?? സ്വയംവരം 02 ?? 2000

പക്ഷെ ഇപ്പോൾ ആ സുഗന്ധം അവളിൽ നിന്നും നഷ്ടപ്പെട്ട പോലെ… എനിക്കെന്തോ വല്ലാത്ത വിഷമം തോന്നി…

ചെമ്പകം വാങ്ങാറില്ലെങ്കിലും  എല്ലാ ചെമ്പകപൂക്കളും വിതരണം ചെയ്തു കഴിയുമ്പോൾ ഞാനവളുടെ അടുത്തുകൂടി നടക്കും…..

കാരണം അവൾക്കൊരു മണമുണ്ട്… ചെമ്പകപ്പൂവിന്റെ മണം…. ഒരു പെർഫ്യുമിനും നൽകാൻ കഴിയാത്തത്ര സുഗന്ധദായകമായ ചെമ്പകത്തിന്റെ മണം…. അതാസ്വദിക്കാൻ മാത്രമായി ഞാനവളെ ചുറ്റി പറ്റി നടക്കുമായിരുന്നു….

പക്ഷെ ഇപ്പോൾ ആ സുഗന്ധം അവളിൽ നിന്നും നഷ്ടപ്പെട്ട പോലെ… എനിക്കെന്തോ വല്ലാത്ത വിഷമം തോന്നി…

“ഇതീന്നാ എന്നും ചെമ്പകം കൊണ്ടരാറ്.”

അവളാ മരം ചൂണ്ടി എന്നോട് അഭിമാനത്തോടെ പറഞ്ഞു….

“ഞാമ്പോയി പൊട്ടിച്ചോണ്ട് തരാട്ടോ..”

“എനിക്ക് വേണ്ടെടാ നീ പൊട്ടിച്ചു എട്ത്തോ.”

ഞാൻ പോയി കൈ നിറച്ചും ചെമ്പകം പൊട്ടിച്ചു കൊണ്ടുചെന്നു….. അവള് ഒന്ന് മാത്രം എടുത്തു

“നല്ല മണാല്ലേ??”

“മം. നീ ക്ലാസ്സീ കൊണ്ടോന്നു കുട്യോൾക്ക് കൊട്ത്തു കഴ്ഞ്ഞാലും നിന്ക്കും ചെമ്പകത്തിന്റെ മണാ..”

“അതൊക്കെ മണ്ക്കാ ചെക്കൻ?? അതിനൊക്കൊരു സൂത്രപ്പണിണ്ട് ചെക്കാ.. കണ്ണടച്ചാ കാണിച്ചരാം..”

ഞാൻ കണ്ണ് ഇറുക്കി അടക്കുന്ന പോലെ അഭിനയിച്ചു ഒരിത്തിരി തുറന്ന് അവളെ ഒളിച്ചു നോക്കി.

“ഞാൻ പറേണ വരെ കണ്ണ് തുറക്കല്ലേട്ടാ”

എന്നെ ഒരുവട്ടം നോക്കിയ ശേഷം അവൾ ചുരിദാർ കഴുത്തിനടുത്ത് അൽപ്പം അകത്തി ഒരു ചെമ്പകം അകത്തേക്ക് ഇട്ടു..

“ഇനി കണ്ണ് തുറന്നോടാ.. ഇത്ത് ര്യേരം കഴ്ഞ്ഞേ മണം വരുള്ളൂ..”

Updated: September 7, 2021 — 1:32 pm

32 Comments

  1. Superb excellent story please continue ❤❤❤

    1. ഇന്ന് വരും ബ്രോ.. നെക്സ്റ്റ് പാർട്ട്.. ?

  2. ?????

  3. കൈലാസനാഥൻ

    ആദ്യഭാഗം സീരിയസ് ആയിരുന്നു എങ്കിലും നർമ്മവും ഉണ്ടായിരുന്നു. ഏട്ടത്തി അവിടെ നിറഞ്ഞു നിന്നു . ഈ ഭാഗത്ത് നീരജും ഇന്ദുവും തമ്മിലുള്ള ബാല്യകാലത്തെ കുറുമ്പുകളും ചേഷ്ടകളും ഒക്കെ രസകരവും ആയിരുന്നു.

    പഠന വിഷയങ്ങളിൽ മികവുള്ള ആൺകുട്ടികൾക്ക് മറ്റ് പല വിഷയങ്ങളിലും അറിവില്ല എന്ന നഗ്ന സത്യവും ആ അറിവുകൾ ഇന്ദുവിൽ നിന്നും നേടുന്നതും ചെമ്പകപ്പൂവിന്റെ മണം ശരീരത്തിനുണ്ടാകുന്നതും ഒക്കെ വിവരിച്ചത് വളരെ മനോഹരം തന്നെ ആയിരുന്നു. പത്താം ക്ലാസിൽ പരീക്ഷയ്ക്ക് മാർക്ക് കൂടുതൽ കിട്ടിയതിന് ഉമ്മ കൊടുക്കാൻ സാധിച്ചതും ചതഞ്ഞരഞ്ഞ ചെമ്പകപ്പൂവ് തിരികെ കൊടുത്തതും ഒക്കെ നർമ്മവും നാണവും ഒരേ പോലെ ജനിപ്പിച്ചു. അതിന്റെ കാരണം എന്താണെന്ന് വച്ചാൽ ഗതകാല സമരണകൾ ഉണർത്തി ബാല്യത്തിലേക്ക് തിരികെ പോയി എന്നതാണ് സത്യം അതേ പോലെ തുടക്കം മുതൽ ഒടുക്കം വരെ ചുണ്ടിൽ ഒരു ഗൂഢസ്മിതത്തോടെയാണ് വായിച്ച് തീർത്തത്. നല്ലൊരു വായനാനുഭവവും മനസിന് സന്തോഷമായിരിക്കാൻ സാധിപ്പിച്ചതിലും അഭിനന്ദനങ്ങൾ.

    1. ബ്രോ….

      എന്റെ ലൈഫ് നടക്കുന്ന അതേ കാലഘട്ടം… അതേ ഓർമ്മകൾ ഒക്കെ ചേർത്താണ് കഥ… അത് കൊണ്ടാവും അങ്ങനെ ഒരു ഫീൽ… അല്ലാതെ വലിയ കഴിവ് ഒന്നും അല്ല….

      പിന്നെ, കുറച്ചു അന്ന് കൊതിച്ചിട്ടും നടക്കാതെ പോയത്തും ????

      ബാക്കിയും വായിക്കുമല്ലോ….

  4. Bro njan ethu vayichu aniku enii anthagum anuu alojichittu oru pidiyumilla….

    1. ബാക്കി മൊത്തോം വായിക്കെന്നെ…. ഇന്ന് വരും മിക്കവാറും നെക്സ്റ്റ് പാർട്ട്

  5. kk യിൽവായിച്‌ ഒന്ന് കരഞ്ഞതാ അതോണ്ട് ഇനി വയ്യ ഇന്ദു ഉണ്ടാവും എന്നും മനസ്സിൽ അവളുടെ പ്രണയവും

    1. കരയെ?? അയ്യേ….

  6. Pravasiyude story ???

    1. പ്രവാസി തന്നെയല്ലേ ഇത് ???

    2. കോപ്പിയടി ആണ് മാഷേ ?

  7. ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….

    ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…

    1. മ്യാൻ… കുറെ എഡിറ്റ്‌ ചെയ്തു… ഇനി പാടാണ്…ടൈം പോരാ

  8. ❤️❤️?❤️❤️

  9. ❦︎❀ചെമ്പരത്തി ❀❦︎

    വായിച്ചു കഴിഞ്ഞപ്പോൾ, ശരീരത്തിനാകില്ലെങ്കിലും മനസ്സ് ഏറെ കാതം പിന്നോട്ട് സഞ്ചരിച്ചു…. ആ സ്കൂൾ കാലഘട്ടത്തിലേക്ക്……
    സ്നേഹവും വെറുപ്പും നൊമ്പരങ്ങളും സന്തോഷങ്ങളും എല്ലാം കൊണ്ട് ഇഴ നെയ്തു നിർമ്മിച്ചെടുത്ത ആ സുവർണ കാലത്തിലേക്ക്……

    ഒരായിരം സ്നേഹം മാൻ…..

    ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ???????❤❤❤❤❤??

    1. മ്യാനെ… ഇഷ്ടം…. പണ്ടത്തെ കാലം… എന്റെ സ്കൂൾ ലൈഫ് ആണ് എഴുതിയേക്കുന്നെ….

      ഇഷ്ടം maan ♥️

      വയറു നെറച്ചും ഇഷ്ടം… ???

  10. Ithu ee siteil vanna oru katha aanallo. Kathapatrangal ella onnu thanne.

    1. ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….

      ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…

      1. ഇനി പറ്റൂല…. വേറെ ഒന്നും അല്ല maan… ടൈം ഇല്ല എഡിറ്റ്‌ ചെയ്യാൻ അതാണ്…. കുറെ കുറച്ചു ആണ് സീൻസ്

    2. ഇവിടെ അല്ല അവിടെ ??

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. വിശ്വനാഥ്

    ????????

Comments are closed.