? ഗൗരീശങ്കരം 11 ? [Sai] 1947

?ഗൗരീശങ്കരം 11?

GauriShankaram Part 11| Author : Sai

[ Previous Part ]

 

കഥയ്ക്കു മുൻപ് ഒരു കുറിപ് എഴുതുന്നത് ആദ്യമായിട്ടാണ്…..

ഈ കഥ വായിക്കുന്നവരോട് ഒരു വാക്ക്…..????

വർഷങ്ങൾക് മുൻപ് തോറ്റു പോയി തുടങ്ങി എന്ന് എനിക്ക് തന്നെ തോന്നി തുടങ്ങിയ നാളിൽ സ്വയം ജയിച്ചു എന്ന് തോന്നിപ്പിക്കാൻ എഴുതിയ ഒരു കഥയാണ് ഇത്….

ഇതിലെ പല കഥാപാത്രങ്ങളും ഞാൻ എന്നെ തന്നെ മനസ്സിൽ കണ്ട് എഴുതിയതാണ്… അവരിലൂടെ ജയിച്ചു കയറാൻ….

മനു, അജു, ദേവൻ, നന്ദു എന്നീ നാല് സുഹൃത്തുക്കളുടെയും അവരുടെ പ്രിയപെട്ടവരുടെയും

? കഥ ഇതുവരെ……..?

കുറച്ചേറെ കാലത്തിനു ശേഷം മനു തന്റെ നാട്ടിലേക് തിരിച്ചു വരുന്ന ഇടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്…. തറവാട്ടിലെ ഉത്സവം കൂടാനും ഒപ്പം അവന്റെ എല്ലാമായിരുന്നവളെ കാണാനും….

ട്രെയിൻ യാത്രയിൽ മനു തന്റെ ഭൂതകാലത്തേക് കൂടി യാത്ര പോവുകയാണ്….

കോളേജ് ആദ്യ ദിവസം, റാഗിങ്ങിന്റെ ഇടയിൽ ആണ് മനു അജുവുമായി കൂട്ടു കൂടുന്നത്….. ആ സൗഹൃദം എല്ലാ തലത്തിലേക്കും വളർന്നു…. പൊതുവെ അന്തർമുഖനായിരുന്ന അജു മനുവിന്റെ കൂട്ടുകെട്ടിലൂടെ പുതിയൊരു മനുഷ്യൻ ആവുകയായിരുന്നു… ഈ മാറ്റം ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് അജുവിന്റെ അനിയത്തിയായ അമ്മുവിനെയാണ്… അമ്മുവിൽ മനുവിനോട് പ്രണയം തോന്നാൻ അതും ഒരു കാരണമായി….

പ്രയണയത്തേക്കാൾ വലുതാണ് സഹോദര സ്നേഹം എന്ന് മനസിലാക്കി കൊടുക്കാൻ മനുവിനു കഴിയുന്നിടത്തു അമ്മുവിന് സഹോദരങ്ങൾ രണ്ടായി….?

ഓർമകളുടെ ഭാണ്ഡകെട്ടുമായി മനു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി… അന്നും ഒരു ഹർത്താൽ ദിവസമായിരുന്നു…..

അജുവിന്റെ വീട്ടിൽ എത്തി ഒന്ന് ഫ്രഷ് ആയി മനു ക്ഷീണം ഉറങ്ങി തീർത്തു…..

ഉറക്കം ഉണർന്നപ്പോൾ ആർക്കോ വേണ്ടി ഒരു ബ്ലഡ് ഡോണറെ തിരയുന്ന അജുവിനെയാണ് മനു കണ്ടത്…. മനു തന്റെ പഴയ സൗഹൃദങ്ങളിലൂടെ ഡോണറെ ഏർപ്പാടാക്കി കൊടുത്തു…. പിന്നീടാണ് അത് തനിക് പ്രിയപ്പെട്ട താൻ സഹോദരിയെ പോലെ സ്നേഹിച്ച ദേവൂട്ടിക്ക് വേണ്ടി ആണെന്ന് മനസിലായത്… ആക്സിഡന്റിൽ പെട്ട് ആശുപത്രിയിൽ കിടക്കുന്ന ദേവൂട്ടിയെ കാണാൻ ആഗ്രഹം ഉണ്ടെങ്കിലും അവരെ ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ടിൽ മനു അജുവിനെ വിവരങ്ങൾ അന്വേഷിക്കാൻ പറഞ്ഞു വിടുന്നു…

അന്ന് വൈകിട് മനു കുഞ്ഞമ്മാവന്റെ കുടുംബത്തോടൊപ്പം തറവാട്ടിലേക് യാത്ര പുറപ്പെട്ടു…. കാവിലെ ഉത്സവാഘോഷങ്ങൾ മനുവിന്റെ ഓർമ്മകൾ അവന്റെ ശ്രീക്കുട്ടിയിലേക്ക് കൊണ്ടുപോയി… ഇതുപോലൊരു ഉത്സവരാത്രിയിലാണ് ആ കരിമഷി കണ്ണുകൾ അവന്റെ ഹൃദയത്തിൽ ചേക്കേയറിയത്….❤

രണ്ടു ദിവസത്തെ ഉത്സവത്തിന് ശേഷം മനു മുന്നേ തീരുമാനിച്ച പ്രകാരം ശ്രീക്കുട്ടിയെ കാണാനായി ഇറങ്ങി… കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും മനുവിനെ തേടി ദേവൂട്ടിയുടെ കോൾ വന്നു…. അവളെ കാണാൻ ചെല്ലാത്തതിലുള്ള പരിഭവം അവൾ കരഞ്ഞു തീർത്തു.. ഒപ്പം മനുവിന്റെ മനസ്സിലും മഞ്ഞുരുകി…..?

ദേവൂട്ടിയുടെ കോൾ മനുവിൽ ദേവന്റെ ഓർമകളെ ഉണർത്തി….

23 Comments

  1. Revenge veenam….pls

  2. Sreekutty marichu ale?

  3. പാലാക്കാരൻ

    Character description and briefing nannayi allel bhayankara budhimuttanu manasilakan. Pinne pastum presentum onnu verthirichu nannairunnu

    1. ഇനി പാസ്ററ് പ്രസന്റ് മിക്സിങ് ഇല്ല…

  4. ഈ കഥയില്‍ നായകനും നായികയും ആരാ

    1. എല്ലാരും നായകനും നായികയും അല്ലെ… രണ്ടു പേരുടെ കഥ അല്ല… കുറച്ചു ആൾക്കാരുടെ കഥ anu

  5. Now you are on track man❤️❤️ confusion clear akunund..kadha nalla reedhiyil munnot pokate..

    1. ??? തങ്കു തങ്കു

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ???
    valare nalla avatharanam broii …
    eniyum nannayi ezhuthatte …
    pinne sreekutti maricho … ???

    “നാളെ നീ സ്റ്റേറ്റ്മെന്റ്റ് കൊടുക്കാൻ വേണ്ടി കെട്ടി എടുക്കുന്നുണ്ടെന്നു കേട്ടല്ലോ…. നീ പോയിട്ട് എന്താ പറയാൻ പോകുന്നെ…….” മുഖവുര ഒന്നും ഇല്ലാതെ മറുതലയ്ക്കൽ ഉള്ള ആൾ കാര്യത്തിലേക് കടന്നു….

    “നീ ഒന്നും പറയില്ല…. പറഞ്ഞാൽ…. ഓർമയുണ്ടല്ലോ അന്ന് പറഞ്ഞത്…. അവളേ ചത്ത് പോയുള്ളു… ആ വീഡിയോ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്…..”

    appo pinne …

    കാറിൽ നിന്നും ഇറങ്ങി അവൻ നേരെ മുറ്റത്തിന്റെ അറ്റത്തുള്ള ചെമ്പകച്ചോട്ടിലേക്ക് ചെന്നു….. അവിടെ അവനെയും കാത്തെന്ന പോലെ ശ്രീലക്ഷ്മി ഇരിപ്പുണ്ടായിരുന്നു….

    “ശ്രീ…… എന്നോട് ദേഷ്യം ഉണ്ടോ…..”?

    “എന്തിനു…….?”

    “ഇത്രയും നാളും കാണാൻ വരാതെ ഇരുന്നതിന്….”?

    “ആദ്യമൊക്കെ എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു….. ഇവിടുന്നു അനങ്ങാൻ പറ്റുമായിരുന്നേൽ ഞാൻ വന്നേനെ…… പക്ഷെ അനങ്ങാൻ പറ്റാതെ ആക്കിയില്ലേ…..”

    “ഈ കിടപ്പ് കാണാൻ വയ്യാത്തോണ്ടാ…..”?

    “എനിക്ക് അറിയാട ചെക്കാ☺️….. നീ ഒരുപാടു സഹിക്കുന്നുണ്ടെന്നു…… അല്ല… എന്നിട്ട് എന്തെ ഇപ്പൊ വരാൻ തോന്നിയെ….”

    “കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. “

    ethil full confusion maan ☹
    sree kuttiye kollalle … ???
    engale full sad ending annallo tharunne … ??☹☹

    1. “കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. ”

      “പിന്നെ…? ”

      “ഒന്നുല്ല….”

      “മനു……”

      “മ്മ്……?”

      “നിന്റെ മനസ്സ് നിന്നെക്കാൾ നന്നായി എനിക്ക് അറിയാം…. നീ…. നീ അവരെ പോയി കണ്ടു അല്ലെ….?”

      “കാണാതെ പറ്റില്ലെന്ന് നിനക്ക് അറിയാലോ…”

      “മ്മ്….. ഒരുപാടു വേദനിച്ചു അല്ലെ….. അന്ന് എല്ലാരും കുറ്റക്കാരനാക്കിയപ്പോ…..?”

      ????????????????????
      “നിന്നെ നഷ്ടപ്പെട്ടതിന്റെ അത്ര വരില്ലലോ ശ്രീ ഒരു കുറ്റപ്പെടുത്താലും…..”

      മനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ആ അസ്ഥി തറക്ക് മേൽ വീണു….. ഒരു ചെറിയ തേങ്ങൽ ആയി തുടങ്ങി ഒടുക്കം മനു അലറി കരയാൻ തുടങ്ങി….

      Clear ano….?

      Sreekkuty poyi….

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ????
        shit …. ?‍♀️

        1. പ്രഭു തളരരുത്

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            eni araa manuvinte nayika … ?

        2. നായികാ ഇല്ലാത്ത നായകൻ

  7. Mridul k Appukkuttan

    ?????

  8. Epm ethaand oru pidi kittii ….✌️✌️✌️✌️

    1. ഇപ്പോഴേ ഒരു ആശ്വാസം ആയെ….. ????

Comments are closed.