?? സ്വയംവരം 04 ?? 2052

ആദ്യദിവസത്തെ ക്ലാസ്സ് മിസ്സ്‌ ആവുന്നതിലും ഏറെ അവളെ കാണാനാവാത്തത് എന്നെ വിഷമിപ്പിച്ചു.. പാവം കാത്തിരിക്കുന്നുണ്ടാവും എന്റെ വായിൽ നിന്നും അവളോടുള്ള ഇഷ്ടം വീഴുന്നതും കാത്ത്.. എങ്കിലും കണ്ണന്റെ സാന്നിധ്യം എന്നെ തെല്ലൊന്ന് ആശ്വസിപ്പിച്ചു..

ചെറിയൊരു പൂജക്ക്‌ ശേഷം പഞ്ചലോഹം എന്നെകൊണ്ട് കട്ടിളക്ക് കീഴെ വയ്പ്പിച്ചു മുൻവശത്തെ കട്ടിള ഉയർന്നു.. ആദ്യദിവസം ഉച്ച വരെ മാത്രം പണിതു നിരവധി കട്ടിള ഉയർത്തി..

ഒരു വശത്തു അമ്മയും ഏടത്തിയും പെൺ പണിക്കാരോട് സംസാരിച്ചു നിൽകുമ്പോൾ മറുവശത്തു അച്ഛനും ഏട്ടനും പണിക്കാർക്ക് മദ്യസല്ക്കാരം തുടങ്ങി.. രണ്ടിൽ നിന്നും ഒഴിഞ്ഞു ഞാനും കണ്ണനും നിൽക്കുന്ന കണ്ടു അച്ഛൻ ഞങ്ങളെ അടുത്തു വിളിച്ചു ഒരു ബിയർ തന്നു..

“കണ്ണനു കൊട്ക്കണ്ട.. അവന്റെ അമ്മ അറിഞ്ഞാ.. “

പക്ഷെ അതിൽ പകുതിയും കുടിച്ചത് അവനായിരുന്നു.. അല്ലേലും അവനില്ലാതെ എനിക്കെന്ത് ആനന്ദം…

എല്ലാം കഴിഞ്ഞു മൂന്ന് മണിയോടെ തിരിച്ചു നന്ദിക്കര എത്തിയപ്പോൾ കണ്ണനോട്ഞാൻ പതിയെ ആരും കാണാതെ ചോദിച്ചു…

“ഡാ നമക്ക് ഇവ്ടെ എറങ്യാലോ?? അവ്ളേം കണ്ടു ഒരുമിച്ച് പോവാം….”

“പിന്നേ… നിനക്ക് വട്ടാ…. അല്ലാണ്ട് ബീറും കുടിച്ചട്ട് അവള്ടെ മുന്നീ പോവോ????”

ആ പറഞ്ഞത് ഒരു കാര്യമായി എനിക്കും തോന്നി… ബിയർ കുടിച്ചു അവളെ കാണണ്ട എന്ന് തന്നെ ഞാനും ഉറപ്പിച്ചു….

അങ്ങനെ സ്കൂൾ തുറന്നു ആദ്യദിവസം അവളോട് ഇഷ്ടം പറയുക എന്ന മോഹം  ഉപേക്ഷിക്കേണ്ടി വന്നു…..

പിറ്റേന്ന് ക്ലാസ്സിൽ ഞാനും കണ്ണനും എത്തുമ്പോ മിക്കവാറും കുട്ടികൾ എത്തിയിട്ടുണ്ട്.. ഇന്ദു എന്തോ എഴുതി കൊണ്ടിരിക്കുന്നു..

ഞാൻ ബാഗ് എന്റെ സീറ്റിൽ വച്ച് അവൾക്കരികിൽ ചെന്നു അവളെ വിളിച്ചു..

“ഇന്ദൂ..”

!!!!പ്ഡേ????!!!!

ബെഞ്ചിൽ നിന്നെണീറ്റ അവളുടെ കൈ എന്റെ കവിളിൽ പതിച്ചു…. ക്ലാസ്സിലെ മുഴുവൻ കുട്ടികളും പെട്ടന്ന് ഉള്ള അവളുടെ പ്രവർത്തിയിൽ സ്തംഭിച്ചു നിൽക്കുന്നുണ്ട്….

എന്റെ കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുന്ന പോലെ തോന്നി.. ഒരേസമയം വേദനയും അപമാനവും കൊണ്ടു ഞാൻ സ്തംഭിച്ചു നിന്നു.

ഒരക്ഷരം പോലും എന്നോട് മിണ്ടാതെ അവൾ എന്നെ ഉന്തിയിട്ടു.. പുറകിൽ നിന്ന നിത്യയുടെ മേലേക്ക് ഞാൻ വീഴുമ്പോൾ അവൾ റൂമിൽ നിന്ന് പുറത്തേക്ക് ഓടിയിരുന്നു..

ഇന്നലെ കാണാത്തതിന് ഇങ്ങനെ തല്ലണോ എന്നാലോചിച്ചു നില്കുമ്പോളേക്കും ഫസ്റ്റ് ബെല്ലടിച്ചു… ഒപ്പം തന്നെ മായ ടീച്ചർ കയറി വന്നു ഞാനും കണ്ണനുമടക്കം എട്ടു പേരെ HM ഓഫിസിലേക്ക് വിളിപ്പിച്ചു..

നിരന്നു നിന്ന ഞങ്ങൾക്ക് അരികിലേക്ക് HM വന്നു..

“നീയും ഉണ്ടാ.. ഇവ്ര്ടെ ഒപ്പം??”

Updated: September 25, 2021 — 2:44 pm

17 Comments

  1. [ ?????? ????????? ⌨︎ ]

    Next part yeppo varum

  2. [ ?????? ????????? ⌨︎ ]

    Baaki e aduth vallom varumo

  3. ഇന്ന്ഇ ഒക്ടോബർ 27
    ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
    ബാക്കി എപ്പോൾ വരും…

  4. ♥♥♥♥♥♥♥

  5. വിശ്വനാഥ്

    ???????????

    1. Bakki idu bro. Atleast oru update engilum taru?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ♥️♥️♥️♥️♥️♥️♥️

  7. ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please

  8. ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
    ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്‌… എങ്കിലും പ്രവാസിയായ അപ്പുസേ…

    PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
    ❤️❤️❤️❤️

    1. ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ

      1. പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?

Comments are closed.