? മിന്നുകെട്ട് 2 ? [The_Wolverine] 1347

? മിന്നുകെട്ട് 2 ?

Author : The_Wolverine

[Previous Parts]

 

 

…”മിന്നുകെട്ടിന്റെ” രണ്ടാം ഭാഗം “എന്റെ ചേച്ചിപെണ്ണ്” ക്ലൈമാക്സ്‌ പബ്ലിഷ് ചെയ്ത് കഴിഞ്ഞ് എഴുതി തുടങ്ങാം എന്നാണ് കരുതിയിരുന്നത്… പക്ഷെ “എന്റെ ചേച്ചിപെണ്ണ്” ഇനിയും എഴുതി കഴിയാത്തതുകൊണ്ട് “മിന്നുകെട്ടിന്റെ” രണ്ടാം ഭാഗം തന്നെ ആദ്യം പബ്ലിഷ് ചെയ്യാമെന്ന് കരുതി… പിന്നെ ഒരു കാര്യം പറയാനുള്ളത് എന്തെന്നുവെച്ചാൽ “മിന്നുകെട്ട്” എന്ന ഈ സ്റ്റോറി ഒരു ഫാന്റസി ത്രില്ലർ സ്റ്റോറി ആയിട്ട് എഴുതുന്നതിനേക്കാൾ നല്ലത് ഒരു നോർമൽ ലവ് സ്റ്റോറി ആയിട്ട് തന്നെ എഴുതുന്നതാണെന്ന് തോന്നി… ഫാന്റസി ത്രില്ലർ സ്റ്റോറി ആകുമ്പോൾ ഒരുപാട് കാര്യങ്ങൾ ചിന്തിച്ച് സമയം എടുത്ത് എഴുതേണ്ടി വരും… അത് എന്തായാലും ഇപ്പോഴത്തെ ജോലി തിരക്കുകൾക്കിടയിൽ നടക്കുന്ന കാര്യമല്ല എന്ന് എനിക്ക് തോന്നി… നോർമൽ സ്റ്റോറി ആകുമ്പോൾ ചുമ്മാ മനസ്സിൽ തോന്നുന്നത് എഴുതി സെറ്റ് ആക്കാം… So അതല്ലേ നല്ലത്… എന്തായാലും എല്ലാവരുടെയും സപ്പോർട്ടുകൾ പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു… ഒത്തിരി സ്നേഹത്തോടെ വോൾവറിൻ… ???

 

 

View post on imgur.com

 

 

“സാർ…”

 

…തലയാട്ടിക്കൊണ്ട് മാനേജർ വിശ്വനാഥനെ വിളിച്ചപ്പോൾ അദ്ധേഹത്തിന് അതിന്റെ അർത്ഥം മനസ്സിലായിരുന്നു…

 

…വിശ്വനാഥനും സേതുലക്ഷ്മിയും കൂടെ അനുപമയെയും കൂട്ടി തിരിഞ്ഞ് നടക്കുമ്പോൾ മാനേജറും സ്റ്റാഫുകളും കൂടെ അർജ്ജുനെ ഒരു സ്‌ട്രെക്ച്ചറിൽ എടുത്ത് കിടത്തി പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു…

 

…കോപം വിട്ടുമാറാത്ത മനസ്സുമായി പപ്പയുടെയും അമ്മയുടെയും കൂടെ മുന്നോട്ട് നടക്കുമ്പോഴും അവൾ അറിഞ്ഞിരുന്നില്ല തന്റെ പിറന്നാൾ ദിവസം തന്നെ താൻ ഇല്ലാതെയാക്കിയത് അവൾ ഇത്രയും നാൾ കാത്തിരുന്ന സ്വന്തം ആക്കാൻ ആഗ്രഹിച്ചിരുന്ന തന്റെ തന്നെ ജീവനെ ആയിരുന്നെന്ന്…

 

…ആലഞ്ചേരി തറവാട്…

 

…തന്റെ മകനെ ഓർത്ത് പ്രാർത്ഥിച്ചുകൊണ്ടിരുന്ന ആ അമ്മയുടെ മുന്നിലായി പൂജാമുറിയിലെ ഓരോ ദീപങ്ങളായി അണഞ്ഞ് കരിന്തിരി കത്താൻ തുടങ്ങി… ആ അനർത്ഥ ലക്ഷണങ്ങൾ കണ്ട് ആ അമ്മ വാവിട്ട് നിലവിളിക്കുന്നതിനോടൊപ്പം ബോധരഹിതയായി നിലംപതിക്കുകകൂടി ചെയ്തിരുന്നു…

 

[തുടരുന്നു…]

366 Comments

  1. ഈ ആഴ്ച പ്രതീക്ഷിക്കാമോ

    1. ഈ Sunday തരാം ബ്രോ…

  2. എന്തായി ബ്രോ
    പോസ്റ്റ്‌ ചെയ്യാൻ ആയോ ?

    1. ബ്രോ ചെറിയ ഫാന്റസി ആഡ് ചെയ്‌തൂടെ
      ലൈക്‌ അവന് വല്ല സൂപ്പർ പവർ പോലെ ഉള്ള എന്തേലും
      അങ്ങനെ ആകുമ്പോ മറ്റു കഥകളിൽ നിന്ന് ഇതിനെ വേറിട്ട്‌ നിർത്തും
      ഗ്രൗണ്ട് സ്റ്റോറി ഇപ്പൊ ഉള്ള സ്റ്റോറി തന്നെ ആയിക്കോട്ടെ അതിന്റെ കൂടെ ചെറുതായി സൂപ്പർ പവറും
      അദൃശ്യൻ ആവുക, വിചാരിച്ച സ്ഥലത്ത് ഒറ്റയടിക്ക് എത്തുക പോലെ ഉള്ളത് ആണേൽ കഥയെ ബ്രേക്ക്‌ ചെയ്യില്ല
      ഒരു സൂപ്പർ ഹീറോ എന്റർടൈൻമെന്റും ഉണ്ടാകും
      എന്ത് പറയുന്നു?

    2. അടുത്ത പാർട്ട് ഈ വരുന്ന Sunday തരാവേ… ഇത് ഒരു ഫാന്റസി സ്റ്റോറി ആക്കാനുള്ള മൂഡ് ഇല്ല ബ്രോ…

  3. മച്ചാനെ എന്തായി

    1. Set ആക്കിക്കൊണ്ടിരിക്കുന്നു ബ്രോ…

  4. എന്നു വരും

    1. ഉടനെ തരാം ബ്രോ…

      1. നന്ദി.

        1. എന്തൂട്ടിന്… ???

  5. ❤️❤️❤️

  6. Rajeev (കുന്നംകുളം)

    കഥ വായിച്ചില്ല എന്നാലും parayuvanu.. ഇത് complete cheyyanam.. വായിക്കണം എന്നുണ്ട്..പക്ഷേ എന്തൊക്കെയോ thadassangal

    1. Story Complete ചെയ്യാം ബ്രോ…

  7. മിന്നുകെട്ട് 3 Teaser [The_Wolverine]

    “അജൂട്ടാ… ദേ നിന്നെ മദർ അന്വേഷിക്കുന്നുണ്ട്… വേഗം ഒന്നങ്ങോട്ടേക്ക് ചെല്ലൂ…”

    …ശരണമന്ദിരത്തിലെ ലൈബ്രറിയിൽ ഇരുന്ന് പുസ്തകം വായിച്ചുകൊണ്ടിരുന്ന അർജ്ജുന് മുന്നിലായി വന്നുനിന്നുകൊണ്ട് മേരി സിസ്റ്റർ അത് പറഞ്ഞപ്പോൾ അവൻ വേഗം തന്നെ പുസ്തകവും മടക്കി വെച്ച് സിസ്റ്ററിന് പിന്നാലെയായി മദറിന്റെ അടുത്തേക്ക് നടന്നു…

    …മദറിന്റെ അടുത്ത് എത്തിയപ്പോൾ ആദ്യം അർജ്ജുൻ കണ്ടത് മദറിന്റെ ഓപ്പോസിറ്റ് ആയിട്ട് ഇരിക്കുന്ന രണ്ടുപേരെയാണ്… തനിക്ക് പിന്തിരിഞ്ഞാണ് അവർ ഇരിക്കുന്നത്… അതോണ്ട് അത് ആരാണെന്ന് മാത്രം അവന് പെട്ടന്ന് മനസ്സിലായില്ല… പെട്ടെന്ന് അവൻ മദറിന് നേരേ നോട്ടം തിരിച്ചു…

    “എന്താ മദറമ്മേ… എന്താ എന്നെ അന്വേഷിച്ചത്…”

    …ഞാൻ ഒരു പുഞ്ചിരിയോടെ മദറമ്മയോട് അത് പറഞ്ഞപ്പോൾ എന്റെ ശബ്ദം കേട്ടിട്ടെന്നോണം മദറമ്മയും ഓപ്പോസിറ്റ് ഇരുന്നവരും ഒരുപോലെ തിരിഞ്ഞ് എന്നെ നോക്കി…

    …എന്നാൽ തിരിഞ്ഞ് നോക്കിയവരെ കണ്ടപ്പോൾ ഞാൻ ശെരിക്കും ഞെട്ടിപ്പോയി എന്നതാണ് വാസ്തവം… അത് വേറെ ആരും ആയിരുന്നില്ല… എന്റെ സ്പോൺസർ സാറും എന്നെ ഹോട്ടലിൽ വെച്ച് തല്ലിയ ആ പെൺകുട്ടിയും ആയിരുന്നു…

    …ആ പെൺകുട്ടിയെ കണ്ടപ്പോൾ തന്നെ എനിക്ക് അല്പം ഭയവും പരിഭ്രാന്തിയും ഒക്കെ തോന്നിത്തുടങ്ങി എന്നതാണ് വാസ്തവം… എന്നാൽ അവളുടെ മുഖത്തെ ഭാവം എന്താണെന്ന് മാത്രം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല… ഇനിയും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കാനാണോ അവൾ വന്നിരിക്കുന്നത് എന്നോർത്ത് എനിക്ക് ആകെ ടെൻഷൻ ആയി… അതോടെ ഞാൻ പതിയെ എന്റെ കൂടെ നിന്നിരുന്ന മേരിയമ്മയുടെ പിന്നിലേക്കായി ഒരു പേടിയോടെ തന്നെ പതുങ്ങി നിന്നു…

    …എന്നാൽ ഈ കാഴ്ച കണ്ട അനുപമ ശെരിക്കും തകർന്ന് പോയിരുന്നു… തന്റെ ജീവന്റെ പാതിയാകേണ്ട തന്റെ ഉണ്ണിയേട്ടൻ പേടിയോടെ തന്നെ നോക്കുന്നത് കണ്ടപ്പോൾ അവളുടെ നെഞ്ച് തകർന്ന് പോകുന്നതുപോലെയാണ് അവൾക്ക് ആ നിമിഷം തോന്നിയത്… അവളുടെ കണ്ണുകൾ അനിയന്ത്രിതമായി നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു… ഒരു വാക്ക് പോലും അവനോട് മിണ്ടാനാകാതെ അവനെ നോക്കി വാപൊത്തിപ്പിടിച്ചുനിന്നുകൊണ്ട് എങ്ങലടിച്ച് കരയാൻ മാത്രമേ അവൾക്ക് അപ്പോൾ സാധിച്ചുള്ളൂ…

    “ഉണ്ണിയേട്ടാ…”

    …കരച്ചിലോടെ തന്നെ അവൾ അവനെ വിളിച്ചു…

    …It’s Coming Soon…

    1. ആ പോരട്ടെ ❤

    2. പെട്ടന്നായിക്കോട്ടെ

      1. ആം ബ്രോ… ❤️❤️❤️

    3. Poli??….

    4. അവളുടെ ഉണ്ണിയേട്ടൻ ആണെന് അറിഞ്ഞോണ്ട് മാത്രമല്ലേ അവൾക്ക് മനംമാറ്റം ഉണ്ടായത്…ഇവളെ പോലെ ഒരു അഹങ്കാരി മാപ്പ് അർഹിക്കുന്നില്ല

      1. Wait man…

        ഒരു ട്വിസ്റ്റ്‌ ഉണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്.

        1. #Nikila

          ട്വിസ്റ്റോട് ട്വിസ്റ്റ്‌… ✌??

      2. #ജയ്

        അത് ശെരിയാ ബ്രോ… ✌??

    5. PAGE KOOTI THARANE

    6. Ahaa teaser kidu ❤ waiting….

      1. താങ്ക്സ് ബ്രോ… ❤️❤️❤️

    7. ithra speed venoo broo ……kurach days Aju vinney anweshich nadakunath alley nallath……allathey pettanu kanadal oru sugam kittilla.

      ith enetey oru abhiprayam aantto,,,enik angne thonni pryan coz WOLVERINTE stories inn okke oruu oruu ITHU kiitar ind butt ee kadha mathram aalpam speed koodi poi enn thonunuu

      1. അടുത്ത പാർട്ട് മുതൽ സ്പീഡ് കുറച്ച് എഴുതാട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

        1. എന്ന് കിട്ടും ബ്രോ…?

          1. ഉടനെ തരാം ബ്രോ…

    8. Waiting….. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    9. Waiting

  8. Nalla kadhayanu bro
    Nirthalle bhaki ezhuthu bro

    1. ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

  9. Dear wolverine

    വിമർശങ്ങളെ സ്വാഗതം ചെയ്യു…
    വിമർശനങ്ങൾ ഒക്കെ ഇതിന്റെ ഭാഗമാണ്…

    Story ഒരിക്കലും ഡ്രോപ്പ് ചെയ്യല്ലേ…
    Eagerly waiting for next part ❤️❤️❤️

    1. Story നിർത്തത്തില്ല ബ്രോ… സപ്പോർട്ടിന് നന്ദി… ഒത്തിരി സ്നേഹം… ❤️❤️❤️

  10. ബാക്ക് എന്ന് വരും ?

    1. ഉടനെ തന്നെ തരാൻ ശ്രമിക്കാം…

  11. കിടിലൻ കഥ
    ഒരു സംശയം അവനെ തല്ലികൊല്ലാൻ നോക്കിയതിനു അവന്റെ മുത്തശ്ശന് പ്രശ്നം ഇല്ലേ?
    അവനെ തല്ലിക്കൊല്ലാൻ നോക്കിയ അനുപമ കരഞ്ഞതാണോ അയാൾക്ക് കൂടുതൽ പ്രശ്നം?

    1. അർജ്ജുനെ ഇപ്പോഴും സത്യങ്ങൾ ഒന്നും അറിയിച്ചിട്ടില്ലല്ലോ ബ്രോ So അനുപമയെ എങ്കിലും എല്ലാം അറിയിക്കണ്ടേ… ഒത്തിരി സ്നേഹം… ❤️❤️❤️

  12. Next part pettann undakuvo?

    1. ഉടനെ തന്നെ തരാൻ ശ്രമിക്കാം…

  13. തിരുമണ്ടൻ ?

    മച്ചാനെ പാർട്ട്‌ എവിടെയാ ?? സെഡ് ആക്കല്ലേ

    1. Sed ആക്കൂല്ല ബ്രോ… Story നിർത്തത്തില്ല… അടുത്ത പാർട്ട് ഉടനെ തന്നെ തരാൻ ശ്രമിക്കാം…

  14. ബാക്കി ഇനി എന്ന് കാണും

    1. ഉടനെ തന്നെ വരും ബ്രോ…

  15. Karayipichu kalanjalo chetta?. Super story❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ next part katta,waiting???????

    1. ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

  16. ഇതിന്റെ അടുത്ത പാർട്ട്‌ എന്നാ വരാ മച്ചാനെ?
    ഇടിക്കട്ട വെയ്റ്റിംഗ് ആണ് ?

    1. അടുത്ത പാർട്ട് ഉടനെ തന്നെ തരാൻ ശ്രമിക്കാം… ഒത്തിരി സ്നേഹം… ❤️❤️❤️

  17. കഥ നിർത്തരുതു. നല്ല തുടക്കം. എഴുതിയിരിക്കുന്നതു വളരെ മികവാർന്നത്

    1. Story നിർത്തത്തില്ല ബ്രോ… ഒത്തിരി സ്നേഹം… ❤️❤️❤️

  18. Next part ennu varum

    1. ഉടനെ തന്നെ വരും ബ്രോ…

  19. കഥ നിർത്തിയാൽ നിന്നെ കെട്ടിയിട്ട് അടിക്കും.പലരും പലതും പറയും അത് കേട്ട് തളരല്ലെ . നിൻ്റെ കഥ ഇഷ്ടം അല്ലോതൊണ്ടാണോ ടാ 1k+ likes കിട്ടിയത് ?ഇവിടെ 400+ ആയാൽ തന്നെ ബംബറാണ് .നിന്നെയും നിൻ്റെ എഴുത്തും ഇഷ്ടപ്പെടുന്ന കുറേ പേർ ഉണ്ട് ഇവിടെ അവരെ നിരാശരാക്കരുത്.പിന്നെ ” ചേച്ചി പെണ്ണ്” climax വേഗം തന്നിട്ട് ബാക്കി part കൾ ഓരോന്ന് ഓരോന്ന് ആയിട്ട് പൊന്നോട്ടേ.

    1. പിന്നെ പറയാൻ മറന്ന ഒരു കാര്യം കഥ തുടങ്ങിയിട്ട് അല്ലേ ഉള്ളൂ എന്തെല്ലാം അറിയാൻ കിടക്കുന്നു,so waiting eagerly for the up coming parts ?

    2. സപ്പോർട്ടുകൾക്ക് ഒത്തിരി നന്ദി ബ്രോ… ഒത്തിരി സ്നേഹം… ❤️❤️❤️

  20. Waiting for a better next part brooi❤️❤️❤️

    1. സ്നേഹം… ❤️❤️❤️

  21. തുടങ്ങിക്കൊണ്ടിരുന്ന കഥ കംപ്ലീറ്റ് ചെയ്യാൻ ശ്രമിക്കുക. ഇപ്പോൾ ഇവിടെ വച്ചു കഥ നിർത്തിയാൽ മറ്റുള്ളവർ ഇട്ട കമെന്റ് ശരി വയ്ക്കുന്നതു പോലെയാകും. ഇനി വരും ഭാഗങ്ങളിൽ എന്തൊക്കെ സംഭവിക്കുമെന്ന് അറിയാവുന്നത് നിങ്ങൾക്ക് മാത്രമാണ്. അതുക്കൊണ്ട് നിർത്തരുത്. ആരും wolverine എന്ന എഴുത്തുക്കാരനെ കുറ്റപ്പെടുത്തിയിട്ടില്ല. അതിലെ കഥാപാത്രങ്ങളെ മാത്രമാണ് വിമർശിച്ചിട്ടുള്ളത്. അതിനു കാരണം ഈ കഥയിലെ നായകനോടുള്ള സിമ്പതി അത്രയ്ക്ക് മാത്രം നിങ്ങൾക്ക് വർക്ക്‌ ഔട്ട്‌ ചെയ്യിക്കാൻ കഴിഞ്ഞു എന്നതിന്റെ ലക്ഷണമാണ്. തുടർന്നു എഴുതുക, പ്ലീസ്.

    1. Story നിർത്തത്തില്ല നിഖില… സപ്പോർട്ടുകൾക്ക് ഒത്തിരി നന്ദി… ഒത്തിരി സ്നേഹം… ❤️❤️❤️

  22. @The_Wolwerine

    എനിക്ക് ഒന്നേ പറയാൻ ഉള്ളൂ… ബ്രോ ഇൗ സ്റ്റോറി കമ്പ്ലീറ്റ് ചെയ്യണം…

    കാരണം… ആമുഖവും പുറംചട്ടയും വായിച്ച് ആരും ഇത് വരെ ഒരു പുസ്തകത്തെയും മനസ്സിലാക്കിയിട്ടില്ല… കഥ complete ആവാതെ predict cheythitt oru കാര്യവും ഇല്ല….

    It’s my opinion bro – u should complete it ??????????♥️??

    1. Story നിർത്തത്തില്ല ബ്രോ… ഒത്തിരി സ്നേഹം… ❤️❤️❤️

  23. മിന്നുകെട്ട് എന്ന ഈ കൊച്ചു സ്റ്റോറി ആർക്കും ഇഷ്ടായില്ലെങ്കിൽ ദയവായി തുറന്ന് പറയണോട്ടാ ഞാൻ ഇത് ഇവിടെ വെച്ച് Stop ചെയ്തോളാം… എന്റെ ചേച്ചിപെണ്ണ് Complete ചെയ്തിട്ട് പറ്റുവാണേൽ പുതിയ ഒരു കഥയും ആയിട്ട് വരാം… ഒത്തിരി സ്നേഹം… ❤️❤️❤️

    1. കഥ നല്ലതാണ് പക്ഷെ നായകന്റെ പ്രണയം cliche ആകണ്ടിരുന്നാൽ മതി??

    2. വായനക്കാരൻ

      കഥ ഇഷ്ടമാണ്
      അതുകൊണ്ട് ആണല്ലോ അത്രയും വലിയ കമന്റ്‌ ഇട്ടേ
      കഥ വായിക്കുമ്പോ എനിക്ക് തോന്നിയ കാര്യങ്ങൾ ഇവിടെ പറഞ്ഞു എന്നെ ഉള്ളു
      അത് ബ്രോ നെഗറ്റീവ് ആയിട്ട് എടുക്കില്ല എന്ന് കരുതുന്നു
      ഇതിന്റെ അടുത്ത ഭാഗം വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു

      1. എയ് നെഗറ്റീവ് ആയിട്ട് ഒന്നും തന്നെ താങ്കളുടെ കമന്റിൽ എനിക്ക് തോന്നിയിട്ടില്ല ബ്രോ… ഇനിയും സപ്പോർട്ടുകൾ പ്രതീക്ഷിക്കുന്നു… ഒത്തിരി സ്നേഹം… ❤️❤️❤️

    3. മുൻപോട്ട് പോവുക

    4. കംപ്ലീറ്റ് ചെയ്‌. അയാൾ അയാളുടെ അഭിപ്രായം പറഞ്ഞു. നിന്റെ മനസിൽ കഥ എങ്ങനെ പോകണം എന്നുണ്ടാവും. അത് വേറെ ഒരാൾക്ക് അറിയില്ലലോ. അവർ ഈ രണ്ട് പാർട്ട് വച്ച് അല്ലെ വില ഇരുത്തിയത്. കഥയുടെ ഗതി മാറുമ്പോൾ അഭിപ്രായങ്ങളും മാറും.

      1. Story നിർത്തത്തില്ല ഇന്ദുവേച്ചീ… എല്ലാ കമന്റ്‌സും എനിക്കുള്ള പ്രോത്സാഹനം മാത്രമായി കാണുന്നു… ഒത്തിരി സ്നേഹം… ❤️❤️❤️

    5. Yadhu ചേട്ടൻ ഇങ്ങനെ പറയും എന്നു വിചാരിച്ചില്ല????….

      ആരേലും എന്തേലും പറഞ്ഞു എന്നു വെച്ചു നിർത്താൻ തീരുമാനിക്കുക ആണോ ???

      അപ്പൊ പിന്നെ ഈ കഥയൊക്കെ കാത്തിരിക്കുന്ന ഞങ്ങളെ പോലെ ഉള്ള വായനക്കാരോ ????

      തോക്കിൽ കേറി വെടിച്ച ആ കമെന്റ്ന് പകരം support ചെയ്തു എത്രയോ പേരുണ്ട് പിന്നെ എന്തിനാ പേടിക്കുന്നത്??

      കഥ നിർത്തല്ലേ കേട്ടോ??

      1. കഥ നിർത്തത്തത്തില്ല ബ്രോ… ഇനിയും സപ്പോർട്ടുകൾ പ്രതീക്ഷിക്കുന്നു… ഒത്തിരി സ്നേഹം… ❤️❤️❤️

    6. Bro മുന്നോട് പോ ❤‍?❤‍?

    7. എടാ മെനകെട്ടവനെ
      നീ ഇത്രക്കെ ഉള്ളോ?? ഒന്നുമില്ലേലും നമ്മളൊക്കെ ആലപ്പുഴ ക്കാർ അല്ലെടാ? (നീ എറണാകുളം എന്ന് പറയാനാ ഇഷ്ടപെടുന്നേ എന്നറിയാം.?? ).. ഏതെങ്കിലും ഒരുത്തൻ വന്നു നെഗറ്റീവ് ആയി പറഞ്ഞാൽ തീരുന്നതാണോ നിന്റെ ഘട്സ്…???.. ടീവി തോമസും ഗൗരി അമ്മയും അച്യുതനന്ദനും Ak ആന്റണിയും വയലാർ രവിയും.. പിന്നെ നിന്റെ ചേട്ടായി ജോർജും ഒക്കെ ജനിച്ചു വളർന്നു പോരാടിയ മണ്ണ്. അതും പോരാഞ്ഞു അരൂരിന്റെ സ്വന്തം കുഞ്ഞമ്മ.പോരാട്ടത്തിന്റെ അവസാന വാക്ക്. ഗൗരിയമ്മ പോരാടിയ ഈ മണ്ണിൽ പിറന്ന നീ…!ഇങ്ങനെ പറയുമ്പോൾ സങ്കടം അല്ല നിന്നെ വലിച്ചു കീറി ഒട്ടിക്കാനാ തോന്നുന്നേ…
      അല്ല ഇന്നല്ലേ ജനുവരി 9.. എന്തോ മറിക്കുമെന്നൊക്കെ ആരെക്കൊണ്ടേക്കെയോ പറയുകയും സ്വന്തം പറയുകയും ഒക്കെ ചെയ്തരുന്നല്ലോ.. ഇനി ഇന്ന്‌ പാതി രാത്രിക്ക് പോസ്റ്റാനാ പ്ലാൻ???
      മിന്നു കെട്ട് എനിക്ക് തോന്നുന്നത് വളരെ സ്കോപ് ഉള്ള ഒരു കഥയാകും എന്നാണ്… അത് നിർത്തി പോകരുത്.. പോയാൽ.. കള്ള ബടുവ…. ഞാൻ വരുന്ന വഴി അരൂരിൽ ഒന്ന് ചവിട്ടും. . st. Augustinu നേർച്ച ഇടാനല്ല.. നിന്നെ പഞ്ഞിക്കിടാൻ…
      ചെയ്യിക്കരുത് കള്ള ഹിമാറെ…
      ഇനി ഇങ്ങനെ വല്ലോം പറഞ്ഞോണ്ട് വന്നാ….
      അടുത്ത ആഴ്ച മിന്നുകേട്ട് 3 പാർട്ട്‌ തന്നേ പറ്റൂ…. ഇല്ലേ കാണാം. ?????.

      1. Nice comment bro??❤❤

        1. Zaine
          കഥ വായിക്കുന്നുണ്ട്.. കമന്റ്‌ ഇടാട്ടോ.. സമയക്കുറവ്… ??..

      2. നല്ല മികച്ചൊരു മോട്ടിവേഷൻ. Wolverine, ഏതോ ഒരു വായനക്കാരന്റെ കമെന്റ് വായിച്ചു മനോവിഷമം വനു എഴുത്തു നിർത്തിയ ഒരാൾ ഇപ്പോൾ തന്നെ ഉണ്ട്. ഇനിയാ തസ്തികയിലോട്ട് പുതിയൊരു കോമ്പറ്റിഷൻ ആവശ്യമില്ല. തുടർന്നു എഴുതുക

        1. നമ്മളെ കൊണ്ട് ഇതൊക്കെ അല്ലെ പറ്റു.. ?

          1. #ജോർജ്

            അതെയതെ… ???

        2. #Nikila

          Okay നിഖില…

      3. Alappuzha power

      4. #ജോർജ്

        ജോർജ് ചേട്ടാ… ഒരു കൈയബദ്ധം… നാറ്റിക്കരുത്… ???

    8. പൊന്നു ബ്രോ.. ഇത്രയും love ഉം കമ്മെന്റ്സ് കണ്ടപ്പോൾ മനസിൽ ആയില്ലേ കഥയോട് ഓരോത്തർക്കും ഉള്ള സ്നേഹം…. ആരെങ്കിലും എന്തങ്കിലും പറഞാൽ അങ്ങനെ ആകാതെ irekilea……. അടുത്ത പാർട്ട്‌നു വേണ്ടി കട്ട വെയ്റ്റിംഗ്…….

      1. ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

  24. ജാക്കി

    നല്ല ബെസ്റ്റ് മുത്തശ്ശൻ
    പേരക്കുട്ടിയെ കൊല്ലാൻ നോക്കിയവളെ ആശ്വസിപ്പിക്കാൻ പോയേക്കുന്നു
    അവന് അപകടം എന്നുപറഞ്ഞു അനാഥമന്തിരത്തിൽ നിന്ന് ഓടിപ്പോയ ആൾ
    അവൻ അത്യാസന നിലയിൽ ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കുമ്പോഴും അയാൾ ഒരു മാനേജർ കാണും എന്നും കരുതി പുറത്ത് നിന്നെക്കുന്നു
    നല്ല ബെസ്റ്റ് തന്തപ്പുടി
    അവന്റെ അപ്പോഴത്തെ ആ അവസ്ഥക്ക് കാരണം ആരാണെന്ന് അറിഞ്ഞിട്ടും അയാൾ അവൾക്ക് എതിരെ എന്തേലും ചെയ്‌തോ
    ഒരു കോപ്പും ചെയ്തില്ല
    അവൻ മരിക്കാൻ കിടന്നിട്ടും അയാൾക്ക് വിഷമം ഇല്ല
    പക്ഷെ ആ പെണ്ണിന് ഒരു അടി കിട്ടിയതിനു മോങ്ങിയതിന് അയാൾ അവളെ ലാളിക്കുന്നു

    1. ജാക്കി

      എനിക്ക് അവന്റെ വീട്ടിലെ ഒറ്റയൊന്നിനെയും ഇഷ്ടപ്പെട്ടില്ല, എല്ലാവരും മോശം സ്വഭാവം
      അവന്റെ അമ്മ ?
      പെങ്ങൾ ?
      മുത്തശ്ശൻ ?
      അനുപമ ?
      അവളുടെ അച്ഛൻ ?
      അവളുടെ അമ്മ ?
      മുത്തശ്ശൻ = അവനെ അനാഥൻ ആക്കി
      കൈപ്പേറിയ ഒരു ജീവിതം അവന് നൽകി,അനുപമയുടെ മോശം സ്വാഭാവത്തെ സപ്പോർട്ട് ചെയ്യുന്നു
      അമ്മ = മകനെ തിരിഞ്ഞു നോക്കാതെ മകളെയും അനുപമയെയും കെട്ടിപ്പിടിച്ചു നടക്കുന്നു, അനുപമയുടെ മോശം സ്വാഭാവത്തെ സപ്പോർട്ട് ചെയ്യുന്നു
      പെങ്ങൾ = സഹോദരന് കിട്ടാത്ത സുഖ സൗകര്യങ്ങൾ അവൾ ഒറ്റക്ക്‌ അനുഭവിക്കുന്നു അനുപമയുടെ മോശം സ്വഭാവത്തെ സപ്പോർട്ട് ചെയ്യുന്നു
      അനുപമ = ഒരു അനാഥൻ ആയ ആളെ ബാസ്റ്റാർഡ് എന്ന് വിളിക്കുന്നു
      ആരും ചോദിക്കാൻ വരില്ല എന്ന അഹങ്കാരത്തിൽ ഒരു അനാഥനെ കൊല്ലാൻ നോക്കുന്നു
      അവളുടെ അച്ഛൻ = അനുപമയുടെ മോശം സ്വഭാവത്തെ സപ്പോർട്ട് ചെയ്യുന്നു
      അവളുടെ അമ്മ = അനുപമയുടെ മോശം സ്വാഭാവത്തെ സപ്പോർട്ട് ചെയ്യുന്നു

      1. ഇതിപ്പോൾ എല്ലാവരും പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് നോക്കുന്നുണ്ടല്ലോ. പണിയാവോ ?

      2. തോക്കിൽ കയറി വെടിവെക്കല്ലേ… vro…

        ഇതൊരു തുടർക്കഥ ആണ് ???

    2. #ജാക്കി

      സ്റ്റോറിയുടെ നൂറിൽ ഒരു ഭാഗം മാത്രമാണ് ഞാൻ ഇതുവരെ എഴുതിയത് ബ്രോ… ഇനിയും എത്രയധികം രംഗങ്ങൾ വരാനിരിക്കുന്നു… ഇപ്പോഴും ഒത്തിരി കാര്യങ്ങൾ എല്ലാവരുടെയും കാണാമറയത്തല്ലേ…

  25. വായനക്കാരൻ

    എന്തോന്നാണ് ബ്രോ ഇത് ?
    ഒരു ലോജിക് എന്ന സംഗതി ഇല്ലല്ലോ
    അവന്റെ ബാല്യവും കൗമാരവും എല്ലാം നഷ്ടപ്പെടുത്തി സ്വന്തം അമ്മയുടെ പരിചരണം പോലും നൽകാതെ അവനെ അനാഥൻ ആക്കി വളർത്തി ഒരു മനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത അവന്റെ വീട്ടുകാർ അവനോട് ചെയ്തു

    ഇനി അത് വിട്
    സ്വന്തം പേരക്കുട്ടിയെ ഉള്ളിൽ അവനോട് വലിയ സ്നേഹം ഉണ്ടെന്ന് അയാൾ പറയുന്ന പേരക്കുട്ടിയെ ഒരുവൾ മരണത്തിന്റെ അടുത്തുവരെ എത്തിച്ചിട്ടും അവളോട് അതിനെകുറിച്ചു ഒരു വാക്ക് പോലും പറയാതെ അവളോട് ദേഷ്യപ്പെടാനോ അതിന്റെ ശിക്ഷ നൽകാനോ ചെയ്യാതെ അവളെ ആശ്വസിപ്പിക്കാൻ പോയേക്കുന്നു

    എവിടെണ് ബ്രോ ഇതിൽ ലോജിക്
    വായിച്ചിട്ട് തന്നെ ഒട്ടും അങ്ങോട്ട് ദഹിക്കുന്നില്ല

    അവളുടെ മുഖത്ത് അടിച്ചിട്ട് വീണ്ടും അവളോട് കിന്നരിക്കാൻ പോയേക്കുന്നു
    നല്ല ബെസ്റ്റ് മുത്തശ്ശൻ
    അവനോട് അവൾ ചെയ്ത ദ്രോഹങ്ങൾക് ഒക്കെ അയാൾ തക്കതായ ശിക്ഷ നൽകും എന്ന് കരുതിയപ്പൊ ഉണ്ടായത് അവളുടെ പിന്നാലെ പോയി അവളെ ആശ്വസിപ്പിക്കുന്നു
    നല്ല മോശം ലോജിക്

    ഇനി അടുത്ത പാർട്ടിൽ എന്താ ഉണ്ടാകാ എന്ന് ഊഹിക്കാ
    തന്നോട് തന്റെ വീട്ടുകാർ ചെയ്ത ദ്രോഹങ്ങൾക്ക് എല്ലാം അവർ ഒരുവട്ടം കരഞ്ഞുകാണിച്ചാൽ അവൻ ക്ഷമിക്കും
    തന്റെ ബാല്യവും കൗമാരവും ഒക്കെ നഷ്ടപ്പെടുത്തി അവനെ വെറും ഒരു അനാഥൻ ആക്കി മറ്റുള്ളവരുടെ കളിയാക്കലുകളും ആട്ടും തുപ്പും മറ്റും കിട്ടിയത് എല്ലാം അവൻ മറക്കുമായിരിക്കും

    അനുപമ അവനോട് ചെയ്ത ദേഹോപദ്രവങ്ങൾക്കും വാക്കുകൾ കൊണ്ട് ഉണ്ടാക്കിയ ഉപദ്രവങ്ങൾക്കും അവൻ അവൻ അവളുടെ ഒരു കരച്ചിലിലൂടെ ക്ഷമിക്കും

    തന്റെ മകനോട് അവൾ ചെയ്ത ഉപദ്രവങ്ങൾക്കും മറ്റും അവന്റെ അമ്മ എങ്ങനെ പ്രതികരിക്കാ എന്ന് നോക്കാം
    മുത്തശ്ശനെ പോലെ അവളെ ആശ്വസിപ്പിക്കാൻ പോവാണേൽ നല്ല ഊമ്പിയ ഏർപ്പാട് ആകും

    അവൾ ചെയ്ത തെറ്റിന് തക്കതായ ശിക്ഷ കിട്ടും എന്ന് കരുതുമ്പോ എല്ലാവരും അവളെ ആശ്വസിപ്പിക്കാൻ നടക്കാണ്

    നായകൻ പറ്റെ നിഷ്കു ആയിപ്പോയി
    സത്യങ്ങൾ എല്ലാം അറിയുമ്പോൾ അവൻ അവരോട് ഒരിക്കലും ക്ഷമിക്കരുത്
    അവന്റെ പെങ്ങൾക്ക് അത്രയും ആഡംബര ജീവിതവും അവനെ അനാഥൻ ആക്കിയവരുമാണ് അവന്റെ വീട്ടുകാർ
    അത് ഏതൊരു മനുഷ്യനും ക്ഷമിക്കാൻ പറ്റുന്ന കാര്യമല്ല

    1. കിടിലൻ കമന്റ്‌… ???

      ഒന്നും പറയാനില്ല… ???

      ഒരു കൈയബദ്ധം നാറ്റിക്കരുത്… ✌??

        1. ചതിച്ചതാ എന്നെ… ???

          1. ഈ കമൻ്റ് തങ്ങളുടെ അടുത്ത ഭാഗത്തിൽ സ്വാധീനിക്കാൻ കഴിയട്ടെ. എനിക്കും തോന്നി, അങ്ങനെ അവന് ഷമിക്കാൻ തോന്നിയാൽ അത് ഒരു ക്ലീഷേ ആയ് പോകും. ഒരു കരുത്തുറ്റ നായക കഥാപാത്രത്തെ പ്രതീക്ഷിക്കുന്നു.

          2. ഇതിപ്പോ മിന്നുകെട്ടെന്ന് പറഞ്ഞിട്ട് കഥയെഴുതിയ ആളെ കടുംകെട്ടിട്ട് പൂട്ടിക്കാനുള്ള ശ്രമമാണല്ലോ കമെന്റ് ബോക്സിൽ ?. പക്ഷെ വോൾവറിൻ ആശാന് ഇതൊക്കെ വെറും പുല്ലു പോലെയാണ്. ഈസിയായി പൊട്ടിച്ചെറിയും ?

          3. #ROFL

            എല്ലാം ശെരിയാക്കാം ബ്രോ…

          4. #Nikila

            അടുത്ത പാർട്ടിൽ കിടിലൻ ട്വിസ്റ്റ്‌ തരാം നിഖില…

    2. ഇനിയുള്ള പാർട്ടുകളിൽ അനുപമയെക്കുറിച്ചോർത്ത് ആർക്കും ഒരു തരത്തിലുള്ള സഹതാപവും തോന്നരുതട്ടോ… ???

Comments are closed.