നിർമ്മാല്യം 3 [അപ്പൂസ്] 2450

Views : 48544

രണ്ടു പിരീഡ് കഴിഞ്ഞുള്ള ഇന്റർവെൽ ടൈമിൽ ബുക്കെടുത്തു ബാഗിലേക്ക് തിരുകി തിരിഞ്ഞു കൊണ്ടു എണീറ്റതും തൊട്ടു മുൻപിൽ ഋതു..

“കഴ്ഞാ കോമെഴ്സിലേക്ക് ഒള്ള വായ്നോട്ടം?? ”

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിൽകുമ്പോൾ എന്റെ ഹാർട്ട്ബീറ്റ് ഉയർത്തികൊണ്ട് എന്റെ അരികിൽ ഇരിക്കാനുള്ള ശ്രമത്തിലാണ് അവൾ

നിർമാല്യം 3

Nirmallyam Part 3 | Author : Pravasi

[ Previous Part ]

“അയ്ന്ന്…. ഞാന്…. അങ്ട് നോക്കാന്ന് ആരാ പർഞ്ഞെ??”

അവളെന്നെ നോക്കാതെ നിർമലിനെ നോക്കി പറഞ്ഞു..

“ഡാ ഒന്ന് മാറി രിക്ക്യോ?? ഒര് സീക്രട്ട് ചോയ്ക്ക്യാനാ..”

റിതൂനെ പോലെ ഗ്ലാമർ ഉള്ള ഒരു പെണ്ണ് റിക്വസ്റ്റ് ചെയ്താ ഏത് പയ്യനാ കേൾക്കാത്തേ.. അവൻ ആ നിമിഷം മാറി.

എനിക്കാണേൽ ഇന്നലത്തെ അവളുടെ സ്വഭാവം ഓർക്കുമ്പോൾ ചെറിയ പേടി ഒക്കെ ഉണ്ട്താനും… അത് പുറമെ കാണിക്കാതെ ഞാൻ അവൾക്കായി അല്പം സ്ഥലം ഒതുങ്ങി നീങ്ങിയപ്പോൾ അവളെന്റെ അടുത്ത് ഇരുന്നു..

“അന്ന്ട്ട്?? എന്ത് പർഞ്ഞു അഞ്ജന??”

“എന്ത്??”

“നിന്റട്ത്ത് ഉച്ചക്ക് വന്ന അഞ്ജന?? അന്നട്ട് എന്താ പർഞേന്ന്??”

“അയ്ന് നിൻക്ക് എങ്ങന്യാ മൻസിലായെ??”

“ഞാൻ കാല്ത്തെ ഇന്റർവെല്ലിന് എങ്ടാ പോയെന്നാ കര്ത്യേ?? ഞാനവ്ളോട് സംസാര്ച്ചോണ്ടാ അവ്ള് ഉച്ചക്ക് നിന്റട്ത്ത് വന്നേ.. അത് അർയാവ്ന്നോണ്ടാ നിന്നെ ഉച്ചക്ക് കൊണ്ടോവാഞ്ഞേ.. മൻസ്ലായോടാ പൊട്ടാ…”

അപ്പോൾ വിഷമം തോന്നി എങ്കിലും അവളോട് പറയാൻ അപ്പോൾ തോന്നിയത് അതല്ല….

“നീയാ… പക്ഷെ ഞാങ്കരുതീ…”

“എന്തൂറ്റ്?? നിന്നോട് പ്രേമാന്നാ??..”

അവളെന്റെ നേരെ തിരിഞ്ഞു കണ്ണിലേക്കു നോക്കിയാണ് ചോദിച്ചത്.. ആ കണ്ണുകളിൽ നോക്കാനാവാതെ എന്റെ മുഖം കുനിഞ്ഞു..

എന്റെ എല്ലാ പ്രശ്നങ്ങൾക്കും സൊല്യൂഷ്യൻ ആയി അഞ്ജന ഉണ്ടായിട്ട് കൂടി അത് കേട്ടപ്പോൾ എനിക്ക് സങ്കടമായി.. സങ്കടമായി എന്ന് പറഞ്ഞാൽ പോരാ… കണ്ണു നനയാനും മാത്രം സങ്കടം…

ഭാഗ്യം പോലെ അപ്പൊ ബെല്ലടിച്ചു.. ബെഞ്ചിലെ കുട്ടികൾ വന്നതോടെ അവളവളുടെ സീറ്റിലേക്ക് പോയി…

പക്ഷെ ആ പിരീഡ് ടീച്ചേഴ്സ് ആരും വന്നില്ല.. പകരം വീട്ടിലേക്ക് പോകാനുള്ള പെർമിഷൻ തന്നു..

പിള്ളേരൊക്കെ ഇറങ്ങാൻ നേരം ഋതു അടുത്ത് വന്നു മറ്റെന്തോ ശ്രദ്ധിക്കുന്നത് പോലെ നിന്ന് എന്നോട് മന്ത്രിച്ചു..

“പോവ്ല്ലേട്ടാ.. വേണേ ഒന്ന് ബാത്ത് റൂമീ പോണ പോലെ പോയി തിര്ച്ച് വാ..

ഞാനല്പം കൺഫ്യുസ്ഡ് ആയി ആലോചിച്ചു ഇരുന്നു.. അപ്പോളേക്കും മിക്കവാറും കുട്ടികൾ പോയി കഴിഞ്ഞു.. ആരോ വന്നു ചോദിക്കുന്നുണ്ട്…

“ഇറ്ങ്ണ്ല്യേടാ..”

“ഒന്ന് മുള്ളീട്ട് വരാടാ..”

Recent Stories

The Author

105 Comments

  1. പ്രവാസി ബ്രോ.. വായക്കാൻ വൈകി. അതിനു ക്ഷമ.പിന്നെ ഈ പാർട്ട് വളരെ ഇഷ്ടായി. ഋതു ആയുള്ള ഫ്രണ്ട്ഷിപ്പ്. പിന്നെ അഞ്ജലിയുമായുള്ള അവൻ്റെ പ്രേമം. ഒക്കെ ഇഷ്ടായി.അവസാനം അവൾ അങ്ങനെ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇനി എന്താ നടക്കാൻ പോകുന്നത് എന്ന് കണ്ടറിയാം. അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. പിന്നെ ഫ്രണ്ട്സ് തമ്മിൽ തുണ്ട് എഴുതി വിടുന്നത്.. അത് വയ്ച്ചപോ ഞാൻ പണ്ട് ക്ലാസിൻ്റെ ഇടയിൽ അങ്ങനെ ചെയ്യുമായിരുന്നു.. അതൊക്കെ ഓർത്ത് പോയി,😄

      1. ഞാനും.. എന്റെ പ്ലസ് റ്റു ഓർമകളിൽ നിന്നെഴുതിയറ്ഗ് ആണ് ഇത്…😍

    2. താങ്ക്സ് ഇന്ദുവേച്ചീ…(ചേച്ചീ എന്ന് തന്നേ വിളിക്കാം 🤪)

      ബൈ ദി ബൈ,, അടുത്ത പാർട്ട് അയച്ചു കഴിഞ്ഞു.. എന്ന് വരുമെന്ന് തമ്പുരാന് അറിയാം….

      സോ ഇഷ്ടം 😍♥️♥️😍

  2. വിഷ്ണു ⚡

    Kooi🙋

    1. 😍♥️♥️😍

  3. പ്രവാസി ബ്രോ,

    ഈ പാർടും അടിപൊളിയായിട്ടുണ്ട്.ഋതു ആരവും ആയി ഫ്രണ്ട്ഷിപ്പുണ്ടാക്കാനുണ്ടായ കാരണമൊക്കെ ഈ ഭാഗം വായിച്ചപോഴാണ് മനസ്സിലായത്. എന്തായാലും ഈ പാർട്ടും കിടിലം. അടുത്ത ഭാഗം അധികം വൈകാതെ തന്നെ തരുമെന്ന് പ്രതീക്ഷിക്കുന്നു.

    ഒത്തിരി സ്നേഹത്തോടെ
    KAVIN P S ❤️

    1. ഹായ് മാൻ…

      ഇഷ്ടം ബ്രോ ♥️😍😍♥️

      അടുത്ത പാർട്ട് അയച്ചിട്ട് ഉണ്ട്.. കുട്ടേട്ടൻ കനിയുമ്പോ വരും 😍♥️

  4. രാഹുൽ പിവി

    ആദ്യമേ ഇതങ്ങ് പിടി ❤️

    ഇതിന് മുൻപത്തെ ഭാഗം പോലെ ഇതും അതിമനോഹരം ആയി.എങ്കിലും 3 ഭാഗത്തിലും ചോദ്യചിഹ്നം ആയി നിൽക്കുന്നത് ഋതു ആണ്.അവളെ അങ്ങോട്ട് മനസിലാകുന്നില്ല🤗

    ഋതുവിന് ഇങ്ങനെ ഒരു പാസ്റ്റ് ഉണ്ടായിരുന്നു അല്ലെ.പക്ഷേ അവളുടെ പെരുമാറ്റം കണ്ടാൽ സഹോദരൻ ആയിട്ട് അല്ലെന്ന് തോന്നും.ചിലപ്പോൾ ഋതു നായികയായി ആദ്യമേ മനസ്സിൽ പ്രതിഷ്ഠിച്ചത് കൊണ്ട് തോന്നുന്നതും ആവാം💞💞💞💞💞

    അഞ്ജലി ഇത്ര പാവം പൂച്ചക്കുട്ടി ആണോ.പക്ഷേ സന്ധ്യ ആയുള്ള വർത്തമാനം കേട്ടിട്ട് അത്ര പാവം ആണെന്ന് തോന്നുന്നില്ല🤩🤩🤩

    ക്ലാസ്സിൽ പേപ്പറിലെ രഹസ്യം എഴുതുന്നത് എൻ്റെ ചെറുപ്പത്തിൽ ഞാനും ചെയ്തിട്ടുണ്ട്. അധ്യാപകരുടെ കണ്ണ് വെച്ചിട്ടുള്ള സംസാരം ഒക്കെ ഇപ്പൊ ഓർമ വരുന്നു. യാഹ് അതൊക്കെ ഒരു കാലം😍😍🌟🌟

    അഞ്ജലിയുടെ പുറകെ നടക്കുമ്പോൾ ശരിക്കും ഋതുവിനെ മിസ് ചെയ്യുന്നുണ്ട്. അവളെ തന്നെ ആരവ് പ്രേമിക്കുന്നത് കാണാൻ ആണ് ഞാൻ പ്രതീക്ഷിക്കുന്നത് 💕💕💕

    ഇനി ഋതു എന്തിനാണ് അവളുടെ പിറകെ പോകണ്ട എന്ന് പറഞ്ഞത് എന്നറിയാൻ കാത്തിരിക്കുന്നു.അവരുടെ സൗഹൃദത്തിൻ്റെ കൂടുതൽ തലങ്ങൾ കാണാൻ കാത്തിരിക്കുന്നു 🥰🥰🥰🥰

    1. തിരിച്ചും ♥️ മാൻ

      ഋതു എനിക്ക് തോന്നിയ പോലെ അങ് ഉണ്ടാക്കും … അവസാനം എല്ലാവരും കൂടെ തെറി വിളിക്കുന്ന വരെ🤪.. എന്തായാലും അവൾ തന്നേ ആണ് നായിക.. പിന്നെ പണ്ടത്തെ മലയാളം പടം അല്ലാലോ അവസാനം നായികയുണ് നായകനും ചേർന്നു ശുഭം എന്നെഴുതി കാട്ടാൻ…

      അവളുടെ പെരുമാറ്റം എന്താകും എന്ന് പാർട്ട് 5 ഇലെ അറിയൂ.. Part 4അയച്ചു..

      പിന്നെ തുണ്ട് എഴുതി വിടുന്നത് പണ്ട് ഞാനും ചെയ്യാറുള്ളതാ.. സത്യത്തിൽ പണ്ട് ഞാനൊക്കെ ചെയ്യുന്നതാ എഴുതി വിടുന്നതിൽ മെയിൻ..

      അഞ്ജലി അടുത്ത പാർട്ടിൽ തീരുമാനം ആവും

      അപ്പൊ കാണാം മാൻ…

      ഇഷ്ടം ♥️

  5. ഹോ ഈ മനുഷ്യൻ ചില സമയങ്ങളിൽ വല്ലാത്ത ഫീൽ ആണ് തരുന്നേ അടിപൊളി ആയിട്ടുണ്ട്‌. വേഗം അടുത്ത ഭാഗം എഴുതാൻ സാധിക്കട്ടെ

    1. താങ്ക്സ് മാൻ

      ഇഷ്ടം 😍♥️

  6. വായിച്ചു പ്രവാസി ബ്രൊ…നല്ല ഫ്ലോവിൽ അങ്ങ് കത്തിച്ചിട്ടുണ്ട്..ചില സീൻസൊക്കെ നല്ല മൂഡുണ്ടായിരുന്നു വായിക്കാൻ, സംഗതി വല്ലാതെ ലേറ്റ് ആവാതെ അടുത്ത ഭാഗം എഴുതൂ (തിരക്കുകൾ കഴിഞ്ഞു മതി )..

    1. താങ്ക്സ് മാൻ.. ഇഷ്ടം 😍♥️♥️😍

  7. അടിപൊളി

    1. താങ്ക്സ് ഡിയർ 😍♥️

  8. മല്ലു റീഡർ

    ഇച്ഛായ കഥ വന്നിട്ടു രണ്ടുമൂന്ന് ദിവസം ആയി എന്നറിയാം…..
    കുറച്ചു തിരക്കുകൾ ആയിരുന്നു അതാ വായിക്കാൻ വൈകിയേ….

    എന്തയാലും കൊതുന്റെയും ക്രിമിടേയും ബാക്കി വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു….💗💗💗💗

    1. No പ്രശ്നം മാൻ.. ടെക്ക് ഓൻ ടൈം… ഇഷ്ടം ബ്രോ 😍♥️

  9. പ്രവാസി മാചനെ നമ്മൾ ഒരു നാട്ടുകാര് ആണെന്ന് കഥ വായിച്ചപ്പോ മനസിലായി ഞാൻ ലാസ്റ്റ് പർട്ടിൽ പറഞ്ഞിരുന്നു

    1. Reply ഇപ്പോ കണ്ടൂ..

    2. 😍

      ദേ വീണ്ടും തൃശൂർ കാരൻ..

      ഞാൻ കണ്ടു പറഞ്ഞത്.. സെയിം സ്കൂളിൽ ആണ് നുമ്മ പഠിച്ചത് ബ്രോ 😍

      ഇഷ്ടം

      1. 10th eathu batch aanu

        1. പ്ലസ് വൺ ആണ് അവിടെ പഠിച്ചേ 2001♥️

  10. അണ്ണോ……
    ഇങ്ങടെ on going കഥ വായിക്കാൻ ചെറിയ വലിയ രീതിയിൽ പേടി ഇണ്ട്, എപ്പോഴാ ഇട്ടു പൊട്ടിക്കുക എന്നറിയില്ലല്ലോ…
    ഋതുനേം ചെക്കനേം ഒക്കെ ഉള്ളിലേക്കെടുത്തിട്ടു പിന്നെ ഒരു സെന്റി എങ്ങാനും തന്നാൽ പിന്നെ വല്ലാണ്ടായിപോവും.
    സ്ലാങ്ങും സംഭാഷണോം ഇത്രേം ഫീലിലും രസകരവുമായിട്ടു മനസ്സിൽ കേറ്റാൻ ഇങ്ങളെക്കൊണ്ടൊക്കെയെ പറ്റൂ….
    പാർട്ട് തകർത്തു, കഥ തുടങ്ങീത് സെന്റിലാണേലും അവസാനിക്കുമ്പോ ഹാപ്പി ആക്കി തരണം….
    അപേക്ഷ അല്ല ഭീസണി ആണ്👊👊👊❤

    1. ഹായ്…

      ഇങ്ങടെ കഥ എവിടെ മൻഷ്യാ..

      പിന്നെ ഇജ്ജ് ബേജാറ് ആബണ്ടാന്ന്.. എല്ലാം നുമ്മ ശരി ആക്കിത്തരാന്ന്.. ഇങ്ങള് വായിച്ചോളീ.. ക്‌ളൈമാക്‌സ് ഹാപ്പി ആക്കിക്കോളാൻ ഞാൻ

      ഇഷ്ടം maan♥️😍😍♥️

      1. എഴുതുന്നുണ്ട് അണ്ണാ പക്ഷെ പഴേപോലെ സ്പീഡ് കിട്ടുന്നില്ല…😥

        1. ഇജ്ജ് പൊളിക്ക് ബ്രോ.. പതിയെ ആയാലും തകർത്തു എഴുതണം 😍

  11. വിഷ്ണു ⚡

    പ്രവാസി♥️

    ഈ ഭാഗം ഒരുപാട് ഇഷ്ടമായി.കഴിഞ്ഞ രണ്ടു ഭാഗവും വായിച്ചതിൽ വച്ച് കൂടുതൽ എനിക്ക് ഇഷ്ടായത് ഈ ഭാഗമാണ്.ഈ ഋതു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അങ്ങോട്ട് കിട്ടുന്നില്ല.. ആദ്യം അവളുടെ അനിയൻ്റെ കാര്യം പറഞ്ഞപ്പോ അങ്ങനെ ആവും അവനെ കാണുന്നത് എന്ന് വിചാരിച്ചു.അങ്ങനെ വായിച്ച് അവസാനം വന്നപ്പോ ദേ അടുത്ത പണി😁.എന്നാലും അവനെ കൊണ്ട് ഉമ്മ വരെ കൊടുത്തിട്ട് അവളോട് കൂട്ട് വേണ്ട എന്ന് പറഞ്ഞത് എന്താണോ..

    പിന്നെ എനിക്ക് ഇപ്പൊ അജലിയെയും ഋതു വിനെയും ഇഷ്ടമാണ്.പിന്നെ വായിച്ചത് വച്ച് അഞ്ജലി ആയിട്ട് ഉള്ള സീൻ എല്ലാം നന്നായിരുന്നു പ്രത്യേകിച്ച് ആ ഉമ്മ😌 അഞ്ജലി അത്ര പാവത്താൻ അല്ലെന്ന് അവസാനം ഒക്കെ ആയപ്പോ മനസ്സിലായി😉.പക്ഷേ എനിക്ക് ഇത്തിരി ഇഷ്ടം കൂടുതൽ നമ്മുടെ ഋതുവിനോട് തന്നെയാണ്😍

    അപ്പോ അവസാനം അവള് അങ്ങനെ പറഞ്ഞത് എന്താണെന്ന് അറിയാൻ കാത്തിരിക്കുന്നു.അപ്പോ അടുത്ത ഭാഗം പെട്ടെന്ന് ഇങ്ങ് പോരട്ടെ..സ്നേഹത്തോടെ😍♥️

    1. മാൻ,

      ഋതുവിന്റെ ക്യാറക്ടർ അടുത്ത paart ഓട് കൂടി ക്ലിയർ ആവും എന്ന് കരുതാം..

      ഉമ്മ ഒക്കെ ചെക്കൻ വെക്കട്ടെ അത്വരെ 🤪🤪

      പിന്നെ അഞ്ജലി ഋതു ഒക്കെ നമുക്ക് കാണാം മാൻ.. പ്ലീസ് വെയിറ്റ് ട്ടിൽ നെക്സ്റ്റ് paart..

      പിന്നെ റെന്തുവാ..

      ബാക്കി നമുക്ക് കാണാം. മാൻ..

      ഇഷ്ടം 😍♥️♥️😍

  12. Complete aayittu vaayikkam bro..😍😍😁

    Otta irippil ingade story theerkkaanaan enikkishtam😊

    1. 😍♥️

      നോ പ്രശ്നം ബ്രോ..

      പേടി ആണല്ലേ..🤪

      1. Orikkalumilla..enikk aa feel otta iruppinu kittanam..😂😉😁

        Ingade otta story polm miss aakkiyittilla…😍😋😊

        Lub

        1. ലബ്ബ് യു മാൻ..😍😘

          ബട്ട് ഫീൽ ഓക്കേ കണക്കാ 🤪

  13. ശങ്കരഭക്തൻ

    പ്രവാസി ബ്രോ സത്യം പറഞ്ഞാൽ ഇങ്ങടെ കഥ എല്ലാം ഒരല്പം പേടിയോടെ ആണ് വായിക്കണേ അവസാനം ഈ കാലൻ കരയിപ്പിക്കുവോ എന്നാ പേടി… ഇപ്രാവശ്യം കൂടി ലാസ്റ്റ് കരയിച്ച ഇയ്യും ആയുള്ള കൂട്ടു വെട്ടും ഞാൻ ങാ… 😡

    ഋതു എന്തിനാ അവനെ അവോയ്ഡ് ചെയ്യണേ എന്നായിരുന്നു കഴിഞ്ഞ പാർട്ട്‌ തീർന്നപ്പോ ചിന്തിച്ചത്…. പക്ഷെ ഓൾ പാവം അഞ്‌ജലിനെ സെറ്റക്കി കൊടുക്കാൻ ഉള്ള സ്കീം ഓൺ ആകുവായിരുന്നു അല്ലെ വെറുതെ തെറ്റിദ്ധരിച്ചു….

    പിന്നെ ഓളുടെ ബ്രദറിന്റെ കാര്യം പറഞ്ഞ സീൻ, ഞാനും ആലോചിച്ചു എന്താ ഋതു ഇവനെ കണ്ട ഉടനെ കേറി കമ്പനി ആയതെന്നു.. പാവം തന്റെ നഷ്ടപ്പെട്ടു പോയ ബ്രദറിന്റെ സ്ഥാനത്ത ഓനെ കണ്ടതെന്നു പറയുമ്പോ ഒരു നോവ്…

    പിന്നീട് നമ്മടെ ചെക്കനും ഓന്റെ അനിയത്തിയും ആയുള്ള സീൻ സത്യം പറഞ്ഞ അതും ചില സമയത്തെ ഋതുവിന്റെ പെരുമാറ്റവും കാണുമ്പോൾ എനിക്ക് പഴയ ചില കാര്യങ്ങൾ ഓർമ വരും… പണ്ട് ഞാൻ ഒത്തിരി enjoy ചെയ്ത എന്നാൽ ഇപ്പൊ അതില്ലല്ലോ എന്ന് ഓർക്കുമ്പോ ഒത്തിരി വേദന നൽകുക്കുകയും ചെയ്യുന്ന ഇത്തിരി nalla ഓർമ്മകൾ സമ്മാനിച്ച സ്വന്തമല്ലെങ്കിലും സ്വന്തമായി മാറിയ ഒരു പെങ്ങളെ….

    പിന്നെ ഋതു ഓനെ ഉമ്മ വെക്കാൻ പറഞ്ഞു വിടണേ സീൻ… അതെന്ത് സീൻ ആണ് സെറ്റ് പോലും ആവണ്ടു ഓനോട് ഉമ്മ കൊടുക്കാൻ പറഞ്ഞു വിട്ടേക്കാണ് അതും പിറ്റേ ദിവസം തന്നെ ഇനി ചെക്കന് തല്ലു മേടിച്ചു കൊടുക്കാൻ ഉള്ള പ്ലാൻ ആണോ ഋതുവിന് 😂😂

    പിന്നെ ഇങ്ങൾ യൂസ് ചെയ്യണ സ്ലാങ് അത് പെടയാണ് ട്ടാ… ഈ കഥയ്ക്ക് ഒരു ഒഴുക്ക് കിട്ടാൻ ഈ സ്ലാങ് ഒത്തിരി സഹായിക്കുന്നുണ്ട്…

    പക്ഷെ എന്റെ സംശയം അതല്ല ഋതു സെറ്റക്കിം കൊടുത്തു ഓനെ കൊണ്ട് ഉമ്മേം കൊടുപ്പിച്ചു പിന്നെ എന്തിനാണ് ലാസ്റ്റ് അവൾ വേണ്ടാന്ന് പറഞ്ഞത്.. ഇനി അവരെ തമ്മിൽ പിരിക്കുവെന്നു ഉള്ളോണ്ടാണ? അങ്ങനെ ആവാനെ തരമുള്ളൂ….

    എന്തായാലും ഇഷ്ടമായി സഹോ.. പിന്നെ പറഞ്ഞത് ഓർമ ഇണ്ടല്ല… ഈ കഥെൽ അങ്ങാനും കരയിപ്പിച്ചാൽ പിന്നെ ഇങ്ങളും ആയി ഒരു കൂട്ടും ഇല്ല… എന്തായാലും ഇപ്പൊ ഇത് പിടിച്ചോ.
    ഒത്തിരി സ്നേഹം❤️❤️

    1. ബ്രോ, അന്ത ഭയം ഇരിക്കട്ടും 🤪🤪 ചുമ്മാതാ..

      പിന്നെ ഋതു അഞ്ജലി.. അടുത്ത പാർട്ട് കൂടി കഴിയട്ടെ അതിനെ കുറിച്ച് പറയാൻ..

      പിന്നെ എനിക്കും ഉണ്ടായിരുന്നു ഋതു പോലെ ഒരു ഫ്രണ്ട്.. ഇപ്പോ ഇല്ലാട്ടോ..

      പിന്നെ എന്താ പറയുക മാൻ..

      എല്ലാം അടുത്ത പാർട്ട് വരുമ്പോ മനസിലാവും..

      നല്ല തിരക്കിലാണ്.. എന്നാ വരിക എന്ന് പറയാൻ പറ്റില്ല എന്നാലും മാക്സിമം നോക്കാം..

      ♥️😍😍♥️ ഇഷ്ടം മാൻ..

      1. ശങ്കരഭക്തൻ

        //പിന്നെ എനിക്കും ഉണ്ടായിരുന്നു ഋതു പോലെ ഒരു ഫ്രണ്ട്.. ഇപ്പോ ഇല്ലാട്ടോ.//

        ഹി ഹി സെയിം പിച്ച് അനക്ക് അങ്ങനെ തന്നെ വേണം… 😂😂

        1. 😄😄😄

          എന്റെ സ്വഭാവം കൊണ്ടാ.. 🤪🤪 അതൊന്നും ഓര്മിപ്പിക്കല്ലേ പൊന്നെ

  14. ന്റെ പൊന്ന് പ്രവാസി ❤️. ഇങ്ങൾ ചുമ്മാ പൊളി ആണ്. ഡയലോഗ് ഒക്കെ വായിച്ചിരിക്കാൻ എന്ത് രസാണെന്നോ 😍. Sad ending ആക്കല്ലേ എന്ന റിക്വസ്റ്റ് മാത്രം. 😁

    1. താങ്ക്സ് മാൻ..

      സാഡ് എൻഡിങ് ഒന്നും ആക്കാതെ നോക്കാംമാൻ.

      ഇഷ്ടം 😍♥️♥️😍

  15. എന്റെ പൊന്നു പ്രവാസി…♥️♥️♥️ തനിക്ക്‌ തരാൻ ന്റെ കൈയിൽ വേറെ ഒന്നും ഇല്ല, ഇതല്ലാതെ…സ്വീകരിച്ചാലും…പ്രണയം അത്‌ സ്കൂൾ കാലഘത്തിൽ പറയുമ്പോൾ…അതു വായിക്കുന്നത് തന്നെ മനസ്സിന് ഒരു സുഖമുള്ള കാര്യമാണ്…അത് പ്രവാസി എഴുതിയാൽ അത് ഒന്നുകൂടി മനോഹരമാകുന്നു…മുൻപ് സ്വയംവരത്തിൽ അത് അനുഭവിച്ചതാണ്… ഇപ്പോൾ വീണ്ടും അതു വായിച്ചപ്പോൾ… ഒന്നും കൂടെ ഫീൽ ആയി… ഒപ്പം എന്റെ സ്വന്തം ചെറുപ്പ കാലഘട്ടത്തിലേക്ക് ഒന്നു പോയി വന്നു…!

    അർജുൻ ദേവനും പ്രവാസിക്കും ഉള്ള ഒരു കോമൺ ഫാക്ടർ എന്തെന്നാൽ… രണ്ടുപേരുടെയും സ്റ്റോറി ലാംഗ്വേജ് പ്രസേന്റ്റേഷൻ ഒരു രക്ഷയും ഇല്ലാത്തതാണ്…സംഗതി കത്താൻ ഒന്നുരണ്ടുവട്ടം വായിക്കണമെങ്കിൽ പോലും…വായിച്ചാൽ അത് മനസ്സിന്റെ അടിത്തട്ടിൽ ഇറങ്ങി ഇരിക്കും…ചുരുക്കം ചില എഴുത്തുകാർക്കും മാത്രമേ അത്തരം കഴിവ് ഉള്ളൂ…വായിക്കുന്നവൻ മനസ്സിനൊപ്പം ഹൃദയവും കീഴടക്കാൻ കഴിയുന്ന രചനാശൈലി…👌👌👌…

    ഋതുവിനെ പോലെ ഒരു ഫ്രണ്ട്…ഏതൊരു ആൺകുട്ടിയും കൊതിക്കുന്നതാണ്…പ്രണയത്തേക്കാൾ ഉപരി അവർ തമ്മിലുള്ള റിലേഷൻഷിപ്പ് വളരെ ഇഷ്ടപ്പെട്ടു… സഹോദരിയായി അല്ലെങ്കിൽ എന്തും തുറന്നു പറയാൻ സാധിക്കുന്ന ഒരു ബെസ്റ്റ് ഫ്രണ്ട്… എനിക്കൊന്നും ഗേൾ ഫ്രണ്ട് പോയിട്ട് ബോയ് ഫ്രണ്ട് പോലും ഇത്രയും ആത്മാർഥതയുള്ള ഒരു ബെസ്റ്റ് ഫ്രണ്ട് ആയിട്ട് ജീവിതത്തിൽ ഉണ്ടായിട്ടില്ല…അങ്ങിനെയൊക്കെ ഒരു ബെസ്റ്റ് ഫ്രണ്ടിനെ കിട്ടാൻ ഭാഗ്യം ചെയ്യണം…🙏🙏🙏

    സ്വന്തം സഹോദരൻ ആക്സിഡന്റ് മരിച്ച അവൾക്ക് അവനെ സഹോദരന്റെ സ്ഥാനത്ത് കാണാൻ കഴിഞ്ഞത് വായിച്ചപ്പോൾ… ഋതു വിനോട് ഉള്ള ഇഷ്ടം മുൻപുള്ളതിനേക്കാൾ ഒരുപാട് കൂടുതലായി…അപ്പോൾ എനിക്ക് അവളോട് സ്നേഹത്തെക്കാൾ ഉപരി വേറെ എന്തൊക്കെയോ തോന്നുന്നു… ഞാൻ ആദ്യം കഥയുടെ തുടക്കം വായിച്ചപ്പോൾ അതിന്റെ കമന്റ് സെക്ഷനിൽ പറഞ്ഞിരുന്നു… ഒരു മുൻ പരിചയമില്ലാത്ത ഒരുവനോട് എങ്ങനെ ഇത്ര പെട്ടെന്ന് ക്ലോസ് ആയി സംസാരിക്കാൻ സാധിക്കുന്നു അതും ഒരു പെൺകുട്ടിക്ക്…സംസാരം മാത്രമല്ല അവന്റെ ഭക്ഷണം പോലും അവന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ വാങ്ങിച്ചു കഴിക്കുന്നു…ഒരു പരിചയവും ഇല്ലാതെ ഒരാളുടെ ഇത്ര ഇടപഴകണം എങ്കിൽ അവൾക്ക് അവനെ നേരത്തെ അറിയുമായിരിക്കും എന്ന്… എന്റെ ആ സംശയത്തിന് ഉത്തരമാണ് ഈ പാർട്ടിൽ കണ്ടത്… ഇപ്പോ ആലോചിക്കുമ്പോൾ എല്ലാം വ്യക്തമാക്കുന്നുണ്ട്.സഹോദരന്റെ മുഖച്ഛായയുള്ള അവനെ കണ്ടപ്പോൾ സ്വന്തം സഹോദരനെ സ്ഥാനത്തു കണ്ട അവൾ പിന്നെ വേറെ എന്താണ് ചെയ്യേണ്ടത്.✌️✌️

    അഞ്ജലിയുടെ കാര്യത്തിൽ എനിക്ക് ആദ്യമേ സംശയം തോന്നിയിരുന്നു… എന്റെ ഊഹം ശരിയാണെങ്കിൽ ഋതു പറഞ്ഞതുപോലെ അവൾ പ്രണയിക്കാൻ പറ്റിയ ഒരു മുതൽ അല്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്… അങ്ങനെ തോന്നാൻ ഉണ്ടായ കാരണമെന്തെന്നാൽ… അവളും അവനും കൂടി ചുംബിച്ചത് കണ്ടുകൊണ്ടു നിന്ന അവളുടെ ഫ്രണ്ട് സന്ധ്യയോട് അവൾ പറയുന്ന ഡയലോഗ് ഇല്ലേ… ” നിനക്കു വേണച്ച ഇവൻ തരും “… എന്തോ അതു കേട്ടപ്പോൾ എനിക്ക് അഞ്ജലി ഒരു നല്ല പെൺകുട്ടിയാണെന്ന് തോന്നിയില്ല… നല്ല പെൺകുട്ടികൾ ആരും അവരുടെ കാമുകനെ വെച്ചു മാറാൻ സമ്മതിക്കില്ല… ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നുള്ള പോലെ അഞ്ജലിയുടെ മോശം സ്വഭാവത്തിന് പറ്റിയ കൂട്ടാണ് സന്ധ്യയുടെത്…🤣🤣🤣… അത് ശരി വയ്ക്കുന്ന തരത്തിലുള്ളതായിരുന്നു അവളുടെ മറുപടി…

    അപ്പോ പ്രവാസി വേറെ ഒന്നും കൂടുതലായി പറയാനില്ല… അടുത്ത ഭാഗത്തിൽ വീണ്ടും കാണാം എന്നുള്ള പ്രതീക്ഷയോടെ.. താങ്കളുടെ പ്രിയ കൂട്ടുകാരൻ…

    -മേനോൻ കുട്ടി

    1. മേനോൻ കുട്ടീ .. ഇങ്ങടെ ♥️♥️♥️ സ്വീകരിച്ചൂട്ടോ..

      സ്കൂൾ പ്രണയം, അത് എനിക്കും ഇഷ്ടം ആണ് മാൻ.. നൊസ്റ്റാൾജിയ aa ഇഷ്ടം വർക്ക് ഔട്ട് ആവുബ്നൊണ്ട് ആകും..

      പിന്നെ എന്നെ അർജുനും ആയ് കമ്പയർ ചെയ്യല്ലേ…. അവനെ പോലെ ഹാപ്പി മൂഡ് ആക്കാൻ പറ്റുന്ന ഒറ്റ കഥ പോലും എഴുതാൻ എനിക്ക് കഴിവില്ല മാൻ..

      പിന്നെ ഋതു പോലെ ഒരു ഫ്രണ്ട് എനിക്ക് ഉണ്ടായിരുന്നു.. അതുകൊണ്ട് ആണ് അങ്ങനെ എഴുതാൻ പറ്റിയത്.

      പിന്നെ അഞ്ജലിയുടെ കാര്യം അടുത്ത പാർട്ടിൽ അറിയാം മാൻ.. വെയിറ്റ് until then 😍👍

      ഇഷ്ടം മാൻ 😍♥️♥️😍

  16. ഓരു കോളേജ് ലൈഫിൽ നിന്നും മര്യേജ് ലിഫിലേക്കുള്ള സ്റ്റോറി.. പക്ഷേ നായകൻ നായികയെ വേരേരളുമ്മയ് കണ്ടെന്ന് കരുതുന്നു..പിന്നീടൊരിക്കൽ ഒരു പാലത്തിൽ വെച്ച് നായിക കുറച്ച് ആൾക്കാരുടെ കയ്യിൽ നിന്നും നായകൻ രക്ഷിക്കും ..nnatt നായകൻ പറയും പോൾക്ക്‌ വഴങ്ങി കൊടുതൂടയിരുന്നൂ നിനക്ക് ഇത് ആദ്യത്തെ ഒന്നും അല്ലല്ലോൺ…നയിക്ക് സങ്കാട് വരും..nxt part ..ee story name ariyunnorumdoo..plz comment

    1. ഒന്നും മനസിലായില്ല.. ഇനി ഞാൻ കോപ്പി അടിച്ചു എന്നാണെൽ ഒരു പ്രശ്നവും ഇല്ല.. Aa കഥയുടെ പേര് തന്നാൽ എന്റെ പണി എളുപ്പം ആവും 🤪

      അതല്ല aa കഥ ഏതാ എന്നാ നോക്കുന്നത് എങ്കിൽ, കുറച്ചു കൂടി ക്ലിയർ ആയി പറയാമോ

    2. സോറി ഡിയർ കഥ കടുംകെട്ട് ആണ്.. പൂർത്തി ആയിട്ടില്ല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com