ശങ്കരൻ മരിക്കുന്നില്ല…[ശിവശങ്കരൻ] 154

 

“എന്നെയാണോ?” ഊറിച്ചിരിച്ചു കൊണ്ട് ശങ്കരൻ ചോദിച്ചു.

 

“നിന്നെയല്ലടാ പൊട്ടൻ ചങ്കരാ… സാക്ഷാൽ ശങ്കരനെ വിളിച്ചതാ…” ഹരി, ശങ്കരനെ കളിയാക്കുന്നത് കെട്ട് പുറകിലൂടെ നടന്നുപോയ കുറച്ചു പെൺകുട്ടികൾ ചിരിച്ചു.

 

“ആഹാ, പ്രോഗ്രാംസ് ഒക്കെ പക്കാ ചാർട്ടഡ് ആണല്ലോ, അല്ലളിയാ, ആരാ ഈ ലക്ഷ്മിമാധവ്? അവരെ നീ കാണാൻ പോകുന്നതെന്തിനാ?” ആ നടന്നുപോകുന്ന പെൺകുട്ടികളെ, മാറി നിന്നു വായ്നോക്കിക്കൊണ്ടിരുന്ന ഡിജിത്തിന്റെ സംശയം.

 

“ഡാ… ലക്ഷ്മി അമ്മയാടാ…” ശങ്കരൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“ആരുടെ?”

 

“ഞങ്ങടെ”

 

“ഏഹ്, അല്ല… അപ്പോ നിങ്ങൾ ബ്രദർസ് ആണോ? എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ…”അവൻ ശങ്കരന്റെ പുത്തെൻ റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് 350 ലേക്കും, ഹരിയുടെ പഴകിയ ഗ്ലാമറിലേക്കും നോക്കി.”ശ്ശേടാ… മാത്തമാറ്റിക്സ് അങ്ങോട്ട് ഒക്കുന്നില്ലല്ലോ…”

 

“അത്… കൂടെ പിറന്നാൽ മാത്രേ കൂടപ്പിറപ്പാവൂന്നു ചിന്തിക്കുന്നതിന്റെ കുഴപ്പമാ മോനെ ഡിജിത്തേ… യൂ കണ്ടിന്യൂ…”

 

“ഓഹ്… ഹമാരാ ബജാജ്…” തലകുലുക്കിക്കൊണ്ട്, ഏതാണ്ടൊക്കെ മനസ്സിലായത് പോലെ ഡിജിത്, തന്റെ മഹത്തായ ജോലി തുടർന്നു.

 

ഹരിയും ശിവശങ്കരനും, കൂട്ടുകാർ എന്നതിനേക്കാൾ പിറക്കാതെ പോയ സഹോദരങ്ങളാണ്. ഹരി ഒരു പാവമാണെന്നു മനസ്സിലാക്കിയ ശങ്കരൻ എന്തിനും അവന്റെ കൂടെ കൂടുകയായിരുന്നു. വിഷമങ്ങളിൽ ഇരുവരും പരസ്പരം കൂട്ടായിരുന്നു. കൂടപ്പിറപ്പില്ലാത്ത ഹരിക്ക് ആ സങ്കടം മാറിയിരുന്നത് ശിവശങ്കറിനെയും അവന്റെ പെങ്ങൾ ശിവപ്രിയയെയും കിട്ടിയപ്പോഴാണ്.

ഇനി ശിവപ്രിയ, ഇരുവരുടെയും കുഞ്ഞി, അവളെ ശങ്കരന്റെ കുടുംബം ദത്തെടുത്തതാണ്, അവൾ കുഞ്ഞായിരുന്നപ്പോൾ. പക്ഷേ, പ്രിയയില്ലാതെ ശങ്കരനും, ശങ്കരനില്ലാതെ പ്രിയയും അപൂർണമാണ് ഇപ്പോൾ. അവർക്കിടയിൽ ഒരേയൊരാൾക്കേ സ്ഥാനമൊള്ളൂ, അത് ഹരിക്കാണ്. പ്രിയയുടെ കുഞ്ഞേട്ടൻ, അതാണ്‌ ഹരി ഇപ്പോൾ.

 

“എടാ, നിനക്കുള്ള ഫ്രെയിം കിട്ടുന്ന ഒരു സ്ഥലം ഉണ്ട്, അങ്ങോട്ട് പോകാം…” ശങ്കരൻ ഹരിയോട് ചോദിച്ചുകൊണ്ട് ബൈക്കിന്റെ കീ എടുത്തു.

 

“മോനെ ശങ്കരാ, ഇത് ഫോട്ടോഗ്രഫി ആണ് അല്ലാതെ മെഷീൻസുമായി കളിക്കണ പോലെ കളിച്ചാൽ ഒന്നും നടക്കൂല…”

 

“മോനെ ഹരീ… നിനക്കീ ശങ്കരനെ ശരിക്കും അറിയില്ല, നീ വാ…”

 

അവൻ കീയും എടുത്ത് മുന്നേ നടന്നു. പിറകേ തന്റെ ബൈക്കിന് സമീപത്തേക്ക് നടന്നു.

 

“വാടാ… ആ കിണ്ടി അവിടെ വക്ക്, എന്റെ വണ്ടി എടുത്തോളാം…” അവനെക്കൊണ്ട് വണ്ടി എടുപ്പിച്ചു പെട്രോൾ ചിലവാക്കാൻ പോലും ശങ്കരന് താല്പര്യമില്ലായിരുന്നു.

34 Comments

  1. So touching …. terribly wonderful..
    All the best.

    1. ശിവശങ്കരൻ

      താങ്ക്സ് ❤❤❤

  2. അഗ്നിദേവ്

    Good story.?????

    1. ശിവശങ്കരൻ

      അഗ്നിദേവന് പ്രണാമം ❤❤❤

  3. Valare simple aayit kann nirappichu ??

    1. ശിവശങ്കരൻ

      നല്ല മനസ്സുള്ളവർക്കേ വേഗം കണ്ണു നിറയൂന്നാ കേട്ടിരിക്കുന്നെ… വായനക്കും വാക്കുകൾക്കും നന്ദി അച്ചൂസേ ❤❤❤

  4. Valare simple aayitte oru heart feel story good broo

    1. ശിവശങ്കരൻ

      വാക്കുകൾക്ക് നന്ദി Mr. E. ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤❤❤

  5. Beautiful story
    thanks 🙂

    1. ശിവശങ്കരൻ

      ഒരുപാട് നന്ദി, വായനക്കും വാക്കുകൾക്കും… ???

  6. ശിവശങ്കരൻ

    ഗയ്‌സ്, എഴുതുന്നവർ ആരേലും ഇണ്ടോ, ഞാൻ പേജ് ബ്രേക്ക്‌ കൊടുത്തിട്ട് വരുന്നില്ല ??? ഒരു വഴി പറഞ്ഞു തരാമോ..???

    1. r u an author?
      If yes, you could make it in the edit page.

      otherwise, adhmin bros athokke cheythaanallo post cheyyuka.

      1. ശിവശങ്കരൻ

        ഞാൻ author ആണ്. മുൻപൊക്കെ സ്വയം ചെയ്തിട്ടുമുണ്ട്. ഇനി എന്റെ chrominte പ്രശ്നമാണോ എന്നറിയില്ല. പേജ് ബ്രേക്ക്‌ കൊടുത്തിട്ടും വന്നില്ല ?

  7. മണവാളൻ

    കൊള്ളാം നന്നായിട്ടുണ്ട് ♥️

    1. ശിവശങ്കരൻ

      നന്ദി ???

  8. ജിത്തു

    ശങ്കര+BGM ??

    1. ശിവശങ്കരൻ

      ????

  9. മുളവൂർകാരൻ

    തങ്കളം ജംഗ്ഷനീന്നു ഇടത്തേക്ക് 10 മിനുട്ട് അല്ലെ……

    എന്തോരം പിന്നെ കറങ്ങിയാല അയ്യപ്പൻമുടി എത്തുന്നത്…..

    പോയാലി മല ആണ് vibe..

    1. ശിവശങ്കരൻ

      ബ്രോ, ഈ കഥ എഴുതുന്നത് വരെ ഞാനാ സ്ഥലം കണ്ടിട്ടില്ലായിരുന്നു… ഈ കഥ എഴുതി പിന്നത്തെ ഞായറാഴ്ചയാണ് അങ്ങോട്ടേക്ക് പോയത്… അവിടേക്കൊക്കെ എത്താൻ വൈകിപ്പോയെന്നു അന്നാ മനസ്സിലായത് ???

      1. മുളവൂർകാരൻ

        ഞാൻ സ്ഥിരം പോകാറുണ്ട് ആഴ്ചയിൽ 3 തവണ എങ്കിലും പക്ഷെ അമ്പലത്തിന്റെ അടുത്ത് അല്ല അങ്ങേ മലയിൽ മര ചുവട്ടിൽ പോയി ഇരിക്കും… അമ്പലത്തിന്റെ അടുത്ത് എപ്പോഴും ആൾ ആയിരിക്കും

        1. ശിവശങ്കരൻ

          എന്നെ ഗൂഗിൾ ചേച്ചി വഴി തെറ്റിച്ചു മൂന്നാമത്തെ മലയിലേക്ക് ആണ് എത്തിച്ചത്. മൂന്നു മല ടോട്ടൽ കയറിയിട്ടാ പോന്നേ ? ശബരിമലയിൽ പോകാത്ത എന്നെക്കൊണ്ട് മൂന്നുമല കയറ്റി.സ്വാമി ശരണം ?

          1. മുളവൂർകാരൻ

            ഞാൻ ആദ്യം പോയപ്പോ അങ്ങനെ പറ്റിയതാ ഏതോ കാട്ടിൽ ചെന്നു കേറി…. പിന്നെ ഞങ്ങൾ വഴി ചോദിച്ചു ചോദിച്ചു അവിടെ എത്തി

  10. കൊള്ളാം നന്നായിട്ടുണ്ട് ♥️

    നല്ല എഴുത്ത് ?

    1. ഭ്രാന്തി കുട്ടി എന്നതേക്കെ കാണും ബ്രോ?

      1. 1 വീക്ക്‌

    2. ശിവശങ്കരൻ

      നന്ദി വായനക്കും വാക്കുകൾക്കും ???

  11. ശങ്കരന് മരണം മാത്രം അല്ല ഇല്ലാത്തത് പേരും ഇല്ലാലോ ?

    1. ??

      Pinnae Vann peruu..??

      1. ശിവശങ്കരൻ

        ഒരു കൈയബദ്ധം… ?‍♂️?

    2. ശിവശങ്കരൻ

      എഡിറ്റ്‌ ചെയ്തൂലോ ?

    1. ശിവശങ്കരൻ

      എന്ത് പറ്റി? ?

      1. പേര് വന്നല്ലെ .ഞാൻ നോക്കിയപ്പോ പേരിലായിരുന്നു?

        1. ശിവശങ്കരൻ

          ഒരു കൈയബദ്ധം ?‍♂️?‍♂️???

Comments are closed.