?ഹൃദയബന്ധം? 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 172

“ഇല്ല. ചേച്ചി ചെല്ലാൻ നോക്ക്.”

“വാതില് പൂട്ടിക്കോ.”

എന്നും ചേച്ചി പോകുമ്പോ ഞാൻ വാതില് അകത്തൂന്ന് പൂട്ടും. വാതിലും പൂട്ടി പൂജാമുറിയിൽ കേറി പ്രാർത്ഥിച്ചു. പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ ഇനിയും അവള് വരരുതേ എന്ന്!

?Ulagame agasivappil aanadhe
Unadhu naanam sindhiye
Uravae adhile naan vasipadhal
Naan un azhaginile
Deivam unargiren
Undhan aruginile
Ennai unarugiren?

ഫോൺ അടിച്ചു. പപ്പു ആയിരിക്കും. ഇന്നാണല്ലോ ആ കമ്പനീ പോണ്ടേ! നോക്കുമ്പോ
വിചാരിച്ചത് പോലെ പപ്പു തന്നെയാ.

“അഹ് പറയടാ.”

“എടാ ഞാൻ പറഞ്ഞ കമ്പനിയില് നാളപ്പോയ പോരെ??”

“എന്ത് പറ്റിടാ??”

“ഒന്നും പറയണ്ട കുഞ്ഞമ്മ സ്റ്റെപ്പിന്ന് വന്ന് വീണു. കാണാൻ പോവാ, അച്ഛനുണ്ട്. എന്നാലും ഞാനില്ലാണ്ട് വരില്ലാന്നും പറഞ്ഞ് നിക്കുവാ ഈ അമ്മ.”

“അത് സാരല്ല. നമ്മക്ക് എന്നാ നാളെ പോവാം.”

“ശെരിടാ. ഞാൻ വിളിക്കാം.”

അവൻ ഫോൺ വച്ചു. ഫോണുണ്ടെലും ആ സംഭവത്തിന് ശേഷം പിന്നെ വാട്സപ്പോ ഫേസ്ബുക്കോ ഇൻസ്റ്റയോ ഒന്നും എടുക്കാറില്ല. പിന്നെ വിചാരിച്ചു വല്ലോ സിനിമയും കാണാന്ന്. എന്നും ടിവി ഇടും പക്ഷെ പണ്ടത്തെ പോലെ ഒരു പരിപാടിയും ആസ്വദിക്കാൻ പറ്റില്ലായിരുന്നു. കോമഡി കണ്ട ചിരിക്കില്ല. കരച്ചില് വന്ന കരയില്ല. ഒരു വികാരവും ഇല്ല. എല്ലാ പരിപാടിയും ബോറാ. അല്ല ബോറായി തോന്നാ. എന്നെത്തേയും പോലെ ഇന്നും ടിവി ഇട്ടു. കുറെ ചാനൽ മാറ്റി മാറ്റി നോക്കി. ഒന്നും അങ്ങോട്ട് പിടിക്കുന്നില്ല. ഏഷ്യാനെറ്റ് പ്ലസ് ഇട്ടപ്പോ മുകേഷേട്ടന്റെ ഒരു സിനിമ. സാധാരണ ലാലേട്ടൻ മമ്മൂക്കാ ഫാൻസ് അല്ലെ എന്റെ കാര്യത്തിൽ അങ്ങനല്ല. എനിക്കിഷ്ടം മുകേഷേട്ടനെയാ. മുകേഷേട്ടന്റെ പടങ്ങള് എപ്പൊ വന്നാലും കാണും പ്രതേകിച്ച് പണ്ടത്തെ പടങ്ങൾ. എന്തോ ആസ്വദിക്കാൻ പറ്റില്ലാന്ന് അറിഞ്ഞിട്ടും ഇരുന്നങ്ങ് കണ്ടു. ആ സിനിമയിൽ ജയറാമേട്ടനും ഉണ്ടായിരുന്നു. ഓരോ രംഗം കാണും തോറും ഹൃദയം കൂടുതലായി ഇടിക്കാൻ തുടങ്ങി. ക്ലൈമാക്സോട് അടുത്തപ്പോ അറിയാണ്ട് കണ്ണ് നനഞ്ഞു. ഇത്രയും നേരം ആര് വരരുതെ എന്ന് പ്രാർത്ഥിച്ചോ സിനിമ തീർന്നപ്പോ അയാളെ തന്നെ കാണാൻ മനസ്സ് ആഗ്രഹിച്ചു. എന്തിനാ ഞാനവളെ പേടിച്ചേ?? എന്തിനാ എന്നെ ഉപദ്രവിക്കാണ്ട് പോകാൻ പറഞ്ഞേ?? അവളെന്നെ ഉപദ്രവിച്ചോ?? അവളെന്നെ പേടിപ്പിച്ചോ?? എന്റെ ഈ ജീവൻ നിലനിൽക്കാൻ കാരണമേ അവളല്ലേ?? ഇനിയെനിക്ക് അവളെ കാണാൻ പറ്റോ?? ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ. Plz ഒന്ന് വന്നൂടെ തെറ്റ് പറ്റിപ്പോയി. നെഞ്ചിൽ കൈ വച്ച് എന്റെ ഹൃദയത്തോട് അല്ല അവളുടെ ഹൃദയത്തോട് ഞാൻ ചോദിച്ചു. തല കുമ്പിട്ടിരുന്ന് കരയാൻ മാത്രേ എനിക്കായുള്ളൂ.

“മാഷേ……”

വിളിയോടൊപ്പം ഒരു കൈ എന്റെ തോളിൽ പതിഞ്ഞു. കരയുന്നതിനിടയിലും ചുണ്ടിൽ ചിരി വന്ന് നിറഞ്ഞു. തല പൊക്കി കണ്ണുനീര് തുടച്ചു. തോളിൽ വച്ച കൈ മറ്റാണ്ട് തന്നെ അവളെന്നോടൊപ്പം ഇരുന്നു.

“ഞാൻ പേടിപ്പിച്ചോ??”

നിറഞ്ഞ പുഞ്ചിരിയോടെ അവൾ തിരക്കി. കണ്ണീര് തുടച്ച് ചിരിച്ചുകൊണ്ട് ഞാൻ ഇല്ല എന്നര്ഥത്തിൽ തലയാട്ടി.

“Sorry.”

“എന്തിന്??”

“ഞാൻ ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞതിന്.”

14 Comments

  1. ബാക്കി . എവിടെ

  2. Bro idintte baki iduoo.
    Kuree ayi vannon nookunnu ?

  3. Bro bakki ഇവിടെ കുറെ അയല്ലോ….

  4. Bro adutha part eppo varum…..

  5. ചേട്ടോ ? ഈ 2 ഭാഗവും kk യിൽ വായിച്ചിരുന്നു. അതിന് ശേഷം തുടർന്ന് കണ്ടില്ല. വരും എന്ന് തന്നെ ആയിരുന്നു പ്രതീക്ഷിച്ചിരുന്നത് കണ്ടില്ല. സാരമില്ല ഇതിൽ വന്നാലോ ഒരിക്കൽ കുടി വായിക്കാമ്മ് ?. തുടർന്നും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ❤❤❤

  6. ഈ രണ്ടുപാർട്ടും kkയിൽ വായിച്ചതാരുന്നു… അടുത്ത പാർട്ട്‌ എപ്പോൾ വരും…

  7. ❥︎????? ꫝ? ʀ❥︎

    അതേ kk ൽ ഇട്ടത് ആണ്. പിന്നിതിലോട്ട് മാറി. ഇവിടെ വായിക്കാത്ത ഒരുപാട് പേരുണ്ട്. അവർക്കായ ഇട്ടെ. സൗകര്യം ഉള്ളോര് വായിച്ച മതി. ഞാനരേയും നിര്ബന്ധിക്കുന്നില്ല. പിന്നടുത്ത part അത് എപ്പോ ഇടണം എന്നൊന്നും ഞാൻ തീരുമാനിച്ചിട്ടില്ല. എപ്പഴേലും ഇടും.

    1. Kalipp anallo

  8. നല്ലവനായ ഉണ്ണി

    ഈ കഥ വരാൻ വേണ്ടി wait ചെയുവാരുന്നു bro… 2 part അവിടെ വായിച്ചതാ… ബാക്കി ഇവിടെ ആയിരിക്കും അല്ലെ… മതി കട്ട waiting ആണ്… പെട്ടന്ന് തരണേ ബാക്കി

  9. പൊന്നു മാഷേ ഇത് ഞാൻ kk ലും ഇതിലും ഒരുപാട് തവണ വായിച്ചു.ഇതിന് ബാക്കി ഉണ്ടോ? ?

  10. Ethu nerathey vannathu alllee…bro next part eduuu…..

  11. Ith onuu vanathalla

Comments are closed.