തന്റെ റീഡിങ് റൂമിലുള്ള ചാരുകസേരയിൽ ചാരിഇരിക്കുവാണ് ഗോപാൽ നായർ.പുസ്തകത്താൽ നിറഞ്ഞ മുറി… ഏകദേശം ആയിരത്തിൽപരം കാണും ബുക്ക്കളുടെ കളക്ഷൻ….. ഗോപാൽ നായർ പേര് കേട്ട പ്രൊഡ്യൂസർ ആണ് .മലയാളത്തിലെ മിക്ക വിജയസിനിമകളുടെയും ചുക്കാൻ പിടിച്ചവൻ. പ്രായം ഒരു 50 കാണും.. എങ്കിലും യൂത്തിന്റേം മിഡിൽ എജ് ആൾക്കാരുടേം പൾസ് മനസ്സിലാക്കി പടം ഇറക്കുന്നവൻ. ഇരുനിറം ആണ് മുഖത്തിന്… ആജാനുബാഹുവായ ശരീരം. എഴുന്നേറ്റ് നിന്ന് നെഞ്ചും വിരിച് നടക്കുമ്പോൾ ഒറ്റയാൻ തലയെടുത്ത് നിൽക്കും പോലെ ഉള്ള ഐശ്വര്യം…വെള്ള മുണ്ടും നീല ജുബ്ബയും ആണ് വേഷം. അയാളുടെ കൈയിലെ ഗ്ലാസിലെ അവസാന തുള്ളി മദ്യവും അവസാനിച്ചിരുന്നു. ഒരു നെടുവീർപ്പോടെ അയാൾ മുന്നോട്ട് ആഞ്ഞുഇരുന്നുകൊണ്ട് തന്റെ മുന്നിൽ ഇറുക്കുന്ന ചെറുപ്പകാരനെ നോക്കി.
ഒരു 23 വയസ്സ് കാണും… “”അപ്കാ Time ആയേഗാ “” എന്നാ മോട്ടിവേഷൻ പ്രിന്റ് ഉള്ള വെള്ള ഹൂഡി T ഷർട്ട് ആണ് വേഷം.ബ്ലാക്ക് ജീൻസ് പാന്റും. എണ്ണമയം ഇല്ലെങ്കിലും ചുരുളാതെ നിവർന്നു നിൽക്കുന്ന മുടി. വട്ടമുഖം. കരിനീല കണ്ണുകൾ ആണ് ആദ്യം ആകർഷിക്കുക… കാന്തം പോലെ…
ഒത്ത താടിയും മീശയും.. ചുരുക്കി പറഞ്ഞാൽ ഒരു മൊഞ്ചൻ ആണ്…
“”””മോനെ ആരോണേ…..”””” ആ പയ്യനെ നോക്കി ഗോപാൽ തുടർന്ന് “””ഇതാണോ നീ പറഞ്ഞ കൊലകൊല്ലി ഐറ്റം”???”
അയാൾ താടിക്ക് കൈ കൊടുത്തു കൊണ്ട് ചോദിച്ചു
അവന്റെ നെറ്റി ചുളിഞ്ഞു.
“”” ഗോപാൽ ജി ഞാൻ ആരോൺ അല്ല ആദം ആണ്… “ആദം ആരോൺ”.ആരോൺ എന്റെ മുത്തശ്ശൻ ആണ്….”””!!
ഗോപാൽ ജി ചിരിയോടെ ചാരുകസേരയിലെ നീളമുള്ള കൈപിടിയിൽ കൈ അമർത്തി എഴുനേറ്റു. പയേ മുറിയിലെ ഷെൽഫിൽ പോയി പുസ്തകം തിരയാൻ ആരംഭിച്ചു.
“” മുത്തശ്ശൻ ആണെങ്കിലും കൊച്ചുമോൻ ആണെങ്കിലും… “”” ഷെൽഫിൽ നിന്നും ഒരു പുസ്തകം എടുത്തുകൊണ്ട് ഗോപാൽ ജി തിരിഞ്ഞു നിന്നുകൊണ്ട് ആദമിനെ നോക്കി തുടർന്നു “” ഇതാണോ നീ പറഞ്ഞ കഥ “”???
ആദം അതേ എന്ന അർത്ഥത്തിൽ തലയാട്ടി.
ഈ സമയം കൊണ്ട് കയ്യിലെ പുസ്തകവുമായി ഗോപാൽജി വീണ്ടും കസേരയിലേക്ക് ചാഞ്ഞിരുന്നു. ഇടയ്‌ക്കെപ്പോഴോ അദ്ദേഹത്തിന്റെ നോട്ടം വാതിൽക്കലേക്ക് നീണ്ടു.മുഖത്തെ കണ്ണട മുറുക്കി കൊണ്ട് ഉറക്കെ വിളിച്ചു
“” മോളെ ശിവ… വാതിലിന് പുറകിൽ നിൽക്കാതെ ഇങ്ങോട്ടേക്ക് വാ.. “””
ഗോപാൽജിക്കൊപ്പം അവന്റെ നോട്ടവും വാതിൽക്കലേക്ക് നീണ്ടു. വാതിലിന്റെ മറവിൽ നിന്നും കിലുകിലെ ഉള്ള കൊലുസിന്റെ ശബ്ദം കേട്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പതിയെ വാതിൽക്കൽ രണ്ട് കരിനീല കണ്ണുകൾ പ്രത്യക്ഷമായി.കണ്മഷിയാൽ നീളത്തിൽ ആ മിഴികൾ വാലിട്ട്ടെഴുതിയിട്ടുണ്ട്..അവൻ ഇമവെട്ടാതെ ആ കണ്ണുകളിലേക്ക് നോക്കി നിന്നു. ഒരു വേള ആ മാൻമിഴികൾ പിടഞ്ഞുവോ എന്നുവരെ അവനു തോന്നിപോയി… ആ കണ്ണുകൾ തന്നെ ആണ് നോക്കുന്നത് എന്ന് അവനു മനസിലായി. അവളുടെ നോട്ടം അവന്റെ ഹൃദയതാളം വരെ ഒരുനിമിഷം തെറ്റിക്കുമെന് അവൻ ഭയപ്പെട്ടു.
“” നീ ഇങ്ങോട്ട് വരുന്നോ അതോ ഞാൻ അങ്ങോട്ടേക്ക് വരണോ…..??? “”” പുസ്തകത്തിലേയ്ക്ക് മുഖം പൂഴ്ത്തികൊണ്ട് ഗോപാൽജി വീണ്ടും ചോദിച്ചു.
“” ഞാൻ വരാം….. “””കൊച്ചുകുട്ടികളുടെ പോലെയുള്ള ശബ്ദം.. വാതിൽ മറവിൽ നിന്നും അവൾ പുറത്തേക് വന്നു.. അവന്റെ അതെ പ്രായം ഉണ്ടാകും. കരിക്കട്ട നിറമുള്ള മുടി മുന്നിലോട്ട് പിന്നാതെ ഇട്ടിരിക്കുന്നു. അരക്കെട്ട് വരെ അതിന് നീളമുണ്ട് അതിന്.. ചെറിയ ഈറനും.. ഐശ്വര്യമുള്ള മുഖം. നെറ്റിയിൽ ഒരു കുഞ്ഞു ചന്ദന കുറിയും അതിന് താഴെ ഒരു കുഞ്ഞു കറുത്ത പൊട്ടും.കണ്ണുകൾ ആ മുഖത്തിന് സൗന്ദര്യം വർധിപ്പിക്കുന്നു.കാതിൽ നൃത്തമാടുന്ന ചുവന്ന കല്ലുവെച്ച ജിമിക്കി.റോസാപുഷത്തിന്റെ ദലം പോലെയുള്ള ചുവന്ന ചുണ്ടുകൾ. മുല്ലപ്പൂവിനെ പോലും വെല്ലുന്ന വെണ്മയുള്ള ദന്തം. കഴുത്തിൽ ഒരു ചെറിയ മാല. അതിൽ കറുത്ത ചരട് നാഗത്തെപോലെ ആ മാലയെ പിണഞ്ഞിരിക്കുന്നു.. അതിന്റെ നടുക്കായി ഉള്ള ഉറുക്ക്. കല്ലുപതിപ്പിച്ച നീലനിറമുള്ള ദാവണി ആണ് വേഷം.. അവൾ മുറിയിലേക്ക് കയറിവന്നതും റൂം ചന്ദനസുഗന്ധത്താൽ നിറഞ്ഞു. ചിരിയോടെ മന്ദം മന്ദം അവൾ ഗോപാൽജിയുടെ അടുത്ത് വന്ന് നിന്നതും ഗോപാൽജി അവളുടെ ചെവിക്കു പിടിച്ചതും ഒരുമിച്ചായിരുന്നു.
“”” ആ….. അപ്പാ….വിട്…. നിക്ക് വേദനിക്കുന്നുണ്ട്…..”
അവൾ കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് കെഞ്ചി.. ആദത്തിന് ഇത് കണ്ട് ചിരി സഹിക്കാൻ ആയില്ല.. അവൻ വാപൊത്തി ചിരിക്കാൻ തുടങ്ങി. ഗോപാൽജി അവളുടെ ചെവിയിലെ പിടിവിടാതെ തുടർന്ന്
“”” എടി കുറുമ്പി….. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ആരെങ്കിലും വന്ന് കഥ പറയുമ്പോ ഒളിഞ്ഞു കേക്കല്ലേ എന്ന്…. “”””
“”അല്ലപ്പാ….ഞാൻ ഇതിലെ പോയപ്പോ ജസ്റ്റ് ഒന്ന് അറിയാതെ കേട്ടപ്പോ നിന്നപോയതാ….”” (ശിവ )
“”ഇത് ഇവളുടെ സ്ഥിരം പരിപാടി ആണ് ഗോപാൽജി….””” അവളെ ഇടംകണ്ണിട്ട് നോക്കി ആദം തുടർന്നു “”” ക്ലാസിൽ ടീച്ചർ ഇല്ലാത്തപ്പോൾ സ്റ്റാഫ്റൂമിൽ പോയി ടീച്ചർമാരുടെ കുറ്റം പറയൽ ഒളിഞ്ഞുകേക്കുക…. ക്ലാസ്സിൽ ഞങ്ങടെ ഇടയിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുക… അങ്ങന അങ്ങനെ “””
??
Good start
Page kurachoode kootamaayirunnu
അടുത്താ part തൊട്ട് കൂട്ടം ബ്രോ ?
❤️❤️❤️
??
താങ്ക്സ് broi
കൊള്ളാം നന്നായിട്ടുണ്ട്….
താങ്ക്സ് broi?
ബാക്കി കൂടി വരട്ടെ എന്നിട്ട് കഥയെ കുറിച്ച് പറയാം..
തീർച്ചയായും ?
ഇവിടെയും ഞാൻ. എന്നെ വല്ലോ സൈക്കോയും ആക്കുവോ ടെ. ?
ഏയ്…. വിക്കി is the paavam people in this story????
കടവുളേ, കാർന്നോൻമാരുടെ പുണ്യം. ?
അമൻ ജിബ്രാൻ
കഥയേക്കുറിച്ച് അഭിപ്രായം പറയാൻ ആയിട്ടില്ല എങ്കിലും തുടരുക. പക്ഷേ തലക്കെട്ട് എനിക്കത്ര പിടിച്ചില്ല , കാരണം നിബുണൻ എന്ന വാക്കോ പേരോ ഉണ്ടോ ? എന്റെ അറിവിൽ ഇല്ല.മറിച്ച് ” നിപുണൻ ” സാമർത്ഥ്യമുള്ളവൻ(സമർത്ഥൻ), വിദഗ്ദൻ , പണ്ഡിതൻ എന്നൊക്കെ അർത്ഥമുണ്ട്. ആയതിനാൽ തലക്കെട്ട് ഒന്ന് മാറ്റുന്നത് ഉചിതമായിരിക്കും എന്നൊരു തോന്നൽ താങ്കളുടെ ഇഷ്ടം. ഭാവുകങ്ങൾ
കാരണം ഉണ്ട് ബ്രോ…. ഈ പറഞ്ഞ നിപുണൻ എന്ന വാക്ക് തമിഴിൽ ഉള്ളവർ വായിക്കുന്നത് നിബുണൻ എണ്ണു ആണേ…. ഈ കഥയിലെ മെയിൻ character TN ഉം aayi ടച്ച് ഉണ്ട്…. ആരാണെന്നു പറഞ്ഞാൽ ത്രില്ല് പോകും ?
അങ്ങനെയെങ്കിൽ ശരി. നിബുണൻ തന്നെ മതി.
???
എനിക്കും ഇതേ അഭിപ്രായം ആണ് ഒരു പഞ്ച് ഫീൽ ചെയ്യുന്നില്ല
അടുത്ത part കൂടെ നോക്കിയിട്ട് പറ ബ്രോ ?