?ഹൃദയബന്ധം? 2 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 172

“ആ സിനിമയിലേ കഥ പോലെ തന്നെയാ., ഒന്ന് രണ്ട്‌ ആഗ്രഹങ്ങൾ ഉണ്ട്. പിന്നെ ഒരേ സ്ഥലത്ത് ആക്‌സിഡന്റ് ആയി കിടന്ന നമ്മളെങ്ങനെയാ പിരിഞ്ഞേന്ന് അറിയണം. എന്റെ കൂടെ നിക്കോ അപ്പു??”

ഞാനവള്ടെ കൈകളിൽ പിടിച്ചു. എന്റെ കണ്ണിലൂടെ സമ്മതം അറിയിച്ചു. അവളെന്റെ തോളിലേക്ക് തല ചായ്ച്ചു.

“സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല അപ്പു എന്നെ സഹായിക്കൂന്ന്.”

“ഞാൻ പറഞ്ഞല്ലോ ആദ്യം നിന്നെ പേടി മാത്രം ആയിരുന്നു. ഇപ്പൊ നീയെന്റെ ആരക്കെയോ ആണ്. പറയ്യ്‌ എന്താന്ന് വച്ച പറയ്യ്‌ എന്റെ ഈ ഹൃദയചലനം നിക്കും വരെ അതെല്ലാം ഞാൻ നടത്തി തരും.”

“എനിക്ക് എന്റെ മാളൂട്ടിയെ പഠിപ്പിച്ചൊരു ഡോക്ടർ ആക്കണം.”

“ആരാ ഈ മാളൂട്ടി??”

അവളെന്റെ തോളിൽ നിന്ന് മുഖം അടർത്തി മാറ്റി.

“ഞാൻ തന്നെയാ!”

“എഹ്??”

“എന്റെ ഈ ഇടത് കവിളിലെ കാക്കപ്പുള്ളി കണ്ടോ??”

സത്യത്തിൽ അവൾ പറഞ്ഞപ്പളാ ഞാനത് ശ്രദ്ധിക്കുന്നെ തന്നെ. കുഞ്ചു എപ്പോളും പറയുമായിരുന്നു വേറെ ഒരു പെണ്ണിനേം നോക്കരുതെന്ന് നോക്കിയാ കണ്ണ് കുത്തി പൊട്ടിക്കൂന്ന്. അവളോടുള്ള ഇപ്പോഴും കെട്ടടങ്ങാത്ത സ്നേഹമാണ് ഒരു പെണ്ണിനേം നോക്കാൻ എന്നെ പ്രേരിപ്പിക്കാത്തെ!

“എന്റെ ഇടത് കവിളിലാ കാക്കപ്പുള്ളി. അവൾടെ വലത് കവിളിലും. അതല്ലാതെ ഞങ്ങള് തമ്മില് വേറൊരു വ്യത്യാസവും ഇല്ല. ഞാൻ തന്നെയാ അവള്. അവള് തന്നെയാ ഞാൻ.”

“ഓ ഇരട്ടകളാണല്ലേ??”

“Mm”

“മൂത്തത് ആരാ??”

“അമ്മ പറഞ്ഞ് കേട്ട അറിവേ ഉള്ളൂ. ആദ്യം പുറത്തേക്ക് വന്നത് ഞാനാ. അപ്പൊ ഞാനല്ലേ മൂത്തത്?? പക്ഷെ സംസാരത്തിലും കുറുമ്പിലുമൊക്കെ എന്നെക്കാൾ മൂത്തത് അവൾ തന്നെയാ. എന്റെ മാളൂട്ടി. വല്ലാണ്ട് miss ചെയ്യുന്നുണ്ട് അവളെ”

“അച്ചൂന് പോയി കണ്ടുടെ??”

“ഞാൻ പോയതാ. പക്ഷെ കാണാൻ പറ്റിലാ. വീട് വെളീന്ന് പൂട്ടിരുന്നു.”

“അതിനെന്താ അവര് എവിടായിരുന്നാലും ഞാൻ അച്ചൂന് കാണിച്ച് തരാം. പോരെ.”

“Mm. കൊതിയാവുവാ.”

“മാളൂട്ടിയെ മാത്രം കണ്ട മതിയോ?? അച്ഛനേം അമ്മയേം കാണണ്ടേ??”

“ഞങ്ങൾക്ക് 2 വയസ്സുള്ളപ്പോ അമ്മ മരിച്ചു. അമ്മ മരിച്ച് ഒരു വർഷം ആവുന്നെന് മുന്നേ അച്ഛനും. ഞങ്ങളെ പിന്നെ ചെറിയച്ഛനാ വളർത്തിയെ. അറിവ് വച്ചപ്പോ തന്നെ എല്ലാം ഞങ്ങളോട് ചെറിയച്ഛൻ പറഞ്ഞിരുന്നു. പിന്നെ ഞങ്ങടെ അച്ഛനും അമ്മയും എല്ലാം ചെറിയച്ഛനായി. കുസൃതിയും കുറുമ്പും സന്തോഷവും ആയി ഞങ്ങൾടെ വീട് സ്വർഗായിരുന്നു. അങ്ങനെയിരിക്കെ പെട്ടന്ന് ഞങ്ങൾക്കൊരു മോഹം ചെറിയച്ഛനെ കെട്ടിക്കുക. തലകുത്തി നിന്നിട്ടും ചെറിയച്ഛൻ സമ്മതിച്ചില്ല. പിന്നെ അറ്റകൈ പ്രയോഗം തന്നെ നടത്തി!”

“എന്താത്??”

“പട്ടിണി. രാവിലേം ഒന്നും തിന്നില്ല, ഉച്ചക്കും ഒന്നും തിന്നില്ല. വൈകിട്ട് ജോലി കഴിഞ്ഞ് ചെറിയച്ഛൻ വന്നപ്പോ ഒരുപാട് ചിത്ത പറഞ്ഞു. കല്യാണം കഴിച്ചില്ലേ പട്ടിണി കെടന്ന് ചാവൂന്ന് പറഞ്ഞപ്പോ ചെറിയച്ഛൻ കിഴടങ്ങി. ഒരുപാട് സന്തോഷായിരുന്നു ഞങ്ങൾക്ക്. പക്ഷെ അതിനും അധികകാല ആയുസ്സ് ഇല്ലായിരുന്നു. നല്ലൊരു ചെറിയമ്മയെ പ്രീതിക്ഷിച്ച ഞങ്ങൾക്ക് കിട്ടിയത് ഒരു താടകെയാ. ആദ്യദ്യം പാവായിരുന്നു. പിന്നെ പിന്നെ തനി സ്വഭാവം പുറത്തുകാണിച്ചു. ഞങ്ങളെ കൊണ്ട് ജോലി എടുപ്പിച്ച് സുഖിക്കുമായിരുന്നു ആ തള്ള.

14 Comments

  1. ബാക്കി . എവിടെ

  2. Bro idintte baki iduoo.
    Kuree ayi vannon nookunnu ?

  3. Bro bakki ഇവിടെ കുറെ അയല്ലോ….

  4. Bro adutha part eppo varum…..

  5. ചേട്ടോ ? ഈ 2 ഭാഗവും kk യിൽ വായിച്ചിരുന്നു. അതിന് ശേഷം തുടർന്ന് കണ്ടില്ല. വരും എന്ന് തന്നെ ആയിരുന്നു പ്രതീക്ഷിച്ചിരുന്നത് കണ്ടില്ല. സാരമില്ല ഇതിൽ വന്നാലോ ഒരിക്കൽ കുടി വായിക്കാമ്മ് ?. തുടർന്നും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ❤❤❤

  6. ഈ രണ്ടുപാർട്ടും kkയിൽ വായിച്ചതാരുന്നു… അടുത്ത പാർട്ട്‌ എപ്പോൾ വരും…

  7. ❥︎????? ꫝ? ʀ❥︎

    അതേ kk ൽ ഇട്ടത് ആണ്. പിന്നിതിലോട്ട് മാറി. ഇവിടെ വായിക്കാത്ത ഒരുപാട് പേരുണ്ട്. അവർക്കായ ഇട്ടെ. സൗകര്യം ഉള്ളോര് വായിച്ച മതി. ഞാനരേയും നിര്ബന്ധിക്കുന്നില്ല. പിന്നടുത്ത part അത് എപ്പോ ഇടണം എന്നൊന്നും ഞാൻ തീരുമാനിച്ചിട്ടില്ല. എപ്പഴേലും ഇടും.

    1. Kalipp anallo

  8. നല്ലവനായ ഉണ്ണി

    ഈ കഥ വരാൻ വേണ്ടി wait ചെയുവാരുന്നു bro… 2 part അവിടെ വായിച്ചതാ… ബാക്കി ഇവിടെ ആയിരിക്കും അല്ലെ… മതി കട്ട waiting ആണ്… പെട്ടന്ന് തരണേ ബാക്കി

  9. പൊന്നു മാഷേ ഇത് ഞാൻ kk ലും ഇതിലും ഒരുപാട് തവണ വായിച്ചു.ഇതിന് ബാക്കി ഉണ്ടോ? ?

  10. Ethu nerathey vannathu alllee…bro next part eduuu…..

  11. Ith onuu vanathalla

Comments are closed.