ആദ്യാനുരാഗം 2 [Hyper Maax] 134

Views : 3903

ആദ്യാനുരാഗം 3

Author :Hyper Maax

[ Previous Part ]

 

 

അങ്ങനെ അവളെ കണ്ടുപിടിക്കാം എന്നു പറഞ്ഞുകൊണ്ട്  ആൽബിൻ പോയപ്പോൾ അപ്പോൾ പിന്നെ അവിടെ ഇരിക്കുവാന് എനിക്കും ഒരു മൂഡില്ലായിരുന്നു.

അങ്ങനെ ഈ സംഭവം നടക്കുന്നത് ഒരു വെള്ളിയാഴ്ചയായിരുന്നു അവൾ ഒരു തികഞ്ഞ ഈശ്വര ഭക്ത ആയിരുന്നു എന്ന് എനിക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. കാരണം അന്ന് പോകുവാൻ നേരം കൂട്ടത്തിലുള്ള ഒരു പെൺകുട്ടി അശ്വതി എന്നൊരു പേര് അവളെ വിളിക്കുന്ന ഞാൻ ശ്രദ്ധിച്ചു. കാണുമ്പോൾ ഒരു ഹിന്ദു ഒരു പെൺകുട്ടിയുടെ ലുക്കും ഉണ്ട്.

പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ  വല്ലപ്പോഴും വിശേഷ ദിവസങ്ങളിൽ മാത്രം അമ്പലത്തിൽ പൊയ്ക്കൊണ്ടിരുന്ന ഞാൻ പിന്നീടങ്ങോട്ട് അമ്പലങ്ങളിലെ നിത്യസന്ദർശകനായി. കർപ്പൂരം ചന്ദനം എന്നിവയുടെ സുഗന്ധങ്ങളും ആൽ മരച്ചുവട്ടിൽ ഇരിക്കുമ്പോൾ ഉള്ള തണുത്തകാറ്റ് എല്ലാം എനിക്ക് പ്രിയങ്കരം ആയി മാറുകയായിരുന്നു. അപ്പോഴും ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന ആ നീല കണ്ണുകൾ മാത്രം എനിക്ക് കണ്ടെത്താനായില്ല.

എന്നാലും പ്രതീക്ഷ കൈവിടാൻ മാത്രം ഞങ്ങൾ ഒരുക്കമല്ലായിരുന്നു. പള്ളിയിൽ പോലും പോകാത്ത ആൾബിയും എൻറെ കൂടെ അമ്പലങ്ങളിൽ വന്നുതുടങ്ങി.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി ദിവസങ്ങൾ 3 ആഴ്ചകളായി പിന്നിട്ടു. പതിയെ പതിയെ ആ പെൺകുട്ടിയെ കണ്ടു മുട്ടുമോ എന്ന സംശയങ്ങൾ എൻറെ മനസ്സിൽ വളർന്നു തുടങ്ങിയിരുന്നു.  എങ്കിലും പ്രതീക്ഷ കൈവിടാൻ ഞങ്ങൾ ഒരുക്കമല്ലായിരുന്നു.

അങ്ങനെ ഓരോന്ന് ആലോചിച്ച് കിടന്ന് അപ്പോഴാണ്  ഞാൻ ഫോണിൽ ആൽബിയെ വിളിച്ചു. നാളെ  ഭഗവതികുന്ന് ദേവി ക്ഷേത്രത്തിൽ പോകണം എന്നു പറഞ്ഞു നാളെ ഞായർ ആയതുകൊണ്ട് അവൾ വരുവാൻ സാധ്യതയുണ്ട് അതുകൊണ്ട് തന്നെ ആറു മണിക്ക് മുൻപായി അവിടെ എത്തണം എന്ന് അവനോട് ഞാൻ ഉറപ്പിച്ചു പറഞ്ഞു.

നാളത്തെ കാര്യം ആലോചിച്ചു കിടന്നതിനാൽ ആയിരിക്കണം നിദ്രയിൽ പതിയെ അവളുടെ മുഖം എനിക്ക് തെളിഞ്ഞു വന്നിരുന്നു ആ കണ്ണുകൾ ശക്തിയായിരുന്നു എന്നെ വല്ലാതെ മോഹിപ്പിച്ചത്.

ഞായർ ഞങ്ങളുടെ ടെക്സ്റ്റൈൽസ് അവധിയായതിനാൽ അച്ഛനും അമ്മയും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. രാവിലെ 5 മണിക്ക് തന്നെ എഴുന്നേറ്റു ആൽബിയെ വിളിച്ചു  അതിന് ശേഷം കുളിയും കഴിഞ്ഞ് ഡ്രസ്സ് ഇടാൻ നേരമാണ്  ഞാൻ ലൈറ്റ് ഗ്രീൻ ഷർട്ട് കണ്ടത്. ആ ഷർട്ട് കണ്ടതും എനിക്ക് അവളെ ആയിരുന്നു ഓർമ്മവന്നത്.   കാരണം ഞാൻ അന്ന് അവൾക്ക് സെലക്ട് ചെയ്തു കൊടുത്തത്  ഇതേ നിറമുള്ള ചുരിദാർ ആയിരുന്നു. പൊതുവേ കടും നിറത്തിലുള്ള ഷർട്ടുകൾ ആയിരുന്നു എന്നും എനിക്ക് പ്രിയപ്പെട്ടത്  എന്നാൽ ഇന്ന് മാത്രം അതിന് ചെറിയൊരു മാറ്റം വന്നു. ആ ഷർട്ടിന് ചേർന്നൊരു മുണ്ടും ഉടുത്ത് ചെരിപ്പിട്ട് ബൈക്കിൽ അടുത്തെത്തിയപ്പോൾ അൽബിയും വന്നു .

ഞങ്ങൾ എപ്പോഴും പുറത്തു പോകുമ്പോൾ എക്സ്ചേഞ്ച് ചെയ്ത് ആയിരുന്നു ബൈക് ഓടിച്ചിരുന്നത്. എന്നാല് ഇന്ന് എനിക്ക് ഒരു മൂഡ് തോന്നിയില്ല. ഞാൻ അവൻ്റെ പുറകിൽ കയറി.

“” എന്ത് പറ്റിയെടാ അവളെ കാണാതെ ഇരിക്കുന്നതിൻ്റെ ആണോ ഒരു മൂഡ് ഓഫ്? “”. അതും പറഞ്ഞുകൊണ്ട് അവൻ ബൈക് സ്റ്റാർട്ട് ചെയ്ത് അമ്പലം ലക്ഷ്യമാക്കി നീങ്ങി.
അവൻ്റെ ആ ചോദ്യത്തിന് ചെറിയ നിശബ്ദതക്ക് ശേഷം ആണ് ഞാൻ മറുപടി നൽകിയത്.

“” എനിക്ക് അറിയില്ലെടാ ആദ്യം ആയിട്ട് ആണ് ഇങ്ങനെ. നീ ഒക്കെ പ്രേമം എന്ന് പറയുമ്പോൾ നിന്നെ കളിയാക്കിയിട്ടുണ്ട് കാരണം ഇതുവരെ ഒരു പെണ്ണും എന്നെ ഇങ്ങനെ സ്വാധീനിച്ചിട്ടില്ലാ.  പക്ഷേ എന്നാലും ഉടനെ തന്നെ എനിക്ക് അവളെ കാണാൻ സാധിക്കും എന്ന് എൻ്റെ മനസ്സ് പറയുന്നു. “”.

സംസാരത്തിനിടയിൽ അമ്പലത്തിൽ എത്തിയത് ഞാൻ അറിഞ്ഞിരുന്നില്ലാ. ബൈക്ക് പാർക്ക് ചെയ്തതിനു ശേഷം പുറത്തു നിന്ന് തൊഴുതു. എന്നിട്ട് ഷർട്ട് ഊരി കയ്യിൽ പിടിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജിമ്മിലെ സന്ധർശകർ ആയിരുന്നതിനാൽ അതിൻ്റെ മാറ്റങ്ങൾ ഞങ്ങളുടെ ശരീരത്ത് കാണുവാൻ സാധിക്കുമായിരുന്നു. എൻറെ കഴുത്തിൽ ഒരു രുദ്രാക്ഷ മാല മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആൽബിയുടെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണ കുരിശുമല വീട്ടിൽ നിന്ന് തന്നെ അവൻ ഊരി വെച്ചിരുന്നു.

ദേവിയെ മനസ്സിൽ ധ്യാനിച്ച് പടിയിൽ തൊട്ടു തൊഴുതു അകത്തേക്ക് നോക്കുമ്പോൾ ഞാൻ കണ്ടത് അവളെ ആയിരുന്നു. എനിക്ക് എൻ്റെ കണ്ണുകളെ തന്നെ വിശ്വസിക്കാൻ സാധിച്ചില്ല.

Recent Stories

The Author

Hyper madmax

9 Comments

  1. Any updates ❓

  2. പേജ് കൂട്ടിയെഴുതാൻശ്രമിക്കുക.. 💖💖💖💖💖

  3. കുഞ്ഞുണ്ണി

    Page കളുടെ എണ്ണം ഒരുപാട് കൂടിപ്പോയി…. ശേ….
    ഇത്രേം page ഒന്നും എഴുതരുത് കേട്ടോ… 🤞🙏

    1. Parnj parnj 3 page therinna koodi illandakala🙆

  4. ❤️❤️❤️❤️

  5. Ennalum aval evda poy❓
    Waiting for next part ❤️❕

  6. വിശ്വനാഥ്

    🌹🌹🌹🌹🌹🌹

    1. ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com