“””പിന്നെ….””” ഒരുനിമിഷം ശിവ ഗോപാൽജി പറഞ്ഞത് റെവൈൻഡ് ചെയ്തു…. കള്ളകലിപ്പോടെ അരക്കെട്ടിൽ 2കയ്യും കുത്തി ശിവ ഗോപാൽജിയെ നോക്കി
“”ന്താ അപ്പ ഉദ്ദേശിക്കണേ….””
ചോദ്യത്തിനൊപ്പം അവളുടെ ഇടത്തെ പുരികവും മുകളിലേക്ക് ഉയർന്നിരുന്നു.
“”അതോ….””ഗോപൽ ജി ചിരിയോടെ തുടർന്നു “”കാലം ഇത്ര ആയിട്ടും നീ ആദ്യമായി ആണ് നിന്റെ ഒരു ഫ്രണ്ടിനെ വീട്ടിലേക്ക് കൊണ്ടുവരുന്നത്…..അവനു കഥ പറയാൻ അവസരം നൽകുന്നു…. മ്മ്…..കാണാത്ത ചിലതൊക്കെ കണ്ടോണ്ട് ചോയ്ച്ചതാ…..”””
“”അയിന് “”കെറുവോടെ അവൾ ചോദിച്ചു.
“”അല്ല…. ന്റെ മരുമോൻ ഒരു ഡയറക്ടർ ആകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്… അത് ഉടനെ നടക്കുമോ എന്നൊരു ഡൌട്ട്..?”” ഗോപാൽജി അർത്ഥം വെച്ച് ഒന്ന് പറഞ്ഞു
ശിവയ്ക്ക് ഇത് കേട്ട് നാണം വന്നു… അവൾ ചിരിയോടെ അവളുടെ റൂമിലേക്ക് ഓടി
“”എനിക്ക് സമ്മതമാട്ടോ…..”” ഓട്ടത്തിനിടയിൽ ഗോപാൽജി വിളിച്ചു പറയുന്നത് അവൾ കെട്ടു… അവളുടെ മുഖം നാണത്താൽ വീണ്ടും തിളങ്ങി… ശിവയുടെ ഓട്ടം കണ്ട ഗോപാൽജി ചിരിയോടെ വീണ്ടും പുസ്തകവായനയിലേക്ക് തിരിഞ്ഞു.
റൂമിൽ കയറി വാതിലടച്ച ശിവ കട്ടിലിലേക്ക് കുതിച്ചു. അടുത്ത് കിടന്നാ തലയിണ എടുത്തു അവൾ അതിനെ അമർത്തി കെട്ടിപിടിച്ചു… നാളെത്തെ ദിവസം ആദത്തിനോട് ഇഷ്ടം തുറന്ന് പറയണം എന്ന് അവൾ കരുതി. കോളജിൽ വന്ന ആദ്യ ദിനം തന്നെ അവൾ തന്നെ ശ്രദ്ധിക്കുന്ന ആദത്തെ കണ്ടിരുന്നു. ആ ശ്രദ്ധ അവളിലും പയ്യെ പ്രേമമായി മാറിയത് അവൾ തിരിച്ചറിഞ്ഞു.അവന്റെ കൂടെ ഉള്ള ഓരോ നിമിഷവും താൻ ഒരു പൂമ്പാറ്റയെ പോലെ സന്തോഷത്തിന്റെ ലോകത്ത് പാറിപറക്കുന്നത് അവൾ മനസിലാക്കിയിട്ടുണ്ട്…ഒരിക്കൽ അത് അവൻ തന്നോട് തുറന്ന് പറയുന്ന നിമിഷം വന്നപ്പോൾ അവനിലെ അവനെ യഥാർഥത്തിൽ തിരിച്ചറിയാനായി ആണ് അവൾ ആരാന്നുള്ള സത്യം അവനോട് വെളിപ്പെടുത്തിയത്. അന്ന് മുതലേ തന്റെ സ്നേഹം ഉള്ളിൽ ഒതുക്കി നടക്കണ ആദിയെ അവൾക് ഇഷ്ട്ടം കൂടി.. ഇനിയും അവനെ പറ്റിക്കുന്നത് നിർത്തി നാളെ തന്റെ ഇഷ്ടം പറയണം എന്ന് അവൾ തീരുമാനിച്ചു.ആ തീരുമാനത്തോടെ അവൾ തലയിണയിയ്ക്ക് മുഖം പൂഴ്ത്തി…
##################################
അവിടെ നിന്നും അവർ യാത്ര തിരിച്ചത് ആദത്തിന്റെ വീട്ടിലേക്കാണ്. ഏകദേശം അര മണിക്കൂർ യാത്ര ഉണ്ടാകും അവരുടെ വീട്ടിലേക്ക്. അവരുടെ രണ്ടുപേരുടെയും വീട് അടുത്താണ്. ചെറുപ്പം മുതൽക്കേ തുടങ്ങിയ കൂട്ടുകെട്ടാണ് വിക്കിയുടെയും ആദിയുടയും. നേരം നല്ലവണ്ണം വൈകി തുടങ്ങി. പുറകിൽ കയറി എന്നിട്ടും ആദം കാര്യമായി ഒന്നും സംസാരിക്കാത്തതു കൊണ്ട് വിക്കി തന്നെ സംസാരത്തിന് തുടക്കമിട്ടു.
“””ഡാ…..””” (വിക്കി )
“”ആടാ….പറയ് “”(ആദം
“”””നാളെ നമ്മുടെ അവസാന ദിനമല്ലേ PG യുടെ…… നിന്റെ പ്രൊജക്റ്റ് സെറ്റ് ആയോ “”””(വിക്കി )
“”ആഹ്….. കൊഴപ്പമില്ല….””വിദൂരതയിക്ക് നോക്കികൊണ്ട് ആദി മൗനിയായി… അവന്റെ മൗനത്തിന്റെ കാരണം വിക്കിക്ക് പെട്ടന്ന് തന്നെ മനസിലായി
“”ഡാ…. നാളെ അപ്പോ ശിവയോട് നീ പറയുമോ….”” (വിക്കി )
ആദം ഒരുനിമിഷം കണ്ണുകൾ അടച്ചു
“”ഏയ്… അത് ശരി ആകില്ല… നീ ആലോചിച് നോക്ക്… ഈ അവസ്ഥയിൽ ഞാൻ അവളെ പ്രൊപ്പോസ് ചെയ്താൽ അവൾ എന്ത് കരുതും….ഒന്നെകിൽ അവളുടെ അച്ഛന്റെ കാശ് ഉം പ്രശസ്തിയും കണ്ട്.. അല്ലെങ്കിൽ സിനിമയിൽ അവസരം കിട്ടാൻ….”” അവൻ വീണ്ടും വാചാലൻ ആയി.
“””അവൾ എന്ത് തേങ്ങ വേണേലും കരുതട്ടെ… നാളെ നിന്റെ അവസാന ദിവസം ആണ് അവളോട് ഇഷ്ടം പറയാനായി… നീ പറഞ്ഞാലും ഇല്ലെങ്കിലും ഇനി പയ്യെ അവൾ നമ്മളിൽ നിന്നൊക്കെ അകലും..””
വിക്കി ഒരു ചെറിയ വേദനയോടെ പറഞ്ഞു നിർത്തി.
“”ഇഷ്ടം പറഞ്ഞു കഴിഞ്ഞ് അകലുന്നതിനേക്കാൾ ഭേദം അല്ലെ ടാ…..””(ആദം )
??
Good start
Page kurachoode kootamaayirunnu
അടുത്താ part തൊട്ട് കൂട്ടം ബ്രോ ?
❤️❤️❤️
??
താങ്ക്സ് broi
കൊള്ളാം നന്നായിട്ടുണ്ട്….
താങ്ക്സ് broi?
ബാക്കി കൂടി വരട്ടെ എന്നിട്ട് കഥയെ കുറിച്ച് പറയാം..
തീർച്ചയായും ?
ഇവിടെയും ഞാൻ. എന്നെ വല്ലോ സൈക്കോയും ആക്കുവോ ടെ. ?
ഏയ്…. വിക്കി is the paavam people in this story????
കടവുളേ, കാർന്നോൻമാരുടെ പുണ്യം. ?
അമൻ ജിബ്രാൻ
കഥയേക്കുറിച്ച് അഭിപ്രായം പറയാൻ ആയിട്ടില്ല എങ്കിലും തുടരുക. പക്ഷേ തലക്കെട്ട് എനിക്കത്ര പിടിച്ചില്ല , കാരണം നിബുണൻ എന്ന വാക്കോ പേരോ ഉണ്ടോ ? എന്റെ അറിവിൽ ഇല്ല.മറിച്ച് ” നിപുണൻ ” സാമർത്ഥ്യമുള്ളവൻ(സമർത്ഥൻ), വിദഗ്ദൻ , പണ്ഡിതൻ എന്നൊക്കെ അർത്ഥമുണ്ട്. ആയതിനാൽ തലക്കെട്ട് ഒന്ന് മാറ്റുന്നത് ഉചിതമായിരിക്കും എന്നൊരു തോന്നൽ താങ്കളുടെ ഇഷ്ടം. ഭാവുകങ്ങൾ
കാരണം ഉണ്ട് ബ്രോ…. ഈ പറഞ്ഞ നിപുണൻ എന്ന വാക്ക് തമിഴിൽ ഉള്ളവർ വായിക്കുന്നത് നിബുണൻ എണ്ണു ആണേ…. ഈ കഥയിലെ മെയിൻ character TN ഉം aayi ടച്ച് ഉണ്ട്…. ആരാണെന്നു പറഞ്ഞാൽ ത്രില്ല് പോകും ?
അങ്ങനെയെങ്കിൽ ശരി. നിബുണൻ തന്നെ മതി.
???
എനിക്കും ഇതേ അഭിപ്രായം ആണ് ഒരു പഞ്ച് ഫീൽ ചെയ്യുന്നില്ല
അടുത്ത part കൂടെ നോക്കിയിട്ട് പറ ബ്രോ ?