? ഗൗരീശങ്കരം 11 ? [Sai] 1947

മൂന്ന് വർഷത്തിന് ശേഷം വീണ്ടും കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ ദേവൻ മനുവിന്റെയും അജുവിന്റെയും ക്ലാസ്സിൽ ജോയിൻ ചെയ്തു….

ദിവസം കടന്നു പോകുംതോറും മൂന്ന് പേരും തമ്മിലുള്ള സുഹൃത്ത് ബന്ധം ദൃഢമായി… ഒപ്പം കുടുംബങ്ങളുമായും…..??

കോളേജിൽ മാഗസിനിൽ പ്രസിദ്ധീകരിച്ച ഒരു കവിതയിലൂടെ നന്ദു ദേവന്റെ മനസിലേക്കും അതുവഴി മൂവരുടെയും സൗഹൃദത്തിലേക്കും കടന്നു വന്നു…..

മനുവിന്റെ തറവാട്ടുത്സവത്തിന്റെ ഘോഷയാത്രയിൽ വെച്ചാണ് അവന്റെ മനസിലേക്ക് ആ കരിമഷി കണ്ണുകൾ കയറി വന്നത്… അന്നൊരു ദിവസം മുഴുവൻ അവൻ അവളുടെ പുറകിൽ നടന്നു, പക്ഷെ കണ്ടയുടനെ പൊട്ടി മുളയ്ക്കുന്ന ദിവ്യ പ്രേമത്തിൽ താല്പര്യം ഇല്ല എന്ന് പറഞ്ഞ അവൾ അവനെ മടക്കി… ഒരു വർഷം അവളെ കുറിച്ച് കിട്ടാവുന്ന ഓരോ കുഞ്ഞു വിവരങ്ങളും കളക്ട് ചെയ്ത് അവൻ വീണ്ടും അവളുടെ മുന്നിൽ ചെന്നു… അവളെ, മനുവിന്റെ ശ്രീക്കുട്ടിയെ സ്വന്തമാക്കി..

തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഒരു ആംബുലൻസ് കടന്നു പോയപ്പോഴാണ് മനു ഓർമകളിൽ നിന്നും മുക്തനായത്…

കാർ കുറച്ചു ദൂരം കൂടി മുന്നോട്ട് പോയി പുതിയേടത്ത് തറവാടിന്റെ മുറ്റത്ത് ചെന്ന് നിന്നു. മുറ്റത്തിന്റെ അറ്റത്തുള്ള ചെമ്പകച്ചോട്ടിൽ അവനെയും കാത്തെന്ന പോലെ ശ്രീലക്ഷ്മി ഉണ്ടായിരുന്നു…. അവനാ അസ്ഥിതറയുടെ മുന്നിൽ അവന്റെ മനസ്സിന്റെ ഭാരങ്ങൾ ഇറക്കി വെച്ചു…. മനുവിനെ ആ കുടുംബം കാത്തു നില്കുവായിരുന്നു… ഒപ്പം അവനെ ചേട്ടനെ പോലെ കാണുന്ന, ശ്രീക്കുട്ടിയുടെ അനിയത്തി കൃഷ്ണ പ്രിയയും…..

തറവാട്ടിൽ നിന്നും വീട്ടിലേക് മടങ്ങിയെത്തിയതിന് ശേഷം മനു ചെന്നത് ഹോസ്പിറ്റലിലേക് ആണ്… ദേവൂട്ടിയുടെയും മറ്റുള്ളവരുടെയും പരിഭവവും പരാതിയും ശകാരവും വേണ്ടുവോളം കിട്ടിയെങ്കിലും ഒടുവിൽ അവൻ അവരുടെ പഴേ മനു ആയി…. ദേവൂട്ടിയെ ഡിസ്ചാർജ് ചെയ്യുന്നത് വരെ അവൻ അവിടെ തന്നെ കൂടി….

വൈകിട്ട് വീട്ടിൽ എത്തിയതിനു ശേഷം വീണ്ടും മനസും ശരീരവും ഏകമായപ്പോൾ പഴേ ഓർമ്മകൾ കടന്നു വന്നു….

മൂന്ന് വർഷത്തെ കോളേജ് പഠനം അവസാനിച്ചു കൊണ്ട് പരീക്ഷ വന്നെത്തി… കോളേജിൽ നിന്നും ഇറങ്ങിയെങ്കിലും മിക്ക ദിവസങ്ങളിലും നാൾവർ സംഘം കണ്ടു മുട്ടാറുണ്ടായിരുന്നു…. അങ്ങനെ ഒരു കണ്ടുമുട്ടലിൽ ആണ് അവർക്കിടയിൽ ഭാവി പരിപാടിയെ കുറിച്ച് ചർച്ച വന്നത്…

ദേവൻ കമ്പനി കാര്യങ്ങളുമായി മുൻപോട്ട് പോകുന്നതിനാൽ പിജി കുറച്ചു നാൾ കഴിഞ്ഞ് മാത്രമേ ട്രൈ ചെയ്യുന്നുള്ളു എന്ന്… നന്ദു CA ക്കും മനുവും ശ്രീക്കുട്ടിയും ബാംഗ്ലൂരിൽ MBA ചെയ്യാൻ തീരുമാനിച്ചപ്പോൾ, വീട്ടിലെ പ്രശ്നങ്ങൾ കാരണം അജു PSC എഴുതി ജോലി നേടാനുള്ള തീരുമാനത്തിൽ ആയിരുന്നു.

അന്നത്തെ ഒത്തുകൂടൽ നാല് പേരും ഒന്നിച്ചുള്ള അവസാന നിമിഷമായിരുന്നു.?? ഒരു ആക്സിഡന്റിൽ ദേവൻ അവരെ വിട്ടു പോയി, അപകടത്തിൽ പരിക്കേറ്റ് നന്ദു ആഴ്ചകളോളം ആശുപത്രിയിൽ ആയിരുന്നു… ദേവന്റെ വിയോഗം ആദ്യം നന്ദുവിന് ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പതുകെ അവൾ ആ സത്യം ഉൾക്കൊണ്ടു… അവൾ മറ്റെല്ലാത്തിൽ നിന്നും ഉൾവലിഞ്ഞു…. ഒടുവിൽ ഒരുനാൾ ആരോടും ഒന്നും പറയാതെ ആ കുടുംബം എല്ലാവരിൽ നിന്നും ഓടി ഒളിച്ചു….????

അജു പി എസ് സി ക്ലാസ്സിന് പോയി തുടങ്ങിയതോടെ തനിച്ചു ആയ മനു ബാംഗ്ലൂരിലേക് പോകുന്ന വരെ ഉള്ള സമയത് ദേവന്റെ അമ്മയോടൊപ്പം കമ്പനിയിൽ പോയി തുടങ്ങി ഒരു സഹായത്തിന്…

മനു രാവിലെ അമ്മയോടൊപ്പം കമ്പനിയിൽ എത്തിയാൽ ഉച്ച വരെ അമ്മയെ സഹായിച്ചു നിൽക്കും… പിന്നെ ഫാക്ടറിയിലും മറ്റു സ്ഥാപനങ്ങളിലും വെറുത്തെ കറങ്ങി നടന്നു അവിടുത്തെ ജീവനക്കാരോടും ജോലിക്കാരോടും ഒക്കെ സംസാരിച് ഒരു സൗഹൃദ ബന്ധം സ്ഥാപിച്ചിരുന്നു….

23 Comments

  1. Revenge veenam….pls

  2. Sreekutty marichu ale?

  3. പാലാക്കാരൻ

    Character description and briefing nannayi allel bhayankara budhimuttanu manasilakan. Pinne pastum presentum onnu verthirichu nannairunnu

    1. ഇനി പാസ്ററ് പ്രസന്റ് മിക്സിങ് ഇല്ല…

  4. ഈ കഥയില്‍ നായകനും നായികയും ആരാ

    1. എല്ലാരും നായകനും നായികയും അല്ലെ… രണ്ടു പേരുടെ കഥ അല്ല… കുറച്ചു ആൾക്കാരുടെ കഥ anu

  5. Now you are on track man❤️❤️ confusion clear akunund..kadha nalla reedhiyil munnot pokate..

    1. ??? തങ്കു തങ്കു

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ???
    valare nalla avatharanam broii …
    eniyum nannayi ezhuthatte …
    pinne sreekutti maricho … ???

    “നാളെ നീ സ്റ്റേറ്റ്മെന്റ്റ് കൊടുക്കാൻ വേണ്ടി കെട്ടി എടുക്കുന്നുണ്ടെന്നു കേട്ടല്ലോ…. നീ പോയിട്ട് എന്താ പറയാൻ പോകുന്നെ…….” മുഖവുര ഒന്നും ഇല്ലാതെ മറുതലയ്ക്കൽ ഉള്ള ആൾ കാര്യത്തിലേക് കടന്നു….

    “നീ ഒന്നും പറയില്ല…. പറഞ്ഞാൽ…. ഓർമയുണ്ടല്ലോ അന്ന് പറഞ്ഞത്…. അവളേ ചത്ത് പോയുള്ളു… ആ വീഡിയോ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്…..”

    appo pinne …

    കാറിൽ നിന്നും ഇറങ്ങി അവൻ നേരെ മുറ്റത്തിന്റെ അറ്റത്തുള്ള ചെമ്പകച്ചോട്ടിലേക്ക് ചെന്നു….. അവിടെ അവനെയും കാത്തെന്ന പോലെ ശ്രീലക്ഷ്മി ഇരിപ്പുണ്ടായിരുന്നു….

    “ശ്രീ…… എന്നോട് ദേഷ്യം ഉണ്ടോ…..”?

    “എന്തിനു…….?”

    “ഇത്രയും നാളും കാണാൻ വരാതെ ഇരുന്നതിന്….”?

    “ആദ്യമൊക്കെ എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു….. ഇവിടുന്നു അനങ്ങാൻ പറ്റുമായിരുന്നേൽ ഞാൻ വന്നേനെ…… പക്ഷെ അനങ്ങാൻ പറ്റാതെ ആക്കിയില്ലേ…..”

    “ഈ കിടപ്പ് കാണാൻ വയ്യാത്തോണ്ടാ…..”?

    “എനിക്ക് അറിയാട ചെക്കാ☺️….. നീ ഒരുപാടു സഹിക്കുന്നുണ്ടെന്നു…… അല്ല… എന്നിട്ട് എന്തെ ഇപ്പൊ വരാൻ തോന്നിയെ….”

    “കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. “

    ethil full confusion maan ☹
    sree kuttiye kollalle … ???
    engale full sad ending annallo tharunne … ??☹☹

    1. “കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. ”

      “പിന്നെ…? ”

      “ഒന്നുല്ല….”

      “മനു……”

      “മ്മ്……?”

      “നിന്റെ മനസ്സ് നിന്നെക്കാൾ നന്നായി എനിക്ക് അറിയാം…. നീ…. നീ അവരെ പോയി കണ്ടു അല്ലെ….?”

      “കാണാതെ പറ്റില്ലെന്ന് നിനക്ക് അറിയാലോ…”

      “മ്മ്….. ഒരുപാടു വേദനിച്ചു അല്ലെ….. അന്ന് എല്ലാരും കുറ്റക്കാരനാക്കിയപ്പോ…..?”

      ????????????????????
      “നിന്നെ നഷ്ടപ്പെട്ടതിന്റെ അത്ര വരില്ലലോ ശ്രീ ഒരു കുറ്റപ്പെടുത്താലും…..”

      മനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ആ അസ്ഥി തറക്ക് മേൽ വീണു….. ഒരു ചെറിയ തേങ്ങൽ ആയി തുടങ്ങി ഒടുക്കം മനു അലറി കരയാൻ തുടങ്ങി….

      Clear ano….?

      Sreekkuty poyi….

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ????
        shit …. ?‍♀️

        1. പ്രഭു തളരരുത്

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            eni araa manuvinte nayika … ?

        2. നായികാ ഇല്ലാത്ത നായകൻ

  7. Mridul k Appukkuttan

    ?????

  8. Epm ethaand oru pidi kittii ….✌️✌️✌️✌️

    1. ഇപ്പോഴേ ഒരു ആശ്വാസം ആയെ….. ????

Comments are closed.