? ഭാര്യ കലിപ്പാണ് ? [Zinan] 475

 ഡാ…ആശി…നീ ഒന്നും കഴിച്ചിട്ടില്ലലോ ഭക്ഷണം കഴിച്ചിട്ട് പോയിക്കോ…

 ഉമ്മ എനിക്കൊന്നും വേണ്ട ഞാൻ അവിടെ ചെന്ന് കഴിച്ചോളൂ നിങ്ങൾ ഉപ്പാനോട് പറഞ്ഞേക്ക്….

അഹ് സൂക്ഷിച്ചു പോയിട്ട് വാ….

 ഓക്കേ എന്റെ മുത്തേ..

 അതിന് എന്നെ നോക്കി ചിരിച്ചു…. ഞാൻ വേഗം എന്റെ വണ്ടിയിൽ കേറി കിക്കർ അടിച്ചു അതൊരു ചിലമ്പിച്ച ശബ്ദത്തോടെ ഓണായി ആ ശബ്ദം പലപ്പോഴും എന്നെ വികാരം കൊള്ളിച്ചിട്ടുണ്ട് അതും എടുത്തു നേരെ ഹോട്ടലിലേക്ക് വിട്ടു….. ഹോട്ടൽ zam zam.. അധികം വലുതും ഒന്നുമല്ല ബസ് സ്റ്റാൻഡിലെ ഫ്രണ്ടിൽ ആയി 60 സീറ്റ് ഹോട്ടൽ ദൈവം സഹായം കൊണ്ട് നല്ല രീതിയിൽ പോകുന്നു…

 ഞാൻ അതിൽ കയറുമ്പോൾ അബൂക്ക ഉണ്ട്   ക്യാഷ്  കൗണ്ടറിൽ നിൽക്കുന്നു… അബൂക്ക അസ്സലാമു അലൈക്കും…

വ അലൈക്കുമുസ്സലാം മോനെ… മോൻ ഉറങ്ങിപ്പോയി ലെ…. ഉപ്പ നല്ല ദേഷ്യത്തിൽ അങ്ങോട്ട് പോയത്…

അത് കുറച്ച് ഉറങ്ങിപ്പോയി പിന്നെ എങ്ങനെ ഉണ്ട് കച്ചവടം….

ഇൻഷാ അള്ളാ  കുഴപ്പമൊന്നുമില്ല…ആ മോനെ പൈസ ഒപ്പിച്ചു നോക്ക് ….

ആ അബൂക്ക ഒപ്പിച്ചു നോക്കാം ഇതിൽ പന്ത്രണ്ടായിരം ഉണ്ട്….

ഉപ്പ പോകുമ്പോൾ ഇവിടെ 3000 രൂപയുണ്ട്…

ഓഹ് 9000 രൂപ… ഒകെ ഇക്ക… ബിസ്മിയും ചൊല്ലി ചെരിപ്പും കഴിച്ചു  ക്യാഷ് കൗണ്ടറിൽ ഇരുന്നു…നല്ല തിരക്കുള്ള സമയം ആണ്… അങ്ങനെ  ഇരിക്കുമ്പോഴാണ്  ഒരു പെൺകുട്ടി എന്റെ അരികിൽ വരുന്നത്….

 ഡോ എത്ര നേരമായി ഞാൻ ഇവിടെ ഇരിക്കുന്നത് നിങ്ങൾക്ക് വന്നു ഓർഡർ എടുക്കാൻ പാടില്ലേ… വെയിറ്റ് ചെയ്യുന്നതിന്  ഒരു പരിധിയില്ലേ …

 സോറി മാഡം… ഡാ.. അസ്‌കർ… നീ ഇവരുടെ ടേബിളിൽ പോയി ഓർഡർ എടുക്കൂ…. മേടം പൊയ്ക്കോളൂ അവൻ വന്നു ഓർഡർ എടുത്തോളൂ…

 എല്ലാ…. മോനെ നിനക്കൊന്ന്  ടേബിൾ ഓർഡർ എടുത്താൽ എന്താ …
വെറുതെ ഓളെ  വായിലുള്ള  ഞാൻ കേൾക്കണോ….

 തിരക്കായത് കൊണ്ട് ആൺ ഇക്കാ….

 ശരി…  ഓള്  ഇനി വരാൻ നിൽക്കുന്നതിന്  മുമ്പ് ഓർഡർ എടുക്കാൻ നോക്ക്….

 ഇക്കാ ഇയാള് ബില്ല് തരുന്നില്ല  കാശില്ല എന്ന് പറഞ്ഞു….

 ഡാ അസ്കർ നീ മൂപ്പര്  ഒന്ന് ഇങ്ങോട്ടു കൊണ്ടുവാ…

ശരി ഇക്ക….

 എന്താ ചേട്ടന്റെ പേര്….

 എന്റെ പേര് രവി എന്ന് ആണ്…

എവിടെയാ സ്ഥലം….

ഞാൻ ട്രിവാൻഡ്രം ആണ്…

അതെ  ചേട്ടാ ക്യാഷ് ഇല്ലാതാണോ  ഫുഡ്‌ കഴിക്കുക….

സോറി അത് എന്റെ  ബാഗ് മോഷണം പോയി എന്റെ കയ്യിലുള്ള പൈസ മൊത്തം അതിൽ ആയിരുന്നു കുറെ നേരം ഞാൻ എന്റെ വിശപ്പ് സഹിച്ചു… അപ്പുറത്തുള്ള 2 ഹോട്ടലിൽ ഞാൻ കേറിയതാ അവരോട് കാര്യം പറഞ്ഞപ്പോൾ അവർ പോയ്ക്കോളാൻ പറഞ്ഞു…  വിശപ്പു സഹിക്കാൻ മേലാത്തത് കൊണ്ട് ഭക്ഷണം കഴിച്ചു ….

  ട്രിവാൻഡ്രം പോകാൻ പൈസ വേണ്ടേ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ…

ഇല്ല…. ആരോടും പറഞ്ഞിട്ടില്ല… ഞാൻ ഇവിടെ എന്തെങ്കിലും പണിയെടുത്തു വീട്ടാം…

 ഡാ അസ്കർ മൂപ്പര് എന്താ കഴിച്ചേ…

 ഒരു പൊറാട്ട ഒരു മുട്ടക്കറി…

 രവിയേട്ടാ നിങ്ങൾ അവിടെ പോയിരിക്കും  ഡാ മൂപ്പർക്ക് എന്താ വേണ്ടെന്ന് വെച്ച് കൊടുക്ക്….

 എനിക്കൊന്നും വേണ്ട മോനെ ചെയ്തതിന് നന്ദി….

 നിങ്ങൾ അവിടെ പോയി ഇരിക്ക്   രവിയേട്ടാ….

 ആ പെണ്ണ് വീണ്ടും വന്നു…

Updated: January 7, 2022 — 10:39 am

20 Comments

  1. ????

  2. Mail ayachu paranjal mathi. Write to usil mail id und

    1. നിങ്ങളുടെ കൃഷ്ണവേണി യുടെ ഒരു ഫാൻ ആണ് ഞാൻ ❤❤

  3. Author നെയിം ഇബ്രാഹിം എന്നത് മാറ്റി zinan എന്ന് ചേർക്കാമോ

    1. Ithinu Reply ittatha mukalil aayipoyi.

      1. Thanks ragendu?

  4. Mumb ivide post cheythitulla story aano ith??

    1. ഈ സ്റ്റോറി ഇവിടെ ഇതിന് മുമ്പ് പോസ്റ്റ് ചെയ്തിട്ടില്ല

  5. Simple name nthekillum mathiyayirunu.
    Next part vegam ayiikottetta

  6. Kollaam.
    Nalla thamaasha, flow, ???
    Chila slang vartthamaanangal manassilaayillengilum (food etc too) sangathikal pidikitti

    1. Bro adipoli waiting for your next part

    2. Thanks ❤️❤️

  7. ❤️❤️❤️❤️?

  8. നന്നായിട്ടുണ്ട് ❣️. പേര് മാത്രം അങ്ങട് connect ചെയ്യാൻ പറ്റുന്നില്ല,,,, കാത്തിരിക്കുന്നു ?

    1. വരുന്ന പാർട്ടിയിൽ പേരൊക്കെ കണക്ട് ആയിക്കോളും ❤❤

Comments are closed.