വിക്കിയുടെ വണ്ടി പോകുന്ന ശബ്ദം കേട്ടാണ് ശിവ ചെടി നനക്കുന്നതിൽ നിന്നും ശ്രദ്ധമറി അവരിലേക്ക് ചെന്നത്. ബൈക്കിൽ ചിരിച്ചുകൊണ്ട് പോകുന്ന ആദത്തെ കണ്ടതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. വെള്ളം നനച്ചു കൊണ്ടിരുന്ന ഹോസ് അവിടെ ഇട്ടിട്ട് ദാവണിയുടെ തുമ്പു മുകളിലേക്ക് ഉയർത്തി പിടിച്ചു സ്റ്റെപ്പുകൾ ഇറങ്ങി ഗോപാൽജിയുടെ റീഡിങ് റൂമിലേക്ക് അവൾ ഓടി. വാതിൽക്കൽ ചെന്ന് നോക്കിയതും ഗ്ലാസിലേക്ക് മദ്യം പകരുന്ന ഗോപാൽജിയെ ആണ് അവൾ കണ്ടത്. ഇത്രയും നേരം സമാധാനപ്രിയയായിരുന്ന ശിവപ്രിയ ഒറ്റയടിക്ക് ഭദ്രകാളിയായി മാറി
“”””അപ്പാ……….””””
“” ഗ്ലാസ്സിലേക്ക് മദ്യം പകരാൻ പോയ ഗോപാൽജി ഞെട്ടി വാതിൽക്കലേക്ക് നോക്കി. അപ്പോൾ തന്നെ ദഹിപ്പിക്കാൻ വേണ്ടി നിൽക്കുന്ന ശിവപ്രിയ ആണ് കണ്ടത്. “”
“”ഈഹി…….”” വളരെ നന്നായി തന്നെ ഗോപാൽജി ചിരിച്ചു കൊടുത്തു. കൊടുങ്കാറ്റിന്റെ വേഗത്തിൽ റൂമിലേക്ക് വന്ന ശിവപ്രിയ മദ്യത്തിന്റെ കുപ്പി എടുത്തതും കൊണ്ടുപോയി വാഷ് ബേസ്സിലേക്ക് ഒഴിച്ചതും ഒരുമിച്ചായിരുന്നു.
“”എന്റെ കുപ്പി…….”” ഗോപാൽജി ശിവപ്രിയയെ വീഴ്ത്താൻ വേണ്ടി കള്ളക്കണ്ണീര് വീഴ്ത്തി ഇടം കണ്ണിട്ട് അവളെ നോക്കി. അവളിലെ ദേഷ്യം കുറഞ്ഞിട്ടില്ല എന്നു മനസ്സിലായ ഗോപാൽജി അവസാനത്തെ അടവെടുത്തു. ശിവപ്രിയയുടെ അരികിലേക്ക് നടന്നു പോയ് അവളെ ചേർത്തുപിടിച്ചുകൊണ്ട് ഗോപാൽജി പറഞ്ഞു
“””” എന്റെ പൊന്നു മോളല്ലേ…. കുറേക്കാലത്തിനുശേഷം കഥ കേട്ടപ്പോൾ അടിച്ചു പോയതാണ്….. ഇനി ചെയ്യത്തില്ല…. “””
ശിവയിലെ വിഷമം മാറിയിരുന്നില്ല.
“”അപ്പാടെ നല്ലതിന് അല്ലെ ഇതൊന്നും കുടിക്കണ്ട എന്ന് പറഞ്ഞെ….. സിനിമ തുടങ്ങുന്നതിനു മുൻപ് എഴുതികാണിക്കുന്നതല്ലെ drinking is Injuries To Health എന്ന്…”” അവൾ ദേഷ്യത്തോടെയും അതിലുപരി സങ്കടത്തോടെയും തുടർന്നു.
ഗോപാൽജി അവളുടെ അടുത്തേക് ചെന്ന് അവളുടെ നെറുകയിൽ തലോടി….
“”സോറി മോളെ…. ഇനി ഞാൻ ശ്രദ്ധിക്കാം…..””
“”മ്മ് “” (ശിവ )
“”ആഹാ… പിണക്കം മാറിയിലെ…..”” ഗോപാൽജി അവളുടെ കവിളിൽ പയ്യെ തട്ടി.
“അതൊക്കെ മാറി…”” ശിവ പുഞ്ചിരിച്ചുകൊണ്ട് തുടർന്നു
“” അല്ലപ്പാ….ആദിടെ കഥ കേട്ടോ…?? “”
“”ഹാ കേട്ടാലോ…. നല്ല കഥയാണ്. നല്ല ടാലെന്റ്റ് ഉള്ള പയ്യൻ ആണ്…””
ഗോപാൽജി പറയുന്നത് കേട്ട ശിവയുടെ മുഖം വിടർന്നു
“”അപ്പോ സിനിമ ആക്കുന്നുണ്ടോ…”” അവൾ ആകാംഷയോടെ ചോദിച്ചു
“”ഇല്ലാ മോളെ…. ആ സ്ക്രിപ്റ്റ് ഒക്കെ കൊള്ളം…… ബട്ട് അത് സിനിമ ആക്കിയാൽ ശെരി ആകില്ല…. ഫ്ലോപ്പ് ആകാൻ ചാൻസ് ഉണ്ട്… പിന്നെ ഒരു ട്രെൻഡ് അനുസരിച് ഹിറ്റ് ആയൽ മതി..”” (ഗോപാൽജി )
“പക്ഷേ അപ്പ….. He Is A Good Writer…. യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഞങ്ങള്ക് ഫസ്റ്റ് കിട്ടിയ സ്ക്രിപ്റ്റ് എഴുതിയത് ആദി ആണ്.”” (ശിവ )
“”ശരിയായിരിക്കും… ബട്ട് അവൻ മെച്ചപ്പെടാൻ ഉണ്ട്….. സൊ അവൻ പരിശ്രമിച്ചാൽ അടുത്ത സ്ക്രിപ്റ്റ് അവൻ ഗംഭീരമാക്കും…””(ഗോപാൽജി )
“”പിന്നെ…. അപ്പാ നോക്കിക്കോ… അവൻ നല്ല സ്ക്രിപ്റ്റ് ആയി വരും “”” ശിവ വെല്ലുവിളിക്കും പോലെ കെറുവോടെ പറഞ്ഞു
“”എന്താ മോളെ…..അവനെ അത്രക്ക് അങ്ങ് പിടിച്ചെന്ന് തോന്നുന്നലോ “” കല്ലചിരിയോടെ പറഞ്ഞു നിർത്തുമ്പോളും ഗോപാൽജിയുടെ നോട്ടം ശിവയിൽ ആയിരുന്നു….
??
Good start
Page kurachoode kootamaayirunnu
അടുത്താ part തൊട്ട് കൂട്ടം ബ്രോ ?
❤️❤️❤️
??
താങ്ക്സ് broi
കൊള്ളാം നന്നായിട്ടുണ്ട്….
താങ്ക്സ് broi?
ബാക്കി കൂടി വരട്ടെ എന്നിട്ട് കഥയെ കുറിച്ച് പറയാം..
തീർച്ചയായും ?
ഇവിടെയും ഞാൻ. എന്നെ വല്ലോ സൈക്കോയും ആക്കുവോ ടെ. ?
ഏയ്…. വിക്കി is the paavam people in this story????
കടവുളേ, കാർന്നോൻമാരുടെ പുണ്യം. ?
അമൻ ജിബ്രാൻ
കഥയേക്കുറിച്ച് അഭിപ്രായം പറയാൻ ആയിട്ടില്ല എങ്കിലും തുടരുക. പക്ഷേ തലക്കെട്ട് എനിക്കത്ര പിടിച്ചില്ല , കാരണം നിബുണൻ എന്ന വാക്കോ പേരോ ഉണ്ടോ ? എന്റെ അറിവിൽ ഇല്ല.മറിച്ച് ” നിപുണൻ ” സാമർത്ഥ്യമുള്ളവൻ(സമർത്ഥൻ), വിദഗ്ദൻ , പണ്ഡിതൻ എന്നൊക്കെ അർത്ഥമുണ്ട്. ആയതിനാൽ തലക്കെട്ട് ഒന്ന് മാറ്റുന്നത് ഉചിതമായിരിക്കും എന്നൊരു തോന്നൽ താങ്കളുടെ ഇഷ്ടം. ഭാവുകങ്ങൾ
കാരണം ഉണ്ട് ബ്രോ…. ഈ പറഞ്ഞ നിപുണൻ എന്ന വാക്ക് തമിഴിൽ ഉള്ളവർ വായിക്കുന്നത് നിബുണൻ എണ്ണു ആണേ…. ഈ കഥയിലെ മെയിൻ character TN ഉം aayi ടച്ച് ഉണ്ട്…. ആരാണെന്നു പറഞ്ഞാൽ ത്രില്ല് പോകും ?
അങ്ങനെയെങ്കിൽ ശരി. നിബുണൻ തന്നെ മതി.
???
എനിക്കും ഇതേ അഭിപ്രായം ആണ് ഒരു പഞ്ച് ഫീൽ ചെയ്യുന്നില്ല
അടുത്ത part കൂടെ നോക്കിയിട്ട് പറ ബ്രോ ?