അത്ഭുതത്തോടെ അവനെ നോക്കിക്കൊണ്ട് ഹരി അടുത്തേക്ക് ചെന്നപ്പോൾ ശങ്കരൻ തുടർന്നു…
“കഴിഞ്ഞ ദീപാവലിയുടെ അന്ന്… കുഞ്ഞിയേം കൊണ്ട് ഇവിടെ വന്നപ്പോഴാ അവളെ ഞാൻ ആദ്യം കണ്ടത്…”
“ശങ്കരാ…” ഹരി ഒരു പ്രത്യേക ഈണത്തിൽ നീട്ടി വിളിച്ചു.
“എന്തേടാ…” ശങ്കരന്റെ മുഖത്ത് നാണം കലർന്ന പുഞ്ചിരി തെളിഞ്ഞു.
“എടാ… നിനക്കും നാണമോ… എടാ പ്രേമോ… അതും ലവ് അറ്റ് ഫസ്റ്റ് സൈറ്റ്… എന്റെ ശങ്കരൻ തന്നെ ആണോടാ ഇത്…”
“എന്തേടാ, എനിക്കിതൊന്നും പാടില്ലേ…” ശങ്കരൻ ഗൗരവം ഭാവിച്ചു ചോദിച്ചു.
“അയ്യോ… നീ പൊളിക്കടാ… എന്റെ അമ്മക്കും അച്ഛനും ഒരുപാട് സന്തോഷാവും.”
ശങ്കരൻ പുഞ്ചിരിച്ചു കൊണ്ട് തന്റെ ജോലി തുടർന്നു.
ഹരിയും അവനൊപ്പം കൂടി.
ദീപങ്ങൾ തെളിയിക്കവേ, ശങ്കരൻ അവന്റെ ഓർമകളിലേക്ക് ഊളിയിട്ടു…
“അന്ന്, ദീപാവലിയുടെ അന്ന്…
********************
“ഏട്ടാ…” പ്രിയമോളുടെ വിളി കേട്ടാണ് ഞാൻ ഉച്ചമയക്കത്തിൽ നിന്നും എഴുന്നേറ്റത്.
“എന്നെങ്കിലും ഒരൊഴിവു കിട്ടിയാൽ അപ്പൊ കിടന്നുറങ്ങിക്കോളും, എടാ കള്ളത്താടീ… എണീക്കടാ…” ഉറക്കപ്പീച്ചിൽ ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോ, കള്ളിക്കുഞ്ഞ് വന്നു എന്നോട് ചേർന്നു കിടന്നുകൊണ്ടാ എന്നെ എണീപ്പിക്കാൻ നോക്കിയത്.
ഞാൻ എണീറ്റിട്ടില്ല എന്ന് കരുതി വീണ്ടും ഡയലോഗ് അടിക്കാൻ തുടങ്ങിയ അവളെ ഞാൻ ചെവിക്ക് പിടിച്ചു പൊക്കി.
“അയ്യോ… വിട്… എടാ കാലാ… വിടടാ… ”
“ഏ… ഏ… ആരാന്നു?”
“വിടടാ… കള്ളത്താടീ…” അവൾ കിടന്നു കുതറിയപ്പോൾ ഞാൻ പിന്നെയും പിടി മുറുക്കി…
“എന്താന്നു… ഒന്നുകൂടി പറഞ്ഞെ…”
“ഏട്ടാ… വിട്… വേനിക്കണൂ…”
ഇത്തവണ അവൾക്ക് വേദനിക്കുന്നുണ്ടെന്നു കണ്ണിൽ നിന്നും വെള്ളം പൊടിഞ്ഞപ്പോ മനസ്സിലായി. ഞാൻ വേഗം വിട്ടു. അല്ലെങ്കിലും അവളുടെ കണ്ണിൽ നിന്നും നീർ പൊടിഞ്ഞാൽ എന്റെ ചങ്കിലെ ചോര പൊടിയുന്ന പോലെയാണല്ലോ.
“ആഹ്, ഇനി പറ… എന്താ കാര്യം?” അവളുടെ വീർത്ത മുഖത്ത് നോക്കി ഞാൻ ചോദിച്ചു.
“പോ, പറയൂല…” അവൾ വീർത്ത മുഖവും, നിറഞ്ഞ കണ്ണുകളോടെയും പറഞ്ഞു.
“കരയല്ലെടീ പൊന്നൂസേ, പറ, എന്തിനാ എന്റെ മോള് വിളിച്ചേ…”
“അതേ ഇന്ന് ഏട്ടന് ഓഫ് ഡ്യൂട്ടി അല്ലേ, നമുക്ക് ഒരിടം വരെ പോയാലോ…” അവൾ കണ്ണൊക്കെ തുടച്ചു.
“എവിടാ…”
“അതൊക്കെ ഇണ്ട്, ഞാൻ പറയും ഏട്ടൻ പോയാൽ മതി…” കണ്ണൊക്കെ തുടച്ചു ഒരു കുസൃതി ചിരിയോടെ പറഞ്ഞിട്ട്, എന്നോട് എണീറ്റ് ഒന്ന് ഫ്രഷ് ആവാൻ പറഞ്ഞിട്ട് അവൾ പോയി.
So touching …. terribly wonderful..
All the best.
താങ്ക്സ് ❤❤❤
Good story.?????
അഗ്നിദേവന് പ്രണാമം ❤❤❤
Valare simple aayit kann nirappichu ??
നല്ല മനസ്സുള്ളവർക്കേ വേഗം കണ്ണു നിറയൂന്നാ കേട്ടിരിക്കുന്നെ… വായനക്കും വാക്കുകൾക്കും നന്ദി അച്ചൂസേ ❤❤❤
Valare simple aayitte oru heart feel story good broo
വാക്കുകൾക്ക് നന്ദി Mr. E. ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤❤❤
Beautiful story
thanks 🙂
ഒരുപാട് നന്ദി, വായനക്കും വാക്കുകൾക്കും… ???
ഗയ്‌സ്, എഴുതുന്നവർ ആരേലും ഇണ്ടോ, ഞാൻ പേജ് ബ്രേക്ക് കൊടുത്തിട്ട് വരുന്നില്ല ??? ഒരു വഴി പറഞ്ഞു തരാമോ..???
r u an author?
If yes, you could make it in the edit page.
otherwise, adhmin bros athokke cheythaanallo post cheyyuka.
ഞാൻ author ആണ്. മുൻപൊക്കെ സ്വയം ചെയ്തിട്ടുമുണ്ട്. ഇനി എന്റെ chrominte പ്രശ്നമാണോ എന്നറിയില്ല. പേജ് ബ്രേക്ക് കൊടുത്തിട്ടും വന്നില്ല ?
കൊള്ളാം നന്നായിട്ടുണ്ട് ♥️
നന്ദി ???
ശങ്കര+BGM ??
????
തങ്കളം ജംഗ്ഷനീന്നു ഇടത്തേക്ക് 10 മിനുട്ട് അല്ലെ……
എന്തോരം പിന്നെ കറങ്ങിയാല അയ്യപ്പൻമുടി എത്തുന്നത്…..
പോയാലി മല ആണ് vibe..
ബ്രോ, ഈ കഥ എഴുതുന്നത് വരെ ഞാനാ സ്ഥലം കണ്ടിട്ടില്ലായിരുന്നു… ഈ കഥ എഴുതി പിന്നത്തെ ഞായറാഴ്ചയാണ് അങ്ങോട്ടേക്ക് പോയത്… അവിടേക്കൊക്കെ എത്താൻ വൈകിപ്പോയെന്നു അന്നാ മനസ്സിലായത് ???
ഞാൻ സ്ഥിരം പോകാറുണ്ട് ആഴ്ചയിൽ 3 തവണ എങ്കിലും പക്ഷെ അമ്പലത്തിന്റെ അടുത്ത് അല്ല അങ്ങേ മലയിൽ മര ചുവട്ടിൽ പോയി ഇരിക്കും… അമ്പലത്തിന്റെ അടുത്ത് എപ്പോഴും ആൾ ആയിരിക്കും
എന്നെ ഗൂഗിൾ ചേച്ചി വഴി തെറ്റിച്ചു മൂന്നാമത്തെ മലയിലേക്ക് ആണ് എത്തിച്ചത്. മൂന്നു മല ടോട്ടൽ കയറിയിട്ടാ പോന്നേ ? ശബരിമലയിൽ പോകാത്ത എന്നെക്കൊണ്ട് മൂന്നുമല കയറ്റി.സ്വാമി ശരണം ?
ഞാൻ ആദ്യം പോയപ്പോ അങ്ങനെ പറ്റിയതാ ഏതോ കാട്ടിൽ ചെന്നു കേറി…. പിന്നെ ഞങ്ങൾ വഴി ചോദിച്ചു ചോദിച്ചു അവിടെ എത്തി
കൊള്ളാം നന്നായിട്ടുണ്ട് ♥️
നല്ല എഴുത്ത് ?
ഭ്രാന്തി കുട്ടി എന്നതേക്കെ കാണും ബ്രോ?
1 വീക്ക്
നന്ദി വായനക്കും വാക്കുകൾക്കും ???
ശങ്കരന് മരണം മാത്രം അല്ല ഇല്ലാത്തത് പേരും ഇല്ലാലോ ?
??
Pinnae Vann peruu..??
ഒരു കൈയബദ്ധം… ?♂️?
എഡിറ്റ് ചെയ്തൂലോ ?
???
എന്ത് പറ്റി? ?
പേര് വന്നല്ലെ .ഞാൻ നോക്കിയപ്പോ പേരിലായിരുന്നു?
ഒരു കൈയബദ്ധം ?♂️?♂️???