?പാരസൈറ്റ് ബംഗ്ലാവ് ?[M.N. കാർത്തികേയൻ] 166

സേതുബന്ധനം 5 കഴിവതും 2 ആഴ്ചക്കുള്ളിൽ തരാം. അതു വരെ നിങ്ങൾക്ക് എന്നെ ഓർക്കാൻ ഒരു ചെറുകഥ സമ്മാനിക്കുന്നു. ലൈക്കും കമന്റും ഒക്കെ തരണം. കുറച്ചു പ്രശ്നങ്ങൾ ഉണ്ട്.അതാണ് കഥകൾ ഒക്കെ ഡിലേയ് ആവുന്നത്. ഒരുപാട് കഥകൾ വായിക്കാനും കമെന്റ് ഇടാനും ഉണ്ട്. സമയം ഇല്ലാത്തത് കൊണ്ടാണ് എല്ലാരും ക്ഷമിക്കണം. സമയം പോലെ വായിച്ചു അഭിപ്രായങ്ങൾ അറിയിക്കാം. കൊറേ തിരക്കുകൾ ഉണ്ട്. ക്ഷമിക്കുക.അപ്പൊ ആരംഭിക്കാം.

—————————————————–

 

” സർ…. അശ്വിൻ സാർ… ”

 

എന്തോ ആലോചനയിൽ മുഴുകിയിരുന്ന അവൻ മെല്ലെ ഡ്രൈവറിലേക്ക് ദൃഷ്ടി പായിച്ചു.

 

“സാർ സ്ഥലമെത്തി. ഇതാണ് സാർ പറഞ്ഞ സ്ഥലം.”

 

“താൻ വണ്ടി അകത്തേക്ക് എടുക്ക്. ഇതെന്താ പുറത്തു നിർത്തിയിരിക്കുന്നത്”

 

“സാറേ… പറയുന്നത് കൊണ്ടൊന്നും തോന്നരുത്. ഇത് പ്രേതനിലയമാണ്. ഇവിടെ പേയും പിശാചും ഒക്കെയുണ്ട്.”

ഒരു ചെറു പുഞ്ചിരി മാത്രം നൽകി അശ്വിൻ തന്റെ ബാഗുകൾ വണ്ടിയിൽ നിന്നും ഇറക്കി. ഡ്രൈവർക്ക് പൈസയും കൊടുത്തു അവൻ തിരിഞ്ഞു നടന്നു. പാരസൈറ്റ് ബംഗ്ലാവ് എന്ന പേര് എഴുതിയ മാർബിൾ ഫലകം വൈകുന്നേരത്തെ ഇളം സൂര്യ പ്രകാശമേറ്റ് തിളങ്ങി.

ഇവിടം മൊത്തം വൃത്തിയാക്കി സൂക്ഷിച്ചിരിക്കുകയാണെന്നാണ് ഇതിന്റെ മുൻ ഉടമസ്ഥൻ അവനോട് പറഞ്ഞത്. അശ്വിന്റെ കണ്ണുകൾ ബംഗ്ലാവിന്റെ മൂലകൾ തോറും സഞ്ചരിച്ചു. പെയിന്റ് ഒക്കെയടിച്ചു ഭംഗിയാക്കിയിട്ടുണ്ട്. ഉള്ളിലേക്ക് കയറിയ അവൻ തന്റെ ലഗേജസ് എല്ലാം ഒരു മുറിയിൽ ഒതുക്കി.

ബാത്റൂമിലെ ചൂട് വെള്ളത്തിൽ ഒന്നു കുളിച്ച ശേഷം ഡ്രെസ്സ് ഒക്കെ മാറ്റി കട്ടിലിൽ കിടന്നു. എന്തോ ഓർത്തെന്ന പോലെ എഴുന്നേറ്റ അവൻ തന്റെ ബാഗ് തുറന്നു ഒരു കുടുംബ ഫോട്ടോ എടുത്തു വെളിയിലേക്ക് വെച്ചു. അച്ഛനും അമ്മയും നടുക്ക് അയാളും. ആ ഫോട്ടോയിലേക്ക് പാഞ്ഞിറങ്ങിയ കണ്ണുകളിൽ നിന്നും കണ്ണീരുതിർന്നു വീണു കൊണ്ടിരുന്നു.

 

അയാൾ എന്തൊക്കെയോ ഓർത്തു കട്ടിലിൽ മലർന്നു കിടന്നു. ഒരുപാട് കഴിഞ്ഞു ഒന്നുറങ്ങിയെഴുന്നേറ്റപ്പോൾ ചുറ്റും ഇരുട്ട് വീണിരുന്നു. ചുവരിലെ ക്ളോക്ക് സമയം 8 ആയെന്ന സൂചന നൽകി ശബ്‌ദിച്ചു.

അശ്വിൻ ബാഗിൽ നിന്നും ഡയറിയെടുത്തു എന്തെല്ലാമോ എഴുതി തുടങ്ങി. പിന്നെ കുറച്ചു നേരം എന്തൊക്കയോ ഡോക്യൂമെന്റ്‌സ് ഒക്കെ വെരിഫൈ ചെയ്തു കൊണ്ടിരുന്നു. അടുക്കളയിൽ സാധനങ്ങൾ ഒക്കെ ഉണ്ടായിരുന്നു.

ഇവിടെ കാര്യങ്ങൾ നോക്കി നടത്തിയിരുന്ന ആളെ കൊണ്ട് വാങ്ങി വെയ്പ്പിച്ചത് ആണ്. അവൻ ആഹാരം ഒക്കെ ഉണ്ടാക്കി കഴിച്ചു. സ്വന്തം കൈപ്പുണ്യം അളക്കുന്ന രീതി അവനില്ലായിരുന്നു. ഒരുപക്ഷേ ഒരുപാട് നാളത്തെ സ്വയം പാചകം അവനെ അങ്ങനെ ശീലിപ്പിച്ചത് ആവാം.

 

എല്ലാം കഴിഞ്ഞു വന്ന് ക്ളോക്കിലേക്ക് നോക്കി. സമയം പതിനൊന്നു കടന്നിരുന്നു. വൈകുന്നേരം ഉറങ്ങിയത് കൊണ്ടാവാം. അവന് ഉറക്കം വന്നില്ല. മെല്ലെ പുറത്തേക്ക് നോക്കിയപ്പോൾ നിലാവിൽ അവിടമാകെ ഒരു പ്രത്യേക സൗന്ദര്യം അവനു തോന്നി. വാതിലും പൂട്ടി പുറത്തെക്ക് അവൻ ഇറങ്ങി നടന്നു.

കുറച്ചു മുന്നോട്ട് നടന്നപ്പോൾ സൈഡിൽ ഒരു ആല്മരവും അതിനോട് ചേർന്നു ഒരു ഇടിഞ്ഞു പൊളിയാറായ കെട്ടിടവും അവൻ കണ്ടു. ആൽത്തറയിൽ ചുമ്മാ ഇരുന്ന് അവൻ തന്റെ പഴയ ഓർമകൾ അയവിറക്കി

പെട്ടെന്ന് പുറകിൽ നിന്നും അവന്റെ തോളിൽ ഒരു കൈ പതിഞ്ഞു. ഞെട്ടി തിരിഞ്ഞ അവൻ കണ്ടത് ഒരു സുന്ദരിയായ യുവതിയെ ആണ്. അവൾ തന്റെ പാൽ പല്ലുകൾ കാണിച്ചു ചിരിച്ചു. പരിചിതമല്ലാത്ത മുഖമാണെങ്കിൽ കൂടി അവനും ഒരു ചിരി സമ്മാനിച്ചു.

 

“സാറാണല്ലേ ബംഗ്ളാവ് വാങ്ങിയ ആൾ ”

 

“അതേ.. നിങ്ങൾ ആരാ…..” അവന്റെ ചോദിച്ചു.

 

“ഞാൻ ഇവിടെ അടുത്തു താമസിക്കുന്നതാ. ഇവിടെ ഒരു ചായക്കട കണ്ടില്ലേ. അതു ഞങ്ങടെയാ.”

 

“ആ… കുട്ടി എന്താ ഈ അസമയത്ത് ഈ വഴിക്ക് ”

 

“അച്ഛന് വീട്ടിൽ വന്നപ്പോൾ കട അടച്ചില്ലയിരുന്നോ എന്നൊരു സംശയം എന്നെ അത് നോക്കാൻ പറഞ്ഞു വിട്ടതാ”

 

“ആ.. ഒറ്റക്ക് വരാൻ പേടിയില്ലേ”

“എന്തിനു… ഇതെന്റെ നാടല്ലേ സാറേ. അതിരിക്കട്ടെ സർഎന്താ ഈ രാത്രിയിൽ”

 

“ഞാൻ ചുമ്മാ ഇവിടെ ഒക്കെ ഒന്നു കാണാൻ വേണ്ടി”

 

“സാറേ ഇതൊക്കെ പ്രേതത്തിനും ഭൂതത്തിനും പേര് കേട്ട സ്ഥലമാ.. പേടിയില്ലേ..”

 

“എന്തിനു… എനിക്ക് ഇതിലൊന്നും വിശ്വാസമില്ല. അതുമല്ല എന്തെങ്കിലും നഷ്ടപ്പെടാൻ ഉള്ളവന് മാത്രമേ പേടിക്കേണ്ട കാര്യമുള്ളു. എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല.”

 

“അതെന്താ. സാറിന്റെ കുടുംബമൊക്കെ”

 

“കുടുംബം എന്നു പറയാൻ ഉണ്ടായിരുന്ന അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ എന്നെ വിട്ട് പോയി.” അവന്റെ ദുഃഖത്തോടെയുള്ള മറുപടി അവൾ ഇമ വെട്ടാതെ നോക്കി നിന്നു.

 

“സർ എന്തിനാ ഇങ്ങോട്ട് വന്നത്. ”

 

“അതോ അവരൊക്കെ പോയി. ഇനിയെനിക്ക് അവിടെ ആരുമില്ല. ഉള്ളതെല്ലാം വിറ്റ് പറക്കി ഞാൻ ബംഗ്ലാവ് വാങ്ങി. അവിടെ എന്തെങ്കിലും ടൂറിസ്റ്റ് റിസോർട്ട് ഒക്കെ ആക്കാം. ഇവിടെ ആണെങ്കിൽ ടൂറിസ്റ്റ്കളെ ആകർഷിക്കാൻ പറ്റിയ സ്ഥലമാണ്. ”

 

“അല്ല ചോദിക്കാൻ വിട്ടു എന്താ സാറിന്റെ പേര്”

 

“എന്റെ പേര് അശ്വിൻ. സാർ എന്നൊന്നും കുട്ടി വിളിക്കണ്ട. അടുപ്പം ഉള്ളവർ അച്ചു, അച്ചുവേട്ടൻ എന്നൊക്കെയാണ് എന്നെ വിളിക്കാറ്. താനും അങ്ങനെ വിളിച്ചാൽ മതി”

 

“ഓ വിളിക്കാല്ലോ. സാറും എന്നെ താൻ കുട്ടി എന്നൊന്നും വിളിച്ചു ബുദ്ധിമുട്ടണ്ട. എന്റെ പേര് സാവിത്രി.”

 

അൽപസമയം കൊണ്ട് തന്നെ അവർ സംസാരിച്ചു നല്ലവണ്ണം അടുത്തു. ചിരിച്ചു കളിച്ചു ഇരുന്ന അവരെ ഞെട്ടിച്ചു കൊണ്ടു ഒരു ഇടിവെട്ടി. മഴ പൊടിയാൻ തുടങ്ങിയതോടെ അവൾ അശ്വിന്റെ കയ്യും പിടിച്ചു ആ കെട്ടിടത്തിനുള്ളിലേക്ക് ഓടി കയറി.

കെട്ടിടത്തിനുള്ളിലേക്ക് കയറി ഒരു മൂല ചേർന്നു അവർ രണ്ടു പേരും നിന്നു. ശക്തമായി വീശിയടിക്കുന്ന കാറ്റിൽ അവളുടെ മുടികൾ പാറി പറന്നു. അവളുടെ കണ്ണുകളിലേക്ക് തന്റെ കണ്ണുകൾ ആകർഷിക്കപ്പെടുന്നത് അശ്വിൻ അറിഞ്ഞു. അവളും അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി.

അവളുടെ കണ്ണുകളിൽ ഒരു കുസൃതിത്തരം മിന്നി മറഞ്ഞു. അവളുടെ ചുണ്ടുകൾ അവനിലേക്ക് അടുത്തു. ഇരുവരുടെയും ശ്വാസം പരസ്പരം മുഖത്ത് ഏൽക്കുന്നുണ്ട്. പെട്ടെന്ന് അവൻ തല തിരിച്ച് ദീർഘമായി ശ്വസിച്ചു.

 

“എന്താ എന്തു പറ്റി. ” അവൾ ചോദിച്ചു.

 

“അത്.. അത് എനിക്ക് പറ്റില്ല. സ്വന്തം എന്നു പറയാൻ ആരുമില്ലാത്തവൻ ആണ്. ആ ഞാൻ ഈ കാണിക്കുന്നത് അതിമോഹം ആവാം. എനിക്ക് നിന്നെ കല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ട്. അത് വരെ ഒരു നോട്ടം കൊണ്ടു പോലും നിന്നെ കളങ്കപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ പ്രണയം സ്വീകരിക്കാമോ”

 

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവന്റെ മാറിലേക്ക് ചാഞ്ഞു കിടന്നു അവൾ തേങ്ങി. പതിയെ തോളിൽ തട്ടി ആശ്വസിപ്പിച്ച അവൻ അവളെ പിടിച്ചുയർത്തി മുഖത്തേക്ക് നോക്കി. അവളുടെ മുഖം നാണത്താൽ ചുവക്കുന്നത് അവൻ നിലാവെളിച്ചത്തിൽ നോക്കി നിന്നു. മുഖം മാറ്റി കളഞ്ഞ അവൾ ചിരിച്ചു കൊണ്ട് തിരിഞ്ഞു നിന്നു.

“മഴ തോർന്നു. പോകണ്ടേ”

 

“പോണോ”

 

“മ്മ് വേണം. ആരെങ്കിലും തിരക്കി വരും”

 

“എനിക്ക് ഒരു ആഗ്രഹമുണ്ട്”

 

“എന്ത് ആഗ്രഹം.”

 

“എന്നെ… എന്നെ ആ നെഞ്ചിൽ കിടത്തി ഒന്നുറക്കാമോ”

 

“അതിനെന്താ. വാ….”

 

അവൻ തറയിൽ കിടന്നു അവളെ തന്റെ നെഞ്ചിലേക്ക് ക്ഷണിച്ചു. മുഖം അവന്റെ മാറിൽ പൂഴ്ത്തി കൊണ്ട് അവളും കിടന്നു.

“സാർ…… സാർ…..” ആരോ തട്ടി വിളിക്കുന്നത് കേട്ടു കൊണ്ടാണ് അവൻ എഴുന്നേറ്റത്. മെല്ലെ കണ്ണു തുറന്ന അവൻ കാണുന്നത് തന്റെ ചുറ്റും കൂടി നിൽക്കുന്ന പത്തിരുപത് ആൾക്കാരെയാണ്. അവന്റെ നോട്ടം ആദ്യം പോയത് നെഞ്ചിലേക്കാണ്.

 

ഭാഗ്യം അവൾ ഇല്ല. എപ്പോഴാണ് അവൾ എഴുന്നേറ്റ് പോയത്. എന്നോടൊന്നു പറഞ്ഞിട്ട് പോകമായിരുന്നു. അവൻ ചിന്തിച്ചു.

 

“സാർ സാർ എന്താ ഇവിടെ കിടക്കുന്നത്”

 

“ഞാൻ ഇന്നലെ രാത്രി ചുമ്മാ നടക്കാൻ ഇറങ്ങിയിട്ട് ഇവിടെ കിടന്നു അങ്ങു ഉറങ്ങിപ്പോയി. അതാ..”

 

“ഹോ.. സാറിനു എന്തോ ഭാഗ്യമുണ്ട്
സാറേ രാത്രി ഇറങ്ങി നടക്കരുത്. ഇവിടെ പ്രേതങ്ങളുടെ ശല്യമൊക്കെ ഉള്ളതാണ്. ചാവാതെ രക്ഷപ്പെട്ടത് സാറിന്റെ ഭാഗ്യം. അതും ഈ വീട്ടിൽ കിടന്നിട്ടും സാറിന്റെ ജീവൻ പോയില്ല എന്നത് തന്നെ മഹാഭാഗ്യം” ചായകടക്കാരൻ പറഞ്ഞു.

 

“ഹഹഹഹ്ഹ… എന്തൊക്കെയാ നിങ്ങൾ ഈ പറയുന്നത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആരെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ. ഓരോരോ മണ്ടത്തരങ്ങൾ. അത്രക്ക് പേടിയുള്ള ആൾ എന്തിനാ ഇന്നലെ രാത്രി മോളെ കട നോക്കാൻ പറഞ്ഞു വിട്ടത്. അവളെ ഞാൻ കണ്ടിരുന്നല്ലോ.”

“എന്റെ മോളെയോ. അവളെ ഞാൻ പറഞ്ഞൊന്നും വിട്ടില്ലല്ലോ. സാറിനു ആൾ തെറ്റിയത് ആകും”

 

“അല്ലന്നെ.. ഞാൻ കണ്ടു ഇന്നലെ അവളോട്‌ സംസാരിക്കുകയും ചെയ്തു. അവളാണ് പറഞ്ഞത് തന്റെ മോളാണെന്നു”

 

“ടീ മീനാക്ഷി ഇങ്ങു വന്നേ….”
അയാൾ പിറകിൽ നിന്നും ഒരു പെണ്കുട്ടിയെ പിടിച്ചു മുന്നിലേക് നിർത്തി.

 

“ഈ സാർ പറയുന്നത് സത്യമാണോ. നീ ഇന്നലെ ഇങ്ങേരെ കണ്ടിരുന്നോ ”

 

” ഇല്ല അച്ഛാ. ഞാൻ ഇയാളെ ആദ്യമായി കാണുവാ.” ആ കുട്ടി പറഞ്ഞു.

 

” അയ്യോ ഇതല്ല നിങ്ങടെ മൂത്ത മോൾ. അവളെയാ ഞാൻ കണ്ടത്” അവൻ പറഞ്ഞു.

 

“മൂത്ത മോളോ .. ഏത് മൂത്ത മോൾ… എനിക്കാകെ ഇവൾ മാത്രമേ മകൾ ആയിട്ടുള്ളു. സാറിനു ആൾ മാറിയതാവും”

 

“അല്ലന്നെ…. അവൾ പറഞ്ഞല്ലോ നിങ്ങടെ മോൾ ആണെന്ന്. പേരും പറഞ്ഞു. സാവിത്രി എന്ന്”

എല്ലാരും ഒരു നിമിഷം ഞെട്ടി.

 

“എന്താ പേര് പറഞ്ഞത്”

 

“സാവിത്രി.. അങ്ങനെയാണ് ആ കുട്ടി പറഞ്ഞത്”

അയാൾ തന്റെ വിറയ്ക്കുന്ന വിരലുകൾ ആ പൊളിയാറായ കെട്ടിടത്തിനുള്ളിലേക്ക് ചൂണ്ടി കൊണ്ട് ചോദിച്ചു.

 

“ആ ഫോട്ടോയിൽ ഉള്ള ആൾ ആണോ എന്ന് നോക്കിക്കേ…”

ചുമരിലെ ചിത്രത്തിലേക് നോക്കിയ അവന്റെ കണ്ണുകൾ വിടർന്നു.

 

“അതേ… അവൾ തന്നെ.. ഇന്നലെ എന്നോട് സംസാരിച്ചിട്ടാണ് പോയത്. തന്റെ മകൾ ആണെന്നാണല്ലോ പറഞ്ഞത്. അവരുടെ ഫോട്ടോ എന്താ ഇവിടെ”

 

“ഇത് അവളുടെ വീടാണ്. ”

 

“ആഹാ.. സ്വന്തം വീട് ആയിരുന്നോ. എന്നിട്ട് എന്നോട് അതിനെപ്പറ്റി പറഞ്ഞില്ലല്ലോ. ചിലപ്പോൾ സർപ്രൈസ് ആവട്ടെ എന്നു കരുതിയാവും അല്ലെ..”

“ഇതാണ് സാവിത്രി. അഞ്ചു പേരാൽ ബലാത്സംഗം ചെയ്യപ്പെട്ടു മരിച്ച പെണ്കുട്ടി. അന്ന് മുതൽ രാത്രി സഞ്ചാരികളായ പുരുഷന്മാരെ അവൾ വരുതിയിലാക്കി കൊള്ളാറുണ്ട്. സാറിന്റെ എന്തോ ഭാഗ്യത്താൽ രക്ഷപ്പെട്ടത് എന്നു കരുതിയാൽ മതി. ആദ്യമായി ആണ് ഒരാളെ അവൾ കൊല്ലാതെ വിടുന്നത്”

 

കേട്ട വാർത്ത വിശ്വസിക്കാൻ കഴിയാതെ കുറച്ചു നേരം അവൻ അവിടെ തന്നെ ഇരുന്നു. അല്പം കഴിഞ്ഞു എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ അവൻ അവിടെ നിന്നും എഴുന്നേറ്റ് നടന്നു.

അവൾക്ക് എന്നോട് തോന്നിയ പ്രണയം ആകും ചിലപ്പോൾ എന്റെ മരണത്തെ തടഞ്ഞു നിർത്തിയത്. പ്രണയം മരണത്തെയും തോല്പിക്കും. അവൻ ചിന്തിച്ചു.

പാരസൈറ്റ് ബംഗ്ലാവിലേക്ക് അന്ന് കയറിപ്പോയ അയാളുടെ ശവം ആണ് പിറ്റേന്ന് നാട്ടുകാർ കണ്ടത്. ഞരമ്പ് മുറിച്ചുള്ള ആത്മഹത്യയായിരുന്നു. ശവം എടുത്തു കൊണ്ട് പോയ പൊലീസുകരെയും കൂടെ നിന്ന ജനങ്ങളെയും നോക്കി ചിരിച്ചു കൊണ്ട് ആ ആൽത്തറയിൽ സാവിത്രിക്കൊപ്പം അശ്വിനും ഉണ്ടായിരുന്നു.

 

 

[ശുഭം…………]

 

 

അഭിപ്രായങ്ങൾ അറിയിക്കുക. ലൈക്ക് തരിക.

സ്നേഹപൂർവ്വം

നിങ്ങടെ സ്വന്തം

കാർത്തി

 

 

 

38 Comments

  1. ❤️?❤️?

  2. ഋഷി ഭൃഗു റീലോഡെഡ്

    കിടുക്കി മുതലാളീ…???
    കിടുക്കന്‍ ഐറ്റം… ???

    “പ്രണയം മരണത്തെയും തോല്പിക്കും.” ???
    ആരും പരാജയപ്പെടുന്നില്ല മുതലാളീ…
    ഒന്നു കൊടുത്തപ്പോ വേറൊന്ന് കിട്ടിയില്ലേ… ???

    പ്രേതത്തിന്റെ പേര് മാത്രം ഒരു കല്ലുകടി ക്ലീഷേയുള്ളൂ…???
    അടുത്ത പ്രാവശ്യം ഒരു കിടുക്കാച്ചി പേരിടണം മ്മടെ താത്രിക്കുട്ടീക്… ???
    ഐഫോണും ഹെഡ്സെറ്റുമുള്ള ഒരു ഹൈടെക് പ്രേതത്തിനെ എന്നു കാണുമോ എന്തോ…???

  3. കാർത്തി,
    ചെറിയ കഥാതന്തുവിനെ അതിമനോഹരമായി എഴുതി, അയാളുടെ ഉള്ളിലെ നന്മയെ അവൾക്കിഷ്ടമായി, സൂപ്പർ… ആശംസകൾ…

  4. നിരീക്ഷകൻ

    കുറച്ച് ചുണ്ണാമ്പ് കൂടി കയ്യിൽ കരുതേണ്ടതായിരുന്നു’ എന്നാൽ രണ്ട് പേർക്കും മുറുക്കി ചവച്ച് അടുത്ത ഇരയേയും കാത്തിരിക്കാമായിരുന്നു

  5. രാഹുൽ പിവി

    നല്ലൊരു കുഞ്ഞിക്കഥ.ഒരുപാട് ഇഷ്ടമായി ?

    ഒരു മനുഷ്യ- പ്രേത പ്രണയം ചെറുതായിട്ട് ആഗ്രഹിച്ചു

    മരണത്തിലൂടെ ആണെങ്കിലും അച്ചു സാവിത്രിയുമായി ഒന്നിച്ചല്ലോ.അത് മതി

    ഒരു പ്രതികാരം ചെയ്യുന്ന രീതിയിൽ ഒരു ഭാഗം കൂടെ പ്രതീക്ഷിച്ചോട്ടെ ??

  6. ????????

    ♥️♥️♥️♥️♥️♥️♥️

  7. മനോഹരം

  8. മനോഹരമായ രചന..മികച്ചൊരു പ്രേമയത്തെ വളരെ നന്നായി അവതരിപ്പിച്ചു..നല്ല ഒഴുക്കോടെ വായിച്ചു.. ആശംസകൾ കാർത്തി??

  9. അപ്രതീക്ഷിതമായ ക്ലൈമാക്സ് ജീവനുള്ള അശ്വിനും പ്രേതവും കൂടി ചേർന്ന് പ്രതികാരവും പ്രണയവും ഒക്കെ പ്രതീക്ഷിച്ചു

  10. കൊള്ളമട, നന്നായിട്ടുണ്ട്. എന്തൊക്കെയോ പറയണം എന്നുണ്ട് കിട്ടുന്നില്ല. ❤️

  11. കഥ വളരെ നന്നായിട്ടുണ്ട് സഹോ … ഇഷ്ടപ്പെട്ടു . നല്ല എഴുത്ത് . വായിച്ച് തീർന്നതറിഞ്ഞില്ല . സ്നേഹത്തോടെ ???

  12. ഇപോഴാ സമയം കിട്ടിയത്. മനോഹരം ആയി.
    ചുരുങ്ങിയ വാക്കുകളിൽ അടിപൊളി ആയി അവതരിപ്പിച്ചു ❤️. ഇതാണ് ചിലർ പറയുന്നത് ജീവൻ കൊടുത്തും സ്നേഹിക്കും എന്ന് ?.

  13. മനോഹരം???

  14. ഏട്ടാ കഥ നന്നായി… കുറഞ്ഞ വാക്കുകൾക്കുള്ളിൽ എല്ലാം കാട്ടിത്തന്നു… ❤❤❤

  15. Ɒ?ᙢ⚈Ƞ Ҡ???‐??

    കാർത്തി ഏട്ടാ…. നല്ല കഥ… ഒരുപാട് ഇഷ്ട്ടായി….

    പക്ഷെ കുറച്ചുകൂടെ വൈകി നീട്ടി എഴുതി തന്നാൽ മതിയായിരുന്നു…
    ഇല്ലെങ്കിലും നന്നായിട്ടുണ്ട്…

    സ്നേഹം മാത്രം???

    Dk

  16. അദ്വൈത്

    ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല എൻഗേയ്ജിങ് ആയ കഥ.
    ❤️❤️❤️

  17. എന്റെ പൊന്നേ… എന്താ പറയുക..

    രാത്രിയിൽ ഒരുവളെ ഒറ്റക്ക് കിട്ടിയിട്ടും… തന്റെ ഉള്ളിലെ നന്മ ആശ്വനെ അതിൽ നിന്നും പിന്തിരിച്ചു…

    ആ നന്മ കൊണ്ട് മാത്രം അവൾ അവനിൽ അനുരാഗ യായി…

    അവളെ കൂടെ കൂട്ടാൻ ആശ്വൻ ജീവിതവും അവസാനിപ്പിച്ചു…

    നല്ല.. കഥ…

    പെണ്ണിനെ ബഹുമാനിക്കുന്നവനെ.. പെണ്ണും ബഹുമാനിക്കും ✌️✌️✌️✌️????

    Mn.. ഇഷ്ട്ടപെട്ടു ???

    1. M.N. കാർത്തികേയൻ

      താങ്ക്സ് മച്ചൂ. ഇങ്ങടെ കഥ ഉൾപ്പടെ കൊറേ പെൻഡിങ്ങിൽ ഉണ്ട്.എല്ലാം സമയം കിട്ടുമ്പോൾ വായിച്ചു പറയാം

        1. ഇവിടെ എന്തിനാ ഒരു കയ്യടി ??

          1. Kathakku കൈയടി കൊടുത്തതാണ് ?

    2. Athippol പെണ്ണിന്റെ prethamayalum ബഹുമാനിക്കും…????

      1. ഞാനും ✌️✌️✌️✌️

  18. വായിച്ചു.,.,.
    ഇഷ്ടപ്പെട്ടു.,.,.,അവസാനം ഒന്നുകൂടി മോടിപിടിപ്പിക്കാമായിരുന്നു,..എന്ന് തോന്നി.,,
    അതല്ലാതെയും നന്നായിരുന്നു,..,.
    സ്നേഹം.,.,
    ??

    1. M.N. കാർത്തികേയൻ

      ആ ബെസ്റ്റ്. ചത്തിട്ടില്ല എന്നറിയിക്കാൻ അര മണിക്കൂറിൽ തട്ടി കൂട്ടിയ സാധനം ആണ്. മറ്റത് ഇനിയെപ്പോ എഴുതാൻ പറ്റുമോ ആവോ

      1. അരമണിക്കൂർ കൊണ്ട് ഇത്രക്ക് നന്നായി എഴുതാൻ കഴിയും എങ്കിൽ ഒന്നുകൂടി മെനക്കെട്ടിരുന്നാൽ കഥകൾ എല്ലാം തകർത്തു വാരാമല്ലോ.,.,.

    1. M.N. കാർത്തികേയൻ

      ????

    1. M.N. കാർത്തികേയൻ

      ????

      1. പൊളിച്ചു കാർത്തി ???

        1. M.N. കാർത്തികേയൻ

          താങ്ക്സ് ടാ മുത്തേ

    1. M.N. കാർത്തികേയൻ

      ????

  19. M.N. കാർത്തികേയൻ

    ??????

    1. 1st എനിക്കാണ്. Auther നെ കൂട്ടൂല ?

      1. പോട്ടെ സാരമില്ല…???

      2. M.N. കാർത്തികേയൻ

        നീ എടുത്തോ എനിക്ക് വേണ്ട,?

Comments are closed.