തടിച്ചവൾ.7 [Ibrahim] 62

Views : 1197

തടിച്ചവൾ.7

 

രാവിലെ ഫോൺ നിർത്താതെ അടിച്ചപ്പോൾ ആരാ പാതി രാത്രിക്ക് എന്നോർത്ത് നോക്കിയപ്പോൾ ജീവൻ എന്നാണ് കണ്ടത്.

ശോ എന്റെ ജീവനെടുക്കാൻ ഏത് ജീവൻ ആണാവോ എന്നോർത്ത് കാൾ എടുത്തപ്പോൾ ഡീ എണീറ്റില്ലേ എന്നാണ് കേട്ടത്.

ഓ അവന്റെ പേര് ജീവൻ എന്നായിരുന്നോ കൊള്ളാം എന്റെ ജീവൻ എടുക്കാൻ വന്നവന്റെ പേര് കൊള്ളാം.

 

എന്തിനാ ഡാ ഈ പാതിരക്കു വിളിച്ച് എന്നെ ശല്യം ചെയ്യുന്നത്

പാതിരയോ കണ്ണടക്കി ഒന്നങ്ങു തരും ഞാൻ എണീറ്റു പോടീ

ആ ഡി റൂം മാറിയിട്ടുണ്ട് ഒന്ന് ശ്രദ്ധിച്ചേക്ക് എന്ന് അവൻ പറഞ്ഞപ്പോൾ ആണ് ഞാൻ അത് ഓർത്തത് തന്നെ. ഹോ അല്ലെങ്കിൽ സ്റ്റെപ് ഇറങ്ങാതെ തന്നെ താഴേക്ക് എത്തിയേനെ.

 

ഞാൻ എണീറ്റ് വരുമ്പോൾ അമ്മ അച്ഛന് ചായ കൊടുക്കയായിരുന്നു. ഇവരൊന്നും രാത്രി ഉറങ്ങാറില്ലേ എന്നോർത്ത് ഞാൻ അവരെ നോക്കി. ഇവൾക്ക് ഇത് എന്താ പറ്റിയതെന്ന് ഓർത്തിട്ടാവും എന്നെയും ഒന്ന് നോക്കീട്ട് രണ്ടാളും മുഖത്തോട് മുഖം നോക്കി.

 

ഞാൻ അത് മൈൻഡ് ആക്കാതെ ഉറക്കം തൂങ്ങിക്കൊണ്ട് അമ്മേ എനിക്കും കൂടി ഒരു ചായ ന്നും പറഞ്ഞു കൊണ്ട് ചെയറിൽ ഇരുന്നു.

 

ശോ രാവിലെ വെള്ളം കുടിക്കണം എന്നല്ലേ പറഞ്ഞത് എന്നോർത്ത് ഞാൻ ജാഗ്ഗോടെ വായിലേക്ക് കമിഴ്ത്തി.

Recent Stories

The Author

Ibrahim

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com