അണവ് -04 [മാലാഖയെ പ്രണയിച്ച ജിന്ന്] 110

Views : 2196

അണവ് 4

Author :മാലാഖയെ പ്രണയിച്ച ജിന്ന്

[ Previous Part ]

 

ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു…. ഒരു പ്രാവശ്യം എഴുതിയ ഭാഗങ്ങൾ കയ്യിൽ നിന്നും പോയി…. അങ്ങനെ എഴുതാനുള്ള മൂടും പോയി… ദേഷ്യത്തെക്കാൾ ഉപരി സങ്കടം ആണ് തോന്നിയെ.

മൂന്ന് പാർട്ടുകളോളം എന്റെ കയ്യിൽ നിന്നും മിസ്സായത്..പാതിവഴിയിൽ നിർത്താൻ തോന്നീല.. വീണ്ടും ഒരു ശ്രമം… വല്യ സംഭവങ്ങൾ ഉണ്ടാവില്ല, ഒരു സാധാരണ കഥയാണ്.

വായിക്കുക. അഭിപ്രായം പറയുക 😍

 

തുടരുന്നു…

 

“അമ്മേ…. ഞങ്ങൾ എത്തീട്ടോ….

 

 

 

 

“കിടന്ന് കാറല്ല ചെക്കാ…. ഞാൻ ഇവിടെ തന്നെയുണ്ട്…

 

 

 

 

“ഹിഹിഹി….

 

 

 

അമ്മയുടെ മറുപടിയിൽ ചിന്നു വായ്പൊത്തി ചിരിച്ചതാ…. എന്റെ ഒരൊറ്റ നോട്ടത്തിൽ ആ ചിരിയും പെട്ടന്ന് തന്നെ നിന്നു.

 

 

 

 

“അമ്മേ…..

 

 

 

 

 

“നീ പോടാ ചെള്ള് ചെക്കാ….. വാ.. അമ്മേ….. ഹ….. ശോഭയും ഉണ്ടായിരുന്നോ…..

 

 

 

 

 

എനിക്കുള്ളത് തന്നതിന് ശേഷമാണ് എന്റെ കൂടെ വന്ന അച്ഛമ്മയെയും മാമിയെയും അമ്മ കാണുന്നത്.

 

 

 

 

 

വീണ്ടും പ്ലിങ്ങി….

എന്നെ ഇട്ട് വാരൽ ആണ് പോരാളിയുടെ മെയിൻ പണി…. സത്യം പറഞ്ഞാൽ ആളിത്തിരി സൈക്കോ ആണ്…. മറ്റുള്ളവരുടെ മുന്നിൽ വെച്ചാണെങ്കിൽ എന്നെ അങ്ങ് യമപുരിയിലേക്ക് എടുക്കേണ്ട താമസമെ ഉണ്ടാവൂ….

 

 

 

 

 

ഇപ്രാവശ്യം എന്തായാലും ആ ചിരി. ഇണ്ടായില്ല….. എന്റെ ഒരു പവറേ….

ചിന്നുവിനെയാട്ടോ ഉദ്ദേശിച്ചത്.

 

 

 

“വാ കയറി ഇരിക്ക്…. മോളെ ചിന്നു പോയി എല്ലാവർക്കും വെള്ളം കൊണ്ട് കൊടുക്ക്….

മാതശ്രീയുടെ ശബ്ദം

 

 

 

 

സത്യം പറഞ്ഞാൽ ഞാൻ ചിന്നുവിന്റെ വീട്ടിൽ ആണോ ഉള്ളത്. വെറുതെ ചുറ്റിനും നോക്കി….”ഏയ്‌ അല്ല “….. ഇത് എന്റെ വീട് തന്നെയാ…. അമ്മയുടെയും ചിന്നുവിന്റെയും സംസാരവും പ്രവർത്തിയും കണ്ടാൽ ഇടയ്ക്ക് എനിക്ക് തന്നെ സംശയം വരാറുണ്ട്.

ഞാൻ ഇപ്പോൾ ഏത് വീട്ടിലാണ് ഉള്ളതെന്ന്…..

 

 

 

ആഹ്…! ഭാവി മരുമകൾ അല്ലെ…. ചാക്കിലാക്കുന്നുണ്ടാവും….

 

 

 

“നീ എന്ത് ഇല്ല എന്നാ പറഞ്ഞെ…..

 

 

 

“എന്ത്…..?

ദൈവമേ…. ഞാൻ മനസ്സിൽ പറഞ്ഞതെങ്ങനെ അമ്മ മാനത്തു കണ്ടു….?

 

 

 

 

“അല്ല, തനിയെ പിറുപിറുക്കുന്നത് കൊണ്ട് ചോദിച്ചതാ….

 

 

 

Recent Stories

The Author

MALAKHAYE PRANAYICHA JINN

5 Comments

  1. ❤💖💖💖

  2. karutha irulum pradeekshikkunnu bro

  3. Nice❕
    Waiting for next part ❤️

  4. Nice bro. Comedyil ninnum actionilek ethiyallo

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com