറച്ചു സമയം എനിക്ക് ഒന്നും സംസാരിക്കാൻ സാധിച്ചില്ല…

“ഇന്ദു… ഞാൻ പിന്നെ വിളിക്കാം… ”

ഇന്ദു മറുപടി പറയുന്നതിന് മുൻപ് തന്നെ ഞാൻ കാൾ കട്ടാക്കിയിരുന്നു.

83 Comments

  1. ഇഷ്ടം മച്ചാനെ ???

  2. വേട്ടക്കാരൻ

    പ്രെഫസർ ബ്രോ,സൂപ്പർ.ലച്ചുസ്സുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ അടിപൊളിയായി.ഹാപ്പി എന്ഡിങ്ങിനായി കാത്തിരിക്കുന്നു…

    1. പ്രൊഫസർ ബ്രോ

      വളരെ സന്തോഷം വേട്ടക്കാരാ..

  3. പടവിടൻ ?

    ❤️❤️❤️❤️❤️❤️❤️????

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️

  4. എടോ പ്രൊഫഫസറെ.. ധൃതി പിടിച്ചു തീർക്കല്ലേടോ.. നല്ല കഥയല്ലേ..

    1. ആഗ്രഹമുണ്ട് ബ്രോ പറ്റുന്നില്ല

  5. വിഷ്ണു?

    വളരെ മനോഹരമായിരുന്നു??.സത്യം 12 മുതൽ ഞാൻ വായിച്ചിട്ടില്ല?.ഇവിടെ മാത്രേ വരു എന്ന് പറഞ്ഞിരുന്നു എങ്കിലും അത് മറന്നു പോയി..ഇന്നലെ പിവി പറഞ്ഞപ്പോ ആണ് ഇവിടെ വന്ന് നോക്കിയത്..എപ്പോ 12,13,14 എല്ലാം ഒരുമിച്ച് കണ്ടൂ.. അങ്ങ് വായിച്ചു.

    ഇൗ ഭാഗം വച്ച് നോക്കിയാൽ കഴിഞ്ഞ ഭാഗത്ത് അധികം കാര്യങ്ങൽ ഉണ്ടായിരുന്നില്ല..പക്ഷേ ഇൗ ഭാഗത്ത് എല്ലാം അതിന് കൂടി കൂടുതൽ ഉണ്ടായിരുന്നു..?

    ലച്ചുവും മാളു ചേച്ചിയും പോവുന്നത് സങ്കടം ഉണ്ടാകുന്ന കാര്യം തന്നെ ആണ്..പിന്നെ പറഞ്ഞത് പോലെ നമ്മുടെ ദുർഗ്ഗ കുട്ടി ഉള്ളത് തന്നെ ഒരു ആശ്വാസം..?. ദുർഗ്ഗ ഇനി അവിടെ ഒരു കലാപം ഉണ്ടാക്കാൻ ഒരു സാധ്യത കാണുന്നുണ്ട്?. “എടാ ചേട്ടാ..വാ ഒരുത്തനെ തല്ലാൻ ഉണ്ട്” ഇത് വായിച്ചു ചിരിച്ച് പോയി..?.

    അപ്പോ അവസാനിക്കാൻ പോവുകയാനല്ലെ..അതിന്റെ ഒരു സങ്കടം ഉണ്ട്..എന്തായാലും അടുത്ത ഭാഗം വരട്ടെ…പിന്നെ പറഞ്ഞല്ലോ കഥ ഇവിടെ മാത്രേ വരു എന്ന് മറന്നു.അതാണ് വായിക്കാൻ വൈകിയത്..ഒരുപാട് സ്നേഹത്തോടെ??

    1. മിക്കവാറും അടുത്ത ഭാഗം കൊണ്ട് തീരും ബ്രോ…

      1. വിഷ്ണു?

        ??

  6. ❤️❤️അങ്ങനെ അതും ട്രാക്കിൽ കേററായി….

  7. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ???

  8. ❤️❤️❤️

  9. രുദ്ര ശിവ

    പൊളി

  10. super bro
    pls continue

Comments are closed.