ശിവയ്ക്ക് ഇന്നത്തേക്കുള്ള പൂരത്തിന്റെ വക റെഡിയാകികൊടുത്ത ആദത്തിന് സന്തോഷമായി. അവൻ അടക്കിചിരിക്കാൻ തുടങ്ങി. കൂടെ ശിവയുടെ കടന്നൽ കുത്തിയപോലെയുള്ള മുഖം കണ്ടതും അത് കുറച്ചു ഉച്ചത്തിൽ ആയി.. ശിവ ദയനീയതയോടെ ഗോപാൽജിയുടെ മുഖത്തേക്ക് നോക്കി.. പുള്ളി ഒരു ചിരിയോടെ അവളെ നോക്കുകയാണ്…
“” ആണോടി കുറുമ്പി….. “” അപ്പോഴേക്കും ഗോപാൽജി അവളുടെ ചെവിയിൽ നിന്ന് കൈ എടുത്തിരുന്നു
“” ഹമ്മേ….. “” ചെവി ഫ്രീ ആയ സന്തോഷത്തിൽ ശിവ ഉസാറായി.. എങ്കിലും അവൾ മുഖം വീർപ്പിച്ചുകൊണ്ട് ആദത്തെ നോക്കി.. അവന്റെ ചിരി ഇനിയും അടങ്ങിയിട്ടില്ല…
“” അപ്പ….. ഞാൻ അങ്ങനെ ഒന്നും ചെയ്യാറില്ല… ഇവൻ കള്ളം പറയണതാ….. “” ശിവ അവളുടെ നിരപരാധിതം തെളിയിക്കാൻ ശ്രമിച്ചു.
“”അല്ല ജി… ഇവൾ ചുമ്മാ പറയുന്നതാ..””(ആദം )
“” അല്ലപ്പാ… ഞാൻ പാവാ “”” (ശിവ)
“” ഹോ… നിർത്തി ന്റെ പിള്ളേരെ… “” ഗോപാൽജി നെറ്റിയിൽ കൈവച്ചുകൊണ്ട് ശിവയെ നോക്കിപറഞ്ഞു “” ശിവ, nee അപ്രം പോയ് വല്ലോം പഠിക്കാൻ നോക്ക്… ചെല്ല്… “”
“”ഹ്മ്മ്….”” ഒന്നിരുത്തി മൂളി ശിവ അവിടുന്നു പോകാൻ തുടങ്ങി. പോകുന്ന പൊക്കിൽ നിന്നെ പിന്നെ എടുത്തോളാം എന്ന് കൈകൊണ്ട് ആദത്തെ കാണിച് ഭീഷണിപ്പെടുത്തി അവൾ അവിടുന്നു സ്‌കൂട്ട് ആയി. ആദം അവളിടെ പോക്ക് കണ്ട് ഒന്ന് ചിരിച്ചു. ഇവരുടെ കൊപ്രയം കണ്ട് ഗോപാൽജി ചിരിയോടെ വായന തുടർന്നു
“” ജി… “”
ആദത്തിന്റ ശബ്ദം അയാളെ തിരിച്ചു പ്രെസെന്റിലേക്ക് കൊണ്ടുവന്നു.
“” ആ ആദം…. ഞാൻ പറഞ്ഞൂ വന്നത് എന്താണെന്നു വെച്ചാൽ സിനിമ എന്നാൽ കഥയെ മാത്രം ആശ്രയിക്കുന്ന ഒന്നല്ല.. അതിലെ കഥാപാത്രങ്ങളും സന്ദര്ഭങ്ങലും… എന്തിനേറെ, കാണിക്കുന്ന സെറ്റ് വരെ അതിനെ ആശ്രയിച്ചാണ് സിനിമ വിജയവും പരാജയവും ആകുന്നത്.. ഇപ്പോ നിന്റെ പടം ഇറങ്ങി എന്ന് ഓർക്കുക.. ആദ്യം അത് മലയാളത്തിലെ മറ്റു ത്രില്ലെർ സിനിമയുമായി താരതമ്യം ചെയ്യപ്പെടും…അത് നമ്മുടെ കഥയെ ബാധിക്കും.. ആരോ ഒരിക്കൽ എഴുതിയ പല സൈക്കോ കില്ലിംഗ് പറ്റേൺ ആണ് നിന്റെ കഥയിലും ഉള്ളത്… അത് വീണ്ടും ആവർത്തനവിരസത ഉണ്ടാക്കുകയെ ഉള്ളു. “”
ആദം ഗോപാൽജി പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയാണ്.. അദ്ദേഹം തുടർന്നു
“”നീ ആരും കാണാത്ത… ചിന്തിക്കാത്ത തരത്തിലുള്ള കഥകൾ കൊണ്ടുവാ… യൂ ഹാവ് സ്കിൽ… നിന്നെ ഞാൻ മികച്ച ഒരു സംവിധായകൻ ആകാം…. My പ്രോമിസ് “”
ആദം കസേരയിൽ നിന്ന് ചിരിയോടെ എണീറ്റു.കൂടെ ഗോപാൽജിയും. അവൻ സ്ക്രിപ്റ്റ് തന്റെ കയ്യിലെ ബാഗിലെക് തിരുകി വെച്ചു. ശേഷം ഗോപാൽജിക്ക് കൈ കൊടുത്തു
“” ഞാൻ നല്ലൊരു സ്ക്രിപ്റ്റ് ആയി വരാം ജി.. “”
അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു
“”Good…”””(ഗോപാൽജി )
ഗോപാൽജിക്ക് യാത്ര പറഞ്ഞുകൊണ്ട് ആദം പുറത്തേക്ക് ഇറങ്ങി.. സമയം സന്ധ്യയായി കഴിഞ്ഞിരിക്കുന്നു. പക്ഷികൾ കൂടാണയാനായി പാറിപറക്കുന്നു. സൂര്യൻ ആഴിയിൽ അസ്‌തമിക്കാനായി വെമ്പുന്നു. അവൻ പതിയെ ആ വീടിനെ തിരിഞ്ഞുനോക്കി. അവന്റെ കണ്ണുകൾ ടെറസിൽ ചെടി നനക്കുന്ന ശിവയിൽ ഉടക്കി. അവൾ അവൻ നോക്കുന്നതു കാണുന്നില്ലായിരുന്നു. ചെടിയോടും പൂക്കളോടും അവൾ കിന്നാരം പറഞ്ഞുകൊണ്ട് അവൾ നനയ്ക്കുകയാണ്.അവളെ ആദ്യമായി അവൻ കാണുന്നത് കോളജിൽ വെച്ചു ആണ്.. ആരോടും അധികം സംസാരിക്കാതെ ഉള്ള ഉൾവലിഞ്ഞ പ്രകൃതം ആണ് അവനെ ആദ്യമേ അവളിലേക്ക് ആകർഷിച്ചത്.. കോളജിൽ ഒന്നോ രണ്ടോ ആൾക്കെ അറിയൂ അവൾ പ്രൊഡ്യൂസർ ഗോപാൽ നായരുടെ മകൾ ആണെന്ന്.. അല്ലെങ്കിൽ അവൾക് ഇരിക്കപ്പൊറുതി ലഭിക്കിലായിരുന്നു.അവളോട് തോന്നിയ ഇഷ്ടം പറയാൻ പോയപ്പോ ആണ് അവൾ ഗോപാൽജിയുടെ മകൾ ആണെന്ന് അവൻ തിരിച്ചറിഞ്ഞത്. അന്ന് അവൻ മനസിലടക്കി കഴിയുകയാണ് അവൻ. താൻ ഇഷ്ടം അറിയിച്ചാൽ അതവളുടെ പണവും പ്രശസ്തിയും കണ്ട് ആണെകിലോ എന്ന് അവനു തോന്നിയ കൊമ്പ്ലക്സ്. അന്ന് തുടങ്ങിയത് ആണ് അവളുമായി ഉള്ള കൂട്ടുകെട്ട്. ആ കൂട്ടുകെട്ട് വഴി ആണ് അവൻ എഴുതിയ കഥ പറയാൻ അവൾ അവനു അവസരം ഉണ്ടാക്കി കൊടുത്തത്.അവളുടെ കുറുമ്പുകൾ നോക്കിനിൽക്കുന്ന സമയം. അവൻറെ മൊബൈൽ പയ്യെ വൈബ്രേറ്റ് ചെയ്യാൻ ആരംഭിച്ചു.ഗോപാൽജിയെ കാണാൻ വന്നപ്പോ സൈലന്റ് ആക്കിയതാണ്.അവളിലുണ്ടായിരുന്ന അവന്റെ ശ്രദ്ധമാറി. അവൻ ജീൻസിന്റെ പോക്കറ്റിൽ ഇരുന്ന മൊബൈൽ എടുത്തു.
“””””വിക്കി Calling……”””””””
??
Good start
Page kurachoode kootamaayirunnu
അടുത്താ part തൊട്ട് കൂട്ടം ബ്രോ ?
❤️❤️❤️
??
താങ്ക്സ് broi
കൊള്ളാം നന്നായിട്ടുണ്ട്….
താങ്ക്സ് broi?
ബാക്കി കൂടി വരട്ടെ എന്നിട്ട് കഥയെ കുറിച്ച് പറയാം..
തീർച്ചയായും ?
ഇവിടെയും ഞാൻ. എന്നെ വല്ലോ സൈക്കോയും ആക്കുവോ ടെ. ?
ഏയ്…. വിക്കി is the paavam people in this story????
കടവുളേ, കാർന്നോൻമാരുടെ പുണ്യം. ?
അമൻ ജിബ്രാൻ
കഥയേക്കുറിച്ച് അഭിപ്രായം പറയാൻ ആയിട്ടില്ല എങ്കിലും തുടരുക. പക്ഷേ തലക്കെട്ട് എനിക്കത്ര പിടിച്ചില്ല , കാരണം നിബുണൻ എന്ന വാക്കോ പേരോ ഉണ്ടോ ? എന്റെ അറിവിൽ ഇല്ല.മറിച്ച് ” നിപുണൻ ” സാമർത്ഥ്യമുള്ളവൻ(സമർത്ഥൻ), വിദഗ്ദൻ , പണ്ഡിതൻ എന്നൊക്കെ അർത്ഥമുണ്ട്. ആയതിനാൽ തലക്കെട്ട് ഒന്ന് മാറ്റുന്നത് ഉചിതമായിരിക്കും എന്നൊരു തോന്നൽ താങ്കളുടെ ഇഷ്ടം. ഭാവുകങ്ങൾ
കാരണം ഉണ്ട് ബ്രോ…. ഈ പറഞ്ഞ നിപുണൻ എന്ന വാക്ക് തമിഴിൽ ഉള്ളവർ വായിക്കുന്നത് നിബുണൻ എണ്ണു ആണേ…. ഈ കഥയിലെ മെയിൻ character TN ഉം aayi ടച്ച് ഉണ്ട്…. ആരാണെന്നു പറഞ്ഞാൽ ത്രില്ല് പോകും ?
അങ്ങനെയെങ്കിൽ ശരി. നിബുണൻ തന്നെ മതി.
???
എനിക്കും ഇതേ അഭിപ്രായം ആണ് ഒരു പഞ്ച് ഫീൽ ചെയ്യുന്നില്ല
അടുത്ത part കൂടെ നോക്കിയിട്ട് പറ ബ്രോ ?